മിഴികൾ മൊഴിയും പ്രണയം: ഭാഗം 20

mizhikal pozhiyum pranayam

രചന: റിസ്‌വാന റിച്ചു

ജാസ്മിൻ അവളുടെ അടുത്തേക്ക് പോയി ഇരുന്നു.. "താൻ വിഷമിക്കണ്ട..  അത് അവരൊക്കെ പെട്ടന്ന് ഉള്ള ദേഷ്യത്തിൽ അങ്ങനെ പെരുമാറിയത് ആണ്..  ഫവാസിനോട്‌ ഞാൻ പറഞ്ഞു മനസ്സിലാക്കികൊളാം..."
ജാസ്മി അങ്ങനെ പറഞ്ഞത് അവൾ ഒട്ടും പ്രധീക്ഷിചില്ല..  അവൾ ജാസ്മിയെ കെട്ടിപിടിച്ചു.. 
"ഞാൻ ഒരിക്കലും അങ്ങനെ ഒന്നും ചെയ്തില്ല ജാസ്മിൻ..  നിങ്ങളെ തമ്മിൽ അകറ്റാനും.. ഞാൻ നോക്കിയിട്ടില്ല..  എന്നെ വിശ്വസിക്ക്..."അവൾ രണ്ട് കൈ കൊണ്ടും മുഖം പൊത്തി കരഞ്ഞു... ജാസ്മി അവളുടെ വിഷമം കരഞ്ഞു തീർക്കട്ടെ കരുതി അവിടെ നിന്ന് പോയി.. ആരു പറയുന്നത് ആണ് സത്യം എന്ന് അറിയാൻ പറ്റാത്ത ഒരു അവസ്ഥ ആയിരുന്നു ജാസ്മിക്ക്.. 

കുറച്ച് സമയം കഴിഞ്ഞപ്പോൾ ദിയയും താഴേക്ക് ഇറങ്ങി വന്നു.. ഫവാസിന് ആണേൽ ദിയയെ കാണുമ്പോൾ തന്നെ ദേഷ്യം കയറി വരുകയാണ്..   ദിയക്ക് ആണേൽ അവിടെ നിൽക്കാൻ ഒട്ടും ഇഷ്ടം അല്ലാത്ത ഒരു അവസ്ഥ.. പല തവണ അവിടെ നിന്ന് പോവാൻ അവൾ ശ്രമം നടത്തി എങ്കിലും അവളുടെ ഉമ്മയും ഫവാസിന്റെ ഉമ്മയും അവളെ പോവാൻ സമ്മതിച്ചില്ല.. 

"ഉമ്മ ഞാൻ ഒന്ന് വീട്ടിലേക്കു പോവട്ടെ.. എനിക്ക് വയ്യ... " ദിയ ഉമ്മയോട് ചോദിച്ചു..

"നിന്നോട് പറഞ്ഞാൽ മനസ്സിലാവില്ലേ..ഇന്ന് ഇവിടെ എല്ലാരുടെയും മുന്നിൽ വെച്ച് ഫവാസിന്റെ കല്യാണകാര്യം പറയും എന്ന് അവന്റെ ഉപ്പ പറഞ്ഞിന്  അപ്പോൾ നീ ഇവിടെ ഉണ്ടാവണ്ടെ..." 
അത് കേട്ടപ്പോൾ പെട്ടന്ന് അവൾക് ഒന്നും പറയാൻ കിട്ടിയില്ല.. അവൾ ആകെ തരിച്ചു നിന്നു..

"കല്യാണ കാര്യമോ..  പാച്ചുനോട്‌ പറഞ്ഞോ ഇത്.." 
"ഇല്ലാ.. അവനൊരു സർപ്രൈസ് ആയിക്കോട്ടെ എന്നാ അവന്റെ ഉപ്പയും ഉമ്മയും പറഞ്ഞത്..." 
അവൾ ഇത് കേട്ടപ്പോൾ വേഗം ഫവാസിന്റെ അടുത്തേക്ക് പോയി..

"പാച്ചു... എനിക്കു ഒരു കാര്യം പറയാൻ ഉണ്ട്.."
"എനിക്ക് നിന്റെ ഒരു കാര്യവും കേൾക്കണ്ട... " 
അവൾ സംസാരിക്കാൻ ശ്രമിച്ചു എങ്കിലും അവൻ ഒന്നും കേൾക്കാൻ തയ്യാർ ആയില്ല... 
പിന്നേ വരുന്നെടുത്ത് വെച്ച് കാണാം എന്നാ മനോഭാവത്തിൽ അവൾ നിന്നു... 

