മിഴികൾ മൊഴിയും പ്രണയം: ഭാഗം 3

mizhikal pozhiyum pranayam

രചന: റിസ്‌വാന റിച്ചു

ടെറസിൽ ഇരുട്ട് ആയത് കൊണ്ട് അവൾക് ഫവാസിനെ കാണാൻ പറ്റിയില്ല....  അവൾ അവിടെ നിന്ന് വീണ്ടും നടക്കാൻ തുടങി.....

അവളെ തന്നെ നോക്കി നിന്ന ഫവാസ് പെട്ടന്ന് ഒന്ന് ഞെട്ടി.. അവനു പെട്ടന്ന് എന്ത് ചെയ്യും എന്ന് ഒരു പിടിയും കിട്ടീല..  ആകെ ഒരു വെപ്രാളം.....

അവൾ നടന്നു നീങ്ങുന്നത് കണ്ടപ്പോൾ അവൻ വേഗം താഴേക്കു ഓടി വന്നു.... ഹാളിൽ ടീവി കാണുക ആയിരുന്ന ഫൈസലും ജാസിയും ഇവന്റെ ഓട്ടം കണ്ടു ഞെട്ടി....

" എന്താടാ... എന്ത് പറ്റി....."

അവൻ ഒന്നും പറയാതെ വേഗം ഡോർ തുറന്നു മുറ്റത് ഇറങ്ങി.... അവിടെ ഫുൾ തിരഞ്ഞു..... പക്ഷെ അവളെ കണ്ടില്ല.... 

ഫൈസലും ജാസിയും വേഗം അവന്റെ അടുത്തേക് ഓടി വന്നു......

" ഡാ.... എന്താ പറ്റിയെ..... നീ ഇത് ആരെയാ നോക്കുന്നെ....." അവർ രണ്ട് പേരും മാറി മാറി ചോദിച്ചു......."

" ഡാ... അത് ആാാ പെണ്ണ്......."

" ഏത് പെണ്ണ്....."

" ഞാൻ പറഞ്ഞ ആ പെണ്ണ്.... ഞാൻ ടെറസിൽ നിന്ന് കണ്ടു... അവൾ ഇവിടെ നിൽപ്ഉണ്ടോയിരുന്നു....... പക്ഷെ ഞാൻ വരുമ്പോയെക് പോയി........"

" നീ അത് തന്നെ ആലോചിച് നിൽക്കുന്നത് കൊണ്ട് തോന്നിയത് ആവും....." 

" അല്ലടാ സത്യം ഞാൻ കണ്ടതാ....."

"  എന്നിട്ട് അവൾ എവിടെ..? ആവി ആയി പോയോ..."

"  സത്യം ആണ് ഒന്ന് വിശ്വസിക്....... ഞാൻ ശെരിക്കും കണ്ടതാ.... ഇതിലൂടെ നടന്നു പോവുക ആയിരുന്ന്... ഞാൻ വെറുതെ ഒന്ന് പേടിപ്പിക്കാൻ ചൂളം ഇട്ട് വിളിച്ചു... അപ്പോൾ ടെറസിലെക്ക് നോക്കി.. അപ്പോ ഞാൻ കണ്ടത് ആണ് ആ കണ്ണുകൾ..... മുഖവും കണ്ടു.... but ഇറങ്ങി വന്നപ്പോ കാണാൻ ഇല്ല...." 

" ഡാ ഇനി അത് വല്ല യക്ഷിയും ആയിരിക്കുമോ..." 

" ഒന്ന് പോടാ.. യക്ഷി അല്ല കോപ്പ്...."

" പറയാൻ പറ്റില്ല.... നീ നിന്റെ ഉപ്പാന്റെ ആ ഫ്രണ്ടിനോട് ഒന്ന് ചോദിച്ചു നോക്ക്.. വല്ല ദുർ മരണം നടന്നിനോ എന്ന്...." 

