💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 92

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

ഇവൻ ഫസ്റ്റ് നൈറ്റ്‌ ആഘോഷിക്കാൻ പോക്കാണോ . സഫു കിളി പോയത് പോലെ നിന്നു. ലൈറ്റ് ഓഫ്‌ ചെയ്തിരുന്നു. റൂം മുഴുവൻ മെഴുകുതിരി വെളിച്ചം. നേർത്ത ശബ്ദത്തിൽ മ്യൂസിക്. റൂം മുഴുവൻ ഒരു മണിയറ പോലെ ഒരുക്കിയിരിക്കുന്നു. കിടക്കയിൽ വൈറ്റ് ബെഡ് ഷീറ്റ് വിരിച്ചു അതിന്റെ നടുവിൽ റോസിതളുകൾ കൊണ്ട് വലിയൊരു ഹാർട് ഷേപ്പ് വരച്ചു അതിന്റെ നടുവിൽ ഐ ലവ് യൂ സഫു എന്ന് എഴുതിയിരുന്നു. ആകെയൊരു റൊമാന്റിക് ഫീൽ അവൾക്ക് അനുഭപ്പെട്ടു. അവൾക്ക് എല്ലാം കണ്ടു സന്തോഷവും സങ്കടവും ഒക്കെ വന്നു. ആകെ എക്സൈറ്റ്മെന്റ് ആയി. അവൾക്ക് എന്താന്ന് പോലും അറിയാത്ത വല്ലാത്തൊരു ഫീൽ അനുഭവപെട്ടു. ഇന്ന് മുതൽ പുതിയൊരു ജീവിതം തുടങ്ങുകയാരുന്നുന്ന അവൻ പറഞ്ഞിരുന്നു. ഫസ്റ്റ് നൈറ്റ് ആയിരിക്കും ഫൈസി ഉദ്ദേശിച്ചത്. ആ ഓർമ വന്നതും അവളുടെ മുഖത്ത് ടെൻഷൻ ഇരച്ചു കയറി. അവളിലൂടെ പല ചിന്തകളും മാറി മാറി വന്നു. അവൾ ബെഡിലേക്ക് തന്നെ നോക്കി നിന്നു.

പെട്ടന്ന് പിറകിൽ ആരോ നിൽക്കുന്ന പോലെ തോന്നി. അവൾ തിരിഞ്ഞു നോക്കുന്നതിന് മുന്നേ അവൻ പിറകിലൂടെ കെട്ടിപിടിച്ചു അവളെ കഴുത്തിൽ മുഖം ചേർത്തു നിന്നു. അവൾക്ക് ശരീരത്തിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു. ആകെ കോരിത്തരിക്കുന്നത് പോലെ. അവളെ കാതിൽ മെല്ലെ പറഞ്ഞു ഐ ലവ് യു. അവന്റെ താടി മുഖത്ത് ഉരസിയതും അവൾക്ക് ഇക്കിളിഎടുത്തു അവൾ അവനെ തള്ളി മാറ്റി പോകാൻ നോക്കിയതും അവൻ കയ്യിൽ പിടിച്ചു വലിച്ചു. അവൾ അവന്റെ നെഞ്ചിലേക്ക് തന്നെ വന്നു വീണു. അവൾ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി അങ്ങനെ തന്നെ നിന്നു. അവളുടെ ഹൃദയം പെരുമ്പറ കൊട്ടുന്നത് പോലെ ഇടിച്ചു കൊണ്ടിരുന്നു. അവൻ അവളുടെ മുഖം ഉയർത്തി എന്ത് കൊണ്ടോ അവന്റെ കണ്ണുകളെ നേരിടാൻ ആവുന്നില്ല.അവളുടെ മിഴികൾ താനേ അടഞ്ഞു. അവളുടെ മുഖം കയ്യിലെടുത്തു അവൻ. അവളെ കണ്ണടച്ച് നിൽക്കുന്ന മുഖം കുറച്ചു സമയം അവൻ നോക്കി നിന്നു. മെഴുകുതിരി വെളിച്ചത്തിൽ അവളുടെ മുഖം തിളങ്ങുന്നത് പോലെ തോന്നി അവന്.

അവളുടെ സൗന്ദര്യം ആകെ മത്ത് പിടിപ്പിക്കുന്നത് പോലെ. അവളുടെ ചുണ്ടുകളെ ലക്ഷ്യം ആക്കി മുഖം അടുപ്പിച്ചതും അവൾ പെട്ടെന്ന് കണ്ണ് തുറന്നു. അവന്റെ വായയിൽ കൈ വെച്ചു. അവൻ അവളെ നോക്കി കണ്ണുകൾ കൊണ്ട് എന്താന്ന് ചോദിച്ചു. എനിക്ക്....... ഞാൻ...... അവൾ പറയാൻ ആവാതെ കിടന്നു ഉഴറി. അവന്റെ കൈ വിടുവിച്ചു പോകാൻ നോക്കിയതും അവൻ അവളെ അരയിലൂടെ കയ്യിട്ടു അവനിലേക്ക് അടുപ്പിച്ചു. അവൾ അവന്റെ കൈ വിടുവിച്ചു. ബെഡിൽ പോയി ഇരുന്നു. അവനും ഇരുന്നു. അവളെ പെട്ടെന്ന് ഉള്ള മാറ്റം കാരണം അവൻ ആകെ ചടച്ചിരുന്നു. ടീ എന്താ പറ്റിയെ. ഞാൻ തൊട്ടത് ഇഷ്ടം അല്ലാഞ്ഞിട്ടാണോ അവൾ അല്ലെന്ന് തലയാട്ടി. പിന്നെ.... എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ടായിരുന്നു. നാളെ പറഞ്ഞാൽ പോരെ... ഇന്നത്തെ രാത്രി തന്നെ വേണോ അവൻ ഒരു കള്ളച്ചിരിയോടെ അവളെ കയ്യിൽ പിടിച്ചു. പ്ലീസ്..... ഒക്കെ. എന്താണെങ്കിലും പറയ്യ്. ഇനി കേട്ടില്ലെന്ന് വേണ്ട. നമുക്ക് നാട്ടിൽന്ന് പോരെ..... ഇത്... അവൾ മടിച്ചു മടിച്ചു പറഞ്ഞു.

ഏത്..... അവന് മനസ്സിലായിട്ടും മനസ്സിൽ ആകാത്തപോലെ ചോദിച്ചു. അവൾക്ക് എന്താ പറയേണ്ടെന്ന് തിരിയുന്നുണ്ടായിരുന്നില്ല. അവൾ നിന്ന് വിയർത്തു. പറയെടി....... എന്താ ഇഷ്ടം ആയില്ലേ ഇതൊന്നും. അതോ എന്നെ ഇഷ്ടം അല്ലെന്ന് ആണോ. അവൾ അവന്റെ അടുത്തേക്ക് വന്നു അവന്റെ കൈ എടുത്തു അവളെ ഉള്ളം കയ്യിൽ വെച്ചു. നമുക്ക്.... നാട്ടിൽ.... നമ്മുടെ റൂമിൽ വെച്ച്.... ഫസ്റ്റ് നൈറ്റ്‌...... അത് പോരെ. എങ്ങനെയൊക്കെയോ മുഖത്ത് നോക്കാതെ പറഞ്ഞൊപ്പിച്ചു. അതാണോ കാര്യം പിശാചേ പേടിപ്പിച്ചല്ലോ നമുക്ക് തല്ക്കാലം ഇത് നമ്മുടെ റൂം ആണെന്ന് കരുതാം. ദയവു ചെയ്തു ഉടക്കി മൂഡ് കളയല്ലേ. വാ നമുക്ക് കിടക്കാം. അവൻ അവളെയും കൊണ്ട് ബെഡിലേക്ക് വീണു. അവൾ അവനെ തള്ളിമാറ്റി ഊരിപിടഞ്ഞു എണീറ്റു. എന്റെ പൊന്നു സഫു കുറച്ചെങ്കിലും റൊമാന്റിക് ആകെടി. എത്ര കഷ്ടപ്പെട്ട ഞാൻ ഇതൊക്കെ റെഡിയാക്കിയത് എന്ന് അറിയോ. വാ വന്നു കിടക്ക്. അവൾ ഇല്ലെന്ന് തലയാട്ടി. എനിക്ക് അവിടെ ആ റൂമിൽ വെച്ച് മതി. അവിടെ എന്താ പ്രത്യേകത.

