💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 88

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

ഇവളെ ഉമ്മാനെയാണോ ഞാൻ പ്രണയിച്ചത്.ഞാൻ ഇത്രയും കാലം കാണാൻ കാത്തിരുന്ന ആ കണ്ണിന്നുടമ ഇതാണോ. അവനിലൂടെ ഒരു വിറയൽ പടർന്നു കയറി. പെട്ടന്ന് തന്നെ സമനില വീണ്ടെടുത്തു. ഇത് പഴേ ഫോട്ടോ അല്ലെ. മാത്രമല്ല ഇവർ മരിച്ചെന്നല്ലേ പറഞ്ഞത്. മരിച്ച ആളെങ്ങനെ എന്റെ മുന്നിൽ വരും. ഇനി എനിക്ക് തോന്നിയതാണോ. അവൻ ഒരിക്കൽ കൂടി ആ ഫോട്ടോ നോക്കി. മാറിയിട്ടില്ല. ആ കണ്ണുകൾ തന്നെ ഇത് ഒരു മാറ്റവും ഇല്ല. അല്ലെങ്കിലും എന്റെ ഉറക്കം കെടുത്തിയ ഈ കണ്ണുകൾ അങ്ങനെ മറക്കാൻ പറ്റുമോ എനിക്ക്. ഇവളെ ഉമ്മാക്ക് അൻസിയുമായി എങ്ങനെ പരിജയം. ഇനി ഇവൾക്ക് ട്വിൻ സിസ് ഉണ്ടായിരിക്കുമോ. അതാണോ അൻസി. അവന്റെ മനസ്സ് ഒരായിരം ചോദ്യം കൊണ്ട് കലുഷിതമായി മാറി. ഫൈസി.... സഫു അവനെ തൊട്ട് വിളിച്ചു. എന്താ ഇങ്ങനെ ആലോചിക്കുന്നേ. ഇനിയും ഇതിനെപറ്റി ചോദിച്ചില്ലെങ്കിൽ എന്റെ ഹൃദയം പൊട്ടിപോകുമെന്ന് അവന് തോന്നി. അൻസി..... അൻസിയുടെ കണ്ണുകൾ നിന്റെ ഉമ്മാക്ക്.

ഇപ്രാവശ്യം ഞെട്ടിയത് അവളായിരുന്നു. അവളും ആ ഫോട്ടോയിലേക്ക് നോക്കി. പിന്നേ അവൾ അവളെ കണ്ണിൽ തൊട്ടു. എന്റെ അതേ കണ്ണുകൾ ആണ് എന്റെ ഉമ്മാക്ക്. എന്റെ ബ്ലാക്ക് കൃഷ്ണമണിയാണ്. ഉമ്മന്റെത് വെള്ളാരം കണ്ണുകളും. ചെറുപ്പം മുതലേ വെള്ളാരം കണ്ണുകളോട് വല്ലാത്തൊരു ക്രയ്സ് ആണ്. ഹൊറിസോൺ eyes ഉള്ളവരെ എവിടെ കണ്ടാലും നോക്കും. ഞാൻ പോലും അറിയാതെ എന്റെ കണ്ണുകൾ തേടിയിരുന്നത് ഈ വെള്ളാരം കണ്ണുകളെ ആയിരുന്നോ. ആയിരിക്കും. അല്ലാതെ എനിക്കെവിടുന്ന ഈ ക്രയ്സ് വരേണ്ടത്. ഫൈസിക്കും ഹൊറിസോൺ ഐ ആണ്. തവിട്ട് കലർന്ന ചാരക്കണ്ണുകൾ അതായിരുന്നു ഒറ്റ നോട്ടത്തിൽ തന്നെ അവനിലേക്ക് എന്നെ അടുപ്പിച്ചതും. സഫു നിന്നോടാ ചോദിച്ചത് നിന്റെ ആരാ ഈ അൻസി. നിന്റെ ഉമ്മയും അവളും തമ്മിൽ എന്തെങ്കിലും റിലേഷൻ ഉണ്ടോ. സത്യം ഇപ്പോൾ പറഞ്ഞാൽ കൂടുതൽ പ്രശ്നം ആകും. അവൻ അന്ന് സ്നേഹിച്ച അൻസിയും ഇപ്പോൾ സ്നേഹിക്കുന്ന ഞാനും ഒരാളാണെന്ന് അറിഞ്ഞാൽ വെറുതെ വിടില്ല അവൻ. ടീ നിന്നോടാ ചോദിച്ചേ.

അവൾ പെട്ടന്ന് പൊട്ടിച്ചിരിച്ചു. ഇത് നിന്റെ അൻസിയോ.... നിനക്ക് വട്ടായോ ഫൈസി. എനിക്ക് ഒരു വട്ടും ഇല്ല. ഏത് ആൾകൂട്ടത്തിൽ ആണെങ്കിലും എനിക്ക് തിരിച്ചറിയാൻ കഴിയും ഈ കണ്ണുകൾ. നിന്നെ ഒറ്റ നോട്ടത്തിൽ തന്നെ ഞാൻ തിരിച്ചറിഞ്ഞിരുന്നു നീയും അൻസിയും തമ്മിലുള്ള സാമ്യം. പറ നിങ്ങൾ തമ്മിൽ എന്താ ബന്ധം. നിന്റെ ഉമ്മാന്റെ കണ്ണുകൾ എങ്ങനെ അവൾക് കിട്ടിയത്. ഇത് ലോകത്തിലെ ആദ്യ സംഭവം ഒന്നും അല്ല. ഒരാളെ പോലെ ഏഴു പേരുണ്ടന്ന. ആ മിറക്കിൾ ആയിരിക്കും അൻസിയും എന്റെ ഉമ്മയും തമ്മിലുള്ള സാമ്യം. അല്ലാതെ അവളെന്റെ സഹോദരി ആണെന്നുള്ള ട്വിസ്റ്റ്‌ കൊണ്ട് വരല്ലേ. അല്ലെങ്കിലേ ഇപ്പൊ നടക്കുന്നത് മൊത്തം ട്വിസ്റ്റ്‌ ആണ്. അവൻ ഒന്ന് മൂളി. ചെറിയൊരു സംശയത്തോടെയുള്ള മൂളൽ ആണെന്ന് തോന്നി അവൾക്. ഷെറി വിളിക്കുന്നത് കേട്ടു. ഒന്ന് വരുന്നുണ്ടോ രണ്ടു പേരും.

