മിഴികൾ മൊഴിയും പ്രണയം: ഭാഗം 16

mizhikal pozhiyum pranayam

രചന: റിസ്‌വാന റിച്ചു

അവൻ ആകെ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു... നിന്ന് വിയർക്കുക ആയിരുന്നു.. ഒന്നുടെ ശെരിക്കും ഫോണിൽ വന്ന ആ മെസ്സേജ് നോക്കി... " ദിയയും ഫവാസും തമ്മിലുള്ള വിവാഹം വീട്ടുകാർ ഉറപ്പിച്ചു.. അവർക്ക് ദിയയെ ആണ് ഇഷ്ടം ഫവാസിനും അവരുടെ ഇഷ്ടം നടക്കട്ടെ എന്ന് ആഗ്രഹം ഉണ്ട് പക്ഷെ നിന്നെ മോഹിപിച്ചല്ലോ എന്ന കുറ്റബോധം ആണ് അവന്റെ ഉള്ളിൽ.. നീ തന്നെ ഒഴിഞ്ഞു കൊടുക്കുന്നത് ആയിരിക്കും എല്ലാർക്കും നല്ലത്.. ഫവാസിനും"..  അവൻ മെസ്സേജ് വായിച്ചപ്പോൾ പെട്ടന്ന് അവന്റെ തൊണ്ട വരണ്ട പോലെ തോന്നി... ഒന്നും പറയാൻ പറ്റാത്ത ഒരു അവസ്ഥ... 

"ജാസ്മിൻ... അത്...." അവൻ പറഞ്ഞു തീരുന്നതിനു മുന്നേ ജാസ്മിൻ അവന്റെ മുന്നിൽ കൈ കൊണ്ട് നിർത്തി എന്ന രീതിയിൽ കാണിച്ചു..

"ഫവാസ്... എനിക്കു ഒരു കാര്യം മാത്രം അറിഞ്ഞാൽ മതി.... നീയും ദിയയും തമ്മിലുള്ള വിവാഹം വീട്ടിൽ ഉറപ്പിച്ചോ ഇല്ലയോ...."  ജാസ്മിൻ കണ്ണീർ തുടച്ചു കുറച്ചു ദേഷ്യത്തിൽ ചോദിച്ചു....." 

"ജാസ്മിൻ... അത്... അങ്ങനെ അല്ല...അത് പിന്നേ... വീട്ടിൽ...." അവൻ ആകെ വെപ്രാളത്തിൽ എന്തൊക്കെയോ പറയാൻ ശ്രമിച്ചു എങ്കിലും..വാക്കുകൾ പൂർത്തി ആക്കാൻ പോലും അവനു പറ്റിയില്ല...

"ഫവാസ്... ഒന്ന് മാത്രം അറിഞ്ഞാൽ മതി... yes or no...." 

"Yes..." അവൻ അവസാനം ശ്വാസം താഴേക്കു വലിച്ചു വിട്ടുകൊണ്ട് പറഞ്ഞു....
അവൻ പറഞ്ഞപ്പോൾ ജാസ്മിൻ അവനെ ദയനീയമായി ഒന്ന് നോക്കി.. ആ നോട്ടം കണ്ടപ്പോൾ ഫവാസിന് സ്വയം എരിഞ്ഞു തീരാൻ ആണ് തോന്നിയത്... പെട്ടന്ന് അവളുടെ മുഖഭാവം മാറി... എന്തൊക്കെയോ മനസ്സിൽ തീരുമാനിച്ച പോലെ.. അവൾ അവനെ ഒന്ന് നോക്കി... ആ കണ്ണുകളിൽ ദേഷ്യമാണോ സ്നേഹമാണോ.. സങ്കടമാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത ഒരു അവസ്ഥ ആയിരുന്നു അവനു.... അവൾ ഒന്നും പറയാതെ തിരിഞ്ഞു അവന്റെ അരികിൽ നിന്ന് പോവാൻ തുടങ്ങിയപ്പോൾ അവൻ അവളുടെ കയ്യിൽ പിടിച്ചു നിർത്തി... 

