മിഴികൾ മൊഴിയും പ്രണയം: ഭാഗം 17

mizhikal pozhiyum pranayam

രചന: റിസ്‌വാന റിച്ചു


കണ്ടപ്പോൾ ആകെ തലകറങ്ങുന്ന പോലെ തോന്നി.. രക്തത്തിൽ കുളിച്ചു ഒരാൾ കിടക്കുന്നു.. ഒരു പുരുഷ രൂപം.. അയാളുടെ തലയിൽ നിന്ന് രക്തം ഒഴുകുകയാണ്... വാവാച്ചി കരയുന്നു.. ഷാനുക്കയെ കണ്ടപ്പോൾ വാവാച്ചി ഷാനുക്കന്റെ നേരെ രണ്ട് കയ്യും ഉയർത്തി കാണിച്ചു.. ഷാനുക്ക വേഗം വാവാച്ചിയെ എടുത്തു.. എന്നിട്ട് ചുറ്റും നോക്കി.. ഷർമിയെ അവിടെയൊന്നും കാണാൻ ഇല്ലാ.. 
"ഷർമി..... " ഷാനുക്ക അവിടെ ഫുൾ തിരഞ്ഞു... മുറ്റത് ഇറങ്ങി നോക്കിയപ്പോൾ ഷാനുക്ക ആകെ ഞെട്ടി.. കിണറ്റിന്റെ പടിയിൽ കയറി നിൽക്കുക ആയിരുന്നു ഷർമി.. ഷാനുക്ക വേഗം ഓടി പോയി ഷർമിയെ പിടിച്ചു വലിച്ചു താഴേക്ക് ഇറക്കി.. 

"ഷർമി നീ എന്താ ഈ ചെയ്യുന്നേ... ഇങ്ങോട്ട് വാ.. വീടിന്റെ അകത്തേക്ക് കയറു..." അവളുടെ കയ്യിൽ പിടിച്ചു വലിച്ചു ഷാനുക്ക പറഞ്ഞു...

" ഇല്ലാ... ഞാൻ കൊന്നു.. അയാളെ ഞാൻ കൊന്നു.. ഇനിക്ക് ഇനി ജീവിക്കണ്ട..  എന്നെ വിട്..." ഷാനുക്കയുടെ കൈ തട്ടി മാറ്റി അവൾ വീണ്ടും കിണറ്റിന്റെ അടുത്തേക്ക് ഓടി പോയി.. 
ഷാനുക്ക വേഗം വാവച്ചിയെ നിലത്തു നിർത്തി.. വീണ്ടും ഷർമിയെ പിടിച്ചു വെച്ചു... വീണ്ടും അനുസരിക്കാതെ വന്നപ്പോൾ അവളുടെ കവിളിൽ തന്നെ ഒന്ന് പൊട്ടിച്ചു... 

" നിനക്ക് ചാവണം അല്ലെ.... എന്നാ പോയി ചാവ് തനിച്ചല്ല ഇതാ ഈ കുഞ്ഞിനെ കൂടി കൂട്ട്.. നീയും കൂടി ഇതിന് ഇല്ലേൽ ഇതിന്റെ അവസ്ഥ നീ ആലോചിച്ചു നോക്കിയോ.. നീ ഒരു അനാഥ അല്ലെ.. അങ്ങനെ ജീവിക്കുന്നതിന്റെ വിഷമം എത്ര ആണെന്ന് നിനക്കു അറീലെ.. വാവാച്ചി അങ്ങനെ ജീവിക്കേണ്ട കുഞ്ഞി ആണോ... " ദേഷ്യത്തോടെ ഷാനുക്ക പറഞ്ഞു... അത് കേട്ടപ്പോൾ വാവാച്ചിയെ കെട്ടിപിടിച്ചു അവൾ കരഞ്ഞു.. 

