മിഴികൾ മൊഴിയും പ്രണയം: ഭാഗം 2

രചന: റിസ്‌വാന റിച്ചു

മഴ ഒരു പാട് നനഞ്ഞു അവൻ വീട്ടിലേക് പോയി...

" ഡാ ജാസി നീ തോർത്തു ഒന്ന് എടുത്ത് തന്നെ...."
അവൻ അകത്തേക്കു നോക്കി വിളിച്ചു പറഞ്ഞു...  
ജാസിഫ് ഒരു തോർത്തു എടുത്ത് അവനു കൊണ്ട് കൊടുത്തു....

"വേഗം കേറി വാടാ വിശന്നിട്ടു വയ്യ.... " എന്ന് പറഞ്ഞ് ഫൈസൽ ഫവാസിന്റെ കയ്യിൽ നിന്ന് ഫുഡ്‌ വാങി.. അവൻ ഫുഡ്‌ 3 പത്രങ്ങളിൽ ആയി  വിളമ്പി... 

ഫൈസലും ജാസിയും കഴിക്കാൻ തുടങ്ങി....

" നീ ഇത് എന്ത് ആലോചിച് നില്കുകയാ.. കഴിക്കുന്നില്ലേ.... " 

ഫവാസ് ആ കണ്ണുകൾ ഓർത്തിരുന്നു....

" അത് ആരായിരിക്കും..... ശെരിക്കും കാണാൻ പറ്റിയില്ല... " അവൻ മനസ്സിൽ ചിന്തിച്ചു കൊണ്ടേ ഇരുന്നു... 

ഫൈസലും ജാസിയും മാറി..  മാറി വിളിച്ചിട്ടും അവൻ ഒന്നും അറിഞ്ഞില്ല.... 

" ഇവന് ഇത് എന്താ പറ്റിയെ ജാസി....?"
"
" എനിക്ക് എങനെ അറിയാനാ... പൊട്ടാ..."

" ഡാ ഫവാസ്......." 
കുറച്ചു കൂടി ശബ്ദത്തിൽ ഫൈസൽ വിളിച്ചു..."

"എന്താടാ....... "

" നീ എന്താ ഒരു മാതിരി നിലാ കോഴി ഇരിക്കും പോലെ...  ഇങ്ങോട് വന്നു ഇരുന്ന് കഴിക്ക്...."

അവൻ അവിടെ നിന്ന് എണീറ്റു.. ഫുഡ്‌ കഴിക്കാൻ വന്നു ഇരുന്നു...... 

ഫുഡ്‌ കഴിക്കാൻ ഇരുന്നിട്ടും അവന്റെ മനസ്സിൽ ആ കണ്ണുകൾ മാത്രം ആണ്...

" എടാ കോപ്പേ... നീ എന്താ ഈ ചിന്തിച്ചു കൂട്ടുന്നെ.... “ഫൈസൽ ഇത്തിരി ദേഷ്യത്തിൽ ചോദിച്ചു...

" ഫുഡ്‌ വാങ്ങാൻ പോവും വരെ ഒരു കുഴപ്പവും ഉണ്ടായില്ലല്ലോ റബ്ബേ.." ജാസി ചിരിച്ചു കൊണ്ട് പറഞ്ഞു....

" ഡാ അത്...."

"പറയടാ....."

" ഞാൻ ഫുഡ്‌ വാങ്ങി വരുമ്പോൾ എന്റെ വണ്ടിയുടെ മുമ്പിൽ ഒരു പെണ്ണ് വന്നു ചാടി..."

" പെണ്ണോ..  ഏതു  പെണ്ണ്... എങനെ ഉണ്ട് പീസ് ആണോടാ...."
 ഫൈസൽ ആകാംഷയോടെ ചോദിച്ചു.....

" പോടാ.. തെണ്ടി.... ഞാൻ അതിന് ശെരിക് കണ്ടില്ല.... ബൈക്കിന്റെ ലൈറ്റ് മുഖത് അടിച്ചപ്പോൾ അവളുടെ കണ്ണ് മാത്രമേ കണ്ടുള്ളു...

