മിഴികൾ മൊഴിയും പ്രണയം: ഭാഗം 13

രചന: റിസ്‌വാന റിച്ചു

രണ്ട് പേരും ഒരുപാട് നേരം സംസാരിചിട്ട് ആണ് അന്ന് വീട്ടിലേക്ക് പോയത്..... 
അന്ന് രാത്രി മുഴുവൻ ഫവാസിന്റെ കൂടെ ഉള്ള ജീവിതം സ്വപ്നം കണ്ടു ഉറങ്ങുക ആയിരുന്നു ജാസ്മിൻ... അവളുടെ ഉറക്കത്തിൽ പോലും അവൾ  പുഞ്ചിരിക്കുന്നുണ്ടായിരുന്നു.... 

"ഡാ ഫവാസ്.... നിന്റെ വീട്ടുകാർ വന്നാൽ നിന്റെ താമസം അങ്ങോട്ട്‌ മാറ്റുമോ..."

"ഹേയ് പോടാ... അപ്പോൾ ഞാൻ എന്റെ ജാസ്മിയെ എങ്ങനെ കാണും... അങ്ങോട്ട്‌  താമസം ഒന്നും മാറ്റില്ല പക്ഷെ ഇടക്ക് അവിടെ പോയി നിൽക്കേണ്ടി വരും... 

"അപ്പോൾ നിന്നെ കുറച്ചു കൂടി സഹിക്കേണ്ടി വരും അല്ലെ... " ഫൈസൽ ചിരിച്ചു കൊണ്ട് പറഞ്ഞു...."

"ഞാൻ ഈ വീട് സ്വന്തമായി വാങ്ങിയാലോ എന്ന് ആലോചിക്കുന്നുണ്ട്.. " അതിനിടയിൽ ജാസി പറഞ്ഞു.... 

"ഓ പിന്നെ..  വലിയ റിസോർട്ട് മാനേജർ ആയപ്പോൾ ചെക്കന് ഭയങ്കര ജാഡ..." 

"ഒന്ന് പോടാ കോപ്പേ.... ഈ വീട് എനിക്കു ഒരുപാട് ഇഷ്ടപ്പെട്ടു....  "

"എന്നാൽ ഞാൻ പറഞ്ഞ പോലെ നീ ദിയയെ കെട്ടിക്കോ.. അപ്പോൾ പിന്നെ ഒരു വെടിക്ക് രണ്ട് പക്ഷി.... "

"അങ്ങനെ ഇപ്പോൾ രണ്ട് പക്ഷി വേണ്ട.... എനിക്കു ഉള്ള പക്ഷി അത് വേറെ ഉണ്ട് അത് എനിക്കു തന്നെ കിട്ടും...."

"കിട്ടും കിട്ടും രാജകുമാരി വരും നീ നോക്കി നിൽക്... ഞാൻ ഉറങ്ങട്ടെ നാളെ രാവിലെ ഇന്റർവ്യൂ ഉണ്ട്... ജോലിയും കൂലിയും ഇല്ലാത്തവരെ ഇപ്പോൾ ഒരു പെണ്ണിനും വേണ്ട...."

"ഹഹഹ നിനക്ക് വിഷമം ഉണ്ട് അല്ലെ ശബാന പോയതിൽ ഫൈസലേ..." ഫവാസ് ചിരിച്ചു കൊണ്ട് ചോദിച്ചു....

"കുറേശെ... ആ പന്നിടെ മോൾക് വേണ്ടി ചിലവാക്കിയത് ചെറിയ ക്യാഷ് ഒന്നുമല്ലലോ.. അതൊക്കെ സ്ത്രീധനത്തിൽ അട്ജെസ്റ്റ് ആകാം എന്ന് കരുതിയതാ ഒക്കെ പോയി....." 

"വെറുതെ അല്ല ഹംകേ നിന്നെ അവൾ കളഞ്ഞിട്ടു പോയത്.... ആർക്കാ പടച്ചോനെ ഇവനെ സഹിക്കാൻ ഉള്ള വിധി കൊടുക്കാൻ പോവുന്നത്.. ആ പെണ്ണിന്റെ കഷ്ട കാലം...." ഫവാസ് ചിരിച്ചു കൊണ്ട് പറഞ്ഞു...."