"എല്ലാരും ഒന്ന് ഇങ്ങോട്ട് വരണം.... "ഫവാസിന്റെ ഉപ്പ ഹാളിൽ നിന്ന് വിളിച്ചു പറഞ്ഞു.. 
എല്ലാരും അവിടേക്ക് പോയി... ഫവാസും ഫൈസലും ജാസിയും പരസ്പരം നോക്കി.. 
"എനിക്ക് എല്ലാരോടും ഒരു സന്തോഷമുള്ള കാര്യം പറയാൻ ഉണ്ട്... എല്ലാരും നിശബ്ദമായി നിന്നു.. എന്താണ് എന്ന് അറിയാനുള്ള ആകാംഷയിലാണ് എല്ലാവരും.. 

"എന്റെ മകൻ ഫവാസിന്റെ കല്യാണകാര്യം തീരുമാനിച്ചിട്ടുണ്ട്.. " 
അത് കേട്ടപ്പോൾ ഫവാസ് ആകെ വല്ലാതായി.. അവൻ ജാസ്മിയെ നോക്കിയപ്പോൾ അവൾ ആകെ വല്ലാത്തൊരു അവസ്ഥയിൽ നിൽക്കുകയാണ്.. ഫൈസലും ജാസിഫും ഫവാസിനെയും ജാസ്മിയെയും മാറി മാറി നോക്കുകയാണ്... 

"നമ്മൾ ഒരു പെണ്ണിനെ കണ്ടു പിടിച്ചിട്ടുണ്ട്.. അവനും ഇഷ്ടപെട്ട കുട്ടിയാണ്... " എല്ലാവരും പരസ്പരം സ്വകാര്യം പറയുന്ന ശബ്ദം ആണ് ഇപ്പോൾ ചുറ്റും.. 
"പെണ്ണിനെ എല്ലാർക്കും പരിജയപെടുത്താം.. ആദ്യം ഫവാസ് ഇവിടേക്ക് വരു.. 
ഉപ്പാന്റെ സംസാരം കേട്ട് ഫവാസിനു ആകെ അടിമുടി തരിച്ചു കയറി.. അവൻ ഫൈസലിനെ നോക്കി.. "ഇപ്പോൾ പ്രോബ്ലം ആകണ്ട നീ തല്കാലം ഉപ്പാടെ അടുത്ത് പോയിക്കൊ എന്ന് പറഞ്ഞു ഫൈസൽ അവനെ പിടിച്ചു തളളി.. 
ഫവാസ് ജാസ്മിയുടെ മുഖത്ത് നോക്കിയപ്പോൾ അവളുടെ മുഖത്ത് സങ്കടം ഉണ്ടെങ്കിലും സാരമില്ല എന്ന ഒരു ഭാവത്തിൽ അവനെ നോക്കി ചിരിക്കുന്നത് ആണ് കണ്ടത്.. അവൻ ഉപ്പാന്റെ അടുത്തേക്ക് പോയി...
അവന്റെ ഷോള്ഡറില് കൈ വെച്ച് ഉപ്പ അവനെ ചേർത്ത് പിടിച്ചു.. 

"പെണ്ണിനെ ഇനി ഫവാസിന്റെ ഉമ്മ ഇങ്ങോട്ട് കൈ പിടിച്ചു കൂട്ടി വരും.. " ഉപ്പ ചിരിച്ചു കൊണ്ട് പറഞ്ഞു.. 
ഫവാസിന്റെ ഉമ്മ ദിയയുടെ അടുത്ത് ചിരിച്ചു കൊണ്ട് പോയി.. അവളുടെ അടുത്ത് എത്തിയിട്ട് ചിരിച്ചു കൊണ്ട് ഉമ്മ അവളുടെ പിറകിൽ ഉള്ള ജാസ്മിയുടെ കൈ പിടിച്ചു... എല്ലാരും ആകെ ഞെട്ടി.. ദിയയും ഫവാസും ഫൈസലും ജാസിയും.. എല്ലാരും അന്തം വിട്ടു നിൽക്കുകയാണ്.. ജാസ്മി ആണേൽ തലക്ക് അടി കിട്ടിയപോലെ നിന്ന് ഫവാസിന്റെ ഉമ്മയെ നോക്കുകയാണ്.. ഉമ്മ അവളുടെ കൈ പിടിച്ചു നടക്കാൻ തുടങ്ങി.. അവൾ അവളുടെ ഉമ്മയുടെ  മുഖം നോക്കിയപ്പോൾ ഉമ്മ അവളെ നോക്കി ചിരിക്കുകയാണ് ഒരു ഞെട്ടലും ഇല്ലാതെ.. പിന്നെ അവളുടെ നോട്ടം പോയത് ഫാത്തിമയിലേക്ക് ആണ്.. അവൾ ആണേൽ ജാസ്മിയെ നോക്കി കണ്ണ് ഇറുക്കി കാണിച്ചു ചിരിച്ചു.. എല്ലാവരും ചിരിക്കുകയാണ്.. ഫവാസും ഫൈസലും ജാസിയും ദിയയും ആണ് കാര്യം എന്താ എന്ന് അറിയാതെ അന്തം വിട്ടു നിൽക്കുന്നത് ആയി.. അവൾക് തോന്നിയത്.. 
അവന്റെ ഉമ്മ അവളെ ഫവാസിന്റെ അടുത്ത് കൊണ്ട് നിർത്തി.. അവൾ അവനെ കാര്യം എന്ത് എന്ന് അറിയാതെ നോക്കിയപ്പോൾ അതെ മനോഭാവത്തിൽ അവളെ നോക്കി നിൽക്കുകയാണ് ഫവാസും.. 