എത്ര സമയം ആയി വിളിക്കുന്നു. ഷെറി അകത്തേക്ക് വന്നുവെന്ന് അവൾക്ക് മനസ്സിലായി. സഫു നിലത്ത് വീണ ഫോട്ടോസ് എടുത്തു. പിന്നേ ആ ആൽബവും വേഗം ബാഗിൽ വെച്ചു. അപ്പോഴേക്കും ഷെറി എത്തിയിരുന്നു. രണ്ടാളും ഇവിടെന്ത്‌ ചെയ്യുവാ. ഒന്ന് വരുന്നുണ്ടോ. ചൂടെടുത്തിട്ട് മരിക്കാറായി. വാ പോകാം. സഫു റൂമിൽ നിന്നും ഇറങ്ങി. തിരിച്ചു വരുമ്പോൾ അവന്റെ മനസ്സ് മുഴുവൻ അൻസിയുടെ കണ്ണുകളും സഫുന്റെ കണ്ണും അവളെ ഉമ്മാന്റെ കണ്ണുകളും ആയിരുന്നു.കണ്മുന്നിൽ മാറി മാറി വന്നു കൊണ്ടിരുന്നു അവയെല്ലാം. ഇവർ എല്ലാവരും തമ്മിൽ എന്തോ കണക്ഷൻ ഉണ്ട്. സഫു എന്തോ എന്നിൽ നിന്നും ഒളിക്കുന്നുണ്ട്. അതോ എല്ലാം എന്റെ തോന്നലോ. ഒരാളെ പോലെ ഏഴുപേരുണ്ടെന്നാണ്. ആലോചിച്ചു വീടെത്തിയത് അറിഞ്ഞില്ല. സഫു വഴിക്ക് ഇറങ്ങി. അവൾ പോയതും വല്ലാത്തൊരു മിസ്സിംഗ്‌ അവന് തോന്നി.

ഒരു നിമിഷം പോലും അവളെ പ്രസൻസ് ഇല്ലാതെ എനിക്ക് നിൽക്കാൻ വയ്യ. എന്ത് കൊണ്ട അവൾക്ക് എന്നോട് അങ്ങനെ ഒരു ഫീൽ ഇല്ലാത്തത്. ഉണ്ടായിരുന്നുവെങ്കിൽ അവൾ എല്ലാരേം വിട്ടു എന്നെ മതീന്ന് പറഞ്ഞു വരില്ലായിരുന്നോ. ഇനി അവൾക്ക് എന്നോട് പ്രണയം എന്നൊരു വികാരം ഇല്ലേ. ഭർത്താവ് എന്ന രീതിയിൽ മാത്രം ഉള്ള കടമയാണോ അവളിൽ ഉള്ളത്.അങ്ങനെയൊരിഷ്ടം മാത്രമേ ഉള്ളോ. ചിന്തകൾ കാട് കേറിയത് കൊണ്ട് ഷെറിയുടെ വീടെത്തിയത് അറിഞ്ഞില്ല. ഷെറിയെ കൊണ്ട് വിടാൻ അവളെ വീട്ടിൽ പോയപ്പോൾ അവളെ ഉപ്പ അകത്തേക്ക് വിളിച്ചു. അവൻ പോയി. അവളെ ഇക്കാക്കയും ഉണ്ടായിരുന്നു കൂടെ. ഫൈസിയുടെ പ്ലാൻ എന്താ ഇനി ബിസിനസ് വീണ്ടും തുടങ്ങണം. ശ്രമിക്കുന്നുണ്ട്. ഷാൻ ആയി എന്താ പ്രോബ്ലം. ചെറിയൊരു ഉടക്ക് അത്രേ ഉള്ളൂ. ഷാൻ ഒരിക്കലും നിന്നെ ജീവിക്കാൻ സമ്മദിക്കില്ലെന്ന പറഞ്ഞു നടക്കുന്നെ.അവൻ കാണുന്നത് പോലെ അല്ല. എല്ലാ മേഖലയുമായി നല്ല പിടിപാടുണ്ട്. നിയമവും പോലീസും എല്ലാം അവന്റെ ചൊൽപ്പടിക്ക് നിൽക്കുന്നവരും.

