💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 95

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

 എവിടെ നിന്നോ കിട്ടിയ ഒരു മാഗസിൻ. പേജുകൾ മറിച്ചു കൊണ്ടിരിക്കെ നീണ്ട മുടി മുന്നിലേക്ക് ഇട്ടു പുഞ്ചിരിച്ചോണ്ട് നിൽക്കുന്ന ആ മൊഞ്ജനിലേക്ക് കണ്ണുടക്കി. എന്തോ ഒരാട്രക്ഷൻ. ഒരു ഇന്റർവ്യൂ ആയിരുന്നു അത്. സീരിയൽ മോഡലിംഗ് രംഗത്തേക്ക് കടന്നു വന്ന ഒരു രൺവീർ സിംഗ്. അവന്റെ സ്റ്റൈൽ ആക്റ്റിട്യൂട് ഡ്രീം ഒക്കെ വല്ലാതെ ആകർഷിച്ചു. അഭിനയിക്കുന്ന സീരിയൽ നെയിം അറിഞ്ഞപ്പോൾ കാണാനുള്ള ക്യുരിയോസിറ്റി എന്നിൽ അധികമായി. പൊതുവെ സീരിയലിനോട് വലിയ താല്പര്യം ഇല്ലെങ്കിലും രൺവീറിനെ കാണാനുള്ള മോഹം എന്നെ സീരിയൽ കാണുന്നതിൽ എത്തിച്ചു. തമാശക്ക് തുടങ്ങിയതാരുന്നു സീരിയൽ കാണാൻ.അടുത്ത പാർട്ട്‌ എന്തായിരിക്കും എന്ന ക്യുരിയോസിറ്റി കാരണം എല്ലാ എപ്പിസോഡ് കാണാനായി കാത്തിരിപ്പ് തുടങ്ങി. പിന്നീട് എപ്പോഴോ രൺവീർ അമല റൊമാന്റിക് കപ്പിൾ തലക്ക് പിടിക്കാൻ തുടങ്ങി. എന്റെ റോൾ മോഡൽ ആയി മാറാനും അധികസമയമൊന്നും വേണ്ടി വന്നില്ല. ആരാധനയോടെ രൺവീറിനെയും അമലയെയും അവരുടെ ലവ് സ്റ്റോറിയും ഞാൻ നോക്കി കണ്ടു.

അമലയോട് ഇഷ്ടം കൂടി. അമലയെ പോലെ അനുകരിക്കാൻ തുടങ്ങി. ഡ്രസ്സ്‌ കോസ്റ്റുംസ് എല്ലാം തേടി പിടിക്കാൻ തുടങ്ങി. എന്റെ സ്വപ്നങ്ങളിലെ ഹീറോ ആയി മാറി രൺവീർ. പിന്നേ സമീർക്ക പറഞ്ഞത് പോലെ അവരെ പിക് വീഡിയോ ഒക്കെ കൊണ്ട് ഫോൺ നിറഞ്ഞു . അതിനിടയിൽ ആണ് ഇതൂസിന്റെ വീട്ടിലേക്കുള്ള മാറ്റം. അവിടെ അടിച്ചു പൊളിച്ചു കഴിയുമ്പോഴാണ് ഒരു ദിവസം ഗായത്രിയെന്ന പേരുള്ള ഒരു കുട്ടിയെ കണ്ടത്. ഇതുസ് ആയി നല്ല കൂട്ട് ആയിരുന്നു. ഇതുസ് അവിടെ ഉണ്ടെന്ന് അറിഞ്ഞു കാണാൻ അവിടേക്ക് വന്നു. ഞാനുമായും നല്ല കമ്പനി ആയി. എനിക്കും അവിടെ ഫ്രണ്ട്സ് എന്ന് പറയാൻ ആരും ഇല്ലാത്തത് കൊണ്ട് അവളുമായി പെട്ടന്ന് തന്നെ കൂട്ടായി. ഒരു ദിവസം എന്നെ വീട്ടിലേക്കു ക്ഷണിച്ചു ചേട്ടനെയും അച്ഛനെയും അമ്മയെയും പരിജയപെടാൻ. ഞാൻ വിളിക്കേണ്ട താമസം പോവ്വുകയും ചെയ്തു. എല്ലാവരെയും പരിചയപെട്ടു.

അവിടെയുള്ള എല്ലാവരെയും ഒരുപാട് ഇഷ്ടം ആയി. പിന്നേ അവിടെ തന്നെ ആയിരുന്നു കുത്തിയിരിപ്പ്. ഗായത്രിയുടെയും അവളുടെ ചേട്ടൻ തേജസ്‌കൃഷ്ണ എന്ന് വിളിക്കുന്ന കിച്ചുവിന്റെയും പെറ്റ് ആയി മാറാൻ അധികസമയമൊന്നും വേണ്ടി വന്നില്ല. അവരുടെ തല്ലും വഴക്കും സ്നേഹവും എല്ലാം അസൂയയോടെ ആയിരുന്നു നോക്കികണ്ടത്. ഒരു സഹോദരൻ ഇല്ലാത്തതിന്റെ കുറവ് ശരിക്കും അനുഭവപ്പെട്ടത് അവരെ കാണുമ്പോൾ ആയിരുന്നു. അവരുടെ ലോകത്തിലേക്ക് അവർ എന്നെയും കൂടെ കൂട്ടി. ഗായത്രിക്ക് എന്ത് വാങ്ങിയാലും അത് എനിക്കും കൂടി ഉണ്ടാകും. ആദ്യം ഒക്കെ വേണ്ടന്ന് പറഞ്ഞു വാങ്ങാൻ മടിച്ചെങ്കിലും എനിക്ക് ഇപ്പൊ രണ്ടു അനിയത്തിമാർ ആണെന്ന് പറഞ്ഞു എന്റെ മനസ്സിലും ഒരുസഹോദരസ്ഥാനം കിച്ചു നേടി. അതികം വൈകാതെ നല്ലൊരു ഫ്രണ്ട് ആയി സഹോദരൻ ആയി കളിയും ചിരിയും പാരവെപ്പും ഒക്കെയായി ആ വീട്ടിലെ ഒരംഗം ആയി .