"ഇതാണ് എന്റെ മകൻ കല്യാണം കഴിക്കാൻ പോവുന്ന പെണ്ണ് ജാസ്മിൻ..."
 എല്ലാരും അവരെ നോക്കി പുഞ്ചിരിക്കുകയാണ്.. 
ദിയ അവളുടെ ഉമ്മാനെയും ഉപ്പനെയും നോക്കിയപ്പോൾ അവരും സന്ദോഷത്തോടെ ജാസ്മിയെയും ഫവാസിനെയും നോക്കി ചിരിക്കുകയാണ്.. അപ്പോഴാണ് ഫവാസിന്റെ ഉപ്പ ജാസ്മിയുടെ ഫാമിലിയെ അവിടേക്ക് വരാൻ വിളിച്ചത്... 
ജാസ്മിൻ അവളുടെ ഉമ്മയെ നോക്കി.. ഉമ്മ അപ്പോൾ പുറകിലെക്ക് തിരിഞ്ഞു ആരെയോനോക്കുകയാണ്.. അവളും ഉമ്മ നോക്കുന്ന ഭാഗത്തേക്ക് നോക്കി.. അവൾക് അവളുടെ കണ്ണുകൾ വിശ്വസിക്കാൻ പറ്റിയില്ല..  അവളുടെ ഉപ്പയും അനിയൻ ജംഷിയും നടന്നു വരുന്നു.. 
"ഇവർ എപ്പോ  ഇവിടെ എത്തി... ആരാ ഇവരെ ക്ഷണിച്ചത്.." അവൾ ഒരു എത്തും പിടിയും ഇല്ലാതെ ചിന്തിച്ചു നിന്നു.. അതെ അവസ്ഥ ആണ് ഫവാസിനും.. 
അവളുടെ ഉമ്മയും ഉപ്പയും അനിയനും അവരുടെ അടുത്തേക്ക് വന്നു നിന്നു... ഫാത്തിമയും വന്നു ജാസ്മിയുടെ അടുത്ത് നിന്നു... എല്ലാവരും ഭയങ്കര സന്തോഷത്തിൽ ആണ്.. ഫവാസിന്റെ ഉമ്മ ഒരു സ്വർണ വള ഫവാസിന്റെ കയ്യിൽ കൊടുത്ത് അത് ജാസ്മിയുടെ കയ്യിൽ ഇട്ട് കൊടുക്കാൻ പറഞ്ഞു... 
സംഭവം വലിയ പിടുത്തം കിട്ടിയില്ലെങ്കിലും അത് അവനു ഒരുപാട് സന്തോഷമുള്ള നിമിഷം ആയിരുന്നു..  അത് കൊണ്ട് തന്നെ അവൻ വേഗം അത് വാങ്ങി ജാസ്മിയുടെ കയ്യിൽ ഇട്ട് കൊടുത്തു.. 
സ്വപ്നം പോലെ നിൽക്കുകയാണ് ഫവാസും ജാസ്മിയും..

