മിഴികൾ മൊഴിയും പ്രണയം: ഭാഗം 24

mizhikal pozhiyum pranayam

രചന: റിസ്‌വാന റിച്ചു

" ഡാ...." ഫവാസ് ദേഷ്യം കൊണ്ട് അലറി അവന്റെ അടുത്തേക്ക് പോവാൻ തുടങ്ങിയപ്പോൾ തന്നെ മുഹ്‌സിറിന്റെ കൂടെ ഉള്ളവർ ഫവാസിനെയും ഫൈസലിനെയും  കൈ രണ്ടും പിറകിലൂടെ ഒടിച്ചു പിടിച്ചു നിന്നു.. രണ്ട് പേരും അവരെ തളളി മാറ്റാൻ ശ്രമിച്ചു എങ്കിലും കൈകൾ പിറകോട്ടു തിരിച്ചു പിടിച്ച കാരണം ഒന്നും ചെയ്യാൻ പറ്റാതെ ആയി..
"ഡാ... വിടാടാ... ആണാണെങ്കിൽ ഒറ്റക്ക് വാടാ പുല്ലേ... " ഫവാസ് ദേഷ്യത്തോടെ പറഞ്ഞു... 
"ഹഹഹ..  ആണാണെന്ന് തെളിയിക്കാൻ വിഡ്ഢിത്തരം ചെയ്യാൻ ഞാൻ നിന്നെ പോലെ മണ്ണബുദ്ധി അല്ല.. " മുഹ്സിർ ഒരു പുച്ഛത്തിന്റെ ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു.. 
എന്നിട്ട് ഫവാസിന്റെ അടുത്തേക്ക് പോയി അവന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു... 
ഫവാസിന്റെകണ്ണുകളും മുഖവും ദേഷ്യം കൊണ്ട് ചുവന്നു.. കവിളുകൾ വിറക്കുകയായിരുന്നു.. അവൻ കാല് കൊണ്ട് അവന്റെ നെഞ്ചിലെക്ക് ചവിട്ടി മുഹ്‌സീർ തെറിച്ചു താഴെ വീണു.. 
"ഡാ..." അവൻ അവിടെ നിന്ന് എണീറ്റു വന്ന് ഫവാസിന്റെ കഴുത്തിനു പിടിച്ചു ഞെക്കി.. അവൻ ശ്വാസം കിട്ടാതെ പിടഞ്ഞു... 
"ഡാ... അവനെ വിടാടാ..." ഫൈസൽ അയാളുടെ കയ്യിൽ നിന്ന് പിടിമാറാൻ ശ്രമിച്ചു എങ്കിലും പറ്റിയില്ല...  
ജാസ്മിൻ ഓടി വന്നു മുഹ്‌സീറിന്റെ കയ്യിൽ പിടിച്ചു വലിച്ചു.. 
"വിട്... പ്ലീസ്.. അവനെ വിട്.. ഞാൻ കൂടെ പോവില്ല...അവനെ ഒന്നും ചെയ്യല്ലേ..." കരഞ്ഞു കൊണ്ട് ജാസ്മിൻ യാജിച്ചു പറഞ്ഞിട്ടും വിടാതെ ആയപ്പോൾ അവൾ അവന്റെ കയ്യിൽ പിടിച്ചു കടിച്ചു.. വേദന കാരണം മുഹ്‌സീർ അവന്റെ കഴുത്തിൽ നിന്ന് കൈ എടുത്തു... ഫവാസ് ഒരേ ചുമ ആയിരുന്നു..
"ഫവാസ്... ഇവിടെ നിന്ന് പൊയ്ക്കോ.. പ്ലീസ്.. " അവൾ കരഞ്ഞു പറഞ്ഞു.. 
"ഡീ.... " മുഹ്‌സീർ ജാസ്മിയെ അവന്റെ അടുത്ത് നിന്ന് പിടിച്ചു വലിച്ചു അവളുടെ മുഖത്ത് അടിച്ചു എന്നിട്ട് അവളുടെ കഴുത്തിൽ പിടിച്ചു.. 
" അവനെ തൊട്ടാൽ നിനക്ക് നോവും അല്ലെ.. ഇനി നിന്നെ രക്ഷിക്കാൻ ആരാ വരുന്നേ എന്ന് നോക്കാലോ..." 
