💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 96

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

 എഒന്നിന് പുറകേ ഒന്നായി അവിടമാകെ പ്രകമ്പനം കൊള്ളിക്കുന്ന വെടിയൊച്ച മുഴങ്ങി.... ഒരു നിമിഷം നെഞ്ചോന്നു നിശ്ചലമായ പോലെ തോന്നി. തെന്നി വീഴാൻ പോയ എന്നെ ആരോ താങ്ങിപിടിച്ചപ്പോൾ ആണ് തനിക്കിപ്പോഴും ഒന്നും സംഭവിച്ചിട്ടില്ല എന്ന് മനസിലാവുന്നത്. കണ്ണ് തുറന്നപ്പോൾ കണ്ടത് അവളെ വിളിച്ചുണർത്താൻ ശ്രമിക്കുന്ന നസീഫിനെയാണ്. നീരജിന്റെ അലർച്ച കേട്ടതും ഞെട്ടലോടെ അവനെ നോക്കി. തോക്ക് പിടിച്ച കയ്യിൽ നിന്നും രക്തം പൊടിയുന്നുണ്ട്. നീരജിനെ കുറെ പോലീസുകാർ പിടിച്ചു വെച്ചിട്ട ഉള്ളത്. എന്താണ് ഉണ്ടായത് എന്ന് പകച്ചു നിൽക്കുന്ന സഫുനെ പിടിച്ചെഴുന്നേല്പിച്ചു നസീഫ്. "നീരജ് നമുക്ക് പിന്നീട് കാണാം.. ഓഫീസർസ് take him to the station. ഹലോ സഫു എന്താ മിഴിച്ചു നിൽക്കുന്നെ. തനിക്കൊന്നും പറ്റിയില്ലടോ ജസ്റ്റ്‌ റീലാക്സ്...ദേ നോക്കിയേ എവിടെയും കൊണ്ടിട്ടില്ല ജസ്റ്റ്‌ തന്റെ ഡ്രെസ്സിനെ തൊട്ട് ഒരു ചെറിയ തുള മാത്രം.. ബി കൂൾ...... അവനെ ഇനി ഞങ്ങൾ നോക്കിക്കോളാം...

അപ്പോഴാണ് സഫു അവളുടെ ഡ്രെസ്സിന്റെ കയ്യിലെ തുള ശ്രദ്ധിക്കുന്നത്.ഉടനെ അവൾ നസീഫിനെ നോക്കി. എടൊ താൻ അപ്പോ ശെരിക്കും എന്നെ ഷൂട്ട്‌ ചെയ്തോ? അതെങ്ങാനും എന്റെ മേലെ കൊണ്ടിരുന്നേലോ ..... അവൾ നസീഫിനെ നോക്കി കണ്ണുരുട്ടി. ശരിക്കും പറഞ്ഞാൽ ഈ കളിമണ്ണ് നിറഞ്ഞ തലയിലേക്ക വെടി വെക്കണ്ടേ. അവളും അവളുടെ എവിടെയും കേൾക്കാത്ത ഒരാരാധനയും.... നസീഫ് കലിപ്പോടെ അവളെ നോക്കി പറഞ്ഞു. സോറി....... ഒരബദ്ധം പറ്റി പോയി അവൾ ക്ഷമാപണത്തോടെയും കുറ്റബോധത്തോടെയും പേടിയോടെയും അവനെ നോക്കി പറഞ്ഞു. അവന്റെ മുഖത്ത് ഒരു പുഞ്ചിരി കണ്ടതും അവൾക്കും കുറച്ചു ആശ്വാസം ആയി. ഇത്രയും നേരം മുൾമുനയിൽ നിന്ന പോലെ ആയിരുന്നു. തനിക്ക് ചുറ്റും എന്താ സംഭവിക്കുന്നത് എന്ന് പോലും മനസ്സിൽ ആകുന്നില്ലല്ലോ പടച്ചോനെ. ഞാൻ ചത്താൽ ഒന്നും ഇല്ലന്ന് പറഞ്ഞിട്ട് എന്നെ എന്ത ശരിക്കും ഷൂട്ട്‌ ചെയ്യാൻജെ എന്നിട്ട് വേണം തന്റെ സമീർക്കയും സാലിയും എന്നെ എന്നെവെടി വെച്ചു കൊല്ലാൻ .