ഫവാസ് ബാത്‌റൂമിൽ നിന്ന് ഇറങ്ങി ഫോൺ നോക്കിയപ്പോൾ ഷർമിയാണ് വിളിച്ചത് എന്ന് കണ്ടപ്പോൾ അവൻ ഷാനുക്കനെ വിളിച്ചു.. ഷാനുക്കയെ വീട്ടിൽ എങ്ങും കാണാതെ ആയപ്പോൾ എന്തോ പ്രശ്നം ഉള്ളപോലെ അവനു തോന്നി അവൻ ഫൈസലിനെയും ജാസിയെയും കൂട്ടി വേഗം അവിടേക്ക് പോയി.. വീട്ടിൽ കയറിയപ്പോൾ രക്തത്തിൽ കിടക്കുന്ന അയാളെ കണ്ടു.. അവർ ആകെ പേടിച്ചു... എന്തു സംഭവിച്ചു എന്ന് ഓർത്ത്.. അവർ പരസപരം നോക്കി..
"ഡാ.. ആരായിരിക്കും.. ഇത്.. ഇത്താത്തയും കുഞ്ഞും എവിടെ... "
"വാ നമുക്ക് നോകാം.." അവർ വീടിന്റെ പുറകു വശത്തെക്ക് ഓടി വന്നു.. കിണറ്റിന്റെ അടുത്ത് വാവാച്ചിയെ കെട്ടി പിടിച്ചു കരയുക ആണ് ഷർമി.. അടുത്തുള്ള ഒരു കല്ലിന്റെ മേലെ തലയിൽ കൈ വെച്ച് താഴോട്ട് നോക്കി ഇരിക്കുക ആയിരുന്നു ഷാനുക്ക..

" ഷാനുക്കാ.." 
അവരുടെ അടുത്തേക്ക് ഫവാസും ഫൈസലും ജാസിയും ഓടി വന്നു.. 
അവരെ കണ്ടപ്പോൾ ഷാനുക്ക വേഗം എഴുനേറ്റ് നിന്നു.. ഷർമി കരയുക തന്നെയാണ്.. 
"എന്താ ഇക്കാ.. എന്താ പറ്റിയത്.. ആരാ അകത്തു മരിച്ചു കിടക്കുന്നത്... എന്താ സംഭവിച്ചത്..." ഫവാസ് ചോദിച്ചു..
" അത് ആരാണ് എന്ന് അറിയില്ല..  ഷർമിയെ ഉപദ്രവിക്കാൻ വന്നപ്പോൾ.. അവൾ രക്ഷപ്പെടാൻ തലക്ക് അടിച്ചതാ.. മരിച്ചു പോയി.. ഫോൺ വിളിച്ചപ്പോൾ ബഹളം കേട്ടത് കൊണ്ടാണ് ഞാൻ ഓടി വന്നത് അപ്പോഴേക്കും എല്ലാം കഴിഞ്ഞു.. കുറച്ചു കൂടി ലേറ്റ് ആയിരുന്നു എങ്കിൽ ഷർമി വല്ലതും ചെയ്ത് കളയുമായിരുന്നു..  

"ഇനി എന്തു ചെയ്യും ഇക്കാ..." ഫൈസൽ ചോദിച്ചു...
"നമ്മളെ കൊണ്ട് ഒതുക്കാൻ പറ്റുന്ന കാര്യം അല്ലാലോ... 

"നിങ്ങൾ പോലീസിനെ അറിയിച്ചോളു.. നടന്നത് ഞാൻ പറഞ്ഞോളാം... " പെട്ടന്ന് ഷർമി എണീറ്റു നിന്ന് പറഞ്ഞു.. 

"അപ്പോൾ കുഞ്ഞ്... നീ ഇല്ലാതെ വാവാച്ചിക്ക് പറ്റില്ലല്ലോ.. അവൾ ചെറിയ കുഞ്ഞല്ലേ.. " ഷാനുക്കാ പറഞ്ഞു..
"പിന്നേ എന്തു ചെയ്യും ഇക്കാ..."

" ഫവാസ് നീ പോലീസിനെ അറിയിക്.. നടന്നത് മാനം രക്ഷിക്കാൻ വേണ്ടി പറ്റിപോയതല്ലേ.. സ്വയ രക്ഷക്ക് വേണ്ടിയല്ലേ.. അബത്തം പറ്റിയതാനെന്നു പറഞ്ഞാൽ വലിയ ശിക്ഷ ഒന്നും ഉണ്ടാവില്ല... പക്ഷെ... അബത്തം പറ്റിയത് ഷർമിക്ക് അല്ല..  എനിക്ക് ആണെന്ന് പറഞ്ഞാൽ മതി... " 

"അത് കേട്ടപ്പോൾ എല്ലാരും അന്തം വിട്ടു ഷാനുക്കാനെ നോക്കി.." 

