💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 9

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

ഒരാണും പെണ്ണും കുറച്ചു സമയം തനിച്ചിരിക്കുമ്പോഴേക്കും അനാശ്യാസം എന്നും പറഞ്ഞു സദാചാരപോലിസ് ചമയുന്നതാണോ ന്യായം .അനാവശ്യം പറഞ്ഞാലുണ്ടല്ലോ കൊന്നുകളയും പന്നീ .ഫൈസി ഒരാളെ നേർക്ക് കൈ ചൂണ്ടികൊണ്ട് പറഞ്ഞു റൂമിൽ വാതിലടച്ചു ദേവോപദേശം കൊടുക്കുകയാരുന്നോ സാറും മാഡവും . ഞങ്ങൾ പറയുന്നതാ ഇപ്പൊ കുഴപ്പം .വൃത്തികേട് കാണിച്ചിട്ട് ന്യായീകരിക്കുന്നോ . ഇവളുടെ ദേഹത്ത് കറിമറഞ്ഞു .അത് കഴുകാൻ വന്നതാ ഇവൾ .സമയം കഴിഞ്ഞിട്ടും വരാത്തത് കണ്ടു തിരക്കി വന്നു .പുറത്തു നിന്നാരോ ആ സമയം വാതിൽ പൂട്ടി .അതാണിവിടെ സംഭവിച്ചത് . പറയുന്നത് കള്ളം ആണെങ്കിലും കേൾക്കാൻ നല്ല സുഖമുണ്ട് .വിശ്വസിക്കാൻ പറ്റുന്ന കള്ളം വല്ലതും പറയ് മാഷേ . എന്ന അത് കൂടി നിങ്ങൾ തന്നെ പറഞ്ഞു താ .എന്ത് പറഞ്ഞാലും വിശ്വസിക്കില്ലെന്ന് വെച്ച എന്താ ചെയ്യാ . സഫു നിറകണ്ണുകളോടെ ചുറ്റും നോക്കി .നാട്ടുകാരും ബന്ധുക്കളും ഫ്രണ്ട്സും എല്ലാവരും ഉണ്ട് .

അവൾക്ക് ആ നിമിഷം മരിച്ച മതീന്ന് തോന്നി .ഇങ്ങനെ എല്ലാർക്കുമുന്നിലും നാണം കെട്ടു നിൽക്കുന്നതിലും ഭേദം അതാണ്‌ . പുറത്തു ഇറങ്ങിയപ്പോ തന്നെ റൂമിന് ചുറ്റും ആൾക്കാർ കൂടി നിൽക്കുന്നതാണ് കണ്ടത് .പോകാൻ നോക്കിയെങ്കിലും സമ്മതിച്ചില്ല .ഫൈസിയും കുറച്ചു ആൾക്കാരുമായി ഉടക്ക് ഉണ്ടാക്കുകയും ചെയ്തു .സമീർക്കയെ മാത്രം അവിടെങ്ങും കണ്ടില്ല .ഫൈസിയാണെങ്കിൽ ദേഷ്യം കൊണ്ട് വിറക്കുന്നുണ്ട് .ആരൊക്കെയോ ഫോട്ടോയും വീഡിയോയും എടുക്കുന്നത് അവൾ കണ്ടു . നിന്റെ പേരെന്താ .ആരോ ഒരാൾ അവളോട്‌ ചോദിച്ചു .അവളൊന്നും മിണ്ടിയില്ല .തല ഉയർത്തി നോക്കിയതും ഇല്ല . നിന്നോട് അല്ലെ ചോദിച്ചേ ഒച്ചയെടുത്ത് ചോദിച്ചതും അവൾ ഭയന്നു വിറച്ചു . അവൾ പേര് പറയാൻ വാ തുറന്നതും . അവളെ പേര് സഫ്ന .വീട്ടഡ്രസ്സ്‌ കൂടി വേണോ .പിറകിൽ നിന്നും സമീർക്കയുടെ ശബ്ദം കേട്ടു .കൂടെ ഇത്തൂസും ഉമ്മയും ഉണ്ട് .അവൾ് നിന്നിടത്ത് നിന്നും അനങ്ങുകയോ അവരെ നോക്കുകയോ ചെയ്തില്ല .അവരെ ഫേസ് ചെയ്യാനുള്ള ധൈര്യം അവൾക്കില്ലായിരുന്നു .

