മിഴികൾ മൊഴിയും പ്രണയം: ഭാഗം 21

mizhikal pozhiyum pranayam

രചന: റിസ്‌വാന റിച്ചു

അത് കേട്ടതും ഫവാസ് ആകെ ഷോക്ക് ആയി...
"എന്ത് അനാവശ്യം ആണ് നിങ്ങൾ പറയുന്നത്.." ആ പറഞ്ഞ സ്ത്രീയോട് ദേഷ്യത്തോടെ ഫവാസ് പറഞ്ഞു..
"ഹേയ് ഫവാസ്..." ഫവാസ് ആ സ്ത്രീയോട് ദേഷ്യപെടാൻ ഒരുങ്ങിയപ്പോൾ ഫൈസൽ തടഞ്ഞു.. 
"അവരോടു നീ ദേഷ്യപെടേണ്ട മോനെ അവർ പറഞ്ഞത് സത്യം ആണ്.. അവൾ എല്ലാരേയും ചതിച്ചു..." അവളുടെ ഉപ്പ കരഞ്ഞു കൊണ്ട് പറഞ്ഞു...
"ഹേയ് അവൾ ഒരിക്കലും അങ്ങനെ ചെയ്യില്ല... അവൾ വേറെ എവിടെയെങ്കിലും പോയത് ആവും കളിപ്പിക്കാൻ...  " ഫവാസിന്റെ കണ്ണുകൾ നിറഞ്ഞു... ശബ്ദം ഇടറി..
അവളുടെ ഉപ്പ ഒരു പേപ്പർ അവന്റെ കയ്യിൽ കൊടുത്തു.. കണ്ണുകൾ നിറഞ്ഞത് കാരണം അക്ഷരങ്ങൾ ഒന്നും വെക്തമായി കാണാൻ പറ്റുന്നില്ല.. അവൻ കണ്ണുകൾ അടച്ചു.. അപ്പോൾ കവിളിലൂടെ കണ്ണുനീർ ഒഴുകി.. അവൻ വീണ്ടും ആ പേപ്പറിലേക്ക് നോക്കി.. 
" എന്നെ ആരും അന്വേഷിക്കരുത്... എനിക്കു ഇഷ്ടമുള്ള ലൈഫ് തിരഞ്ഞു എടുത്ത് ഞാൻ പോവുകയാണ്.. ഉപ്പയും ഉമ്മയും എന്നെ വെറുക്കും എന്ന് എനിക്കു അറിയാം പക്ഷെ എനിക്കു എന്റെ ഇഷ്ടമുള്ള ആളെ കിട്ടാൻ ഇത് ചെയ്തേ പറ്റു.. എന്നെ ഇഷ്ടമുള്ള എനിക്കു ഇഷ്ടമുള്ള ഒരാൾ ഉണ്ട് ആയാളുടെ കൂടെ ജീവിക്കാൻ ആണ് ഞാൻ വീട് വിട്ടു ഇറങ്ങിയത്.. 
ഫവാസിനോട്‌ ക്ഷമ ചോദിക്കണം.. തമാശയായി ഞാൻ കണ്ട ഒരു റിലേഷൻ കല്യാണം വരെ എത്തുമെന്ന് ഞാൻ കരുതിയില്ല..  അവന്റെ വീട്ടുകാർ എതിർക്കുമ്പോൾ മെല്ലെ ഒഴിഞ്ഞു മാറാം എന്ന് ഞാൻ കരുതിയത് പക്ഷെ.. എല്ലാം എന്റെ കൈ വിട്ടു പോയി... ഇനി തുടരാൻ വയ്യ അത് കൊണ്ട്  ഞാൻ ഇഷ്ടമുള്ള ആളുടെ കൂടെ പോവുന്നു... എന്ന് ജാസ്മിൻ.... "

വായിച്ചു തീരുമ്പോൾ ഫവാസിന്റെ കൈകൾ വിറക്കുക ആയിരുന്നു.. അവന്റെ കൂടെ അത് ഒന്നിച്ചു വായിച്ച ഫവാസും ജാസിയും ആകെ ഷോക്ക് ആയി നിൽക്കുകയാണ്.. ഫവാസ് പെട്ടന്ന് അവരെ തള്ളിമാറ്റി പുറത്തേക്ക് പോയി..