"ഷാനുക്ക....  " ഫവാസ് വിളിച്ചു..
"അത് വേണ്ട...  ഞാൻ ചെയ്തത് ഞാൻ തന്നെ ഏറ്റെടുത്തോളാം.. എന്റെ കുഞ്ഞിനെ ഞാൻ വരും വരെ നോക്കിയാൽ മതി... ഷർമി കരഞ്ഞു കൊണ്ട് പറഞ്ഞു..
" ഷർമി... വാവാച്ചി അവൾ കുഞ്ഞാണ് അവൾക് ഉമ്മയാണ് ഇപ്പോൾ അരികിൽ വേണ്ടത്... പിന്നെ എനിക്കു വേണ്ടി കാത്തിരിക്കാനോ സങ്കടപെടാനോ.. ആരുമില്ല.. നഷ്ടപെടാനും ഒന്നും ഇല്ലാ.. വാവാച്ചി എനിക്കു മോളെ പോലെ ആണ്.. അവൾക് വേണ്ടി ഇത് ചെയ്യുന്നത് കൊണ്ട് എനിക്കു സന്ദോഷമെ ഉള്ളൂ... " ഷാനുക്ക പറഞ്ഞു...

"ഇക്കാ എന്നാലും ഇത് വേണോ..." ജാസി ചോദിച്ചു...
"വേണം... പേടിക്കണ്ട ഒരു പെണ്ണിന്റെ മാനം രക്ഷിക്കാൻ വേണ്ടിയും സ്വയ രക്ഷക്കു വേണ്ടിയും ആണെന്ന് തെളിയിച്ചാൽ വലിയ ശിക്ഷ ഒന്നും ഉണ്ടാവില്ല..  നിങ്ങൾ ഞാൻ പറയുന്നത് കേൾക്.. "
ഷാനുക്കന്റെ വാശിക്ക് മുന്നിൽ അവർക്ക് അനുസരിക്കേണ്ടി വന്നു.. 

പോലീസിനെ അറിയിച്ചു... നാട്ടുകാർ മുഴുവൻ വീടിനു ചുറ്റും കൂടി... ഷാനുക്ക സ്വയം കുറ്റം ഏറ്റെടുത്തു.. നാട്ടുകാർ പലതും പറഞ്ഞു... ഫവാസും ഫൈസലും ജാസിയും ഷർമിയും സാക്ഷി പറഞ്ഞു... പെണ്ണിന്റെ മാനം രക്ഷിക്കാനും സ്വയ രക്ഷക്കു വേണ്ടിയും ഉള്ള ശ്രമത്തിൽ അബത്തം മൂലം ആണ് കൊലപാതകം നടന്നത് എന്നും കോടതിയിൽ തെളിയിക്കാൻ പറ്റി.. അത് കൊണ്ട് തന്നെ.. ശിക്ഷ 3 വർഷമായി ചുരുങ്ങി... നാട്ടുകാർക്ക് എല്ലാം അത് ഒരു വലിയ ഷോക്ക് ആയിരുന്നു.. ഷർമിതാത്ത ഒന്ന് ok ആവും വരെ ജാസ്മി എപ്പോഴും ഷർമിയുടെ അടുത്ത് തന്നെ ഉണ്ടായിരുന്നു.. 
ഫവാസിനും ഫൈസലിനും ജാസിക്കും ഷാനുക്കയെ വല്ലാത്ത ഒരു മിസ്സ്‌ ചെയ്യൽ ആയിരുന്നു.. കുറച്ചു കാലം ആയി എല്ലാരുടെയും ഒരു ഇക്കയെ പോലെ കൂടെ ഉണ്ടായത് അല്ലെ.. ഇക്കാ ഉള്ളത് കൊണ്ട് അവർക്ക് ഒന്നും ചിന്തിക്കണ്ടായിരുന്നു.. ഇക്ക ഇല്ലാതെ ആകെ ഒരു താളം തെറ്റിയ അവസ്ഥ ഒക്കെ ശരിയാവാൻ മാസങ്ങൾ വേണ്ടി വന്നു... 
ഫവാസ് ടെൻഷൻ ആയത് കാരണം കല്യാണകാര്യം പറഞ്ഞു അവന്റെ വീട്ടുകാർ അവനെ ബുദ്ധിമുട്ടിക്കാൻ വന്നില്ല..  ജാസ്മി ഇപ്പോഴും അവനെ കണ്ടാൽ പുഞ്ചിരിക്കുന്നുണ്ട് എങ്കിലും അകൽച്ച കാണിച്ചു നടക്കുകയാണ്.. 
ഒരുപാട് കറങ്ങി എങ്കിലും ഫൈസലിന് ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ മാനേജർ ആയിട്ട് തന്നെ പോസ്റ്റ്‌ കിട്ടി..  

