💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 94

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

തെറ്റ് പറ്റാത്ത ആരും ഉണ്ടാവില്ല .നമ്മുടെ സഫുനും പറ്റി ചെറിയൊരു തെറ്റ് .കൗമാര പ്രായത്തിൽ എല്ലാർക്കും പറ്റാവുന്ന ഒരു ചെറിയ തെറ്റ്. എട്ടും പൊട്ടും തിരിയാത്ത മെച്യുരിറ്റി എന്നൊന്ന് ഏഴയലത്തു കൂടി പോകാത്ത ആർക്കും അറിയാത്ത പൊട്ടിപെണ്ണായ ഒരു സഫു കൂടി ഉണ്ടായിരുന്നു. കഴിഞ്ഞ വെക്കേഷൻ ടൈം ആയിരുന്നു സംഭവം അവൾ ഇടക്കിടക്ക് സനയുടെ വീട്ടിൽ പോകാറുള്ളത് അറിയാലോ. വെറുതെ പോകുന്നതല്ല അത്. Tv കാണാൻ ആയിരുന്നു പോയത്. സീരിയൽ കാണൽ ആയിരുന്നു അവിടെ മെയിൻ പണി. അതും ഹിന്ദി സീരിയൽ. അതിന്റെ കൂടെ ഫാഷൻ മോഡലിംഗിനെ കുറിച്ചുള്ള tv പരിപാടികളും. ഒരിക്കൽ ഞാൻ സനയുടെ വീട്ടിൽ പോയപ്പോൾ ഏതോ ഒരു മോഡലിങ്ങ് മാഗസിൻ കയ്യിൽ പിടിച്ചു ഇവളും സനയും അവിടെ ഇരുന്നു സീരിയലും കണ്ട് വർത്തമാനം പറഞ്ഞിരിക്കുന്നതാണ് കണ്ടത്. അന്നേരത്തു എനിക്കെന്തോ വല്ലാത്ത ദേഷ്യം ആയിരുന്നു വന്നത്. അപ്പൊ തന്നെ കുറേ വഴക്ക് പറഞ്ഞു. അവളാണെങ്കിൽ കരഞ്ഞു സീൻ ആക്കി.

വീട്ടിൽ ഇരുന്നു ബോറടിച്ചപ്പോ കണ്ടു ഇവിടെ വന്നിരുന്നു കണ്ടു പോയതാ. വീട്ടിൽ എനിക്ക് ഫോണോ ടീവിയോ ഇല്ലാത്തോണ്ട് അല്ലേ... ഇപ്പൊ വെക്കേഷൻ അല്ലേ... എന്നൊക്കെ സങ്കടം പറഞ്ഞപ്പോ എനിക്കും എന്തോപോലെ ആയിപോയി. അവൾ ഇന്ന് വരെ ഒരാഗ്രഹവും പറഞ്ഞുകേട്ടിട്ടില്ല. എല്ലാം കൂടി ആലോചിച്ചപ്പോൾ ഒരു ചടപ്പായി എനിക്കും . അന്ന് രാത്രി തന്നെ ഞാനവൾക്ക് ഒരു ഫോൺ വാങ്ങി കൊടുത്തു. അന്നേരം സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാരുന്നു അവൾ. അത്യാവശ്യം ഉപയോഗിക്കാവുന്ന് പ്രത്യേകം ഉപദേശം ഒക്കെ കൊടുത്തിട്ട ഫോൺ കൊടുത്തത്.പക്ഷെ ഫോൺ കിട്ടിയ ശേഷം പതിയെ അവളാകെ മാറാൻ തുടങ്ങിയിരുന്നു. ഫോണിൽ തന്നെ ഫുൾ ടൈം. ഒരു മിനിറ്റ് ടൈം കിട്ടിയാൽ അപ്പൊ തുടങ്ങും ഫോണിൽ കുത്താൻ. ഇരിക്കുന്നിടത്തും നില്കുന്നിടത്തും തിന്നുന്നിടത്തും കിടക്കുന്നിടത്തും എല്ലാം അവളുടെ കയ്യിൽ ഫോൺ ഉണ്ടാകും .ആ ഫോൺ താഴെ വെക്കുന്നത് തന്നെ ആരും കണ്ടിട്ടില്ല .ഫോൺ യൂസ് കൂടുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു

പക്ഷേ അവളിലുള്ള എന്റെ വിശ്വാസം കൊണ്ട് ഞാനത് കാര്യമായി എടുത്തില്ല. അവളൊരിക്കലും തെറ്റ് ചെയ്യില്ല എന്നെനിക് പൂർണ്ണ വിശ്വാസം ആയിരുന്നു. അൻസി പ്രഗ്നന്റ് ആയ ടൈം ആയിരുന്നു അപ്പൊ. അവൾക്ക് ആ സമയം ട്രസ്റ്റിന്റെ ഭാഗം ആയി പാവപെട്ട കുട്ടികൾക്ക് ക്ലാസ്സ്‌ എടുത്തു കൊടുക്കുന്ന പ്രോഗ്രാം ഉണ്ടായിരുന്നു. വോമിറ്റിങ് ഒക്കെ കാരണം അവൾ ഒഴിഞ്ഞു. എനിക്ക് ആണേൽ ആ സമയത്ത് മറ്റൊരാളെ തപ്പിയിട്ട് കിട്ടിയതും ഇല്ല. അപ്പോഴാ സഫുനെ ഓർമ്മ വന്നത്. പഠിക്കാൻ മിടുക്കിയായ ഇവൾക്ക് പഠിപ്പിക്കാനും കഴിയും. അതോണ്ട് അൻസിക്ക് പകരം സഫുനെ അയക്കാൻ ഞാൻ തീരുമാനിച്ചു. അൻസിയുടെ വീടിന് അടുത്തയോണ്ട് അവിടെ താമസിച്ചു പോയി വരട്ടേന്ന് കരുതി. ഞാൻ ട്രസ്റ്റ് കാര്യവും ബിസിനസ് ഒക്കെയായി തിരക്കിൽ ആവുകയും ചെയ്തു. ഇതിനിടയിൽ ഒരിക്കൽ എന്റെ ഒരു ഫ്രണ്ടിന്റെ അനിയനും ഫൈസിയും തമ്മിൽ ഒരു ചെറിയ തല്ലുണ്ടായി

.രണ്ടാളും എനിക്ക് വേണ്ടപ്പെട്ടവർ ആയോണ്ട് എന്റെ മുന്നിൽതന്നെ എത്തി പ്രശ്നം. അന്വേഷിച്ചപ്പോ അറിഞ്ഞ കാര്യം കേട്ട് ഞെട്ടിപ്പോയി. നമ്മുടെ സഫുന്റെ പേരും പറഞ്ഞ തല്ലെന്ന്. ഇതൊക്കെ ചോദിക്കാൻ സഫുനെ കാണാൻ ചെന്ന ഞാൻ കണ്ടത് പൂച്ചകണ്ണും മൂക്കുത്തിയും ഒക്കെ അണിഞ്ഞു നല്ല മോഡേൺ നോർത്തിന്ത്യൻ ലുക്കിൽ ഏതോ മോഡലിങ്ങ് ചെയ്യുന്ന പോലെ ഡ്രസിങ് ചെയ്തിരുന്ന പെൺകുട്ടിയെ ആയിരുന്നു. നമ്മുടെ സഫു ആണെന്ന് പോലും മനസ്സിലാക്കാൻ പറ്റിയില്ല ഒരു നിമിഷത്തേക്ക്. അവൾക്ക് എന്താ പറ്റിയെന്നു അറിയാനായിരുന്നു പിന്നീട് ഞാനും സാലിയും അന്വേഷിച്ചിറങ്ങിയത്. അങ്ങനെ അവളെ ഫോൺ ചെക്ക് ചെയ്ത എനിക്ക് വീണ്ടും ഞെട്ടൽ ആയിരുന്നു.ഫോൺ മുഴുവൻ ഒരു രജ്‌വീർ സിങ്ങിന്റെ പിക്, വീഡിയോസ്, ഇന്റർവ്യൂ വീഡിയോ. വാട്സ് അപ്പ്‌ സ്റ്റാറ്റസ് പ്രൊഫൈൽ പിക്, എന്തിന് അവളുടെ fb യിൽ ആണെങ്കിലും ഇതന്നെ അവസ്ഥ.