നിനക്ക് ഓർമ്മയുണ്ടോ നമ്മുടെ ആദ്യ രാത്രി.ഓരോ പെണ്ണിന്റെയും ഒരിക്കലും മറക്കാൻ ആവാത്ത ദിവസം ആണത്. പുതിയൊരു ജീവിതം തുടങ്ങുന്നതിന്റെ സാക്ഷ്യപത്രം കൂടിയാണ് അത്. ആ റൂമിൽ വെച്ച് അന്ന് സംഭവിച്ചത് അറിയാലോ. അത് കൊണ്ട് എന്നിലെ ഏറ്റവും മോശമായ ആ രാത്രി ഏറ്റവും നല്ല മുഹൂർത്തം ആയി എനിക്ക് വേണം എന്റെയൊരു ആഗ്രഹം ആണ് അത്. അത്രയും കടന്നു ചിന്തിക്കണോ മുത്തേ.അതൊക്കെ കഴിഞ്ഞതല്ലേ. ഇവിടെയിപ്പോ ഞാനും നീയും മാത്രം നമ്മുടേത് മാത്രമായ ഒരു രാത്രി. ഇത്രയും റൊമാന്റിക് ആയിട്ട് പ്ലീസ് സഫു..... പ്ലീസ്... അവൻ അവളെ പിറകിലൂടെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു. അവൾ അവനെ ബെഡിലേക്ക് ഒറ്റ തള്ള്. അങ്ങനെയങ്ങ് പോയാലോ മോളെ. അവളെ കയ്യിൽ പിടിച്ചു വലിച്ചു അവൾ അവന്റെ ദേഹത്തേക്ക് വീണു. അവൻ അവളെ മുറുകെ കെട്ടിപിടിച്ചു. അവൾ എഴുന്നേൽക്കാൻ നോക്കിയെങ്കിലും അവൻ പിടിച്ചു ബെഡിലേക്ക് തന്നെ ഇട്ടു. അവളെ ഇരുവശത്തും കൈ കുത്തി നിറുത്തി. അവൾക്ക് അനങ്ങാൻ പറ്റിയില്ല. അങ്ങനെതന്നെ കിടന്നു.

അവൻ അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചതും അവൾ മുഖം തിരിച്ചു. ഫൈസി വേണ്ട പ്ലീസ്.....എന്നെ വിട്. അവൻ അവളെ കഴുത്തിൽ ചുണ്ടുകൾ അമർത്തി. അവൾ കിടന്നു പുളഞ്ഞു. അവൾ മുഖം കൂർപ്പിച്ചു അവനെ നോക്കി. ഫൈസി വേണ്ടാട്ടോ..... ഇത്രയും ദിവസം കാത്തിരുന്നില്ലേ ഇനി രണ്ടു ദിവസം കൂടി. എനിക്ക് വേണ്ടി. പ്ലീസ്..... ചെയ്യില്ലേ അവൾ ദയനീയമായി അവനെ നോക്കി പറഞ്ഞു. അവളെ കണ്ണുകൾ പെയ്യൊഴിയും എന്ന ഭാവത്തിൽ എത്തിയിരുന്നു. അത് കണ്ടതും അവൻ എണീറ്റു. അവളും എഴുന്നേറ്റു. ഇതെന്താടി നിന്റെ കണ്ണ് മോട്ടോർടാപ് ആണോ. തുറന്നാലുടനെ വെള്ളം വരും. വേണ്ടെങ്കിൽ പൂട്ടേം ചെയ്യാം. ഇനി ഞാനായിട്ട് തുറന്നു ഡാമിലെ വെള്ളം കളയുന്നില്ല. വേവുവോളം കാത്തിരുന്നില്ലേ ഇനി ആറുവോളം കാത്തിരുന്നോളാം. ഇനി two ഡേയ്‌സ് അല്ലെ. കാത്തിരുന്നോളാം. അല്ലാതെന്ത് ചെയ്യാനാ. അവൻ പരിഭവത്തോടെ പറഞ്ഞു. അറ്റ്ലീസ്റ്റ് ഒരു കിസ്സ്...... അതെങ്കിലും ചാൻസ് ഉണ്ടോ. ഒട്ടും ഇല്ല. മര്യാദക്ക് പോയി കിടന്നുറങ്ങ് അവൾ ചെറുചിരിയോടെ പറഞ്ഞു. മുന്നിൽ ബിരിയാണി വെച്ച് പട്ടിണി കിടക്കാൻ പറഞ്ഞത് പോലെ ആയി.

പിറു പിറുതൊണ്ട ബെഡിലേക്ക് വീണു. പൂവെല്ലാം കൈ കൊണ്ട് തട്ടി തെറിപ്പിച്ചു ദേഷ്യം തീർത്തു. എന്നിട്ട് കുമ്പിട്ട് കിടന്നു. അവന്റെ കളികണ്ടു അവൾക്ക് ചിരി പൊട്ടുന്നുണ്ടായിരുന്നു. അവൾ അവന്റെ പുറത്ത് മുഖം ചേർത്തു വെച്ചു കിടന്നു. എണീറ്റു പോടീ അവിടുന്ന്. വെറുതെ എനിക്ക് വീണ്ടും പണിയാക്കണ്ട. വാക്ക് തന്നത് തിരിച്ചു എടുത്തുന്ന് വരും പറഞ്ഞില്ലെന്നു വേണ്ട. അല്ലേലെ മനുഷ്യന്റെ കൺട്രോൾ പോയി ഇരിക്കുകയാണ്. അതിന് നിനക്ക് കയ്യും കാലും അനക്കാൻ ആവില്ലല്ലോ. തളർന്നു കിടക്കല്ലേ. കോമഡി പറഞ്ഞതാണോ പൊന്നു മോള്. കുറച്ചു.. ആയിക്കോട്ടെ തമ്പ്രാട്ടി . അതിന് മറുപടിയെന്ന വണ്ണം അവൾ അവനെ ഇറുക്കി കെട്ടിപിടിച്ചു .അവന്റെ മുഖത്ത് ഒരു ചിരി വിരിഞ്ഞു .നീ പറഞ്ഞ പോലെ ഒരു പുതിയ ജീവിതം തുടങ്ങാൻ ഏറ്റവും നല്ലത് നമ്മുടെ ബെഡ്‌റൂം തന്നെയാണ് .

