💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 90

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

എന്നെകാണാൻ വരരുതെന്ന് ഞാൻ പറഞ്ഞിട്ടില്ലേ...... അവന്റെ അട്ടഹാസം മുഴുങ്ങുന്ന ശബ്ദം കേട്ടു ചുമരുകൾ പോലും വിറക്കുന്നുണ്ടെന്ന് അവൾക്ക് തോന്നി. പക്ഷേ പുഞ്ചിരിയോടെ അവനെ നോക്കി അവൾ അകത്തേക്ക് കയറി. കണ്ണ് തന്നത് മനുഷ്യന് കാണാനാ. എന്നെ കാണണ്ടെന്നേ ഞാൻ പറഞ്ഞുള്ളു. എനിക്ക് ഇഷ്ടം അല്ല അത്. എന്റെ കണ്ണ്.... എന്റെ ഇഷ്ടം.... എനിക്ക് ഇഷ്ടമുള്ളത് കാണുകയും ചെയ്യും കണ്ടോണ്ട് ഇരിക്കുകയും ചെയ്യും. നിനക്ക് വല്ല ചേതവും ഉണ്ടോ. അവളെ മറുപടികേട്ടു ആകെ ചടച്ചു. പിന്നെ അജുന്ന് ഉറക്കെ ഒറ്റ വിളിയാരുന്നു. അജു ഓടി വന്നു. എന്താടാ ഇവളെ ഇങ്ങോട്ട് കയറ്റി വിടരുതെന്ന് ഞാൻ പറഞ്ഞിട്ടില്ലേ. അജു മിണ്ടാതെ നിന്നു. നിന്നോടാ കോപ്പേ പറഞ്ഞത് ഇപ്പൊ ഈ നിമിഷം ഇവളെ പിടിച്ചു പുറത്താക്ക്. അതിനുള്ള ധൈര്യം ഇവനുണ്ടോ. അവൾ പറയുന്നത് കേട്ടു ഫൈസി അജുനെ നോക്കി. അവൻ ഞാനീ നാട്ടുകാരൻ അല്ലേ എന്ന മട്ടിൽ നിൽക്കുന്നത് കണ്ടു. നിന്റെ ഭാര്യയാ അത് അവളോട് ഇറങ്ങിപോകാൻ പറയാൻ ഞാനാരാ. എന്നേക്കാൾ അവകാശം നിന്നിൽ അവൾക്ക് തന്നെയാ.

അജൂ..... അവൻ അവനെ നോക്കി. അവനെ നോക്കി പേടിപ്പിക്കേണ്ട. എന്നെ അകത്തേക്ക് കേറ്റി വിട്ടില്ലെങ്കിൽ കേസ് കൊടുക്കുന്ന പറഞ്ഞു. അത് കൊണ്ട് അവൻ വിട്ടു.അവൾ പിന്നെ അജുനെ നോക്കി അജു ഒന്ന് പുറത്തേക്ക് ഇറങ്ങി നിൽക്കോ. എനിക്ക് അവനോട് കുറച്ചു സംസാരിക്കാൻ ഉണ്ട്. അവനെങ്ങും പോകില്ല. ഫൈസി കുറച്ചു റാഷായിട്ട് തന്നെ പറഞ്ഞു. അവന്റെ മുന്നിൽ വെച്ചു സംസാരിക്കാൻ പറ്റുന്നത് സംസാരിച്ച മതി. അജു പ്ലീസ്... അവൾ അജുനെ നോക്കി അജു പോകാൻ നോക്കിയതും ഫൈസി പറഞ്ഞു. അജു പോയാൽ പിന്നെയിനി ഇങ്ങോട്ട് വരണ്ട. അങ്ങനെ ആണെങ്കിൽ പോയ മതി. അവൻ രണ്ടുപേരെയും നോക്കി. അവൻ കാണുന്നതിന് നിനക്ക് കുഴപ്പം ഇല്ലെങ്കിൽ എനിക്കെന്താ. അജു നീ പോകണ്ട. ഇവിടെ നിന്നോ. ഞാൻ കാരണം രണ്ടാളും ഇതിന്റെ പേരിൽ തെറ്റേഎം വേണ്ട. എന്താ പറയാൻ ഉള്ളതെന്ന് വെച്ച പറഞ്ഞിട്ട് വേഗം പോയിക്കോ ഫൈസി അവളോട് പറഞ്ഞു. പറയാൻ ഉള്ളത്...... പറയാൻ ഉള്ളത്.......

ഒരുമാതിരി ആക്കി ചിരിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് പോയി. എന്നിട്ട് അവന്റെ അടുത്ത് പോയി ഇരുന്നു. അവൻ രൂക്ഷമായി അവളെ നോക്കി. അവൾ അവന്റെ നെറ്റിയിൽ ഒരു കിസ്സ് കൊടുത്തു. ടീ...... അവൻ കലിപ്പോടെ വിളിച്ചു. അവൾ മൈൻഡ് ചെയ്യാതെ അവന്റെ കവിളിലും ഒരു കിസ്സ് കൊടുത്തു. ഇറങ്ങി പോടീ പുല്ലേ. അവൾ ചിരിച്ചു കൊണ്ട് മറ്റേ കവിളിലും ഒരു മുത്തം കൊടുത്തു. അജു എല്ലാം കണ്ടു കിളി പോയ പോലെ നിക്കുന്നത് കണ്ടു. സഫു പ്ലീസ്..... ഒന്നിറങ്ങി പോകുന്നുണ്ടോ പോകാലോ ഇപ്പൊ പോകാട്ടോ അവൻ അവളെ മുഖം രണ്ടു കൈ കൊണ്ടും പിടിച്ചു. അവന്റെ ചുണ്ടുകൾ ലക്ഷ്യം ആക്കി അവന്റെ മുഖത്തേക്ക് മുഖം അടുപ്പിച്ചു. എന്റെ പൊന്നു ഫൈസി എന്നെ വിട്ടേക്ക്. തല്ക്കാലം ഇതൊന്നും കാണാനുള്ള ശേഷി എനിക്കില്ല. എന്താ പറയാനുള്ളത് എന്ന് വെച്ച നിങ്ങൾ ഒറ്റക്ക് പറഞ്ഞോ ഞാൻ പോവ്വാ എന്നും പറഞ്ഞു ഒറ്റ ഓട്ടം പുറത്തേക്ക്. പുറത്തിറങ്ങി വാതിൽ അടച്ചു. അവൾ പൊട്ടിച്ചിരിച്ചു കൊണ്ട് ഫൈസിയെ നോക്കി. അവൻ അവളെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു.