അവന്റെ സീരിയലും മോഡലിങ്ങ് ലൈഫും ഇന്റർവ്യൂസും എല്ലാം കണ്ടു പെണ്ണിന് വട്ടായെന്ന് ഫോൺ കണ്ടപ്പോ എനിക്ക് മനസ്സിലായി. അതിനിടക്ക് ആണ് fb.യിൽ വന്ന മെസ്സേജ് ഞാൻ കണ്ടത്. അതിൽ പലതും അവൾക്ക് പല ഫാഷൻ ബ്രാൻഡുകളുടെയും മോഡൽ ആവാൻ ഒരാൾ കൊടുത്ത ചാൻസ് ആയിരുന്നു. അവന്റെയും സഫുവിന്റെയും ക്ലോസ് ആയിട്ടുള്ള ചാറ്റും സഫുന്റെ മാറ്റവും.. ഫൈസിയുമായുള്ള പ്രോബ്ലം.. എല്ലാം കൊണ്ട് എനിക്ക് തലക്ക് വട്ടു പിടിക്കുന്ന പോലെ തോന്നി. കേറിവന്ന ദേശ്യത്തിൽ ഞാൻ ഫോൺ എറിഞ്ഞു പൊട്ടിച്ചു. അന്നവൾ ആദ്യമായി എന്നോട് എതിർത്തു സംസാരിച്ചു. "എനിക്കിഷ്ടം ഉള്ളത് ഞാൻ ചെയ്യും.."ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല.അന്നേരം കയ്യിൽ കിട്ടിയത് ബെൽട്ട് ആയിരുന്നു. അരിശം തീരാതെ നിയന്ത്രണം നഷ്ടപെട്ട ഞാൻ അവളെ തല്ലി. സാലിയൊക്കെ വന്നു പിടിച്ചു മാറ്റി. പിന്നേ അവളെ അവിടെ എനിക്ക് നിർത്താൻ തോന്നിയതുമില്ല. അന്ന് രാത്രി തന്നെ അവളെ ഇവിടേക്ക് കൂട്ടി കൊണ്ടുവന്നു. അന്നേരത്തെ കലിപ്പിൽ അവളെ തല്ലിപോയെങ്കിലും പ്രോബ്ലം അവിടെയൊന്നും തീരില്ലെന്ന് എനിക്കറിയാമായിരുന്നു.

സഫുവിന്റെ മൈൻഡ് മൊത്തം സീരിയലും...രാജ്‌വീറും...മോഡലിംഗും.. ആയിരുന്നു. എല്ലാത്തിനും ഒരു ഫുൾ സ്റ്റോപ്പ്‌ വെക്കേണ്ടിയിരുന്നു. അതോണ്ട് ഫൈസിയുടെ പ്രോബ്ലം ആദ്യം പരിഹരിക്കാൻ തീരുമാനിച്ചു. അന്വേഷിച്ചറിഞ്ഞപ്പോൾ ഫൈസി സഫുവിന്റെ മുഖം ഇത് വരെ കണ്ടിട്ടില്ല എന്നുറപ്പായിരുന്നു. അൻസിയും സഫുവും ഡ്രസ്സ്‌ എടുക്കാൻ പോയപ്പോഴാ ആദ്യമായി ഫൈസി സഫുനെ കാണുന്നത്. അവിടെ വെച്ചു ആരോ അൻസിയെ വിളിച്ചതിന് പകരം ഇവൾ വിളി കേട്ടു. ഫൈസി ഇവളെ പേര് അൻസിയാണെന്ന് തെറ്റിധരിച്ചു. അവൻ പിന്നേ ഇവളെ പിറകെ കറങ്ങി നടന്നു. ഒടുവിൽ ട്രസ്റ്റ് വരെ എത്തി. പക്ഷെ അവിടെയും അൻസിയുടെ പേര് ആയിരുന്നു. അൻസിയുടെ ഐ.ഡി ബാഡ്ജ് പരിപാടിക്ക് വേണ്ടി അവൾ ഉപയോഗിച്ചതു കൂടിയായപ്പോൾ ഫൈസിയുടെ മുന്നിൽ എല്ലാ അർത്ഥത്തിലും സഫു അൻസിയായി മാറി. മോഡലിംഗ് ചെയ്യാനുള്ള അതിയായ മോഹം കാരണം അവളെ കോലം മൊത്തം മാറിയിരുന്നല്ലോ.. അത് കൊണ്ട് ഫൈസിയുടെ മുന്നിൽ സഫു പൂർണമായും വേറൊരാൾ ആയിരുന്നു.

