മിഴികൾ മൊഴിയും പ്രണയം: ഭാഗം 25 || അവസാനിച്ചു

mizhikal pozhiyum pranayam

രചന: റിസ്‌വാന റിച്ചു

ഫവാസ് വന്നു എന്ന് കേട്ടപ്പോൾ സന്തോഷത്തോടെ ഓടി വന്ന ദിയ ജാസ്മിയുടെ കൈ പിടിച്ചു നിൽക്കുന്ന ഫവാസിനെ കണ്ടപ്പോൾ ഞെട്ടി തരിച്ചു  നിന്നു.. അവളെ കണ്ടപ്പോൾ ഫവാസ് ജാസ്മിയുടെ കയ്യിൽ നിന്നു പിടി വിട്ടു.. 
" എന്താ ഫവാസ് ഇത്... നിന്നെ ചതിച്ചിട്ട് പോയവാളേ കൂട്ടി  വരാൻ ആണോ നീ പോയത്..ഫവാസിന്റെ ഉപ്പ ദേഷ്യത്തോടെ പറഞ്ഞു...."
"ജാസ്മി ആരെയും ചതിച്ചിട്ടില്ല.... " 
"ചതിച്ചില്ലേ... നിന്നെ സ്നേഹിച്ചു പറ്റിച്ചു മറ്റൊരാളെ കൂടെ ഒളിച്ചോടി പോയത് ചതിയല്ലേ..." 
" നിർത്തുന്നുണ്ടോ... ഇനി ഒരിക്കൽ പോലും എന്റെ ജാസ്മി ഒളിച്ചോടി എന്ന് ആരും പറയരുത്... അവൾ ഒളിച്ചോടിയത് അല്ല...  നടന്ന കാര്യങ്ങൾ ഒക്കെ കല്യാണത്തിന് അവിടെ വന്ന എല്ലാരുടെയും മുന്നിൽ വെച്ച് തന്നെ ഫവാസും ഫൈസലും കൂടി പറഞ്ഞു കൊടുത്തു.. എല്ലാരും അത്ഭുതത്തോടെ ആണ് എല്ലാം കേട്ടത്.. ജാസിയാണ് എല്ലാം ചെയ്തത് എന്ന് ആർക്കും പെട്ടന്നു ഉൾകൊള്ളാൻ പറ്റിയില്ല..  ജാസിയുടെ ഉമ്മ അവിടെ നിന്നു എല്ലാം കേട്ടപ്പോൾ കരഞ്ഞു തളർന്നു വീണു... ജാസിയുടെ ഉമ്മയെ എല്ലാരും കൂടി അവിടെയുള്ള ഒരു മുറിയിൽ എടുത്തു കിടത്തി.. 
"മോളെ....." എല്ലാം കേട്ടതിനു ശേഷം ജാസ്മിയുടെ ഉമ്മ സ്വന്തം മകളെ തെറ്റ്ധരിച്ച കുറ്റബോധത്തോടെ അവളെ നോക്കി വിളിച്ചു..
"ഉമ്മാ..." എന്ന് വിളിച്ചു അവൾ ഓടി പോയി ഉമ്മയെ കെട്ടി പിടിച്ചു കരഞ്ഞു.. ഷർമിതാത്തയും അവളുടെ അടുത്ത് വന്നു അവളെ കെട്ടിപിടിച്ചു ആശ്വസിപ്പിച്ചു...
കല്യാണ വേഷത്തിൽ നിന്ന് കൊണ്ട് എല്ലാം കേട്ട് സഹിച്ചു നിൽക്കുന്ന ദിയയെ കണ്ടപ്പോൾ ആണ് ഫവാസിന് ഏറ്റവും സങ്കടം തോന്നിയത്.. 
"ദിയയോട് ഞാൻ എന്താണ് പറയേണ്ടത്.. സ്നേഹിച്ചു എനിക്കു വേണ്ടി ജീവൻ പോലും തരാൻ തയ്യാറായ ജാസ്മിയുടെ മുന്നിൽ വെച്ച് എങ്ങനെ ഞാൻ ദിയയെ നിക്കാഹ് ചെയ്യും.. എന്റെ ഒന്നിച്ചു ഉള്ള ജീവിതം മനസ്സിൽ കണ്ടു കൊണ്ട് എന്റെ എല്ലാ വിഷമത്തിലും കൂടെ നിന്ന ദിയയോട് ഞാൻ ഇനി എന്ത് പറയും... അവനു ഓർത്തിട്ട് ഒരു എത്തും പിടിയും ഇല്ലാ... 