പരസ്പരം കണ്ണുകൾ ഇടഞ്ഞു. കുറെ സമയം അങ്ങനെ തന്നെ നോക്കി നിന്നു. മൗനങ്ങൾ കൊണ്ടും സംസാരിക്കാൻ കഴിയുമെന്ന് അവർക്ക് തോന്നി. ഒന്നും മിണ്ടിയില്ലെങ്കിലും മനസ്സ് കൊണ്ട് എന്തൊക്കെയോ സംസാരിച്ചു.അവിടെ ദേഷ്യവും പിണക്കവും ഒന്നും ഉണ്ടായിരുന്നില്ല . വാതിലിൽ ആരോ മുട്ടുന്നത് കേട്ടു. അവൾ അവന്റെ മുഖത്ത് നിന്നും കയ്യെടുത്തു. എണീറ്റു നിന്നു. അജുവും സാലിയും ആയിരുന്നു വന്നത്. സാലി സഫുനോട് പറഞ്ഞു കുറച്ചു സമയം പുറത്തിറങ്ങി നിലക്ക് ഞങ്ങൾക്ക് അവനോട് കുറച്ചു സംസാരിക്കാൻ ഉണ്ട്. രണ്ടു പേരുടെയും മുഖത്ത് ഗൗരവം കണ്ടത് കൊണ്ട് അവൾ എതിർത്തൊന്നും പറഞ്ഞ്ഞില്ല. ടാ അവളെന്താ ഇങ്ങനെ. പോകാൻ എത്ര പറഞ്ഞിട്ടും കേട്ടില്ല. അവളിനി കൊന്നാലും പോകില്ല. സാലി പറഞ്ഞു. ടാ നിന്റെ മാത്രം സഫു ആയിട്ടാ അവളിപ്പോ തിരിച്ചു വന്നിരിക്കുന്നെ അജു സന്തോഷത്തോടെ ഫൈസിയോട് പറഞ്ഞു. വിശ്വസിക്കാൻ പറ്റുന്നില്ലേ സത്യം ആട. എല്ലാം ഉപേക്ഷിച്ചു എല്ലാരേം ഉപേക്ഷിച്ചു ഫൈസിയുടെ മാത്രം ആയ അവൾ വന്നിരിക്കുന്നെ.

ഫൈസി ഞെട്ടലോടെ അവരെ നോക്കി. ഒന്ന് തെളിച്ചു പറയടോ ആര് ആരെ ഉപേക്ഷിച്ചേ. അതെ സമയം പുറത്തു ബെഞ്ചിൽ ചാരി ഇരുന്നു സഫു കണ്ണടച്ച് ഇരുന്നു. കഴിഞ്ഞതെല്ലാം അവളുടെ മുന്നിലേക്ക് ഓടിയെത്തി. അജു ഡിവോഴ്സ് പേപ്പർ തന്നപ്പോൾ അതിൽ ഫൈസിയുടെ ഒപ്പ് കണ്ടപ്പോൾ ജീവൻ പോയത് പോലെയാ തോന്നിയത്. നാളെ മുതൽ അവൻ എന്റെ ആരും അല്ല തോന്നൽ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി. അവൾ ആ പേപ്പർ കീറി വലിച്ചെറിഞ്ഞു. ഒരിക്കലും അവനുമായുള്ള ബന്ധം വേണ്ടെന്നു വെക്കാൻ എനിക്കാവില്ല. മരണം വരെ അവന്റെ ഭാര്യയായി ജീവിച്ചാൽ മതി എനിക്ക്. അവൻ ഈ അവസ്ഥയിൽ ആയത് ഞാൻ കാരണം ആണല്ലോന്ന് ചിന്തയും അവളെ ഓരോ നിമിഷവും കീറി മുറിച്ചു. ഇല്ല അവനെ വിട്ടു എനിക്ക് എവിടെയും പോകാൻ പറ്റില്ല.അവൾ മഹറിൽ മുറുക്കെ പിടിച്ചു. അവൻ തന്റെ കൂടെയുള്ളത് പോലെ തോന്നി അവൾക്ക്. അവൾ വീട്ടിലേക്ക് പോയി. രാത്രി മുഴുവൻ ആലോചിച്ചു അവൾ ഒരുപാട് തീരുമാനം എടുത്തു. രാവിലെ അവൾ ഒരു ബാഗും എടുത്തു പുറത്തേക്കു വരുന്നതാണ് എല്ലാവരും കണ്ടത്.