" അയ്യേ ഒരു കണ്ണ് കണ്ടതിനു ആണോ നീ ഈ ചിന്തിച്ചു കൂട്ടുന്നെ..  " ജാസി ചിരിച്ചു കൊണ്ട് ചോദിച്ചു....

" ഒന്ന് പോടാ...ആ കണ്ണുകൾ അത് എന്റെ മനസ്സിന് പോണില്ലടാ... വെള്ളാരം കല്ല് പോലുള്ള കണ്ണുകൾ... ഇഷ്ടമായി ഒരുപാട് ഇഷ്ടമായി...."

" മോനെ ജാസി ഇത് കൈ വിട്ട് പൊയിനാ തോന്നുന്നേ.... നീ ഫുഡ്‌ കഴിക്ക് ഫവാസ്....."

അവർ ഭക്ഷണം കഴിച് കയിഞ്ഞ് കിടന്നു... ഫവാസിന്റെ മനസ്സ് ഇപ്പോഴും അസ്വസ്ഥതമാണ്..

"ഡാ... ഫൈസൽ.. അത് ആരായിരിക്കും.."

"  വല്ല യക്ഷി ആയിരിക്കും.... നീ ഇനിയും അത് വിട്ടില്ലേ....." 

" ഇല്ലടാ... മനസ്സിൽ നിന്ന് പോവുന്നില്ല..... വീണ്ടും കാണാൻ തോന്നുന്നു..."

" നീ ഇത് എന്തൊക്കെയാ പറയുന്നേ... എന്താ നിന്റെ പ്രശ്നം...."

"എനിക്ക് അത് ആരാണെന്ന് അറിയണം..."

" അറിഞ്ഞിട്ട് എന്തിനാണാവോ...? ഡാ നീ വേണ്ടാത്തതൊന്നും മനസ്സിൽ കൊടുക്കണ്ട...  എന്ത് അറിഞ്ഞിട്ട് ആണ് നീ ഈ സ്വപ്നം കാണുന്നെ.... അത് ആരുടെയെങ്കിലും ഭാര്യ ആണെങ്കിൽ.........?? "

"അങ്ങനെ ആയിരിക്കില്ല...."
"എന്താ നിനക്ക് ഉറപ്പ്.... അവളെ കണ്ണിൽ എഴുതി വെച്ചിട്ട് ഉണ്ടോ.... കല്യാണം കഴിഞ്ഞില്ല എന്ന്....

" അങ്ങനെ അല്ല......... അത് പിന്നെ........"

"എനിക്ക് അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുകയാ..  നിനക്ക് വല്ല ഭ്രാന്ത് ഉണ്ടോ...? ഏതോ ഒരു കണ്ണ് കണ്ടു പ്രേമിക്കാൻ നടക്കുന്നു..... കിടന്ന് ഉറങ്ങടാ കോപ്പേ..... ഇവിടെ ഒരുത്തനെ കണ്ടില്ലേ ബെഡ് കണ്ടപ്പോൾ തന്നെ ഉറങ്ങി... ഒരുത്തൻ ആണേൽ ഒരു കണ്ണ് കണ്ടിട്ട് ഉറക്കം പോയി ഇരിക്കുന്നു.... ഞാൻ ഉറങ്ങുന്നു... ഗുഡ് നൈറ്റ്‌....." 

ഫവാസ് ബെഡിൽ ഇരുന്നു ചിന്തിച്ചു കൊണ്ടേ ഇരുന്നു....." ഇവൻ പറഞ്ഞത് ശെരി ആയിരിക്കുമോ.... ഇനി കല്യാണം കഴിഞ്ഞ് കാണുമോ....... ഇങ്ങനെ ഓരോന്ന് ആലോചിച് അവന്റെ മനസ്സ് ആകെ അസ്വസ്ഥമായി.......

" ഡാ... ഫൈസൽ.... മാര്യേജ് കഴിഞ്ഞ് കാണുമോ?? 

ഫൈസൽ കേട്ടിട് കേൾക്കാത്ത പോലെ കിടന്നു....

"ഡാ.... തെണ്ടി... മാര്യേജ് കഴിഞ്ഞു കാണുമോ..."