പെട്ടന്ന് മുഹ്‌സീർ ചവിട്ട് കിട്ടി തെറിച്ചു വീണു... 
എല്ലാരും തിരിഞ്ഞ് നോക്കി... ജാസി.. ദേഷ്യത്തോടെ മുഹ്‌സീറിനെ തന്നെ നോക്കുകയാണ്.. അവനെ കണ്ടപ്പോൾ അവർക്ക് മൂന്ന് പേർക്കും സമാധാനം ആയി..
അവൻ മുഹ്‌സീറിന്റെ കോളറയിൽ പിടിച്ചു വലിച്ചു അവനെ എഴുനെല്പിച്ചു നിർത്തി...

"ഞാൻ നിന്നെ ഇവളെ സംരക്ഷിക്കാൻ ആണ് ഏല്പിച്ചത്.. ഇവളുടെ ദേഹത്തു തൊടാൻ നിനക്ക് എങ്ങനെ ധൈര്യം വന്നു.. പന്ന..... " അവൻ മുഹ്സിറിന്റെ കരണം നോക്കി ഒന്ന് കൊടുത്ത്.. 
മുഹ്‌സീർ മുഖം തടവികൊണ്ട് തല താഴ്ത്തി നിന്നു..ഫവാസും ഫൈസലും ജാസ്മിയും അന്തം വിട്ടു ജാസിയെ നോക്കി...
"ജാസിഫ്......നീ...." ഫവാസ് അവനെ അതിശയത്തോടെ നോക്കി..
ജാസി തിരിഞ്ഞു നിന്ന് ഫവാസിനെ നോക്കി പുച്ഛത്തോടെ നോക്കി ചിരിച്ചു.. 
"ഡാ... നായിന്റെ  മോനെ അപ്പോ നീ കൂടെ നിന്ന് ചതിക്കുക ആയിരുന്നു അല്ലെ..." ഫൈസൽ ദേഷ്യത്തോടെ ചോദിച്ചു...
"എന്തിന് വേണ്ടിയായിരുന്നു ജാസി.. എന്ത് തെറ്റാ ഞാൻ നിന്നോട് ചെയ്തത്..." ഫവാസ് ദേഷ്യത്തോടെയും സങ്കടത്തോടെയും ചോദിച്ചു.. 

"ഇവൾക്ക് വേണ്ടി.... " ജാസി ജാസ്മിയെ ചൂണ്ടി കാണിച്ചു പറഞ്ഞു... അവർ മൂന്ന് പേരും അന്തം വിട്ടു അവനെ നോക്കി... ജാസ്മി ആകെ ഞെട്ടി തരിച്ചു നിന്നു... 
"നിന്നെക്കാൾ മുന്നേ ഞാൻ ആണ് ഇവളെ സ്നേഹിച്ചത്.. പറയാൻ വേണ്ടി ഒരു അവസരത്തിന് കാത്തു നിൽക്കുകയായിരുന്നു.. ഇവളെ നാട് ആണ് അത് എന്ന് അറിഞ്ഞിട്ട് കൂടിയ ഞാൻ നിന്റെ കൂടെ അവിടെ താമസിക്കാൻ വന്നത്... കുട്ടിക്കാലം തൊട്ട് എന്ത് ആഗ്രഹിച്ചു കരയുമ്പോയും ഉമ്മ പറയാറ് ഉപ്പ ഇല്ലാ മോനിക്ക് കൂടുതൽ ഒന്നും ആഗ്രഹിച്ചു കരയരുത് എന്നാ... എല്ലാരും കുട്ടിക്കാലം തൊട്ട് എന്റെ മനസ്സിൽ അത് അടിച്ചേൽപ്പിക്കുകയായിരുന്നു.. ജാസി അന്ന് മുതൽ ആഗ്രഹിക്കാൻ മറന്നു തുടങ്ങിയത് ആണ്... അത് കൊണ്ട് ആയിരിക്കണം