മിഴികൾ മൊഴിയും പ്രണയം: ഭാഗം 22

രചന: റിസ്‌വാന റിച്ചു

ജാസിയും ഫൈസലും പറഞ്ഞത് പോലെ അവൾ അന്ന് രാത്രി ഫവാസിനെ വിളിച്ചു.. ഒഴിഞ്ഞു മാറാൻ ശ്രമിച്ചു എങ്കിലും അവസാനം ബീച്ചിൽ വരാം എന്ന് അവൻ സമ്മതിച്ചു.. 
വൈകുന്നേരം അവനെ കാത്തു ദിയ ബീച്ചിൽ നിന്നു.. ജാസിയും ഫൈസലും അവിടെ വന്നിട്ട് കുറച്ച് മാറി നിന്നു..കുറെ സമയം കാത്തു നിന്നിട്ട് ഫവാസിനെ കാണാതെ ആയപ്പോൾ അവൻ വരില്ല എന്ന് അവൾക് തോന്നി.. തിരിച്ചു പോവാൻ പോയപ്പോൾ ആണ് അവന്റെ കാർ വരുന്നത് കണ്ടത്.. 

അവൻ കാർ ഇറങ്ങി അവളുടെ അടുത്തേക്ക് പോയി..
"സോറി കുറെ ടൈം ആയോ കാത്തിരിക്കുന്നത്.. ഞാൻ ബ്ലോക്കിൽ കുടുങ്ങി പോയി.." അവൻ പറഞ്ഞു..
"അത് സാരമില്ല.. നീ വന്നല്ലോ അത് മതി..."
"എന്താ നിനക്ക് സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞത്.. "
"എനിക്കു സംസാരിക്കാൻ എന്താ ഉള്ളത് എന്ന് നിനക്ക് അറിയില്ലേ പാച്ചു ഉമ്മ നിന്നോട് ഒന്നും പറഞ്ഞില്ലേ...."
"അതിന് ഉള്ള മറുപടി ഞാനും പറഞ്ഞിരുന്നു.. നീ അറിഞ്ഞില്ലേ..." 
" നിന്നോട് ഞാൻ അന്ന് ആദ്യം ആയി ഇഷ്ടം പറഞ്ഞത് ഇവിടെ വെച്ചായിരുന്നു.. അന്ന് നീ പറഞ്ഞത് ഒരു പാവം പെണ്ണിന് വാക്ക് കൊടുത്തു എന്നാ.. വേറെ ഒരാളെ ഇഷ്ടമാണ് എന്നാ.. അവളെ അല്ലാതെ വേറെ ഒരാളെ സങ്കൽപിക്കാൻ പോലും പറ്റില്ല എന്നാ...
എന്നിട്ട് അവൾ എവിടെ... ആ പാവം പെണ്ണിന്റെ വാക്ക് എവിടെ... അവൾ നിന്നെ പറ്റിച്ചിട്ട് പോയിട്ടും നിനക്ക് അവളെ അല്ലാതെ വേറെ ആരെയും ഇഷ്ടപ്പെടാൻ പറ്റില്ല..  അപ്പോൾ നീ അവൾ പറ്റിച്ച ശേഷവും അവളെ തന്നെയാ സ്നേഹിക്കുന്നത് അല്ലെ.... "

"നിർത്തുന്നുണ്ടോ നീ..... " അവൾ പറഞ്ഞു തീരുന്നതിനു മുന്നേ ഫവാസ് ദേഷ്യത്തോടെ പറഞ്ഞു... അവന്റെ അലർച കേട്ടപ്പോൾ ദിയ ഒന്ന് പേടിച്ചു..
"ഇനി ഒരു അക്ഷരം മിണ്ടി പോവരുത്.. എന്റെ കാര്യം ഞാൻ നോക്കിക്കോളാം.. നീ നിന്റെ പാടും നോക്കി പോ..." അവൻ ദേഷ്യത്തോടെ പറഞ്ഞു..
" നിന്റെ കാര്യം നീ നോക്കിയതിനു ആണല്ലോ നീ അനുഭവിക്കുന്നത്..." അങ്ങനെ പറഞ്ഞത് കേട്ട് അവനിക് ദേഷ്യം അടക്കാൻ പറ്റിയില്ല..  കരണം നോക്കി ഒന്ന് കിട്ടി... അവളുടെ കണ്ണുകൾ നിറഞ്ഞു.. പെട്ടന്നുള്ള ദേഷ്യത്തിൽ അടിച്ചു പോയത് ആയിരുന്നു അവൻ പിന്നെ ആകെ വല്ലാതെ ആയി..