" കല്യാണം കഴിഞ്ഞ് 2 കുഞ്ഞും കാണും..... നിനക്ക് ഇത് എന്തിന്റെ കേടാ..... നീ കിടന്ന് ഉറങ്ങടാ.. നമുക്ക് നാളെ അന്വേഷിച്ചു നോകാം....." 

"ഹ്മ്മ്മ്...  എന്നാലും മാര്യേജ് കഴിഞ്ഞ് കാണുമോ... " 

" ഇനി നീ ഇത് ചോദിച്ചാൽ നിന്നെ കൊന്നു ഞാൻ ജയിലിൽ പോവും തെണ്ടി.... "  
ഫൈസൽ പുതപ് കൊണ്ട് തല മുഴുവൻ പുതച് കിടന്നു......"

സമയം കടന്ന് പോയി കൊണ്ടേ ഇരുന്നു..... ഫവാസിന് ഉറക്കം വന്നതേ ഇല്ലാ.... അവൻ ബെഡിൽ നിന്ന് എണീറ്റു... റൂമിൽ ഉള്ള ഒരു കസേരയിൽ ഇരുന്നു....  കസേരയുടെ മുന്നിൽ ഒരു ചെറിയ ടേബിൾ ഉണ്ട്... അവിടെ തലവെച്ചു കിടന്ന് അവൻ ഓരോന്ന് ആലോചിച് കൊണ്ടേയിരുന്നു..... പെട്ടന് അവന്റെ ശ്രദ്ധയിൽ ഒരു ബുക്ക്‌ പെട്ടു... അവനത് എടുത്ത് നോക്കി.... അതിനകത്തു ഒരു പെൻസിൽ ഉണ്ട്...... അവൻ അത് എടുത്ത്.. അവൻ കണ്ട ആ കണ്ണുകളുടെ ചിത്രം വരച്ചു...
വരയ്ക്കാൻ മിടുക്കനായിരുന്നു അവൻ... അത് കൊണ്ട് തന്നെ വരച്ച ആ കണ്ണുകൾക്ക് ജീവൻ ഉള്ളത് പോലെ തോന്നും.... 

കുറച്ചു കഴിഞ്ഞപ്പോൾ ആ ബുക്കിന്റെ മുകളിൽ തലവെച്ചു തന്നെ അവൻ ഉറങ്ങി പോയി.......

Next mornging....

അലാറം സൗണ്ട് കേട്  ജാസി എണീറ്റു...

അവൻ ഫൈസലിനെ വിളിച്ചു... 

"ഡാ... എഴുനെൽകട...  ഇന്ന് നീ ആണ് ചായ ഉണ്ടാകേണ്ടത്..... "

" ഉമ്മാ..... ഒരു ഗ്ലാസ്‌ ചായ...... " ഉറക്കത്തിൽ ഫൈസൽ പറഞ്ഞു......

" ഉമ്മ അല്ല ഉപ്പാ... ഉറക്ക പിച് പറയാതെ എണീറ്റു പോടാ.... ഇത് നിന്റെ വീടല്ല.... ഉമ്മ ചായ കൊണ്ട് തരാൻ......  ഇന്ന് നീ ആണ് ചായ ഉണ്ടാകേണ്ടത്... ഇന്നലെ പറഞ്ഞത് മറന്നോ......"

" ഓ.....  വീട്ടിൽ തന്നെ നിന്നാൽ മതി ആയിരുന്നു..."

" ഹ ഹ ഹ....  എണീറ്റു  പോടാ  കോപ്പേ...."

" ഇവൻ ഇവിടെ കിടന്നാ ഉറങ്ങിയത്.... ഡാ ഫവാസ്......." 

ഫൈസൽ എണീറ്റു ഫവാസിനെ വിളിച്ചു.......

ഫവാസ് കണ്ണ് തുറന്നു എങ്കിലും ഇന്നലെ ഉറങ്ങാൻ ലേറ്റ് ആയതിന്റെ ക്ഷീണം കൊണ്ട് പിന്നെയും കിടന്നു.... 
ജാസിയും ഫൈസലും എണീറ്റു ബ്രെഷ് ചെയ്ത്... ഫൈസൽ അടുക്കളയിൽ ചെന്ന് ചായ ഉണ്ടാക്കി... 
രണ്ട് കപ്പ്‌ ചായ എടുത്ത് ഫൈസൽ ഹാളിൽ വന്നു... ഒരു കപ്പ്‌  ജാസിക് കൊടുത്തു....