അങ്ങനെയിരിക്കുമ്പോ ഗായത്രി ഒരു ദിവസം ഒരാഗ്രഹം പറഞ്ഞു അവൾക്ക് മൂക്ക് കുത്തണമെന്ന്. കിച്ചു പിറ്റേന്ന് തന്നെ കൂട്ടിപ്പോയി നല്ല റെഡ് കളർ മൂക്കുത്തി വാങ്ങി കുത്തികൊടുക്കുകയും ചെയ്തു. അത് കണ്ടപ്പോൾ മുതൽ എനിക്കും മൂക്ക് കുത്താനുള്ള ആഗ്രഹം ഉടലെടുത്തു. ഉമ്മനോടുംഇതുസിനോടുംപറഞ്ഞപ്പോൾ തല്ല് കിട്ടിയില്ലെന്നേ ഉള്ളു.കുറെ വഴക്ക് പറഞ്ഞു. അതെന്നിൽ വാശി കേറ്റി. ഇതുസിനെയും ഉമ്മനെയും ഇതും പറഞ്ഞു സ്വസ്ഥത കൊടുത്തില്ല. ഒരു തരത്തിലും ഉമ്മ സമ്മതിച്ചില്ല. ഞാൻ അവസാന അടവ് പുറത്തെടുത്തു നിരാഹാരം. ഉമ്മ സമീർക്കയോട് പറഞ്ഞു കൊടുത്തു കാര്യം. സമീർക്ക വന്നു എന്നെ ഒരുപാട് ചീത്ത പറഞ്ഞു. എന്നിട്ടും ഞാൻ എന്റെ വാശി വിട്ടില്ല. അപ്പോഴാണ് സമീർക്ക മൂക്ക് കുത്തൽ ഇസ്ലാമിൽ ഹറാമായ കാര്യം ആണെന്ന് എനിക്ക് പറഞ്ഞു ബോധ്യപ്പെടുത്തി തന്നത്. അതോടെ മൂക്ക് കുത്തുക എന്ന ആഗ്രഹം നിരാശയോടെ ഞാനിവിടെ വേണ്ടെന്നു വെച്ചു. ഗായത്രിയും കിച്ചുവുമൊക്കെ ഉണ്ടായിരുന്നു അവിടെയപ്പോൾ. എന്റെ സങ്കടം കണ്ടു

കിച്ചുവിനും ഗായത്രിക്കും വിഷമം ആയി. പിറ്റേന്ന് ഗായത്രിഎനിക്ക് ചുവന്ന കല്ല് വെച്ച മൂക്കുത്തി കൊണ്ട് വന്നു തന്നു. എന്നെ കളിയാക്കിയതാണെന്ന് ആദ്യം കരുതിയിരുന്നത്. പിന്നെ നോക്കുമ്പോഴാ മനസ്സിലായത് അത് ഒട്ടിച്ചു വെക്കുന്ന തരത്തിൽ ഉള്ളമൂക്കുത്തി ആണെന്ന്. സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാരുന്നു അപ്പോൾ. കിച്ചു എനിക്ക് വേണ്ടി എവിടെ നിന്നോ സങ്കടിപ്പിച്ചു കൊടുത്തു വിട്ടതായിരുന്നു മൂക്കുത്തി. അതിന് ഒരു നന്ദി പറയാൻ വേണ്ടി കിച്ചുവിനെ തേടി അപ്പോൾ തന്നെ അവൻ ജോലി ചെയ്യുന്ന ഐ ക്ലിനിക്‌ലേക്ക് പോയി.അവിടെ ഒരു പെൺകുട്ടിക്ക് ലെൻസ് സെലക്ട്‌ ചെയ്തു കൊടുക്കുകയാരുന്നു അവൻ. ബ്ലാക്ക് കളർ eyes മാറ്റി ഹൊറിസോൺ eyes വെച്ചു പോകുന്ന അവളെ കണ്ടതും വർഷങ്ങളായി എന്റെ ഉള്ളിൽ കിടന്നിരുന്ന മോഹങ്ങൾ ഉണർന്നു. എന്നും കൗതുകത്തോടെയും ഒരിക്കലും നടക്കാത്ത ഒരു മോഹമായും കരുതിയിരുന്ന ഹൊറിസോൺ eyes ലെൻസ്‌ അണിഞ്ഞു ഒരിക്കൽ എങ്കിലും ആഗ്രഹം നിറവേറ്റാൻ ഞാനും മോഹിച്ചു. കിച്ചുവിനോട് പറഞ്ഞപ്പോൾ ഒരുപാട് എതിർത്തു.