"ഫവാസ്......." അവന്റെ പിന്നാലെ ഫൈസലും ജാസിയും വന്നു.. ഫവാസ് നിൽക്കാതെ വേഗം ബൈക്ക് എടുത്ത് പോയി...
പിറകിൽ പോയെങ്കിലും അവർക്ക് തടയാൻ പറ്റിയില്ല... 
"ഛെ... അവൻ ഇത് എങ്ങോട്ട് പോയെ..." ജാസി പറഞ്ഞു...
"നീ കാർ എടുക്ക് നമുക്ക് പിറകിലെ പോവാം.." ഫൈസൽ പറഞ്ഞു..
"കാറിന്റെ ചാവിയും അവന്റെ പോക്കറ്റിൽ ആണ്.."
"ഛെ ഇനി എന്ത് ചെയ്യും.."
"എന്നാലും അവൾ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല..." ജാസി പറഞ്ഞു...
"അല്ലേലും ഈ പെണ്ണ് എന്ന് വെച്ച ഇങ്ങനെയാണ്.. ആത്മാർത്ഥമായ സ്നേഹം അവർക്ക് വേണ്ട..അതിന് ഒരു വിലയില്ല.. ചതിയൻ മാരെ ആണ് ആവിശ്യം..അവരുടെ കൂടെ പോവുകയും ചെയ്യും.... എന്തായാലും.. അവൾ ഒരിക്കലും നന്നാവില്ല... പാവം എന്റെ ചെക്കൻ അത്രയും സ്നേഹിച്ചിരുന്നു..." ഫൈസലിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു..
"ഇവളെയൊക്കെ കൊന്നു കളയുകയാണ് വേണ്ടത്.. നായിന്റെ മോൾ..." 

"നീ അവന്റെ ഫോണിൽ ഒന്ന് വിളിച്ചു നോക്ക്.." 
ജാസി കുറെ ഫോണിൽ ട്രൈ ചെയ്തു എങ്കിലും കിട്ടിയില്ല... 
അവർ പുറത്ത് പോയി കുറെ അന്വേഷിച്ചു എങ്കിലും അവനെ കണ്ടെത്താൻ പറ്റിയില്ല.. അപ്പോഴേക്കും നാട് ഫുൾ അറിഞ്ഞിരുന്നു അവൾ പോയത്... ഫവാസിന്റെ വീട്ടിലും അറിഞ്ഞു.. ഫാത്തിമയ്ക്ക് അത് ഉൾകൊള്ളാൻ പറ്റിയില്ല.. അറിഞ്ഞ ഉടൻ അവന്റെ ഉപ്പ ഫൈസലിനെ വിളിച്ചു കേട്ട വാർത്ത ശെരിയാണോ എന്ന് ചോദിച്ചു.. ദിയയും വിളിച്ചു അന്വേഷിച്ചു.. എല്ലാർക്കും ഇത് ഭയങ്കരം ഷോക്ക് ആയിരുന്നു.. എല്ലാരും ഫവാസിനെ അന്വേഷിക്കുകയാണ്.. അവന്റെ ഉമ്മ കരച്ചിലും നില വിളിയും ആണ്.. ഫവാസിന്റെ ഉപ്പ അവിടെ എത്തിയ ഉടൻ ജാസ്മിടെ വീട്ടിൽ പോയി .. 
അവന്റെ ഉപ്പ ഫവാസിനെ കാണാൻ ഇല്ലാത്ത ദേഷ്യം മുഴുവൻ അവരോട് തീർത്തു.. 
"ഞങ്ങളോട് ക്ഷമിക്കണം.. നിങ്ങളെ പോലെ തന്നെ അവൾ നമ്മളെയും ചതിച്ചിട് ആണ് പോയത്.. അവൾക് ഫവാസിനെ ഇഷ്ടമാണ് എന്ന് അറിഞ്ഞപ്പോൾ.. സമ്മതിച്ചു എന്ന തെറ്റ് മാത്രേ നമ്മൾ ചെയ്തുള്ളു.. അതിനുള്ള സമ്മാനം എന്റെ മകൾ തന്നെ തന്നു.. ഇനി നിങ്ങൾ കൂടി........" അവളുടെ ഉപ്പ കൈ കൂപ്പി കൊണ്ട് അവന്റെ ഉപ്പയോട് പറഞ്ഞപ്പോൾ അവന്റെ ഉപ്പക്കും വിഷമം ആയി..
"ശെരിയാണ് ഇവർ എന്ത് തെറ്റാണ് ചെയ്തത്.."
അയാൾ ചിന്തിച്ചു..
"എന്നോട് ക്ഷമിക്കണം.. പെട്ടന്ന് ഉള്ള ദേഷ്യത്തിൽ ഞാൻ.... "
"അത് സാരമില്ല... നിങ്ങളെ അവസ്ഥ എനിക്കു മനസ്സിലാവും.." അയാൾ ഫവാസിന്റെ ഉപ്പയെ ആശ്വസിപിച്ചു.....
അവന്റെ ഉപ്പ അവിടെ നിന്ന് ഇറങ്ങി..
എല്ലരും അന്വേഷിച്ചു കാണാതെ ആയപ്പോൾ വീട്ടിലെക്ക് വന്നു.. മാറി മാറി അവന്റെ ഫോണിലെക്ക് വിളിക്കുകയാണ്‌.. ഉമ്മയും ഫാത്തിമയും കരഞ്ഞുതളർന്നു.. ആശ്വസിപിക്കാൻ ഫൈസൽ ശ്രമിച്ചു എങ്കിലും അവർ കരഞ്ഞുകൊണ്ടേയിരുന്നു.. 
കുറച്ച് സമയം കഴിഞ്ഞപ്പോൾ ഫൈസലിന്റെ ഫോണിൽ ഒരു കാൾ വന്നതും ഫൈസൽ വേഗം ഫവാസിന്റെ ഉപ്പയോട് കാറിന്റെ ചാവി വാങ്ങി അവിടെ നിന്ന് പോയി.. എന്താ കാര്യം എന്ന്  എല്ലാരും ചോദിച്ചപ്പോൾ ഞാൻ ഫോണിൽ വിളിക്കാം.. എന്ന് പറഞ്ഞു അവൻ വേഗം ഇറങ്ങി ഓടുക ആയിരുന്നു.. ഫൈസൽ വെപ്രാളം പിടിച്ചു പോവുന്നത് കണ്ടപ്പോൾ ബാക്കിയുള്ളവരുടെ ടെൻഷൻ കൂടി.