നിന്റെ ജീവിതത്തിൽ തന്നെ ഇരുട്ട് പടർത്തിയ ആ രാത്രിയുടെ ഓർമ്മകൾ പാടെ മായ്ച്ചു കൊണ്ട് തന്നെ ആവട്ടെ നമ്മുടെ പുതു ജീവിതം . അവളെ കൺ കോണിൽ ഒരു കണ്ണീർ തുള്ളി കൂടി ഉറുവയെടുത്തു . ശരീരം കൊണ്ട് മാത്രമല്ല മനസ്സ് കൊണ്ടും ഞാൻ നിന്നിൽ അലിഞ്ഞു ജീവിക്കാൻ ആഗ്രഹിക്കുന്നു ഫൈസി . ഇനിയുള്ള ജീവിതത്തിൽ നീ അറിയാത്ത ഒന്നും നമുക്കിടയിൽ ഉണ്ടാകാൻ പാടില്ല . ഉണ്ടാവില്ല ഒരിക്കലും .ഒരു വലിയ ഭാരം ഇറക്കി വെക്കേണ്ട സമയവും ആയിരിക്കുന്നു .ജീവിതത്തിൽ ഒരു തെറ്റ് ചെയ്തിട്ടുള്ളു പൂച്ചക്കണ്ണി അൻസി . ആ സത്യം കൂടി നീ അറിയണം .എല്ലാം അറിയുമ്പോൾ തല്ല് കിട്ടാതിരുന്ന മതിയായിരുന്നു . അവൾ ചെറു ചിരിയോടെ അവനോട് ഒന്നൂടി ചേർന്നു കിടന്നു .മനസ്സ് നിറഞ്ഞ സന്തോഷത്തോടെയും സമാധാനത്തോടെയും അവർ രണ്ടു പേരും ഉറക്കിലേക്ക് വഴുതി വീണു .

പിറ്റേന്ന് ഉച്ചയോടെ തന്നെ ഫൈസി ജോലി മൊത്തം തീർത്തു .അപ്പൊതന്നെ നാട്ടിലേക്ക് ടിക്കറ്റ്‌ എടുത്തു . ടാ പിശാചെ .ഇന്ന വർക് മൊത്തം തീർന്നു ഒന്ന് ഫ്രീ ആയത് .ഒരാഴ്ച അടിച്ചു പൊളിച്ചു ഇവിടെ കഴിഞ്ഞിട്ട് പോയ പോരെ .അജു ചോദിച്ചു . ചോക്ലേറ്റ് വായിൽ ഇട്ടു എത്ര സമയം തിന്നാതെ ഇരിക്കാൻ നിനക്ക് ആവും . അതും ഇതും തമ്മിൽ എന്തു ബന്ധം .ഇവൻ വട്ടായോ .തെളിച്ചു പറടോ . അജു കണ്ണും മിഴിച്ചു അവനെ നോക്കി . സഫുഉണ്ടായിരുന്നു കൂടെ . ഫൈസി അവളെ നോക്കി .നാണത്തിൽ കുതിർന്ന ഒരു പുഞ്ചിരി അവളെ മുഖത്ത് കണ്ടു .അവൾ തലയും താഴ്ത്തി ഞാനീ നാട്ടുകാരൻ അല്ലേ എന്ന മട്ടിൽ റൂമിലേക്ക് പോയി . അജു രണ്ടാളെയും നോക്കി .ഇപ്പൊ ഓടി മോനെ .അങ്ങനെ ഇപ്പൊ നീ ചോക്ലേറ്റ് തിന്നണ്ട എന്നും പറഞ്ഞു ടിക്കറ്റ് പിടിച്ചു വാങ്ങി അജു ഓടി . ടാ പന്നി കളിക്കല്ലേ കൊല്ലും ഞാൻ മര്യാദക്ക് ടിക്കറ്റ് താ....

ഫൈസി ചിരിച്ചു കൊണ്ട് അജുന്റെ പിറകെ ഓടി . ** ഫ്ലൈറ്റ് ഇറങ്ങി പുറത്തു എത്തിയതും അവരെ കാത്തിരിക്കുന്ന ആളെ കണ്ടതും അവൾ ഞെട്ടി വിറച്ചു .ഫൈസിയുടെ കയ്യിൽ മുറുകെ പിടിച്ചു . ഫൈസിയുടെ മുഖത്ത് ചിരിയാരുന്നു വന്നത് .നിനക്ക് ഉള്ള എന്റെ സർപ്രൈസ് ഗിഫ്റ്റ് ആണിത് അവൻ മനസ്സിൽ പറഞ്ഞു . ഉപ്പ ,ഉമ്മ ,അനിയൻ ,അനിയത്തി ,സമീർക്ക,ഇതുസ് ഇവരൊക്കെ എന്താ ഇവിടെ എന്നെ കാണാൻ വന്നതാണോ . മോളെ സഫു ....ഉപ്പ വിളിച്ചു .അത് കേട്ടു അവളെ നെഞ്ച് തകർന്നു പോയി .എന്നിട്ടും മൈൻഡ് ആക്കാതെ തല താഴ്ത്തി അവരെ കടന്നു അവൾ പോയി .തിരിഞ്ഞു നോക്കിയ ഹൃദയം പൊട്ടി പോകുമെന്ന് അവൾക്ക് അറിയാം ആയിരുന്നു . ടീ കാന്താരിസഫു ഒന്ന് നിന്നെ .ഘന ഗംഭീര സൗണ്ടിൽ ആരോ വിളിച്ചു .അറിയാതെ അവൾ തിരിഞ്ഞു നോക്കി പോയി . ആളെ കണ്ടതും അവൾ ഷോക്ക് ആയി പോയി .ഉപ്പാപ്പ കൂടെ അവരെ ഫാമിലി മൊത്തം ഉണ്ട് .ഷാനും ഉമ്മാമ്മയും എല്ലാരും . ഉപ്പാപ്പ അവളെ അടുത്തേക്ക് വന്നു അവൾക്ക് നിന്നിടത്തു നിന്നും അനങ്ങാൻ പറ്റിയില്ല . ഉപ്പാപ്പ അടുത്ത് വന്നു.

തെറ്റ് ചെയ്തത് അവനല്ല .ഞാൻ ആണ്. എന്റെ മോൻ ചെയ്തതു നൂറു ശതമാനം ശരിയാണ് . നിന്റെ രൂപത്തിൽ അവനത് തെളിയിച്ചു . . ഉപ്പാന്റെ സന്തോഷത്തിനു വേണ്ടി ജീവിതം തന്നെ വേണ്ടെന്നു വെക്കാൻ തീരുമാനിച്ച നിന്നെകുറിച്ചു ഓർക്കുമ്പോൾ അഭിമാനം തോന്നുവാ എനിക്ക് . സ്വന്തം രക്തത്തിൽ പിറന്ന മക്കൾ പോലും വയസ്സൻ കാലത്ത് ഉപ്പനെയും ഉമ്മനെയും നോക്കാൻ കഴിയില്ലെന്ന് പറഞ്ഞു തെരുവിൽ തള്ളുന്ന കാലം ആണിത് .അങ്ങനെയുള്ളപോഴാ സൗഭാഗ്യങ്ങൾ മുഴുവൻ കളഞ്ഞു കുളിച്ചു ജീവിതം തന്നെ വേണ്ടെന്നു വെച്ചു തെരുവിലേക്ക് ഇറങ്ങിയ നീ. നിന്റെ മുന്നിൽ ചെറുതായി പോവ്വാ ഞങ്ങളൊക്കെ .നിന്നെ പോലൊരു മകളെ കിട്ടാൻ ആരായാലും ഭാഗ്യം ചെയ്യണം.അവൻ ഭാഗ്യം ഉള്ളവന .നിങ്ങളെ തമ്മിൽ പിരിച്ച പടച്ചോൻ പോലും എന്നോട് പൊറുകുല്ല . ദാ തന്ന പോലെ തിരിച്ചു ഏല്പിക്കുകയാ നിന്റെ കുടുംബത്തെ .