എന്റെ വാശിയുടെയും കള്ളക്കരച്ചിലിന്റെയും മുന്നിൽ കിച്ചുവിന്റെ മനസ്സലിഞ്ഞു. ഡോക്ടറോഡ് ചോദിച്ചാൽ ഒരിക്കലും സമ്മതിക്കില്ലെന്ന് അറിയുന്നത് കൊണ്ട് കിച്ചു ആരും അറിയാതെ എന്നെ സഹായിക്കാമെന്ന് പറഞ്ഞു. ഒരു ദിവസത്തേക്ക് മാത്രം എന്ന കോണ്ടാക്ടിന്റെ പുറത്ത് കിച്ചു എനിക്ക് ലെൻസ്‌ തന്നു. ഒരു ദിവസം എങ്കിൽ ഒരു ദിവസം ലെൻസും വെച്ചു ആ മൂക്കുത്തി ഇട്ടു വിലസി നടന്നു എന്റെ ആഗ്രഹം നിറവേറ്റി. അന്നാണ് എനിക്ക് ആക്സിഡന്റ് ഉണ്ടായതും ഫൈസി മൂക്കുത്തി കണ്ടതും. ഒരു ദിവസത്തേക്ക് എന്ന് പറഞ്ഞു വാങ്ങിയ ലെൻസ്‌ കിച്ചുവിന് എത്ര ചോദിച്ചിട്ടും തിരിച്ചു കൊടുക്കയും ചെയ്തില്ല. ഈ സംഭവം ഒക്കെ നടന്നു കൊണ്ടിരിക്കുന്നതിലിടക്ക് വേറൊന്ന് കൂടി സംഭവിക്കുന്നുണ്ടായിരുന്നു . ഞാൻ fb യിൽ ഒരു അകൗണ്ട് എടുത്തു. അതിലും പോസ്റ്റ്‌ ഇട്ടതും പ്രൊഫൈൽ പിക് വെച്ചതും എല്ലാം രൺവീറിന്റെ ആയിരുന്നു. ഗേൾ നെയിം ആയത് കൊണ്ട് തന്നെ ഒരുപാട് കോഴികൾ ഇൻബോക്സിൽ മെസ്സേജ് ഇട്ടെങ്കിലും വലിയ മൈൻഡ് ഒന്നും കൊടുത്തിരുന്നില്ല.

ഇടക്ക് കമെന്റ് ബോക്സിൽ അധികവും കമെന്റ് ഇടാറുള്ള ഒരു കക്ഷിയെ കണ്ടു.ഒരു നീരജ്. പ്രൊഫൈൽ പിക് രൺവീറിന്റെ കണ്ടപ്പോൾ ഒന്ന് ചെക്ക് ചെയ്തു. ഫുൾ പോസ്റ്റ്‌ രൺവീറിന്റെയും അവൻ അഭിനയിച്ച സീരിയലിന്റെയും വീഡിയോസ് ഷൂട്ടിങ് ഫോട്ടോസ് ഒക്കെ ആയിരുന്നു. ചോദിച്ചപ്പോൾ മുംബൈയിൽ ആണെന്നും സീരിയൽ ഷൂട്ടിങ് അസിസ്റ്റന്റ് ആയി വർക്ക്‌ ചെയ്യുകയാണെന്നും പറഞ്ഞു. രൺവീർ ആയി നേരിട്ട് പരിജയം ആണെന്നും ഫ്രണ്ട് ആണെന്ന് പറഞ്ഞു. കൂടെ നിൽക്കുന്ന രണ്ടു മൂന്ന് ഫോട്ടോ കാണിച്ചു തന്നു. അതോട് കൂടി ഞാൻ അവന്റെ വാക്കുകളിൽ മൂക്കും കുത്തി വീണു. അത് കൊണ്ട് തന്നെ പേർസണൽ മെസ്സേജിന് വേഗം റിപ്ലൈ കൊടുത്തു. രൺവീറിനോടുള്ള ആരാധന മൂത്ത് നില്കുന്നത് കൊണ്ട് തന്നെ നീരജുമായി പെട്ടെന്ന് അടുത്തു രൺവീറിനെ പരിജയപെടുത്തി തരാം എന്ന വാക്കിൽ അവനെ കൺകണ്ട ദൈവം ആയി പോലും തോന്നിപ്പോയി. രൺവീർ ഷൂട്ടിങ് ആയി ബന്ധപെട്ടു ലണ്ടനിൽ പോയിരിക്കുകയായിരുന്നു എന്നായിരുന്നു എന്നോട് പറഞ്ഞത്.

വന്ന ഉടനെ പരിജയപെടുത്തി തരാം. ഞാൻ പറഞ്ഞാൽ എന്തും കേൾക്കും. എന്റെ ബെസ്റ്റ് ഫ്രണ്ട് കൂടിയാണ് എന്നൊക്ക പറഞ്ഞു. തെളിവിനായി രൺവീറിനോടുത്തുള്ള ഫോട്ടോസ് കാണിച്ചു തന്നു. പിന്നെ ഒരു കാത്തിരിപ്പ് ആയിരുന്നു. രൺവീറിന്റെ ഒരു ഹായ് കേൾക്കണം....... ഒരു ഔട്ടോഗ്രാഫ് കിട്ടണം അത്രേ വേണ്ടിയിരുന്നുള്ളു ആഗ്രഹിച്ചിരുന്നുള്ളു. അത് കിട്ടിയാൽ തന്നെ ജീവിതം ധന്യമാകും എന്നൊരു തോന്നൽ ആയിരുന്നു. പ്രണയം ആണോ ഇഷ്ടം ആണോ ആരാധന ആണോ എന്നൊന്നും അറിയില്ല രൺവീർ എന്ന് വെച്ചാൽ ജീവൻ ആയിരുന്നു അത് മാത്രം അറിയാം. അത് കൊണ്ട് തന്നെയാണ് നീരജ് ആയി പെട്ടെന്ന് അടുത്തതും. നീരജിനെ പരിചയപെട്ടു തുടങ്ങി. ഇടക്കിടക്ക് ഉള്ള ചാറ്റ് ഫുൾ ടൈം ആയി മാറിക്കൊണ്ടിരുന്നു.ഓരോ മെസ്സേജ് കാണുമ്പോഴും ഓടിപ്പോകും. ചിലപ്പോൾ രൺവീർ വന്നെന്ന് ഉള്ള msg ആണെങ്കിലോ. ഹി ഈസ്‌ നൈസ് പേഴ്സൺ. ആരും പെട്ടെന്ന് ആകർഷിക്കുന്ന സ്വഭാവം. വളരെ പെട്ടെന്ന് തന്നെ നല്ലൊരു ഫ്രണ്ട്.... ഗാർഡിയൻ....... അതൊക്കെ ആയി മാറി അവൻ. ഒരുപാട് പറഞ്ഞപ്പോൾ ഒരിക്കൽ ഫോട്ടോ കാണിച്ചു കൊടുത്തിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം നാട്ടിൽ വരുന്നുണ്ട് കാണാൻ പറ്റുമോന്ന് ചോദിച്ചു.