"ജാസ്മിൻ അങ്ങനെ ഒരു തീരുമാനം വീട്ടിൽ നിന്ന് പറഞ്ഞു എന്നത് ശെരിയാണ്.. പക്ഷെ.. അത് ഞാനോ ദിയയോ അറിഞ്ഞത് അല്ല... അവൾക് എന്നോട് ഇഷ്ടം ഉണ്ടായിരുന്നു എന്നുള്ളത് സത്യം ആണ്.. പക്ഷെ എന്റെ മനസ്സിൽ നീ ആണെന്ന് പറഞ്ഞപ്പോൾ തന്നെ അവൾ അത് വിട്ടതാ.. അല്ലാതെ ഈ മെസ്സേജ് ഉള്ളത് പോലെ ഒന്നും അല്ല കാര്യങ്ങൾ.... " 

"ഓഹോ... അപ്പോൾ അവൾക്ക് ഇഷ്ടമായിരുന്നു അല്ലെ... നീ അത് എന്നോട് എന്താ പറയാതിരുന്നത്..  പിന്നെ അവൾ അത് വിട്ടു എന്ന് പറഞ്ഞത് എനിക്കു വിശ്വസിക്കാൻ പറ്റില്ല കാരണം എനിക്കു ഈ മെസ്സേജ് അവൾ അല്ലാതെ വേറെ ആരാ അയക്കുക.. നിന്റെ വീട്ടുകാർ ഇങ്ങനെ ഒന്നും അയക്കേണ്ട കാര്യമില്ല..  പിന്നെ എന്നോട് ആർക്കാ ഇത് എന്നെ അറിയിക്കാൻ ആഗ്രഹം ഉള്ളത്.. " 
 
"അത് ജാസ്മി.. ഞാനും ദിയയും ചെറുതായി വഴക്ക് ഉണ്ടായിരുന്നു അതിന്റ ദേഷ്യത്തിൽ അവൾ ചിലപ്പോൾ... " 

" മതി ഫവാസ്... ആഗ്രഹിക്കാൻ പറ്റാത്തത് ആഗ്രഹിച്ചത് ഞാൻ ആണ്.. ഞാൻ ചിന്തിക്കണമായിരുന്നു..  എന്ന് പറഞ്ഞു അവൾ അവന്റെ കയ്യിൽ നിന്ന് അവളെ കൈ വലിച്ചു മാറ്റികൊണ്ട് വീണ്ടും നടന്നു.. അവൻ വീണ്ടും അവളുടെ മുന്നിൽ പോയി നിന്നു.. 

"ജാസ്മിൻ ഞാൻ പറയുന്നത് നീ ഒന്ന് കേൾക്..." 
അവൻ അത് പറഞ്ഞപ്പോൾ ജാസ്മിൻ അവനെ ഒന്ന് തറപ്പിച്ചു നോക്കി.. ഒന്നും മിണ്ടാതെ അവനെ തള്ളി മാറ്റി വീണ്ടും നടന്നു.. " 

"എന്നെ വിശ്വാസമില്ലെങ്കിൽ നീ പൊയ്ക്കോ.. എനിക്കു പറയാൻ ഉള്ളത് പോലും നിനക്കു കേൾക്കാൻ പറ്റില്ല.. എല്ലാർക്കും എല്ലാരുടെയും വാശി ജയിക്കണം.. നടക്കട്ടെ.. ഇനി പറഞ്ഞു മനസ്സിലാക്കാൻ ഞാൻ വരില്ല..  എപ്പോയെങ്കിലും എന്റെ ഭാഗത്തു ശെരി ഉണ്ടെന്ന് തോന്നുവാനെങ്കിൽ നിനക്കു എന്റെ അടുത്തേക്ക് വരാം.. " ഫവാസ് പിറകിൽ നിന്ന് വിളിച്ചു പറഞ്ഞു.. അവൾ ഒന്നും പറയാതെ പോയി... 

അവൾ നേരെ ഷർമിയുടെ വീട്ടിലേക്ക് ആണ് പോയത്..  അവിടെ എത്തിയ ഉടൻ പുറത്ത് ഇരുന്ന് അവൾ പൊട്ടികരഞ്ഞു.. അവൾ സങ്കടം മുഴുവൻ അവന്റെ മുന്നിൽ പിടിച്ചു നിർത്തി നിൽക്കുക ആയിരുന്നു... അതൊക്ക അവൾ കരഞ്ഞു തീർത്തു... അവളെ ശബ്ദം കേട്ട് ഷർമി പുറത്തേക്കു ഇറങ്ങി വന്നു...

"എന്തു പറ്റി മോളെ... എന്തിനാ നീ കരയുന്നത്... ഷർമി ടെൻഷനോട് കൂടി അവളുടെ അടുത്ത് വന്നു ഇരുന്നു ചോദിച്ചു..
ഷർമിയെ കണ്ടപ്പോൾ അവൾ ഷർമിയെ കെട്ടി പിടിച്ചുകൊണ്ട് കരഞ്ഞു...

