💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 93

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

പെട്ടെന്നുള്ള ദേഷ്യത്തിന് തല്ലിപ്പോയി എന്റെ മുത്തല്ലേ...... പൊന്നല്ലേ...... ഒന്ന് ക്ഷമിക്കെടി. നിനക്ക് ദേഷ്യം വരുമ്പോൾ തല്ലിപഠിക്കാൻ ഉള്ളതാണോ എന്റെ മോന്ത അവൾ മുഖം വീർപ്പിച്ചു പറഞ്ഞു. നിന്റെ മോന്ത കാണുമ്പോൾ ആർക്കായാലും ഒന്ന് തല്ലാൻ തോന്നിപ്പോകും അതെന്റെ കുറ്റം ആണോ. ഞാനയോണ്ട് ഇത്രയേ ചെയ്തുള്ളു. അവൻ മെല്ലെ പിറുപിറുത്തു. നീയിപ്പോ എന്താ പറഞ്ഞെ........ അവൾ കലിപ്പോടെ ചോദിച്ചു വീണ്ടും അവന്റെ അടുത്തേക്ക് വന്നു. നിന്റെയീ സുന്ദരം ആയ മുഖത്ത് തല്ലിയതിന് ഒരായിരം സോറി പറയാരുന്നു. ഇപ്രാവശ്യം ക്ഷമിക്ക് മുത്തേ ഒന്നുമില്ലേലും നമ്മുടെ ഫസ്റ്റ് നൈറ്റ്‌ അല്ലെ ഇന്ന്. ഫസ്റ്റ്നൈറ്റ്‌ കോപ്പാണ്..... എന്നെക്കൊണ്ടൊന്നും പറയിക്കണ്ട. മിണ്ടാതെ പൊക്കോണം എന്റെ മുന്നിൽ നിന്നും. അവൾ കവിളിൽ കൈ വെച്ചു ആാാാ...... നീറ്റലോടെ കയ്യെടുത്തു. എന്നാ അടിയടാ പിശാചെ അടിച്ചത്. നീ എന്നെ പറ്റിച്ചോണ്ടല്ലേ ഇങ്ങനെയൊക്കെ സംഭവിച്ചത്. അറിഞ്ഞപ്പോ സഹിച്ചില്ല. കൺട്രോൾ പോയ്‌ തല്ലിപ്പോയി. ആഹഹാ എന്തു നല്ല ന്യായീകരണം.

നീ എന്നെ തെറ്റിധരിച്ചതല്ലേ അല്ലാതെ ഞാൻ വന്നു നിന്നോട് പറഞ്ഞോ എന്റെ പേര് അൻസിയാണെന്ന്. ടീ കുറ്റം മുഴുവൻ എന്റേതാക്കാൻ നോക്കല്ലേ. ഒരു ബെഡിൽ ഒന്നിച്ചു കിടന്നു അപ്പുറത്തും ഇപ്പുറത്തും ഇരുന്നു ചാറ്റ് ചെയ്യുക. ഇടക്കിടക്ക് വോയിസ്‌ കേൾക്കണം പാട്ട് പാടിതരണം എന്നൊക്കെ പറഞ്ഞു എന്നെകൊണ്ട് ബെഡിൽ നിന്നും എണീപ്പിച്ചു റൂമിന് പുറത്ത് വരുത്തിക്കും. നിന്റെ മുന്നിൽ നിന്നും സംസാരിക്കാൻ മടിയായത് ഞാൻ പുറത്തു കൊതുക് കടിയും കൊണ്ട് ഇരിക്കും. അപ്പൊ നീ എന്നെ കൊരങ്ങ് കളിപ്പിക്കണ പോലെ കളിപ്പിച്ചു സുഖമായി ബെഡിൽ കിടക്കും. അതൊക്കെ ഓർത്തപ്പോൾ ചെറുതായി ദേഷ്യം വന്നു പോയി. ഇത് ലാസ്റ്റ് ഇനിയൊരിക്കലും എന്റെ മുത്തിനോട് ദേഷ്യപ്പെടില്ല.തല്ലുകയും ചെയ്യില്ല. നിനക്ക് ഇനിയും ദേഷ്യം വരും വീണ്ടും തല്ലുകയും ചെയ്യും. ബട്ട്‌..... ഐ ആം റിയലി സോറി. തല്ല് കൊള്ളാൻ എന്നെകിട്ടില്ല. ഇനി തല്ലാൻ പോയിട്ട് തമാശക്ക് പോലും ദേഷ്യം പിടിക്കില്ല. പ്ലീസ്.... ഒന്ന് വിശ്വസിക്ക്. അതിപ്പോ പറയും. പിന്നെ വാക്ക് മാറും.

