മിഴികൾ മൊഴിയും പ്രണയം: ഭാഗം 23

രചന: റിസ്‌വാന റിച്ചു

ജാസ്മിയാണെന്ന് പറഞ്ഞപ്പോൾ ഫൈസൽ ഞെട്ടി...
"ഫൈസൽ എന്നെ രക്ഷിക്കൂ... പ്ലീസ്...." അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു...
"രക്ഷിക്കാനോ... ഓഹ് അപ്പോൾ നീ കൂടെ പോയവൻ നിനക്ക് പണി തരാൻ തുടങ്ങി അല്ലെ..." ഫൈസൽ പുച്ഛത്തോടെ പറഞ്ഞു..
"ഫൈസൽ ഞാൻ ഒളിച്ചോടിയത് അല്ല...  ഒക്കെ ചതിയാ.. എന്നെ വിശ്വസിക്.. മുഹ്‌സീർ എന്നെ എവിടെ ഒരു വീട്ടിൽ പൂട്ടിയിരിക്കുകയാണ്.. ഇത് എവിടെയാണ് എന്നൊന്നും എനിക്കു അറിയില്ല..  ഞാൻ ഇപ്പോൾ ഇവിടെ നിന്ന് ഒരു ഫോൺ കട്ട് എടുത്ത് വിളിക്കുകയാണ് ഇവിടെ ഒരുപാട് പേര് ഉണ്ട്.. എനിക്കു കൂടുതൽ സംസാരിക്കാൻ പറ്റില്ല..  കുറെ ടൈം ആയി ഞാൻ ഫവാസിന്റെ ഫോണിൽ വിളിക്കാ.. എടുക്കുന്നില്ല..  പ്ലീസ് എന്നെ വന്ന് രക്ഷിക്..."
"നിർത്തെടി നിന്റെ അഭിനയം... ഇത്ര നാളും പറ്റിച്ചത് പോരാഞ്ഞിട്ട് അവൾ പിന്നെയും വിളിച്ചിരിക്കുന്നു..." ഫൈസൽ ദേഷ്യത്തോടെ പറഞ്ഞു...

"എന്താടി നീ ഈ ഭക്ഷണം കഴിക്കാത്തത്...." പെട്ടന്ന് അവിടെ നിന്ന് ഒരു ആണിന്റെ ശബ്ദം ഫോണിലൂടെ ഫൈസൽ കേട്ടു... 
ജാസ്മിൻ വേഗം ഫോൺ പിറകിൽ ഒളിപ്പിച്ചു വെച്ചു.

"എന്തിനാ മുഹ്‌സീർ നീ എന്നെ ഇവിടെ പിടിച്ചു വെച്ച് കൊല്ലാകൊല ചെയ്യുന്നത് നിനക്ക് എന്നെ കൊന്നുടെ.. കുറെ ദിവസം  ആയില്ലേ നീ ഇവിടെ എന്നെ പൂട്ടിയിട്ടിരിക്കുന്നത്... " 

"നീ ദേഷ്യപെടാതെ മോളെ.. നിന്റെ കാര്യത്തിൽ ഉള്ള തീരുമാനം ഇന്ന് എടുക്കും... പിന്നെ നിനക്കൊരു സന്തോഷവാർത്ത ഉണ്ട്.. നിന്റെ മറ്റവൻ ഇല്ലേ.. ഫവാസ്.. അവന്റെ കല്യാണം ആണ് ഇന്ന്.. " മുഹ്‌സീർ പൊട്ടിച്ചിരിച്ചു.. 
ജാസ്മിൻ അത് കേട്ടപ്പോൾ ആകെ ഷോക്ക് ആയി... 

ഫൈസൽ ഫോണിലൂടെ ഇതൊക്കെ കേൾക്കുന്നുണ്ടായിരുന്നു.. അവൻ ആകെ തരിച്ചു നിൽക്കുകയാണ്.... 
മുഹ്‌സീർ റൂമിൽ നിന്ന് പോയ ഉടൻ ജാസ്മിൻ വീണ്ടും ഫോൺ എടുത്തു...

"ജാസ്മി...  ജാസ്മി...." 
"ഫൈസൽ...  ഫവാസ്.. അവൻ എവിടെ..." അവൾ കരഞ്ഞു കൊണ്ട് ചോദിച്ചു..