ഒരു അപേക്ഷയെ ഉള്ളു ഞങ്ങളെ കൂടി അവരെ കൂടെ കൂട്ടിക്കോടെ സ്വന്തം കുടുംബം ആയിട്ട്. അവൾക്ക് സന്തോഷം കൊണ്ട് കരച്ചിൽ വന്നു വാക്കുകൾ പുറത്തു വരുന്നുണ്ടായിരുന്നില്ല . അവൾ എല്ലാവരെയും മാറി മാറി നോക്കി . എന്റെ സ്വന്തം കൊച്ചു മോളായി നിന്നെ ഏറ്റെടുക്കുവാ ഞാൻ .എന്നോട് പൊറുക്കാൻ പറ്റോ മോൾക്ക് . അവൾ കൈ കൂപ്പി കൊണ്ട് അയാളെ കാൽക്കൽ വീഴാൻ നോക്കി . അയാൾ തടഞ്ഞു അവളെ എഴുന്നേൽപ്പിച്ചു.അവളെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു. അവളെ ചേർത്തു പിടിച്ചു അവളെ ഉപ്പാന്റെ അടുത്തേക്ക് പോയി. നീ എനിക്ക് തിരിച്ചു തന്നത് ജീവനില്ലാത്ത ശരീരം ആണ്. നിന്റെ ഉപ്പാന്റെ മുഖത്ത് നീ പോയ ശേഷം ഒരു പുഞ്ചിരി പോലും ആരും കണ്ടിട്ട് ഇല്ല. ഞാൻ എടുത്ത ജീവൻ ദാ ഞാനായിട്ട് തിരിച്ചു തന്നിരിക്കുന്നു. സഫുവിനെ ഉപ്പാന്റെ മുന്നിലേക്ക് നീക്കി നിർത്തി. ഉപ്പാ... ഞാൻ... എന്നോട് പൊറുക്കണം ഉപ്പ മുഖം തിരിച്ചു നിന്നു എന്നോട് മിണ്ടണ്ട ഇത്രയൊക്കെ ഒപ്പിച്ചു വെച്ചിട്ട് എന്നെ വേണ്ടാന്ന്വെച്ചു പോയതല്ലേ പോയിക്കോ ആരുടെ കൂടെയെന്ന് വെച്ച പോയിക്കോ സോറി ഇനി ഇണ്ടാവില്ല.

ഇപ്രാവശ്യം ക്ഷമിച്ചേക്ക്. അവൾ മുന്നിൽ പോയി നിന്നു ചെവിയിൽ പിടിച്ചു പറഞ്ഞു. എന്നോട് മിണ്ടണ്ടന്ന് പറഞ്ഞില്ലേ ഉപ്പ വീണ്ടും തിരിഞ്ഞു നിന്നു. അവൾ ഉപ്പാനെ ബലമായി പിടിച്ചു അവളെ നേർക്ക് നിർത്തി കവിളിൽ ഒരു മുത്തം കൊടുത്തു. ഇനിം മിണ്ടില്ലല്ലോ എന്നോട്...... അവൾ ചിണുങ്ങികൊണ്ട് ചോദിച്ചതും ഉപ്പ അവളെ കെട്ടിപിടിച്ചു. നീയില്ലാതെ എങ്ങനെയാടി ഞാൻ ജീവിക്കുക. എനിക്ക് പറ്റോ അതിന്. നീ പോയപ്പോ മരിച്ചു പോയിരുന്നെങ്കിൽ എന്ന് പോലും തോന്നി പോയെടി. അങ്ങനെ ഒന്നും പറയല്ലേ ഉപ്പാ. ഉപ്പാനോട് പറഞ്ഞതൊക്കെ ഓർത്ത് ഓരോ നിമിഷവും നീറിപുകഞ്ഞ ഞാൻ ഇത് വരെ ജീവിച്ചത്. അവൾ ഉപ്പാന്റെ നെഞ്ചോടു ചേർന്നു നിന്നു പറഞ്ഞു. ഞാനിപ്പോഴും പുറത്ത് തന്നെയല്ലേ. ഉമ്മാന്റെ പരിഭവം നിറഞ്ഞ ശബ്ദം അവൾ കേട്ടു. അവൾ ഉപ്പാന്റെ പിടി വിടാതെ ഉമ്മനെയും ചേർത്തു പിടിച്ചു. നിങ്ങൾ ഇല്ലാതെ എനിക്കൊരു ജീവിതം ഉണ്ടാകുമോ. ആരെങ്കിലും ഉപ്പന്ന് പറഞ്ഞു വന്നാൽ ഞാനങ്ങു പോകുമെന്ന കരുതിയിരിക്കുന്നെ നിങ്ങൾ.

എന്നെ വേണ്ടാന്ന് പറഞ്ഞാലും ഞാൻ പോകുല മക്കളെ. നിങ്ങളേം കൊണ്ടേ പോകു.അവർ മൂന്ന് പേരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. അത് കണ്ടു നിന്നവരെയും. അല്ല പോത്തേ അപ്പൊ ഞങ്ങളെ മറന്നുലെ നീ. സമീർക്ക പരിഭവത്തോടെ മുഖം കോട്ടി. ആർക്ക് വേണം നിങ്ങളെയൊക്കെ എനിക്കെ ഇപ്പൊ പുതിയ ഫാമിലിയൊക്കെ കിട്ടി കണ്ടില്ലേ. പഴയതൊക്കെ ഔട്ട്‌. ഓഹ് എന്ന ആയിക്കോട്ടെ. പിന്നേ ഇസ്ലാമിയ ട്രസ്റ്റിൽ പുതിയൊരു പരാതി കണ്ടു. ചവിട്ടി പുറത്താക്കിയ ആരെയൊക്കെയോ തിരിച്ചെടുക്കണമെന്ന്. അക്കാര്യത്തിൽ എനിക്കും ഒന്ന് ആലോചിക്കണം. ഇക്കാലത്തു ഒരു തമാശ പറയാനും പാടില്ലേ. ഇക്കാക്കാന്റെ പൊക കണ്ടേ ഞാൻ പോകുള്ളൂ. സത്യം. അപ്പൊ ആ പരാതി ഒന്ന് പരിഹരിച്ചെക്ക്. എനിക്കൊന്ന് ആലോചിക്കണം.... ഞാനിപ്പോ പഴയ പോലെ അല്ലടാ. എന്റെ കെട്ടിയോന്റെ കയ്യിലെ പൂത്തകാശ് ആണ്. നമുക്ക് അടിച്ചു പൊളിക്കന്നെ. എന്നാപ്പിന്നെ എപ്പോ തിരിച്ചെടുത്തുന്നു ചോദിച്ചപോരെ. അപ്പൊ എന്റെ കാര്യത്തിലും ഒരു തീരുമാനം ആയി അല്ലെ ഫൈസി ചിരിച്ചു കൊണ്ട് പറഞ്ഞു.