നിന്റെ വാക്കും പഴയചാക്കും കണക്കാ.ഞാൻ നിന്നെ ഡിവോഴ്സ് ചെയ്യാൻ പോക്കാ.നാളെ തന്നെ വക്കീലിന്റെ അടുത്തേക്ക് പോകും. നോക്കിക്കോ അതും പറഞ്ഞു അവൾ ബെഡിൽ ഒരു സൈഡിൽ പോയി പുതപ്പും പുതച്ചു കിടന്നു. വീണ്ടും ഡിവോഴ്സോ...... അവൻ കിളി പോയ പോലെ അവളെയും നോക്കി നിന്നു. എന്റെ പൊന്ന് പടച്ചോനെ അനുഭവിച്ചതൊന്നും മതിയായില്ലേ ഇവൾക്ക്. ഇത് ഒരു വഴിക്കൊന്നും നടക്കൂല്ലന്ന തോന്നുന്നേ. അവൻ തലയിൽ കൈ വെച്ചു. ടീ പോത്തേ നീയിപ്പോ എന്താ പറഞ്ഞെ പറഞ്ഞത് കേട്ടില്ലാരുന്നോ.... ഇനി ഇംഗ്ലീഷിൽ പറയണോ.... ഇംഗ്ലീഷ് ആയാലും ശരി മലയാളം ആയാലും ശരി ഇനി ഡിവോഴ്സ് എന്ന വാക്ക് നിന്റെ വായിൽ നിന്നും കേട്ടാ ഞാൻ ആരാണെന്ന് ശരിക്കും നീയറിയും. പോട്ടേ പോട്ടെന്നു വെക്കുമ്പോ തലയിൽ കയറി നിരങ്ങുന്നോ. പറഞ്ഞ നീ എന്ത് ചെയ്യും എന്നെ. എന്ന അതൊന്ന് കാണണമല്ലോ. അവൾ വെല്ലു വിളിക്കുന്ന പോലെ അവനെ നോക്കി. നിന്നെ ഒഴിവാക്കി വേറെ നല്ലൊരുത്തനെ കെട്ടാൻ പോവാ ഞാൻ ......

. അവൻ അവളുടെ പുതപ്പിൽ പിടിച്ചു ഒറ്റ വലി. പുതപ്പടക്കം അവൾ അവന്റെ അടുത്ത് എത്തി. അവൾ എണീറ്റു പോകാൻ നോക്കിയതും അവൻ അവളുടെ മേലെ കൈ കുത്തി നിന്നു. അവൾക്ക് എങ്ങോട്ടും പോകാൻ കഴിഞ്ഞില്ല.അവൻ രണ്ട് കയ്യും മുറുക്കെ പിടിച്ചു വെച്ചു. കയ്യ് വിട് ഫൈസീ.... എന്താടി കോപ്പേ നീ പറഞ്ഞത്.... നിനക്ക് എന്നെ ഒഴിവാക്കി വേറെ കെട്ടണം അല്ലേ. നിന്നെക്കാൾ നല്ലൊരുത്തനെ കെട്ടണം.അങ്ങനെ ആണ് പറഞ്ഞത് അവൾ ചെറു ചിരിയോടെ പറഞ്ഞു. നീ വേറെ കെട്ടോ അവൻ കലിപ്പോടെ ഉച്ചത്തിൽ ചോദിച്ചു. അവൾ അവന്റെ മുഖത്തേക്ക് ഇടം കണ്ണിട്ട് നോക്കി. ദേഷ്യം കൊണ്ട് വിറക്കുണ്ട്. മുഖം ഒക്കെ ചുവന്നു തുടുത്തു. അവൾക്ക് ഉള്ളിൽ ചിരി പൊട്ടി വരുന്നുണ്ട് അവന്റെ മുഖം കാണുമ്പോൾ അത് പുറത്തു കാണിക്കാതെ പിടിച്ചു നിന്നു. കെട്ടും. കെട്ടാതെ പിന്നെ........ ബാക്കി പറയുന്നതിന് മുന്നേ അവന്റെ ചുണ്ടുകൾ അവളുടെ അധരങ്ങളിൽ പതിഞ്ഞിരുന്നു. അവന്റെ പല്ലുകൾ ആഴ്ന്നിറങ്ങുന്നത് അവളറിഞ്ഞു. അവൾ വേദന കൊണ്ട് പുളഞ്ഞു. കയ്യും പിടിച്ചു വെച്ചത് കൊണ്ട് ദയനീയമായി അവനെ നോക്കാനേ കഴിഞ്ഞുള്ളു.