നീയെവിടേക്ക മോളെ പോകുന്നത്. ഉപ്പ അടുത്തേക്ക് വന്നു അവളോട് ചോദിച്ചു. മോളോ.... ആരുടെ മോള്. മോളെന്നു വിളിക്കാൻ നിങ്ങളുടെ മോളാണോ ഞാൻ. സഫു..... ഉപ്പാന്റെ ശബ്ദം ഇടറിയിരുന്നു. നിങ്ങൾ ഒരു സ്വാർത്ഥതയുള്ള മനുഷ്യൻ ആണ്. എന്നെ ഇത്രയും കാലം പറ്റിക്കുകയാരുന്നില്ലേ നിങ്ങൾ. എനിക്ക് എന്റെ ഉപ്പാന്റെ അടുത്തേക്ക് പോയാൽ നല്ലൊരു ജീവിതം കിട്ടുമെന്ന് കരുതി മനപ്പൂർവം എന്നോട് പറയാതിരുന്നതല്ലേ എന്തൊക്കെയാ മോളെ ഈ പറയുന്നത്. നിന്നോടുള്ള ഇഷ്ടം കൊണ്ട ഞാൻ..... ബാക്കി പറയാൻ ആവാതെ ഉപ്പ വിങ്ങി പൊട്ടുന്നത് കണ്ടതും അവളുടെ ഖൽബ് പിടഞ്ഞു. എന്നോട് പൊറുക്കണം ഉപ്പ. വേറെ വഴിയില്ലാത്തത് കൊണ്ടാണ്. അപ്പോഴേക്കും എല്ലാവരും വന്നു. സമീർക്ക ഉമ്മ അൻസി. എല്ലാവരും ഞെട്ടലോടെ അവളെ തന്നെ നോക്കി നിൽക്കുകയാരുന്നു. മോള് എന്തൊക്കെയാ ഈ പറയുന്നേ. ഉപ്പ മോൾക്ക് കിട്ടേണ്ട സൗഭാഗ്യം കളയേ. ഞങ്ങളെ സഫു തന്നെയാണോ ഈ പറയുന്നത് ഉമ്മ നിറഞ്ഞ കണ്ണുകളോടെ അവളെ നോക്കി പറഞ്ഞു .

ഞാൻ ആരുടേയും ആരും അല്ല. നിങ്ങളൊന്നും എന്റെയും ആരും അല്ല.ആരും അവകാശം പറഞ്ഞു എന്റെ അടുക്കലേക് വരികയും വേണ്ട. ഇത്രയും നാൾ ഉപ്പയും ഉമ്മയും ചമഞ്ഞത് മതി. സഫു ..... സമീർക്ക അവളെ കയ്യിൽ പിടിച്ചു. എന്തൊക്ക വിവരക്കേട പറയുന്നതെന്ന് വല്ല ബോധം ഉണ്ടോ. എന്റെ ദേഹത്ത് തൊടാൻ നിങ്ങൾക്കെന്താ അവകാശം. കയ്യിൽ നിന്നും വിട്. വിടാന പറഞ്ഞത്.അവൾ സമീർക്കയുടെ കൈ ബലമായി എടുത്തു മാറ്റി. എല്ലാവരും അവളെ ഭാവമാറ്റം കണ്ടു ഞെട്ടിതരിച്ചു നിന്നു. അവൾ ബാഗ് തുറന്നു ഒരു കെട്ട് പണം എടുത്തു ഉപ്പാന്റെ കൈ പിടിച്ചു കയ്യിൽ വെച്ചു കൊടുത്തു. ഇത്രയും നാൾ പോറ്റി വളർത്തിയതിന്റ കൂലി. പോരെങ്കിൽ പറഞ്ഞ മതി. എത്രയാന് വെച്ച തന്നോളം. അല്ലാതെ വളർത്തിയ കണക്കും പറഞ്ഞു ആരും എന്നെ തേടി വന്നേക്കരുത്. നിങ്ങളൊക്കെ എന്റെ ബന്ധുക്കൾ ആണെന്ന് പറയാൻ തന്നെ എനിക്ക് നാണക്കേട് തോന്നുന്നു. ഈ വീട്ടിൽ താമസിക്കാൻ എനിക്ക് പറ്റില്ല. എന്റെ ഉപ്പ കോടീശ്വരൻ ആയ ഗ്രേറ്റ്‌ ബിസിനസ് മാൻ ആയ ബഷീർ ആണ്.

ഇനിയും ഇവിടെ കഴിയുന്നത് അദ്ദേഹത്തിനു നാണക്കേട് ആണ്. മതി നിർത്തേടി നിന്റെ അധികപ്രസംഗം. ഇനി ഒരു വാക്ക് മിണ്ടിയാൽ അടിച്ചു കരണം പുകച്ചു കളയും ഞാൻ. സമീർ അവളെ നേർക്ക് തല്ലാൻ ആയി കയ്യുയർത്തി. സമീറെ....... അവളെ ഉപ്പ അവളെ മുന്നിലായി വന്നു നിന്നു. ഇവൾ പറയുന്നത് കേട്ടില്ലേ. പണക്കാരൻ ആയ ഉപ്പാനെ കിട്ടിയപ്പോ പഴയത് എല്ലാം മറന്നു ഇവൾ. സ്വന്തം മോളെ പോലെ കണ്ടു വളർത്തി വലുതാക്കിയ ഇവർക്ക് നീ ഇത് തന്നെ കൊടുക്കണം. പ്രത്യേകിച്ച് നിന്റെ ഉപ്പാക്ക്. സമീർ ഒന്ന് നിർത്തുന്നുണ്ടോ ഉപ്പ ഉച്ചത്തിൽ പറഞ്ഞതും സമീർ ഒന്നടങ്ങി. ഉപ്പ അവളെ നേരെ തിരിഞ്ഞു. ആ പണം അവളെ കയ്യിൽ വെച്ചു കൊടുത്തു. കൂലി പ്രതീക്ഷിചല്ല ചെയ്തത് ഒന്നും. അത് കൊണ്ട് ഈ പണം നീ തന്നെ വെച്ചോ. ഒരു കാര്യത്തിൽ എനിക്ക് സന്തോഷം ഉണ്ട് എന്റെ മോള് വളർന്നു വലുതായി സ്വന്തമായി തീരുമാനം എടുക്കാനൊക്കെ ആയി. അത് മാത്രം ഉപ്പ കണ്ടില്ല. അറിഞ്ഞില്ല. അന്നും ഇന്നും എന്റെ കയ്യും പിടിച്ചു നടക്കുന്ന പൊട്ടി പെണ്ണായിട്ട മനസ്സിൽ ഉള്ളത് അത് കൊണ്ടാവും. എവിടെ ആയാലും സന്തോഷം ആയി ഇരിക്കട്ടെ.