"പോടാ കോപ്പേ... "എന്ന് പറഞ്ഞു അവന്റെ മേലെക്ക് കാൽ ഇട്ട് കെട്ടി പിടിച്ചു കിടന്നു....

പിറ്റേന്ന് രാവിലേ ജാസി ജോബിന് പോയി... ഫൈസൽ ഇന്റർവ്യൂക്കും പോയി... ഫവാസ് ഉറക്കത്തിൽ ആണ്..... പുറത്ത് നിന്ന് ബെൽ അടിക്കുന്നത് കേട്ടു ഷാനുക്ക ഡോർ തുറന്നു.... 

പെട്ടന്ന് ആരാ എന്ന് മനസ്സിലായില്ല... പിന്നേ ഫാത്തിമയെ കണ്ടപ്പോൾ ഷാനുക്കാക് ആളെ മനസ്സിലായി...ഫവാസ് ഫാത്തിമയുടെ ഫോട്ടോ ഷാനുക്കാക് കാണിച്ചു കൊടുത്തിരുന്നു... 

"ഹായ് ഷാനുക്കാ... how are you...."  ഷാനുക്കാനെ കണ്ട ഉടൻ ഫാത്തിമ പറഞ്ഞു...

"Fine... ഫാത്തിമ....."

"എന്നെ മനസ്സിലായോ....." ഫാത്തിമ ചിരിച്ചു കൊണ്ട് ചോദിച്ചു....

"പിന്നേ മനസ്സിലാവാതെ.... ഫവാസ് കുഞ്ഞു പെങ്ങളെ ഫോട്ടോ കാണിച്ചിരുന്നു.... അകത്തേക്ക് കയറു എന്താ എല്ലാരും പുറത്തു നിൽക്കുന്നത്... 

"ഫവാസ് എണീറ്റില്ലേ...." ഫവാസിന്റെ ഉപ്പ ചോദിച്ചു....

"ഇല്ല... അവൻ എഴുന്നേൽക്കുന്ന ടൈം ആവുന്നല്ലെ ഉള്ളു... മുമ്പേ ക്ലാസ്സിന് പോവുന്ന ടൈം നേരത്തെ എണീക്കാറുണ്ട്..... നിങ്ങൾ ഇരിക് ഞാൻ അവനെ വിളിക്കാം....." 

"അയ്യോ  വേണ്ട... പാച്ചുക്കാനെ ഞാൻ പോയി വിളിക്കാം...." എന്ന് പറഞ്ഞു... കിച്ചണിൽ പോയി ഫ്രിഡ്ജിൽ നിന്ന് ഒരു ബോട്ടിൽ വെള്ളം എടുത്തു ഷാനുക്കാനെ നോക്കി ഒന്ന് കണ്ണ് ഇറുക്കി കാണിച്ചു അവൾ റൂമിലേക്ക് പോയി.... 

"ഫാത്തിമ കുറുമ്പി ആണെന്ന് ഫവാസ് പറഞ്ഞിരുന്നു..  ഇത്ര കുറുമ്പി ആണെന്ന് കരുതിയില്ല..." ഷാനുക്ക പറഞ്ഞു...  ഫവാസിന്റെ ഉപ്പയും ഉമ്മയും ഷാനുക്ക പറയുന്നത് കേട്ടു ചിരിച്ചു....

പുതപ്പ് ഫുൾ മൂടി കിടക്കുക ആയിരുന്നു ഫവാസ്... ഫാത്തിമ മെല്ലെ പോയി മുഖത്ത് നിന്ന് പുതപ്പ് മാറ്റി.... ഫവാസിന്റെ ഉറക്ക് കണ്ടപ്പോൾ അവൾ ചിരി അടക്കി പിടിച്ചു നിന്നു.... ബോട്ടിലിന്റെ മൂടി ഊരി വെള്ളം ഫവാസിന്റെ മുഖത്തെക്ക് ഒഴിച്ചു.....
ഫവാസ് ബെഡിൽ നിന്ന് അയ്യോ... എന്ന് പറഞ്ഞു  ചാടി എണീറ്റു.... ഫാത്തിമ പൊട്ടി ചിരിച്ചു.... 