"എന്താണ് നിന്റെ തീരുമാനം ഫവാസ്.. കല്യാണവേഷത്തിൽ വന്നു നിന്ന എന്റെ മോളെ വിഷമിപിച്ച് ഇവളെ സ്വീകരിക്കാൻ ഇനി ഞാൻ നിന്നെ സമ്മതിക്കില്ല.. " ദിയയുടെ ഉപ്പ ദേഷ്യത്തോടെ അലറി വിളിച്ചു പറഞ്ഞു.. 
"അങ്കിൾ...  ഞാൻ... "ഫവാസിന് ഒന്നും പറയാൻ പറ്റിയില്ല...  
"നിക്കാഹിനു പറഞ്ഞ സമയം കഴിഞ്ഞു പക്ഷെ സാരമില്ല..  നീ എന്റെ മോളെ സ്വീകരിചേ പറ്റു.. " 
"ഡാ.. നീ ഒന്ന് സമാധാനിക്ക്..." ഫവാസിന്റെ ഉപ്പ ദിയയുടെ ഉപ്പയുടെ അടുത്ത് വന്നു പറഞ്ഞു.. 

"എന്ത് സമാധാനം ആണ്  നീ പറയുന്നത്... നിനക്ക് നിന്റെ മകൻ ആണ് വലുത് എങ്കിൽ എനിക്കു എന്റെ മകൾ ആണ് വലുത്.. കല്യാണം ഉറപ്പിച്ചു ഇവനു വേറെ ഇഷ്ടം ഉണ്ട് എന്ന് അറിഞ്ഞപ്പോൾ എന്റെ മകളോടു പോലും ചോദിക്കാതെ നിന്റെ കൂടെ നിന്നവനാ ഞാൻ.. എന്നിട്ട് ഇവൾ പോയപ്പോൾ ദിയക്ക് വേണ്ടി ഞാൻ കണ്ടു വെച്ച ചെക്കനെ ഒഴുവാക്കി ഫവാസുമായി വീണ്ടും എല്ലാം സമ്മതിച്ചത് നിന്റെ സങ്കടം കണ്ടിട്ട് ആണ്.. പക്ഷെ ഇപ്പോൾ ഇവൾ തിരിച്ചു വന്നപ്പോൾ നിനക്ക് എന്റെ മകളെ വേണ്ട..  നിന്റെ മകന്റെ സന്തോഷം മതി അല്ലെ..."  അയാളുടെ സംസാരത്തിന് മുന്നിൽ തല താഴ്ത്തി നിന്ന് എല്ലാം കേൾക്കുകയാണ് അവന്റെ ഉപ്പ.. 
"അങ്കിൾ അത്...." 
"നീ  മിണ്ടി പോവരുത്..." ഫൈസൽ സംസാരിക്കുന്നതിന് മുന്നേ അയാൾ അവനെ തടഞ്ഞു..
" നിനക്കായിരുന്നില്ലേ  ദിയയെ കൊണ്ട് ഫവാസിന്റെ മനസ്സ് മാറ്റിക്കാൻ വേണ്ടി തിരക്ക്.. എന്റെ മകളെ കൊണ്ട് വിഡ്ഢി വേഷം കെട്ടിചിട്ട് നീ ന്യായീകരിക്കാൻ വരുന്നോ.." ഫൈസലിനോട് ദേഷ്യപെട്ടു അയാൾ പറഞ്ഞു.. 
എല്ലാരും അന്തം വിട്ടു നോക്കുകയാണ്.. വന്നിരിക്കുന്ന ആൾക്കാർ പരസ്പരം ഓരോന്ന് സംസാരിക്കുന്നു.. ഫവാസ് എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു നിൽക്കുകയാണ്.. ഫവാസിന്റെ ഉപ്പ തളർന്നു ഒരു കസേരയിൽ ചെന്ന് ഇരുന്നു.. ദിയ എല്ലാം കേട്ട് ഒന്നും പ്രതികരിക്കാതെ നിൽക്കുന്നു...

