💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 98 || അവസാനിച്ചു

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

അവൻ ഷർട്ട് ഊരി വലിച്ചെറിഞ്ഞു . അവൾ മെല്ലെ ഇടം കണ്ണിട്ട് നോക്കി ദേഹം ഒക്കെ ചുവന്നുതുടുത്തിരുന്നു.ദേഹത്തുടെ പാൽ ഇറ്റി വീഴുന്നുമുണ്ട്. ദേഹത്ത് ചുവപ്പ് പടർന്നത് കണ്ടതും അവൾക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. അവൾ അടുത്തേക്ക് പോയി തലയിൽ ഇട്ട തട്ടം കൊണ്ട് പാൽ തുടച്ചു. അവൻ തട്ടം പിടിച്ചു വാങ്ങി വലിച്ചെറിഞ്ഞു. അവൾ അത് കാര്യം ആക്കാതെ വീണ്ടും സാരിതലപ്പ് കൊണ്ട് ദേഹം തുടച്ചു കൊടുത്തു. അവൻ അവളെ കൈ തട്ടി മാറ്റി. സാരിയിൽ ചവിട്ടി വീഴാൻ പോയതാരുന്നു ഫൈസി വന്നു അവളെ പിടിച്ചെങ്കിലും കയ്യിലിരുന്ന പാൽ അവന്റെ ദേഹത്തേക്ക് മറിഞ്ഞു അതിന്റെ പുകിലാ ഈ കഴിഞ്ഞത്. ചെറിയ ചൂടുള്ളതോണ്ട് ദേഹം ഒക്കെ ചുവന്നു തുടുത്തിന് ഇനി പൊള്ളിപ്പോയൊന്നും ഇല്ലല്ലോ ആ പേടിയും ഉണ്ട്. ചെറിയ ചൂട് ഉണ്ടായിരുന്നു പാൽ. സോറി അറിയാതെ പറ്റിപോയതല്ലേ അവൾ ക്ഷമാപണത്തോടെ പറഞ്ഞു. അവളെ കോപ്പിലെ ഒരു സോറി........ അടുപ്പത്തുന്ന് ഇറക്കിയ പാലും എടുത്താണോ റൂമിലേക്ക് വരുന്നേ.

പൊള്ളിയെന്ന തോന്നുന്നേ. നിനക്ക് എന്തും ചൂടോടെ കുടിക്കുന്നതല്ലേ ശീലം അതോണ്ട ഞാൻ........ ഇവിടെ അതിന് വിരുന്നു സൽക്കാരം അല്ലേ നടക്കുന്നെ ചൂടുള്ള പാലും എടുത്തു വരാൻ. അറിയാതെ പറ്റിതല്ലേ ഫൈസി അറിഞ്ഞോണ്ട് ആരെങ്കിലും ദേഹത്തു മറിക്കോ അവന്ന് പെട്ടെന്ന് മാര്യേജ് കഴിഞ്ഞ ആദ്യത്തെ നൈറ്റ്‌ ഓർമ വന്നു. മോളെ സഫു അന്ന് ഞാൻ നിന്റെ ദേഹത്ത് പാലൊഴിച്ചതിന് പ്രതികാരം വീട്ടിയതല്ലേ നീ വെറുതെ പറയല്ലേ ഫൈസി എനിക്കതൊന്നും ഓർമ പോലും ഇല്ല. അവൾ സങ്കടത്തോടെ പറഞ്ഞു. സത്യം അതാണ്‌..... അതാണ്‌ മനപ്പൂർവം ചൂടുള്ള പാലും എടുത്തു വീഴുന്ന പോലാക്കി എന്റെ ദേഹത്ത് പാലൊഴിച്ചത്. ഇങ്ങനെ പ്രതികാരം ചെയ്യുന്നു കരുതിയില്ല സഫു. അവൻ കലിപ്പിൽ പറഞ്ഞത് ആണെങ്കിലും അവൾക്ക് മനസ്സിൽ അത് നല്ലോണം കൊണ്ടു. ഉടക്കാൻ നിന്നാൽ ദേഹത്ത് കുമിള വരികയോ മറ്റോ ചെയ്യൊന്നുള്ള പേടിയും അവൾക്ക് ഉണ്ടായിരുന്നു.

അവൻ ആണെങ്കിൽ ദേഹത്ത് ഊതുന്നതും ഉണ്ട്.അവൾ അവന്റെ കയ്യും വലിച്ചു ബാത്റൂമിലേക്ക് പോയി. അവൻ കയ്യിൽന്ന് വിടെടി എന്നൊക്ക പറയുന്നുണ്ടെങ്കിലും അവൾ വിട്ടില്ല. ബാത്‌റൂമിൽ കയറി ഷവറിന്റെ കീഴിൽ നിർത്തി. പൈപ്പ് തിരിച്ചത് പെട്ടന്ന് ആയിരുന്നു. നിനക്കെന്താടീ വട്ട് പിടിച്ചോ അവൻ പിറകോട്ടു നീങ്ങി. അവൻ പോകാൻ നോക്കിയതും അവൾ പിടിച്ചു ഷവറിന് കീഴെ നിർത്തിച്ചു. മര്യാദക്ക് അടങ്ങി ഒതുങ്ങി നില്കുന്നുണ്ടോ ഒന്ന് അവൾ ചെറുതായി ഒച്ചയെടുത് പറഞ്ഞതും അവിടെ തന്നെ നിന്നു. തലയിലൂടെ വെള്ളം ഒലിച്ചിറങ്ങി. ആദ്യം കലിപ്പ് വന്നെങ്കിലും ദേഹത്ത് തട്ടുമ്പോ നല്ല ആശ്വാസം തോന്നിയൊണ്ട് അവിടെ തന്നെ നിന്നു. അവൻ അവളെ മുഖത്തേക്ക് തന്നെ നോക്കി. അവളുടെ മുഖത്തെ പേടിയും ടെൻഷനും സങ്കടവും ഒക്കെ കണ്ടപ്പോൾ തന്നെ അവന്റെ കലിപ്പൊക്കെ പോയിരുന്നു. ദേഷ്യം വന്നിനെങ്കിലും മനഃപൂർവം പാൽ മറിച്ചതാണെന്ന് അവളെ ഒന്ന് ചൊടിപ്പിക്കാൻ പറഞ്ഞതാരുന്നു.