"എന്താ മോളെ.. നീ കാര്യം പറ...  " അവളുടെ തലയിൽ തടവികൊണ്ട് ഷർമി ചോദിച്ചു... 
ജാസ്മിൻ എല്ലാ കാര്യങ്ങളും അവളോട്‌ പറഞ്ഞു..
 എല്ലാം കേട്ടപ്പോൾ ഷർമി അവളെ ആശ്വസിപിച്ചു.. എന്നിട്ട് അകത്തു പോയി കുറച്ചു വെള്ളം എടുത്ത് വന്നു അവൾക് കൊണ്ട് കൊടുത്തു.... 

"നീ ഈ വെള്ളം കുടിക്.. എന്നിട്ട് ആ മുഖം ഒന്ന് കഴുക്.. "
"എനിക്കു വേണ്ട ഇത്താത്ത.... " 
"ഞാൻ പറയുന്നത് നീ കേൾക്കില്ലെ...." അത് കേട്ടപ്പോൾ ജാസ്മിൻ വെള്ളം വാങ്ങി കുടിച്ചു ബാക്കി വെള്ളത്തിൽ മുഖവും കഴുകി...

"മോളെ ജാസ്മിൻ..  ഈ പ്രായത്തിൽ ഇഷ്ടം തോന്നുന്നതും ആഗ്രഹിക്കുന്നതും സ്വാഭാവികം ആണ്..  പക്ഷെ ജീവിതം അത് തിരഞ്ഞു എടുക്കുമ്പോൾ ഒരുപാട് ചിന്തിക്കണം.. വിവാഹം എന്നത് രണ്ട് ആൾക്കാർ മാത്രം തീരുമാനിച്ചു നടത്തേണ്ടതു അല്ല..  രണ്ടു കുടുംബക്കാർ തമ്മിലുള്ള ബന്ധം കൂടിയാണ്.. അല്ലേൽ ജീവിതത്തിൽ എന്തെങ്കിലും പ്രതീക്ഷിക്കാതെ സംഭവിച്ചാൽ നമ്മുടെ കൂടെ ആരും ഉണ്ടാവില്ല..  കുറ്റം മാത്രമേ പറയു.. എന്റെ ജീവിതം അനുഭവങ്ങൾ വെച്ചാ ഞാൻ പറയുന്നത്.. 
നിന്നെ കുറ്റപ്പെടുത്തി പറയുക അല്ല എന്നെ പോലെ ആരും ആവരുത് എന്ന് കരുതിയ.. 

ഷർമി പറയുന്നതൊക്കെ ഒന്നും മിണ്ടാതെ അവൾ കേട്ടു നിന്നു.. കണ്ണിൽ നിന്ന് നില്കാതെ കണ്ണീർ മാത്രം വരുന്നുണ്ട്...
" ഫവാസ് നിന്നെ തനിച്ചു ആകും എന്നല്ല ഞാൻ പറയുന്നത്..പക്ഷെ ആരെയും വേദനിപിച്ചുകൊണ്ട് ഒന്നും നേടരുത്.. ആ ജീവിതം സന്ദോഷം ആകില്ല... " 

ജാസ്മിൻ കണ്ണുകൾ തുടച്ചുകൊണ്ട് ശരിയാണ് എന്ന രീതിയിൽ തലയാട്ടി.. 

ജാസ്മിൻ പോയിട്ട് കുറച്ചു സമയം അവിടെ തന്നെ തനിച്ചു ഇരിക്കുക ആയിരുന്നു ഫവാസ്.. ആകെ ഭ്രാന്തു പിടിച്ച പോലെ ഒരു അവസ്ഥ... 
"എന്താ അവൾ എന്നെ മനസ്സിലാക്കാത്തത്.. എന്റെ സ്നേഹം സത്യമായിരുന്നില്ലെ.. എന്നെക്കാൾ ഞാൻ അവളെ സ്നേഹിച്ചില്ലെ.. എന്നിട്ടും..... അവളെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഞാൻ ഒന്നും മറച്ചു വെക്കരുതായിരുന്നു.. അവൾക് സങ്കടം ആവാതിരിക്കാൻ ആണ് പറയാതിരുന്നത് എന്ന് അവൾക് ചിന്തിച്ചുടെ..ഇങ്ങനെ ആണോ അവൾ എന്നെ മനസ്സിലാക്കിയത്..." ഇങ്ങനെ ഓരോന്ന് ചിന്തിച്ചു അവൻ അവിടെ തന്നെ ഇരുന്നു... 
പെട്ടന്ന് അവന്റെ മുഖത്ത് സങ്കടം മാറി ദേഷ്യം വന്നു...." ദിയ  അവൾ.... " അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു... അവൻ വേഗം വീട്ടിലേക് പോയി... ഫൈസൽ അവൻ വരുന്നത് കാത്തു നിൽക്കുക ആയിരുന്നു... 
"ഡാ... ജാസ്മി എന്താ പറഞ്ഞത്...." ഫവാസ് ഒന്നും പറയാതെ വേഗം പോക്കറ്റിൽ നിന്ന് ബൈക്കിന്റെ ചാവി എടുത്ത് വണ്ടിയിൽ കയറി....