"ഫവാസ്...." ജാസ്മിൻ അവരുടെ അടുത്തേക്ക് വന്നു...
"ആരുടേയും ശാപം കിട്ടി എന്ത് നേടിയിട്ടും ഒരു കാര്യവും ഇല്ലാ.. അനുഭവിക്കാനും സന്തോഷിക്കാനും അത് കൊണ്ട് പറ്റില്ല..  നീ ദിയയെ സ്വീകരിക്കണം.. അവൾ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്.. "
" ജാസ്മി...."
"അതെ ജാസ്മി തന്നെയാ പറയുന്നത്.. എനിക്ക് സങ്കടം ഇല്ല...  എന്നോട് സ്നേഹമുണ്ടെങ്കിൽ നീ ഇതിന് സമ്മതിക്കണം.. അല്ലെങ്കിൽ നീ ഇവളെ ഉപേക്ഷിച്ചാലും ഞാൻ നിന്റെ കൂടെ ജീവിക്കില്ല... " 
അവൾ അവനോടു യാജിച്ചു പറയുന്നത് കേട്ടപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു.. 
"എനിക്ക് സമ്മതം ആണ്..." അവൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു...

നിക്കാഹ് നടത്താൻ വേണ്ടി എല്ലാരും സ്റ്റേജിലേക്ക് നടന്നു...

"പക്ഷെ എനിക്ക് സമ്മതം അല്ല....  " ദിയയുടെ ശബ്ദം കേട്ട് എല്ലാരും തിരിഞ്ഞ് നോക്കി.. 

"മോളെ..."ദിയയുടെ ഉപ്പ അവളുടെ അടുത്തേക്ക് വന്നു..
"ഉപ്പ എന്തിനു വേണ്ടിയാ ഇങ്ങനെ ചെയ്യുന്നത്..എന്റെ സന്തോഷത്തിന് വേണ്ടിയോ.. 
ഇത്രയും സ്നേഹിക്കുന്ന ഇവരെ തമ്മിൽ പിരിച്ചു എനിക്കു ഇവനെ നേടിതന്നാൽ എനിക്കു സന്തോഷം ആയി ഒരു ജീവിതം ഉണ്ടാവും എന്നാണോ ഉപ്പ വിചാരിക്കുന്നത്.. അത് കൊണ്ട് നശിക്കാൻ പോവുന്നത് ഒന്നല്ല മൂന്നു പേരുടെ സന്തോഷം ആണ്.. പരസ്പരം സ്നേഹിച്ചു പിരിഞ്ഞ ഇവരുടെ... ഭർത്താവ് മറ്റൊരു പെണ്ണിനെ മനസ്സിൽ സ്നേഹിക്കുന്നുണ്ട് എന്ന് അറിഞ്ഞിട്ടും ജീവിക്കേണ്ടി വരുന്ന എന്റെ... ആർക്കാ ഇതിൽ നേട്ടം... എനിക്കു ഒരു സങ്കടവും ഇല്ലാ ഉപ്പ...  ഉപ്പയും അങ്കിളും  തമ്മിൽ ഉള്ള ഈ ഫ്രണ്ട്ഷിപ് പോലെ ജീവിത അവസാനം വരെ ഞാനും ഫവാസും നല്ല കൂട്ടുകാർ ആയിരിക്കും.. " ദിയ ജാസ്മിയുടെ അടുത്ത് പോയി അവളുടെ കയ്യിൽ പിടിച്ചു ഫവാസിന്റെ കൈകളിൽ അവളുടെ കൈ വെച്ചു കൊടുത്തു.. എന്നിട്ട് രണ്ടു പേരെയും കൂട്ടി ഫവാസിന്റെ ഉപ്പയുടെ അടുത്തേക്ക് പോയി...
"ഇവരാണ് ഒന്നിക്കേണ്ടത്.. ഇവന്റെ പെണ്ണിനെ തന്നെ ഇവനു കൊടുത്തേക്ക് അങ്കിൾ... " 
ജാസ്മിൻ ദിയയെ കെട്ടി പിടിച്ചു കരഞ്ഞു... അവൾ ജാസ്മിയെയും ചേർത്ത് പിടിച്ചു... 
"എന്നോട് ക്ഷമിക്കണം..." ഫവാസിന്റെ ഉപ്പയുടെ അടുത്തേക്ക് പോയി ദിയയുടെ ഉപ്പ പറഞ്ഞു... 
" എന്തിന്.. ഏത് ഒരു ഉപ്പ ചെയ്യുന്നതും മാത്രമേ നീയും ചെയ്തുള്ളു.. അയാളെ ആശ്വസിപ്പിച്ചു കൊണ്ട് ഫവാസിന്റെ ഉപ്പ പറഞ്ഞു....
" എന്നാ നമുക്ക് ജാസ്മിയെ ഒരുക്കാം... " ദിയയും ഫാത്തിമയും ജാസ്മിയെ ഒരുക്കാൻ വേണ്ടി റൂമിലെക്ക് കൊണ്ട് പോയി... 


