മിഴികൾ മൊഴിയും പ്രണയം: ഭാഗം 1

രചന: റിസ്‌വാന റിച്ചു

(  പേര് പോലെ തന്നെ ഇത് ഒരു പ്രണയ കഥയാണ്... ഇതിലെ നമ്മുടെ നായകനാണ്  ഫവാസ്... ഫവാസിന് ഉപ്പയും ഉമ്മയും ഒരു സഹോദരിയുമാണ്.. ഉപ്പ ഇബ്രാഹിം.  ഉമ്മ റസിയ.. സഹോദരി ഫാത്തിമ.. അവർ എല്ലാവരും ദുബായിൽ ആണ് താമസം... ഉപ്പാന്റെ കാശില് അടിച്ചു പൊളിച്ചു ജീവിക്കുകയിരുന്നു അവനും.. ഇപ്പോൾ നാട്ടിൽ വന്നു പഠനം തുടരാൻ ആണ് അവന്റെ ആഗ്രഹം.. അതിന് വേണ്ടി അവൻ ഇന്ന് നാട്ടിലേക് വരികയാണ്.... )

എയർപോട്ടിൽ നിന്ന് പുറത്ത് ഇറങ്ങി.. ഫോൺ എടുത്ത് കൂട്ടുകാരന്റെ നമ്പറിലേക് ഡെയിൽ ചെയ്തു...

" ഹെലോ.... ഡാ ഫൈസലേ നിങ്ങൾ ഇത് എവടെ പോയി കിടക്കുവ..  നിന്നോട് ഞാൻ ഇന്നലെ പറഞ്ഞതല്ലേ കൃത്യ സമയത്ത് എത്തണമെന്ന്.."

" സോറിഡ..  നമ്മൾ എത്താറായി ഒരു 5 മിനുട്ട്.. ഈ നാറി ജാസിഫ്  എഴുനെൽകണ്ടേ... രാവിലെ 6 മണിക്ക് വിളിക്കാൻ തുടങ്ങിയതാ ഞാൻ ഈ തെണ്ടിയെ 7 മണിക്ക എന്നിട്ട് എണീറ്റെ.. "

" ഓക്കേ ഓക്കേ വേഗം  വാ.." 

ഫൈസലും ജാസിഫ് എയർ പോട്ടിൽ എത്തി....
"ഇവൻ ഇത് എവിടെയാ...കാണുന്നില്ലാലോ..."
ഫൈസൽ അവിടെയോക്കെ തിരഞ്ഞു കൊണ്ട് പറഞ്ഞു....
" ഡാ.... ഫൈസു....."
പിറകിലൂടെ വന്നു ഫവാസ് വിളിച്ചു...
അവനെ കണ്ടപ്പോൾ അടുത്തേക് പോയി അവനെ കെട്ടിപിടിച്ചു....

" എത്ര വർഷമായിടാ കണ്ടിട്ട്... +2 കഴിഞ്ഞു നീ പോയതല്ലേ...ഇപ്പോൾ 5 വർഷം കഴിഞ്ഞു..."

" വാടാ ബാക്കി പുരാണം വണ്ടിയിൽ കയറിയിട്ട്..."
ജാസിഫ് ചിരിച്ചു കൊണ്ട് പറഞ്ഞു......

ഫൈസൽ പെട്ടിയൊക്കെ ഡിക്കിയിൽ എടുത്തു വെച്ചു... അവർ കാറിൽ കയറി യാത്ര തുടങ്ങി..

"ഡാ എവിടെയാ നിന്റെ താമസം...? നിന്റെ വീട്ടിൽ ആരുമില്ലല്ലോ..  ആ വീട് നിങ്ങൾ ആർക്കോ വാടകക് കൊടുത്തിരിക്കുക അല്ലേ....."

" അതേടാ അവിടെ താമസം പറ്റില്ല... പിന്നെ ഉപ്പാന്റെ ഒരു ഫ്രണ്ടിന്റെ വീടുണ്ട്.. അവിടെയും ആരും താമസം ഇല്ല... അത്യാവശ്യം വീട്ടിൽ വേണ്ട   ഉപകരണവും ഉണ്ട്.. അവിടെ താമസിക്കാം എന്നാ കരുതുന്നെ... ആദ്യം ഉപ്പാന്റെ ഫ്രണ്ട് വീട്ടിൽ പോയിട്ട്  ചാവി വാങ്ങിക്കണം... നിങ്ങളും എന്റെ കൂടെ അവിടെ വാ താമസിക്കാൻ.. നമുക്ക് അടിച്ചു പൊളിക്കാം....."
 
" ഞൻ റെഡി...." ഫൈസൽ പറഞ്ഞു....
"ഞാൻ എപ്പോഴേ റെഡി..." ജാസിഫ് ചിരിച്ചു കൊണ്ട് പറഞ്ഞു........ 