" ഫവാസ് നിന്നോടാ ചോദിക്കുന്നത്.. നീ എവിടെക്കാ പോവുന്നെ... അവൾ എന്താ പറഞ്ഞത് എന്ന് പറ.... " 
" ദിയ ജാസ്മിക്ക് മെസ്സേജ് അയച്ചിരിക്കുന്നു.." അവൻ ഉണ്ടായ കാര്യങ്ങളൊക്കെ അവനോട് പറഞ്ഞു..
"ദിയ അങ്ങനെ ചെയ്തോ... അവളാണോ മെസ്സേജ് അയച്ചത്... "
" അവളുടെ നമ്പറിൽ നിന്ന് അല്ല... പക്ഷെ നമ്മൾ ബുദ്ധി ഇല്ലാത്ത ആൾകാർ അല്ലാലോ ഈ കാര്യങ്ങൾ ജാസ്മിയെ വേറെ ആർക്കും ഇങ്ങനെ അറിയിക്കേണ്ട കാര്യം ഇല്ലാലോ.. "

"Ok അവൾ ആയിരിക്കും..എന്നാലും നീ ഇപ്പോൾ എങ്ങോട്ടാ പോവുന്നെ..." 

"ദിയയെ  കാണാൻ അവളുടെ വീട്ടിലെക്ക്.. മുഖത്ത് നോക്കി എനിക്കു ചിലത് പറയാൻ ഉണ്ട്.." 
"നീ എന്തൊക്കെ മണ്ടത്തരം ആണ് ചെയ്യാൻ പോവുന്നത് ഫവാസ്.. ഇങ്ങനെ ഒരു പ്രശനം അവളുടെ വീട്ടിൽ പോയി ഉണ്ടാകുന്നതിനെക്കാൾ നല്ലത് ആയിരുന്നില്ലേ അന്ന് കല്യാണകാര്യം പറഞ്ഞപ്പോൾ തന്നെ ജാസ്മിയുടെ കാര്യം പറയുന്നത്.. അപ്പോൾ നിനക്കു ഉപ്പന്റെയും അങ്കിളിന്റെയും ഫ്രണ്ട്ഷിപ് ബാധിക്കരുത്.. ഇപ്പോൾ ഇങ്ങനെ നീ  ചെയ്താൽ അവർ തമ്മിലുള്ള ഫ്രണ്ട്ഷിപ് കൂടുകയാണോ ചെയ്യുക..  എടുത്തു ചാടി ഒന്നും ചെയ്യരുത്.. നീ വാ നമുക്ക് സമാധാനമായി ആലോചിച്ചു ചെയ്യാം "
ഫൈസൽ അവനെ സമാധാനിപിച്ചു അകത്തേക്ക് കൊണ്ടുപോയി.. അപ്പോയെക്കും ജാസി വന്നു.. ഫവാസിന്റെ മുഖം കണ്ടപ്പോൾ തന്നെ എന്തോ പന്തികേട് അവനു തോന്നി..
"എന്തു പറ്റി ഫവാസ്...." ഫവാസ് ഒന്നും മിണ്ടാതെ നിന്നു.. 
"എന്താടാ എന്തു പറ്റി... ഫവാസ് മിണ്ടാത്തത് കണ്ടപ്പോൾ അവൻ ഫൈസലിനോട്‌ ചോദിച്ചു.. ഫൈസൽ നടന്ന കാര്യമൊക്കെ പറഞ്ഞു.. 
"ഞാൻ അപ്പൊയെ പറഞ്ഞില്ലേ എല്ലാം അവളെ കളി ആണെന്ന്.. അപ്പോൾ നിങ്ങൾ രണ്ട് പേരും കാര്യമാക്കിയില്ല..  ഇപ്പോൾ എന്തായി..." ജാസി പറഞ്ഞു..
"നീ ഒന്ന് മിണ്ടാതെ നിൽക് ജാസി ഞാൻ ഒരു വിധം പറഞ്ഞു ഇവനെ ഇവിടെ പിടിച്ചു നിർത്തിയത് ആണ്... " 
" എന്തിനാ പിടിച്ചു നിർത്തുന്നത് പോയി മുഖത്ത് തന്നെ ഒന്ന് കൊടുക്കുകയാണ് വേണ്ടത്..  എന്ന് പറഞ്ഞു ജാസി റൂമിലേക്ക് പോയി..
" ഫവാസ് ജാസ്മിയോട് ഞാൻ സംസാരിക്കാം ഒക്കെ ശെരിയാവും.. " ഫൈസൽ അവനെ സമാധാനിപിച്ചു..  
"വേണ്ട അവൾ ആയിട്ട് എന്നെ മനസ്സിലാക്കി വരുന്നെങ്കിൽ വന്നാൽ മതി.. നീ അവളോട്‌ പറഞ്ഞു ok ആകണ്ട.. എന്ന് പറഞ്ഞു അവൻ അവിടെ നിന്ന് എണീറ്റു പോയി.. 