പിന്നെ ഹാരിസിന് ആണെങ്കിൽ ഇവളെക്കുറിച്ചു പറയാൻ നൂറുനാവാണ്. സഫുവെന്ന് വെച്ച ജീവനാണ്. മാത്രവുമല്ല ഫൈസി സ്നേഹിക്കുന്നത് സഫുനെ ആണെന്ന് അറിഞ്ഞാൽ പുകിൽ വേറെയും ഉണ്ടാകും. ആയിഷയുടെ അവസ്ഥ അറിയുന്നതുകൊണ്ട് എനിക്ക് ഒരിക്കലും ആ ബന്ധം അംഗീകരിക്കാൻ പറ്റുമായിരുന്നില്ല. അതുകൊണ്ട് ഞാൻ അവരെ തമ്മിൽ പിരിക്കാൻ തന്നെ തീരുമാനിച്ചു. അവൻ തന്ന ലെറ്റർ ഞാൻ വാങ്ങി അവൾക്ക് കൊടുത്തെന്നു ആ ചെറുക്കനെ കൊണ്ട് കള്ളം പറയിപ്പിച്ചു. രണ്ടു പേരെയും അവർ പോലും അറിയാതെ പിരിച്ചു രണ്ടു വഴിക്കാക്കി. അവളെ പേര് പോലും ആ പ്രോബ്ലത്തിൽ പുറത്തേക് വരാതിരിക്കാൻ ഞാൻ നന്നായി ശ്രദ്ധിച്ചിരുന്നു. സാലിയോടും പറഞ്ഞു സഫു ഒന്നും അറിയേണ്ടെന്ന്. അതോടെ ആ ചാപ്റ്റർ അവിടെ തീർന്നു. അല്ല തീർത്തു. പക്ഷെ അന്നത്തെ ബീച്ചിൽ ഉണ്ടായ തല്ല് കേസ് കാരണം സഫുനെ പലർക്കും അറിയാൻ തുടങ്ങി. ട്രസ്റ്റിന്റെ ഒരു മെമ്പർ പ്രണയത്തിന്റെ പേരും പറഞ്ഞു പബ്ലിക് ആയി തല്ല് കൂടിയതും എല്ലാം കൂടി ഓരോരുത്തർ അവളെ കുറിച്ച് മോശം ആയ അഭിപ്രായങ്ങൾ പറയാൻ തുടങ്ങി.

ട്രസ്റ്റിൽ സഫു ഉള്ളിടത്തോളം ആ പ്രശ്നം വീണ്ടും പൊങ്ങി വരികയെ ഉള്ളു. അവൾ ഫൈസിയെ പറ്റി അറിയാനും സാധ്യത കൂടും, അത്കൊണ്ട് അവളെ ഞാൻ അവിടത്തെ നിയമം തെറ്റിച്ചെന്നും പറഞ്ഞു ട്രസ്റ്റിൽ നിന്നു തന്നെ പുറത്താക്കി. ദീനീപരമായും അവൾ ചെയ്ത തെറ്റിന് കാരണം പറഞ്ഞു . മോഡലിങ്ങ് രംഗത്തേക് പോയതും വസ്ത്രരീതിയിൽ വന്ന മാറ്റങ്ങളും അവളോട് കാരണമായി പറഞ്ഞു. ആ ചാപ്റ്റർ ക്ലോസ് ചെയ്തു. എന്തുകൊണ്ടോ ഒരു കണക്കിന് ഫൈസി അന്ന് ബീച്ചിൽ വച്ച് തല്ലുണ്ടാക്കിയത് നന്നായി. അല്ലെങ്കിൽ ഒരു ഫ്രോഡിന്റെ വലയിൽ അന്ന് അവൾ വീണു പോയേനെ. ഒരുപക്ഷെ നമ്മുടെ സഫുനെ എന്നെന്നേക്കുമായി നഷ്ടപെടുകയും ചെയ്യുമായിരുന്നു. ഫൈസി അന്ന് തല്ലുണ്ടാക്കിയതിൽ അവനോടുള്ള കടപ്പാട് പറഞ്ഞാലും തീരാത്തതാണ്. അവൻ പോലും അറിയാതെ അവൻ അവളെ വലിയൊരു ട്രാപ്പിൽ നിന്നും രക്ഷപ്പെടുത്തുക ആയിരുന്നു.