നിലത്തേക്ക് തന്നെ നോക്കിയിരുന്നു . സമീർക്കയെ അറിയുന്നവരായിരുന്നു പലരും . ഇവർ ഇവിടെ .. ബാക്കി പറഞ്ഞത് സമീർകയാരുന്നു .ഇവിടെ എന്താ നടന്നതെന്ന് ഇവർ പറഞ്ഞല്ലോ .അതിൽ കൂടുതൽ ഒന്നും സംഭവിചിട്ടില്ല .ആരും എഴുതാപ്പുറം വായിക്കണ്ട . അല്ലെങ്കിലും കാക്കക്കും തൻ കുഞ്ഞു പൊൻകുഞ്ഞ് എന്നല്ലേ .ആരോ വിളിച്ചു പറഞ്ഞു . എന്റെ പെണ്ണിനെ പറ്റി എനിക്ക് നന്നായി അറിയാം .ആരെയും ബോധിപ്പിക്കേണ്ട ആവശ്യം എനിക്കില്ല . എന്ന ഞങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി കൂടി പറയ് .ഇവൻ എങ്ങനെനെ കൃത്യസമയത് ഇവിടെ എത്തി .ഇവളെ ദേഹത്ത് കറിമറഞ്ഞത് ഇവൻ എങ്ങനെയാ കണ്ടേ .നോക്കി വരാൻ മാത്രം ഇവർ തമ്മിൽ എന്താ ബന്ധം . ഇത് ഫൈസാൻ മുഹമ്മദ്‌ .മെഹ്ഫിൽ അഹ്മദിന്റെ രണ്ടാമത്തെ മകൻ .എന്റെ അനിയൻ .ഇവൻ കെട്ടാൻ പോകുന്ന പെണ്ണാ ഇത് .കെട്ടാൻ പോകുന്ന പെണ്ണിനോട്‌ കൊച്ചു വർത്താനം പറഞ്ഞെന്ന് വെച്ചു ലോകം അടിമറിഞ്ഞുപോകുന്നും ഇല്ലല്ലോ .ഇവിടെ വെച്ചു കണ്ടപ്പോൾ ഇവർ തമ്മിൽ സംസാരിച്ചു .

അവളെ ദേഹത്ത് കറി മറിഞ്ഞപ്പോ കഴുകാൻ കൂടെ പോയി .ഒരാണും പെണ്ണും ഒന്നിച്ചിരിക്കുംഭോഴേക്കും ഫോട്ടോയും വീഡിയോയും എടുക്കാൻ വന്നിരിക്കുന്നു .നിനക്കൊന്നും ഒരു പണിയും ഇല്ലേ .നീ വാടാ ഫൈസി സഫ്നയെയും കൂട്ടിക്കോ .ആർകെങ്കിലും ഇനി എന്തെങ്കിലും അറിയാനുണ്ടോ .ആരും ഒന്നും മിണ്ടിയില്ല . ആരാ ഇത് പറയുന്നത് എന്നറിയാൻ തല ഉയർത്തിനോക്കിയ സഫു ഞെട്ടിപോയി .ഹാരിസ്ക്ക ഫൈസിക്ക് ചുറ്റും കറങ്ങുന്നത് പോലെയാണ് തോന്നിയത് .എന്തൊക്കെയാ ഇവിടെ നടന്നത് .ഇക്കാക്ക എന്ത് ധൈര്യത്തില ഇതൊക്കെ വിളിച്ചു പറഞ്ഞത് .ഇവളെ ഞാൻ കേട്ടാനോ . എല്ലാവരും പോയി .അവർ മാത്രമായി . ഫൈസിക്ക് അപ്പോഴും ഞെട്ടലിൽ പുറത്തു വരാൻ കഴിഞ്ഞിരുന്നില്ല . സഫ്ന ഉമ്മയുടെ അടുത്തേക്ക് ഓടി ചെന്നു .ഉമ്മ അവളുടെ മുഖത്ത് ആഞ്ഞടിച്ചത് പെട്ടന്ന് ആയിരുന്നു . കുടുംബത്തിന്റെ മാനം കളയാൻ ജനിച്ച പിശാച് .കാണണ്ട എനിക്കിനി .അവളെ വീണ്ടും തല്ലാൻ കയ്യുയർത്തിയതും അൻസി തടഞ്ഞു .ഇവളെന്ത് തെറ്റാ ചെയ്തേ .