ദിവസങ്ങൾ കുറച്ചു കടന്നു പോയി.. ജാസ്മിയെ കാണുമ്പോൾ ഫവാസ് സംസാരിക്കാൻ ശ്രമിച്ചു എങ്കിലും അവൾ അവനിൽ നിന്ന് ഒഴിഞ്ഞു മാറി നടന്നു... ഫോണിൽ വിളിച്ചപ്പോൾ ഒന്നും അവൾ സംസാരിക്കാൻ തയ്യാറായില്ല.. അവൾ അകലം കാണിച്ചു കൊണ്ട് നിന്നു.. 

ഒരു ദിവസം രാത്രി ഫവാസിന്റെ ഫോൺ റിങ്ങ് ചെയ്യുന്നത് കണ്ടു ഷാനുക്ക പോയി നോക്കി.. ഫവാസ് ബാത്റൂമിൽ ആയിരുന്നു... 

"ഡാ ഫവാസ് നിന്റെ ഫോൺ റിങ്ങ് ചെയ്യുന്നു.."  ഷാനുക്ക ബാത്റൂമിലേക്ക് വിളിച്ചു പറഞ്ഞു..

"ആരാ നോക്കി എടുത്തോ എന്നിട്ട് ഞാൻ കുളിക്കുകയാണ് എന്ന് പറ... " അവൻ അങ്ങനെ പറഞ്ഞപ്പോൾ ഷാനുക്ക അവന്റെ ഫോണിലെ കാൾ എടുക്കാൻ പോയപ്പോൾ കട്ട് ആയി.. സ്‌ക്രീനിൽ നോക്കിയപ്പോൾ ഷർമിതാത്ത എന്ന് കണ്ടു...
ഷർമി ആണല്ലോ.. ഇനി വാവാച്ചിക്ക് സുഖമില്ലാതെ ആയോ.. ഷാനുക്കാ വേഗം അങ്ങോട്ട്‌ തിരിച്ചു വിളിച്ചു.. ഫോൺ അറ്റന്റ് ചെയ്തു എങ്കിലും വാവാച്ചിയുടെ കരച്ചിൽ മാത്രം കേൾക്കുന്നുള്ളൂ..  
"ഹെലോ... ഷർമി..." എന്തൊക്കെയോ ബഹളം മാത്രം കേൾക്കുന്നു..കൂടെ വാവാച്ചിയുടെ കരച്ചിലും... ഷാനുക്കാക് എന്താ ചെയ്യണ്ടേ എന്ന് മനസ്സിലായില്ല..  ഷാനുക്ക വേഗം ഫോൺ കട്ട് ചെയ്ത് അങ്ങോട്ടെക്ക് ഓടി... ഷർമിയുടെ വീട്ടിൽ എത്തി.. അകത്തു നിന്നു വാവാച്ചി കരയുന്നുണ്ട് ഒരുപാട് ഡോർ മുട്ടിയിട്ടും തുറക്കാതെ ആയപ്പോൾ ഷാനുക്ക വാതിൽ ചവിട്ടി അകത്തേക്ക് കയറി.. അകത്തു കയറിയതും ഷാനുക്ക ആകെ ഞെട്ടി തരിച്ചു നിന്നു....... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story