ഇപ്പൊ വിങ്ങി പൊട്ടും എന്ന മട്ടിൽ ആണുള്ളത്.പാവത്തിന് സങ്കടം ആയിട്ട് ഉണ്ടാവും. ഷവറിൽ നിന്നും വെള്ളം വീഴുന്നത് പോരാത്തതിന് അവളും കൈ കൊണ്ട് വെള്ളം എടുത്തു അവന്റെ ദേഹത്ത് ഒഴികുന്നുണ്ടായിരുന്നു. ഇടക്കിടക്ക് ചോദിക്കുന്നും ഉണ്ട് ഇപ്പൊ വേദന ഉണ്ടോന്നൊക്കെ. വേദനയൊന്നും ഉണ്ടായിരുന്നില്ല ശരിക്കും ചെറിയൊരു നീറ്റൽ ഉണ്ട്. അത് കൊണ്ട് തന്നെ ഷവറിന്റെ കീഴിൽ നിന്നും അവൻ മാറിയും ഇല്ല . അവൻ കൗതുകത്തോടെ അവളെ തന്നെ നോക്കി നിന്നു. ഫൈസി നിന്നോടാ ചോദിക്കുന്നെ ഇപ്പൊ നീറ്റൽ പോയൊന്നു അവൾ അവനെ തൊട്ട് വിളിച്ചു. പോയില്ല ദാ ഇവിടൊക്കെ ഉണ്ട് എവിടൊക്കെ അവൻ ദേഹം മുഴുവൻ തൊട്ട് കാണിച്ചു. അവൾ അവന്റെ മുഖത്തേക്ക് നോക്കി. അവന്റെ മുഖത്ത് ഒരു കള്ളച്ചിരി കണ്ടതും ഫൈസി ആക്ടിങ് ആണെന്ന് അവൾക്ക് മനസിലായി. ഉണ്ടെങ്കിൽ അങ്ങ് സഹിച്ചോ അല്ല പിന്നെ അവൾ മുഖവും കൊട്ടികൊണ്ട് പോകാൻ നോക്കി. അവൻ അവളെ കയ്യിൽ പിടിച്ചു പിറകോട്ടു വലിച്ചു.

അവന്റെ നെഞ്ചത്തേക്ക് തന്നെ അവൾ വന്നു വീണു. ദേഹത്ത് വെള്ളം വീണതും അവൾ അവനെ തള്ളിമാറ്റി പോകാൻ നോക്കിയതും അവൻ അരയിലൂടെ കയ്യിട്ട് അവളെ ചേർത്തു പിടിച്ചു. അവളും നനയാൻ തുടങ്ങി. ഫൈസി ഫുൾ നനഞ്ഞു വിട് കുളിച്ചു മാറ്റി മൊഞ്ചായി നിന്ന എന്നെ ഈ നട്ടപാതിരാക്ക് വീണ്ടും കുളിപ്പിച്ചിട്ട് നീ മാത്രം കുളിക്കാതെ പോയാൽ എങ്ങനെ ശരിയാവാ. നീയല്ലേ ഇതിനൊക്കെ കാരണക്കാരി. അത് കൊണ്ട് കൂട്ടിന് നീയും ഇവിടെ നിൽക്ക്. നിന്റെ കയ്യിലിരിപ്പിന് കിട്ടിയതാ അത്. ഞാൻ പറഞ്ഞോ വൈറ്റ് ഷർട്ട് ഇട്ട് വരാൻ. ഇപ്പോ ഷർട്ടിനായി കുഴപ്പം. വീഴാൻ നോക്കിയ നിനക്ക് അല്ലല്ലേ. ടീ ശരിക്കും ആ ഷർട്ടിന് വല്ല കുഴപ്പം ഉണ്ടോ ഒരു കുഴപ്പം ഇല്ല..... അതിപ്പോ മനസ്സിലായല്ലോ......എന്നോട് കലിപ്പാവുല വഴക്ക് പറയില്ല എന്നൊക്ക പറഞ്ഞിട്ട് എന്നോട് ദേഷ്യപെട്ടി ല്ലേ ഇപ്പൊ അവൾ പാതി സങ്കടത്തോടെയും പാതി ദേഷ്യത്തോടെയും അവനോട് പറഞ്ഞു. തിളക്കുന്ന പാലും ദേഹത്ത് ഒഴിച്ചിട്ട് നിന്നോട് ഞാൻ സ്നേഹത്തോടെ കിന്നാരം പറയാൻ വരാം. ആ കലിപ്പിൽ മോന്തക്കിട്ട് ഒന്ന് പൊട്ടിക്കാഞ്ഞത് നിന്റെ ഭാഗ്യം.

ആ വൈറ്റ് ഷർട്ട ഇതിനൊക്കെ കാരണം. നോക്കിക്കോ എല്ലാം എടുത്തു കത്തിക്കും ഞാൻ. എപ്പോ ഇട്ടിനോ അപ്പൊ തുടങ്ങും പ്രോബ്ലംസ്. ഇനി വൈറ്റ് ഷർട്ട് ഇടേണ്ട. എന്നാലേ ഞാൻ ഇപ്പൊ തൊട്ട് ഒരു കാര്യം തീരുമാനിച്ചു. ഞാൻ ഇനി വൈറ്റ് ഷർട്ടെ ഇടുള്ളൂ. അതിനേക്കാൾ നല്ലത് എന്നെ കൊല്ലാൻ തീരുമാനിച്ചുന്ന് തീരുമാനം എടുക്കുന്നതല്ലേ. ഇനി വഴക്ക് മാത്രം ആക്കണ്ട തല്ലും കൂടി തുടങ്ങിക്കോ... അതിന്റെ ഒരു കുറവും കൂടി ഉണ്ടാവേണ്ട. അവളുടെ വാക്കുകളിൽ സങ്കടം നിഴലിച്ചിരുന്നു. എപ്പോഴും ഉടക്കാനെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം അത് എന്റെ ലക്കി ഷർട്ട് തന്നെയാണ്. അതെങ്ങനെ ആയതെന്ന് അറിയോ. ആ ഷർട്ട് ഇട്ടപ്പോഴൊക്കെ ഉടക്കാൻ ആണെങ്കിലും നീ എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. ഞാൻ എവിടെ ആണെങ്കിലും കൃത്യമായി പണി തരാൻ മുന്നിൽ എത്തും. അൻസിയായി നിന്നെ പ്രണയിക്കുമ്പോൾ പോലും നീ എന്റെടുത്ത് തന്നെ ഉണ്ടായിരുന്നു. നിന്നെ എന്നിലേക്ക് അടുപ്പിക്കുന്ന എന്തോ ഒന്ന് അതിൽ ഉണ്ട്.ദേഷ്യം ആണെങ്കിലും സ്നേഹം ആണെങ്കിലും നീ എപ്പോഴും എന്റെ കൂടെ ഉണ്ടായാൽ മതി.

അത് കൊണ്ട് ഇനി വൈറ്റ് ഷർട്ട്‌ ഇടുകയുള്ളൂ. ഞാൻ ഉറപ്പിച്ചു അത്. ഞാൻ നാട് വിട്ട് പോക്കാ എന്നാൽ. എനിക്ക് ഒന്നും വയ്യ നിന്റെ ദേഷ്യം കാണാൻ. എനിക്ക് സ്വസ്ഥതയോടെ സന്തോഷത്തോടെ സമാധാനത്തോടെ ജീവിച്ചാൽ മതി. ഇപ്പൊ തീരുമാനിക്കണം ഞാൻ വേണോ വൈറ്റ് ഷർട്ട് വേണോന്ന് അവൾ കലിപ്പോടെ പറഞ്ഞു. അതൊക്കെ നമുക്ക് നാളെ തീരുമാനിക്കാം.ഇന്നത്തെ രാത്രി നോ വഴക്ക്. ആദ്യം ഷർട്ടിന്റെ കാര്യത്തിൽ തീരുമാനം ആയിട്ട് മതി നൈറ്റ്‌ പകലും ഒക്കെ. അവൾ അവനെ തള്ളിമാറ്റി പോകാൻ നോക്കി. അവൻ അവളെ കൂടുതൽ മുറുക്കി പിടിച്ചു തന്നോട് ചേർത്ത് നിർത്തി. വിട് ഫൈസി വിടാനല്ലല്ലോ ഞാൻ പിടിച്ചത് . ഇപ്പൊ ഏതായാലും പൊന്ന് ഷർട്ടെ നിന്റെ പേരും പറഞ്ഞു ഈ നൈറ്റ്‌ കളഞ്ഞു കുളിക്കാൻ ഞാനില്ല. അവനെ തള്ളിമാറ്റി പോകാൻ കുറേ സമയം നോക്കി. അവൻ കൂടുതൽ മുറുക്കി പിടിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല. അവന്റെ മുഖത്ത് അപ്പോഴും ഒരു കുസൃതിചിരി മായാതെ ഉണ്ടായിരുന്നു. അവൻ അവളെ തന്നെ നോക്കി നിന്നു. വെള്ളത്തുള്ളികൾ അവളുടെ തലയിലൂടെ ഊർന്നിറങ്ങുന്നത് ഒരു കൗതകത്തോടെ നോക്കി.