സമീറിക്കയോ താൻ എന്തൊക്കെ ആണ് ഈ പറയുന്നത്.അവർക്ക് അറിയാവോ നീ പോലിസ് ആണെന്ന്. നീരജിനെയോ...... അവളുടെ മനസ്സ് ഒരുപാട് ചോദ്യങ്ങൾ കൊണ്ട് നിറയുന്നുണ്ടായിരുന്നു. ഒക്കേ.പറഞ്ഞു തരാം..... ..വാ നസീഫ് അവിടെ ഒരു ടേബിൾ ഇരുപ്പ് ഉറപ്പിച്ചുകൊണ്ട് അവളോടും ഇരിക്കാൻ പറഞ്ഞു രണ്ട് കോഫി കൊണ്ടുവരാൻ പറഞ്ഞു...എന്നിട്ടു തുടർന്നു. ഞാൻ നസീഫ്. നസീഫ് മുഹമ്മദ്‌ അസിസ്റ്റന്റ് സുപ്രിഡന്റ് ഓഫ് പോലീസ്. സാലിയുടെ ഫ്രണ്ട് ആണ് ഞാൻ . നിന്നെ തേടിയാണ് ഞാൻ വന്നത്. എന്നെതേടിയോ എന്തിന്...... എന്നെയെങ്ങനെ പരിജയം. ഇന്റർനാഷണൽ ആൾകടത്തലിന്റെ കേരളത്തിലെ കണ്ണിയാണ് നീരജ്. മോഡലിങ്ങിന്റെ മറവിൽ അവൻ ഒരുപാട് പേരെ സ്പോയിൽ ചെയ്തു. മുംബൈ പോലിസ് വലയിട്ട് നോകിട്ടും അവനെയൊ അവന്റെ ഗാങ്ങിനെയോ പിടികിട്ടിയില്ല. കുറെ ആയി ഇവൻ പോലീസിന്റെ നിരീക്ഷണത്തിൽ ആണ്. ഞങ്ങൾ കുറച്ചു പേര് അടങ്ങുന്ന ഒരു ടീം ഇവന്റെ പിന്നാലെ തന്നെ ഉണ്ടായിരുന്നു.

അവന്റെ ബിസിനസ് മൊത്തം ഇന്റർനെറ്റ്‌ ബേസ്ഡ് ആയത് കൊണ്ട് തന്നെ അവന്റെ ഓരോ നീക്കങ്ങളും ഞങ്ങൾ വാച്ച് ചെയ്യനുണ്ട്. Fb ഒക്കെ ഹാക്കഡ് ആയിരുന്നു. അപ്പോഴാണ്‌ നീരജിന്റെ അടുത്ത ടാർജെറ്റ് നീ ആണെന്ന് അറിഞ്ഞത്. എങ്ങനെയെങ്കിലും അവനെ മുംബൈയിൽ നിന്നും നാട്ടിൽ എത്താൻ കാത്തിരുന്ന ഞങ്ങൾക്ക് നീ ഇവന്റെ വലയിൽ വീഴുന്നത് ഒരു വഴിത്തിരിവായി.പിന്നെ നിന്നെ കരുവാക്കി ഞാൻ അവനെ കുടുക്കാൻ പദ്ധതി തയാറാക്കി. ഞങ്ങൾ കാത്തിരിക്കുകയാരുന്നു നീയുമായി മീറ്റ് ചെയ്യുന്ന ദിവസത്തിനായി. പെട്ടെന്ന് ആയിരുന്നു നിന്റെ മിസ്സിംഗ്‌. നോ കോൺടാക്ട്. നിനക്ക് എന്ത്‌ പറ്റിയെന്നു അറിയാൻ നിന്നെ തേടി എത്തിയപ്പോൾ അൺഎസ്പെക്റ്റ് ആയി സാലിയെ കണ്ടത്. സാലിയും ഞാനും ഒന്നിച്ചു കോളേജിൽ പഠിച്ചതാണ്. അവനോട്‌ കാര്യങ്ങൾ ഒക്കെ പറഞ്ഞു. അപ്പോഴാ നിന്റെ വീട്ടിലെ കാര്യം ഒക്കെ പറഞ്ഞത്. സാലിയോടും സമീർക്കയോടും ദേഷ്യം പിടിച്ചു അവരെ നീ ശത്രു പക്ഷത്തു നിർത്തിയിരിക്കുകയാണെന്ന് അറിഞ്ഞത്.