"എടി പാത്തുമ്മ............" എന്ന് വിളിച്ചു അവൻ ബെഡിൽ നിന്ന് ചാടി എണീറ്റു അവളെ പിടിക്കാൻ പോയപ്പോൾ അവൾ റൂമിൽ നിന്ന് ഓടി.... പിറകെ അവനും ഓടി.. ഫാത്തിമ വേഗം ഹാളിൽ വന്നു ഉമ്മാന്റെ പിറകിൽ ഒളിച്ചു.....
ഫവാസും ഹാളിലേക്ക് വന്നു.... 
"ഇങ്ങോട്ട് വാടി കാന്താരി... നീ എന്താ പേടിച്ചു ഒളിക്കുന്നെ....
"അയ്യടാ വന്നത് തന്നെ... വന്നാൽ എന്റെ ചെവി പിടിച്ചു പൊന്നാക്കും എനിക് അറിയാം...." 

"എന്താടാ ഫവാസ് നീ വളർന്നു പോത്ത് പോലെ ആയില്ലേ....."

"ഇവള് കാണിച്ചത് കണ്ടില്ലേ ഉമ്മാ....."

"അത് പിന്നെ 10 മണി ആയിട്ടും എഴുനേൽക്കാഞ്ഞിട്ടു അല്ലെ...." ഫാത്തിമ ചിരിച്ചു കൊണ്ട് പറഞ്ഞു.... " 

നിനക്ക് ഞാൻ വെച്ചിട്ടുണ്ട് മോളെ..  എന്നു മനസ്സിൽ ചിന്തിച്ചു അവളെ തന്നെ തറപ്പിച്ചു നോക്കി.... അവൾ അവനെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു... അപ്പോയെക്കും ഫവാസിന് ചിരി വന്നു... 

"എത്ര മണിക്കാ എത്തിയെ വീട്ടിൽ....." ഫവാസ് ഉപ്പാനോട് ചോദിച്ചു...
"രാവിലെ 6 മണിക്ക് എത്തി... എത്തി കുറച്ചു കഴിഞ്ഞ ഉടൻ തുടങ്ങിയിന് ഇക്കാന്റെ അടുത്ത് പോവാം എന്ന് പറഞ്ഞു ഫാത്തിമ ബഹളം വെക്കാൻ.. സഹികേട്ടപ്പോൾ കൂട്ടി വന്നു....

"ജാസിക്കയും ഫൈസൽക്കയും എവിടെ...." ഫാത്തിമ ചോദിച്ചു....
"പറഞ്ഞത് പോലെ അവർ എവിടെ കാണാൻ ഇല്ലാലോ... 
"ജാസി ജോലിക്ക് പോയി... ഞാൻ ഉമ്മാനോട് പറഞ്ഞിരുന്നില്ലേ ജോലി കിട്ടി എന്ന്..  പിന്നെ ഫൈസൽ ഇന്റർവ്യൂ ഉണ്ട് എന്ന് പറഞ്ഞു രാവിലെ തന്നെ പോയി.... " 
"ഓ...  അപ്പോൾ ഇക്ക മാത്രേ മടിയൻ ആയിട്ട് ഉള്ളു അല്ലെ...." ഫാത്തിമ ചിരിച്ചു കൊണ്ട് പറഞ്ഞു.... 
"നീ പോടീ..... ഞാൻ ഫ്രഷ് ആയിട്ട് വരാം..." എന്ന് പറഞ് ഫവാസ് റൂമിലെക്ക് പോയി... 
"നിങ്ങൾ വീടൊക്കെ ഒന്ന് കാണ് അപ്പോയെക്കും ഞാൻ കഴിക്കാൻ എന്തേലും എടുക്കാം എന്ന് പറഞ്ഞു ഷാനുക്കാ കിച്ചണിലേക്ക് പോയി... 
"ഞാനും സഹായിക്കട്ടെ ഷാനുക്ക.... "ഫാത്തിമ ഷാനുക്കന്റെ പിറകിലെ പോയിട്ട് ചോദിച്ചു..." 
"പാത്തുമ്മക്ക് ഫുഡ്‌ ഉണ്ടാകാൻ ഒക്കെ അറിയോ..."
"പിന്നല്ലാതെ.... ഞാനും നല്ല കുക്ക് ആണ്... പിന്നെ ഈ പാത്തുമ്മ എന്ന് വിളി വേണ്ടാട്ടോ.. എന്നെ കളിയാക്കി വിളിക്കുന്നത് ആണ് അത്.." 
"ഹഹഹ അത് നിന്റെ പേരല്ലേ.... പാത്തുമ്മ.... "
"അയ്യടാ... എന്റെ പേര് ഫാത്തിമ എന്നാ... ബുദ്ധി മുട്ട് ആണേൽ ഫാത്തി എന്ന് വിളിച്ചോ... പാത്തുമ്മ വിളിക്കണ്ട..... " 
"ശരി പാത്തുമ്മ.....  അല്ല സോറി ഫാത്തി....." 
ഫാത്തിമ ഒരു വായാടി ആണ്... ഷാനുക്കാക് അവളെ പെട്ടന്ന് തന്നെ ഇഷ്ടമായി... പാചകം തീരും വരെ ഓരോന്ന് സംസാരിച്ചു അവൾ കിച്ചണിൽ തന്നെ നിന്നു....  
പിന്നേ അവൾ ഫവാസിന്റെ റൂമിലെക്ക് പോയി.. 
" ഒന്നര മണിക്കൂർ ആയല്ലോ ഇക്ക നിങ്ങൾ ബാത്‌റൂമിൽ.... ഷാനുക്കന്റെ ഫുഡ്‌ ഒക്കെ റെഡി ആയി.. നിങ്ങളെ കുളി ഇനിയും കഴിഞ്ഞില്ലേ..." 
" പോടീ... ഞാൻ നല്ല വൃത്തിയായിട്ടെ കുളിക്കു നിന്നെ പോലെ അല്ല.... "
"പിന്നെ വൃത്തി ഉള്ള ഒരാൾ.... " 
അവൾ റൂമിൽ ഉള്ള ഷെൽഫിൽ ഒരു ബുക്ക്‌ കണ്ടു അത് എടുത്തു... അതിൽ ഫവാസ് ജാസ്മിനെ ആദ്യമായി കണ്ടപ്പോൾ വരച്ച അവളുടെ കണ്ണിന്റെ പടം കിട്ടി.... 
അവൾ അത് എടുത്തു നോക്കുമ്പോയെക് കുളി കഴിഞ്ഞു ഫവാസ് ഇറങ്ങി... അവൾ വേഗം ആ പേപ്പർ പുറകിൽ പിടിച്ചു.....