കുറച്ച് സമയം കഴിഞ്ഞ് ഫൈസൽ വരുന്നത് കണ്ടപ്പോൾ എല്ലാരും പുറത്ത് വന്നു നിന്നു.. 
ഫൈസൽ കാറിൽ നിന്ന് ഇറങ്ങി പുറകിലെ  ഡോർ തുറന്ന് ഫവാസിനെ പിടിച്ചു ഇറക്കി..
കള്ള് കുടിച് ബോധം പോയി ഫൈസലിന്റെ ഷോൾഡറിൽ  ചാരി കിടക്കുന്ന മകനെ കണ്ടപ്പോൾ ആ ഉമ്മയുടെയും ഉപ്പയുടെയും നെഞ്ച് ഒന്ന് പിടഞ്ഞു.. ജാസ്മിയെ അവർ ശബിച്ചു പോയ നിമിഷം ആയിരുന്നു അത്...
എന്റെ മോനെ എന്ന് നിലവിളിച്ചു ഉമ്മ അവന്റെ അടുത്തേക്ക് ഓടി വന്നു.. ഉപ്പയും ജാസിയും മുറ്റത്തു ഇറങ്ങി വന്നു ഫൈസലിനെ അവനെ അകത്തേക്ക് കയറ്റി റൂമിൽ കിടത്താൻ സഹായിച്ചു... 
"എന്തിനാ മോനെ നിന്നെ വേണ്ടാത്ത ഒരുത്തിക്ക് വേണ്ടി നീ പടച്ചോന് നിരക്കാത്ത കാര്യം ചെയ്തത്... " അവന്റെ ഉമ്മ അവന്റെ അടുത്ത് വന്നിരുന്നു കരഞ്ഞു കൊണ്ട് പറഞ്ഞ്...
" നീ ഇങ്ങോട്ട് വാ അവൻ നാളെ ഉറങ്ങി എഴുന്നേൽക്കുമ്പോയെക് ശരിയായികോളും.. " എന്ന് പറഞ്ഞ് ഉപ്പ ഉമ്മയെ അവിടെ നിന്ന് കൂട്ടികൊണ്ട് പോയി... 

"അവളെ എന്റെ കയ്യിൽ കിട്ടിയാൽ ഇനി ഞാൻ വെറുതെ വിടില്ല...  അവൾ കാരണം എന്റെ ഫവാസ് നശിക്കാൻ ഇടയായെങ്കിൽ തേടി പിടിച്ചു കോന്നിരിക്കും ഈ ഫൈസൽ.. " ഫൈസൽ ദേഷ്യത്തോടെ പറഞ് പുറത്തേക്ക് പോയി.. ജാസി ഒരു സിഗരറ്റ് കത്തിച്ചു അവിടെ ഇരുന്നു... 