"ജാസ്മി നീ കരച്ചിൽ നിർത്.. അവൻ കേൾക്കും.. നീ എവിടെയാണ് പറ... "
"എനിക്കു അറിയില്ല ഫൈസൽ..  എന്നെ കണ്ണ് കെട്ടിയ ഇങ്ങോട്ട് കൊണ്ട് വന്നത്.. പക്ഷെ ഒരുപാട് യാത്ര ചെയ്തിട്ടില്ല ഇങ്ങോട്ട്.. പെട്ടന്ന് എത്തിയിരുന്നു.. പഴേ ഒരു വീട് ആണ്... വേറെ ഒന്നും എനിക്കു അറീല.. 
ഫൈസലിനു ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ ആണ്... ഫവാസ് സ്റ്റേജിൽ നിന്ന് ഫോട്ടോ എടുക്കുകയാണ്.. ഇനി നിക്കാഹിനു വെറും ഒന്നര മണിക്കൂർ മാത്രമേ ഉള്ളൂ...
"ഞാൻ എന്താ ചെയ്യേണ്ടത്..." ഫൈസലിന് ഒരു പിടിയും കിട്ടിയില്ല... 
"ജാസ്മി നീ ഒരു കാര്യം ചെയ്യൂ.. അവിടെ ജനലിലൂടെ നോക്കി എന്തേലും ഒരു അടയാളം പറഞ്ഞ് തരാൻ പറ്റുമോ എന്ന് നോക്ക്... 
അവൻ അത് പറഞ്ഞപ്പോൾ അവൾ വേഗം എണീറ്റു ജനൽ തുറക്കാൻ ശ്രമിച്ചു.. പക്ഷെ ഒരു തരത്തിലും ജനൽ തുറക്കാൻ പറ്റുന്നില്ല..  ഒരു പാട് കഷ്ടപ്പെട്ടപ്പോൾ ജനൽ ചെറുതായി തുറന്നു.. അവൾ അതിന്റെ ഉള്ളിലൂടെ നോക്കിയപ്പോൾ..  ചെറിയ ഒരു ചുവപ്പ് നിറമുള്ള ബോർഡ് കണ്ടു.. കണ്ണൊക്കെ കലങ്ങിയത് കാരണം ഒന്നും ശെരിക്കും തെളിഞ്ഞു കാണാതെ പോലെ തോന്നി അവൾ വേഗം കണ്ണ് തുടച് അത് വായിക്കാൻ ശ്രമിച്ചു.. 
"ജാസ്മി ജാസ്മി.. പെട്ടന്ന്... എന്തേലും കണ്ടോ..." 
" ആഹ് കരാട്ടെ സ്കൂൾ... ഒരു ചുവന്ന ബോഡിൽ കരാട്ടെ സ്കൂൾ എന്ന് എഴുതിയിട്ടുണ്ട്.. " 
"ഒക്കെ നീ ഫോൺ ഒളിപ്പിച്ചു തന്നെ വെക്ക്.. ആർക്കും പിടികൊടുക്കരുത് എന്ന് പറഞ്ഞു അവൻ ഫോൺ കട്ട് ആക്കിയ ഉടൻ അവന്റെ ഒരു ഫ്രണ്ടിനെ ഫോൺ വിളിച്ചു...
"ഡാ.. സിറാജ്.. നീ എവിടെയാ.." 
"ഞാൻ വീട്ടിലുണ്ട് എന്താടാ..."
"എനിക്കു നിന്റെ ഒരു ഹെല്പ് വേണം.. നിനക്ക് ഈ നാട്ടിലെ ഒട്ടുമിക്ക സ്ഥലങ്ങളും അറിയാമല്ലോ.. നീ ഒന്ന് വേഗം ഞാൻ ഇപ്പോൾ താമസിക്കുന്ന വീടിന്റെ അടുത്തേക്ക് വാ.. എത്രയും പെട്ടന്ന്.. " പറഞ്ഞ ഉടൻ അവൻ ഫോൺ കട്ട് ചെയ്തു..
"ഫവാസിനെ എങ്ങനെ ഇത് അറിയിക്കും.." അവൻ ആലോചിച്ചു.. അവൻ വേഗം അകത്തേക്ക് കയറി സ്റ്റേജിൽ കയറി..