കുറച്ചു കഴിഞ്ഞു അവൻ അവളെ വിട്ടു. പോടാ പിശാചേ അവൾ അവനെ പിടിച്ചു തള്ളിമാറ്റി എണീറ്റു ഇരുന്നു. എന്താടി ഇനി നിനക്ക് എന്നെ ഡിവോഴ്സ് ചെയ്യണോ. ചുണ്ടിൽ നിന്നും ചോര കനിയുന്നുണ്ട്. കലിപ്പ് കേറി വന്നു. ചെയ്യും എന്ന് വാശിയോടെ പറയണമെന്നുണ്ട്. ഇനിയും അവന്റെ കയ്യിൽ നിന്നും ഇത് പോലെ പണി കിട്ടുന്ന് ഓർമ ഉള്ളോണ്ട് പറയാനുള്ളത് അവൾ വിഴുങ്ങി.ഈ വേദന തന്നെ സഹിക്കാൻ വയ്യ .വല്ലാത്ത നീറ്റൽ ഉണ്ട് ചുണ്ട് . അവനെ മുഖം കൂർപ്പിച്ചു നോക്കുക മാത്രം ചെയ്തു. എന്താടി ഉണ്ടകണ്ണും ഉരുട്ടി നോക്കുന്നെ. ഇനി ഡിവോഴ്സ് എന്ന ഒരു വാക്ക് പറഞ്ഞാൽ അവളെ നേരെ ദേഷ്യത്തോടെ കൈ ചൂണ്ടിയെങ്കിലും പിന്നെ കൈ പിൻവലിച്ചു. അല്ലെങ്കിൽ വേണ്ട നിന്നെ ഒഴിവാക്കി ഞാൻ വേറെ കെട്ടും ഇനി. അല്ല പിന്നെ. അവൻ നിസ്സാരഭാവത്തോടെ പറഞ്ഞു. അപ്പൊ തന്നെ നിന്നെയും അവളെയും കൊന്ന് ഞാൻ ജയിലിൽ പോകും. അവൾ അവന്റെ നേരെ കൈ ചൂണ്ടി കലിപ്പോടെ പറഞ്ഞു. നിനക്ക് ഡിവോഴ്സ് ചെയ്യാം....