പിന്നെ ഓരോരുപേര് ആയി പോയിതുടങ്ങി.. എല്ലാരെയും യാത്ര പറഞ്ഞു അയച്ച് ഫവാസിന്റെ ഉപ്പയും ഉമ്മയും ഹാളിലേക്ക് വന്നു.. 
ദിയയും ഫാമിലിയും ജാസ്മിയുടെ ഫാമിലിയും ജാസിയും ഫൈസലും മാത്രം ആണ് ക്ഷണിചവരിൽ ഇപ്പോൾ ഉള്ളത്.. 

"ഇത് എന്താ സംഭവിച്ചത്.. കുറെ ടൈം ആയി ഒന്നും ഒരു പിടിയും ഇല്ലാതെ നിൽക്കുന്നത്.. ആരേലും എന്തേലും പറഞ്ഞു താ.." ഫൈസൽ പറഞ്ഞു...

" ഞാൻ പറഞ്ഞു തരാം.." സംഭവം ഇന്ന് പറയാൻ പ്ലാൻ ചെയ്തത് ദിയതാത്തയും ആയുള്ള കാര്യം ആയിരുന്നു ഇവർ ഇന്നലെ പ്ലാൻ ചെയ്തത്.. പക്ഷെ ഇക്കയെ പോലെ ഫ്രണ്ട്ഷിപ് തകരും കരുതി ഇനി ഒന്നും പറയാതെ ഇരുന്നാൽ ആകെ കയ്യിന്നു പോവും എന്ന് തോന്നിയപ്പോൾ എല്ലാരോടും എല്ലാം പറഞ്ഞത് ഞാൻ ആണ്.." ഫാത്തിമ പറഞ്ഞു.. 

" മോനെ നിനക്ക് ദിയയെയും ദിയക്ക് നിന്നെയും ഇഷ്ടം ആണെന്ന് തോന്നിയത് കൊണ്ടാണ് ഉപ്പയും അങ്കിളും അങ്ങനെ ഒരു തീരുമാനം എടുത്തത്.. നിനക്ക് വേറെ ആണ് ഇഷ്ടം എന്ന് പറഞ്ഞാൽ നമ്മൾ എതിർക്കുമോ.. സ്വന്തം കാര്യം തീരുമാനിക്കാൻ ഉള്ള അവകാശം ഞാൻ നിനക്ക് തന്നിട്ട് ഇല്ലേ.. "  ഉപ്പ  ഫവാസിനെ നോക്കി  പറഞ്ഞു..

"അതെ.. നിനക്ക് വേറെ ഒരു കുട്ടിയെ ഇഷ്ടം ആണെന്ന് കരുതി ഞാൻ എന്തിനാ എന്റെ ഫ്രണ്ടിനെ തളളി കളയുന്നു... അത് കൊണ്ട് ഫാത്തിമ പറഞ്ഞപ്പോൾ നമുക്ക് അതിൽ ഒരു വിഷമവും തോന്നിയില്ല.. ജാസ്മിയുടെ വീട്ടിൽ വിളിച്ചു ഒക്കെ സംസാരിച്ചു ok ആക്കി.. പിന്നെ നിങ്ങളോട് ഒന്നും പറയാതെ ഇരുന്നത് എല്ലാരേയും ഒന്ന് ഞെട്ടിക്കണം എന്ന് പാത്തു പറഞ്ഞത് കൊണ്ടാണ്.. " ദിയയുടെ ഉപ്പ പറഞ്ഞു.. അപ്പോൾ എല്ലാരും ഫാത്തിമയെ ഒന്ന് നോക്കി.. അവൾ അവരെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു.. 

"അപ്പോൾ എന്നെ വീട്ടിലേക്കു വിടാതെ കല്യാണകാര്യം സംസാരിക്കും എന്ന് പറഞ്ഞതോ.." ദിയ മെല്ലെ ഉമ്മാനോട്‌ ചോദിച്ചു..
"ഫവാസിന്റെ കല്യാണകാര്യം എന്നല്ലേ പറഞ്ഞത് അത് ഇപ്പോൾ പറഞ്ഞല്ലോ..." ദിയയുടെ ഉമ്മാ ചിരിച്ചു കൊണ്ട് അവളോട്‌ പറഞ്ഞു..

അവർ പ്രതീക്ഷിക്കാത്ത സംഭവം ആയിരുന്നു അവിടെ നടന്നത്.. ഫവാസിന് സന്തോഷം അടക്കി പിടിക്കാൻ പറ്റിയില്ല.. അത്രയും സന്തോഷം ആയിരുന്നു.. അവൾക്കും... 