എന്റെ നാട്ടിൽ നിന്നും കുറച്ചു ദൂരെയുള്ള ഒരു റെസ്റ്റോറന്റ് വെച്ച് കാണാമെന്നു പറഞ്ഞു. വീട്ടിൽ പറഞ്ഞ ഒരിക്കലും വിടില്ലെന്ന് അറിയാമായിരുന്നു. നീരജ് പറഞ്ഞു പറയണ്ടെന്ന്. ഫ്രണ്ടിന്റെ വീട്ടിൽ പോകുവാന് പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങിയാ മതി. പെട്ടന്ന് തിരിച്ചു പോകാലോ. ആരും അറിയില്ല എന്നൊക്ക പറഞ്ഞു എങ്ങനെയൊക്കെയോ എന്നെ കൊണ്ട് സമ്മതിപ്പിച്ചു. ഇത്രയും അടുത്ത് പരിചയപ്പെട്ട ഒരു ഫ്രണ്ടിനെ നേരിട്ട് കാണലൊന്ന് ഉള്ള എക്സൈറ്റ്മെന്റ് എന്നെ കാണാൻ വേണ്ടി മാത്രം ആണ് മുംബൈയിൽ നിന്ന് വരുന്നത് അതൊക്കെ ഓർത്തപ്പോൾ വീട്ടിൽ ആരോടും പറയാൻ തോന്നിയില്ല. മാത്രം അല്ല അവൻ പിണങ്ങിയാൽ രൺവീറിനെ പരിജയപെടാൻ കഴിയില്ലല്ലോ എന്നൊരു ചിന്തയും ഉള്ളിൽ ഉണ്ടായിരുന്നു. സനയോട് മാത്രം പറഞ്ഞു എങ്ങനെയൊക്കെയോ സമ്മതിപ്പിച്ചു.

നീരജിനെ കാണാൻ പോകാമെന്നു പറഞ്ഞതിന്റെ ഒരു ദിവസം മുൻപ് ആയിരുന്നു ബീച്ചിൽ പോയത്.ബീച്ചിൽ അണസ്‌പെക്ടഡ് ആയി ഫൈസി കേറി വന്നു തല്ലുണ്ടായി. പിന്നെ സമീർക്ക അറിഞ്ഞു പ്രോബ്ലം ആയി തല്ല് കിട്ടി. പിന്നെ നീരജ് ആയി കോൺടാക്ട് ഉണ്ടായിരുന്നില്ല. സമീർക്കയോടും സാലിയോടും ദേഷ്യം ആയിരുന്നു പിന്നെ. ഇതുസിന്റെ വീട്ടുകാരെ മുന്നിൽ വെച്ചായിരുന്നു തല്ല് കിട്ടിയത്. നാണക്കേടും തല്ല് കിട്ടിയ സങ്കടവും രൺവീറിനെ കാണാനുള്ള ചാൻസ് നഷ്ടപെട്ടതിലുള്ള രോഷം എല്ലാം കൊണ്ടും എല്ലാരോടും ദേഷ്യം വാശിയും ഒക്കെ എന്നിൽ നിറഞ്ഞു. ഞാൻ ഒരു തെറ്റും ചെയ്തില്ലല്ലോ ഇതിന് മാത്രം ശിക്ഷിക്കാൻ എന്നൊക്കെ ആയിരുന്നു ചിന്ത മുഴുവൻ. ഒരുപാട് ആഗ്രഹിച്ചത് കയ്യിൽ നിന്നും തട്ടിപ്പറിച്ചു കളഞ്ഞുന്ന ഒക്കെ തോന്നൽ. എന്റെ മൈന്റ് അത്രമാത്രം രൺവീറും സീരിയൽ ഒക്കെ കൊണ്ട് നിറഞ്ഞിരുന്നു. അവരോടുള്ള വാശിയൊക്കെ കൊണ്ട് ആരോടും മിണ്ടാതെ എല്ലാവരിൽ നിന്നും ഒഴിഞ്ഞു മാറി നടന്നു. അവർ മിണ്ടാൻ വന്നാലും ഒഴിഞ്ഞു മാറി നടക്കും. ഫോൺ അഡിക്റ്റ് ആയിരുന്ന എനിക്ക് ഫോൺ ഇല്ലാത്തത് ആയിരുന്നു വാശി കൂടുതൽ ആക്കിയത്.ഞാൻ ചെയ്ത തെറ്റ് എന്താന്ന് നോക്കുന്നതിന് പകരം അവർ ചെയ്ത കുറ്റം മാത്രം ഞാൻ ചിന്തിച്ചു.

എന്നെ എല്ലാവരുടെയും മുന്നിൽ വെച്ചു തല്ലി........ നാണം കെടുത്തി ഇതൊക്കെ ആയിരുന്നു അവർ മിണ്ടാൻ വരുമ്പോൾ ഓർക്കുക. പിന്നെ പിന്നെ ഏകാന്തത ഇഷ്ടപ്പെടാൻ തുടങ്ങി. ആരോടും മിണ്ടാതെ റൂമിൽ തന്നെ ഇരിക്കും. ഇതൊക്കെ കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞു ഒരു ദിവസം രാത്രി റൂമിൽ ഉറങ്ങാൻ കിടന്നതായിരുന്നു. അപ്പോൾ ടെറസിൽ നിന്നും നല്ലൊരു മദ്ഹ് ഗാനം പാടുന്നത് കേട്ടു. ആദ്യം കരുതിയത് ആരോ ഫോണിൽ വെച്ചതാണെന്നായിരുന്നു. ശ്രദ്ധിച്ചു കേട്ടപ്പോൾ മനസിലായി പാടുന്നത് തന്നെ ആണെന്ന്. കാതും മനസ്സും കുളിർക്കുന്ന ആ സോങ് ആരാണ് പാടുന്നത് എന്നറിയാൻ ടെറസ്സിലേക്ക് പോയി. ഈ രാത്രി സമയം ഇവിടെ വന്നു പാട്ട് പാടുന്നത് ഏതായാലും ഒരു ഡെയിഞ്ചർ ആവില്ലെന്ന ഉറപ്പും ആ ശപ്ദമാധുര്യതയും ഹബീബിനോടുള്ള മുഹബ്ബത്ത് നിറഞ്ഞൊഴുകുന്ന വരികളും എന്നെ അവിടെ എത്തിച്ചു എന്ന് പറയുന്നതാവും ശരി. ഫോണിൽ പാടി റെക്കോർഡ് ചെയ്യുകയായിരുന്നു കക്ഷി. പെട്ടന്ന് എന്നെ കണ്ടതും സോങ് നിർത്തി. പാടികഴിഞ്ഞു പോയ മതിയായിരുന്നു എന്ന് പോലും തോന്നിപ്പോയി.