ഒരു ദിവസം രാവിലേ... 
ഫവാസിന്റെ ഫോണിൽ കാൾ വന്നു.. നോക്കിയപ്പോൾ ഉമ്മാ ആണ് അവൻ ഫോൺ എടുത്തു..
" ഹെലോ...." 
" ഹെലോ പാച്ചുക്കാ..." 
" പാത്തു ആണോ... എന്താ മോളെ..." 
"പാത്തു നിങ്ങളെ കെട്ടിയോള്... ഞാൻ ഫാത്തിമയാണ്..." 
"ഹഹഹ ആണോ... എന്താ കാര്യം അത് പറ..." 
"എന്തേലും കാര്യം ഉണ്ടായാലേ എനിക്കു ഇക്കാനെ വിളിച്ചൂടു..." 
"നീ കാര്യം പറ പെണ്ണെ..."
"അത് ഉപ്പ ഇന്ന് ഈവിനിംഗ് ദുബൈ പോണുണ്ട്.. ഒരു ആഴ്ചതെക്ക്..  ഇക്ക ഇവിടെ ഈവിനിംഗ്  വരണം എന്നെയും ഉമ്മാനെയും കൂട്ടാൻ.. ഉപ്പ വരുന്ന  വരെ ഞാനും ഉമ്മയും അവിടെയാ താമസിക്കുന്നെ... "
"ഓഹ് അപ്പോൾ അതാണ് കാര്യം.. ഞാൻ വരാം നിങ്ങൾ റെഡി ആയി നിന്നോ... 
"Ok " എന്ന് പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്തു...

"എന്താടാ... പാത്തു ആണോ.. എന്താ പറയുന്നു വായാടി.." ഫൈസൽ ചോദിച്ചു..
" അത് ഉപ്പ ഇന്ന് ഈവിനിംഗ് ദുബൈക്ക് പൊന്നുണ്ട്.. ബിസിനസ് ആവിശ്യത്തിന് ആണ് 1 വീക്ക്‌ കൊണ്ട് വരും.. അത് വരെ അവർ നമ്മളെ കൂടെയാ താമസിക്കുന്നെ എന്ന്.. കൂട്ടാൻ പോവാനാ വിളിച്ചത്..." 

"അത് ഏതായാലും നന്നായി.. നല്ല രുചിയുള്ള ഫുഡ്‌ കഴിച്ചിട്ട് എത്ര ദിവസം ആയി.. ഉമ്മാ വന്നാൽ ആ കാര്യത്തിൽ ഉള്ള ടെൻഷൻ മാറികിട്ടും.... " ഫൈസൽ ചിരിച്ചു കൊണ്ട് പറഞ്ഞു... 
"ജോബിന് പോണില്ല നീ.. "
" ആ ഞാൻ ഇറങ്ങാൻ പോവുകയാ..ജാസി പുറത്ത് വെയിറ്റ് ചെയ്യുന്നുണ്ട്.. " എന്നാ ok പറഞ്ഞു അവർ രണ്ട് പേരും ജോബിന് പോയി...  അവർ പോയി കഴിഞ്ഞാൽ ഫവാസിന് ആകെ ബോറടി ആയിരുന്നു.. അവൻ പുറത്ത് പോവാറാണ് പതിവ്.. അത് കൊണ്ട് തന്നെ ഫൈസലിനോട്‌ അവൻ ജോബ് ചെയ്യുന്ന സ്ഥലത്തു തൽകാലം ബോറടി മാറ്റാൻ ഒരു ജോബ് കിട്ടോന്ന് ട്രൈ  ചെയ്യാൻ പറഞ്ഞിരുന്നു.. 
അത് കൊണ്ട് തന്നെ ഫവാസിന് ഒരു അക്കൗണ്ടന്റിന്റെ പോസ്റ്റ്‌ റെഡി ആകിയിട്ട് ആണ് ഫൈസൽ ഈവിനിംഗ് വന്നത്...  ഫൈസലും ജാസിയും ജോബ് കഴിഞ്ഞ് വരുമ്പോയെക്കും ഫവാസ് അവരെ കൂട്ടാൻ പോയിരുന്നു... 