പിന്നീട് ആദ്യമായി ആഗ്രഹിച്ച ഇവൾ എനിക്കു ഭ്രാന്ത് പോലെ ആയത്... നീ സ്നേഹിക്കുന്നത് ഇവളെ ആണെന്ന് അറിഞ്ഞപ്പോൾ എനിക്കു സമനില തെറ്റുന്ന പോലെ ആയിരുന്നു.. നിനക്ക് ഞാൻ എന്തിന് ഇവളെ വിട്ടു തരണം.. ഞാൻ അല്ലെ ആദ്യം ഇവളെ ആഗ്രഹിച്ചത്.. പിന്നീട് നിങ്ങളെ പിരിക്കാൻ പലതും ഞാൻ ചെയ്തു..നിനക്ക് അന്ന് വണ്ടി അപകടം ഉണ്ടായത് ഞാൻ ചെയ്യിച്ചത് ആണ് നിന്നെ കൊല്ലാൻ... പിന്നെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ മനപ്പൂർവം വണ്ടി തട്ടാൻ വന്നത് ആണെന്ന് പറഞ്ഞപ്പോൾ ഞാൻ അത് മുഹ്‌സീറിന്റെ തലയിൽ ഇട്ടു... നിന്റെയും ദിയയുടെയും കല്യാണം ഉറപ്പിച്ചത് കേട്ടപ്പോൾ ഏറ്റവും സന്തോഷിച്ചത് ഞാൻ ആണ്.. ജാസ്മിയെ ഒന്നും അറിയിക്കേണ്ട എന്ന് പറഞ്ഞു അവൾക് മെസ്സേജ് അയച്ചത് ഞാൻ ആയിരുന്നു.. അന്നത്തോടെ ഇത് അവസാനിക്കും എന്ന് ഞാൻ പ്രതീക്ഷിച്ചു.. നിങ്ങൾ പിണങ്ങി നിന്നപ്പോൾ അത് വിജയിച്ചു എന്ന് കരുതി ഞാൻ സന്തോഷിച്ചു.. അപ്പോഴാ ഫാത്തിമ ഇടപെട്ട് ഇവളുടെ മനസ്സ് മാറ്റിയത്... അന്ന് ഫാത്തിമയെ കൊല്ലാൻ ആണ് എനിക്കു തോന്നിയത്.. നിന്നെ കാണണം എന്ന് പറഞ്ഞു ജാസ്മിൻ മെസ്സേജ് അയച്ചപ്പോൾ നിന്റെ ഫോൺ എന്റെ കയ്യിൽ ആയിരുന്നു ഞാൻ അത് ഡിലീറ്റ് ആക്കി അവൾ നിന്നെ ഇരുട്ടുവോളം കാത്തിരുന്നു വിഷമിച്ചു പോവുന്നത് ഞാൻ മറഞ്ഞു നിന്ന് ആസ്വദിച്ചു..

അപ്പോഴാണ് പിറന്നാൾ പാർട്ടിക്ക് ജാസ്മിയും ഉമ്മയും വന്നത്.. എന്റെ ദേഷ്യം ഞാൻ അടക്കി പിടിച്ചു നിന്നു.. ദിയ കുടിക്കാൻ ഉള്ള ജ്യൂസിൽ മയക്കു മറന്നു ചേർത്തതും നിന്നെ തന്ത്രപരമായി അവിടെ എത്തിച്ചതൊക്കെ എന്റെ പ്ലാൻ ആയിരുന്നു.. പക്ഷെ അപ്പോഴേക്കും ഇവൾക്ക് നിന്നെ ഒരുപാട് വിശ്വാസം.. നിന്റെയും ജാസ്മിയുടെയും കല്യാണം ഉറപ്പിച്ചപ്പോൾ ആ വീട്ടിനു തീ ഇടാൻ ആണ് എനിക്ക് തോന്നിയത്.. എന്റെ ദേഷ്യം ഞാൻ കടിച്ചമാർത്തി.. 