പരസ്പരം കണ്ണുകൾ ഇടഞ്ഞതും അവർ മിഴി വെട്ടാതെ നോക്കി നിന്നു. അവളുടെ വിറക്കുന്ന ചുണ്ടുകളും നനഞ്ഞൊട്ടിയ ഉടലും അവന്റെ സിരകളിൽ ചോരയോട്ടം നടത്തുന്നത് അവൻ അറിയുന്നുണ്ടായിരുന്നു. അവൻ അവളുടെ കഴുത്തിലേക്ക് മുഖം ചേർത്ത് വെച്ചു അമർത്തി ചുംബിച്ചു. അവളിലൂടെ ഒരു കറന്റ് പാസ്സ് ചെയ്ത പോലെ തോന്നി അവൾക്ക്. ഒട്ടും പ്രതീക്ഷിക്കതെ ആയത് കൊണ്ട് തന്നെ അവൾ ഒന്ന് പകച്ചു നിന്നു. അവന്റെ ചുണ്ടുകൾ കഴുത്തിനു ചുറ്റും ഒഴുകി നടന്നു.അവളുടെ ഹാർട് ഇടിപ്പ് ക്രമാതീതമായി ഉയർന്നു. അവളുടെ ചുണ്ടുകൾ അവൻ സ്വന്തം ആക്കിയതും അവളിൽ ദേഷ്യം അകറ്റി പ്രണയത്തിന്റെ വാതിൽ തന്നെ തുറന്നു കൊടുക്കുന്നത് അവളറിഞ്ഞു. അവൻ അവളെ സ്വതന്ത്രമാക്കിയതും അവൾ തോറ്റത് പോലെ അവന്റെ നെഞ്ചിൽ മുഖം ചേർത്ത് വെച്ചു തിരിച്ചു കെട്ടിപിടിച്ചു. അപ്പൊ എന്റെ കെട്ടിയോളെ പരാതിയും പരിഭവവും ഒക്കെ തീർന്നല്ലോ. ഇനി പ്രശ്നം ഒന്നും ഇല്ലല്ലോ. അവൾ ഇല്ലെന്ന് തലയാട്ടി. അവൻ അവളുടെ മുഖം പിടിച്ചു ഉയർത്തി.

അവളുടെ മുഖത്ത് കൂടി ഒഴുകി വരുന്ന വെള്ളത്തെ അവൻ നെറ്റിയിൽ കൈ വെച്ചു തടഞ്ഞു. എന്നിട്ടും അനുസരയില്ലാതെ വെള്ളത്തെ അവൻ ചുണ്ടുകൾ കൊണ്ട് ഒപ്പിയെടുത്തു.രണ്ടു പേരുടെയും കണ്ണുകളിൽ പ്രണയത്തിന്റെ വേലിയേറ്റം തന്നെ സൃഷ്ടികുന്നുണ്ടായിരുന്നു. ................................. ( ഇങ്ങോട്ട് നോക്കിയത് മതി മക്കളെ..... ബാക്കി സെൻസർ ബോർഡ് നിരോധിച്ചിരിക്കുന്നു 🙈🙈🙈.ആശിച്ചു മോഹിച്ചു കിട്ടിയ രാത്രിയാണ് അവർ അത് ആഘോഷിച്ചു തീർത്തോട്ടെ. സ്വർഗ്ഗത്തിലെ കട്ടുറുമ്പാവാൻ ഞാനില്ലേ........ഞാൻ മാത്രം അല്ല നമ്മളും വേണ്ട എല്ലാരും പൊക്കോ 🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️) *** പരസ്പരം ഒന്നായി മാറിയതിന്റെ ആലസ്യം വിട്ടു അവൻ ഉറക്കം ഞെട്ടി കണ്ണ് തുറന്നതും കണ്ടത് അവന്റെ മാറിൽ തലവെച്ചു കിടക്കുന്ന സഫുവിനെ ആണ്. അവൾ ഇട്ടിരിക്കുന്ന ഡ്രസ്സ്‌ അവൻ നോക്കി.തന്റെ വൈറ്റ് ഷർട്ട്‌. ഇതെപ്പോ അവൾ എടുത്തിട്ടേ. അവന്റെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു. അവൻ അവളുടെ തലയിലൂടെ തലോടി. അവളുടെ മുഖത്ത് വീണ മുടിയിഴകൾ മാടിയൊതുക്കി. അവൾ ഒന്ന് കുറുകി കൊണ്ട് പെട്ടന്ന് കണ്ണ് തുറന്നു. അവന്റെ മുഖത്തേക്ക് നോക്കിയതും അവളുടെ മുഖത്ത് നാണത്തിൽ കുതിർന്ന ഒരു പുഞ്ചിരി വിടർന്നു.

അവൾ എണീറ്റു പോകാൻ നോക്കിയതും അവൻ പിടിച്ചു അവിടെ തന്നെ കിടത്തി. ഇത്രയൊ ഉള്ളോ കലിപ്പ് ഷർട്ടിനോട്. അവളെ പിടിച്ചു നെഞ്ചോട് ചേർത്ത് നിർത്തി അവൻ ചോദിച്ചു ..... നിന്നെ സഹിക്കണ്ടേ ജീവിതകാലം മുഴുവൻ. കൂടെ ഇതിനെയും സഹിച്ചേക്കാം. ഒന്നുമില്ലെങ്കിലും എനിക്ക് നിന്നെ കിട്ടാൻ കാരണവും ഈ പുന്നാര ഷർട്ടല്ലേ. അത് കൊണ്ട് തല്ക്കാലം രണ്ടാളോടും ക്ഷമിച്ചിരിക്കുന്നു പോരെ...... ചെറു ചിരിയോടെ പറഞ്ഞു കൊണ്ട് അവന്റെ നെഞ്ചിലേക്ക് തന്നെ മുഖം പൂഴ്ത്തി. നീ ഞങ്ങളെ അല്ല ഞങ്ങൾ നിന്നെ സഹിച്ചോളാം അതല്ലേ പതിവ്. പണി ഞങ്ങൾക്കല്ലേ കിട്ടാറുള്ളത്. ചെറു പുഞ്ചിരിയോടെ പറഞ്ഞു. അവന്റെ കൈകൾ അവളെ വരിഞ്ഞു മുറുക്കി. സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും മധുനുകർന്നുകൊണ്ട് അവർ അവരുടേതായ പുതിയ ലോകത്തിലേക്ക് കടക്കുമ്പോൾ എല്ലാവിധ ആശംസകൾ നേർന്നുകൊണ്ട് നിലാവും പൂർണ ശോഭയോടെ നിലാവെളിച്ചം പൊഴിച്ചു മാനത്തു തിളങ്ങി നിൽക്കുന്നുണ്ടായിരുന്നു. *****