ഒരുപാട് ഇഷ്ടം ആയിരുന്നു ആ സോങ്. ദേഷ്യം വാശിയും പ്രോബ്ലം ഒക്കെ കൊണ്ട് കലുഷിതമായ മനസ്സിൽ ശരിക്കും കുളിർമഴ തന്നെ ആയിരുന്നു ആ മദ്ഹ് ഗാനം. എന്നെ കണ്ടിട്ടും വലിയ ഭാവമാറ്റം ഒന്നും ആ മുഖത്ത് കണ്ടില്ല. അറിയാവുന്ന ഒരു ഭാവം. എന്നാലും ആരായിരിക്കും ഇത്.കാണാൻ സാലിയുടെ പ്രായം തോന്നിച്ചു. ഒരു പാവത്താൻ മട്ട്. മുഖത്തെ മൊഞ്ചിനെക്കാൾ മൊഞ്ജ് ഉണ്ടായിരുന്നു ശബ്ദതിന്.അതായിരുന്നു കൂടുതൽ ആകർഷിച്ചതും. ഒറ്റ നിമിഷം കൊണ്ട് തന്നെ അവന്റെ സോങ്ങിന്റെ ഫാൻ ആക്കികളഞ്ഞു എന്നെ. ഇങ്ങനെ ഒരാൾ ഇവിടെ ഉണ്ടെന്ന് അറിഞ്ഞിരുന്നു. തന്നെ മാത്രം കാണാത്തത് കൊണ്ട് ആലോചിക്കുകയാരുന്നു എവിടെ പോയി ഈ കക്ഷിയെന്ന് അതും പറഞ്ഞു അടുത്തേക്ക് വന്നു. ഞാൻ പെട്ടെന്ന് തന്നെ തിരിച്ചു പോകാൻ നോക്കി. അപ്പോൾ പിറകിൽ നിന്നും വിളിച്ചു. ഹലോ സഫു..... ഒന്ന് മൈന്റ് ചെയ്യേടോ. ഞാൻ അവിടെ തന്നെ നിന്നു. എന്നെ എങ്ങനെ അറിയാ. എനിക്ക് മനസ്സിലായില്ല ആരാണെന്ന്. വെളിച്ചപ്പാടിനെ അറിയാത്ത ആളുണ്ടകോ .എന്ന് വെച്ച് വെളിച്ചപ്പാടിന് എല്ലാരേം അറിയണമെന്നില്ലല്ലോ.

അത് കൊണ്ട് സ്വയം പരിചയപ്പെടുത്തുന്നു. ഐ ആം നസീഫ് . സമീർക്കയുടെ ഫ്രണ്ടിന്റെ അനിയൻ ആണ്. അത്യാവശ്യം പാട്ടും കൂത്തും ഒക്കെയായി കഴിയുന്നു. ഇവിടെ വരണ്ട ഒരാവശ്യം ഉണ്ടായിരുന്നു. സമീർക്ക കണ്ടപ്പോൾ ഹോട്ടലിൽ റൂമെടുക്കാൻ വിട്ടില്ല. നേരെ കൂട്ടി ഇങ്ങോട്ട് വന്നു. കുറച്ചു ദിവസം ഇവിടെ ഉണ്ടാകും. ചിരിച്ചുകൊണ്ടുള്ള സംസാരവും സംസാരത്തിലെ വിനയവും എന്തോ എന്നെ അവിടെ പിടിച്ചു നിർത്തി. എന്താ സഫു ഒന്നും മിണ്ടാത്തെ. എന്നെ എങ്ങനെ അറിയാന്ന് പറഞ്ഞില്ല. പറഞ്ഞല്ലോ വെളിച്ചപ്പാടിനെ എല്ലാർക്കും അറിയാമെന്ന്. വന്നപ്പോ തൊട്ട് കേൾക്കുന്നത സഫു പുരാണം. സഫു ഇങ്ങനെയാണ് അങ്ങനെയാണ് എന്ന് തുടങ്ങി ഒടുക്കത്തെ വെറുപ്പീര് ആയിരുന്നു. അപ്പൊ തൊട്ട് തുടങ്ങിയത ഈ മുതലിനെ ഒന്ന് പരിജയപെടണം എന്ന്. ഞാൻ ഒന്നും മിണ്ടാതെ വേഗം തിരിച്ചു പോയി. തിരിഞ്ഞു പോലും നോക്കിയില്ല. റൂമിൽ എത്തിയിട്ടും ചിന്ത മുഴുവൻ ആ സോങ് ആയിരുന്നു. ഒന്ന് കൂടി കേട്ടിരുന്നുവെങ്കിൽ......... . പിറ്റേന്ന് എഴുന്നേറ്റു വന്നപ്പോഴും കണി നസീഫിനെ ആയിരുന്നു.