ബിസിനസ് രംഗത് അവനെ എതിർത്തു കഴിയാൻ ഇനിയൊരിക്കലും നിനക്ക് പറ്റില്ല. നിങ്ങൾ എന്താ പറഞ്ഞു വരുന്നത്. പോയതൊക്കെ പോട്ടെ. നീ ഞങ്ങളുടെ കൂടെ ദുബായ്ക്ക് വരണം. ഞങ്ങൾക്ക് ഉള്ളതെല്ലാം ഷെറിക്ക് ഉള്ളതാണ് ഇനിയുള്ള കാലം അതും നോക്കി അവിടെ കഴിയാം. അവനെ പേടിച്ചു നാട് വിടാനോ. അങ്ങനെ പേടിച്ചോടാൻ എന്നെ കിട്ടില്ല. പിന്നെ എനിക്ക് ജീവിക്കാൻ ഭാര്യയുടെ പണം വേണ്ട. അവളെ പട്ടിണികിടത്താതെ പോറ്റാനുള്ള കഴിവ് ഇപ്പോഴും ഉണ്ട്. അതിനുള്ള ചങ്കുറപ്പ് എനിക്കുണ്ട്. ഇതിനെ പറ്റി സംസാരിക്കാൻ ആണെങ്കിൽ ഇനിയാരും എന്നെ വിളിക്കണ്ട. എനിക്ക് ആരുടേയും അഡ്വൈസ് വേണ്ട. അവൻ ദേഷ്യത്തോടെ എണീറ്റു പുറത്തേക്കു പോയി. ഷെറിയും ഉണ്ടായിരുന്നു ഇതൊക്കെ കേട്ടു അവിടെ. ഫൈസി എന്നും പറഞ്ഞു അവളും അവന്റെ പിറകെ പോയി. ഫൈസി.... പ്ലീസ്.. ഒന്ന് നിൽക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു. നിന്നോടും അതേ പറയാനുള്ളൂ. കൂലിപ്പണിയെടുത്താണെങ്കിലും നിന്നെ പൊന്നു പോലെ നോക്കികൊള്ളാം.

ആ വിശ്വാസം നിനക്ക് ഉണ്ടെങ്കിൽ ഞാൻ ആ വീട്ടിൽ ഉണ്ടാവും. നിനക്ക് എന്റെ കൂടെ വരാം. ആ കൊച്ചു വീട്ടിൽ നിനക്ക് ഞാനും എനിക്ക് നീയും മാത്രമായി സന്തോഷം ആയി ജീവിക്കാം. അതല്ല നീ ഇപ്പൊ ജീവിക്കുന്നത് പോലെഒരു ജീവിതം ആണ് ആഗ്രഹിക്കുന്നതെങ്കിൽ നിനക്ക് ഈ വിവാഹത്തിൽ നിന്നും പിന്മാറാം. കല്യാണത്തിന് രണ്ട് ദിവസം കൂടി സമയം ഉണ്ട്. ആലോചിച്ചു തീരുമാനം എടുക്ക്. അതും പറഞ്ഞു അവൻ പോയി. മെല്ലെ ഇടം കണ്ണിട്ട് നോക്കി. അവളെ കിളി പോയ നിൽപ്പും ഭാവവും ഒക്കെ കണ്ടു നമ്മളെ ആക്ടിങ് സൂപ്പർ ആണെന്ന് സ്വയം തോന്നി പോയി. മോനെ ഷാൻകുട്ടാ നീ വില്ലനാണെങ്കിലും എനിക്ക് നീയിപ്പോ സൂപ്പർ ഹീറോ ആണ്........ സൂപ്പർ സൂപ്പർ ഹീറോ....... നീ മെനഞ്ഞുഉണ്ടാക്കുന്ന കഥകൾ ന്യൂസ്‌ വേൾഡ് പോലെ ബിസിനസ് രംഗത്ത് കറങ്ങി നടക്കുന്നത് കൊണ്ട് എനിക്ക് ഉണ്ടാകുന്ന നേട്ടം അത് പറഞ്ഞതീരൂല. താങ്ക്സ് ഉണ്ട് ഷാനുട്ട...... ലവ് യൂ. ** ഫൈസിയെ പിണക്കിയത് ശരിയായില്ല ഉപ്പ. ഞാൻ പറഞ്ഞത് അല്ലെ അവന് ഇഷ്ടം ആവില്ലെന്ന്.

എന്ന് വെച്ച് പറയാതിരിക്കുന്നത് എങ്ങനെയാ. ഫൈസിക്ക് ഇനിയൊരിക്കലും ബിസിനസ് ഫീൽഡ് വരാൻ പറ്റില്ല. ഷാൻ കാണുന്ന പോലെയൊന്നും അല്ല. ബിസിനസ് ഫീൽഡ് പാതിയും അവന്റെ ആളാ. അവൻ വിചാരിക്കുന്നത് മാത്രമേ അവിടെ നടക്കൂ. പോരാത്തതിന് അധോലോകം ആയി ബന്ധം ഉണ്ടെന്ന കേൾക്കുന്നേ. ഫൈസിയെ കൊല്ലാനും മടിക്കില്ല അവൻ. അഥവാ വെറുതെ വിട്ടാലും കൂലിപ്പണി ചെയ്യാനേ അവന് പറ്റു. അതാകുമ്പോൾ ആരുടേയും സഹായം വേണ്ടല്ലോ. നിനക്കും അതാണോ ആ ആഗ്രഹം. അവന്റെ ആ കൂരയിൽ ദാരിദ്രവും പട്ടിണിയും ആയി കിടക്കാനാണോ നിന്റെയും ഭാവം. അവന് എന്നെയിപ്പോ ഒരുപാട് ഇഷ്ടം ആണ് ഉപ്പ. എന്നോടുള്ള ഇഷ്ടം കൊണ്ട അവൻ സഫുനെ ഡിവോഴ്സ് ചെയ്യുന്നത് തന്നെ. അതൊക്കെ ശരിയായിരിക്കാം. സ്നേഹം കൊണ്ട് വിശപ്പ് മാറോ ഇല്ലല്ലോ. ഇവിടെ നിന്റെ ഇഷ്ടതിന് ഓഡർ ഇട്ടാൽ അത് നിന്റെ മുന്നിൽ എത്തും അവിടെയോ. എസി ഇല്ലെങ്കിൽ നിനക്ക് ഉറങ്ങാൻ പറ്റോ. അവിടെ ഫാൻ തന്നെ ഉണ്ടോന്ന് സംശയം ആണ്.