പിന്നെയുള്ള കുറച്ച് ദിവസങ്ങളിൽ ഫവാസ് അങ്ങനെ തന്നെ ആയിരുന്നു.. അവനെ ഒന്ന് ശെരിയാക്കിയെടുക്കാൻ കുറെ പാട് പെട്ടു കൂട്ടുകാരും വീട്ടുകാരും.. ഉമ്മാന്റെ കണ്ണീരും ഉപ്പാന്റെ ഉപദേശവും കൂട്ടുകാരുടെ സപ്പോർട്ട് കൂടി കണ്ടപ്പോൾ ഫവാസ് തുടങ്ങി വെച്ച മോശം ശീലങ്ങൾ ഒക്കെ മാറ്റി വെച്ചു.. 

" മോനെ..  ഉമ്മാക് ഒരു കാര്യം പറയാൻ ഉണ്ട്.." 
"എന്താ ഉമ്മാ..."ഫവാസ് ചോദിച്ചു..." 
"പഴയത് ഒക്കെ നിനക്ക് മുഴുവൻ ആയി മറക്കാൻ പറ്റിയിട്ടില്ല എന്ന് ഉമ്മാക് അറിയാം പക്ഷെ.. മറക്കാൻ വേണ്ടി നീ ഒരു കല്യാണം കഴിച്ചേ പറ്റു... "
"വേണ്ട ഉമ്മാ.. ഉമ്മാ വേറെ എന്ത് വേണമെങ്കിലും എന്നോട് ആവിശ്യപെട്ടൊളു പക്ഷെ ഇനി എന്റെ ജീവിതത്തിൽ ഒരു പെണ്ണിനെയും എനിക്കു വിശ്വസിക്കാൻ പറ്റില്ല..  പിന്നെ എന്തിനാ ഒരു പെണ്ണിന്റെ ജീവിതം നഷിപ്പിക്കുന്നത്‌..
"എല്ലാം പെണ്ണും ഒരു പോലെ ആണോ മോനെ.. ദിയ അവൾ നല്ല കുട്ടിയല്ലേ അവൾക്ക് നിന്നെ ഇഷ്ടവും ആയിരുന്നു.. നിന്റെ ഇഷ്ടത്തിന് വേണ്ടി അവൾ അത് വേണ്ട എന്ന് വെച്ചത് അല്ലെ.. ഉപ്പ അവരോട് സംസാരിച്ചിരുന്നു അവർക്ക് പൂർണ സമ്മതം ആണ്.. മോൻ കൂടി സമ്മതിക്കണം..." ഉമ്മ അത് പറഞ്ഞപ്പോൾ അവൻ ദേഷ്യപെട്ടു അവിടെ നിന്ന് പോയി... 
ഉമ്മ ഫൈസലിന്റെയും ജാസിയുടെയും അടുത്തേക്ക് പോയി...
"മോനെ ഫൈസൽ...  നിങ്ങൾ രണ്ട് പേരും അവനെ കൊണ്ട് ദിയയുമായുള്ള കല്യാണത്തിന് സമ്മതിപിക്കണം.. നിങ്ങൾ പറഞ്ഞാലേ അവൻ കേൾക്കു.. " ഉമ്മ വിഷമത്തോടെ പറഞ്ഞു..

"ഉമ്മ വിഷമിക്കണ്ട..  അവൻ സമ്മതിക്കും.. ഉമ്മ ടെൻഷൻ ആവാതെ ഇരിക് നമുക്ക് എത്രയും പെട്ടന്ന് ഇത് നടത്താം.. അവനു വിധിച്ച പെണ്ണ് ആണ് ദിയ..  അത് കൊണ്ടാവും ചിലപ്പോൾ ഇത് ഇങ്ങനെയൊക്കെ ആയത്.. " ജാസി പറഞ്ഞു..

"അതെ നമ്മൾ സമ്മതിപ്പിചോളാം..." ഫൈസൽ ഉമ്മയെ സമാധാനിപ്പിച്ചു പറഞ്ഞു വിട്ടു.. 