എന്റെ മോൾക്ക് നല്ലതേ വരൂ. തലയിൽ തലോടി കൊണ്ട് കൊണ്ട് ഉപ്പ പറഞ്ഞു. അവൾ ആരെയും തിരിഞ്ഞു നോക്കാതെ പുച്ഛഭാവത്തിൽ മുഖം ആക്കി കൊണ്ട് അവിടെ നിന്ന് ഇറങ്ങി. മെല്ലെ തിരിഞ്ഞു നോക്കി. ഉപ്പാന്റെ മാറിൽ തലവെച്ചു പൊട്ടിക്കരയുന്ന ഉമ്മാനെ അവൾ കണ്ടു. കഴിഞ്ഞതോന്നും വിശ്വസിക്കാനാവാതെ വിറങ്ങലിച്ചു നിൽക്കുന്ന സമീർക്കയും ഇതുസും.തന്റെ ഹൃദയം പൊട്ടി പോകുമെന്ന് അവൾക് തോന്നി . കണ്ടോണ്ട് ഇരുന്നാൽ പൊട്ടികരഞ്ഞു പോകും . അവൾ തിരിഞ്ഞു നോക്കാതെ പോയി. നേരെ പോയത് ഉപ്പാപ്പന്റെ അടുത്തേക്ക് ആണ്. അവൾ ഒരു പേപ്പർ അയാളെ നേർക്ക് നീട്ടി. എന്റെ സ്വത്ത്‌ മുഴുവൻ ഉപ്പാന്റെ പേരിലേക് മാറ്റിയ പേപ്പേഴ്സ് ആണ്. നിങ്ങൾ പറഞ്ഞത് പോലെ ഉപ്പയും ആയുള്ള എല്ലാബന്ധവും ഉപേക്ഷിച്ചു. ഇനിയൊരിക്കലും അവരുമായി യാതൊരു ബന്ധവും എനിക്ക് ഉണ്ടാവില്ല.

ഒരിക്കലും അവരെ തേടി പോവില്ല. ഇങ്ങോട്ട് വന്നാലും പരിജയം പോലും പുതുക്കില്ല. ഇന്ന് വരെ ഉപ്പാനോട് ച്ചേ എന്നൊരു വാക്ക് പോലും പറഞ്ഞിട്ടില്ല. അഞ്ചു നേരം നിസകരിച്ചാൽ പ്രാർത്ഥിക്കുന്നത് അവരുടെ ദീർഘായുസ്സിനും ആരോഗ്യത്തിനും മാത്രമല്ല. ഉപ്പാനെ വേദനിപ്പിക്കുന്ന ഒരുവാക്ക് പോലും നാവിൽ നിന്നും പുറത്തേക്ക് വരരുതെന്ന് എന്ന് കൂടിയാണ്. അങ്ങനെയുള്ള ഉപ്പാനോട് ഞാൻ എന്തൊക്ക പറഞ്ഞുന്നു എനിക്കെ അറിയൂ. ഒരിക്കലും പൊറുക്കാത്ത തെറ്റ്‌ തന്നെ ഞാൻ ചെയ്തത് .അത് പറയുമ്പോൾ അവൾക്ക് കരച്ചിൽ വന്നു വാക്കുകൾ ഇടറുന്നുണ്ടായിരുന്നു . ഇനിയെങ്കിലും വാശി കളഞ്ഞു ഈ ഉമ്മാക്ക് മകനെ കാണിച്ചു കൊടുക്കണം. ഫൈസിയെ ഞാൻ ഉപേക്ഷിക്കാത്തതിന്റെ പേരിൽ വീണ്ടും പ്രശ്നം ഉണ്ടാക്കരുത്. എനിക്ക് ഒരു ഭാര്യയെന്ന കടമ കൂടി നിറവേറ്റണ്ട സമയം ആണിത്. ഞാൻ അവനെയും കൊണ്ട് ആരുംകാണാത്ത എവിടേക്കെങ്കിലും പോയിക്കൊള്ളാം. മനസ്സിൽ ഉണ്ടാവും എന്നും എന്റെ ഉപ്പ അവിടെ നിന്നും ആർക്കും ഇറക്കിവിടാൻ പറ്റില്ലല്ലോ .