രാവിലെ തന്നെ ഫോൺ നിർത്താതെ റിങ് ചെയ്യുന്നത് കണ്ടു ഉറക്കച്ചടവിൽ ഫോൺ എടുത്തു ചെവിയോട് ചേർത്തു സാലി. നിദയാണ്. അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. ഒരു കേസ് അന്വേഷണം ആയിട്ട് ചുറ്റി തിരിയുമ്പോൾ പരിജയപെട്ടതാണ്. നല്ല ഫ്രണ്ട്സ് ആകാൻ അധികതാമസം വേണ്ടി വന്നില്ല. പിന്നീട് അത് പ്രണയത്തിലേക്ക് വഴി തിരിഞ്ഞു. കട്ട സപ്പോർട്ട് ആയി സഫുവും കൂടെ നിന്നപ്പോൾ പിന്നൊന്നും നോക്കില്ല. അല്ലേലും സഫുന് വാക്ക് കൊടുത്തത അവൾ പറയുന്ന പെണ്ണിനെ കെടുന്ന്. അവൾ ആയിരുന്നു ഫ്രണ്ട് മാത്രം ആയനിദയെ എന്റെ ലൈഫിലേക്ക് പിടിച്ചു കയറ്റിയത്. സഫുവിന്റെ സെലെക്ഷൻ അല്ലേലും തെറ്റാറില്ല സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു കൊച്ചു കാന്താരി തന്നെ ആയിരുന്നു നിദ.ഇന്നലെ മുതൽ ആൾ മിസ്സിംഗ്‌ ആണ്. എന്റെ നിക്കാഹ് ആണിന്ന്. മറുതലക്കൽ പറഞ്ഞത് കേട്ടതും അവൻ ഞെട്ടി എണീറ്റു. നീയെന്താ പറയുന്നേ അവൻ ഞെട്ടലോടെ ചോദിച്ചു.അവന്റെ ഉറക്കം ഒക്കെ ഏഴു കടലും കടന്നു പോയിരുന്നു. വീട്ടിൽ അറിഞ്ഞു നമ്മുടെ കാര്യം.

ഉപ്പ ഒരിക്കലും സമ്മതിക്കില്ലന്ന് പറഞ്ഞു. എന്നോടും പറഞ്ഞില്ല ഒന്നും. ഇന്ന് വീട് മുഴുവൻ ആളുകൾ. അപ്പോഴാ ഞാനും അറിഞ്ഞേ.എന്റെ ഉപ്പാനെ വേദനിപ്പിക്കാൻ എനിക്കാവില്ല. എന്നോട് പൊറുക്കണം. ഇനി എന്നെ ശല്യം ചെയ്യാൻ വരരുത്. അതും പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്തു. അവൻ ഇടി വെട്ടേറ്റത് പോലെ ഇരുന്നു. കരയുകയാണോ വേണ്ടേ ദേഷ്യം ആണോ എന്നൊന്നും അറിയാത്ത അവസ്ഥ. ജീവന്റെ പാതിയായി കണ്ടവളാണ് ഒറ്റ വാക്കിൽ എല്ലാം അവസാനിപ്പിച്ചു പോയത്. അവൻ ഞെട്ടലിൽ നിന്നും മുഖ്താമായ ശേഷം നിദക്ക് ഫോൺ വിളിച്ചു. അവൾ കട്ട് ചെയ്തു. പിന്നെ വിളിച്ചപ്പോൾ സ്വിച് ഓഫ്‌. സ്നേഹം നടിച്ചു ചതിക്കുകയാരുന്നോ അവൾ. അവളുടെ ശബ്ദത്തിൽ യാതൊരു സങ്കടവും ഉണ്ടായിരുന്നില്ല. അതിനർത്ഥം ഇപ്പോഴത്തെ വിവാഹത്തിന് അവൾക്ക് സമ്മതം ആണെന്ന് ആണ്. നിറഞ്ഞു വന്ന കണ്ണുകൾ അവൻ തുടച്ചു. അവൻ സഫുനെ വിളിച്ചു. അവൾ ഫോൺ എടുത്തില്ല. അവന് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി. ഫൈസിയെ വിളിച്ചു നോക്കി. ഫ്രണ്ടിന്റെ മാര്യേജ് ഉറപ്പിക്കലാണ് ബിസി എന്നും പറഞ്ഞു കാൾ കട്ട് ചെയ്തു.

അവൻ ഫോൺ വലിച്ചെറിഞ്ഞു. അവന്ന് അവളെ നേരിട്ട് കാണണം എന്ന് തോന്നി. തന്നെ ചതിച്ചിട്ട് അവളെന്താ നേടിയെന്ന് അറിയണം. അവൻ വേഗം എണീറ്റു റെഡിയായി. വീട്ടിൽ നോക്കിയപ്പോൾ ആരെയും കാണുന്നുമില്ല. അവൻ അവരെ പിന്നെ നോക്കാമെന്നു കരുതി നിദയുടെ വീട്ടിലേക്ക് പോയി. വീട്ടിൽ കയറുമ്പോഴേ കണ്ടു മുറ്റം നിറയെ കാറുകളും ബഹളവും പടയും. ഉള്ളിൽ കേറിയപ്പോ തന്നെ കണ്ടു അണിഞ്ഞൊരുങ്ങി മൊഞ്ചത്തിയായി മുകളിൽ നിന്നും ഇറങ്ങി വരുന്ന നിദയെ. ആരോടോ ഫോണിൽ സംസാരിച്ചോണ്ട് ചിരിച്ചു കൊണ്ടാണ് വരുന്നത് . അവന്റെ നെഞ്ച് പിടക്കുന്ന പോലെ തോന്നി. സാലിയെ കണ്ടിട്ടും കാണാത്തത് പോലെ അവൾ പോകാൻ നോക്കിയതും സാലി വിളിച്ചു. അവൾ അവനെ നോക്കി എന്നിട്ട് പറഞ്ഞു. എന്നെ കെട്ടാൻ പോകുന്ന ചെക്കന്റെ ഫാമിലി വന്നിട്ടുണ്ട്. അവർ വിളിക്കുന്നുണ്ട്. വേണമെങ്കിൽ പരിചയപ്പെടുത്തി തരാം. അവൾ ഹാളിലേക്ക് കൈ ചൂണ്ടി. അവൾ കൈ ചൂണ്ടിയിടത്തേക്ക് നോക്കിയതും അവൻ ഞെട്ടി പണ്ടാരം അടങ്ങി. വായും തുറന്നു തലയിൽ കൈ വെച്ചു.