ബീച്ചിൽ വച്ചു തല്ലുണ്ടായില്ലേ അതിന്റെ പിറ്റേന്ന് ആയിരുന്നു സഫു ആ ഫ്രോഡുമായി മീറ്റ് ചെയ്യാൻ തീരുമാനിച്ചിരുന്നത് തല്ലുണ്ടായത് കൊണ്ട് പ്രോബ്ലമായി ഞാൻ ഇടപെട്ടു അവരുടെ മീറ്റിങ്ങും മുടങ്ങി. ഇല്ലെങ്കിൽ റബ്ബേ.. ആലോചിക്കാൻ പോലും വയ്യ ഇപ്പോഴും. ശരിക്കും സഫുന് എന്താ സംഭവിച്ചത്.ആരാണവൻ . അവനെന്തിന് സഫുവിന്റെ പിന്നാലെ നടന്നത് . "എന്റെ പടച്ചോനെ രാവിലെ തന്നെ എന്റെ ഫ്ലാഷ് ബാക്ക് പറഞ്ഞു സീൻ ഇടാണല്ലൊ സമീർക്ക. എല്ലാരും തിരിഞ്ഞു നോക്കി സഫു കയ്യും കെട്ടി എന്താണെന്ന ഭാവത്തിൽ എല്ലാരേം നോക്കി നിൽക്കുന്നു .ഫൈസിയും ഉണ്ട് കൂടെ . "എന്റെ സഫു കുറച്ചു കഴിഞ്ഞു വന്നൂടാരുന്നോ നിന്റെ ലീലാവിലാസങ്ങൾ പറഞ്ഞു തരുവായിരുന്നു സമീർ. 'കേട്ടു..എല്ലാം..അതേയ് ഇത് എന്റെ സ്റ്റോറി അല്ലെ. അപ്പൊ ബാക്കി ഞാൻ പറഞ്ഞു തരാം. സഫു പറഞ്ഞു.

"ഞാൻ പറഞ്ഞു തരാം .ഇല്ലെങ്കിലേ ആ എ.സി.പി കാരനെ പൊക്കി പറഞ്ഞു ഇവൾ മറ്റേ കവിളിലും തല്ല് വാങ്ങിക്കും. ഫൈസി പറഞ്ഞത് കേട്ടു അവൾ അവനെ നോക്കി ഇളിച്ചു കൊടുത്തു. 'അസൂയ.. സമീർക്ക അസൂയയാണ്...... നമ്മൾ ആ മൊഞ്ചനെ വർണ്ണിച്ചു പറഞ്ഞത് മൂപ്പർക്ക് അത്ര പിടിച്ചില്ല. സമീർ പൊട്ടിച്ചിരിച്ചു.. "എന്താ ഫൈസി അസൂയ ആണോ . 'എന്തിന് ഈ കോപ്പ് ഒരുമാതിരി എക്സ്പ്രഷൻ ഇട്ടപ്പോ ചുമ്മാ ഒന്ന് ആക്ട് ചെയ്തതല്ലേ... 'ഓഹ്..... വിശ്വസിച്ചേക് സമീർക്ക. അവൾ ഫൈസിയെ ഒരുമാതിരി ആക്കി കൊണ്ട് പറഞ്ഞു . "സമീർക്ക എനിക്കൊന്നു കാണാൻ പറ്റോ ആ മുതലിനെ. ഇവളുടെ ബെസ്റ്റി എ.സി.പി സർ നെ. 'അവനിപ്പോ അവന്റെ നാട്ടിൽ ആണ്. തിരിച്ചു വരികയാണെങ്കിൽ പരിചയപ്പെടുത്തിതരാം. അല്ലെങ്കിലും അവനെ എനിക്കും ഒന്ന് കാണണം എന്നുണ്ട്. ഇവളെ നന്നാക്കാന അവന്റെ അടുത്തേക്ക് അയച്ചത് എന്നിട്ടോ വളരെ നന്നാക്കി തിരിച്ചു തന്നെ. അന്നേ വിചാരിച്ചതാ ഒന്ന് അവനിട്ടു പൊട്ടിക്കണമെന്ന്.