"അവൻ സമ്മതിക്കുമോ ഫൈസൽ.. " ജാസി ചോദിച്ചു..
"സമ്മതിപ്പിക്കണം... അതിന് നമ്മൾ മാത്രമല്ല..  ദിയ കൂടി സഹായിക്കണം... അവളെ വിളിക്കണം നേരിട്ട് കാണണം.. ആദ്യം നമ്മൾ അവളോട്‌ മോശമായി പേരുമാറിയതിനു സോറി ചോദിക്കണം.. " ഫൈസൽ പറഞ്ഞു..
"ശെരിയാ.. ജാസ്മിക്ക് വേണ്ടി നമ്മൾ ദിയയെ ഒരുപാട് വേദനിപ്പിച്ചു.. നീ അവളെ ഫോൺ വിളിച്ചു ഇങ്ങോട്ട് വരാൻ പറ..  " ജാസി പറഞ്ഞു..

ഫൈസൽ അവളെ ഫോൺ ചെയ്തു വീട്ടിലേക്കു വരാൻ പറഞ്ഞു.. അവൾ വരാം എന്നും പറഞ്ഞു ഫോൺ കട്ട് ചെയ്തു..

വൈകുന്നേരം ആയപ്പോൾ ദിയ ഫവാസ് താമസിക്കുന്ന വീട്ടിലേക്കു വന്നു.. 
ഫവാസ് വീട്ടിൽ ഉണ്ടായിരുന്നില്ല.. ഫൈസലും ജാസിയും അവളെ വെയിറ്റ് ചെയ്തു നിൽക്കുക ആയിരുന്നു..

"എന്താ ഫൈസൽ സംസാരിക്കാൻ ഉണ്ട് എന്ന് പറഞ്ഞത്.."
"പറയാം നീ ഇരിക്.. " 
അവൾ സോഫയിൽ ഇരുന്നു.. കൂടെ അവരും ഇരുന്നു. 
"ആദ്യം തന്നെ സോറി.." ഫൈസൽ പറഞ്ഞു.
"സോറിയോ എന്തിന്..." 

"അത് ജാസ്മിക്ക് വേണ്ടി നിന്നെ നമ്മൾ മോശമായി ഒരുപാട് പറഞ്ഞിട്ടുണ്ട്.. അന്ന് നീ ചെയ്തത് ആയിരുന്നു ശരി.." ഫൈസൽ പറഞ്ഞു..
"അന്ന് ഞാൻ ചെയ്തത് ആയിരുന്നില്ല..  അത് ശെരിക്കും ഞാൻ തലകറങ്ങി വീണത് ആണ്.."

"അത് എന്തെങ്കിലും ആവട്ടെ... സംഭവിചതൊക്കെ നല്ലത് ആണെന്ന് കരുതാം.. നിനക്ക് ഫവാസിനെ ഇപ്പോഴും കല്യാണം കഴിക്കാൻ ഇഷ്ടമാണോ.." ഫൈസൽ ചോദിച്ചു.. 

"എനിക്കു അവനോടുള്ള പ്രണയം ഞാൻ അന്നേ ഉപേക്ഷിച്ചതാണ്.. പക്ഷെ അവനെ കല്യാണം കഴിക്കാൻ എനിക്കു ഇഷ്ടകേടോന്നും ഇല്ലാ.. അവനു സമ്മതം ആണേൽ എനിക്കു സമ്മതം ആണ്.. " 
"അത് മതി.. നീ ഒന്ന് കൂടി ഫവാസിനോട്‌ ഇഷ്ടം പറ..  കല്യാണമെ വേണ്ട എന്ന് പറഞ്ഞു നടക്കുകയാണ് അവൻ..  അങ്ങനെ ചതിച്ച ഒരു പ്രണയത്തിന്റെ പേരിൽ കളയാൻ ഉള്ളതല്ല അവന്റെ ജീവിതം.. അത് കൊണ്ട് അവന്റെ മനസ്സ് മാറാൻ നീ നമ്മളെ കൂടെ നിൽക്കണം.. " ജാസി ചിരിച്ചു കൊണ്ട് പറഞ്ഞു..

തീർച്ചയായും ഞാൻ നിങ്ങളെ കൂടെ തന്നെ ഉണ്ട്.. 

"എന്നാൽ നീ ഫവാസിനെ ഇന്ന് രാത്രി ഫോൺ വിളിച്ചു അന്ന് നീ ഇഷ്ടം പറഞ്ഞ അതെ ബീച്ചിൽ വരാൻ പറ..  അവനെ പറഞ്ഞു വിടുന്ന കാര്യം നമ്മൾ ഏറ്റു.. ബാക്കി ഒക്കെ നിന്റെ കയ്യിൽ ആണ്.." ഫൈസൽ പറഞ്ഞു.

"Ok ഞാൻ പരമാവധി ശ്രമിക്കാം..." ...... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story