ഉമ്മ ഉപ്പ സിസ് സമീർക്ക അൻസി. അവന്ന് ചിരിയും കരച്ചിലും വന്നു. പിന്നെ നിദയോട് ദേഷ്യവും കുറച്ചു സമയത്തേക്കെങ്കിലും പേടിപ്പിച്ചല്ലോ പിശാജ്. അവളുടെ ഒരു തമാശ. അവൻ കലിപ്പോടെ നോക്കിയതും നിദ ഓടിപോയി അവരെ അടുത്ത് ഇരുന്നു. എത്ര കിളി കൂടും വിട്ടു പോയി മോനെ. ഫൈസി പിറകിലെ വന്നു തോളിൽ കയ്യിട്ട് ചോദിച്ചു. നിനക്കെങ്കിലും പറഞ്ഞൂടാരുന്നോ തെണ്ടീ. മനുഷ്യനെ തീ തീറ്റിക്കാനായിട്ട്. കഥ തിരക്കഥ സംഭാഷണം മിസിസ് സഫ്ന ഫൈസാൻ. ഞങ്ങൾക്ക് അഭിനയിക്കാനുള്ള ചാൻസ് തന്നുള്ളൂ. എന്ത് ഉണ്ടെങ്കിലും അങ്ങോട്ട്‌ പറഞ്ഞോ അവൻ സഫു ഉള്ളിടത്തേക്ക് കൈ ചൂണ്ടി. ഒരു തൂണിൽ ചാരി അവരെയും നോക്കി കള്ളച്ചിരിയോടെ നിൽക്കുന്ന സഫുനെ കണ്ടു. നിന്നെ ഞാനിന്ന് കൊല്ലും തെണ്ടി . കുട്ടിക്കളി കുറച്ചു കൂടുന്നുണ്ട് . എനിക്കിട്ട് കുറെ പണിതതല്ലേ. അന്നേ കരുതിയത നിനക്ക് എട്ടിന്റെ പണി തരണോന്ന്. എങ്ങനെ കൊള്ളാവോ. അവളെ തല്ലാൻ നോക്കിയതും അവളോടി ഫൈസിയുടെ പുറകെ നിന്നു. സാലി പിടിക്കാൻ നോക്കും തോറും അവൾ ഫൈസിയെ ചുറ്റി ചുറ്റി നിന്നു.

നിങ്ങളുടെ കുട്ടികളിക്ക് എന്നെ കൂട്ടണ്ട. അവൻ മാറി നിൽക്കാൻ നോക്കിയതും സഫു പറഞ്ഞു. എന്നെ ഇപ്പൊ ഒറ്റു കൊടുത്ത നിനക്ക് തരും പണി വേണോ. അവൻ അവളെ നോക്കി തൊഴുതു. നിന്നെ കെട്ടിയതിനേക്കാൾ പണി വേറൊന്നും ഇനി കിട്ടാനില്ല. അതിൽ കൂടുതൽ എന്ത് പണി ഇനി കിട്ടാനാ. രാത്രി വാ പറഞ്ഞു തരാം മറുപടി. അവൾ മെല്ലെ പറഞ്ഞതും അവൻ ഇളിച്ചോണ്ട് അവളെ നോക്കി. അവൾ തിരിച്ചു മുഖം കോട്ടി. സാലി കോംപ്രമൈസ് അവൻ അവരുടെ മുന്നിൽ കേറി നിന്നു.ഇന്നൊരു സന്തോഷദിവസം ആയോണ്ട് സഫുനോട് ക്ഷമിച്ചേക്ക്. ഒന്നു മില്ലെങ്കിലും നിനക്ക് വിചാരിക്കാതെ ലോട്ടറി അടിച്ചില്ലേ. പിന്നേ ലോട്ടറി. വീട്ടുകാരെ പറ്റിച്ചു പ്രേമിച്ചു നടക്കാനുള്ള അവസരം ഇല്ലാതാക്കിയേ പിശാച്. ഞങ്ങളൊക്കെ ഇവിടുന്നു കഷ്ടപെടുമ്പോൾ നീ മാത്രം സുഗികുന്നത്‌ അത്ര നല്ലതാണോ അതോണ്ട് ഞാനും ഇവരെ കൂടെയാ. നീ വാ ഏതായാലും നമുക്ക് ആ ചടങ്ങ് അങ്ങ് തീർക്കാം. എന്ത് ചടങ്ങ് അവൾക്ക് വല്ല സ്വർണ്ണം ഇട്ടു കൊടുത്തു കെട്ടുറപ്പിക്കുന്ന ചടങ്ങ്. ബാക്കി എല്ലൊം കഴിഞ്ഞതല്ലേ.

ബാക്കി എന്താ കഴിഞ്ഞേ സഫു അതും ചോദിച്ചു മുന്നിൽ വന്നതും ഫൈസി സാലിയെ നോക്കി പറയെട്ടെ എന്താന്ന് എന്ന് അർത്ഥം വെച്ചു പറഞ്ഞതും സാലി അവന്റെ വായ പൊത്തി. നമ്മൾ ഫ്രണ്ട്സ് അല്ലെ. അപ്പൊ എല്ലാം കോംപ്രമൈസ് അവൻ ഫൈസിയെ കൂട്ടി എല്ലാവരുടെയും അടുത്തേക്ക് പോയി. ഇനിയും നിന്നാൽ സഫുവും ഫൈസിയും കൂടി എട്ടിന്റെ പണി വീണ്ടും തരും. ഷാൻ പിശാജ് അമ്മാതിരി പണിയാണ് തന്നത്. സാലി എല്ലാവരുടെയും സമ്മതത്തോടെ സന്തോഷത്തോടെ നിദക് വളയിട്ട് കൊടുത്തു. ആ മാസം തന്നെ കല്യാണവും എന്നു ഉറപ്പിച്ചു എല്ലാരും പിരിഞ്ഞു. ഫൈസി തിരിച്ചു പോകുമ്പോൾ സഫുനോട് ചോദിച്ചു. നീ ആഗ്രഹിച്ചതൊക്കെ നടന്നില്ലേ. ഇനി എന്തെങ്കിലും പരാതിയോ സങ്കടം ഉണ്ടോ എന്റെ കാന്താരിക്ക്. ഞാൻ ഇന്ന് ഒരുപാട് സന്തോഷത്തിൽ ആണ്. എല്ലാവരും ഉണ്ട് എന്റെ കൂടെ. ഒരാളൊഴിച്. അത് പറയുമ്പോൾ അവളുടെ വാക്കുകൾ ഇടറി. കണ്ണുകൾ നിറഞ്ഞു. അവന്ന് മനസിലായി ഉമ്മയെ ഓർത്തു കാണുമെന്ന്. ഒരു നോക്ക് കാണാനുള്ള ഭാഗ്യം പോലും ഇല്ലാത്ത പാപിയായിപ്പോയല്ലോ ഞാൻ.