നാട്ടുകാരുടെ വായടക്കാൻ പറ്റോ .പോയ മാനം തിരിച്ചു കിട്ടോ .നാട്ടുകാരുടെയും കുടുംബക്കാരുടെയും മുഖത്ത് എങ്ങനെ നോക്കും . അവൾ അൻസിയെ കെട്ടിപിടിച്ചു കരഞ്ഞു . സമീർക്ക അവളെ നോക്കിയത് പോലും ഇല്ല . അവളും അത് ശ്രദ്ധിച്ചിരുന്നു .വന്നപ്പോ തൊട്ട് അവളെ നോക്കിയിട്ട് പോലും ഇല്ല . ഫൈസിക്ക് അവളെ തല്ലുന്നത് കണ്ടപ്പോൾ മനസ്സിൽ എവിടെയോ ഒരു നോവ് പടരുന്നത് അവനറിഞ്ഞു . ഫൈസി ഹരിസ്കയെയും കൂട്ടി അവിടെ നിന്നും പോയി .കൂടെ അജുവും . ഇക്കഎന്തിനാ അങ്ങനെയൊക്കെ പറഞ്ഞേ .പ്രശ്നം ആകാതിരിക്കാനാണോ . അതേ .പക്ഷേ പറഞ്ഞത് സത്യം ആണ് .നിങ്ങൾ തമ്മിലുള്ള മാര്യേജ് ഞാൻ ഉറപ്പിച്ചു .ഈ മാസം ലാസ്റ്റ് ഞാൻ ഗൾഫിലേക്ക് പോകും .അതിനു മുൻപ് നടത്തണം എന്നുണ്ട് . അത് ഇക്കാക്ക മാത്രം തീരുമാനിച്ച മതിയോ .എന്റെ ജീവിതം ആണിത് .ആരെ കെട്ടണംന്ന് ഞാനാ തീരുമാനിക്കുന്നത് .അവൻ പെട്ടന്ന് ദേഷ്യത്തോടെ പറഞ്ഞു . ഫൈസീ.... .അയാളുടെ ശബ്ദം ഇടറിയിരുന്നു .നിന്റെ ജീവിതത്തിൽ എനിക്ക് ഒരു സ്ഥാനവും ഇല്ലേ .മറന്നു .ഞാനാരാ അല്ലെ .നിന്റെ ഇഷ്ടം...... നിന്റെ ഭാവി ....നിന്റെ ജീവിതം . ഇക്കാ ഞാൻ അങ്ങനെയല്ല ഉദ്ദേശിച്ചത് .ഞാൻ .....ഞാൻ .... സാരമില്ല സമീറിനോട് ഞാൻ പറഞ്ഞോളാം

.അവന് പറഞ്ഞ മനസ്സിലാകും .എന്റെ കൂടപ്പിറപ്പിനെ പോലെയാ അവനെ കണ്ടിട്ട് ഉള്ളൂ .എല്ലാരുടെ മുന്നിൽ വെച്ചു ഇങ്ങനെയൊക്കെ പറഞ്ഞതിന് ഞാൻ അവരോട് മാപ്പും പറഞ്ഞോളാം .ഇന്ന് വരെ ഞാൻ പറഞ്ഞത് ഒന്നും നീ അനുസരിക്കാതിരുന്നിയിട്ടില്ല .ആ വിശ്വാസത്തിലാ ഞാൻ വാക്ക് കൊടുത്തു പോയത് .സോറി . നിറഞ്ഞു വന്ന കണ്ണ് തുടച്ചു ഹാരിസ് പോയി . ഫൈസിക്ക് അത് കണ്ടു ഹൃദയം നുറുങ്ങുന്നത് പോലെ തോന്നി .ഇന്ന് വരെ ഇക്കാനെ എതിർത്തു സംസാരിച്ചിട്ടില്ല .ഒരു സഹോദരനെ പോലെയല്ല മകനെ പോലെയാ എന്നെ നോക്കിയിട്ടുള്ളത് .ഉപ്പനെക്കാളും ഉമ്മനെക്കാളും ഇഷ്ടം ആണ് ഇക്കാനെ .ഒരു ഭാഗത്ത്‌ ഞാൻ ജീവനുതുല്യം സ്നേഹിക്കുന്ന അൻസി .മറുഭാഗത്ത് എന്റെ സന്തോഷത്തിന് വേണ്ടി ജീവിതം തന്നെ ഉഴിഞ്ഞു വെച്ച ഇക്ക .ഇവരിൽ ആരെയാ ഞാൻ വേണ്ടെന്നു വെക്കണ്ടേ . അവന് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി .അവൻ തന്റെ മുടിയിൽ പിടിച്ചു വലിച്ചു തളർന്നത് പോലെ നിലത്തിരുന്നു .അജു അവന്റെ ചുമലിൽ കൈ വെച്ചു .