. എനിക്ക് വേറെ കെട്ടാൻ പാടില്ല ഇതെന്ത് ന്യായം ആണ്. ഞാൻ വേറെ കെട്ടും. എനിക്കും വേണ്ടേ ഒരു കൂട്ട്.എന്നെ പൊന്നു പോലെ നോക്കുന്ന ഒരുത്തിയെ കണ്ടു പിടിച്ചു ഞാനും വേറെ കെട്ടും നോക്കിക്കോ ചാവനാണേലും ജീവിക്കാൻ ആണേലും ഒരു മിച്.അല്ലാതെ വേറെ പെണ്ണിനെ സ്വപ്നത്തിൽ പോലും കണ്ട കൊന്ന് കളയും ഞാൻ. അവൾ അവന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു. അവൻ അവളെ മുഖത്തേക്കും ഷർട്ടിലേക്കും നോക്കി.കണ്ണ് നിറഞ്ഞിരുന്നു അവളുടെ. ദേഷ്യം കൊണ്ട് കലിപ്പോടെ ചെയ്തത് കൊണ്ട് അവൻ അവളെ അടുത്തേക്ക് ചാഞ്ഞിരുന്നു പോയിരുന്നു. അവന്റെ മുഖത്ത് ഒരു പുഞ്ചിരിവിരിഞ്ഞു. അപ്പൊ ഇഷ്ടം ഒക്കെ ഉണ്ടല്ലേ എന്നോട്. അവൾ കയ്യെടുത്തു.മുഖം താഴ്ത്തി ഇരുന്നു. അവൻ മുഖം പിടിച്ചു ഉയർത്തി. ഇത്രേ ഉള്ളോ എന്റെ തൊട്ടാവാടി. ഞാൻ ചുമ്മാ പറഞ്ഞതാടാ. വേറെ കെട്ടാൻ വേണ്ടിയാണോ ഈ സാഹസം ഒക്കെ കാണിച്ചു നിന്നെ സ്വന്തം ആക്കിയത്. തമാശക്ക് ആണെങ്കിലും ഇങ്ങനൊന്നും പറയണ്ട . എങ്ങനെ പറയണ്ടാന്നു അവൻ ചെറു ചിരിയോടെ ചോദിച്ചു

. നീ എന്റെയാ എന്റെ മാത്രം .എന്നേക്കാൾ കൂടുതലായി മറ്റാരും നിന്നെ സ്നേഹിക്കുന്നത് എനിക്കിഷ്ടമല്ല.നീ സ്നേഹിക്കുന്നതും എനിക്കിഷ്ടം അല്ല .അതിനെഅസൂയയെന്നോ! വിശ്വാസക്കുറവെന്നോ! എന്ത് വേണമെങ്കിലും പറഞ്ഞോ .നീ എന്റെയാ എന്റെ മാത്രം ആർക്കും വിട്ടു കൊടുക്കില്ല ഞാൻ . അതും പറഞ്ഞു കരച്ചിലോടെ അവനെ കെട്ടിപിടിച്ചു . അവന്റെ കൈകൾ അവളെ വരിഞ്ഞു മുറുക്കി . അവൻ അവളെ കാതോരം മൊഴിഞ്ഞു .എന്റേത് മാത്രമായിഎന്നെ മാത്രംസ്നേഹിക്കാൻ നിനക്ക് കഴിയുമെങ്കിൽ എന്റെ മരണം വരെ ഞാൻ എന്നും നിന്റെ കൂടെ ഉണ്ടാവും ilove u . love u so much....... ലവ് യൂ റ്റൂ അവൻ അവളെ അടർത്തി മാറ്റി .അവളെ ചുണ്ട് നോക്കി .വേദനിച്ചോ നിനക്ക് അവളെ ചുണ്ടിൽ മെല്ലെ തൊട്ട് കൊണ്ട് ചോദിച്ചു . അവൾ അവന്റെ വിരലിൽ ഒറ്റ കടി . അവൻ പെട്ടന്ന് നിലവിളിച്ചു പോയി .

ആാാ ......ഉമ്മാ ......എന്റെ കൈ ഇത്രയേ എനിക്കും വേദനിച്ചുള്ളു .നല്ല സുഖം ആയിരുന്നില്ലേ കടി കിട്ടിയപ്പോൾ . പോടീ പിശാചെ . നിന്നെ ഞാൻ ഇന്ന്..... അവൻ കൈ കുടഞ്ഞു കൊണ്ട് അവളെ നേർക്ക് കയ്യോങ്ങി . അവൾ അവനെ തള്ളി മാറ്റി പോകാൻ നോക്കിയതും അവൻ പിടിച്ചു വെച്ചു . അവൻ അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചതും സുബ്ഹി ബാങ്കിന്റെ തേനോഴുകും ഇശലുകൾ അവരുടെ കാതിൽ ഒഴുകി എത്തി. അവൾ അവനെ പിടിച്ചു ഒറ്റ തള്ള്. പോയി നിസ്കരിക്കാൻ നോക്ക്. ബാങ്ക് കൊടുത്തു. അവൻ അരിശത്തോടെ ബെഡിൽ ഒറ്റയടി . ഇത്ര പെട്ടന്ന് നേരം വെളുത്തോ. പെട്ടന്ന് ഒന്നും അല്ല മുത്തേ. സുബ്ഹി ബാങ്ക് അതിന്റെ ടൈം തന്നെ കൊടുത്തേ. എന്നാലും എന്റെ പൊന്നു സഫൂ എത്ര മണിക്കൂർ ആണ് ഞാനപ്പോ സോറി പറഞ്ഞു നിന്റെ പിന്നാലെ നടന്നത്. ഇനി തല്ലുവാൻ കൈ പൊക്കുമ്പോ ഓർത്തോണം ഈ രാത്രി. മറക്കാനോ.....