അവൻ ഇപ്പൊ താമസിക്കുന്ന വീട് നീ ഇന്ന് കണ്ടല്ലോ അവിടെ ജീവിതകാലം പോയിട്ട് ഒരു മിനിറ്റ് നിൽക്കാൻ നിനക്ക് പറ്റുമോ. നല്ലൊരു ഡ്രസ്സ്‌ വാങ്ങിതരാനോ നിനക്ക് ഇഷ്ടപ്പെട്ട ഫുഡ് വാങ്ങിതരനോ അവനെ കൊണ്ട് പറ്റുമെന്ന് തോന്നുന്നുണ്ടോ. എന്തിന് നിനക്ക് ഒന്ന് സുഖമില്ലാതെ ആയാൽ അവൻ എവിടെ കൊണ്ട് പോയി കാണിക്കും ഗവണ്മെന്റ ഹോസ്പിറ്റലിൽ ആണോ. അവന്റെ സ്വഭാവം വെച്ച് ഒരിക്കലും അവൻ ആരുടെയും മുന്നിൽ കൈ നീട്ടില്ല.അവന്റെ വീട്ടിൽ സ്ഥാനം ഇല്ലെന്ന് പറഞ്ഞതിന് അവർ കൊടുത്ത സ്വത്തും പണവും ഒന്നും വേണ്ടാന്ന് പറഞ്ഞു ഇറങ്ങി വന്നവന അവൻ. സ്വന്തം ഉപ്പാനോടും ഉമ്മനോടും വാശി കാണിക്കുന്നവൻ ഒരിക്കലും ഞങ്ങളുടെ മുന്നിലും വരില്ല. അത് കൊണ്ട് തന്നെ അവൻ ഒരിക്കലും രക്ഷപ്പെടാനും പോകുന്നില്ല. ഉപ്പാനോട് മറുത്ത് പറയാൻ ആവാതെ അവൾ നിന്നു. അയാൾ അവളെ തലയിലൂടെ തലോടി. എന്റെ മോള് ഇരുന്നു ആലോജിക്ക്. മറ്റന്നാൾ നിന്റെ മൈലാഞ്ചി കല്യാണം ആണ്. അതിനു മുൻപ് ആലോചിച്ചു തീരുമാനം എടുക്ക് എന്താ വേണ്ടതെന്ന്.

നിന്റെ ലൈഫ് ആണിത്. അത് അടിച്ചു പൊളിച്ചു ജീവിക്കണോ അതോ അവന്റെ കൂടെ നരകിച്ചു ജീവിക്കണോ. അതും പറഞ്ഞു അവർ പോയി. അവൾ റൂമിലേക്ക് ചെന്നു കിടക്കയിലേക്ക് വീണു. ഉപ്പ പറഞ്ഞത് മാത്രം ആയിരുന്നു അവളെ മനസ്സിൽ. അവൾ ഒരു നിമിഷം ആലോജിച്ചു നോക്കി ആ കോഴിക്കൂട് പോലൊരു വീട്ടിൽ താമസിക്കുന്ന രംഗം. വിലകൂടിയ ഡ്രെസ്സും കാറും ഒക്കെയായി വിലസുന്ന ഞാൻ വില കുറഞ്ഞ ഡ്രെസ്സും ഔട്ടോയിലും ബസ്സിലും യാത്ര അവൾക്ക് ഓർത്തതും അവനോട് തന്നെ വെറുപ്പ് തോന്നി പ്പോയി. സഫുനോട് ഉള്ള വാശിക്കാണ് അവനെ സ്വന്തം ആക്കണമെന്ന് തോന്നിയത്. അവനോട് ഇഷ്ടം ഒക്കെയുണ്ട് എന്ന് വെച്ച് ഇവന്റെ കൂടെ അട്ജസ്റ്റ് ചെയ്തു ജീവിക്കാൻ ഒന്നും എനിക്ക് പറ്റില്ല. ഉറക്കം വരാതെ അത് തന്നെ ഇരുന്നും കിടന്നും ആലോചിച്ചു. രാവിലെ ആയപ്പോഴേക്കും അവൾ ഒരു തീരുമാനം എടുത്തിരുന്നു. എനിക്ക് ഒരിക്കലും ഫൈസിയുടെ കൂടെ ദാരിദ്യം പിടിച്ച ഒരു ലൈഫ് വേണ്ട. എണീറ്റതും അവൾ ഉപ്പാനോട് അത് പറയുകയും ചെയ്തു.