പിന്നെ വേറെ ഒന്നിനെ കുറിച്ചും ഞാൻ ഓർത്തില്ല..  അന്ന് ഫങ്ക്ഷൻ കഴിഞ്ഞു രാത്രി ജാസ്മി വീട്ടിൽ ചെന്നു കുളിക്കുന്നത് മൊബൈലിൽ എടുത്തത് ഞാൻ ആണ്.. അന്ന് രാത്രി തന്നെ ഞാൻ മുഹ്‌സീറിനെ കണ്ടു.. കൂട്ടുകാരുമായി ബെറ്റ് വെച്ചിട്ടാണ് അവൻ അവളെ പിറകെ നടന്നത് പണം ചോദിച്ചത് കൊടുക്കാം എന്ന് സമ്മതിച്ചപ്പോൾ അവൻ എന്റെ കൂടെ നിന്നു.. ജാസ്മിക്ക് വീഡിയോ അയച്ചത് ഞാൻ ആണ്.. അപ്പോൾ തന്നെ മുഹ്‌സീറിനെ കൊണ്ട് ഞാൻ അവളെ വിളിപ്പിച്ചു.. പിന്നീട് നടന്നത് ഒക്കെ ഞാൻ പറഞ്ഞു കൊടുത്തത് പോലെ ആയിരുന്നു.. നിന്റെയും ദിയയുടെയും കല്യാണം കഴിഞ്ഞതിനു ശേഷം ഇവളെ വന്നു രക്ഷിച്ചപോലെ അഭിനയിച്ചാൽ ഇവളെ എനിക്ക് സ്വന്തം ആക്കാം എന്ന് ഞാൻ പ്രതീക്ഷിച്ചു ആഗ്രഹിച്ചു.. അത് കൊണ്ടാണ് ഇത്രയും നാൾ ഞാൻ ഇവളുടെ മുന്നിൽ പെടാതെ മറഞ്ഞു നിന്ന് മുഹ്‌സീറിനെ കൊണ്ട് എല്ലാം ചെയ്യിച്ചത്.... പക്ഷെ നീ......" അവൻ ഫവാസിന്റെ കഴുത്തിൽ കയറി പിടിച്ചു...  
അവൻ പറയുന്നത് കേട്ട് ആകെ തരിച്ചു നിൽക്കുകയായിരുന്നു അവർ മൂന്നു പേരും.. അവൻ കഴുത്തിൽ പിടിച്ചു ഞെക്കിയപ്പോൾ നിറകണ്ണുകളോടെ അവനെ തന്നെ നോക്കുക മാത്രമാണ് ഫവാസ് ചെയ്തത്...
ജാസ്മി ഓടി വന്നു ജാസിയുടെ കാലിൽ വീണു..
"ജാസി.. പ്ലീസ്‌ ഒന്നും ചെയ്യല്ലേ.. അവനെ വിട്.. " 
"വിടാം.. എങ്കിൽ നീ മരിക്... കൂടെ ഞാനും വരാം.. നമുക്ക് ഒന്നിച്ചു പോവാം... അവിടെ നമ്മളെ ശല്യം ചെയ്യാൻ ആരും വരില്ല... " അവൻ അവളുടെ അടുത്തേക്ക് നടന്നു.. അവൾ പേടിച്ചു പുറകോട്ട് നടന്നു...
"ജാസി... നീ അവളെ ഒന്നും ചെയ്യരുത്... ജാസി പ്ലീസ്‌...." ഫവാസ് അവനോട് അപേക്ഷിച്ചു.. 
അവൻ അത് കേൾക്കാത്ത ഭാവത്തിൽ അവളുടെ അടുത്തേക്ക് തന്നെ നടന്നു.. പിറകോട്ടു നടന്നു ജാസ്മിൻ ചുമരിൽ തട്ടി നിന്നു.. 

ഓടിറ്റോറിയത്തിൽ ദേഷ്യത്തിൽ നിൽക്കുകയായണ് ഫവാസിന്റെ ഉപ്പ..  എല്ലാരും കല്യാണ പയ്യനെ അന്വേഷിക്കുകയാണ്.. ചോദിക്കുന്നവരോട് ഓരോ കള്ളം പറഞ്ഞു പിടിച്ചു നിന്നു .. എല്ലാരും ടെൻഷനിൽ ആണ്.. അവന്റെയും ഫൈസലിന്റെയും ജാസിയുടെയും ഫോണിൽ മാറി മാറി വിളിച്ചു മൂന്ന് പേരുടെയും ഫോൺ ഓഫ്‌ കണ്ടപ്പോൾ എല്ലാരും ടെൻഷനിൽ ആണ് .. ദിയ കല്യാണപെണ്ണായി ഒരുങ്ങി നിൽക്കുകയാണ് അവളും അവന്റെ ഫോണിൽ വിളിച്ചോണ്ട് നിന്നു.. നിക്കാഹിന്റെ സമയം ആവാൻ ഇനി കുറച്ചു സമയം കൂടിയേ ഉള്ളൂ... അവൻ സമയം ആവുമ്പോഴേക്കും എത്തും എന്ന് പറഞ്ഞു അവളെ ആശ്വസിപിച്ചു നിർത്തുകയാണ് ഫവാസിന്റെ ഉമ്മ... 