നമുക്ക് എന്തെങ്കിലും വഴി കാണാമെടാ .നീ സമാധാനിക്ക് . *** സഫു വീട്ടിൽ എത്തിയതും വാതിൽ പൂട്ടി കിടക്കയിലേക്ക് വീണു പൊട്ടികരഞ്ഞു .ഒരിക്കലും വിചാരിക്കാത്തത് ആണ് നടന്നതൊക്കെ .ഇവരാരും എന്നെ വിശ്വസിക്കുന്നില്ലല്ലോ ആ സങ്കടം ആയിരുന്നു അവൾക്ക് . സമീർക്കയുടെ അവഗണന അവൾക്ക് സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല .സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു അതിന്റെ വേദന .കുറെ കരഞ്ഞു .പിന്നെ എപ്പോഴാ ഉറങ്ങി ** അൻസി റൂമിലേക്ക് കയറിയപ്പോഴേ കണ്ടുസിഗരറ്റ് വലിച്ചു ജനലിലൂടെ പുറത്തേക്കു നോക്കിയിരിക്കുന്ന സമീർക്കയെ . ഒരുപാട് വലിച്ചതിന്റെ തെളിവായി നിലത്ത് സിഗരറ്റ് കുറ്റികൾ .ആദ്യം വലിക്കാറുണ്ടായിരുന്നു സഫുവാണ് ആ ശീലം മാറ്റിയതെന്ന് പറഞ്ഞു കേട്ടിട്ട് ഉണ്ട് .ഒത്തിരി കഷ്ടപ്പെട്ട അവൾ നിർത്തിച്ചത് .പിന്നെ വല്ലപ്പോഴും ഒന്ന് അങ്ങനെയെ വലിക്കു .അതും അവളെ പേടിച്ചു വീട്ടിൽന്ന് വലിക്കില്ല .ഇന്ന് ഒരു പാട് ടെൻഷൻ ഉണ്ടാകും .അത് കൊണ്ടായിരിക്കും .അവൾക്ക് ആ നിൽപ്പ് കണ്ടപ്പോൾ പാവം തോന്നി .

ഇക്കയെന്ത സഫുനോട് മിണ്ടാത്തിരുന്നേ . അവൾ അതും പറഞ്ഞു കുറേ കരഞ്ഞു .ഇപ്പൊഴാ ഉറങ്ങിയെ .അവൾ ഒരു തെറ്റും ചെയ്തിട്ടില്ല .ഞാൻ അതിന് സാക്ഷിയാ .അവർ ഹാളിൽ നിന്ന സംസാരിച്ചത് . എനിക്കറിയാം അവൾ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് .ആ കാറ്ററിങ്ങിന് വന്ന പിള്ളേർ ചെയ്ത പണിയാ .അവർ സംസാരിക്കുന്നത് എന്റെ ഒരു ഫ്രണ്ട് കേട്ടിരുന്നു .എന്നെ വിളിച്ചു അപ്പൊ തന്നെ പറയുകയും ചെയ്തു .ഞാനും ഹാരിസും ഒരു സ്ഥലം വരെ പോയതാരുന്നു .അവിടെ എത്തിയപ്പോഴേക്കും ഇങ്ങനൊക്കെ സംഭവിച്ചിരുന്നു . പിന്നെന്താ അവളോട്‌ ഒന്നും മിണ്ടാതിരുനെ . എന്റെ സ്വാർത്ഥതക്ക് വേണ്ടി അവളുടെ ജീവിതം ഞാൻ പണയം വെച്ചു .അവളെ മുഖത്തേക്ക് നോക്കാൻ പറ്റുന്നില്ല .കുറ്റബോധം കൊണ്ട് മനസ്സ് നീറുവ . നിങ്ങൾ എന്തൊക്കെയ ഈ പറയുന്നേ .എനിക്ക് ഒന്നും മനസ്സിലായില്ല . ഈ വിവാഹം നടക്കാൻ പാടില്ല .അവൾക്ക് ഒരിക്കലും യോജിച്ച കുടുംബം അല്ല അത് .സഫുന്ന് അവിടെ ഒരിക്കലും സമാധാനത്തോടെ ജീവിക്കാൻ പറ്റില്ല .