ഫവാസ് അവരെ കൂട്ടി വരുമ്പോൾ ജാസിയും ഫൈസലും പുറത്ത് തന്നെ ഇരിക്കുകയായിരുന്നു... 
"എന്താ രണ്ടാളും പുറത്ത് തന്നെ ഇരിക്കുന്നെ.." ഫവാസ് ചോദിച്ചു..
അത് ചോദിച്ചപ്പോൾ ഫൈസൽ അവനെ തറപിച്ചു നോക്കി.. 
"നീ എന്താടാ ഇങ്ങനെ നോക്കുന്നെ.." 
"എന്നെ കൊണ്ട് ഒന്നും പറയിക്കണ്ട... വീടിന്റെ ചാവി എവടെ തെണ്ടി... അതും എടുത്തോണ്ട് പോയിട്ട് എന്താ പുറത്ത് ഇരിക്കുന്നെ എന്ന് ചോദിക്കുന്നു കോപ്പ്... " 
അത് കേട്ടപ്പോൾ ഫവാസ് തലക്ക് കൈ വെച്ച് ഒരേ ചിരി ആയിരുന്നു.. കൂടെ ഫാത്തിമയും ഉമ്മയും ചിരിച്ചു...
"അയ്യോ.. സോറിയടാ ഞാൻ ചാവി അവിടെ കൊടുക്കാൻ മറന്നു പോയി... " ഫവാസ് ഒരു മാതിരി ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു..
"നിന്റെ ഫോൺ നോക്ക് ഹിമാറെ.. എത്ര വിളിച്ചു.. ബാത്റൂമിൽ പോവാൻ മുട്ടിയിട്ട് വയ്യ.. ചാവി താ.. എന്ന് പറഞ്ഞു ജാസി അവന്റെ കയ്യിൽ നിന്നു ചാവി വാങ്ങി വാതിൽ തുറന്നു.. 
എല്ലാരും അകത്തേക്ക് കയറി...

"ഡാ.. നിന്റെ ജോബ് ok ആയിട്ടുണ്ട്.. അക്കൗണ്ടിങ്ങിന്റെ പോസ്റ്റിൽ ആണ്.. " ഫൈസൽ പറഞ്ഞു.. 

"ഓഹോ കണ്ടോ പാച്ചുക ഐശ്വര്യമുള്ളവർ വീട്ടിലേക്ക് വന്നാൽ ഇങ്ങനെയാ.. " ഫാത്തിമ ചിരിച്ചുകൊണ്ട് പറഞ്ഞു.. 

"ഓഹ് പിന്നെ ഐശ്വര്യം ഉള്ള ഒരാളെ കണ്ടാലും മതി... "ഫവാസ് അവളെ കളിയാക്കി..

"എനിക്കെന്താ ഐശ്വര്യത്തിനു കുറവ്..." ഫാത്തിമ തർക്കിക്കാൻ തുടങ്ങി...

"മതി.. മതി.. നിങ്ങൾ രണ്ട് പേരും ഇനി തല്ലുകൂടണ്ട..." എന്ന് പറഞ്ഞു ഉമ്മ റൂമിലെക്ക് പോയി.. ഫവാസിനെ നോക്കി കൊഞ്ഞനം കുത്തി ഫാത്തിമയും ഉമ്മാന്റെ കൂടെ പോയി.. 
അന്നത്തെ ദിവസം ഫാത്തിമയുടെ കല പില കേട്ടു കേട്ട് വേഗം കടന്നു പോയി...

പിറ്റേന്ന് രാവിലെ ഉമ്മ നിർബന്ധിച്ചപ്പോൾ പാലുമായി വന്നത് ജാസ്മിൻ ആയിരുന്നു.. ഫവാസുമായി പിണങ്ങിയതിന് ശേഷം അവൾ വരാതെ ഒഴിഞ്ഞു മാറുക ആയിരുന്നു.. പക്ഷെ അന്ന് ഉമ്മ നിർബന്തിച്ചപ്പോൾ അവൾ വന്നു... 
അവൾ വന്നപ്പോൾ ഫാത്തിമ ആയിരുന്നു പുറത്തേക്കു വന്നത്... 
ഫാത്തിമയെ കണ്ടപ്പോൾ ജാസ്മിൻ അവളെ നോക്കി ചിരിച്ചു.. ഫോട്ടോ കണ്ടു ഫാത്തിമയെ അവൾക് അറിയാമായിരുന്നു...... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story