നിന്റെ കൂടെ തന്നെ ഉണ്ട് നിന്റെ ഉമ്മ. ഇതൊക്കെ കണ്ടു ഉമ്മയുടെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകും.അവൾ നേർത്തൊരു കരച്ചിലോടെ അവന്റെ നെഞ്ചിലേക്ക് ചാരി നിന്നു. അവൻ വാത്സല്യത്തോടെ അവളെ ചേർത്ത് പിടിച്ചു. **** ഒരു വർഷത്തിന് ശേഷം സിറ്റിയിലെ ഒരു ഹോസ്പിറ്റൽ ലേബർ റൂമിന്റെ പുറത്ത്. ടെൻഷൻ അടിച്ചു അവിടെ ഒരു ചെയറിൽ തല താഴ്ത്തി പ്രാത്ഥനയോടെ ഇരിക്കുകയാരുന്ന ഫൈസിയുടെ ചുമലിൽ ഒരു കൈ പതിഞ്ഞു. അവൻ മുഖം ഉയർത്തി നോക്കി സാലി. കൂടെ അവന്റെ ഭാര്യ നിദയും ഉണ്ട്. നിന്റെ ടെൻഷൻ കാണുബോൾ നിനക്ക പ്രസവ വേദന എന്ന് തോന്നുവല്ലോ അവൻ കളിയാക്കി കൊണ്ട് പറഞ്ഞു. അജുവും കളിയാക്കിചിരിച്ചു കൊണ്ട് കൂടെ കൂടി. കുറച്ചു മാസം കൂടി കഴിയട്ടെ അപ്പൊ പറഞ്ഞു തരാം ഇതിന്റെ മറുപടി. കെട്ടിയോൾക്ക് ഇപ്പൊ രണ്ടാം മാസം അല്ലേ ആയുള്ളൂ. നിദ നാണത്തോടെ സാലിയുടെ പിറകെ നിന്നു. അവന്റെ പുറത്ത് ഒരു നുള്ള് കൊടുത്തു. അവൻ ആന്ന് പറഞ്ഞോണ്ട് അവളെ ചേർത്ത് പിടിച്ചു പറഞ്ഞു.നീ പേടിക്കണ്ട നിദ ഇവനെ പോലെ അല്ല ഞാൻ സ്ട്രോങ്ങ.

കൂൾ ആയിട്ട് നിൽക്കും. അങ്ങനെ ഒരിക്കൽ എന്നോട് പറഞ്ഞവന ഈ ഇരിക്കുന്നെ. അജു ഫൈസിയെ ചൂണ്ടി പറഞ്ഞു. ഇവിടെ മനുഷ്യൻ ടെൻഷൻ അടിച്ചു ഇരികുമ്പോഴാ ഊള കോമഡി ആയി വരുന്നേ എല്ലാം പോയെ ശബ്ദം ഉണ്ടാകാതെ പോയെ ഇവിടെ നിന്നും. എല്ലാവരും സൗണ്ട് കേട്ടിടത്തേക്ക് നോക്കി സഫുന്റെ ഉപ്പ. നീ ഒരിടത്ത് അടങ്ങിയിരി അഹ്‌മദേ. നിന്റെ വെപ്രാളം കണ്ട ബാക്കിയുള്ളോർ പേടികൂലോ. ഫൈസിയുടെ ഉപ്പ ചിരിച്ചു കൊണ്ട് അവരെ അടുത്തേക്ക് വന്നു. അപ്പോഴാണ് ബഷീർ വരുന്നത് എല്ലാവരും കണ്ടത്. എല്ലാവരും ബഷീറിനെ തന്നെ നോക്കി പിന്നെ ഫൈസിയെയും. കൂടെ ഷെറിയും ഉണ്ട്. സഫു പറഞ്ഞു ഞാനാ അവരെ വിളിച്ചത്. അവൾക്ക് അവരെ കാണണമെന്ന് ആഗ്രഹം പറഞ്ഞു ഇന്നലെ. എത്രയെന്ന് വെച്ച ഈ വാശിയും വൈരാഗ്യം ഒക്കെ. സഫുന്റെ മനസ്സിൽ ഇപ്പൊ ബഷീർക്കയോട് ദേഷ്യം ഒന്നും ഇല്ല. അഹ്മദ് ഫൈസിയുടെ കയ്യിൽ ചെറുതായി ഒരടി അടിച്ചു പറഞ്ഞു. ബഷീർകയല്ല..... ഉപ്പ..... സഫുന്റെ ഉപ്പയാണത്..... ഇനി ഉപ്പ ന്ന് വിളിച്ച മതി. അവൻ പുഞ്ചിരിയോടെ തലയാട്ടി.

സഫുന്റെ ഏറ്റവും വലിയ പേടിയാരുന്നു ഇത്. ബഷീർക്കയെ ഉപ്പയായി അംഗീകരിച്ചാൽ എന്റെഉപ്പാന്റെ മനസ്സ് വേദനിക്കില്ലെന്ന്. അത് കൊണ്ടായിരുന്നു ബഷീർക്കയോട് ദേഷ്യം മാറിയിട്ടും അകലം പാലിച്ചതും. അവളുടെ മനസ്സ് അറിഞ്ഞത് കൊണ്ടാണ് ഞാൻ അവളുടെ ജീവിതത്തിലെ ഈ സന്തോഷദിനത്തിൽ തന്നെ സഫു പറഞ്ഞിട്ടെന്ന് പറഞ്ഞു ഇവരെ വരുത്തിയതും. മനസ്സിൽ നിന്നും എന്തോ ഭാരം കുറഞ്ഞത് പോലെ തോന്നി അവന്. സഫു പ്രസവിച്ചു. പെൺ കുട്ടിയാണ്. ഏതോ ഒരു നഴ്സ് വന്നു പറഞ്ഞതും എല്ലാവരുടെ മനസ്സിലും സന്തോഷത്തിന്റെ പെരുമഴ തന്നെ പെയ്തു. റബ്ബിനെ സ്തുതിച്ചു കൊണ്ട് ഫൈസി നിറഞ്ഞു വന്ന മിഴികൾ തുടച്ചു. ഇത്രയും നേരം തീയിൽ ചവിട്ടിയ പോലെ ആയിരുന്നു നിന്നിരുന്നത്. അവളെ കാണാതെ അവൾക്കും കുഞ്ഞിനും എങ്ങനെ ഉണ്ടെന്ന് അറിയാതെ ഉരുകുകയായിരുന്നു. മഞ്ഞു മഴ പെയ്ത പോലെയുണ്ട് ഇപ്പോൾ മനസ്സിൽ. രണ്ടു പേരെയും കാണാൻ മനസ്സ് തുടിക്കുന്നുണ്ട്. പ്രസവിക്കാൻ കാത്തിരുന്നതിനേക്കാൾ വെപ്രാളം തോന്നുന്നുണ്ട് ഒന്ന് കാണുവാൻ. അവന്റെ മനസ്സ് അറിഞ്ഞപോലെ തന്നെ ഒരു നഴ്സ് വന്നു കുട്ടിയെ എടുത്തു പുറത്തു വന്നു അവൻ പോയി വാങ്ങി. വെളുത്തു തുടുത്തൊരു മാലാഖ കുട്ടി. എവിടെയോ കണ്ടു മറന്ന മുഖച്ഛായ തോന്നി