പഴയ ഓരോ കാര്യങ്ങൾ സംസാരിച്ചു ചിരിച്ചും കളിച്ചും അവർ യാത്ര ചെയ്തു.... 
ഉപ്പാന്റെ ഫ്രണ്ട്ന്റെ വീട്ടിൽ പോയി അവർ ചാവി വാങി നേരെ ഫൈസലിന്റെ  വീട്ടിലേക് പോയി... 
അവിടെ എത്തി......

" ഉമ്മ്മ.... ഉമ്മ.. " ഉമ്മാനെ വിളിച്ചു കൊണ്ട് ഫൈസൽ വീട്ടിൽ അകത്തേക്കു കയറി.. ജാസിഫ് കൂടെ കയറി... ഫവാസ് അവിടെ തന്നെ നിന്ന്.. 

" നീ എന്താടാ അവിടെ തന്നെ നിൽക്കുന്നെ....? കയറി വാടാ... നിനക്കെന്താ നാണം ആവുന്നോ.."  ഫൈസൽ കളിയാക്കി കൊണ്ട് ചോദിച്ചു..."

" നീ ഒന്ന് പോടാ...." ഫവാസ് ചിരിച്ചു കൊണ്ട് പറഞ്ഞു... 

" ഉമ്മാ.. ഈ ഉമ്മ ഇത് എവടെ പോയി.... "

" എന്താടാ നീ ഇങ്ങനെ വിളിച്ചു കൂവുന്നേ... നിന്റെ ആരേലും ചത്തോ...." ഉമ്മ അടുക്കളയിൽ നിന്ന് അവിടെക്ക് വന്നു....

" ഉമ്മ ഇത് ആരാ വന്നിരിക്കുന്നുന്ന്  നോക്കിയേ..."

" ഇത് ജാസിഫ് അല്ലേ....? ഇവനെ കാട്ടിതരാന നീ ഈ വിളിച്ചു കൂവിയെ..? 

" ഓ.... ഈ കോന്തനെ നോക്കാന് അല്ല പറഞ്ഞെ.. അവനെ നോക്...
ആളെ മനസ്സിലായില്ല  ഉമ്മാക്.. ഉമ്മ ഫവാസിന്റെ മുഖം തന്നെ നോക്കി... ഫവാസ് ഉമ്മാന്റെ അടുത്തേക് വന്നു...
" നല്ല മുഖ പരിജയം ഉണ്ട്.. പക്ഷെ......"  
" ഉമ്മ ഇത് ഫവാസ് ആണ് എന്റെ കൂടെ മുമ്പ് പഠിച്ചേ.. ഇവിടെ മുമ്പ് എന്റെ കൂടെ വന്നിട്ടുണ്ട്..." 

" ആ ഇപ്പോ മനസ്സിലായി.... മോൻ ദുബായിൽ ആയിരുന്നില്ലേ....?
" അതെ ഉമ്മ ഞാൻ ഇന്ന് വന്നതേ ഉള്ളു...."
അവൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.....
"ഉമ്മ ഫവാസ് തനിച്ചാ താമസം അത് കൊണ്ട് ഞാനും ജാസി യും കൂടെ താമസിക്കാ വിചാരിച്ചു..." 
" അല്ലേലും നീ 
ഇവിടെ നിന്ന് രക്ഷപെടാൻ നോക്കുക അല്ലേ..." 
 ഉമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു...
 " ഈ ഉമ്മയുടെ ഒരു കാര്യം..... ഉമ്മ കഴിക്കാൻ എന്തേലും എടുക്... നല്ല വിശപ്...  

" നിങ്ങൾ കൈ കഴുകി ഇരുന്നോ... ഇപ്പോ എടുത്ത് വെക്കാം... 

" ഇവിടെ വേറെ ആരുമില്ലേ ഫൈസു..."
ഫവാസ് ചോദിച്ചു... 

" ഉപ്പ പള്ളിയിൽ പോയിക്കാണും... ഇക്കയും ഭാര്യയും കുഞ്ഞും പുറത്ത് പോയി എന്നാ തോന്നുന്നേ.. അവരെയൊക്കെ നമുക്ക് പിന്നെ ഒരു ദിവസം വന്നു കാണാം.." 

 ഉമ്മ ഫുഡ്‌ കൊണ്ട് വെച്ച്.... അവർ ഭക്ഷണം കഴിച്ചു  ഫൈസലിന്റെ ഡ്രസ്സ്‌ ഒക്കെ എടുത്ത് അവിടെ നിന്ന് ഇറങ്ങി..... 

നേരെ ജാസിഫ്ന്റെ വീട്ടിൽ പോയി അവന്റെ ഉമ്മാനോട് പറഞ്ഞു അവിടെ നിന്നും ഇറങ്ങി... 