പിന്നെന്തിനാ ഹാരിസ് പറഞ്ഞപ്പോൾ എതിർക്കാതിരുന്നേ . സത്യം പറഞ്ഞാലും അവിടെ ആരും വിശ്വസിക്കില്ല .എന്റെ അന്തസ്സും നിലയും വിലയും എല്ലാം എനിക്ക് നഷ്ടപ്പെടും .എല്ലാർക്കുമുന്നിലും തലതാഴ്ത്തി നിൽക്കേണ്ടി വരും .പാർട്ടിയിൽ പോലും എനിക്ക് ഒരു വിലയും ഉണ്ടാവില്ല .വീട് നോക്കാൻ അറിയാത്തവൻ എങ്ങനെയാ നാട് നന്നാക്കുന്നേ .കളിയാക്കി ചിരിക്കും . ഹാരിസ ഇങ്ങനെഒരു വഴി പറഞ്ഞത് .ആരും പിന്നെ വലിയ ഇഷ്യു ഇണ്ടാക്കില്ല .ഏതോ ഞരമ്പ് രോഗി ചെയ്ത പണിയയെ കരുതു.അന്നേരത്തെ എന്റെ അവസ്ഥയിൽ ഞാൻ സമ്മതിച്ചു .ഇപ്പൊ ഒന്നും വേണ്ടാന്ന് തോന്നുന്നു . എനിക്ക് ആ ഫാമിലിയെ പറ്റി കേട്ടറിവേ ഉള്ളു .എങ്കിലും ഇത് വരെ മോശമായി പറയുന്നത് കേട്ടിട്ടില്ല .വലിയ തറവാട്ടുകാരല്ലേ . മോശക്കാർ ആണെന്ന് അല്ല .സഫുന്ന് ചേരില്ലെന്ന പറഞ്ഞേ .അവളൊരു പാവം ആണ് .പാവപെട്ട വീടായാലും അവളെ പൊന്നു പോലെ നോക്കുന്ന ഒരു കുടുംബം മതി അവൾക്ക് .

നിങ്ങൾ പറയുന്നത് ഒന്നും എനിക്ക് മനസ്സിലാകുന്നില്ല .ഒന്ന് ഞാൻ പറയാം സഫുന്ന് ഫൈസിയെ ഇഷ്ടം ആണ് .അവളെ മനസ്സ് ആരെക്കാളും എനിക്കറിയാം .അവൾ പക്ഷേ ചോദിച്ചാലും സമ്മതിക്കില്ല .അവൾക്ക് നിങ്ങളും കുടുംബവും കഴിച്ചേ വേറെന്തും ഉള്ളു .മരിക്കാൻ പറഞ്ഞാൽ പോലും അവൾ ചെയ്യും .അത്രയിഷ്ട നിങ്ങളെ . സമീർക്കയുടെ മുഖത്ത് ഒരു ഞെട്ടൽ അവൾ കണ്ടു .നീ എന്താ പറഞ്ഞേ ഫൈസിയെ സഫുന്ന് ഇഷ്ടം ആണോ . എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് അങ്ങനെ .തോന്നൽ അല്ല സത്യം തന്നെയാ . സമീർക്കയുടെ മുഖത്തു ഒരു ചെറിയ തെളിച്ചം വന്നത് പോലെ അവൾക് തോന്നി . വിധിയെ തടുക്കാൻ ആർക്കും പറ്റില്ല അല്ലെ അൻസീ . എന്തോ കാര്യായിട്ട് ഉണ്ടല്ലോ സമീർക്ക.ഇക്ക എന്നോട് എന്തൊക്കെയോ മറച്ചു വെക്കുന്നത് പോലെ . ഒഴിഞ്ഞു മാറാൻ സമീർ നോക്കിയെങ്കിലും അൻസി വിട്ടില്ല .അവസാനം സമീർ തോൽവി സമ്മതിച്ചു .സമീർ പറഞ്ഞ കാര്യങ്ങൾ കേട്ടു അൻസി വിശ്വസിക്കാനാവാതെ അവിടിരുന്നു .സഫു ഇപ്പൊ ഒന്നും അറിയണ്ട .