എല്ലാരും വീണ്ടും വളരെ സന്തോഷത്തിൽ ആണ് പാട്ടും ഡാൻസും ഒക്കെ ആയി എല്ലാരും ആഘോഷത്തിൽ ആണ്.. നിക്കാഹിനു വേണ്ടി എല്ലാരും സ്റ്റേജിൽ കയറി ഇരിക്കുകയാണ്.. ബാക്കിയുള്ളവർ താഴെ കസേരയിലും.. നമ്മളെ പുതിയാപ്പിള സ്റ്റേജിൽ എത്തിയിട്ടില്ല...  പാട്ടും ബാന്റും. മേളവും ആയി കൂട്ടുകാർ എല്ലാരും കൂടി ഫവാസിനെ പൊക്കിയെടുത്ത് സ്റ്റേജിൽ കൊണ്ട് നിർത്തി... 
അപ്പോഴാണ് കൈ മുട്ടും പാട്ടുമായി പെൺ പട മണവാട്ടിയുമായി സ്റ്റേജിലേക്ക് വന്നത്... പക്ഷെ സ്റ്റേജിൽ ഉള്ള കാഴ്ച്ച കണ്ടു കല്യാണത്തിനു വന്ന ആൾകാർ വീണ്ടും ഞെട്ടി... അവർ അത്ഭുതത്തോടെ സ്റ്റേജിൽ നോക്കി നിൽക്കുകയാണ്.. കല്യാണ ചെക്കന്റെ രണ്ടു സൈഡിലും രണ്ട് സുന്ദരിയായ മണവാട്ടികൾ.. 
ഒന്ന് ജാസ്മിയും മറ്റേത് ദിയയും... 
"ഇവൻ എന്താ രണ്ട് പേരെയും കെട്ടാൻ പോവാ..." അവിടെ ഉള്ളവർ പരസ്പരം സ്വകാര്യം പറയാൻ തുടങ്ങി... 
അപ്പോഴാണ് പിറകിൽ നിന്ന് വീണ്ടും ബാന്റിന്റെയും പാട്ടിന്റെയും ശബ്ദം കേട്ടത് എല്ലാരും തിരിഞ്ഞ് നോക്കി.. എല്ലാരും ഒരു നിമിഷം വാ പൊളിച്ചു നോക്കി നിന്നു... കല്യാണചെക്കൻ ആയി നമ്മുടെ ഫൈസൽ വരുന്നു.. അവൻ സ്റ്റേജിൽ എത്തും വരെ എല്ലാരുടെയും നോട്ടം അവനെ മാത്രമായിരുന്നു.. 
സ്റ്റേജിൽ ഉള്ളവരൊക്കെ ചിരിച്ചു കൊണ്ട് ഫൈസലിനെ നോക്കുകയാണ്... സ്റ്റേജിൽ കയറി  അവൻ ദിയയുടെ അടുത്ത് വന്നു നിന്നു.. 
സംഭവം ഒന്നും പിടി കിട്ടിയില്ലേലും എല്ലാവർക്കും അത് ഒരു സതോഷമുള്ള കാഴ്ച്ച ആയിരുന്നു.. 
ഫവാസിന്റെയും ജാസ്മിയുടെയും.. ഫൈസലിന്റെയും ദിയയുടെയും നിക്കാഹ് കഴിഞ്ഞു... രണ്ട് പേരും സ്റ്റേജിൽ വെച്ച് തന്നെ മഹർ ചാർത്തി... 
പിന്നെ ചെറുക്കന്റെയും പെണ്ണിന്റെയും ഫോട്ടോ മാറി മാറി എടുക്കുന്ന തിരക്ക് ആയിരുന്നു...
അപ്പോൾ മൂന്ന് പെൺപിള്ളേർ ഫൈസലിന്റെയും ദിയയുടെയും അടുത്തേക്ക് വന്നു..
" ഇക്കാ... ഒരു മിനിറ്റ്...." ഫൈസലിനെ നോക്കി അവർ പറഞ്ഞു...