"എന്താ പാത്തുമ്മ ഒരു പരുങ്ങി കളി..  എന്താ നിന്റെ കയ്യിൽ.... " 
അവൾ അപ്പോൾ ആ പേപ്പർ തുറന്നു പിടിച്ചു ഫവാസിനെ കാണിച്ചു ചിരിച്ചു....
" പാത്തുമ്മ അത് ഇങ്ങു താ...." 
"അയ്യടാ ഇത് ആരുടെ കണ്ണാ...."
"അത് ഞാൻ ചുമ്മ വരച്ചതാ....." 
"പിന്നെ ചുമ്മാ ഇക്ക വരയ്ക്കില്ല എനിക്കു അറിയാം... " 
"അത് ഞാൻ നിന്നോട് പറഞ്ഞില്ലേ... നിനക്ക് ഒരു ബാബിയെ കണ്ടു വെച്ചിട്ടുണ്ട് എന്ന് അവളുടെയാ...."
"എനിക്കു എപ്പോഴാ പരിജയപെടുത്തി തരുക...." 
"അതൊക്കെ  തരാം.. സമയം ആവട്ടെ....." 
"ഓ പിന്നേ...  രാജകുമാരി ആണോ... സമയം കുറിച്ച് പരിജയപെടാൻ..... "
"പിന്നല്ലാതെ രാജകുമാരി തന്നെയാ...."
"ഓ വലിയ രാജകുമാരി വന്നിരിക്കുന്നു.. എനിക്കൊന്നും പരിജയപെടണ്ടാ......." 
"നീ  പിണങ്ങല്ലേ.... നിനക്ക് അല്ലെ ഞാൻ ആദ്യം കാണിച്ചു തരുക...  നിനക്ക് ഇഷ്ടമായില്ല എങ്കിൽ ഞാൻ അവളെ കെട്ടുക പോലും ഇല്ല..... "
"അയ്യടാ  കൂടുതൽ സുഗിപ്പിക്കണ്ട....  ഇന്നാ രാജകുമാരിയുടെ കണ്ണ്..... " എന്ന് പറഞ്ഞു ആ പേപ്പർ അവൾ ഫവാസിന്  കൊടുത്തു.... അത് കൊടുക്കാൻ അവന്റെ അടുത്ത് വന്നതും അവൻ അവളെ കൈപിടിച്ച് വെച്ച് അവളുടെ ചെവിയിൽ പിടിച്ചു..... 