ഇനിയൊരു ജന്മം ഉണ്ടെങ്കിൽ ആ ഉപ്പാന്റെ സ്വന്തം മകളായി ജനിക്കാൻ വിധി ഉണ്ടാകണമെന്ന പ്രാർത്ഥനയുള്ളൂ ആരും അവകാശം പറഞ്ഞു വരാതെ എന്റെ മാത്രം ആയി എനിക്ക് സ്നേഹിക്കലോ . എന്റെ ഉപ്പ അറിയണ്ട നിങ്ങൾ പറഞ്ഞിട്ട ഞാനിതൊക്കെ ചെയ്തതെന്ന് .സഹിക്കാൻ പറ്റില്ല പാവത്തിന് . എന്റെ ഉപ്പാന്റെ ശ്വാസം വരെ ഞാനാണ് വെറുത്തു പോകും നിങ്ങളെ . അവർ തിരിച്ചു ഒന്നും പറഞ്ഞില്ല. യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങി . പിന്നെ വക്കീലിന്റെ അടുത്ത് പോയി കേസ് പിവലിച്ഛ് .നേരെ ഇങ്ങോട്ട് വന്നു. സങ്കടം ഉണ്ട് എല്ലാരേം വെറുപ്പിച്ചതിൽ . ആ ഉമ്മാന്റെ കണ്ണീര് ഓർക്കുമ്പോൾ ഒരു സമാധാനം. എന്റെ ഉമ്മാന്റെ ആത്മാവിനും അങ്ങനെ എങ്കിലും സമാധാനം കിട്ടട്ടെ. അവൾ സനയെ വിളിച്ചു വീട്ടിലെ അവസ്ഥ തിരക്കി നോക്കി .ഉപ്പാപ്പയും ഉമ്മയും അവരെ ഫാമിലിയൊക്കെ വീട്ടിൽ വന്നിനെന്ന അറിഞ്ഞു . എല്ലാവരും സന്തോഷം ആയി ഇരിക്കട്ടെ .ഇനിയീ മനസ്സിൽ ഫൈസി മാത്രമേ ഉണ്ടാവു .എല്ലാം മറന്നു അവന്റെ പെണ്ണായി ഇനിയെങ്കിലും ജീവിക്കണം .അവന്റേത് മാത്രം ആയി . അവൾ ഒരു നെടുവീർപ്പോടെ എണീറ്റു. ഇവരെന്താ എന്നെ കൂട്ടാതെ ഒരു ചർച്ച. എനിക്കിട്ട് എന്തെങ്കിലും ആവുമോ. അവൾ വാതിൽ തുറന്നു അകത്തു കയറിയതും അവർ മിണ്ടാതിരുന്നു.

എല്ലാത്തിനെയും കണ്ടിട്ട് ഒരു കള്ളലക്ഷണം. എന്താ പ്ലാൻ ചെയ്യുന്നേ. അവൾ ഫൈസിയെ നോക്കി. അവളെ തന്നെ നോക്കി നില്കുന്നത് കണ്ടു. നിന്നോട് വീട്ടിലേക്ക് തിരിച്ചു പോകാന ഇവൻ പറയുന്നേ. പൊയ്ക്കൂടേ നിനക്ക്. അവളെ മുഖത്ത് ദേഷ്യം വന്നത് അവർ കണ്ടു. അതിന്റെ മറുപടി ഞാനവനോട് പറഞ്ഞോളാം. സാലി നമുക്ക് പുറത്തിരിക്കാം. അവരുടെ സംസാരം കേൾക്കുന്നത് സഹിക്കാൻ പറ്റില്ല. ഒരു പ്രാവശ്യം കേട്ടത് തന്നെ എനിക്ക് മതിയായി അജു ഒരു ചെറുചിരിയോടെ ആക്കി പറഞ്ഞു. സഫു അതിന്ന് പകരം ഇളിച്ചു കാണിച്ചു. അവർ പോയി. അവൾ അവന്റെ അടുത്തേക്ക് പോയി. കൊന്നാലും ഞാൻ പോകില്ല. പിന്നേം പിന്നേം ഇത് തന്നെ പറഞ്ഞോണ്ട് ഇരിക്കണ്ട. നിനക്ക് എന്നെ വേണ്ടായിരിക്കും പക്ഷേ എനിക്ക് നീയില്ലാതെ പറ്റില്ല. സഫു നീ പ്രാക്ടിക്കൽ ആയി ചിന്തിക്ക്. എനിക്ക് ഇനിയൊരിക്കലും ഈ കിടപ്പിൽ നിന്നും മോചനം ഉണ്ടാകില്ല. നിനക്ക് ചെറുപ്പം ആണ്. നിന്റെ മുന്നിൽ ഇനിയും ജീവിതം കിടപ്പുണ്ട്. അതാണോ എന്നെ ആട്ടിപ്പായിക്കുന്നെ. ഞാൻ സ്നേഹിച്ചത് ഈ ശരീരത്തെയല്ല.

നിന്റെ മനസ്സിനെയാണ്. അത് മതി എനിക്ക്. ഇപ്പൊ നിനക്ക് അങ്ങനെയൊക്കെ തോന്നും. ഏതൊരു പെണ്ണിന്റെയും ആഗ്രഹം ആണ് ഭർത്താവുമൊന്നിച്ചുള്ള ജീവിതം. കുട്ടികൾ.... അവൾ ബാക്കി പറയാൻ അനുവദിക്കാതെ അവന്റെ ചുണ്ടിൽ വിരൽ വെച്ചു. ഈ നെഞ്ചിൽ തല വെച്ചു കിടക്കാൻ സമ്മതിച്ച മതി കുന്നോളം ഉള്ള നോവായാലും അതിൽ അലിഞ്ഞു പൊക്കോളും. നീ കൂടെയുണ്ടെന്ന തോന്നൽ മതി ഈ ജന്മം മുഴുവൻ എനിക്ക് നിന്റേത് മാത്രമായി ജീവിച്ചു തീർക്കാൻ. അത്ര പ്രിയപ്പെട്ടത നീയെനിക്ക്.നീയില്ലാതെ പറ്റില്ല എനിക്ക് . എന്നെ ഒഴിവാക്കല്ലെടാ അത് മാത്രം എനിക്ക് സഹിക്കില്ല. അങ്ങനെയെങ്ങാനും സംഭവിച്ചാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല. അവന്റെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകുന്നത് അവൾ കണ്ടു. അവൾ കണ്ണ് തുടച്ചു കൊടുത്തു. ഇനിയീ കണ്ണ് നിറയരുത്.നിറയാൻ വിടില്ല ഞാൻ . എന്റെ പൊക കണ്ടേ പോകുള്ളൂ അല്ലെ. അവൻ ചെറു ചിരിയോടെ പറഞ്ഞു. പോടാ കൊരങ്ങാ .എന്നും ഒരു പ്രാർത്ഥനയെ ഉള്ളൂ. ഈ സ്നേഹം ഒരിക്കലും നഷ്ടപ്പെട്ടു പോകരുതേയെന്ന്.