ഈ രാത്രി..... ഈ ജന്മത്തിൽ മറക്കൂല മോളെ. ടീ കുറച്ചു കഴിഞ്ഞു എണീക്കാം. നീ വന്നു കിടക്ക്. അവൻ അവളെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു. അവളുടെ കണ്ണും ഉരുട്ടിയുള്ള നോട്ടം കണ്ടതും അവന്ന് മനസ്സിലായി എഴുന്നേൽക്കാതെ വേറെ വഴിയില്ല. അല്ലെങ്കിൽ ഇവൾ ഇപ്പോ നാഗവല്ലി ആയി മാറും. ഇക്കാര്യത്തിൽ മാത്രം നോ രക്ഷ.അവൻ കയ്യിൽ നിന്നും വിട്ടു എണീറ്റിരുന്നു. ദേഷ്യം സങ്കടം ഒക്കെ അവന്ന് ഉണ്ടായിരുന്നു. അവളത് ശ്രദ്ധിക്കുകയും ചെയ്തു. അവൾ അവന്റെ അടുത്തേക്ക് ചെന്നു. അവൻ അവളെ തന്നെ നോക്കി ഇവൾ ഇതെന്ത് ഭാവിച്ച ഇനി.കടിച്ചതിന് പകരം തിരിച്ചു കടിച്ചു .ഇനി കൊടുത്ത തല്ല് തിരിച്ചു തരാൻ ആയിരിക്കുമോ. അവൾ അവന്റെ നെറ്റിയിൽ വീണു കിടന്നമുടിയിഴകൾ മാടി ഒതുക്കി. അവന്റെ മുഖം കയ്യിൽ എടുത്തു നെറ്റിയിൽ ഒരു മുത്തം കൊടുത്തു.അവൻ കണ്ണുകൾ അടച്ചു. നെറ്റിയിൽ പതിഞ്ഞ കുളിർമ തന്റെ മനസ്സിലേക്കുംപടർന്നിറങ്ങുന്നത് അവനറിഞ്ഞു. അവൾ പോയിട്ടും അവൻ അങ്ങനെതന്നെ കുറച്ചു സമയം ഇരുന്നു.

അവൾ നിസ്കരിച്ചു പ്രാർത്ഥിച്ചു കണ്ണ് തുറന്നതും കണ്ടത് തന്നെയും നോക്കി ഇരിക്കുന്ന ഫൈസിയെ ആണ്. അവൾ കണ്ണുകൾ കൊണ്ട് എന്താന്ന് ചോദിച്ചു. ബൈക്കിന്റെ ചാവി വിരലിൽ കറക്കി കണ്ണ് കൊണ്ട് വരുന്നോന്ന് ചോദിച്ചു. ചോദിക്കാനുണ്ടോ മോനെ അത് .എപ്പോ വന്നുന്നു നോക്കിയ പോരേ പുഞ്ചിരിയോടെ പറഞ്ഞു അവൾ വേഗം എണീറ്റു. റെഡിയായി വന്നു. ബൈക്കിൽ അവനെയും ഇറുക്കെ പുണർന്നുകൊണ്ട് പോവ്വുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു അവളുടെ. ഈ ലോകം തന്നെ തന്റെ കാൽച്ചുവട്ടിൽ ആണെന്ന് പോലും അവൾക്ക് തോന്നി .അവളുടെ ഫേവറൈറ്റ് പ്ലേസ് തന്നെ ആയിരുന്നു ബൈക്ക് നിർത്തിയത്. അവൾ സംശയത്തോടെ അവനെ നോക്കി. പേടിക്കണ്ട ഇന്ന് പാറപ്പുറത്ത് കയറ്റില്ല. മഴ പെയ്തു ഫുൾ വഴുക്കൽ ആണ്. എനിക്ക് ഈ കാന്താരിയുടെ കൂടെ ജീവിച്ചു കൊതി തീർന്നില്ല അത് കൊണ്ട് ഇന്ന് നോ റിസ്ക് എടുക്കൽ. അവൾ ചെറു പുഞ്ചിരിയോടെ അവന്റെ കൈകൾക്കിടയിലൂടെ കയ്യിട്ട് മെല്ലെ ആ കടത്തീരത്തിൽ കൂടി അവർ നടന്നു.