പെൺകുട്ടികൾ അയാൽ രാവിലെ എഴുന്നേൽക്കണം അതാ നല്ല ശീലം. ഇതിപ്പോ മണി പത്തായിട്ടും ബെഡിൽ തന്നെ ആണല്ലോ. ആദ്യമായി ഒരാൾ എന്നെപ്പറ്റി കുറ്റം പറഞ്ഞത് ഞാൻ രാവിലെ എഴുന്നേൽക്കും നിസ്കരിച്ചു കിടക്കുന്നത. അപ്പൊ മിണ്ടാനൊക്കെ അറിയാലോ . ഞാൻ കരുതി രാത്രി വലിയ ജാഡ കാണിച്ചു പോയതോണ്ട് ഇനി മിണ്ടില്ലന്ന്. അതിന് മറുപടി പറയാതെ അവിടെ നിന്ന് പോയി. ഒരു മിനിറ്റ് പോലും തനിച്ചു നിൽക്കാൻ വിടാതെ നസീഫ് എന്റെ കൂടെ തന്നെ വന്നുകൊണ്ടിരുന്നു . ഞാൻ ഒന്നും മിണ്ടിയില്ലെങ്കിലും എന്തെങ്കിലും ഒക്കെ ഇങ്ങോട്ട് പറഞ്ഞു കൊണ്ടിരിക്കും. എന്നാലും വലിയ മൈന്റ് ചെയ്തില്ല. അവനോട്‌ മാത്രമല്ല ബാക്കിയുള്ളവരോടും. എന്നാലും പലപ്പോഴും നസീഫിന്റെ സോങ്ങിന് മുന്നിൽ തോറ്റു പോകും.സോങ് കേൾക്കാൻ അറിയാത്ത ഭാവത്തിൽ അടുത്ത് പോകും. അവസാനം അവന്റെ മുന്നിൽ സാഷ്ടാംഗം തോൽവി സമ്മതിച്ചു അല്ല അവൻ അടിയറവ് പറയിപ്പിച്ചു. താനൊരു സംഭവം ആണല്ലോ പടച്ചോനെ. എത്ര വെറുപ്പിച്ചാലും പിന്നേം പിറകെ ഉണ്ടല്ലോ. ഞാൻ കാരണം ആരും വെറുത്തു പോകേണ്ടി വരരുത്.

അത് പോലെ എന്നെയും ആരും വെറുക്കേണ്ട അവസ്ഥ വരരുത് ദാറ്റ്‌സ് മൈ പോളിസി പുഞ്ചിരിയോടെ എന്നെ നോക്കി അതൊരു തുടക്കം ആയിരുന്നു. രണ്ടു ദിവസം കൊണ്ട് കട്ടക്ക് ഫ്രണ്ട് ആയി മാറി. എന്റെ പ്രോബ്ലംസ് എന്നെ കൊണ്ട് പറയിപ്പിച്ചു . എല്ലാം കെട്ടുകഴിഞ് കുറച്ചു സമയം എന്നെ തന്നെ നോക്കി നിന്നു. അതാണ്‌ അപ്പൊ കിലുക്കം പെട്ടി വായ്ക് പ്ലാസ്റ്റർ ഒട്ടിച്ചു റൂമിൽ അടയിരിക്കുന്നത് . നിന്റെ വീട്ടുകാർ എന്താടോ ഇങ്ങനെ. ഇപ്പോഴും പുറം ലോകം കാണാത്ത പോലെ. എന്റെ അഭിപ്രായത്തിൽ നീ ഒരു തെറ്റും ചെയ്തിട്ടില്ല. അവൻ കൂടി പറഞ്ഞപ്പോൾ എനിക്ക് ആത്മവിശ്വാസം കൂടി. എന്റെ കൂടെ നിൽക്കാനും ഒരാൾ ആയല്ലോ. നസീഫ് അപ്പൊ തന്നെ സമീർക്കയെ വിളിച്ചു വീട്ടിലുള്ള മറ്റുള്ളവരെയും. ഇവനിതെന്ത് ഭാവിച്ചാ പടച്ചോനെ. നസീഫ് സമീർക്കയെ എന്റെ ഭാഗം നിന്നു നിർത്തി പൊരിച്ചു. ഇവൾ ഒരാളെ ആരാധന കൊണ്ട് അനുകരിച്ചു . അതിൽ എന്താ ഇത്ര തെറ്റ്.

പിന്നെ fb ചാറ്റ് അത് അവളെ ഒരു ഫ്രണ്ട് മാത്രം ആണ്. നിങ്ങളൊക്കെ ഏതു കാലത്താണ് ജീവിക്കുന്നത്. ഒരു ആണും പെണ്ണും മിണ്ടിയെന്ന് കരുതി ലോകം അടി മറിഞ്ഞു പോകുമോ എന്നൊക്കെ തുടങ്ങി ഒടുക്കത്തെ സ്‌പീച്. സമീർക്ക എന്തൊക്കെ പറഞ്ഞിട്ടും നസീഫിന്റെ അടുത്ത് അതൊന്നും വില പോയില്ല. സമീർക്ക അവസാനം ചെയ്തത് തെറ്റാണെന്നു പറഞ്ഞു. തല്ലിയതിന് സോറി പറഞ്ഞു., രാത്രി സമീർക്ക എനിക്ക് വേറെ ഒരു ഫോൺ കൊണ്ട് തന്നു. നസീഫിനോട് എന്താ പറയണ്ടേ തിരിയുന്നുണ്ടായിരുന്നില്ല. കുറെ താങ്ക്സ് പറഞ്ഞു. പോയി നിന്റെ ഫ്രണ്ടിനോട് മിണ്ടിക്കൊ മാത്രമല്ല ഇത്രയും ദിവസതെ സീരിയൽ ഉണ്ടാകുമല്ലോ കാണാൻ. പിന്നെ അവനോട് എന്നെയും ഇവിടത്തെ പ്റബ്ലം ഒന്നും പറയരുത്. ഫോൺ കേടായി പറഞ്ഞ മതി. നമ്മുട വീട്ടിലെ പ്രശ്നം നാട്ടുകാരെ അറിയിക്കണ്ടല്ലോ. പറയരുതെന്ന് പ്രോമിസ് ചെയ്യിപ്പിച്ചു. ഞാൻ ഒന്നും നീരജിനോട് പറഞ്ഞില്ല. പഴയ പോലെന്നെ മിണ്ടി. പിന്നെ നീരജ് പറഞ്ഞു ഞാൻ നാട്ടിൽ തന്നെ ഉണ്ട് നാളെ തന്നെ കാണാൻ പറ്റുമോന്ന് ചോദിച്ചു. ഞാൻ സമ്മതിക്കുകയും ചെയ്തു.