ഇക്കാക്കയും എല്ലാവരും അവളെ സപ്പോർട്ട് ചെയ്തു സംസാരിച്ചു. *** ഇതേ സമയം മാളിൽ എല്ലാവരും ഒത്തു കൂടി. അജു, സാലി. അപ്പൊ ചിലവ് ചെയ്യ് മോനെ സാലിയും അജുവും ഫൈസിയെ വളഞ്ഞു. ചിലവോ എന്തിന്. രണ്ടാം കല്യാണം മുടങ്ങിയ ടെൻഷനിൽ ഇരിക്കുന്ന എന്നോട് എങ്ങനെ നിങ്ങൾക്ക് ഇത് പറയാൻ തോന്നി. കുറച്ചു സങ്കടത്തോടെ ഫൈസി പറഞ്ഞു. അച്ചോടാ സങ്കടം ആണോ നിനക്ക്. ടാ സാലി വിളിക്കെടാ ഷെറിയെ. ഇപ്പൊ തന്നെ പറഞ്ഞു കൊടുക്ക് അവളെ ഒഴിവാക്കാൻ ഇവൾ കാണിച്ച ഡ്രാമയാണ് ഇതെന്ന്. ഇവന്റെ സങ്കടം ഒക്കെ മാറട്ടെ. അങ്ങനെ കടുത്ത തീരുമാനം എടുക്കല്ലേ മുത്തേ. ഒന്നുമില്ലെങ്കിലും ഞാൻ കുറച്ചു ആശിച്ചു പോയെടാ ബഷീർ ബാഷിയെ പോലെ ജീവിക്കാൻ. ആഹാ എന്റെ പെങ്ങളെ ജീവിതം കോഞ്ഞാട്ടയാക്കി നീ ബഷീർ ബഷി ആയത് തന്നെ. കള്ളക്കേസിന് പിടിച്ചു അകത്തു ഇട്ടുകളയും ഞാൻ. അവൻ കൈ ചുരുട്ടി പറഞ്ഞു. അങ്ങനെ ആണെങ്കിൽ നിന്റെ പെങ്ങളെ പിടിച്ചു അകത്തിട് അവളല്ലേ ബ്രോക്കർ. മെന്റൽ ഉള്ളവരെ അറെസ്റ്റ്‌ ചെയ്യാൻ വകുപ്പ് ഇല്ല

പിന്നെ ഞാനെന്താ ചെയ്യാ. അത് ശരിയാ ഫൈസി അനുകൂലിച്ചു. അല്ലെങ്കിലും അവന്റെ ഒക്കെ ഒരു യോഗം. നമ്മളൊക്കെ നോക്കി വെള്ളം ഇറക്കേ ഉള്ളൂ. അജു പറഞ്ഞു. നിന്റെ മനസ്സിലും ഉണ്ടായിരുന്നോ അങ്ങനെയൊരു ആഗ്രഹം. എന്നാ പറയണ്ടേ ഇപ്പൊ തീർത്തു തരാം ആ ആഗ്രഹം. ഫൈസി ഫോണെടുത്തു ആരെയോ വിളിക്കാൻ നോക്കി. നീ ആരെയാ വിളിക്കുന്നെ സാലി ചോദിച്ചു. അജുന്റെ വൈഫിനെ. ഇവന്റെ ഒരാഗ്രഹം അല്ലേ ഫ്രണ്ട് എന്ന നിലയിൽ ഞാനത് നടത്തി കൊടുക്കണ്ടേ. അജു ഓടി വന്നു ഫോൺ പിടിച്ചു വാങ്ങിച്ചു. സുഹാനയല്ല അതിനു അത്. ഫൂലൻ ദേവിയാ ഫൂലൻ ദേവി. നീ അന്ന് പാട്ട് പാടിയതിന്റെ പാട് ദേ ഇപ്പോഴും ദേഹത്ത് ഉണ്ടെന്ന തോന്നുന്നേ. ദയവു ചെയ്തു എന്റെ കഞ്ഞിയിൽ മണ്ണ് വാരിയിടരുത്. അവൻ കൈകൂപ്പി പറഞ്ഞു. അവന്റെ പറച്ചിൽ കേട്ടതും ഫൈസിയും സാലിയും പൊട്ടിച്ചിരിച്ചു. വിഷയത്തിൽ നിന്നും മാറേണ്ട ആരും ഫൈസി മോനെ ഓഡർ തുടങ്ങിക്കോ.. സാലി പറഞ്ഞു. ഓഡർ ഇട്ട മതിയോ അതിന്റെ ബിൽ അടക്കാൻ കാശ് വേണ്ടേ.

ഫൈസിയുടെ കയ്യിൽ അതിനു മാത്രം കാശ് ഉണ്ടോ. എല്ലാവരും തിരിഞ്ഞു നോക്കി ഷാൻ. എന്റെ കയ്യിൽ കാശ് ഉണ്ടോ ഇല്ലയൊന്ന് നീ അറിയണ്ട. നിനക്ക് എന്ത ഇവിടെകാര്യം ഫൈസി കുറച്ചു ഗൗരവത്തിൽ അവനോട് പറഞ്ഞു. ഇപ്പൊ കാണിച്ചു തരാട്ടോ കാര്യം എന്താന്ന്. ഷാൻ മുന്നോട്ട് വന്നു അവന്റെ വയറ്റിൽ ഒറ്റ കുത്ത് വെച്ചു കൊടുത്തു. നിന്നെ ഞാനിന്ന്...... ഫൈസി അവന്റെ അടുത്തേക്ക് വന്നു. പിന്നെ കെട്ടിപിടിച്ചു. താങ്ക്യൂ ഷാൻ. താങ്ക്സ് ഒന്നും വേണ്ട. ആ കുട്ടിപിശാജ് നീയും സന്തോഷം ആയി ഇരുന്നാൽ മതി. അതിനു വേണ്ടി എന്ത് റോൾ കെട്ടാനും ഞാൻ റെഡി. അപ്പൊ എങ്ങനെയാ പൊളിക്കല്ലേ. എല്ലാർക്കും കൂടി. നിങ്ങൾ അടിച്ചു പൊളിക്ക്. ഞാൻ പോവാ മുംബൈക്ക്. പോയിട്ട് അർജന്റ് കാര്യം ഉണ്ട്. അവർ നിർബന്ധിചെങ്കിലും ഷാൻ നിന്നില്ല. അർജന്റെ ആണെന്ന് പറഞ്ഞു അവൻ പോയി. അവന്റെ മുഖത്ത് വല്ലാത്തൊരു സങ്കടം ഉള്ളത് പോലെ തോന്നി സാലിക്ക്. തന്റെ പോലിസ് കണ്ണോണ്ട് നോക്കുന്നത് കൊണ്ടാണോന്ന് അറിയില്ല എന്തോ ഷാനിനെ വല്ലാതെ അലട്ടുന്നുണ്ടെന്ന് അവന്ന് തോന്നി.