അങ്ങനെയുള്ളപ്പോൾ നീ ഞങ്ങളോട് സഹകരിക്കില്ലെന്ന് ഉറപ്പായിരുന്നു. ചെറിയൊരു ഡൌട്ട് തോന്നിയാൽ പോലും നീരജ് നാട്ടിലേക്ക് വരില്ല. ആലോചിച്ചപ്പോൾ നീ അറിയാതെ നിന്നെ കൊണ്ട് തന്നെ അവനെ ഇവിടെ എത്തിക്കാൻ പ്ലാൻ ഇട്ടു. പിന്നെ നിന്നെ നന്നാക്കിയെടുക്കാമെന്ന് അവർക്ക് വാക്കും കൊടുത്തു സമീർക്കയുടെ ഫ്രണ്ടിന്റെ അനിയനായി നിന്റെ വീട്ടിലേക്ക് വന്നു. നിന്നോട് ഞാൻ കൂടുതൽ കൂട്ട് ആയി... നീ പോലും അറിയാതെ ദാ ഇവിടേം വരേം എത്തിച്ചു. എല്ലാം അറിഞ്ഞുകഴിഞ്ഞപ്പോൾ ഒരുതരം ഞെട്ടലും മരവിപ്പിലും വാക്കുകൾ കിട്ടാതെ എന്ത് പറയണം എന്നറിയാതെ കുറ്റബോധത്തിൽ നിഴലിച്ചു ഇരുന്ന സഫുവിന്റെ തോളിൽ തട്ടികൊണ്ട് നസീഫ്. "ഇങ്ങനെ ഇരുന്നാൽ മതിയോ?? വേഗം കോഫി കുടിച് തീർക്കാൻ നോക്ക്. വീട്ടിൽ പോകണ്ടേ...എല്ലാവരും കാത്തിരിക്കുന്നുണ്ടാകും.പിന്നെ കഴിഞ്ഞുപോയത് ഒരു പക്വതയില്ലായ്മ അല്ലേലും ഒരു ദുസ്വപ്നം അത്രേം കരുതിയാൽ മതി. എല്ലാം ശെരിയാവുമെടോ. അവരെയെല്ലാരെയും ഞാൻ വിഷമിപ്പിച്ചു. അവർ എന്റെ നന്മ മാത്രമേ ആഗ്രഹിച്ചിട്ടുള്ളു.

എന്നിട്ട് ഞാനോ....... അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഉതിർന്നു വീണു. ഒരു നോട്ടോറിയസ് ക്രിമിനലിനെ പിടിച്ചത് ഇവൾ കാരണം ആണ് നസീഫെ അതിന്റെ സ്മരണ വേണം. നിനക്ക് കിട്ടുന്ന ക്രെഡിറ്റ് പാതി ഞങ്ങളെ ഈ കാന്താരിക്ക് ഉള്ളതാ അവൾ തിരിഞ്ഞു നോക്കി സമീർക്ക. പാതിയെന്തിനാ ഫുൾ എടുത്തോ നസീഫ് ചിരിയോടെ പറഞ്ഞു. ഇവളെ മന്നബുദ്ധി തലക്ക് പാതി മതി. ടീ പോത്തേ കുറച്ചു എങ്കിലും ബുദ്ധി ഉണ്ടെങ്കിൽ നിന്നെ മന്നബുദ്ധി എന്നെങ്കിലും വിളിക്കരുന്നു. നീ അതുക്കും മേലെ. എന്ത്‌ വിശ്വസിച്ചാടീ നീ നീരജിന്റെ പിന്നാലെ വന്നേ. അവൾ ഒരു കരച്ചിലൂടെ സമീർക്കയെ പോയി കെട്ടിപിടിച്ചു. വെറുതെ പറഞ്ഞതാടീ...... ഒരബദ്ധം ഒക്കെ ആർക്കും പറ്റും.... പോട്ടെ.... സാരമില്ല. അവളുടെ തലയിലൂടെ തലോടി കൊണ്ട് സമീർ പറഞ്ഞു. എന്നാ പിന്നെ ഞാൻ പോട്ടെ സമീർക്ക കുറച്ചു തിരക്കുണ്ട് നസീഫ് യാത്ര ചോദിച്ചു.