നസീഫ് ഇക്കാര്യത്തിലും ഹെല്പ് ചെയ്യുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നു അതായിരുന്നു വേഗം സമ്മതിച്ചതും. നസീഫിനോട് പറഞ്ഞപ്പോ തന്നെ സമ്മതിച്ചു. വീട്ടിലുള്ളവരെ സമ്മതിപ്പിക്കുന്ന കാര്യം നസീഫ് ഏറ്റെടുത്തു . വൈകുന്നേരം നാലുമണിക്ക് റെസ്റ്റോറന്റ് വെച്ചു കാണാൻ തീരുമാനിച്ചു. സനയെ കൂട്ടിപോകാൻ ആയിരുന്നു തീരുമാനിച്ചത്. പിന്നെ നസീഫിന് ആ വഴിക്ക് പോകാനുണ്ട്. അവിടെ ഇറക്കി തരാം സനയെ കൂട്ടേണ്ടന്നു പറഞ്ഞു. ഞാൻ സമ്മതിച്ചു. എന്നെ പാതി വഴിക്ക് ഇറക്കി നസീഫ്. ഞാൻ കുറച്ചു കഴിഞ്ഞു വരാം നീ പോയിക്കോ പറഞ്ഞു. ഞാൻ അവിടെ എത്തി. പറഞ്ഞ ടേബിളിൽ തന്നെ നീരജ് ഉണ്ടായിരുന്നു. ഫോട്ടോ കണ്ടത് കൊണ്ട് തന്നെ വേഗം മനസ്സിൽ ആയിരുന്നു. ഞങ്ങൾ കുറച്ചു സമയം സംസാരിച്ചു. എനിക്ക് ഒരു ജ്യൂസ്‌ ഓഡർ ചെയ്തു. അത് കുടിക്കാൻ നോക്കിയതും നസീഫ് അടുത്തേക്ക് വന്നു. ജ്യൂസ്‌ എന്റെ കയ്യിൽ നിന്നും വാങ്ങി ടേബിളിൽ വെച്ചു. കുടിക്കാൻ വരട്ടെ സഫു. ആദ്യം വിശദമായി പരിചയപ്പെടണ്ടേ എന്നിട്ട് മതി ജ്യൂസ്‌. അതും പറഞ്ഞു അടുത്തുള്ള കസേരയിൽ സ്റ്റൈൽ ആയി കാലിന് മുകളിൽ കാലും കയറ്റി വെച്ചു ഇരിക്കുന്ന നസീഫിനെ ഞാൻ അത്ഭുതത്തോടെ നോക്കി. ഗൗരവം സ്ഫുരിക്കുന്ന മുഖഭാവം. കണ്ണുകളിൽ തീക്ഷ്ണ ഭാവം.

ഞാൻ ഇത്രയും ദിവസം കണ്ട നസീഫ് ആയിരുന്നില്ല അത്. അപ്പൊ എങ്ങനെയാ നീരജ് നമുക്കങ്ങ് പോയാലോ. അതും പറഞ്ഞു നസീഫ് റിവോൾവർ എടുത്തു നീരജിന് നേരെ നീട്ടി. നിന്റെ പ്ലാൻ ആണോ ഇതൊക്കെ നീരജ് പരിഹാസചുവയോടെ നസീഫിനെ നോക്കി. നസീഫ് നീരജിനെ നോക്കി പുഞ്ചിരിച്ചു. യെസ്..... നീ വിരിച്ച വലയിൽ സഫു വീണതല്ല. ഞാൻ വിരിച്ച വലയിൽ നീ വീണതാണ് . സഫു അതിന് വേണ്ടി ഞാൻ ഇട്ട ചൂണ്ടയിൽ ഒരു ഇര മാത്രം. ഞാൻ ഞെട്ടി എണീറ്റു നീരജിനെയും നസീഫിനെയും മാറി മാറി നോക്കി. നസീഫ് ഇത് നീരജ് എന്റെ ഫ്രണ്ട് ആണ്. ഇവിടെയെന്ത നടക്കുന്നെ. ഇതെന്താ തോക്ക് ഒക്കെ ആയിട്ട് .നീയാരാ ശരിക്കും. അതും പറഞ്ഞു സഫു നീരജിന്റെ മുന്നിൽ നിന്നു. സഫു മാറി നിൽക്ക്. ഹി ഈസ്‌ നോട്ടോറിയസ് ക്രിമിനൽ. നിന്നെ ഇവൻ ചീറ്റ് ചെയ്തതാണ്. നസീഫ് വെറുതെ എന്തെങ്കിലും വിളിച്ചു പറയല്ലേ. നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കിൽ അത് തീർക്കേണ്ടത് ഇവിടെ വെച്ചല്ല. നീയാരാ ശരിക്കും. ഐ ആം നസീഫ് മുഹമ്മദ്‌. അസിസ്റ്റന്റ് കമ്മീഷ്ണർ ഓഫ് പോലീസ്. ഗൗരവം സ്ഫുരിക്കുന്ന ആ ഘനഗംഭീരം നിറഞ്ഞ ശബ്ദം കേട്ടതും ഒരു ഞെട്ടലോടെ നസീഫിനെ നോക്കി.