അവന്റെ പിറകെ ഒരു കാൾ ചെയ്യാനുണ്ടെന്ന് പെട്ടെന്ന് വരാന്ന് പറഞ്ഞു സാലിയും ഇറങ്ങി. അവർ പോയതും ഷെറിയുടെ ഉപ്പ കയറിവന്നു. ഫൈസി അവരെ അടുത്തേക്ക് പോയി. എങ്ങനെയാ നന്ദി പറയേണ്ടെന്ന് അറിയില്ല. നിന്നോട് ഫൈസിയുടെ നേർക്ക് കൈ കൂപ്പി അയാൾ. ഏയ്‌ അതൊന്നും വേണ്ട അവൻ പിടിച്ചു കൈ താഴ്ത്തി. എന്റെ മോളോടും ക്ഷമിക്കണം. ഒറ്റ മോളല്ലെന്ന് കരുതി ലാളിച്ചു വഷളാക്കി. അവളിങ്ങനെ ആയതിനു കാരനക്കാരൻ ഞാനൊറ്റയാൾ തന്നെയാ. ഇനിയെങ്കിലും അവളെ പറഞ്ഞു തിരുത്താൻ നോക്ക്. സഫു അവളെ സഹോദരിയാണ്. ബന്ധങ്ങൾ തമ്മിലുള്ള അടുപ്പം അതും പറഞ്ഞു മനസ്സിലാക്കികൊടുക്ക്. എനിക്ക് അവളോട് ദേഷ്യം ഒന്നും ഇല്ല ഇപ്പൊ. എന്റെ ഭാര്യയുടെ സഹോദരി ആ ഒരു പരിഗണന എന്നും ഉണ്ടാവുകയും ചെയ്യും. ഇപ്പൊ സത്യം ഒന്നും അവളോട് പറയണ്ട. എല്ലാം സ്വയം അവൾ അറിയട്ടെ. അപ്പോഴേ ചെയ്ത തെറ്റിൽ അവൾക്ക് പക്ഷതാപം ഉണ്ടാകു. സഫനോടും പറയണം ഈ മഹാപാപിക്ക് മാപ്പ് തരാൻ. മോന് പറഞ്ഞ അവൾ കേൾക്കും.ഉപ്പന്ന് ഉള്ള സ്ഥാനം വേണമെന്നില്ല.

വെറുക്കാതിരുന്ന മതി. അത് പറയുമ്പോൾ അയാളുടെ കണ്ണ് നിറഞ്ഞിരുന്നു. കുറ്റബോധം മുഖത്ത് നിഴലിച്ചിരുന്നു. ഫൈസിക്ക് കണ്ടപ്പോൾ പാവം തോന്നി. സഫു ഒരു പാവം ആണ്. എല്ലാരേയും സ്നേഹിക്കാനേ അവൾക് അറിയൂ. എന്നെങ്കിലും ഒരിക്കൽ അവൾ നിങ്ങൾക്കും മാപ്പ് തരും. നിങ്ങളെ തേടി വരികയും ചെയ്യും. സമാധാനം ആയിഇരിക്ക്. അയാൾ പോയി. അജു ഫൈസിയെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു. എന്താടാ കോപ്പേ ഒരുമാതിരി ആക്കിയ നോട്ടം. ഒന്ന് ബഹുമാനിച്ചതാടാ. ശത്രുക്കളോട് പോലും എന്തൊരു ദയ. സഫുന്റെ കാറ്റ് നിനക്കും കിട്ടിയൊന്ന് ഒരു സംശയം. പോടാ ആഡ്‌ന്ന്. എന്റെ രണ്ടു മക്കളുടെയും ജീവിതം രക്ഷിക്കണം എന്ന് പറഞ്ഞു ഇയാൾ എന്റെ കാല് പിടിക്കാൻ വന്നതോണ്ട് മാത്രമ സത്യം എല്ലാം അറിഞ്ഞിട്ടും ഷെറിക്ക് ഞാൻ മാപ്പ് കൊടുത്തത്‌. രണ്ടു പേർക്കും പ്രശ്നം ഉണ്ടാകാത രീതിയിൽ ഈ പ്രശ്നം സോൾവ് ചെയ്തതും. സാലി എവിടെ... ഇപ്പൊ വരാന്ന് പറഞ്ഞു പോയതല്ലേ അവൻ. ഫൈസി ചുറ്റും നോക്കി. സാലി വരുന്നത് കണ്ടു. നീ എവിടെ പോയതാ.