"സോറി ദിയ..  എനിക്കു കണ്ട്രോൾ വിട്ടു പോയി.. ഞാൻ മറക്കാൻ ശ്രമിക്കുന്ന കാര്യങ്ങൾ നീ വീണ്ടും ഓരോന്ന് പറഞ്ഞു കുത്തിപൊക്കിയപ്പോൾ എനിക്കു ആകെ... സോറി.. " 
"സാരമില്ല...  നമ്മൾ നമുക്ക് വേണ്ടി മാത്രം ജീവിക്കരുത് പാച്ചു.. ചിലതൊക്കെ ഇഷ്ടപെടുന്നവർക്ക് വേണ്ടി അട്ജെസ്റ്റ് ചെയ്യണം അതാണ് സ്നേഹം.. " എന്ന് പറഞ്ഞു അവൾ അവിടെ നിന്ന് പോയി.. മാറി നിന്ന് എല്ലാം കാണുകയായിരുന്നു ഫൈസലും ജാസിയും ദിയ പോയപ്പോൾ അവർ ഫവാസിന്റെ അടുത്തേക്ക് വന്നു.. അവരെ കണ്ടപ്പോൾ എല്ലാരും അറിഞ്ഞിട്ട് ആണ് ദിയ സംസാരിക്കാൻ വിളിച്ചത് എന്ന് അവനു മനസ്സിലായി.. 
ഫവാസ് ഒന്നും മിണ്ടാതെ പോവാൻ പോയി..

"ഫവാസ്.. ഒന്ന് അവിടെ നിന്നെ..." ഫൈസൽ പറഞ്ഞു.. 
കേട്ടപ്പോൾ ഫവാസ് അവിടെ നിന്നു...
"എന്താ നിന്റെ തീരുമാനം..." ഫൈസൽ ചോദിച്ചു..
"തീരുമാനം ഞാൻ പറഞ്ഞു കഴിഞ്ഞല്ലോ..."
"ആർക്ക് വേണ്ടിയാ നിന്റെ വാശി... ജാസ്മിൻ മരിച്ചു പോയിട്ട് ആണ് നീ ഇങ്ങനെ വാശി കാണിക്കുന്നത് എങ്കിൽ ഞാൻ തന്നെ നിനക്ക് സപ്പോർട്ട് നിന്നേനെ.. പക്ഷെ ചതിച്ചു പോയവൾക്ക് നീ എന്തിനാ ഇത്ര വില കല്പ്പിക്കുന്നത്... ആരോടാ നിന്റെ വാശി ആ പാവം ഉപ്പയോടും ഉമ്മയോടും ആണോ.. നിനക്ക് ഒരു പെണ്ണിനെ ഇഷ്ടം ആണെന്ന് അറിഞ്ഞപ്പോൾ അവരുടെ ഇഷ്ടം മാറ്റി വെച്ച് അവർ നിന്റെ കൂടെ നിന്നില്ലേ.. എന്നിട്ട് ഇത്രയും പ്രശ്നം ഉണ്ടായിട്ട് അവർ നിന്നെ കുറ്റപ്പെടുത്താൻ പോലും വന്നില്ലാലോ.. പിന്നെ ദിയ അവൾക് എന്താ വേറെ ആണ്പിള്ളേരെ കിട്ടാൻ ഇല്ലാത്തത് കൊണ്ടാണോ.. അവൾ സുന്ദരി അല്ലെ.. വിദ്യാഭ്യാസം ഇല്ലേ.. പണം ഇല്ലേ.. അവൾക്ക് ഒരുപാട് നല്ല ചെക്കന്മാരെ കിട്ടും എന്നിട്ടും അവൾ എന്തിനാ നിന്റെ പിറകെ വരുന്നത്.... ഇനിയെങ്കിലും നീ ഒന്ന് മനസ്സിലാക്. നീ നിന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി ജീവിക്.. ഉമ്മാന്റെ കണ്ണീർ നീ ഇനിയും കാണാതെ നിൽക്കരുത്...." ഇത്രയും പറഞ്ഞു ജാസിയെയും കൂട്ടി ഫൈസൽ അവിടെ നിന്ന് പോയി.. അവന്റെ ചോദ്യത്തിന് മുന്നിൽ ഫവാസിന് ഒന്നും മറുപടി പറയാൻ പറ്റിയില്ല.. 