"ഡാ നീ എവിടെ ആയിരുന്നു.. നീ എവിടെയാ പെട്ടന്ന് മുങ്ങിയത്.. " ഫവാസ് ചോദിച്ചു... 
"നീ ഒന്ന് പുറത്തേക്കു വന്നെ.. എനിക്കു ഒരു കാര്യം പറയാൻ ഉണ്ട്.. "
"എന്താടാ എന്താ നിന്റെ മുഖം വല്ലാതെ ഇരിക്കുന്നത്.."
"പറയാം നീ വേഗം വാ.." 
"നിങ്ങൾ ഇത് എങ്ങോട്ട് പോവുകയാ.. " ഫവാസിന്റെ ഉപ്പ ചോദിച്ചു.."
"വേഗം വരാം അങ്കിൾ പുറത്ത് ഒരു ഫ്രണ്ട് വന്നിട്ടുണ്ട്..." ഫൈസൽ പറഞ്ഞു.. 
" പെട്ടന്ന് വന്നേക്കണം.. സമയം ആവാറായി..." 
"വേഗം വരാം.." എന്ന് പറഞ്ഞു ഫവാസിനെ കൂട്ടി ഫൈസൽ പുറത്തേക്ക് വന്നു.. 
"എന്താടാ എന്താ കാര്യം..."
"നീ വേഗം കാറിൽ കയറു ഞാൻ പറയാം.. " ഫൈസൽ വേഗം കാറിൽ കയറി..കൂടെ ഫവാസും.. 
"ഇവർ ഇത് എവിടെയാ പോവുന്നത്.. ഫൈസൽ.. ഫവാസ്..." അവർ പോകുന്നത് കണ്ടു ജാസി വേഗം അങ്ങോട്ടേക്ക് വന്നു എങ്കിലും അവരുടെ അടുത്ത് എത്തുമ്പോഴേക്കും അവർ അവിടെ നിന്ന് പോയി.. 
"ഡാ അതാ.. ജാസി വിളിക്കുന്നു..." ഫവാസ് പറഞ്ഞു..
"ഇപ്പോൾ അവനോട് കാര്യങ്ങൾ പറയാൻ ഉള്ള ടൈം ഇല്ലാ.. നമുക്ക് അവിടെ പോയി അവനെ വിളിക്കാം. അല്ലേലും നമ്മൾ മൂന്ന് പേരും ഇവിടെ ഇല്ലാതെ ആയാൽ ശെരിയാവില്ല..  " ഫൈസൽ കാർ നിർത്താതെ പോയി..
"ഡാ എന്താ കാര്യം ഇനി എങ്കിലും പറഞ്ഞുതാ..."
"അത് ജാസ്മി വിളിച്ചിരുന്നു.." അവൻ നടന്ന കാര്യങ്ങൾ ഒക്കെ അവനോടു പറഞ്ഞു.. കേട്ടപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു.. 
" ഞാൻ പറഞ്ഞിട്ടില്ലെ അവൾക് എന്നെ ചതിക്കാൻ പറ്റില്ല എന്ന്.. പെട്ടന്ന് അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.. വെറുതെ വിടില്ല ഞാൻ അവനെ... " 
" നീ ഒന്ന് അടങ് നമുക്ക് അദ്യം ജാസ്മിയെ കണ്ടു പിടിക്കണം.." കുറച്ച് ദൂരെ എത്തിയപ്പോൾ ഫൈസൽ കാർ നിർത്തി... സിറാജ് അവരെ വെയിറ്റ് ചെയ്യുന്നുണ്ടോയിരുന്നു.. അവൻ അവരുടെ കാറിൽ കയറി.. എല്ലാം കാര്യവും അവനോടും പറഞ്ഞു.. 
"ഡാ നിനക്ക് ഇവിടെ ഉള്ള എല്ലാം സ്ഥലവും അറിയാമല്ലോ..ഇവിടെ എവിടെയാ കരാട്ടെ സ്കൂൾ ഉള്ളത്.. ഒരു ചുവന്ന നിറമുള്ള ബോഡിൽ എഴുതിയത് എന്നാ ജാസ്മി പറഞ്ഞത്.. അവിടെ അടുത്ത് ആൾ താമസം ഇല്ലാത്ത ഒരു പഴയ വീട്ടിൽ ആണ്.." ഫൈസൽ ചോദിച്ചു..