"ശോ... എവിടെ പോയാലും ഈ ഫാൻസിനെ കൊണ്ട് തോറ്റു... " ദിയയെ നോക്കി ഫൈസൽ ചിരിച്ചു കൊണ്ട് പറഞ്ഞു.. അവൾ അവനെ നോക്കി പേടിപ്പിച്ചപ്പോൾ അവൻ ചിരിച്ചു കൊണ്ട് അവളുടെ ചെവിയുടെ അടുത്തേക്ക് ചുണ്ട് കൊണ്ട് പോയി... 
"നോക്കി പേടിപ്പിക്കാതെടി ഉണ്ടകണ്ണി.."
"പോടാ... " എന്ന് പറഞ്ഞു അവൾ അവന്റെ വയറ്റിൽ ഒരു കുത്ത് കൊടുത്തു..." 
ഫൈസൽ ആ പെൺപിള്ളേരുടെ അടുത്തേക്ക് പോയി.. ദിയയും അങ്ങോട്ട് ചെന്നു..
"എന്താ... എന്തിനാ വിളിച്ചേ... സെൽഫി എടുക്കാൻ ആണോ.. "
"അയ്യോ അല്ല...  "അവർ അങ്ങനെ പറഞ്ഞപ്പോൾ ദിയ അവനെ നോക്കി കളിയാക്കി ചിരിച്ചു... ചമ്മിയത് മുഖത്ത് കാണിക്കാതെ അവൻ പിടിച്ചു നിന്നു.. 
"പിന്നെന്തിനാ വിളിച്ചേ... " 
"അതെ... എത്ര ആലോചിട്ടും.. ഇതിനിടയിൽ നിങ്ങൾ എങ്ങനെയാ ഒന്നായത് എന്ന് കിട്ടുന്നില്ല..  ഒന്ന് പറഞ്ഞു തരോ ഇക്കാ..." അത് കേട്ടപ്പോൾ ഫൈസലും ദിയയും മുഖത്തോട് നോക്കി ചിരിച്ചു.. 
"ഓഹ് അതായിരുന്നോ കാര്യം... എനിക്ക് ഇവളെ ആദ്യമേ ഇഷ്ടമായിരുന്നു.. എന്നോട് ഇവൾ വഴക്കിട്ടപ്പോൾ ഒക്കെ ഞാൻ അത് ആസ്വദിച്ചിരുന്നു.. പിന്നെ അത് തുറന്ന് പറയാൻ എനിക്ക് തോന്നിയില്ല..  അപ്പോഴാണ് ജാസ്മിയുടെ പ്രശ്നം വന്നത് പിന്നെ ഫവാസിനാണ് ദിയയുടെ സ്നേഹം ആവിശ്യം എന്ന് തോന്നി.. അത് കൊണ്ട് ഇവരെ തമ്മിൽ ഒന്നിപ്പിക്കാൻ ഞാൻ ശ്രമിച്ചത്.. പിന്നേ അത് ഇങ്ങനെയൊക്കെ ആയി.. ഇനിയും മനസ്സിൽ ഉള്ളത് പറയാതിരിക്കുന്നത് ശെരിയല്ല എന്ന് തോന്നി.. ജാസ്മിയെ ഒരുക്കാൻ ഇവൾ പോവുന്ന വഴി ഞാൻ എന്റെ മനസ്സിൽ ഉള്ളത് ഇവളോട് തുറന്നു പറഞ്ഞു... പിന്നേ എന്റെ സ്നേഹം ഇവൾ അംഗീകരിച്ചു.. എല്ലാരും നമ്മളെ സപ്പോർട്ട് ചെയ്യുകയും ചെയ്തു.. ഇവൾ എന്റെ തലയിൽ ആവുകയും ചെയ്തു..." അത് പറഞ്ഞപ്പോൾ ഫൈസൽ ഇടകണ്ണ് ഇട്ട് അവളെ നോക്കി..
നിനക്ക് ഞാൻ വെച്ചിട്ടുണ്ട് എന്നാ ഭാവത്തിൽ അവനെ നോക്കി പേടിക്കുകയായിരുന്നു ദിയ..  
"ഹഹഹ...  എന്തായാലും കലക്കി... രണ്ട് പേർക്കും നമ്മുടെ wish you happy marrd life... "