ഫൈസിക്ക് മോളെ കണ്ടപ്പോൾ. അവന്റെ കയ്യിൽ കൊടുത്തതും ശരീരത്തിലെ ഓരോ രോമവും കോരിത്തരിപ്പിൽ എണീറ്റു നിന്നു. ഞാൻ ഇന്നൊരു ബാപ്പ ആയിരിക്കുന്നു. ജന്മം തന്നെ സഫലമായത് പോലെ. ഓർക്കും തോറും അവന്ന് സന്തോഷവും കരച്ചിലും എല്ലാം വരുന്നുണ്ടായിരുന്നു. ഒൻപതു മാസം എണ്ണിയെണ്ണിയാണ് കാത്തിരുന്നത് തന്റെ ജീവന്റെ തുടിപ്പ് പുറത്തേക്ക് വരുന്നതും കാത്ത്. അവന്റെ ചുണ്ടുകൾ മോളുടെ കുഞ്ഞു കവിളിൽ പതിഞ്ഞു. അപ്പോഴേക്കും ഫൈസിയുടെ ഉപ്പ വന്നു കുഞ്ഞിനെ വാങ്ങി ഇസ്ലാം പ്രകാരം ഉള്ള ചടങ്ങുകൾ ചെയ്തപ്പോഴേക്കും കുഞ്ഞിനെ പാൽ കൊടുക്കണം എന്നും പറഞ്ഞു വാങ്ങി പോയി. ശരിക്കും കണ്ടത് പോലും ഇല്ല. ഒന്നുടെ കണ്ടിരുന്നെങ്കിൽ അവൻ ആത്മഗതം പോലെ പറഞ്ഞു. അപ്പോഴാ അവൻ സഫുനെ ഓർമ വന്നേ. അവളെ ഇന്നലെ റൂമിൽ കയറ്റിയതാണ് ഒന്ന് കണ്ടിരുന്നെങ്കിൽ........ വൈകുന്നേരം റൂമിലേക്ക് മാറ്റും അപ്പോഴേ കാണാൻ പറ്റുമെന്ന് പറഞ്ഞിരുന്നു. അവൻ ഡോക്ടറോഡ് പോയി കുറെ പറഞ്ഞപ്പോൾ കേറി കണ്ടോന്ന് പറഞ്ഞു. അവൻ അകത്തേക്ക് കയറി.

ഉറങ്ങി കിടക്കുന്ന അവളെ കണ്ടതും കുറച്ചു സമയം അവളെ നോക്കി നിന്നു. ഒരു കൈ കുഞ്ഞിനെ ചേർത്ത് പിടിച്ചിരുന്നു.ആ കാഴ്ച കണ്ടു അവന്റെ മനസ്സുനിറഞ്ഞു. അവളോട് എന്തെന്നില്ലാത്ത സ്നേഹവും വാത്സല്യവും അവനിൽ നിറഞ്ഞൊഴുകി. കഴിഞ്ഞ മാസം വരെ ടി ടി വെക്കാൻ പറഞ്ഞേന് സൂചി വെക്കണ്ടേ പറഞ്ഞു അലറി കരഞ്ഞ പെണ്ണാണ് . ഇന്ന് ജീവൻ നുറുങ്ങുന്ന വേദന സഹിച്ചു തന്റെ കുഞ്ഞിന് ജന്മം നൽകിയിരിക്കുന്നു. നല്ല ക്ഷീണം അവളുടെ മുഖത്ത് ഉണ്ടായിരുന്നു. ആകെ വാടി തളർന്നിരുന്നു. അവൻ അവളുടെ അടുത്ത് വന്നിരുന്നു. കുഞ്ഞിനെ ഒന്ന് നോക്കിയ ശേഷം അവളുടെ നെറ്റിയിലൂടെ തലോടി അവളുടെ നെറ്റിയിൽ ചുംബിച്ചു. അവൾ കണ്ണ് തുറന്നു അവനെ നോക്കി പുഞ്ചിരിച്ചു. അവളെ കൈ എടുത്തു അവൻ അവന്റെ കൈക്കുള്ളിൽ വെച്ചു. ഐ ലവ് യൂ കയ്യിൽ ഒരു മുത്തം കൊടുത്തു കൊണ്ട് അവൻ പറഞ്ഞു. അപ്പോഴേക്കും കുഞ്ഞു കരയാൻ തുടങ്ങിയിരുന്നു. സഫു എണീറ്റിരുന്നു കുഞ്ഞിനെ എടുത്തു മടിയിൽ വെച്ചു പാല് കൊടുത്തു. അവളുടെ കുട്ടിയോടുള്ള കെയറിങ്ങും ശ്രദ്ധയും ഒക്കെ കണ്ടപ്പോൾ അവൻ കൗതുകത്തോടെ നോക്കി നിന്നു.ഇന്നലെ വരെ കണ്ടിരുന്ന കുട്ടിത്തം നിറഞ്ഞ കളി മാറി പക്വതയുള്ള ഒരു മാതാവിലേക്കുള്ള ഒരു മാറ്റം തന്നെ അവളിൽ വന്നിരുന്നു.

അവൻ തന്നെ തന്നെ നോക്കി നില്കുന്നത് അവൾ കണ്ടു. അവൾ എന്താന്ന് കണ്ണ് കൊണ്ട് ചോയിച്ചു. നമ്മളെ ആർക്കും ഇനി വേണ്ടല്ലോ എന്നോർത്തത. കുറെ ടൈം ആയി ഇവിടെ നില്കുന്നു. ആരും മൈന്റ് പോലും ഇല്ല. അവൾ പുഞ്ചിരിയോടെ അവനെ നോക്കി. എന്നിട്ട് മോൾക്ക് ഒരു മുത്തം കൊടുത്തോണ്ട് പറഞ്ഞു. ഇതിന്റെ പേരാണ് അസൂയ കുശുമ്പ് എന്നൊക്കെ. അസൂയ അന്റെ ബാപ്പക്ക്. എന്റെ മോളെ ഉപ്പ പാവാട്ടോ. നിന്റെ ഉമ്മച്ചിക്കാ അസൂയയും കുശുമ്പ് ഒക്കെ.ഫൈസി മോളെ അടുത്ത് വന്നിരുന്നു അവളെ തലോടികൊണ്ട് പറഞ്ഞു. ബാപ്പാനെ പറഞ്ഞാലുണ്ടല്ലോ എന്ന് പറഞ്ഞു അവൾ ചുറ്റും നോക്കി അടുത്തുള്ള പിലോ എടുത്തു ഒറ്റ ഏർ. അവളുടെ ബോഡി അനങ്ങിയതും വേദനഎടുത്തു അവൾ ആ ന്ന് പറഞ്ഞു കുനിഞ്ഞു അവിടെന്നെ ഇരുന്നതും ഫൈസി വേഗം വന്നു അവളെ പിടിച്ചു. ഒന്ന് തന്നാലുണ്ടല്ലോ ഇപ്പോഴും കുട്ടികളിയെന്ന വിചാരം. അവൻ കലിപ്പോടെ അവളോട് പറഞ്ഞു തല്ലുന്നത് പോലെ ആക്കി. അവളുടെ നോട്ടം അവന്റെ ദേഹത്ത് പതിഞ്ഞു. അവൾ നോക്കുന്നത് കണ്ടു അവനും നോക്കി.