( ജാസിഫിന് ഉമ്മ മാത്രമേ ഉള്ളു.. ഉപ്പ അവന്റെ  ചെറുപ്പത്തിൽ തന്നെ മരിച്ചിരുന്നു... ഉമ്മാന്റെ സഹോദരിയുടെ കൂടെ ആണ് അവർ താമസിക്കുന്നത്...) 
അങ്ങനെ അവർ താമസ സ്ഥലത്ത് എത്തി..  വലിയ വീട് അല്ലേലും ഭംഗി ഉള്ള വീട്.. അവർക്ക്  വീട് നന്നായി ഇഷ്ടപ്പെട്ടു.. 
അവർ വീട് തുറന്ന് അകത്തു കയറി... ആൾതാമസം ഇല്ലേലും ഇവർ വരുന്നുണ്ട് എന്ന് അറിഞ്ഞത് കൊണ്ട് വീടൊക്കെ ക്ലീൻ ചെയ്ത് വെച്ചിട്ടുണ്ട്.
യാത്ര ക്ഷീണം കൊണ്ട് അവിടെ എത്തിയ ഉടൻ ഫ്രഷ് ആയി 3  പേരും കിടന്ന് ഉറങ്ങി..

പിന്നെ എണീറ്റത് രാത്രി 8 മണിക്ക് ആണ്...

"ഡാ ഫവാസ്  എന്തെങ്കിലും ഫുഡ്‌ വാങ്ങി വാടാ.. വിശന്നിട്ടു വയ്യ... "

അവൻ വേഗം മുഖം കഴുകി... ഫുഡ്‌ വാങ്ങാൻ ഇറങ്ങി.. 

അവിടെ ഒരു ബൈക്ക് ഉണ്ടായിരുന്നു.. ഫവാസിന്റെ ഉപ്പാന്റെ കൂട്ടുകാരന്റെ മകന്റെ ആണ്..  വീടിന്റെ ചാവി കൊടുത്തപ്പോൾ അതിന്റെ ചാവി കൂടി കൊടുത്തിരുന്നു......

അവൻ ആ ബൈക്ക് എടുത്ത് ഫുഡ്‌ വാങ്ങാൻ ഒരു ഹോട്ടലിലേക്കു പോയി...  അവിടുന്ന് ഫുഡിന് ഓഡർ കൊടുത്തു... 

നല്ല ഒരു മഴ പെയ്യാനുള്ള ലക്ഷണം ഉണ്ടായിരുന്നു... 

ഫുഡ്‌ വാങി അവൻ ഹോട്ടലിൽ നിന്ന് ഇറങ്ങി.. 
ബൈക്ക് എടുക്കുമ്പോൾ തന്നെ ചെറുതായി മഴ പൊടിയൻ തുടങ്ങിയിരുന്നു...

കുറച്ചു കൂടി കഴിഞ്ഞപ്പോൾ മഴ കുറച്ചു കൂടി പെയ്യാൻ തുടങി...
അവൻ വീടിനടുത്തു എത്താൻ ആയി.. പെട്ടന് വണ്ടിയുടെ മുന്നിൽ ഒരു പെൺകുട്ടി വന്നു... 

അവൻ പെട്ടന് ഞെട്ടി... വേഗം ബ്രൈക് പിടിച്ചു... 
അവളും പേടിച്ചിരുന്നു... 
 
അവൻ ആരാണെന്നു അറിയാൻ നോക്കി.. 
രാത്രിയും മഴയും ആയത് കൊണ്ട് ആളെ ശെരിക്കും കാണുന്നില്ല....  
അവൻ ബൈകിന്റെ ലൈറ്റ് അവളുടെ മുഖത്തേക്ക് അടിച്ചു....

മഴ പെയ്യുന്നത് കൊണ്ട് തട്ടം കൊണ്ട് മുഖം മറച്ചിരിക്കുകയാണ് അവൾ.... 
 
എങ്കിലും ബൈകിന്റെ ലൈറ്റ് വെളിച്ചത്തിൽ അവളുടെ കണ്ണുകൾ മാത്രം അവൻ കണ്ടു...

ഭംഗി ള്ള രണ്ട് കണ്ണുകൾ....  വെള്ളാരം കല്ലുപോലെ തിളങ്ങുന്ന പോലെ അവനു തോന്നി... അവനു ആ കാണുകളിൽ നിന്ന് കണ്ണെടുക്കാൻ തോന്നിയില്ല...  അവൻ അവളെ തന്നെ നോക്കി നിന്ന്.... അവൾ അവനെയും നോക്കി... 

മഴയുടെ ശക്തി വീണ്ടും കൂടിയപ്പോൾ അവൾ അവിടെ നിന്ന് ഓടിപോയി... 
അവൻ ഒരു നിമിഷം സ്വപ്നമെന്നപോലെ അവിടെ തന്നെ മഴ നനഞു നിന്നു......

തുടരും......

Share this story