" ഡാ.. ഫൈസു നീ ആള് കൊള്ളില്ലെലും നിന്റെ ചായ കൊള്ളാം.... "

" പോടാ..പോടാ....."
" ഡാ..  ഫവാസ്..." ഫൈസൽ വീണ്ടും വിളിച്ചു

രണ്ട് മൂന്നു തവണ വിളിച്ചപ്പോൾ ഫവാസ് എണീറ്റു....

" നിന്റെ ചായ കിച്ചണിൽ ഉണ്ട്... നീ  എഴുനെൽകാത്തത് കൊണ്ട് ഞാൻ ഇങ്ങോട് എടുത്തില്ല... "

" ആാാ... അത് ഞാൻ എടുത്തോളാം.... എന്ന് പറഞ്ഞു അവൻ ബാത്റൂമിൽ കയറി.... ഫ്രഷ് ആയി..ചായ എടുത്ത് അവൻ അവരുടെ കൂടെ വന്നു ഇരുന്നു....." 

" ഡാ എന്താ പ്ലാൻ....  ഏത് കോഴ്സ് ആ നീ  ചെയ്യാൻ പോവുന്നെ..." ഫൈസൽ  ചോദിച്ചു..

" നമുക്ക് ഹോട്ടൽ മാനേജ്മെന്റ് പഠിക്കാം.... ഇന്ന് തന്നെ പോയിട്ട് അഡ്മിഷൻ എടുകാം മൂന്ന് പേർക്കും...

" ആ അത് എനിക്കും താല്പര്യമുള്ളത് ആണ്..." 

" നീ എന്താ ഒന്നും പറയാത്തത് ജാസി...?"

" ഡാ.. അത് എനിക്കും താല്പര്യമുള്ളത് ആണ് പക്ഷെ.... അത്രയും ക്യാഷ്.. ഇപ്പോ എന്റട്ത് ഇല്ലടാ...." 

" എന്റെ ജാസി അതിന് അത്ര വെല്യ ക്യാഷ് ഒന്നും ആവില്ല...  ഇനി അത് എത്ര ആയാലും ഞാൻ നോക്കിക്കോളാം...." 

ജാസിക്  സന്ദോഷം ആയി.. അവൻ ഫവാസിനെ കെട്ടിപിടിച്ചു....

" താങ്ക്സ്.... ഫവാസ്...." 


" ഹേയ്... നമുക്ക് ഇടയിൽ അതിന്റെ ആവിശ്യം ഉണ്ടോടാ കുരങ്ങാ...." 

" എന്നാ റെഡി ആവാം... അഡ്മിഷൻ കാര്യം ok   ആകിയിട്ട്... നമുക്ക് പുറത്തൊക്കെ ചുറ്റി വരാം.... " ഫൈസൽ പറഞ്ഞു..

" നീ എന്താടാ ആലോചിക്കുന്നെ.."

" ഡാ ഫൈസൽ ആ പെണ്ണ്...."

"എന്റെ റബ്ബേ.. നീ ഇനിയും അത് വിട്ടില്ലേ..."

" ഇല്ലടാ... മനസ്സിൽ നിന്ന് പോണില്ല..."

" നിന്റെ ഒരു കാര്യം....... നീ വേഗം റെഡി ആയി വാ... ബാക്കി ഒക്കെ നമുക്ക് പിന്നെ ആലോചിക്കാം.....

അവർ റെഡി ആയി ഇറങ്ങി.... പോവുന്ന വഴിയിൽ ഒക്കെ അവൻ  അവളെ അന്വേഷിച് കൊണ്ടേ ഇരുന്നു.... 

അവർ അഡ്മിഷൻ എടുത്തു... പിന്നെ നാട് ഫുൾ ഒന്ന് ചുറ്റി...... മുമ്പ് പഠിച്ച സ്കൂളിന്റെ അടുത്തൊക്കെ പോയി.... പഴയ കൂട്ടുകാരെ കണ്ടു... സംസാരിച്ചു.... രാത്രി പുറത്ത് നിന്ന് ഫുഡും കഴിച്ചിട്ട് ആണ് അവർ അന്ന് വീട്ടിൽ തിരിച്ചു എത്തിയത്...