അവൾ അവന്റെ നെഞ്ചിൽ തലവെച്ചു കിടന്നു. എന്തിനെന്നറിയാതെ രണ്ടു പേരുടെയും കണ്ണ് നിറഞ്ഞൊഴുകി. ഇനിയൊരിക്കലും ഈ മിഴികൾ നിറഞ്ഞൊഴുകില്ലന്നുള്ള വാശി കൂടി അതിൽ ഉണ്ടായിരുന്നു. ** പിറ്റേന്ന് രാവിലെ അജുവും സാലിയും വന്നു. ബാംഗ്ലൂരിൽ ഞങ്ങളുടെ ഒരു ഫ്രണ്ട് ഉണ്ട്. ആയുർവേദം ട്രീറ്റ്‌മെന്റ് ആണ്. ഇത് പോലുള്ള ഒരുപാട് പേര് എണീറ്റു നടന്നിട്ടുണ്ട് എന്ന കേട്ടത്. അവിടെ ഇന്ന് പോകാമെന്ന കരുതുന്നത്.എല്ലാ ഏർപ്പാടും ചെയ്തിട്ടുണ്ട് . അജു അവളോട് പറഞ്ഞു. അവളുടെ മുഖത്തും ഒരു പ്രതീക്ഷ വന്നത് എല്ലാവരും കണ്ടു. അവൾ തലയാട്ടി. അജുവിനെ കൂടാതെ അവന്റെ ഭാര്യ റിയ ഉണ്ടായിരുന്നു. അത് സഫുവിന് ഒരാശ്വാസം ആയി തോന്നി. ഫൈസിയുടെ വീട്ടിൽ ഒന്നും അറിയിച്ചില്ലെന്ന് അജു പറഞ്ഞു .ഈ ട്രീറ്റ്മെന്റ് കൂടി കഴിഞ്ഞു പറയാം .എന്തെങ്കിലും മാറ്റം ഉണ്ടായാലോ . അറിഞ്ഞാൽ അവർക്ക് സഹിക്കാൻ പറ്റില്ല .അത് കൊണ്ടാണ് പറയാതിരുന്നത് .രാത്രിയോടെ അവർ അവിടെ എത്തി.ഒരു റിസോർട് ആയിരുന്നു അത്. കടൽക്കരയോട് ചേർന്നുള്ള റിസോർട്. അതൊരു ടൂറിസ്റ്റ് ഹോം ആയാണ് അവൾക്ക് തോന്നിയത്.

അവൾ അജുവിനോട് അത് ചോദിക്കുകയും ചെയ്തു. ട്രീറ്റ്‌മെന്റ് ഇവിടെയല്ല. വേറെ സ്ഥലത്തണ്. അവിടെ സ്ത്രീകൾക്ക് പ്രവേശനം ഇല്ല. രാവിലെ പോയാൽ വൈകുന്നേരം തിരിച്ചു വരൂ. അതാ റിയയെ കൂടി കൂട്ടിയത്. ഞങ്ങൾ പോയാൽ നിനക്ക് ഒരു കൂട്ടാകുമല്ലോ .അവരെ താമസസ്ഥലം ആണ് ഇത്. അജുവിനും അവൾക്കും അടുത്തടുത്ത റൂം തന്നെയാണ് കിട്ടിയത്. ഫൈസിയെ വീൽ ചെയറിൽ ആണ് കൊണ്ട് വന്നതും എല്ലാം. അത് കാണുമ്പോൾ അവൾക്ക് നെഞ്ച് പിടയുന്നുണ്ടായിരുന്നു. പക്ഷേ അവളെ സങ്കടം മുഴുവൻ മുഖത്ത് ഫിറ്റ് ചെയ്ത പുഞ്ചിരിയിൽ അവൾ ഒളിച്ചു വെച്ചു. അവൾക്ക് പ്രത്യേകിച്ച് അവിടെ പണിയൊന്നും ഉണ്ടായിരുന്നില്ല. ഫൈസിയെ നോക്കാനെന്ന പറഞ്ഞു രണ്ടുപേര് വന്നു. ട്രീറ്റ്‌മെന്റ് ഭാഗമാണെന്ന് പറഞ്ഞു റൂമിൽ കയറി വാതിൽ അടക്കും. അവളെ അകത്തേക്ക് കയറ്റില്ല. പിന്നെ പുറത്തേക്കും കൊണ്ട് പോകും. അവൾ ശരിക്കും കാണൽ കൂടിയില്ല ഫൈസിയെ. രാത്രി ലേറ്റ് ആയെ തിരിച്ചു വരൂ. ക്ഷീണം ഉണ്ടെന്ന് പറഞ്ഞു ഫൈസി വേഗം കിടന്നുറങ്ങും. രണ്ടു ദിവസം കഴിഞ്ഞു.