"ഓഹ് ഇതിപ്പോ പറഞ്ഞു പറഞ്ഞു എല്ലാരും ആന്ധമാൻ ദ്വീപിൽ എത്തിയല്ലോ. ആരായാലും സാരമില്ല ഒന്ന് വേഗം പറയുന്നുണ്ടോ ബാക്കി. ഉപ്പ ക്ഷമകെട്ട് എല്ലാരോടും ആയി പറഞ്ഞു . സഫു വാ തുറക്കുന്നതിന് മുന്നേ സമീർ പറഞ്ഞു തുടങ്ങി. അട്ട്രാക്ഷൻ.. കൗതുകം ഉള്ള എന്തിനോടും തോന്നുന്ന അട്രാക്ഷൻ. അതായിരുന്നു അവൾക്ക് പറ്റിയ തെറ്റ്. അവൾക്ക് ഒരു സ്വഭാവം ഉണ്ട്. എന്തിനോടെങ്കിലും ഇഷ്ടം തോന്നിയ അതാണ്‌ പിന്നെ അവളുടെ ലോകം. അതിപ്പോ സ്റ്റഡി ആയാലും ടീവി കാണൽ ആയാലും വായന ആയാലും ഗെയിം ആയാലും എന്ത് തന്നെ ആയാലുംഅതിൽ മുഴുകി ഇരുന്ന് അങ്ങ് അഡിക്റ്റ് ആയപോലെ ആകും. അത് തന്നെ ആയിരുന്നു രൺവീർനെ കണ്ടപ്പോഴും സംഭവിച്ചത്. സീരിയൽ നിന്നും മോഡലിങ്ങിൽ നിന്നും ലൈഫ് വെട്ടിപ്പിടിച്ച ഒരാളാണ് രൺവീർ . അവൾക്ക് യാദൃശ്യികം ആയി കിട്ടിയ ഒരു മാഗ്സനിൽ നിന്നും ആണ് ആദ്യം ആയി രൺവീറിനെ പരിജയം. അവന്റെ ഇന്റർവ്യൂവും ഫോട്ടോസ് ഒക്കെ കണ്ടപ്പോൾ അവനോട് തോന്നിയ ആരാധന.

ആദ്യം ആയി ഇത്രയുമധികം സ്പാർക് ഉണ്ടാക്കിയ ആൾ അയാളെ കുറിച്ചും ആളുടെ സീരിയൽ സ്റ്റോറിയെക്കുറിച്ചും മോഡലിങ്ങ് ലൈഫിനെ പറ്റിയും എല്ലാം അറിയാനുള്ള ക്യുരിയോസിറ്റി. അവൾ പോലും അറിയാതെ അവളതിന്റെ ഭാഗം ആയി മാറി. അവളെ മനസ്സിൽ ഉള്ള ഹീറോയുടെയും റോൾമോഡലിന്റെയും രൂപം അവൾ രജ്‌വീർ സിങ്ങിൽ കണ്ടു. എന്നോട് തമാശക്ക് പറയൽ ഉണ്ടാരുന്നു പോയി സിക്സ് പാക്ക് ഒക്കെ ആക്കിക്കോടെ . ഇതൊക്കെ എന്ത് ബോഡിയാണോ ആ രാജ്‌വീറിനെ കണ്ടു പഠിക്കു...സ്റ്റൈൽ.. എന്നൊക്കെ...ഞാൻ കെട്ടുന്നുവെങ്കിൽ രജ്‌വീറിനെ പോലെ സിക്സ് പാക്ക്..ആറ്റിട്യൂട്.. ഒക്കെയുള്ള ഒരുത്തനെ കെട്ടുന്നു ഒക്കെ. അതൊക്കെ ഒരു തമാശ ആയി ഞാനും കണ്ടുള്ളു. പിന്നെ ആരാധന എപ്പോഴോ തലേൽ കേറി അവളെ തന്നെ മാറ്റി മറിച്ചു. അവന്റെ ഇന്റർവ്യൂസ് അവൻ അഭിനയിക്കുന്ന സീരിയൽ വീഡിയോസ് ഒന്നുവിടാതെ നോട്ട് ചെയ്ത് കാണലായി അവളുടെ ലോകം. കണ്ട സീരിയൽ തന്നെ റിപ്പീറ്റ് അടിച്ചു കാണും. അവന്റെ മോഡൽ ഷോസ്. ഇന്റർവ്യൂ എല്ലാം വിടാതെ കാണും.