ആ ചിരി എല്ലാരും ഏറ്റുപിടിച്ചു. എല്ലാവരുടെയും മുഖത്ത് പുഞ്ചിരി വിരിഞ്ഞു. ഫൈസിയുടെ മനസ്സിൽ ഒരു ചോദ്യചിഹ്നം ഉയർന്നിരുന്നു. സമീർക്ക ഇവളെ ട്രസ്റ്റന്ന് പുറത്താക്കിയെന്നോ .വിശ്വസിക്കാൻ പറ്റുന്നില്ല. അതിന് മാത്രം എന്ത് തെറ്റാണ് സഫു ചെയ്തത്. സ്നേഹപ്രകടനം ഒക്കെ കഴിഞ്ഞു എല്ലാവരും പോയി. ഫൈസിയും ഷാൻ മാത്രം ആയി. എന്നോട് ഒന്നും പറഞ്ഞില്ലല്ലോ അറിഞ്ഞിട്ടും. അവൾ ഫൈസിയുടെ കയ്യിൽ ഒരടി കൊടുത്തു. ടീ പിശാചേ നല്ല വേദനയുണ്ട്ട്ടോ..... വേദനിക്കാൻ തന്നെ അല്ലേ തല്ലിയത് നിന്നെ ഞാനിന്ന്...... അവളെ തല്ലാൻ നോക്കിയതും അവൾ ഓടി പോകാൻ നോക്കി. അവൻ കയ്യിൽ പിടിച്ചു വലിച്ചു അവളെ നെഞ്ചോടു ചേർത്തു. ഹലോ ഞങ്ങളൊക്കെ ഇവിടുണ്ടേ. പോരാത്തതിന് പബ്ലിക് പ്ലേസ് ആണ്. ഷാൻ വിളിച്ചു പറഞ്ഞു. അവർ ചമ്മലോടെ അവളെ വിട്ടു നിന്നു. ഞാൻ പോട്ടെ എന്നാൽ ഷാൻ ഫൈസിയോട് യത്ര പറഞ്ഞു. പിന്നെ സഫുന്റെ അടുത്തേക്ക് ചെന്നു. പെണ്ണ് എന്ന് വെച്ചാൽ കിടപ്പറയിലെ ഒരുപകരണം എന്നെ ഇത് വരെ കണ്ടിട്ട് ഉള്ളൂ.

ഞാൻ കണ്ടതും പരിജയപെട്ടതും എല്ലാം അങ്ങനെ ഉള്ളവരെയും ആണ്. ലണ്ടനിൽ ആണ് വളർന്നത്. അവിടത്തെ കൾച്ചർ കണ്ടു വളർന്നോണ്ടും ആയിരിക്കും ഇങ്ങനെ ആയി പോയത്.ആദ്യമായി പെണ്ണ് ഒരത്ഭുതം ആയി തോന്നിയത് നിന്നെ കണ്ടാണ്. സ്നേഹം കൊണ്ട് ആരെയും തോല്പിക്കാമെന്ന് പഠിച്ചതും നിന്നിലൂടെയാണ്. നീ നിന്റെ കുടുംബത്തോടും ഫൈസിയോടും കാണിക്കുന്ന സ്നേഹം കണ്ടപ്പോൾ പെണ്ണെന്ന എന്റെ മനോഭാവം പോലും മാറിപ്പോയി. ശരീരസുഖം മാത്രമല്ല ജീവിതം എന്നും നീ എന്നെ പഠിപ്പിച്ചു. ശരീരം തളർന്നു ഇനി എഴുന്നേൽക്കില്ലെന്ന് പറഞ്ഞു ആക്സിഡന്റ് നാടകം കളിച്ചപ്പോൾ ഞാൻ ഫൈസിയോട് ചോദിച്ചു അവൾ ഇട്ടിട്ട് പോവ്വുകയല്ലേ ചെയ്യന്ന. അപ്പൊ അവൻ പറഞ്ഞ ഒരു ഡയലോഗ് ഉണ്ട്. സ്നേഹം സത്യം ആണെങ്കിൽ അവിടെ കുറവുകൾക്ക് പ്രാധാന്യം ഇല്ലെന്ന്. എന്റെ സഫു സ്നേഹിക്കുന്നത് എന്റെ പണത്തെയും സൗന്ദര്യം നോക്കിയല്ലെന്നും. ശരിക്കും പറഞ്ഞാൽ കളിയാക്കി ചിരിക്കുകയാ ഞാൻ ചെയ്തത്. നീ വിട്ടിട്ട് പോകുമെന്ന് പറഞ്ഞ്. എന്റെ എല്ലാ പ്രതീക്ഷയും തെറ്റിച്ചുകൊണ്ട് നീ വന്നപ്പോൾ ശരിക്കും ഞെട്ടിപ്പോയി.

അന്ന് ഞാൻ ഫൈസിക്ക് വാക്ക് കൊടുത്തത ഇതിന്ന് പകരം ആയി നിനക്ക് നിന്റെ കുടുംബവും തിരിച്ചു കൊടുക്കുമെന്ന്. ഞാൻ വാക്ക് പാലിച്ചു എല്ലാവരെയും തിരിച്ചു തന്നില്ലേ പോരാത്തതിന് വലിയൊരു ഫാമിലിയും കൂടെ തന്നിരിക്കുന്നു. സന്തോഷം ആയില്ലേ നിനക്ക്.പിന്നെ ഇപ്പൊ ആഗ്രഹിക്കുണ്ട് ഒരു പെണ്ണ് കെട്ടി കുടുംബം ഒക്കെയായി ജീവിക്കാൻ. പെണ്ണെന്ന എന്റെ സങ്കൽപം മാറ്റി തന്നതിന് ഒരായിരം നന്ദി. അവൾക്ക് അവൻ പറഞ്ഞ പാതിയും മനസ്സിൽ ആയില്ല. ഇവനാണോ എന്റെ കുടുംബം തിരിച്ചു തന്നത്. ആക്സിഡന്റ് ഡ്രാമയാന്നു ഇവനും അറിയാരുന്നോ. ആ ചിന്തകൾ ഒക്കെ മനസ്സിൽ വന്നു കൊണ്ടിരുന്നു. ഞാൻ പോട്ടെ... രണ്ടാളും വരണം വീണ്ടും മുംബൈക്ക്. പ്രോബ്ലം കൊണ്ടല്ല. ഹണിമൂൺ ആഘോഷിക്കാൻ. പോട്ടെ ബഹൻ. ആയിക്കോട്ടെ ബായ്.

അവൾ ചിരിച്ചു കൊണ്ട് തലയാട്ടി അവൻ യാത്ര ചോദിച്ചു പോയി. അവൾ ഫൈസിയെ നോക്കി. അവന് ഇതിൽ എന്താ റോൾ എന്നല്ലേ ചിന്തിക്കുന്നത്. ഫൈസി ചോദിച്ചു. അവൾ തലയാട്ടി. ഷാനും അവന്റെ ഉപ്പയും നിന്നെപ്പറ്റി വളരെ മോശമായ നിന്റെ ഉപ്പാപ്പനോട് പറഞ്ഞിരുന്നത്. സ്വത്തിന് വേണ്ടി അവകാശം പറഞ്ഞ അന്ന് വന്നതെന്നും പറഞ്ഞു. അതാ അവർ അങ്ങനെയൊക്കെ നിന്നോട് ഡിമാൻഡ് വെച്ചത്. നിന്നെ പറ്റി അറിഞ്ഞപ്പോൾ എല്ലാം കണ്ടപ്പോൾ ഷാൻ കാല് മാറി. നീ അവന്റെ ജീവനും കൂടി രക്ഷിച്ചപ്പോൾ അവൻ ഫ്ലാറ്റ്. നിന്നെ ചെക്കന് ഇഷ്ടം ആണെന്ന് ഡൌട്ട് ഇല്ലാതില്ല. എനിക്ക് അങ്ങനെയും ഫീൽ ചെയ്തു. അവൻ ഉപ്പാപ്പനോട് പോയി സത്യം ഒക്കെ പറഞ്ഞു. അതാണ്‌ നിന്റെ ഉപ്പാപ്പ ഉപ്പയോട് സത്യം പറഞ്ഞു കൊടുത്തത്. ആ ആക്സിഡന്റ് കാര്യം അവനും കൂടി അറിഞ്ഞോണ്ട് ആയിരുന്നോ ഡ്രാമ. യെസ്. നിന്നെ ഇതൊക്കെ അറിയിച്ചു നാട്ടിൽ എത്തിക്കാൻ ഒരാൾ കൂടി വേണ്ടേ.