ഒരു വൈകുന്നേരം ഫൈസി വേഗം തിരിച്ചു വന്നു.ഒരു ചേഞ്ച്‌ ആവട്ടെന്ന് കരുതി അവർ എല്ലാവരും കൂടി റിസോട്ടിന് അടുത്ത് ബീച് ഉണ്ടായിരുന്നു അവിടെ പോയി ഇരുന്നു. അവരെ തനിച്ചു വിട്ടു അജുവും വൈഫും കുറച്ചു ദൂരെക്ക് പോയി. അവൾ ഫൈസിയുടെ അടുത്ത് വീൽ ചെയറിനു താഴെ ആയി ഇരുന്നു. ടീ നിനക്ക് മടുക്കുന്നില്ലേ ഈ ജീവിതം. തിരിച്ചു പൊയ്ക്കൂടേ നാട്ടിലെക്ക്. അവൾ അവന്റെ കാലിൽ ഒരു നുള്ള് വെച്ചു കൊടുത്തു. ഉമ്മാ എന്റെ കാല് അവൻ പറഞ്ഞു. പെട്ടന്ന് അവൾ ഞെട്ടലോടെ ചോദിച്ചു നിനക്ക് വേദനിച്ചോ അതിന്. അവന്റെ മുഖത്ത് പെട്ടെന്ന് ഒരു ചിരി വന്നു. ചുമ്മാ ആക്ടിങ്. നീ നുള്ളിയ വേദന ഉണ്ടാകുമല്ലോ. ആ ഒരു കാര്യത്തിൽ എനിക്ക് ഭാഗ്യം ഉണ്ട് നിന്റെ നുള്ളും കടിയും കിട്ടിയ വേദന എടുക്കില്ലല്ലോ ഇനി . അവളെ മുഖത്ത് വേദനയിൽ പൊതിഞ്ഞ ഒരു ചിരി വിരിഞ്ഞു . നീ നോക്കിക്കോ എത്രയും പെട്ടെന്ന് നീ എഴുന്നേറ്റു നടക്കും. നമ്മൾ ഈ തീരത്തോടെ കയ്യും പിടിച്ചു അസ്തമയസൂര്യനെയും നോക്കി കണ്ണെത്താ ദൂരത്തോളം നടക്കും. അതേതായാലും ഉണ്ടാകില്ല സഫ്ന. ഇവൻ ഒരിക്കലും ഇതിൽ നിന്നും എഴുന്നേൽക്കുകയും ഇല്ല. ഞാൻ ഫ്രീയാണ്. നിന്റെ എന്ത് ആഗ്രഹവും പറഞ്ഞ മതി ഞാൻ നടത്തിതരാം. അവൾ തിരിഞ്ഞു നോക്കി.

ആശിർ. ഇവൻ ഇവിടെ. അവൾ ഇരുന്നിടത്ത് നിന്നും ഞെട്ടി എഴുന്നേറ്റു. നിന്നെ ഇങ്ങനെ ഇവിടെ കാണേണ്ടി വരുമെന്ന് ഒരിക്കലും പ്രതീക്ഷിചില്ല.അവനും രണ്ടു കൂട്ടുകാരനും ഉണ്ടായിരുന്നു കൂടെ. ഇവന്റെ കാര്യം പോക്കാ. ഒന്നിനും കൊള്ളത്ത ഇവനെ എന്തിനാ നിനക്ക്. നീ എന്റെ കൂടെ വാ പൊന്നുപോലെ നോക്കി കൊള്ളാം ഞാൻ.ആണൊരുത്തന്റെ സുഖം അറിയാൻ നിനക്കും ഉണ്ടാകില്ലേ ആഗ്രഹം . ആശിർ പ്രശ്നം ഉണ്ടാകാതെ പോ ഫൈസി കലിപ്പോടെ അവനോട് പറഞ്ഞു . പോയില്ലെങ്കിൽ നീയെന്തു ചെയ്യും .എന്നെ തല്ലുമോ ...തല്ലുമോന്ന് ...ആശിറും ചങ്ങാതിമാരും അവനെ നോക്കി കളിയാക്കി ചിരിച്ചു .ഫൈസിയുടെ മുഖത്ത് ദേഷ്യം വരുന്നത് അവൾ കണ്ടു .അവൾ അവനെയും കൂട്ടി അവിടെ നിന്നും പോകാൻ നോക്കി .ആശിർ അവരെ മുന്നിൽ നിന്നു . അങ്ങനെ അങ്ങ് പോയാലോ .ഒരു മറുപടി പറഞ്ഞില്ല

നീ .രാത്രി വരട്ടെ ഞാൻ റൂമിലേക്ക് . അവൾ ദയനീയമായി ഫൈസിയെ നോക്കി .അവൻ മുഖം കുമ്പിട്ട് ഇരുന്നിട്ട ഉള്ളത് . ആശിർ ദയവുചെയ്തു എന്നെ വെറുതെ വിട്ടേക്ക് . വെറുതെ വിടാനോ നിന്നെയോ അന്നേ മനസ്സിൽ കരുതിയതാ ഇവനിട്ട് പണിയാൻ .അതിന്റെ ആവിശ്യം വന്നില്ല .ദാ കിടക്കുന്നു ചത്ത ശവം പോലെ .അവൻ പൊട്ടിച്ചിരിച്ചു .പെട്ടന്ന് അവളെ കയ്യിൽ കയറി പിടിച്ചു .അവന്റെ കയ്യിൽ കിടന്നു ഞെരിഞ്ഞമർന്നു അവളുടെ കൈ .ഒരുപാട് ആഗ്രഹിച്ചത നിന്നെ .അവസാനം എന്റെ മുന്നിൽ തന്നെ എത്തിയല്ലോ . അവൾ മറുകൈ കൊണ്ട് അവന്റെ മുഖത്ത് ഒറ്റയടി . ടീ നിന്നെ ഞാനിന്ന് ......അവളെ നേർക്ക് കയ്യോങ്ങിയതും ചുറ്റും ആളുകൾ തടിച്ചു കൂടിയത് അവർ കണ്ടു . നീ നോക്കിക്കോ ഇവിടെ നിന്നും പോകുന്നതിനു മുന്നേ നിന്നെ ഞാൻ സ്വന്തം ആക്കിയിരിക്കും . അവളെ നേർക്ക് കൈ ചൂണ്ടി അവൻ പറഞ്ഞു . അപ്പോഴേക്കും അജുവും വന്നിരുന്നു .ആശിർ ടീമും പോയി . ടാ എന്താ കാര്യം . ഒന്നുല്യാ . ശവക്കുഴി ഒരുക്കി വെക്കാൻ ഓഡർ തന്നിട്ട് പോയതാ .അവൻ ചെറു ചിരിയോടെ പറഞ്ഞു .