ചുമരിൽ തട്ടി ജാസ്മിൻ അവിടെ നിന്നപ്പോൾ ജാസി അവളുടെ അടുത്ത് വന്നു നിന്നു.. അവളുടെ മുഖത്തിലെക്ക് വീണു കിടക്കുന്ന മുടികൾ അവൻ മെല്ലെ പിറകിലെക്ക് ഇട്ട് കൊടുത്തു.. ജാസ്മി പേടിച്ചു വിറച്ചു നിൽക്കുകയാണ്..
"സോറി ജാസ്മിൻ... നിന്നെ ഇങ്ങനെ വേദനിപ്പിക്കണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു.. നിന്നെ പൊന്ന് പോലെ നോക്കാനാ ഞാൻ നിന്നെ സ്നേഹിച്ചത് പക്ഷെ അതിന് ആരും സമ്മതിക്കുന്നില്ല..  അത് കൊണ്ട് എനിക്കു ഇത് ചെയ്തേ പറ്റു.. പക്ഷെ നീ പേടിക്കണ്ട കൂടെ ഞാൻ വരും തൊട്ടു പിന്നാലെ.." ഭ്രാന്തനെ പോലുള്ള അവന്റെ സംസാരവും നോട്ടവും കണ്ടു പേടിച് വിറച്ചു ഒന്നും ചെയ്യാൻ പറ്റാതെ അവനെ തന്നെ നോക്കി നിൽക്കുകയാണ് ജാസ്മിൻ.. 

"ജാസി.. നീ ഇത് എന്ത് ഭ്രാന്ത് ആണ് കാണിക്കാൻ പോവുന്നത് അവളെ ഒന്നും ചെയ്യരുത്..  " ഫൈസൽ വിളിച്ചു പറഞ്ഞു..
"ജാസി പ്ലീസ് പറയുന്നത് ഒന്ന് കേൾക്കു അവളെ ഒന്നും ചെയ്യല്ലേ... " ഫവാസ് അവനോടു യാജിച്ചു... 
ജാസി അത് ഒന്നും മൈൻഡ് ചെയ്തില്ല അവൻ പോക്കറ്റിൽ നിന്ന് ഒരു കത്തി എടുത്തു..
"ഡാ.... ജാസി.. " ഫവാസ് വിളിച്ചു... 
"വിടാടാ... എന്നെ വിട്... " അവൻ പിടിച്ചു വെച്ചവരുടെ കയ്യിൽ നിന്ന് പിടി വിടിയിക്കാൻ ശ്രമിച്ചു.. ഫൈസലും അത് പോലെ തന്നെ ചെയ്യുകയാണ്.. 
ജാസി കത്തി എടുത്തു പൊന്തിച്ചു അവളുടെ മുഖത്തിന്റെ അടുത്തേക് കൊണ്ട് വന്നു.. ജാസ്മിൻ അത് കണ്ടപ്പോൾ തന്നെ കണ്ണുകൾ അമർത്തി അടച്ചു പിടിച്ചു... ഫവാസ് ഉള്ള ശക്തി ഒക്കെ എടുത്ത് ആഞ്ഞു പിടഞ്ഞപ്പോൾ അവനെ പിടിച്ചു വെച്ച ആൾ തെറിച്ചു വീണു.. ഫവാസ് ഓടി ജാസിയുടെ അടുത്തേക്ക് വരുന്നത് കണ്ടപ്പോൾ അവൻ വേഗം അവളുടെ വയറ്റിൽ കത്തി കൊണ്ട് കുത്താൻ വേണ്ടി ശ്രമിച്ചു എങ്കിലും ഫവാസ് അവന്റെ സൈഡിൽ നിന്ന് ആഞ്ഞു ചവിട്ടി... 