.ഞാൻ പറഞ്ഞ ഒരു കാര്യവും സഫു അറിയരുതെന്ന് സത്യം ഇടീച്ചു . ചിലപ്പോൾ ഈ കല്യാണം നടന്നില്ലെങ്കിലോ . എനിക്ക് ഈ കല്യാണത്തിന് തീരെ താല്പര്യം തോന്നുന്നില്ല . അൻസി തലയാട്ടിയതല്ലാതെ ഒന്നും മറുപടി പറഞ്ഞില്ല .പോകാൻ നേരം സമീറിനോട് ഇങ്ങനെ പറഞ്ഞു .ഫൈസിയെക്കാൾ നല്ലൊരു ചെറുക്കനെ അവൾക്ക് വേണ്ടി കണ്ടെത്താൻ നിങ്ങക്കവില്ല .ഫൈസികുള്ളത സഫു .ഇവരെ കൂട്ടിച്ചേർത്തത് .വിധിയാണ് .നിങ്ങൾ മുടക്കാൻ ശ്രമിച്ചാലും ഈ കല്യാണം നടക്കും .സമാധാനത്തോടെ കിടന്നുറങ്ങാൻ നോക്ക് . **** ഒന്ന് നിർത്തുന്നുണ്ടോ ഫൈസി .കയ്യിലിരുന്ന സിഗരറ്റ് അജു പിടിച്ചു വാങ്ങി വലിച്ചെറിഞ്ഞു . ഇപ്പൊ തന്നെ രണ്ടു പാക്കറ്റ് കഴിഞ്ഞു .ഇഷ്ടം അല്ലെങ്കിൽ ഇക്കനോട് എന്തിനാ സമ്മതം പറഞ്ഞേ .പറയാറുന്നില്ലേ എനിക്ക് ഒരാളെ ഇഷ്ടം ആണ് .അവളെയെ കെട്ടുന്ന് . ഇക്കാനെ വേദനിപ്പിക്കാൻ എനിക്കാവില്ല .

അതാ സമ്മദാണെന് പറഞ്ഞേ .എനിക്ക് അൻസിയെയും വേണം കോപ്പ് .അത് കൊണ്ട് വലിച്ചു മരിക്കാൻ പോവുകയാണോ . ഞാൻ ഇപ്പൊ എന്താ വേണ്ടേ . കല്യാണം മുടക്കണം . നടക്കില്ല .എന്റെ വീട്ടിൽ ആർക്കും ഈ വിവാഹത്തിന് സമ്മതം അല്ല .സമീർക്കായെ വലിയ റൗഡിയെ പോലെയാ പറഞ്ഞിരിക്കുന്നെ .ഈ വിവാഹം നടന്നില്ലെങ്കിൽ എന്നെ കൊന്നുകളയുമെന്നും .വിവാഹം വേണോ മോന്റെ ജീവൻ വേണോന്നു ചോദിച്ചു .ഉമ്മ പേടിചിട്ട സമ്മതിച്ചേ . ഇക്ക രണ്ടും കല്പിച്ച.വിവാഹത്തിൽ നിന്നും പിന്മാറില്ല . സഫു മുടക്കിയാലോ .ആർക്കും പരാതി ഇല്ലല്ലോ . ഫൈസിക്ക് ഒരാശ്വാസം തോന്നി .അതും ശരിയാ .സഫ്നക്ക് മാത്രമേ ഈ പ്രോബ്ലത്തിന് എന്നെ രക്ഷിക്കാൻ കഴിയു .അവളെ കൊണ്ടേ കഴിയൂ . ......... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story