അന്നത്തെ ആഘോഷം കഴിഞ്ഞ് എല്ലാരും പിരിഞ്ഞു.. ബാക്കി കാര്യങ്ങൾ പിന്നീട് സംസാരിക്കാം എന്ന് പറഞ്ഞ് ജാസ്മിയും ഫാമിലിയും പോയി... പിന്നെ ഫൈസലിന്റെയും ജാസിയുടെയും കൂടെ ഫവാസും പോയി.. 

പിറ്റേന്ന് എപ്പോഴത്തെയും പോലെ ജാസ്മി ക്ലാസിനും ഫവാസ് ജോബിനും പോയി... 
ഈവിനിംഗ് ആവാൻ കാത്തിരിക്കുകയായിരുന്നു ഫവാസ്.. " ഒരുപാട് പറയാൻ ഉണ്ട്.. എത്ര നാളായി അങ്ങനെ ആ സ്ഥലത്തുവെച്ച് കണ്ടിട്ട്.. സംസാരിച്ചിട്ട്.. അവനു പെട്ടെന്ന് ആ സമയം ആവാൻ വേണ്ടി കൊതി തോന്നി... ജോലി കഴിഞ്ഞ് വീട്ടിൽ എത്തി ഫ്രഷ് ആയ ഉടൻ അവൻ അവളെ കാണാൻ അവിടേക്ക് പോയി.. എപ്പോഴും 5 മിനുട്ട് നേരത്തെ അവൾ ആണ് വരാറ്.. അത് കൊണ്ട് അവൻ ആദ്യം എത്തി അവളെ ഞെട്ടിക്കണം എന്ന് കരുതി അവൻ 10 മിനുട്ട് മുന്നേ അവിടെ വന്നു കാത്തിരുന്നു..
പക്ഷെ അവൾ അവിടെ വന്നില്ല.. ഒരുപാട് തവണ അവൻ ഫോണിൽ വിളിച്ചു എങ്കിലും അവൾ ഫോണും എടുത്തില്ല... അവൾക്ക് എന്തെങ്കിലും പറ്റിയോ എന്ന് പേടിച് അവൻ വേഗം അവളുടെ വീട്ടിലേക് പോയി... 
ബെൽ അടിച്ചപ്പോൾ ജാസ്മിയുടെ ഉമ്മ വീടിന്റെ പുറത്ത് വന്നു...
"ഫവാസ് മോനോ... വാ കയറി ഇരിക്..." അവളുടെ ഉമ്മ ഭാവി മരുമകനെ അകത്തേക്ക് ക്ഷണിച്ചു...
" ജാസ്മിൻ ക്ലാസ് കഴിഞ്ഞ് വന്നില്ലേ ഉമ്മ... " 
"വന്നല്ലോ... അവൾ റൂമിൽ ഉണ്ട്.. വന്നപ്പോൾ തന്നെ റൂമിൽ കയറി ഡോർ അടച്ചത് ആണ്.. "