അവർ പോയിട്ടും രാത്രി വരെ ഫവാസ് അവിടെ തന്നെ ഇരുന്നു.. പിന്നെ വീട്ടിലേക്കു പോയി.. വീട്ടിൽ എത്തിയപ്പോൾ അവൻ ഉമ്മയുടെ അടുത്തേക്ക് പോയി.. ഉമ്മ ഒരു കസേരയിൽ കണ്ണടച്ച് കിടക്കുകയായിരുന്നു.. അവൻ ഉമ്മാന്റെ അടുത്ത് പോയി ഇരുന്നു ഉമ്മാന്റെ കൈകളിൽ പിടിച്ചു.. അപ്പോഴേക് ഉമ്മ കണ്ണ് തുറന്നു...
"ഉമ്മ.... " 
"എന്താ മോനെ.. "
"എന്റെ കാര്യത്തിൽ എന്ത് തീരുമാനം വേണമെങ്കിലും ഇനി ഉമ്മക്കും ഉപ്പക്കും എടുക്കാം എനിക്കു എല്ലാത്തിനും സമ്മതം ആണ്.. "അവൻ അങ്ങനെ പറഞ്ഞപ്പോൾ ഉമ്മാക് സന്തോഷം അടക്കാൻ പറ്റിയില്ല..  ഉമ്മ അവന്റെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു.. അപ്പോൾ തന്നെ എല്ലാരേയും വിളിച്ചു കാര്യം പറഞ്ഞു.. ദിയക്ക് പെട്ടന്ന് വിശ്വസിക്കാൻ പറ്റിയില്ല..  ഫൈസൽ വിളിച്ചു പറഞ്ഞപ്പോൾ ആണ് അവൾ അത് വിശ്വസിച്ചത്... 

പിന്നേ ഒരു ആഘോഷം തന്നെ ആയിരുന്നു.. പെട്ടന്ന് തന്നെ എൻഗേജ്മെന്റ് നടത്തി.
ഒരു മാസത്തിനുള്ളിൽ കല്യാണം നടത്താനും തീരുമാനിച്ചു.. പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു..  കല്യാണപെണ്ണിന് ഡ്രസ്സ്‌ എടുക്കാൻ വേണ്ടി എല്ലാരും ഒന്നിച്ചു ആണ് പോയത്.. 
"ഡാ  നീ എന്താ ഇങ്ങനെ മാറി നില്കുന്നത് ദിയയുടെ അടുത്തേക്ക് പോയി ഡ്രെസ്സ് ഒക്കെ സെലക്ട്‌ ചെയ്.. " ഫൈസൽ പറഞ്ഞു...
"എനിക്കൊരു മൂഡ് ഇല്ലടാ.. കുറച്ച് ദിവസം ആയി മനസ്സിന് എന്തൊ വല്ലാതെ ആണ്..  ജാസ്മിൻ അവൾ എന്നെ ചതിച്ചത് എനിക്കു ഇപ്പോഴും ഉൾകൊള്ളാൻ പറ്റുന്നില്ല.. "
"എന്നെ കൊണ്ട് നീ കൂടുതൽ പറയിപ്പിക്കരുത്... അവന്റെയൊരു ജാസ്മിൻ... നീ കണ്ടതല്ലേ ആ കത്ത്..അത് അവളുടെ കൈ അക്ഷരം അല്ലെ... പിന്നെ തലേ ദിവസം അവൾക് നീ ശല്യം ആണെന്ന് പറഞ്ഞില്ലേ.. വള ഇട്ടതിനു ശേഷം അവളുടെ സ്വഭാവം മാറി എന്ന് നീ തന്നെയല്ലേ പറഞ്ഞത്.. എന്നിട്ടും നിനക്ക് വിശ്വാസം ആയില്ലേ .. "
"അതൊക്കെ ശെരിയാ... പക്ഷെ.."
"ഒരു പക്ഷെയും ഇല്ലാ.. നീ മറിയാതിക്ക് ഞാൻ പറയുന്നത് കേൾക്.. നീ നിന്നെ സ്നേഹിക്കുന്നവരെ മനസ്സിലാക്കി ജീവിക്കാൻ നോക്ക്... നീ ദിയയുടെ അടുത്തേക്ക് ചെല്ല്..." ഫൈസൽ അവനെ ദിയയുടെ അടുത്തേക്ക് പറഞ്ഞു വിട്ടു.. ഡ്രെസ്സ് ഒക്കെ എടുത്ത് അവർ വീട്ടിലേക്കു പോയി... 
പിന്നെ ഫുൾ തിരക്ക് ആയിരുന്നു.. കല്യാണം വിളിയും മഹർ എടുക്കാൻ പോവലും.. എല്ലാരും ഭയങ്കര സന്തോഷത്തിൽ ആയിരുന്നു.. ദിയയും നല്ല സന്തോഷത്തിൽ ആണ്.. ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന് വിചാരിച്ച സ്വപ്നം ആണ് നടക്കാൻ പോവുന്നത്.. എല്ലാരും കഴിഞ്ഞ് പോയ കാര്യങ്ങൾ ഒക്കെ മറന്നു...