അത് കൊണ്ട് അവനെയും കൂട്ടി. എല്ലാർക്കും വെച്ചിട്ടുണ്ട് ഞാൻ നോക്കിക്കോ. എന്നെ കോമാളിയാക്കി എല്ലാരും കണ്ടു രസിക്കരുന്നു അല്ലെ. നിങ്ങളൊക്കെ പോട്ടെ ആ സാലി.... നോക്കിക്കോ അവന് ഞാൻ എട്ടിന്റെ പണി കൊടുത്തിരിക്കും. ഏതായാലും ഇപ്പൊ എല്ലാവരും ഹാപ്പി ആയില്ലേ. അത് പോരെ എന്റെ സഫുട്ടിക്ക്. ബാക്കിയൊക്കെ വിട്ടു കള. അവൾ സന്തോഷത്തോടെ തലയാട്ടി ഈ ലോകം തന്നെ വെട്ടിപ്പിടിച്ച സന്തോഷം ഉണ്ടായിരുന്നു അവളെ മുഖത്ത്. . പിന്നെ അവൻ മെല്ലെ കാതിൽ പറഞ്ഞു. അപ്പൊ എല്ലാം ഹാപ്പി ആയല്ലോ ഇനി എനിക്ക് വീണ്ടും മണിയറ ഒരുക്കലോ. അവളുടെ നാണം കൊണ്ട് താഴ്ന്നു. ഈ ചിന്തയെ ഉള്ളൂ. പോയി പണി നോക്ക്. അവൾ വയറ്റിനിറ്റ് ഒരു കുത്തും കൊടുത്തു ഓടി. നീ വാക്ക് തന്നതാ മറക്കണ്ട. ഇനി കണകുണാന്ന് വല്ലതും പറഞ്ഞു വന്നാൽ എന്റെ തനി സ്വഭാവം നീ അറിയും നോക്കിക്കോ.

അതിന് ഞാൻ ആയിട്ട് ഒന്നും ചെയ്യണ്ട. നിനക്ക് ശരിക്കുള്ള പണി വരാൻ പോന്നെ ഉള്ളൂ. അവൾ മനസ്സിൽ ഓർത്തു. *** അവൾ ഫൈസിയുടെ വീട്ടിലേക്ക് ചെന്നു. എല്ലാവരും അവളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവൾക്ക് ആ വീട്ടിലേക്ക് എത്തിയതും കല്യാണം കഴിഞ്ഞത് മുതലുള്ള കാര്യങ്ങൾ മനസ്സിലേക്ക് ഓടിയെത്തി. അകത്തേക്ക് കയറാൻ നേരം ഫൈസി പറഞ്ഞു . ഇത് വരെ ഈ വീട്ടിൽ നീ കയറിയത് ഒറ്റക്കായിരുന്നു. ഇന്ന് എന്റെ കൂടെ എല്ലാ അർത്ഥത്തിലും എന്റെ ഭാര്യയയി എന്റെ പാതി ആയാണ് വിളിക്കുന്നത്. ജീവിതാവസാനം വരെ ഞാനുണ്ടാകും നിന്റെ കൂടെ. അവളെ നേർക്ക് കൈ നീട്ടി അവൻ. അവൾ അവന്റെ കയ്യിൽ സന്തോഷത്തോടെ പിടിച്ചു. രണ്ടു പേരും ഒന്നിച്ചു വലതു കാൽ വെച്ചു അകത്തേക്ക് കയറി. അകത്തേക്ക് കയറിയതും വലിയൊരു പട തന്നെ ഉണ്ടായിരുന്നു. എല്ലാവരും എത്തിയിരുന്നു

സഫുവിനെ സ്വീകരിക്കാൻ. അവർ സഫുനെ കൂട്ടി അകത്തേക്ക് പോയി. പിന്നെ അവൻ കണ്ടില്ല അവളെ. കാണാൻ കുറെ ട്രൈ ചെയ്തു എല്ലാം ചീറ്റി പോയി. എല്ലാരും കൂടെ കളിയാക്കി കൊന്നത് മാത്രം മിച്ചം. രാത്രിയെങ്കിലും തനിച്ചു കിട്ടുമല്ലോ അങ്ങനെ ആശ്വസിച്ചു അവൻ റൂമിലേക്ക് പോയി. ഓരോ നിമിഷവും ഓരോ മണിക്കൂർ പോലെ അവൻ തോന്നി. വല്ലാതെ മിസ്സ്‌ ചെയ്യുന്നുണ്ടായിരുന്നു അവന്. രാത്രി ഒൻപത് മണി ആയപ്പോൾ അജുവും ഷാഹിദ് സാലിയും വന്നു. നിങ്ങൾ എന്താ ഇപ്പൊ ഇവിടെ. ഞങ്ങൾക്ക് വന്നൂടെ ഇവിടെ. എല്ലാവരും ഒന്നിച്ചു പറഞ്ഞു. അതല്ല... പെട്ടന്ന്.... ഈ സമയത്തു കണ്ടോണ്ട്. എനിക്കിട്ട് എന്തെങ്കിലും പണിയാൻ ആണോ എല്ലാത്തിന്റെയും വരവ്. എല്ലാരേം മുഖത്ത് ഒരു കള്ള ലക്ഷണം ഉണ്ട്. ഒന്നുല്യാ ഫൈസി ഇന്ന് നിന്റെ ഫസ്റ്റ് നൈറ്റ്‌ ആണല്ലോ. ഞങ്ങൾ ഫ്രണ്ട്സിന്റെ വക ചെറിയൊരു ട്രീറ്റ്‌ തരാന് കരുതി.പ്രത്യേകിച്ച് ഷാഹിദിന്.

നിന്റെ മണിയറ ഒരുക്കാൻ അവന്ന് വലിയ ആഗ്രഹം.. അവന്മാർ പറഞ്ഞത് കേട്ടു അവന്റെ കിളി മൊത്തം പോയി. ഷാഹിദിന് അമ്മാതിരി പണി അജുവും അവനും കൊടുത്തിരുന്നു. ഷാഹിദിനെ അന്ന് റൂമിൽ കേറാൻ വിട്ടില്ല പൂട്ടി താക്കോൽ എടുത്തു. താക്കോൽ ഒളിപ്പിച്ചു പോയത്. താക്കോൽ പരതി നടക്കാരുന്നു അന്ന് രാത്രി മുഴുവൻ. അന്ന് രണ്ടു മണിക്കോ മറ്റോ ആണ് താക്കോൽ കിട്ടിയത്. സന അന്ന് തനിച്ചാണ് കിടന്നുറങ്ങിയത്. ഫൈസി അജുനെ നോക്കി. ഇവനായിരിക്കും ഒറ്റു കൊടുത്തത്‌ പന്നി. നിനക്ക് ഞാൻ വെച്ചിട്ട് ഉണ്ടെടാ അവൻ അജുനെ നോക്കി. അജു കാണാത്ത പോലെ മേലോട്ട് നോക്കി നിന്നു. അന്ന് അറിയാതെ പറ്റിപ്പോയി മുത്തേ. നീയൊന്ന് ക്ഷമിക്ക് ഫൈസി ക്ഷമപണത്തോടെ പറഞ്ഞു. എനിക്ക് അതിന് നിന്നോട് ദേഷ്യം ഒന്നും ഇല്ല. പകരം വീട്ടാൻ വന്നതും അല്ല. അതൊക്കെ ചങ്ക്‌സ് തമ്മിൽ സാധാരണയല്ലേ.