അതിന് മറുപടി പറയുന്നതിന്ന് മുൻപ് തന്റെ നെറ്റിയിൽ എന്തോ തട്ടിയത് അറിഞ്ഞു തിരിഞ്ഞു നോക്കി. തനിക്ക് നേരെ തോക്ക് ചൂണ്ടി നിൽക്കുന്ന നീരജിനെ കണ്ടതും ശ്വാസംകഴിക്കാൻ പോലും മറന്നു അവൾ ഞെട്ടലോടെ നീരജിനെ നോക്കി. വല്ലാത്തൊരു ക്രൂര ഭാവം നിറഞ്ഞ നീരജിന്റെ ആ മാറ്റം ശരിക്കും എന്നെ ഞെട്ടിച്ചു കളഞ്ഞിരുന്നു. നീരജ് അതിബുദ്ധി വേണ്ട. നിന്റെ കൂട്ടാളികൾ മൊത്തം എന്റെ കസ്റ്റഡിയിൽ ആണ്. നിനക്ക് ഒരിക്കലും രക്ഷപെടാൻ കഴിയില്ല. ഇവൾ കാരണം അല്ലേ എന്നെ ഇവിടെ എത്തിച്ചത് ഇവളെ കൊണ്ട് തന്നെ രക്ഷപ്പെടാനും എനിക്കറിയാം. ഒരു പൊട്ടിചിരി കേട്ടു ഞാൻ നസീഫിനെ നോക്കി. അവൾ ചത്താൽ എനിക്കെന്താ. എന്റെ ലക്ഷ്യം നേടാൻ ഞാൻ കണ്ട ഒരു കളിപ്പാവ മാത്രം ആണ് അവൾ. മാത്രമല്ല എനിക്ക് വേണ്ടത് നിന്നെയാണ്. നിന്നെ കൊണ്ട് പോവുക തന്നെ ചെയ്യും. പിന്നെ അവളെ കൊന്നാലും നിനക്ക് രക്ഷപെടാനൊന്നും പറ്റില്ല. റിസോർട് ഫുൾ പോലീസ് വളഞ്ഞിരിക്കുകയാണ്. നീരജിന്റെ മുഖത്ത് വിയർപ്പ് ചാലിട്ടൊഴുകുന്നത് അവൾ കണ്ടു.

ഏതായാലും എനിക്ക് രക്ഷപെടാൻ കഴിയില്ല. ഇവൾ കാരണം അല്ലെ ഞാനിവിടെ എത്തിയത്. ഇവളും ജീവിച്ചിരിക്കണ്ട. നീരജ് അവളെ നെറ്റിയിലേക്ക് ഒന്ന് കൂടി ഗൺ അടുപ്പിച്ചു. തന്റെ അവസാന നിമിഷം ആണിതെന്ന് അവൾക്ക് തോന്നി. അപ്പോഴാണ് അവന്റ ശബ്ദം വീണ്ടും കാതുകളിലേക്ക് ഇരച്ചു കേറിയത്. നിനക്ക് തെറ്റ് പറ്റി നസീഫ്... നിന്റെ പോലീസ് ബുദ്ധികൊണ്ട് നി എന്നെ കീഴ്പെടുത്തി എന്ന് കരുതുന്നുണ്ടെങ്കിൽ അത് നിന്റെ വ്യാമോഹം മാത്രമാണ്. മുംബൈ പോലിസ്ന് പോലും എന്നെ ഒന്ന് തൊടാൻ പോലും കിട്ടിയിട്ടില്ല. പിന്നെയാണ് നീ... ഞാൻ ഇവിടെ നിന്നും രക്ഷപെടുക തന്നെ ചെയ്യും. അതുകൊണ്ട് നി എറിഞ്ഞിട്ടു തന്ന ഇര ആയ ഇവളെ വച്ചുള്ള കളി ഞാൻ അങ്ങ് തീർക്കുകയാണ്. എന്റെ സകല പദ്ധതികളും തകർത്ത ഇവൾ ....... നീരജ് പറഞ്ഞുതീർക്കും മുൻപ് നസീഫ് പറഞ്ഞു.

"നിയോ...ഹാ ഹാ എന്തിനു.. ഞാൻ തന്നെ അവളെ തീർത്തോളം. നിന്നെ എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ ചെറിയൊരു സാക്രിഫൈസ്.... ത്യാഗം... നീ ഇനി പുറം ലോകം കാണില്ല നീരജ്..... ആൻഡ് i am sorry safu. നസീഫ് സഫുവിനു നേരെ തിരിഞ്ഞു തോക്ക് ചൂണ്ടി. നീര്ജും തോക്ക് അവളെ നെറ്റിയിൽ അമർത്തി. നസീഫ് സഫുവിനു നേരെ നിറയൊഴിച്ചതും നീരജും സഫുവും ഒരു പോലെ ഞെട്ടി. നീരജ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല നസീഫ് സഫുവിന് നേരെ വെടി ഉതിർക്കുമെന്ന്. മരണത്തെ മുന്നിൽ മുഖാമുഖം കണ്ടു. അവൾ കണ്ണടച്ച് പിടിച്ചു എല്ലാവരെയും ഓർത്തു. ഇത് വരെ അറിയാത്ത നേരിട്ട് കണ്ടിട്ട് ഇല്ലാത്ത രണ്ട് പേര്. ഇവരെ വിശ്വസിച്ചു വീട്ടിൽ നിന്ന് ഇറങ്ങി വന്ന എനിക്ക് കിട്ടേണ്ടത് തന്നെയാണ് ഈ ശിക്ഷ. ചെയ്ത തെറ്റുകൾക്ക് ഞാൻ അർഹിക്കുന്നതാണ് ഈ മരണവും കണ്ണുകൾ നിറഞ്ഞൊഴുകി.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story