ഞാൻ..... ഒരു.... കാൾ അവൻ ഉരുണ്ട് കളിച്ചു. എന്ന പിന്നെ നമുക്ക് തുടങ്ങല്ലേ. സാലിയും തലയാട്ടി അവരെ കൂടെ കൂടി. പൊട്ടിച്ചിരിച്ചു എൻജോയ് ചെയ്യുന്ന ഫൈസിയെ കണ്ടതും സാലിക്ക് നെഞ്ചിൽ ഒരു പിടപ്പ് തോന്നി. എല്ലാ പ്രശ്നവും തീർന്നെന്ന് കരുതിയാ അവൻ ഇത്രയും സന്തോഷിക്കുന്നത്. വലിയൊരു പ്രശ്നം സഫുന്റെ രൂപത്തിൽ അവന്റെ തലക്ക് മുകളിൽ തൂങ്ങിയാടുന്നത് ഓർത്തതും അവന് സഹതാപം തോന്നി. ഒപ്പം സഫുവിനോട്‌ വെറുപ്പും. എന്താ മോനെ ഒരു സാട് മൂട്. എന്റെ പാർട്ടി കൊള്ളില്ലേന്നോ അതോ നിന്റെ പെങ്ങൾ ആരും അറിയാതെ നാട് വിട്ടതിന്റെയോ. ഫൈസി പെട്ടെന്ന് അവന്റെ തോളിൽ കൈ വെച്ചു പറഞ്ഞതും സാലി ഞെട്ടിപ്പോയി. ആ ഞെട്ടലോടെ അവനെ നോക്കി. നിനക്കപ്പോ...... അവൻ വാക്കുകൾ ഇടറിക്കൊണ്ട് പറഞ്ഞു. അറിയാം. അവൾ ഇന്ന് ഉച്ചക്കത്തെ ഫ്ലൈറ്റ്ന പോയത്. പോകുന്നെന്ന് മുന്നേ എന്നെ വന്നു കണ്ടിരുന്നു. എല്ലാം അറിഞ്ഞിട്ടും നീ എന്തിനാ പോകാൻ സമ്മതിച്ചത്. ഞാനാ അവളെ അവിടെ കൊണ്ട് വിട്ടത്. എന്തിന്....

ഒരിക്കലും അവൾ തിരിച്ചു വരില്ലെന്ന് അറിഞ്ഞിട്ടും നീയെന്തിനാ കൂട്ട് നിന്നത്. എനിക്കവളോട് പറഞ്ഞറിയിക്കാൻ പറ്റാത്ത മുഹബ്ബത്ത് ആയത് കൊണ്ട്. അവൾ പൊക്കോട്ടെ. എന്നേക്കാൾ അവളെ ആവിശ്യം ഉള്ളവർ വേറെയും ഉണ്ടെടോ. അവർക്ക് വേണ്ടി..... അവൾക്ക് വേണ്ടി..... എല്ലാരേയും സന്തോഷങ്ങൾക്ക് വേണ്ടി. എന്റെ പ്രണയം ഞാൻ ത്യാഗം ചെയ്തു. അവൾ എവിടെ ആണെങ്കിലും സന്തോഷവതി ആയിരിക്കും.അതിനു വേണ്ടുന്ന എല്ലാം ഞാൻ ചെയ്തിട്ടുണ്ട്. അത് മതി എനിക്ക്. ഒന്ന് വിശ്വസിക്കേടോ നിന്റെ പെങ്ങൾ സേഫ് ആണ്. ഒന്നുമില്ലെങ്കിലും അവൾ എന്റെ ഭാര്യ അല്ലേടാ. അത് പറയുമ്പോൾ മാത്രം അവന്റെ ശബ്ദം ഇടറിയിരുന്നു. എല്ലാവരുടെയും സന്തോഷം അവിടെ നിന്നു. ഇന്ന് ഷെറിയോട് മധുരമായി പ്രതികാരം വീട്ടിയ സന്തോഷതിൽ ആണ് ഞാൻ. പോരാത്തതിന് എന്റെ രണ്ടാം കല്യാണം മുടങ്ങിയ പാർട്ടിയും സോ എൻജോയ് പാർട്ടി. അജുവും സാലിയും ആ ഷോക്കിൽ നിന്നും മുക്തയായിരുന്നില്ല. ഷാൻ പറഞ്ഞാണ് സാലി അറിഞ്ഞത്. ഫൈസിയോട് എങ്ങനെ പറയും എന്ന് ടെൻഷൻ അടിച്ചു നില്കുമ്പോഴാ ഇവൻ ഈ പറയുന്നതൊക്കെ.