കല്യാണം ക്ഷണിക്കാൻ ജാസ്മിയുടെ വീട്ടിലേക് ഫൈസലിനെ കൂട്ടി ഫവാസ് പോയി..
"നിനക്ക് എന്തിന്റെ കേടാണ്.. ഇവരെ എന്തിന്റെ പേരിലാണ് നീ കല്യാണം ക്ഷണിക്കുന്നത്.. "

"അവൾ എന്നെ പറ്റിച്ചത് ആണെങ്കിലും ഞാൻ ഇവരെ ഉപ്പയും ഉമ്മയും ആയി കണ്ടു ആണ് സ്നേഹിച്ചത്.. അല്ലേലും ഇവർ എന്നോട് ഒരു തെറ്റും ചെയ്തില്ലലോ.."
"നിന്നോട് പറഞ്ഞിട്ട് അല്ലേലും ഒരു കാര്യവും ഇല്ലാ.. നീ എന്തേലും ചെയ്.." 
അവർ ജാസ്മിയുടെ വീട്ടിലും ഷർമിയുടെ വീട്ടിലും പോയി കല്യാണം ക്ഷണിച്ചു.. ഷർമി ഇപ്പോഴും ജാസ്മിയെ ന്യായീകരിക്കാൻ ആണ് ശ്രമിക്കുന്നത്.. ഫൈസലിന് ദേഷ്യം വന്നു ഫവാസിനെ കൂട്ടി വേഗം അവിടെ നിന്ന് ഇറങ്ങി..

"ഡാ.. ഇനി ഒരാളെ കൂടി കാണാൻ ഉണ്ട്..." ഫവാസ് പറഞ്ഞു..
"ആരെ..." 
"പറയാം..." അവൻ നേരെ പോയത് ജയിലിൽ ഷാനിക്കാന്റെ അടുത്താണ്.. 
"കുറെ ആയല്ലോ നിങ്ങളെ ആരെയും ഇങ്ങോട്ട് കാണാത്തത്..ഞാൻ വിചാരിച്ചു എന്നെ മറന്നു എന്ന്... ഷാനുക്ക അവരുടെ പിറകിൽ നോക്കുന്നുണ്ടായിരുന്നു.. 

"ഇക്ക ആരെയാ നോക്കുന്നെ ഷർമിതാത്തയെ ആണോ..." ഫവാസ് ചോദിച്ചു..
"ഇപ്രാവശ്യവും അവർ വന്നില്ല അല്ലെ.. വാവാച്ചിയെ കാണാൻ കൊതിയുണ്ട്.." അയാളുടെ കണ്ണ് നിറഞ്ഞു..

"ഇക്ക ഞാൻ വന്നത് എന്റെ കല്യാണ കാര്യം പറയാൻ ആണ് അടുത്ത ആഴ്ച എന്റെ കല്യാണം ആണ്.." ഫവാസ് പറഞ്ഞു..

"ആണോ.. അപ്പോൾ ജാസ്മിയുമായി കല്യാണത്തിന് വീട്ടുകാർ സമ്മതിച്ചു അല്ലെ.. സന്തോഷം ആയി..." അത് കേട്ടപ്പോൾ ഫവാസിന്റെ മുഖം മാറി അവൻ അവിടെ നിന്ന് പുറത്തേക്കു പോയി.. 
"എന്തു പറ്റി ഫൈസൽ... "
"അത് ഇക്ക.. ജാസ്മിയുമായി കല്യാണത്തിന് വീട്ടുകാർ സമ്മതിച്ചു പക്ഷെ.... " അവൻ നടന്നത് മുഴുവൻ ഷാനുക്കയോട് പറഞ്ഞു.. 
ഷാനുക്ക ആകെ ഷോക്ക് ആയി.. ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആണല്ലോ നടന്നത്..
"ഇപ്പോഴത്തെ കാലം ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുത് ഇക്ക.. സ്നേഹത്തിന് ഒന്നും ഒരു വിലയും ഇല്ലാ.. ഇതിന്റെ പ്രശ്നം കൊണ്ട് ആണ് ഇക്കയെ കാണാൻ വരാതെ ഇരുന്നത്.. അല്ലാതെ ഇക്കയെ മറന്നിട്ടില്ല.. "
"എന്തായാലും നടന്നത് നല്ലതിന് എന്ന് കരുതാം.." ഷാനുക്ക പറഞ്ഞു..
"അതെ..." എന്നാ നമ്മൾ പോവുകയാ.. അവന്റെ കല്യാണം കഴിഞ്ഞ് അവന്റെ പെണ്ണുമായി അവൻ വരും ഇക്കയെ കാണാൻ കൂടെ ഞങ്ങളും.." എന്ന് പറഞ്ഞു ഫൈസലും പുറത്തേക്ക് വന്നു.. 