"എനിക്കു അങ്ങനെ ഒരു സ്ഥലം അറിയാം.. അത് ഇവിടെ അടുത്ത തന്നെയാ.. അത് ഒരു കാട് പിടിച്ച പോലെ ഉള്ള സ്ഥലം ആണ്.. അത് ഒരു വീട്ടിൽ കരാട്ടെ സ്കൂൾ നടത്തുന്നത് ആണ്.. അല്ലാതെ വലിയ സ്കൂൾ ഒന്നുമല്ല.. " 
"എന്നാ നമുക്ക് അങ്ങോട്ട് പോവാം..." 
അവർ വേഗം അങ്ങോട്ടേക്ക് പോയി..
"നിർത്തു.. കാർ ഇവിടെ വെക്കാം ഇനി അങ്ങോട്ട് കൊണ്ട് പോവുന്നത് റിസ്ക് ആയിരിക്കും.. ഇവിടെ നിന്ന് ഇനി കുറച്ചേ പോവാൻ ഉള്ളൂ.. " സിറാജ് പറഞ്ഞു.. 
"എന്നാ നീ ഒരു കാര്യം ചെയ് സിറാജ്..നീ പൊയ്ക്കോ എന്നിട്ട് വേഗം പോലീസിനെ വിവരം അറിയിച്ചു ഇങ്ങോട്ട് കൂട്ടിയിട്ട് വാ.. ഇവരെ ഇനി വെറുതെ വിടാൻ പാടില്ല.. ഫവാസ് ദേഷ്യത്തിൽ പറഞ്ഞു... 
"ശരി... സൂക്ഷിക്കണം.." എന്ന് പറഞ്ഞു സിറാജ് പോയി.. ഫവാസും ഫൈസലും മുമ്പോട്ടു നടന്നു.. 
"ഫൈസൽ നോക്കിയേ...  ജാസ്മിൻ പറഞ്ഞ ആ ചുവന്ന ബോഡിതല്ലേ..." 
"അതെ... അപ്പോൾ അത് ആയിരിക്കും ജാസ്മിൻ ഉള്ള വീട്... " ഒരു വലിയ പഴയവീട് ചൂണ്ടി കാണിച്ചു ഫൈസൽ പറഞ്ഞു...
"എന്റെ ജാസ്മിൻ..." ഫവാസ് ഓടി അങ്ങോട്ട് പോവാൻ പോയപ്പോൾ ഫൈസൽ അവന്റെ കയ്യിൽ പിടിച്ചു..
"ഡാ.. എടുത്തു ചാടി ഓടി പോവല്ലേ.. അവന്റെ കൂടെ ഒരുപാട് പേര് ഉണ്ട്.. സൂക്ഷിച്ചു വേണം മുന്നോട്ട് പോവാൻ.." 
അവനെ പിടിച്ചു നിർത്തി ഫൈസൽ പറഞ്ഞു..
ഫവാസിന് ഒരു ക്ഷമയും ഇല്ലായിരുന്നു.. എത്രയും പെട്ടന്ന് ജാസ്മിയുടെ അടുത്ത് എത്തണം എന്ന് മാത്രം ആയിരുന്നു അവന്റെ മനസ്സിൽ..  എന്നാലും ഫൈസൽ പറഞ്ഞപ്പോൾ അവൻ അനുസരിച്ചു.. അവർ മെല്ലെ ആ വീടിന്റെ അടുത്തേക്ക് പോയി.. വീടിന്റെ മുന്നിൽ നിന്ന് രണ്ട് പേര് ഇരുന്നു കള്ള് കുടിക്കുന്നത് അവർ കണ്ട്.. അവരെ കണ്ടപ്പോൾ ഫൈസലും ഫവാസും അവിടെ നിന്നു..
" ഡാ.. ഇവിടെ ആളുണ്ട്..  നമുക്ക് വീടിന്റെ പുറകിൽ പോയി നോക്കാം.. " അവർ വീടിന്റെ പുറകു വശത്തെക്ക് പതുങ്ങി പോയി.. രണ്ട് പേര് അവിടെ ഇരുന്നു സിഗരറ്റ് വലിക്കുന്നുണ്ട്.. 