ഒരു ഇളിമ്പൻ ചിരിയോടെ അവളെ നോക്കി വൈറ്റ് ഷർട്ട്. അവളുടെ മുഖത്ത് കലിപ്പ് വന്നത് അവൻ കണ്ടു. എന്നേം കൊണ്ടേ പോകുള്ളൂ അല്ലേ ടീ ഇതിട്ടാൽ നീ തല്ല് കൂടാൻ പെട്ടെന്ന് വരുമല്ലോ അതോണ്ട് ഇട്ടേ. പ്രസവിച്ചത് നീയാണെങ്കിലും വേദന എനിക്കരുന്നു അറിയോ. നീ ഇല്ലാണ്ട് ഒരു നിമിഷം പോലും പറ്റുന്നില്ലാടി കുരിപ്പേ. അവളുടെ മുഖം കയ്യിലെടുത്തു അവൻ പറഞ്ഞു. അവൾക്ക് കാണാമായിരുന്നു അവൻ അനുഭവിച്ച ടെൻഷൻ. അവൾ അവന്റെ ചുണ്ടിൽ ചുണ്ടുകൾ ചേർത്തു. കുഞ്ഞു കരഞ്ഞതും അവൾ അവനെ വിട്ടു. ഇനി ഇതിന് നിന്റെം സമ്മതം വേണമല്ലേ മറന്നു അത് അവൻ കുറച്ചു പരിഭവത്തോടെ പറഞ്ഞു . സഫു പൊട്ടിചിരിച്ചോണ്ട് കുഞ്ഞിനെ എടുത്തു. കുഞ്ഞു കണ്ണ് തുറന്നു നോക്കിയതും സഫു ഫൈസിയുടെ കയ്യിൽ അമർത്തി പിടിച്ചു. അവൻ സഫുനെ നോക്കി. ഞെട്ടലോടെ കുഞ്ഞിന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്നത് കണ്ടു. അവനും നോക്കി. വെള്ളാരം കണ്ണുകൾ. കണ്ണും തുറന്നു അവരെ നോക്കുന്ന കുഞ്ഞിനെ കണ്ടതും ഫൈസിയുടെ മനസ്സ് ഉരുവിട്ടു എന്റെ അൻസിയുടെ കണ്ണുകൾ.

സഫുന്റെ ഉമ്മ ഷാഹിന. നേരത്തെ കണ്ടപ്പോഴേ തോന്നിയിരുന്നു കുഞ്ഞിന്റെ മുഖച്ഛായ. സഫുന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് അവൻ കണ്ടു. സന്തോഷം ആണോ സങ്കടം ആണോന്ന് തിരിച്ചറിയാത്ത അവസ്ഥ. അവളുടെ കണ്ണുകൾ തുടച്ചു അവൻ അവളെ അടുത്ത് ഇരുന്നു അവളെ ചേർത്ത് പിടിച്ചു പറഞ്ഞു. എന്തിനാ കരയുന്നെ സന്തോഷിക്കുകയല്ലേ വേണ്ടേ . ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലാത്ത ആ മുഖം നിന്നെ തേടി വന്നില്ലേ. ഞാൻ പറയാറില്ലേ നിന്റെ ഉമ്മാന്റെ പ്രാർത്ഥന എന്നും നിന്റെ കൂടെ ഉണ്ടാകുമെന്ന്. അപ്പോൾ അവളെ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു ഉമ്മ എന്റെ കൂടെ തന്നെ ഉണ്ട്. അവൾ അവന്റെ തോളിലേക്ക് ചാരി ഇരുന്നു. അവൻ അവളെ ചേർത്തു പിടിച്ചു. ആ കുഞ്ഞു മാലാഖയെ അവൾ നെഞ്ചോടു ചേർത്ത് പിടിച്ചു. എന്റെ ജീവനും ജീവിതവും ഇവരാണ് ഒരിക്കലും പിരിക്കല്ലേ ഞങ്ങളെ റബ്ബേ. മനമുരുകി തന്നെ അവൾ പ്രാർത്ഥിച്ചു. **

വൈകുന്നേരത്തോടെ അവളെ റൂമിലേക്ക് മാറ്റി. എല്ലാവരും ഉണ്ടായിരുന്നു അവിടെ. ഫൈസിയുടെ വീട്ടുകാർ സഫുന്റെ വീട്ടുകാരും സാലിയും നിദയും സനയും ഷാഹിദും അജുവും ഭാര്യയും എല്ലാവരും. ദൂരെ മാറി നിന്നു അവളെ നോക്കുന്ന ബഷീറിനെയും ഷെറിയെയും അവൾ കണ്ടു. അഹ്മദ് പോയി കുട്ടിയെ എടുത്തു ബഷീറിന്റെ കയ്യിൽ കൊടുത്തു. സഫുന് അപ്പോഴാണ് ആശ്വാസം ആയത്. എന്റെ ഉപ്പാക്ക് ഇഷ്ടക്കേടില്ലല്ലോ. കുട്ടിയുടെ മുഖം കണ്ടതും ആ മുഖത്തും ഒരു ഞെട്ടൽ സഫു കണ്ടു. ബഷീറിന്റെ കണ്ണുകൾ കുറ്റബോധം കൊണ്ട് നിറഞ്ഞു. ആ കുഞ്ഞിന്റെ കാലിൽ തൊട്ടു അയാൾ മനസ്സ് കൊണ്ട് ആത്മാർത്ഥമായി മാപ്പ് പറഞ്ഞു. ഷെറിയും കുഞ്ഞിനെ എടുത്തു കൊഞ്ചിച്ചു. സഫുന് എല്ലാം കണ്ടു സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.

എന്നും ഇങ്ങനെ എല്ലാവരും സന്തോഷത്തോടെ തന്റെ കൂടെ ഉണ്ടാവണമെന്ന് അവൾ പ്രാർത്ഥിക്കാനും മറന്നില്ല. ഷെറി കുട്ടിയെ സഫുന്റെ അടുത്ത് കിടത്താൻ നോക്കിയതും ഫൈസി വന്നു അവളെ വാങ്ങി. അവന്റെ നെഞ്ചോട് ചേർത്ത് പിടിച്ചതും ദേഹത്ത് മൂത്രം ഒഴിച്ചതും ഒന്നിച്ചായിരുന്നു. എല്ലാവരും കളിയാക്കി . ഫൈസി സഫുന്റെ കയ്യിൽ കുട്ടിയെ കൊടുത്തു എന്നിട്ട് പറഞ്ഞു. ഇത്രയും നാൾ നിന്റെ ഉമ്മാക്ക വൈറ്റ് ഷർട്ട് ഇട്ടാൽ പ്രോബ്ലം ഇപ്പൊ നിനക്കും തുടങ്ങിയോ. സത്യം പറയ് സഫു വയറ്റിൽ നിന്നെ പറഞ്ഞു പഠിപ്പിച്ചതാണോ വൈറ്റ് ഷർട്ട് ഇടാൻ വിടരുതെന്ന്. എല്ലാവരും അപ്പോഴാ അത് ശ്രദ്ധിച്ചത്. നീ ഇനി വൈറ്റ് ഇടേണ്ട മോനെ. അക്കാര്യത്തിലും അങ്ങനെ ഒരു തീരുമാനം ആയി അജു വിളിച്ചു പറഞ്ഞതും അവിടെ കൂട്ടച്ചിരി മുഴങ്ങി. 🌹🌹ശുഭം 🌹🌹 

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story