അവന്റെ ഏതോ ഒരു സീരിയൽ ഹീറോയിൻ അവളെ മനസ്സിൽ കേറി. ആ ഹീറോയിൻ പോലെ പോലെ വേഷം കെട്ടാൻ തുടങ്ങി. അവന്റെ ഡ്രീം പാർട്ണർ പോലെ മോഡേൺ നോർത്തിധ്യൻ ടൈപ്പ് ഡ്രസ്സ്‌ ഇടൽ തുടങ്ങി. പക്കാ മോഡൽ ലുക്ക്‌ ഉള്ള പെണ്ണായി മാറി. അതിന്റെ ഇടയിലേക്ക് ആണ് തേജസ്‌ കയറി വന്നത്. "വന്നതല്ല ഞാൻ പോയി കൂട്ടിയിട്ട് വന്നത കിച്ചുനെ സഫു ഇടക്ക് കേറി പറഞ്ഞു. കോപ്പ്....... പറയാനുള്ള ആ ഫ്ലോ കളഞ്ഞു കുരിപ്പ്. സമീർ സഫുനെ നോക്കി കണ്ണുരുട്ടി പറഞ്ഞു. അവൾ തിരിച്ചു ഇളിച്ചു കാണിച്ചു. എന്നിട്ട് ഉപ്പാന്റെ അടുത്തേക്ക് പോയി ഇരുന്നു.

ഞാൻ പറയാ ഉപ്പ ബാക്കി. എന്റെ ഉപ്പാനോട് ഞാൻ മറച്ചു വെച്ച ഒരേയൊരു കാര്യം ഇതാണ്. ഉപ്പാന്റെ മനസ്സിൽ എന്നോട് ഇഷ്ടക്കേട് ഉണ്ടക്കൊന്ന് കരുതിയ ഒന്നും പറയാഞ്ഞത്. ഇവരെയൊക്കെ കൊണ്ട് പറയരുതെന്ന് സത്യം ഇടിച്ചതും. ഇന്നെങ്കിലും അതൊക്കെ പറഞ്ഞു എനിക്ക് മനസ്സിൽ ഉള്ള അഴുക്കൊക്കെ കഴുകി കളയണംന്ന് കരുതിയിരുന്നു. അതിന് കൂടിയ ഞാൻ വന്നത്. ഉപ്പ ആകാംഷയോട് കൂടി അവളെ തന്നെ നോക്കി. അറിയാതെ ആണേലും ഒരുപാട് തെറ്റുകൾ ചെയ്തു കൂട്ടിയിട്ടുണ്ട് . ഉപ്പ കരുതുന്ന പോലെ അത്ര നല്ലവളൊന്നും അല്ല ഞാൻ. എന്റെ ഈ രൺവീറിനോടുള്ള ആരാധനയും മോഡലിംഗ് ക്രയ്സ് എന്നെ വലിയൊരു ചതികുഴിയിലേക്ക് എത്തിച്ചു. ഉപ്പ ഞെട്ടലോടെ അവളെ നോക്കി .അവളുടെ കണ്ണുകളിൽ ചെറുതായി കണ്ണുനീർ ഊറികൂടിയിരുന്നു... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story