"എന്ത് ചെയ്യും ഫവാസ്.."
"ആലോചിച്ചു നിൽക്കാൻ സമയം ഇല്ലാ ഫൈസൽ.. അവളെ രക്ഷിച്ചു പെട്ടന്ന് പോയെ പറ്റു... " അവർ രണ്ടും കല്പിച്ചു മുന്നോട്ട് നീങ്ങാന് തീരുമാനിച്ചു...
അവരുടെ പിറകിലൂടെ പോയി രണ്ട് പേരും ഓരോരുപേരുടെ പിറകിൽ പോയി വായ പൊത്തി പിടിച്ചു.. എന്നിട്ട് രണ്ട് പേരുടെയും കഴുത്ത് പിടിച്ചു തിരിച്ചു.. അവർ രണ്ട് പേരും താഴേക്ക് വീണു.. 
എന്നിട്ടു രണ്ട് പേരും മുന്നിലേക്ക് അവരുടെ മുമ്പിലേക്ക് പോയി.. പിന്നെ ഒരു ഉഗ്രൻ അടി ആയിരുന്നു.. ഒരുപാട് തല്ലു അവർക്കും കിട്ടി എങ്കിലും അവർ അവിടെ ഉള്ള രണ്ട് പേരെയും അടിച്ചു അവശരാക്കി അകത്തേക്ക് കയറി.. 
" ജാസ്മിൻ...  ജാസ്മിൻ... " ഫവാസും ഫൈസലും വീട് മുഴുവൻ അവളെ അന്വേഷിക്കാൻ തുടങ്ങി.. 
താഴെ ഉള്ള എല്ലാ മുറികളും അവർ നോക്കി ജാസ്മിൻ എവിടെയും ഇല്ല..  ഫവാസ് വേഗം മുകളിലേക്ക് കയറി.. കൂടെ ഫൈസലും...
"ജാസ്മിൻ ജാസ്മിൻ.. അവൻ അലറി വിളിച്ചു..

" ഫവാസ് അല്ലെ അത്.. എന്റെ ഫവാസ് വന്നു... അവന്റെ ശബ്ദം കേട്ടപ്പോൾ അവൾ ഇരുന്നെടുത്ത് നിന്ന് എണീറ്റു ഡോറിന്റെ അടുത്തേക്ക് ഓടി.. എന്നിട് ഡോറിൽ ആഞ്ഞു മുട്ടി.."
"ഫവാസ്... ഞാൻ ഇവിടെയാണ്..." ജാസ്മിയുടെ സൗണ്ട് കേട്ടപ്പോൾ ഫവാസ് അവിടെക്ക് ഓടി ചെന്നു.. പൂട്ടിയിരിക്കുന്ന ഡോർ ആഞ്ഞു ചവിട്ടി പൊളിച്ചു അവർ അകത്തേക്ക് കയറി.. തളർന്നു അവശയായ ജാസ്മിയെ കണ്ടപ്പോൾ ഫവാസിന്റെ ചങ്ക് ഒന്ന് പിടഞ്ഞു.. "ജാസ്മി.." നിറകണ്ണുകളോടെ അവൻ അവളെ വിളിച്ചു.. ജാസ്മിൻ ഓടി ചെന്നു അവനെ കെട്ടിപിടിച്ചു കരഞ്ഞു... 
"എന്താ ഉണ്ടായത് ജാസ്മിൻ എങ്ങനെയാ നീ ഇവന്റെ കയ്യിൽ പെട്ടത്.."