പോട്ടെടി കാന്താരി. താങ്ക്യൂ സർ "എപ്പോഴത്തെയും പോലെ നസീ എന്ന് വിളിച്ചാൽ മതിയെടോ..സർ വിളി വേണ്ട. പിന്നെ നിന്നെ നന്നാക്കിയെടുക്കുന്ന് ഞാൻ സമീർക്കക്ക് വാക്ക് കൊടുത്തത അത് കഴിഞ്ഞിട്ടേ ഞാൻ തിരിച്ചു പോകുള്ളൂ. ഇപ്പോ കുറച്ചു തിരക്കുണ്ട് പിന്നെ കാണാം. സങ്കടത്തിലും എന്തോ കരുതൽ എന്നപോലെ സഫുവിനു ചുണ്ടിൽ ആശ്വാസത്തിന്റെ ചെറുചിരി തെളിഞ്ഞു. അവൾ പറഞ്ഞു നിർത്തി ഉപ്പയെ നോക്കി. ഉപ്പ കേട്ടതൊന്നും വിശ്വസിക്കാനാവാതെ അവളെ തന്നെ നോക്കി നില്കുന്നത് കണ്ടു. എന്നാലും മോളെ നീ ഇത്രയൊക്കെ ഒപ്പിച്ചിട്ടും എല്ലാരും എന്നിൽ നിന്നും മറച്ചു വെച്ചത് ശരിയായില്ല. സോറി ഉപ്പ ഞാൻ ആരോടും പറയരുതെന്ന് പറഞ്ഞോണ്ട. അറിഞ്ഞാൽ ഉപ്പാക്ക് വിഷമം ആകുന്നു കരുതി. അതൊക്കെ പോട്ടെ നീ എന്നിട്ട് രൺവീറിനെ കണ്ടോ പിന്നെ.

ആ കണ്ടു.... കണ്ടു... അവനെ മാത്രമല്ല അവന്റെ ഫാമിലിയെയും കണ്ടു.... എന്റെ പൊന്നുപ്പ പിന്നെ എനിക്ക് കൂട്ട് ആ എ സി പി പിശാച് ആയിരുന്നു. സീരിയൽ പോയി..... രൺവീർ പോയി fb യും പോയി..... എന്തിന് ഫോൺ വരെ തിരിച്ചു കൊടുപ്പിച്ചുആ പിശാജ്. അവൾ ചിരിച്ചോണ്ട് പറഞ്ഞു. എന്നാലും എന്റെ പൊന്ന് സഫു നിന്റെ സീരിയൽ ഭ്രാന്തും പൂച്ച കണ്ണും മൂക്കുത്തിയും കൊണ്ട് ഏറ്റവും കൂടുതൽ പണി കിട്ടിയത് എനിക്കാണ് ഫൈസി പറഞ്ഞു. അതിന് നീ തിരിച്ചു എട്ടിന്റെ പണി തന്നല്ലോ അവൾ കവിളിൽ കൈ വെച്ചു പറഞ്ഞു. അതെന്ത് പണിയാ ഫൈസി...... ഉപ്പ ചോദിച്ചു. ദയവു ചെയ്തു ഓര്മിപ്പിക്കല്ലേ. നിങ്ങളെ മോളല്ലേ അവൾ...... അവൾ അതിന് പകരം എട്ടിന്റെയും പതിനാറിന്റെയും ഒക്കെ പണി തിരിച്ചു തന്നു. ഫൈസി കൈകൂപ്പിക്കൊണ്ട് പറഞ്ഞതും എല്ലാരും പൊട്ടിച്ചിരിച്ചു.

എല്ലാവരുടെയും കൂടെ കളിയും ചിരിയും പാരവെപ്പും ഒക്കെയായി കുറച്ചു സമയം അവിടെ ചിലവഴിച്ചു. അവർ വീട്ടിലേക്കു പോകാൻ ഇറങ്ങിയപ്പോൾ ഒരു കാർ വന്നു അവരുടെ മുന്നിൽ നിറുത്തി. അതിൽ നിന്നും ഇറങ്ങി വരുന്ന ആളെ കണ്ടതും സഫുവിന്റെ മുഖത്ത് ദേഷ്യം ഇരച്ചു കയറി. ഷെറി....... അത് വരെ ഉണ്ടായിരുന്ന സന്തോഷം മുഴുവൻ അവളുടെ മുഖത്ത് നിന്നും മാഞ്ഞു പോയിരുന്നു. ഫൈസി കണ്ടു സഫുവിന്റെ മാറ്റം. സഫു എന്തോ പറയാൻ പോയതും ഫൈസി അവളെ കയ്യിൽ പിടിച്ചു. അവൾ ഫൈസിയെ നോക്കി. ഒന്നും പറയരുതെന്ന് അവൻ കണ്ണ് കൊണ്ട് കാണിച്ചു. ഉള്ളിൽ ഇരച്ചു കയറിയ ദേഷ്യവും വെറുപ്പും അവൾ അടക്കിപ്പിടിച്ചു. ഷെറി അവളുടെ അടുത്തേക്ക് വന്നു..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story