"ആാാാാാ...." പിന്നെ അവിടെ എല്ലാരും കേട്ടത് ഒരു നിലവിളി ആയിരുന്നു... ജാസി തെറിച്ചു വീണത് മുഹ്‌സീറിന്റെ മേലെ ആയിരുന്നു.. അവന്റെ കയ്യിലുണ്ടായിരുന്ന കത്തി മുഹ്‌സീറിന്റെ നെഞ്ചിൽ തറച്ചു കയറി.. രക്തം ഒഴുകി മുഹ്‌സീർ പിടയുന്നത് കണ്ടപ്പോൾ ജാസി ആകെ ഞെട്ടി അവൻ തലയിൽ കൈ വെച്ച് അലറി വിളിച്ചു... 
ജാസ്മിൻ ആകെ പേടിച്ചു ഫവാസിനെ ഓടി വന്നു  കെട്ടി പിടിച്ചു..
അപ്പോഴേക്കും സിറാജും പോലീസും അവിടെ എത്തി.. പോലീസിനെ കണ്ടപ്പോൾ അവന്റെ കൂടെ ഉണ്ടായവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു എങ്കിലും അവരെ പോലീസ് പിടിച്ചു.. 
പോലീസ് ജാസിഫിന്റെ കയ്യിൽ വിലങ്ങു ഇട്ട്..
"കയറഡാ.. ജീപ്പിൽ..." ജാസിയുടെ കോളറ പിടിച്ചു വലിച്ചു പോലീസുകാരൻ പറഞ്ഞു..
"സർ ഒരു മിന്ട്ട്.." ജാസി ജീപ്പിൽ കയറി ഇരിക്കാൻ പോയപ്പോൾ ഫവാസ് പോലീസ് സാറിനോട് അനുവാദം ചോദിച്ചു ജാസിയുടെ അടുത്തേക്ക് പോയി...
" ജാസി ഞാൻ അവളോട് ഇഷ്ടം ആണെന്ന് പറയുന്നതിന് മുന്നേ അവളെ നീ ഇഷ്ടപ്പെട്ടിരുന്നു എന്ന് നിനക്ക് എന്നോട് പറയായിരുന്നില്ലേടാ.. സന്തോഷത്തോടെ ഞാൻ മാറിതരുമായിരുന്നില്ലേ.. നിന്നെ ഞാൻ അത്രയ്ക്ക് സ്നേഹിച്ചിരുന്നില്ലേ..." ഫവാസിന്റെ കണ്ണുകൾ നിറഞ്ഞു...
ജാസി അവന്റെ മുഖത്തു പോലും നോക്കാതെ ജീപ്പിൽ കയറി ഇരുന്നു.. അവന്റെ കവിളിലൂടെ കണ്ണീർ ഒഴുകിവരുന്നുണ്ടായിരുന്നു.. പോലീസ് ജീപ്പ് ദൂരെ എത്തുന്നത് വരെ അവർ അവിടെ നിന്ന് ജാസിയെ തന്നെ നോക്കി..
"ഡാ... വാ നമുക്ക് പോവാം..." ഫൈസൽ ഫവാസിന്റെ ഷോൾഡറിൽ കൈ വെച്ചുകൊണ്ട് പറഞ്ഞു.. ഫവാസ് ജാസ്മിയുടെ കയ്യിൽ പിടിച്ചു കാറിൽ കയറി.. അവർ നേരെ ഓടിറ്റോറിയത്തിൽ എത്തി.. 
ജാസ്മിയുടെ കയ്യും പിടിച്ചു ഫവാസ് ഓടിറ്റോറിയതിന്റെ അകത്തേക്ക് കയറി പിറകിൽ ഫൈസലും വന്നു.. 
ജാസ്മിയുടെ കൈ പിടിച്ചു ഉള്ളിലേക്കു കയറി വന്ന ഫവാസിനെ കണ്ടപ്പോൾ വീട്ടുകാരും നാട്ടുകാരും ഞെട്ടലോടെ ഇരുന്നെടുത്ത് നിന്ന് എഴുനേറ്റു നിന്നു......... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story