അതൊന്ന് വെച്ച് പറഞ്ഞത് അല്ലെന്ന് അവന്ന് തോന്നാതിരുന്നില്ല. അവൻ സംശയത്തോടെ മൂന്ന് പേരെയും നോക്കി. ഞാൻ നിനക്ക് ഒരു ഗിഫ്റ്റ് കൊണ്ട് വന്നതാ. മാര്യേജ്ന് ഒന്നും തരാൻ പറ്റിയില്ല. അവൻ ഒരു പൊതി ഫൈസിക്ക് കൊടുത്തു. ഫൈസി തുറന്നു നോക്കി വൈറ്റ് ഷർട്ട്. അവൻ അതും പിടിച്ചു കണ്ണും മിഴിച്ചു ഷർട്ട് നോക്കി നിന്നു. എട്ടിന്റെ പണി ആണല്ലോ റബ്ബേ. എന്ന് ഇതിട്ടിനോ കലിപ്പ് ആകും. ആകെ സീൻ ആകും. ഇന്നത്തെ നൈറ്റ്‌ ഗോപി. മോനിന്ന് ഇതിട്ട് മണിയറയിൽ പോയ മതി. എന്തിനാടാ എന്നെ ഇങ്ങനെ കൊലക്ക് കൊടുക്കുന്നെ. നീ എന്നോട് ചെയ്തതിന് ഞാൻ ആയോണ്ട് ഇത്രയേ തിരിച്ചു ചെയ്തുള്ളു. അവൻ ഷർട്ട് അവിടെ ഇട്ടു.കൊന്നാലും ഇടില്ല മോനെ. ഇടേണ്ട നീ ഇന്ന് റൂമിൽ കേറില്ല. ഞങ്ങൾ വിട്ടലല്ലേ പോകു. മൂന്ന് തെണ്ടികളും കൂടി മുന്നിൽ കേറി നിന്നു. അവസാനം അവനെകൊണ്ട് ഷർട്ട് ഇടീച്ചേ വിട്ടുള്ളു.

അവൾ വരുന്നെന്നു മുന്നേ റൂമിൽ പോയി മാറ്റാന്ന് കരുതണ്ട. അവൾ ഇപ്പൊ റൂമിലേക്ക് പോയി. ആ ചാൻസ് പോയി. അവൻ നിരാശയോടെ ഓർത്തു. എന്റെ പൊന്ന് ഷർട്ടെ എന്ത് പാപ ഞാൻ നിന്നോട് ചെയ്‌തെന്ന് അറിയില്ല. അറിഞ്ഞോണ്ട് ഒന്നും ചെയ്തിട്ട് ഇല്ല. അഥവാ അറിയാതെ എന്തെങ്കിലും ചെയ്തിനെങ്കിൽ ഞാൻ കാൽ പിടിച്ചു മാപ്പ് പറയുന്നു. ഒരുപാട് മോഹിച്ചു കാത്തിരുന്നു കിട്ടിയ രാത്രിയാണ്. കുളമാക്കരുത്. അങ്ങനെ ആണെങ്കിൽ നിന്നോട് എന്നും ഞാൻ കടപ്പെട്ടിരിക്കും. പിന്നിൽ നിന്നും പൊട്ടിച്ചിരി കേട്ടു. അവന്മാർ കളിയാക്കി ചിരിക്കുന്നത് ആണെന്ന് അറിഞ്ഞോണ്ട് തന്നെ തിരിഞ്ഞു നോക്കിയില്ല. അവൻ വാതിൽ തുറന്നു അകത്തേക്ക് കയറി. അവന്റെ ഹൃദയം ക്രമാധീതമായി ഇടിക്കുന്നുണ്ടായിരുന്നു. ഇത് വരെ ഇല്ലാത്ത ഒരു പരവേശം. അവൻ റൂം മൊത്തം കണ്ണോടിച്ചു. അലങ്കാരം ഒന്നും ചെയ്തിരുന്നില്ല. അത് കൊണ്ട് വലിയ കാര്യം ഇല്ലെന്ന് ഇന്നലെ മനസ്സിലായത. അവന്മാർ പക്ഷേ റൂം മൊത്തം മുല്ലപ്പൂവും റോസ് കൊണ്ട് അലങ്കരിച്ചിരുന്നു. കയറുമ്പോൾ തന്നെ റൊമാന്റിക് ഫീൽ ഉണ്ട്.

താങ്ക്സ് പറയില്ല മക്കളെ പിറകിൽ ചതി ഉണ്ടെങ്കിലോ. കുടിച്ച വെള്ളത്തിൽ വിശ്വസിച്ചു കൂടാ മൂന്നിനേയും. എന്തൊക്ക പണി ഈ റൂമിൽ ചെയ്തിട്ടുണ്ടെന്ന് അള്ളാക്ക് മാത്രം അറിയൂ. സഫു ജനൽ ചാരി പുറത്തേക്ക് നോക്കി ഇരിക്കുന്നുണ്ടായിരുന്നു. കണ്ടപ്പോൾ തന്നെ ചെറുതായി ദേഷ്യം വന്നു. അവളോട് അന്ന് രാത്രി ഉടുത്ത സാരി ഉടുക്കണമെന്ന് പറഞ്ഞതാണ്. എന്നിട്ട് ഇട്ടിട്ട് വന്നതോ ഒരു ചുരിദാർ. അതും കണ്ടിട്ട് പഴയത് പോലെ തോന്നി. ഇവൾക്കെന്താ വട്ടായോ. കാൽ പെരുമാറ്റം കേട്ടത് കൊണ്ടാകണം അവൾ തിരിഞ്ഞു നോക്കി. അവൻ ഞെട്ടി വിറച്ചു അവളെ തന്നെ നോക്കി. അൻസി അവന്റെ വായിൽ നിന്നും അവൻ പോലും അറിയാതെ വീണു. അവൾ നടന്നു വന്നു അവന്റെ മുന്നിൽ നിന്നു. ഫൈസിയുടെ ഉള്ളിൽ വൻ സ്ഫോടനം തന്നെ നടക്കുന്നുണ്ടായിരുന്നു. അവൻ അവളെ അടിമുടി നോക്കി. ഞാൻ ആദ്യമായി കണ്ട വേഷം നോർത്തിന്ത്യൻ ടൈപ്പ് റെഡ് കളർ ചുരിദാർ.