"ആാാാ  ആാാ... ഇക്കാക്ക വിട് എനിക്ക് വേദനിക്കുന്നു.... 
" നീ എന്തിനാ എന്റെ മുഖത്ത് വെള്ളം ഒഴിച്ചത്... ഇനി ഒഴിക്കുമോ.... "
" ഇല്ലാ.... ഇല്ല  ഇല്ല....  പിടി വിട്... " അവൾ കിടന്നു തുള്ളി കളിച്ചപ്പോൾ അവൻ വിട്ടു...
അവന്റെ അടുത്ത് നിന്ന് കുറച്ചു മാറി നിന്ന് 'ഇനിയും ഞാൻ ഒഴിക്കും എന്ന് പറഞ്ഞു അവൾ ഓടി... " അവൻ അവളെ കളി കണ്ടപ്പോൾ ചിരി വന്നു.... 
ചെവിയും തടവികൊണ്ട് അവൾ ഹാളിലേക്ക് വന്നു... അപ്പോഴേക്കും ഫുഡ്‌ ഒകെ ടേബിളിൽ വിളമ്പി വെച്ചിരുന്നു... 
"മോളെ നീ ഇക്കാക്കയെ വിളിച്ചു വാ...." ഉമ്മാ പറഞ്ഞു 
"ഞാൻ വിളിക്കില്ല...  വേണേൽ പോയി വിളിക്ക്.. എന്ന് പറഞ്ഞു അവൾ കഴിക്കാൻ ഇരുന്നു... 
"ഇക്കയും പെങ്ങളും പിണങ്ങിയോ..." ഷാനുക്കാ ചിരിച്ചു കൊണ്ട് ചോദിച്ചു...." അവൾ ഒന്നും മിണ്ടാതെ നിന്നു... 
അപ്പോയെക്കും ഫവാസ് അവിടെ വന്നു... എല്ലാരും ഫുഡ്‌ കഴിക്കാൻ ഇരുന്നു... ഷാനുക്കയും കൂടെ ഇരുന്നു.... 

"ഫവാസ് കഴിച്ചു കഴിഞ്ഞാൽ നീയും റെഡി ആയി  വാ നമ്മുടെ കൂടെ വീട്ടിലേക്കു...നിന്നോട് കുറച്ചു കാര്യം സംസാരിക്കാൻ ഉണ്ട്.. " ഉപ്പ പറയുന്നത് കേട്ട് ഫവാസ് ഒന്ന് ഞെട്ടി..."
"
“അത് പിന്നേ... ഉപ്പ ഞാൻ വൈകുന്നേരം വരാം.. എനിക്കു ചെറിയൊരു ആവിശ്യം ഉണ്ട് അത് കഴിഞ്ഞ് ഞാൻ അങ്ങോട്ട് വരാം.... " 
"അതെന്താ നിനക്ക് ഇത്ര വലിയ ആവിശ്യം.." 
അവന്റെ പരുങ്ങികളി കണ്ടിട്ട് ഷാനുക്കാക്ക് ചിരി വന്നു... ജാസ്മിൻ ക്ലാസ്സ്‌ കഴിഞ്ഞ് അവളെ കണ്ടിട്ട് വരാൻ ആണ് ഫവാസിന്റെ മനസ്സിൽ എന്ന് ഷാനുക്കാക്ക് മനസിലായി... ഇക്കാ ചിരിക്കുന്നത് കണ്ടപ്പോൾ അവൻ ഷാനുക്കാനെ നോക്കി കണ്ണ് ഇറുക്കി കാണിച്ചു....
"അത് എനിക്കു ഒരു ഫ്രണ്ടിനെ കാണാൻ ഉണ്ട്.. അവനെ കണ്ടിട്ട് ഞാൻ അങ്ങോട്ട്‌ വന്നോളാം...." 
"ഹ്മ്മ്  ശരി... ഇനി രാത്രി ആവരുത്... വൈകുന്നേരം തന്നെ എത്തണം....."
"ആ  ഞാൻ എത്തിക്കോളാം...." ..... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story