"ഞാൻ കുറെ ഫോണിൽ വിളിച്ചു എടുക്കാത്തത് കണ്ടപ്പോൾ ഇങ്ങോട്ട് വന്നതാ..."
"മോൻ ഇരിക്.. ഞാൻ അവളെ വിളിക്കാം..." 
ഉമ്മ കുറെ വിളിച്ചപ്പോൾ അവൾ ഡോർ തുറന്നു..."
"നീ എന്താ ഇതിനകത്ത് ഇരുന്നു ചെയ്യുന്നത്.. ഫവാസ് നിന്നെ കാണാൻ വന്നിട്ട് ഉണ്ട്..  " 
ഉമ്മ അത് പറഞ്ഞപ്പോൾ അവൾ പുറത്തേക്ക് വന്നു..
'ജാസ്മി.. ഞാൻ നിന്നെ എത്ര വിളിച്ചു.. നീ എന്താ അവിടെ വരാഞ്ഞത്... ഫോൺ വിളിച്ചാൽ എടുത്തൂടെ..."
"എപ്പോഴും നിന്നെ കാണാൻ വരണം എന്ന് നിർബന്ധമൊന്നും ഇല്ലാലോ.. " 
അവളുടെ മറുപടി കേട്ട് അവനു ആകെ വല്ലാണ്ട് ആയി.. 
"എന്തു പറ്റി ജാസ്മിൻ..  നിനക്ക് സുഖമില്ലേ..." അവളുടെ നെറ്റിയിൽ തൊട്ട് അവൻ ചോദിച്ചു..." 
"എന്തൊരു കഷ്ടമാ..സമാധാനത്തോടെ കിടക്കാൻ വിടില്ല ശല്യം..." അവന്റെ കൈ തട്ടി മാറ്റി അവൾ പറഞ്ഞു.. 
അവളുടെ പെരുമാറ്റം കണ്ടു അവന്റെ ശരീരം തളർന്നു പോവും പോലെ അവനു തോന്നി..
പിന്നേ അവിടെ നിൽക്കാൻ അവനു തോന്നിയില്ല..  അവൻ അവിടെ നിന്ന് ഇറങ്ങാൻ നേരം ആണ് അവൻ അവളുടെ കയ്യിൽ ശ്രദ്ധിച്ചത്...
"നിനക്ക് ഇന്നലെ ഞാൻ ഇട്ടു തന്ന വള എവിടെ..." 
അവന്റെ ചോദ്യത്തിന് മുന്നിൽ അവൾ ആകെ പതറി..
"അത്... അത് എന്റെ കയ്യിന്നു കളഞ്ഞു പോയി.. " 
അവളുടെ മറുപടി കേട്ട് അവനു ദേഷ്യം ആണ് ആദ്യം വന്നത്.. പിന്നെ അവൻ സ്വയം കൺട്രോൾ ചെയ്തു.. 
"ഞാൻ ഒരു  ചോക്ലേറ്റ് കൊടുത്താൽ പോലും അതിന്റെ കടലാസ് സൂക്ഷിച്ചു വെക്കുന്ന എന്റെ ജാസ്മിൻ ആണോ ഇത്.. " അവൻ മനസ്സിൽ പറഞ്ഞു അവന്റെ ദേഷ്യം പെട്ടന്ന് സങ്കടമായി മാറി..  അവൻ ഒന്നും പറയാതെ അവിടെ നിന്ന് പോയി...

"ഫവാസ് പോയോ... " അവനു കുടിക്കാൻ ജൂസ് എടുത്ത് വന്നു ഉമ്മ ചോദിച്ചു... 
" ആ..  പോയി.." എന്ന് പറഞ്ഞു അവൾ റൂമിലേക്ക് കയറി..
ഫവാസ് അന്ന് ഫുൾ മൂഡ് ഓഫ് ആയിരുന്നു.. ജാസിയും ഫൈസലും ഒരുപാട് ചോദിച്ചു എങ്കിലും അവൻ ഒന്നും പറയാതെ ഒഴിഞ്ഞു മാറി...
പിറ്റേന്ന് രാവിലെ ഫവാസിന്റെ ഫോണിൽ ജാസ്മിയുടെ ഉപ്പാന്റെ കാൾ വന്നു... ഫോൺ എടുത്തപ്പോൾ അവളുടെ ഉപ്പ കരയുകയാണ് ഒന്നും പറയാൻ പറ്റാതെ..
"എന്താ ഉപ്പ..  എന്താ പ്രശ്നം പറയു.. " അവൻ വെപ്രാളത്തോടെ ചോദിച്ചു.. 
" മോനെ ജാസ്മിൻ...അവൾ..ഉപ്പ വീണ്ടും പൊട്ടി കരയാൻ തുടങ്ങി..
ഫവാസ് വേഗം ഫോൺ കട്ട് ചെയ്തു അവിടേക്ക് ഓടി.. ഫവാസ് വെപ്രാളം പിടിച്ചു ഓടുന്നത് കണ്ട് ഫൈസലും ജാസിയും അവന്റെ പിന്നാലെ വന്നു.. ജാസ്മിയുടെ വീടിന്റെ അകത്തേക്ക് അവൻ ഓടി കയറി.. ജാസ്മിയുടെ റൂമിലേക്ക് കയറിയപ്പോൾ കരഞ്ഞു തളർന്നു ബെഡിൽ കിടക്കുകയാണ് അവളുടെ ഉമ്മ..  തലയിൽ കൈ വെച്ച് മുഖം താഴ്ത്തി ഇരിക്കുകയാണ് അവളുടെ ഉപ്പ..  ഇവരുടെ കരച്ചിൽ കേട്ട് അടുത്ത് വീട്ടിലുള്ള രണ്ട് മൂന്നു പേരും അവിടെ വന്നിട്ട് ഉണ്ടായിരുന്നു..  ഫവാസ് റൂമിന്റെ അകത്തേക്ക് കയറി...

"ജാസ്മിൻ ആരുടെയോ കൂടെ ഒളിച്ചോടി..." പെട്ടന്ന് അവിടെ ഉള്ള ഒരു സ്ത്രീ പറഞ്ഞു.......... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story