പ്ലീസ്.... പ്ലീസ്.... ഒന്ന് വാടോ. സഫു അവൾ പോട്ടെടോ... എവിടന്ന് വെച്ച പോട്ടെ. എന്നെ വേണ്ടാത്തൊരെ എനിക്കും വേണ്ട. എനിക്ക് ഇല്ലാത്ത സങ്കടം എന്തിനാ നിങ്ങൾക്ക്. നമ്മൾ എന്തിനാ ഇവിടെ വന്നത്. അടിച്ചു പൊളിക്കാൻ. അതെങ്കിലും ഒന്ന് ചെയ്യടോ. അവന്റെ നിർബദ്ധം കാരണം പാർട്ടി പങ്കെടുത്തെങ്കിലും ഉള്ളിൽ പറഞ്ഞറിയിക്കാനാവാത്ത ഒരു സങ്കടം ഫീൽ ചെയ്തു രണ്ടാൾക്കും. ഫൈസിയുടെ മുഖത്ത് ഫുൾ സന്തോഷം ആയിരുന്നു. അത് കാണുമ്പോൾ എന്തൊക്കയോ പേടി തോന്നി അവർക്ക്. സഫു പോയിട്ട് ഇവന് ഒരു സങ്കടം ഇല്ലേ. പാർട്ടി കഴിഞ്ഞു അവർ എല്ലാവരും ലേറ്റ് ആയാണ് വീട്ടിൽ പോയത്. രാവിലെ അജു വിളിച്ചു അർജന്റ് ആയി ഹോസ്പിറ്റലിൽ വരാൻ പറഞ്ഞാണ് സാലി പോയത്. Icu യുവിന് മുന്നിൽ നിൽക്കുന്നത് കണ്ടു സാലിക്ക് എന്തോ അപകടം ഫീൽ ചെയ്തു. എന്താടാ ഇവിടെ.... ഫൈസി എവിടെ ആ പന്നി ചതിച്ചെടാ എല്ലാരേയും. അവൻ ഒരു കരച്ചിലോടെ സാലിയുടെ ചുമലിലേക്ക് ചാഞ്ഞു.

സാലി അവനോട് എന്താ കാര്യം എന്ന് ചോദിച്ചതും ഒരു പൊട്ടിക്കരച്ചിൽ കേട്ടു. സഫു അവിടെ ചുമരിൽ ചാരി മുഖം പൊത്തി കരയുന്നത് കണ്ടു. മുംബൈയിൽ ഉള്ള ഇവളെങ്ങനെ ഇവിടെ എത്തി. അവളും അവളുടെ ഒരു കള്ളക്കരച്ചിലും ഇറങ്ങി പോടീ ഇവ്ട്ന്ന് അജു അവളെ പിടിച്ചു ഒറ്റ തള്ള്. അജു.... ഞാൻ.... സഫു അവനെ നോക്കി എന്തോ പറയാൻ നോക്കിയതും അവൻ തടഞ്ഞു. മിണ്ടരുത് നീ....കാണണ്ട നിന്നെ ആർക്കും.... അവനെ ഈ അവസ്ഥയിൽ ആക്കിയപ്പോ മതിയായല്ലോ നിനക്ക്. ലോകത്തുള്ള എല്ലാവരെ സങ്കടം ഇവൾക്ക് കാണാം.അവന്റെ സങ്കടം കാണാൻ പറ്റില്ല. അവനെ സങ്കടപെടുത്താം വേദനിപ്പിക്കാം അതിന് ഒരു കുഴപ്പം ഇല്ല. അവനും ഒരു മനുഷ്യൻ ആടീ. അവനും ഉണ്ടായിരുന്നു സങ്കടവും വേദനയും എല്ലാം. ഒരിക്കലെങ്കിലും ഓർത്തിട്ട് ഉണ്ടോ നീയത്. എന്നിട്ടിപ്പോ വന്നിരിക്കുന്നു അവൻ ചത്തൊന്ന് അറിയാൻ. അജൂ..... സഫു വേദനയോടെ അവനെ വിളിച്ചു. പുറത്തേക്ക് വരുന്നത് ഡോക്ടർ പറഞ്ഞത് പോലെ അവന്റെ ബോഡി ആണെങ്കിലും കാണിച്ചു തരില്ല നിനക്ക്.

അത്രക്ക് വെറുപ്പാ ഇപ്പൊ നിന്നോട്. എപ്പോ അവൻ സൂയിസൈഡ് ചെയ്യാൻ തീരുമാനിച്ചോ അപ്പൊ തൊട്ട് നീയും എന്റെ ഉള്ളിൽ മരിച്ചു. കണ്ടു പോകരുത് ഇനി ഞങ്ങളുടെ മുന്നിൽ. അവൻ അവളെ കയ്യിൽ പിടിച്ചു വലിച്ചു ദൂരേക്ക് കൊണ്ട് ചെന്നാക്കി. സാലി ഒന്നും മനസ്സിലാകാതെ അജുനെ നോക്കി. എന്താടാ പറ്റിയെ ഫൈസിക്ക്. ഇന്നലെ രാത്രി ആക്സിഡന്റ് പറ്റിയെന്നു പറഞ്ഞു ആരൊക്കെയോ വിളിച്ചു പറഞ്ഞ ഞാൻ ഇവിടേക്ക് വന്നത്. കൊണ്ട് വന്ന ആൾക്കാര പറഞ്ഞത് മനപ്പൂർവം കൊക്കയിലേക്ക് വണ്ടി ഓടിച്ചു പോവ്വുകയാരുന്നുന്ന്. അവൻ ഫോൺ എടുത്തു സാലിക്ക് കൊടുത്തു അവന്റെ ലാസ്റ്റ് മെസ്സേജ് നോക്ക്. ചവാൻ പോകുന്നെന്ന് മുന്നേ യാത്ര ചോദിക്കാൻ msg ഇട്ടിന്. ഇപ്പോഴട അത് കണ്ടത്. അല്ലെങ്കിൽ ഒരിക്കലും അവനെ ഞാൻ വിടില്ലായിരുന്നു. ഡോക്ടർ എന്താ പറഞ്ഞത്. ഒരു പ്രതീക്ഷയും വേണ്ടാന്ന്.90%അവർ കൈ വിട്ടു. ഇനി വല്ല മിറാക്കിളും........ ബാക്കി പറയാനാവാതെ അവൻ തിരിഞ്ഞു നിന്നു..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story