"അത്.. ഫവാസ്.. നമ്മുടെ കല്യാണം ഉറപ്പിച്ചു അന്ന് പുലർച്ചെ എന്റെ ഫോണിൽ ഒരു കാൾ വന്നു.. എണീറ്റു ഞാൻ ഫോൺ എടുത്തപ്പോൾ ഫോൺ കട്ട് ആയി..അപ്പോൾ തന്നെ വാട്സാപ്പിൽ ഒരു മെസ്സേജ് വന്നു അത് നോക്കിയപ്പോൾ എന്റെ ശരീരം തളർന്നു പോവുംപോലെ എനിക്കു തോന്നി.. ഞാൻ കുളിക്കുന്ന വീഡിയോ ക്ലിപ്പ് ആയിരുന്നു.. അപ്പോൾ തന്നെ എന്നെ മുഹ്‌സീർ വിളിച്ചു വീഡിയോ അയച്ചത് അവൻ ആണെന്നും എന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ടെന്നും പറഞ്ഞു.. പിറ്റേന്ന് ഞാൻ ക്ലാസ്സിന് പോവുന്ന വഴി അവൻ എന്നെ കാണാൻ വന്നു.. ഒരുപാട് ഞാൻ അവന്റെ കാലിൽ വീണു കരഞ്ഞു പറഞ്ഞതാ.. അത് ഡിലീറ്റ് ചെയ്യാൻ..  അവൻ പറയുന്നത് പോലെ ചെയ്താൽ ഡിലീറ്റ് ആകാം എന്ന് പറഞ്ഞു.. അവന്റെ കൂടെ രാത്രി ഇറങ്ങി വരാൻ പറഞ്ഞപ്പോൾ ഞാൻ പറ്റില്ല എന്ന് പറഞ്ഞു... മരിച്ചു കളയും എന്ന് ഞാൻ പറഞ്ഞപ്പോൾ..  നീ മരിച്ചാൽ നിന്റെ ഉപ്പയെയും ഉമ്മയെയും അനിയനെയും ആ വീട്ടിൽ വെച്ച് കത്തിച്ചു കളയും എന്ന് പറഞ്ഞപ്പോൾ എനിക്കു വേറെ വഴി ഇല്ലായിരുന്നു.. അവൻ പറഞ്ഞിട്ടാ ഞാൻ അന്ന് നിന്നോട് അങ്ങനെ പേരുമാറിയത്.. നീ പോയ ശേഷം റൂമിൽ നിന്ന് ചങ്ക് പൊട്ടി കരയുകയായിരുന്നു ഞാൻ..  അവൻ പറഞ്ഞിട്ടാ അന്ന് രാത്രി ഞാൻ അങ്ങനെ ഒരു കത്ത് എഴുതിയത്.. പുറത്ത് വന്നു കാറിൽ കയറാൻ പറഞ്ഞപ്പോൾ എനിക്കത് അനുസരിക്കേണ്ടി വന്നു.. അതിൽ കയറിയ ഉടൻ എന്റെ കണ്ണ് ഒരു തുണികൊണ്ട് കെട്ടി.. പിന്നെ ഞാൻ കാണുന്നത് ഈ മുറിയാണ്..ഇത്രയും നാൾ ഞാൻ ഇതിനകത്ത് ആയിരുന്നു.. രക്ഷപ്പെടാൻ ഒരു പാട് ശ്രമിച്ചു.. പക്ഷെ പറ്റിയില്ല..  ഇന്ന് രാവിലെ ഫുഡ്‌ കൊണ്ട് തരാൻ വന്ന ആളുടെ കയ്യിൽ നിന്ന് ഞാൻ ഫോൺ എങ്ങനെയെല്ലോ എടുത്തത് ആണ്.. കിട്ടിയ ഉടൻ ഞാൻ നിന്നെ വിളിക്കുന്നുണ്ട്.. നീ ഫോൺ എടുക്കാതെ ആയപ്പോൾ ആണ് ഫൈസലിനെ വിളിച്ചത്..." അവൾ കരഞ്ഞു കൊണ്ട് ഇതൊക്കെ പറഞ്ഞപ്പോൾ അവളെ സംശയിച്ചതിന് സ്വയം കത്തി നശിക്കാൻ ആണ് അവനു തോന്നിയത്.. 
"ഡാ.. വാ നമുക്ക് വേഗം ഇവിടെ നിന്ന് പോവാം.. ഇനി ഇവിടെ നില്കുന്നത് സേഫ് അല്ല..  പുറത്ത് ഉള്ളവരെയും മുഹ്‌സീറിന്റെയും കാര്യം ഇനി പോലീസ് നോക്കിക്കോളും.. " ഫൈസൽ പറഞ്ഞു..

"അങ്ങനെ അങ്ങ് പോയാലോ..." 
അവർ മൂന്നു പേരും തിരിഞ്ഞ് നോക്കിയപ്പോൾ മുഹ്‌സീറും കൂട്ടുകാരും ഡോറിന്റെ അവിടെ പുച്ഛത്തോടെയുള്ള ചിരിയുമായി നിൽക്കുന്നു...... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story