ആ ചുവപ്പ് ഷാൾ കൊണ്ട് കണ്ണുകൾ മാത്രം ഒഴിച്ച് ബാക്കി മൊത്തം ചുറ്റി വരിഞ്ഞിരുന്നു. ആ റെഡ് കളർന്റെ ഇടയിൽ തിളങ്ങുന്ന വെള്ളാരം കണ്ണുകൾ. നീ...... നീയെന്താ ഇവിടെ അവൻ വിക്കി വിക്കി ചോദിച്ചു. നിന്നെ കാണാൻ വന്നത്. നീ എന്നെ ആദ്യം കണ്ടത് ഈ വേഷത്തിൽ അല്ലെ. അവസാനം ആയും ഈ വേഷത്തിൽ കാണണമെന്ന് തോന്നി. അവസാനം ആയോ..... എന്തൊക്കെയ ഈ പറയുന്നത്. നീ എന്തിനാ ഇവിടേക്ക് വന്നത്. എന്താ നിനക്ക് വേണ്ടത്. നിനക്ക് എന്റെ മുഖം കാണണ്ടേ. വേണ്ട..... ആ ചാപ്റ്റർ അവസാനിച്ചു കഴിഞ്ഞതാ ഇനി ഓപ്പൺ ചെയ്യണ്ട. ദയവു ചെയ്തു നീ ഇവിടെ നിന്നും ഒന്ന് പോയിതാ. അവൾ മുഖത്ത് നിന്നും ഷാൾ അഴിച്ചു മാറ്റാൻ തുടങ്ങി. ഹൃദയമിടിപ്പോടെ ഫൈസി അത് നോക്കി നിന്നു. ഷാൾ മുഴുവൻ അഴിച്ചു. ആ മുഖം കണ്ടതും അവൻ ഞെട്ടി പണ്ടാരം അടങ്ങി വായിൽ കൈ വെച്ചു നിന്നു.

സഫൂ..... നീ...... അൻസി ഞാൻ തന്നെയാണ് നീ അന്വേഷിച്ചു നടക്കുന്ന അൻസി. ഞാനൊരിക്കലും വിശ്വസിക്കില്ല. ഇത്. അത് കൊണ്ട് തന്നെയാണ് ഞാനീ വേഷത്തിൽ വന്നത്. അവൾ കണ്ണിൽ നിന്നും ലെൻസ്‌ എടുത്തു മാറ്റി. എന്തൊക്കെയാ ഇവിടെ നടക്കുന്നെ നീ എന്തിനാ ഈ വേഷം കെട്ടിയത്. അവൾ പറയുന്നത് ഒക്കെ കേട്ടു അവൻ വിശ്വസിക്കാനാവാതെ ശില പോലെ നിന്നു. ഒരു റെസ്പോണ്ട് കേൾക്കാത്തൊണ്ട് അവൾ അവനെ തൊട്ട് വിളിച്ചു. അവൻ അവളെ തന്നെ ഒന്ന് നോക്കി. പിന്നെ കരണം നോക്കി ഒറ്റയടി. *** അതെ സമയം പുറത്ത് കൂട്ടച്ചിരി നടക്കുന്നുണ്ടായിരുന്നു. അജുവും ഷാഹിദ് തലകുത്തി നിന്നു ചിരിച്ചു. അവരെ ചിരി കണ്ടു സാലിക്കും ചിരി വന്നു. എന്നാലും ഫൈസി........ അവന്റെ ഫസ്റ്റ് നൈറ്റ്‌..... നമ്മളൊന്നും ചെയ്യാതെ തന്നെ കുളമായല്ലോ..... അജുവിന് ചിരി അടക്കാൻ കഴിഞ്ഞില്ല.

ഫൈസി ഇപ്പൊ സഫുന്റെ കാൽ പിടിക്കുന്നുണ്ടാവും .നോക്കിക്കോ.ഷാഹിദ് പറഞ്ഞു. അതെന്തിനാ കാൽ പിടിക്കുന്നെ. ഫൈസിയുടെ സ്വഭാവം വെച്ചു എല്ലാം കേട്ടു കഴിഞ്ഞ കലിപ്പിൽ ആയിരിക്കും. ഇത്രയും നാൾ തന്നെ കളിപ്പിച്ചത് അവളാണെന് അറിയുമ്പോൾ കലിപ്പിൽ അവൾക്കിട്ട് ഒന്ന് പൊട്ടിക്കും അതിനും ചാൻസ് ഉണ്ട്. ദേഷ്യം തണിയുമ്പോൾ സഫുനോട് സോറി പറഞ്ഞു പിന്നെ പോകും. അവളെ സ്വഭാവം വെച്ചു ഫൈസിയെ കൊണ്ട് ക്ക ക്ഷ ണ്ണ എല്ലാം മൂക്ക് കൊണ്ട് വരപ്പിക്കും സഫു. ഇന്നത്തെ രാത്രി പോയി. സന്തോഷം ആയി. എനിക്കിട്ട് പണിതെന്ന് ഇരട്ടി പണി അവന് കിട്ടും. എന്നാലും വിശ്വസിക്കാൻ പറ്റുന്നില്ല സഫുന്റെ കാര്യം. ഇത്ര പൊട്ടി പെണ്ണാണ് അവൾ. അൻസീറാ എന്ന സഫു. അജു സാലിയോട് യോട് പറഞ്ഞു. ഫൈസിയും സഫുവും അവർ തമ്മിലുള്ള പ്രണയം ശരിക്കും പറഞ്ഞാൽ മുന്ജന്മ ബന്ധം ആണെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. നിങ്ങൾ തന്നെ ആലോചിച്ചു നോക്കിയേ അവളെ കണ്ണുകൾ മാത്രം അവൻ കണ്ടിട്ട് ഉള്ളൂ എന്നിട്ടും അവന്റെ ഹൃദയത്തിൽ കേറി പറ്റി.

അവനും അവളും പരസ്പരം അറിയുക കൂടി ഇല്ല എന്നിട്ടും അവളെ വലിയൊരു ആപത്തിൽ നിന്നും രക്ഷിച്ചത് ഫൈസിയാണ്. അവരുടെ കല്യാണം തന്നെ നോക്കിയേ അവർ പോലും അറിയാതെ ആഗ്രഹിക്കതെ നടന്നതാണ് . പ്രണയത്തിലൂടെ വേർ പിരിഞ്ഞ അവരെ വിവാഹത്തിലൂടെ വിധി വീണ്ടും ഒന്നിപ്പിച്ചു . ഇറ്റ്സ് എ മിറക്കിൾ. സാലി പറയുന്നത് കേട്ടു അജുവും ഷാഹിദ് അത് ശരി വെച്ചു അവന്റെ അഭിപ്രായത്തോട് ചേർന്നു. ഷാഹിദ് എന്തോ സീരിയസ് ആയി ആലോചിച്ചു നിക്കുന്നത് അവർ കണ്ടു. എന്താടാ കാര്യം ടാ ശരിക്കും ഈ വൈറ്റ് ഷർട്ടിന് എന്തെങ്കിലും കുഴപ്പം ഉണ്ടോ. അവിടം പിന്നെ പൊട്ടിച്ചിരി മുഴങ്ങി. അതേ സമയം മണിയറയിൽ................. പറയുല മക്കളെ 🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️.പറഞ്ഞാൽ തീരില്ല അത് കൊണ്ട. അപ്പൊ അവിടെ എന്ത നടക്കുന്നെ? സഫു ഫൈസിയോട് പറഞ്ഞ കണ്ണുകളുടെ രഹസ്യം എന്താണ്? തേജ സഫു ബന്ധം എന്താണ്? ഇതൊക്കെ പറഞ്ഞു കൊണ്ട് നമുക്ക് അടുത്ത പാർട്ടിൽ കാണാട്ടോ..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story