കല്യാണം അടിപൊളിയായി നടന്നു.. 
അവരുടെ ആഗ്രഹപ്രകാരം ഫൈസലും ഫവാസും താമസിച്ചിരുന്ന ആ വീട്ടിൽ വെച്ച് തന്നെ ജീവിതം തുടങ്ങണം എന്ന് തീരുമാനിച്ചു.. 
രണ്ട് പേർക്കും ഉള്ള മണിയറകൾ എല്ലാരും കൂടി ഭംഗിയായി ഒരുക്കി വെച്ചു... 
ഫവാസും ഫൈസലും ബീവിമാരെ കാത്തു നിൽക്കുകയാണ്.. 
ജാസ്മിൻ റൂമിലേക്ക് വന്നു... കയ്യിൽ പാലുമായി നാണത്തോടെ അവൾ അവന്റെ അടുത്തേക്ക് വന്നു.. അവൻ അവളുടെ കയ്യിൽ നിന്ന് പാലു വാങി അവിടെ ഉള്ള ടേബിളിന്റെ മുകളിൽ വെച്ചു.. 
"ഇങ്ങനെ ഒരു ജീവിതം എനിക്ക് ഇനി കിട്ടില്ല എന്ന് ഞാൻ കരുതിയത് ആണ്.. കുറച്ച് വിഷമിപിച്ചു എങ്കിലും പടച്ചോൻ നമ്മളെ കൈവിട്ടില്ല അല്ലെ ഫവാസ്..." അവളുടെ കണ്ണുകൾ നിറഞ്ഞു..
"എന്റെ ജാസ്മി.. എന്തിനാ പെണ്ണെ നീ എപ്പോഴും ഇങ്ങനെ കണ്ണ് നിറക്കുന്നത്.. " അവൻ അവളെ ചേർത്ത് പിടിച്ചു അവളുടെ കണ്ണുനീര് തുടച്ചു കൊടുത്തു... 
"ഇനി നീ കരയരുത്... ഒരിക്കലും.. ഇങ്ങനെ കരഞ്ഞു തീർക്കാൻ ഉള്ളതല്ല ഈ രാത്രി..." അവളെ നോക്കി ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു.. അവൾ നാണത്തോടെ അവനെ നോക്കി.. അവൻ അവിടെ നിന്ന് പാലിന്റെ ഗ്ലാസ്സ് എടുത്തു.. 
ആചാരങ്ങൾ ഒന്നും തെറ്റിക്കണ്ടാ.. നമുക്ക് ഇതിൽ നിന്ന് തന്നെ തുടങ്ങാം... 
അവൻ കുറച്ച് കുടിച് ബാക്കി അവൾക് കൊടുത്തു...