പിന്നെ ആകെ തിരക്ക് ആയിരുന്നു.. ഒരു ആഴ്ച പെട്ടന്ന് കഴിഞ്ഞ പോലെ തോന്നി.. ഇന്നാണ് ഫവാസിന്റെയും ദിയയുടെയും കല്യാണം.. എല്ലാരും ഭയങ്കര സന്തോഷത്തിൽ ആണ്.. വലിയ ഒരു ഓടിറ്റോറിയത്തിൽ ആണ് കല്യാണം.. അവിടെ സ്റ്റേജിൽ വെച്ച് തന്നെയാണ് നിക്കാഹ്.. രാവിലെ 12 മണിക്ക് ആണ് നിക്കാഹ്.. ഫവാസിനെ കൂട്ടുകാർ എല്ലാരും കൂടി ഒരുക്കുന്ന തിരക്ക് ആണ്.. ദിയ നല്ല മണവാട്ടി ആയി ഒരുങ്ങി കഴിഞ്ഞു.. ഫാത്തിമയും കൂട്ടുകാരും പാട്ടും ഡാൻസും ആയി അടിച്ചു പൊളിക്കുകയാണ്.. 
ഉമ്മയും ഉപ്പയും ഒക്കെ അതിഥികളെ ക്ഷണിച്ചു അകത്തേക്ക് കയറ്റി ഇരുത്തുകയാണ്.. 
ഒരുപാട് തരം ഭക്ഷണവും.. 5 തരം പായസവും ആയിട്ടുള്ള ഉഗ്രൻ ഫങ്ക്ഷൻ ആണ്... 

" ഡാ ഇനിയും ഒരുങ്ങി തീർന്നില്ലേ.. ഫോട്ടോ ഗ്രാഫർ ഇവിടെ പുറത്ത് വെയിറ്റ് ചെയ്യുന്നുണ്ട്.." ഫവാസിന്റെ ഉപ്പ റൂമിന്റെ ഡോറിൽ മുട്ടികൊണ്ട് പറഞ്ഞു..  "

"കഴിഞ്ഞു അങ്കിൾ..." ഫൈസൽ വിളിച്ചു പറഞ്ഞു..
"നിന്റെ ഉപ്പാക് ഇത് എന്ത് തിരക്ക് ആണ്.. ടൈം ഇനിയും 10 ആവുന്നേയുള്ളൂ.. നിക്കാഹിനു ഇനിയും 2 മണിക്കൂർ കൂടി ഉണ്ട്..." ജാസി പറഞ്ഞു.. 
"മതി ഒരുക്കിയത് നീയൊക്കെ എന്നെ ഒരുക്കി കുളമാക്കുകയാണ്.. ഡാ ഫൈസൽ എന്റെ ഫോൺ ആ ഷെൽഫിൽ ഉണ്ട് അത് റിങ്ങ് ചെയ്യുന്നുണ്ട് എടുത്തിട്ട് ആരാ എന്ന് നോക്ക്.."
"ഇന്ന് ഇനി ഫോൺ നോക്കൽ ഒന്നും ഇല്ലാ.. നീ ചുമ്മാതെ നിൽക്.. ഇനി അത്ര അത്യാവശ്യം ആണേൽ എന്നെയോ നിന്റെ ഉപ്പാനെയോ വിളിച്ചോളും..." 
ഫവാസ് റെഡി ആയി പുറത്തേക്ക് ഇറങ്ങി.. ഫോട്ടോ എടുക്കാൻ വേണ്ടി എല്ലാരും സ്റ്റേജിലേക്ക് പോയി... 
അപ്പോഴാണ് ഫൈസലിന്റെ ഫോണിൽ ഒരു കാൾ വന്നത്.. ആൾക്കാരുടെ ബഹളം കാരണം അവൻ ആളില്ലാത്ത ഒരു സ്ഥലത്ത് മാറി നിന്ന് ഫോൺ എടുത്തു..
"ഹെലോ.."
"ഹെലോ ആരാ..." ഫൈസൽ ചോദിച്ചു..
"ഞാൻ ജാസ്മിയാ.. "
"ആര് ജാസ്മിനോ....."...... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story