കരയെ തൊട്ടുണർത്തി പോകുന്ന തിരമാലകയുടെ ശബ്ദവും നേരം വെളുത്തു കലപില കൂട്ടുന്ന കിളികളുടെ കിളിനാദവും സാക്ഷി നിർത്തി പുലർകാലമഞ്ഞിലൂടെ പുതിയ സ്വപ്‌നങ്ങൾ നെയ്തുകൊണ്ട് അവർ നടന്നു . സൂര്യൻ പൊന്കിരണങ്ങൾ വീശി അവരെ ആശീർവദിക്കുന്നുണ്ടായിരുന്നു അപ്പോൾ . *** സാലി പറഞ്ഞത് കേട്ടു സമീർക്കക്കും ചിരി വന്നു. അൻസിയാണ് സഫു എന്ന് ഇന്നലെ ഫൈസിയോട് പറയുമെന്ന് പറഞ്ഞിരുന്നു. അത് എന്തായിന്ന് ചോദിക്കാനസാലിയെ വിളിച്ചത്. സാലി പറഞ്ഞത് മുഴുവൻ സമീർ അൻസിയോട് പറഞ്ഞു കൊടുത്തു. ഇതൊക്കെ എപ്പോ സംഭവിച്ചു സമീറെ. എന്നിട്ട് എന്നോട് ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ. സമീറും അൻസിയും ഞെട്ടി തിരിഞ്ഞു നോക്കി. സഫുന്റെ ഉപ്പ. സമീറെ ഇനി കള്ളം പറയണ്ട. എല്ലാം കേട്ടു. സഫുനെ ട്രസ്റ്റ്ന്ന് പുറത്താക്കിയത് എന്തിനാന്ന് ചോദിക്കാന വന്നത്.

ഇപ്പൊ നോക്കുമ്പോൾ ഇതും. എന്തൊക്കയാ ഞാനറിയാതെ ഇവിടെ നടക്കുന്നെ. സഫു വീണ്ടും എന്തെങ്കിലും കുഴപ്പം ഉണ്ടാക്കിയോ. അളിയൻ അറിയാത്ത കുറേ കാര്യം ഉണ്ട്. നമ്മളെ സഫുന് ഇടക്ക് ഒരു ബാധ കേറി. വെറും ബാധയല്ല കൊടും ഭീകരമായ ബാധ. തമാശവിട്ടു കാര്യം പറയുന്നുണ്ടോ നീ. ഹ പറയന്നെ. തിരക്ക് കൂട്ടല്ലേ.പറയാം .അവൾ മറക്കാൻ ആഗ്രഹിക്കുന്ന ഒരിക്കലും ഓർമിപ്പിക്കല്ലെന്ന് പറയുന്ന ഒരു പാസ്ററ് അവൾക്ക് ഉണ്ടായിരുന്നു . ഇന്ന് എല്ലാർക്കും അറിയുന്ന ബുദ്ധിയും പക്വതയും ഉള്ള സഫു ആയിരുന്നില്ല മുൻപ് .എട്ടും പൊട്ടും തിരിയാത്ത മെച്യുരിറ്റി എന്നൊന്ന് ഏഴയലത്തു കൂടി പോകാത്ത ഒരു പൊട്ടിപ്പെണ്ണായ ആർക്കും അറിയാത്ത ഒരു വായാടി സഫു കൂടി ഉണ്ടായിരുന്നു. തെറ്റ് പറ്റാത്ത ആരും ഉണ്ടാവില്ല .നമ്മുടെ സഫുനും പറ്റി അങ്ങനെയൊരു ചെറിയ തെറ്റ് .... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story