റൂമിന്റെ ഡോർ തുറന്നു ദിയ അകത്തേക്ക് കയറി... കയ്യിൽ പാൽ ഗ്ലാസ്സ് കണ്ടപ്പോൾ അവനു സമാധാനം ആയി.. 
"ഭാഗ്യം വിചാരിച്ച പോലെ അവൾ ഒലക്കയുമായി അല്ല വന്നത്.." അവൻ മനസ്സിൽ പിറു പിറുതു.. 
അവൾ അകത്തേക്ക് കയറി പാൽ ഗ്ലാസ്സ് അവന്റെ നേരെ നീട്ടി..
"എന്റെ ദിയ നിനക്ക് ഇത്തിരി നാണത്തോടെ ഒക്കെ അകത്തു കയറി വന്നൂടെ..."
"നാണമോ... എന്തിന്..."
"അല്ലേലും എനിക്കു അറിയാ നീ നാണുമാനും ഇല്ലാത്തവളാന്ന്.." അവൻ മെല്ലെ പറഞ്ഞു..
"എന്താ പറഞ്ഞെ..." 
"ഹേയ് ഒന്നുല്ല..." അവൻ പാൽ കുടിച്ചു.. ഇറക്കണോ തുപ്പനോ എന്ന് അറിയാൻ പറ്റാതെ പാട് പെട്ടു അവസാനം അവൻ അത് ഇറക്കി.. 
"എടി പൊട്ടത്തി.. നീ പഞ്ചാരക്ക് പകരം ഉപ്പ് ആണ് ഇട്ടത്..."
"അതെ... അറിയാതെ ഇട്ടതല്ല മനപ്പൂർവം ഇട്ടത് ആണ്.. "
"എന്തിന്..." 
"നിനക്ക് ബുദ്ധി ഇത്തിരി കൂടുതലാ അത് കുറച്ച് കുറക്കാൻ..." 
"നീ പൊടി ഉണ്ടകണ്ണി..." 
"നീ പോടാ മാങ്ങാതലയ..." 
"പോടാന്നോ.. ഞാൻ നിന്റെ കെട്ടിയോനാല്ലേടി ഫൈസൽക്കാന്ന് വിളിക്ക്... " അവൻ അവളുടെ കയ്യിൽ പിടിച്ചു തിരിച്ചു കൊണ്ട് പറഞ്ഞു...
"എനിക്ക് വേദനിക്കുന്നു ഫൈസൽ വിട്... " 
"ഇല്ലാ..എന്നാ ഫൈസൽക്കാന്ന് വിളിക്ക്.. "
"ഇല്ലാ വിളിക്കില്ല മാങ്ങാതലയ... മാങ്ങാ തലയാ.. മാങ്ങാ തലയാ..." അവൾ പിന്നെയും അങ്ങനെ വിളിച്ചപ്പോൾ... അവൻ അവളെ കെട്ടിപിടിച്ചു ചുണ്ടിൽ ഒരു കിസ്സ് കൊടുത്തു...
ദിയ ആകെ പെട്ടന്ന് ഷോക്ക് ആയി അവനെ തന്നെ അന്തം വിട്ടു നോക്കി നിന്നു...
"വിളിക്ക്... ഇനിയും വിളിക്ക്.... " അവൾ ആകെ തരിച്ചു നിന്നു...
"എന്തെ മാങ്ങാതലയാന്ന് വിളിക്കുന്നില്ലേ... മ്മ്മ് വിളിക്ക്... കേൾക്കട്ടെ... " അവളെ നോക്കി ഒരു കള്ള ചിരി ചിരിച്ചു ഫൈസൽ പറഞ്ഞു... 
"പടച്ചോനെ ഇവളെ കാറ്റ് പോയോ... ദിയ... ദിയ.." അവൾ അനങ്ങാതെ നില്കുന്നത് കണ്ടപ്പോൾ അവൻ അവളുടെ ഷോൾഡറിൽ പിടിച്ചു ഒന്ന് കുലുക്കി..." അവൾ പെട്ടന്ന് അവനെ കെട്ടിപിടിച്ചു... അവൻ ചിരിച്ചു കൊണ്ട് അവളെയും ചേർത്ത് പിടിച്ചു.. അവളും ചിരിക്കുകയാണ്.. അവൻ മെല്ലെ അവളുടെ ചെവിയുടെ അടുത്തേക്ക് ചുണ്ട് കൊണ്ട് പോയി.. " അപ്പോൾ ലൈറ്റ് ഓഫ്‌ ആകാം അല്ലെ..." എന്നിട്ട് അവളെ വിട്ട് ഷിർട്ടിന്റെ രണ്ട് കയ്യും ഒന്ന് മടക്കി അവളെ നോക്കി ഒരു കള്ള ചിരിയോടെ മീശയും ഒന്ന് പിരിച്ചു അവൻ പോയി ലൈറ്റ് ഓഫ്‌ ആക്കി... 