അങ്ങനേ കുറച്ചു ദിവസം കടന്നു പോയി..... അവർ ക്ലാസ്സിന് പോവാൻ തുടങ്ങി...

" ഡാ... ഫുഡ്‌ വാങ്ങിക്കുന്നില്ലെ...... 7.30 aayi.." 

" ഞാൻ പോവാം...." ഫവാസ് പറഞ്ഞു.....

" എന്തൊരു ആവേശം..... അവളെ കാണുമെന്നു വിചാരിച്ചാവും അല്ല..?" 

" ചിലപ്പോൾ കണ്ടാലോ....."  ഫവാസ് ചിരിച് കൊണ്ട് പറഞ്ഞു.... 

വേഗം ചാവി എടുത്ത് അവൻ അന്ന് പോയ അതെ ഹോട്ടലിൽ പോയി.... അല്ലേലും അതിന് ശേഷം അവൻ ആ ഹോട്ടലിൽ നിന്നെ നൈറ്റ്‌ ഫുഡ്‌ വാങ്ങിച്ചു വരാർ ഉള്ളു......

പോവുമ്പോയും വരുമ്പോയും... അവൻ ചുറ്റും നോക്കിയിട് ആണ് വന്നത്.... 

" എന്താടാ നിന്റെ വെള്ളാരം കണ്ണുകാരിയെ കണ്ടോ....? 

" ഇല്ലടാ" അവന്റെ മുഖത് നല്ല നിരാശ ആയിരുന്നു.....

" നന്നായി സമാധാനത്തിൽ എനിക്ക് ഉറങ്ങാലോ...." ഫൈസൽ ചിരിച് കൊണ്ട് പറഞ്ഞു...  

പെട്ടന്ന് ഫവാസിന്റെ ഫോൺ റിങ് ചെയ്തു.....

" ആരാടാ...."

" ഉമ്മായാഡാ.... ഞാൻ സംസാരിച്ചു വരാം...." 

അവൻ ഫോൺ എടുത്ത് ടെറസിൽ പോയി.... ഉമ്മനോടും സംസാരിച്ചു.....  വിശേഷങ്ങൾ ചോദിച്ചു അറിഞ്ഞു ഉമ്മ ഫോൺ വെച്ച്.... 
അവൻ ഓരോന്ന് ആലോചിച്ചു അവിടെ തന്നെ നിന്നു....

പെട്ടന് വീടിന്റെ മുന്നിലെ വഴിയിലൂടെ ആരോ പോവുംപോലെ അവനു തോന്നി... അവൻ സൂക്ഷിച്ചു നോക്കി.... അതൊരു പെൺകുട്ടി ആണ്.... കയ്യിൽ എന്തോ പുസ്തകം ഉണ്ട്.... 
അവൻ വെറുതെ ഒന്ന് പേടിപ്പിച്ചാലോ കരുതി ഒന്ന് ചൂളമിട്ട് വിളിച്ചു.....

നടന്നു കൊണ്ടിരുന്ന ആ പെൺകുട്ടി പെട്ടന്ന് അവിടെ നിന്നു.... അവൾ ടെറസിന്റെ മുകളിലേക്ക് മെല്ലെ മുഖം ഉയർത്തി നോക്കി.... 
നിലാവിന്റെ വെളിച്ചത്തിൽ അവളുടെ മുഖം തിളങ്ങുന്നുണ്ടായിരുന്നു..

അവളെ കണ്ടതും ഫവാസ് ഞെട്ടി... അവന്റെ ഹൃദയമിടിപ്പ് കൂടി.....  താൻ അന്വേഷിച്ചു കൊണ്ടിരുന്ന വെള്ളാരം കണ്ണുകാരിയെ പെട്ടന്ന് കണ്ടപ്പോൾ ഒരു നിമിഷം അവൻ ഷോക്ക് അടിച്ച പോലെ നിന്നു.......
  തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story