അജുവിന്റെ മുഖത്തും ഒരു ചെറു ചിരി മിന്നി മറഞ്ഞു . എനിക്ക് തീരെ വയ്യ .വല്ലാത്ത ക്ഷീണം റൂമിലേക്ക് പോകാം .അവൻ പറഞ്ഞു .അവർ അപ്പൊ തന്നെ റൂമിലേക്ക് പോയി . സഫു റൂമിൽ എത്തിയതും അവൾ ബാത്‌റൂമിൽ കയറി വാതിൽ അടച്ചു .അവിടെ ഇരുന്നു അവൾ പൊട്ടിക്കരഞ്ഞു .അവൾ കൈ നോക്കി അവന്റെ വിരലുകൾ തിണർത്ത് കിടന്നിരുന്നു .പഴയ ഫൈസി ആയിരുന്നെങ്കിൽ ഇപ്പൊ അവന്റെ കഥ തീർന്നേനെ . എന്നേക്കാൾ സങ്കടം ഇപ്പൊ അവനുണ്ടാവും .ഒന്നും ചെയ്യാൻ പറ്റിയില്ലല്ലോന്ന് ഓർത്ത് .അവൾ മുഖം തുടച്ചു .മുഖത്ത് സന്തോഷം വരുത്തി പുറത്തിറങ്ങി .റിയ ആയിരുന്നു അവിടെ ഉണ്ടായിരുന്നത് . ഫൈസി എവിടെ . ഡോക്ടർ വിളിച്ചുന്ന് പറഞ്ഞു .പോയി .എന്നോട് ഇവിടെ ഇരിക്കാൻ പറഞ്ഞു . അതെന്താ പെട്ടന്ന് പോയേ .അവൾക്ക് ഒന്നും മനസിലായില്ല .അജുനെ വിളിച്ചു നോക്കി .അവൻ ഫോൺ എടുത്തില്ല . **

* വാതിലിൽ മുട്ടുന്നത് കേട്ടു .ആശിർ കൂടെഉള്ള ആളോട് വാതിൽ തുറക്കാൻ പറഞ്ഞു .വാതിൽ തുറന്നതും ആ ചങ്ങാതി ആഷിറിന്റെ കാൽക്കീഴിലേക്ക് തെറിച്ചു വീണു .അവൻ ഞെട്ടലോടെ വാതിൽ തുറന്നു വരുന്ന ആളെ നോക്കി . എന്താ മോനെ സുഖം അല്ലേ നിനക്ക് . അവൻ പേടിയോടെ ആ രൂപത്തെ നോക്കി . ഷർട്ടിന്റെ കൈ തെറുത്തു കയറ്റി .മുഖത്ത് നിന്നും ഗ്ലാസ്‌ എടുത്തു മാറ്റി സ്റ്റൈലിൽ അവന്റെ മുന്നിലേക്ക് വരുന്ന ആളെ കണ്ടു അവൻ ഞെട്ടി പണ്ടാരം അടങ്ങി .ഉള്ളിൽ അറിയാതെ വിറയൽ പടർന്നു കയറി . എന്നെ അറിയോ നിനക്ക് .അതിന് മറക്കാൻ പറ്റോ നിനക്ക് അല്ലെ ആഷിറേ .എന്റെ കയ്യിൽ നിന്നും തല്ല് വാങ്ങിയ ആരും പിന്നെ എന്റെ മുന്നിൽ വരാറില്ല .അങ്ങനെയാ ശീലം .നീ വീണ്ടും വന്നിനെങ്കിൽ കിട്ടിയത് കുറഞ്ഞു പോയില്ലേന്ന് ഒരു ഡൌട്ട് .അത് കൊണ്ട് പലിശ അടക്കം തന്നിട്ട് പോകാമെന്നു കരുതി .

ഹ നീയിങ്ങനെ പേടിച്ചു നിൽക്കാതെ .കുറച്ചു ഡയലോഗ് എങ്കിലും അടിക്കടോ എനിക്ക് തല്ലാൻ ഒരു എനർജി വരട്ടെ . ആശിർ എന്നിട്ടും നിന്നിടത്തു നിന്നും അനങ്ങിയില്ല . ഇനി എന്നെ മറന്നു പോയോ നീ . എന്റെ പൊന്നു ഫൈസി ഡയയോഗ് വിട്ടു .ആക്‌ഷൻ തുടങ്ങ് .നിന്റെ കെട്ടിയോളെ മൂന്നാമത്തെ വിളി വന്നു .പിന്നിൽ നിന്നും അജു ഫോണും നീട്ടി അവന്റെ അടുത്തേക്ക് വന്നു . ഇവൻ ഇങ്ങനെ പേടിച്ചു വിറച്ചു നിൽക്കുമ്പോൾ തല്ലാൻ ഒരു മൂഡ് വേണ്ടേ അജു . എന്ന നീയിങ് മാറി നിൽക്ക് ഞാൻ കൊടുക്കാം . അത് വേണ്ട എന്റെ പെണ്ണിനെ തൊട്ട കണക്ക് ഞാൻ തന്നെ തീർത്തോളം . അല്ലെങ്കിൽ പിന്നെ ആണാണെന്ന് പറഞ്ഞു നടന്നിട്ട് എന്താ കാര്യം  ....... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story