3 വർഷത്തിന് ശേഷം.....
........................................

ജയിലിൽ നിന്ന് പുറത്ത് ഇറങ്ങിയപ്പോൾ ഷാനുക്ക ചുറ്റും നോക്കി.. 
ഫൈസലും ഫവാസും ജാസ്മിയും ദിയയും ഷാനുക്കാനെ വെയിറ്റ് ചെയ്തു പുറത്ത് നിൽപ്പുണ്ടായിരുന്നു.. ജാസ്മിയുടെയും ദിയയുടെയും കയ്യിൽ ഓരോ കുഞ്ഞുങ്ങൾ... ഷാനുക്കയെ കണ്ടപ്പോൾ അവർ എല്ലാരും ഇക്കയുടെ അടുത്തേക്ക് വന്നു.. ഫവാസും ഫൈസലും ഇക്കയെ വന്നു കെട്ടിപിടിച്ചു... എല്ലാരേയും കണ്ടപ്പോൾ ഇക്കാക് ഒരുപാട് സന്തോഷം ആയി.. പെട്ടന്ന് ഇക്കയുടെ മുഖം വാടി.. 
"എന്തു പറ്റി ഇക്കാ... മുഖം വാടിയിരിക്കുന്നത്.. " ഫവാസ് ചോദിച്ചു...
"കല്യാണം കഴ്ഞ്ഞു പലതവണ നിങ്ങൾ വന്നപ്പോയൊക്കെ ഞാൻ ചോദിച്ച ഒരു കാര്യം ഉണ്ട്... ഇത് വരെ നിങ്ങൾ അതിന് മറുപടി എനിക്ക് തന്നിട്ടില്ല... എവിടെ വാവാച്ചിയും ഷർമിയും.. ജയിലിൽ കിടന്ന എന്നെ കാണാൻ വരാൻ അവർക്ക് കുറച്ചിൽ ആണോ...  എന്തായാലും എന്നോട് പറ..." 
"അത് പിന്നെ ഇക്കാ... വാവാച്ചി അവളുടെ ബാപ്പയെ കാണാൻ പോയിരിക്കുകയാണ്..." 
"ബാപ്പയോ... അപ്പോൾ ഷർമിയുടെ കല്യാണം കഴിഞ്ഞു അല്ലെ.... ഷാനുക്കന്റെ കണ്ണുകൾ നിറഞ്ഞു... സാരമില്ല അവൾക് ഒരു നല്ല ജീവിതം കിട്ടിയല്ലോ എനിക്കു അത് മതി... വാവാച്ചി എങ്ങനെ ഇപ്പോൾ വലുതായി കാണില്ലേ... മിടുക്കി ആണോ അവൾ.." ഷാനുക്ക ഓരോന്നായി ചോദിച്ചു.... 
എല്ലാരും ഷാനുക്കാനെ നോക്കി ചിരിച്ചു... എന്നിട്ട് എല്ലാരും പുറകിലോട്ട് നോക്കി... 
അവർ നോക്കുന്നത് കണ്ടപ്പോൾ ഷാനുക്കയും നോക്കി.. അയാളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.. കാറിന്റെ ഡോർ തുറന്ന്  വാവാച്ചി ഷാനുക്കന്റെ അരികിൽ ഓടി വന്നു... അയാൾ വേഗം മുട്ട് കുത്തി ഇരുന്ന് അവളെ കെട്ടിപിടിച്ചു..
ഒരുപാട് ഉമ്മ വെച്ചു...
"മോൾക് അറിയുമോ എന്നെ..." 
"അറിയാം എന്റെ ബാപ്പ അല്ലെ..." അവൾ അങ്ങനെ പറയുന്നത് കേട്ടപ്പോൾ സന്തോഷം കൊണ്ട് ഷാനുക്കന്റെ കണ്ണുകൾ നിറഞ്ഞു മനസ്സ് കുളിർതു... വീണ്ടും അവളെ കെട്ടിപിടിച്ചു... എല്ലാരും ആ കാഴ്ച്ച സന്തോഷത്തോടെ നോക്കി നിന്നു.. 
"മോളോട് ആരാ പറഞ്ഞു തന്നത് ബാപ്പ ആണെന്ന്..."
"ഉമ്മാ പറഞ്ഞല്ലോ വാവാച്ചിടെ ബാപ്പയെ കാണാൻ ആണ് പോവുന്നത് എന്ന്... " 
"എന്നിട്ട് ഉമ്മ എവിടെ..." ഷാനുക്ക അങ്ങനെ ചോദിച്ചപ്പോൾ വാവാച്ചി ഫവാസിന്റെ പിറകിലേക്ക് നോക്കി... ചിരിച്ചു കൊണ്ട് ഷർമി അവരുടെ പിറകിൽ നിന്ന് മുന്നിലേക്ക് വന്നു... ഷാനുക്ക അവിടെ നിന്ന് എണീറ്റു വാവാച്ചിയെ എടുത്ത് അവരുടെ അടുത്തേക്ക് വന്നു.. 
"ഈ സന്തോഷം നേരിൽ കാണാൻ ആണ് ഇത്രയും നാൾ ഒന്നും പറയാതിരുന്നത്.. ഇനി മുതൽ വാവാച്ചിയുടെ ഉപ്പ ആയി സന്തോഷം ആയി ജീവിക്കണം..." ഷാനുക്കാക് സന്തോഷം കൊണ്ട് ഒന്നും പറയാൻ പോലും കിട്ടിയില്ല... 
"അയ്യടാ... ചിരി കണ്ടില്ലേ കൊച്ചു കള്ള.... " ഫൈസൽ കളിയാക്കി ചിരിച്ചു കൊണ്ട് ഷാനുക്കയെ ഇക്കിളി ആക്കി..." 
"ഒന്ന് പോടാ... ഈ ചെക്കന് ഒരു മാറ്റവും ഇല്ലാലോ പടച്ചോനെ...." എല്ലാരും ചിരിച്ചു.... 
"എല്ലാരും നിൽക് നമുക്കൊരു സെൽഫി എടുക്കാം..." അവർ ആ സന്തോഷ നിമിഷം സെൽഫി എടുത്ത് ആഘോഷിച്ചു....

  .............................................

ജീവിതം ഇങ്ങനെ ആണ് ചിലത് നമ്മൾ പ്രതീക്ഷിക്കാത്തത് സംഭവിക്കും... ചിലത് നഷ്ടപെട്ടു എന്ന് തോന്നിയാലും നമുക്ക് അത് തിരിച്ചു കിട്ടും... ചിലത് കിട്ടുമെന്ന് അഹങ്കരിചാലും അത് നഷ്ടപ്പെടും.... 
ഇത്രയും ദിവസം എന്റെ കഥയെയും കഥാപത്രങ്ങളെയും സ്വീകരിച്ച എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ട് ഞാൻ നിർത്തുകയാണ്... 
Thank you so much.....  

                       Rizvana Richu❤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story