" പോടാ.... യക്ഷി ഒന്നും അല്ല..... അത് ഒരു സുന്ദരി പെണ്ണ് ആണ്...  നിലാവ് പോലെ തിളങ്ങുന്ന അവളെ ഞാൻ ശെരിക്കും കണ്ടു.... "

" ഡാ ജാസി ഇവന് കവിതയൊക്കെ വരുന്നുണ്ട്...." ഫൈസൽ ചിരിച് കൊണ്ട് പറഞ്ഞു.... 

" അത് ഈ പ്രണയത്തിന്റെ ഒരു പ്രതേക ആണ്... അറിയാത്ത ശീലങ്ങൾ ഒക്കെ വരും...”അവർ അവനെ കളിയാക്കി...." 

" എന്ത് തന്നെ ആയാലും അവളുടെ വീട് ഇവിടെ അടുത് തന്നെ ആണെന്ന് മനസിലായി....." 

" ഇവിടെ അടുത്തടുത് ഒരുപാട്  വീടുണ്ട്... നീ എല്ലായിടത്തും കയറി നോക്കാൻ പൊവുഅ...?" 

" ഹേയ് അതൊന്നും ഇല്ല... വീണ്ടും കാണാൻ  പറ്റും എന്ന് എനിക്ക് ഇപ്പോൾ നല്ല ഉറപ്പ് ഉണ്ട്...." 
അവൻ ചിരിച് കൊണ്ട് അകത്തേക്ക് പോയി... 
കൂടെ അവരും പോയി...... 

അടുത്ത് ഉള്ള ഒരു വീട്
.........................................

" നിന്നോട് ഞാൻ ഇത് എത്ര തവണയായി പറയുന്നു ജാസ്മിൻ.... രാത്രി പുറത്ത് പോവല്ലേ എന്ന്.... എത്ര പറഞ്ഞാലും നീ കേൾക്കില്ലേ...." 

"എന്റെ പൊന്ന് ഉമ്മ... ഞാൻ ഈ നോട്ട് വാങ്ങാൻ പോയതല്ലേ സമീറയുടെ വീട്ടിൽ...എനിക്ക് നാളെ നോട്ട് കംപ്ലീറ്റ് ആക്കി കൊണ്ട് പോവേണ്ടത് ആണ്.... " 

" നിനക്ക് അത് നേരത്തെ പോയി വാങ്ങിച്ചുടെ.... അന്ന് മഴ നനഞ്ഞു രാത്രി വന്നപ്പോൾ ഞാൻ നിന്നോട് പറഞ്ഞത് ആണ് രാത്രി സഞ്ചാരം നിർത്താൻ.. പെണ്ണ് ആണെന്ന് ബോധം വേണം... നിന്റെ ഉപ്പ ഓട്ടോ ഓടിച്ചിട്ട്.. പിന്നെ പാൽ കച്ചവടം ചെയ്തിട്ടും ആണ് കഷ്ടപ്പെട്ട് നിന്നെയൊക്കെ നോക്കുന്നെ എന്ന് ചിന്തിക്കണം...."

" അതിന് ഞാൻ ഒളിച്ചോടി പോയോ.... ഉമ്മാ...?
ഇനി രാത്രി പോവില്ല പോരെ..." 

" എന്നാ ഭക്ഷണം കഴിച്ചിട്ട് കിടന്നോ... കോളേജിൽ പോവേണ്ടത് അല്ലെ..... 

" ഉപ്പ എത്തിയില്ലേ ഉമ്മാ.....? ജംഷി എവടെ....? "

" ഉപ്പ എത്തിയില്ല....  ജംഷി ഉറങ്ങി... നീ കഴിച് കിടന്നോ......" 

" ഹ്മ്മ്മ്മ്......."

(ഇത് ആണ് നമ്മുടെ നായിക..  ജാസ്മിൻ.. ജാച്ചു എന്ന് എല്ലാരും വിളിക്കും...b com ഫസ്റ്റ് ഇയർ പഠിക്കുന്നു... ഒരു സാധാരണക്കാരാന്റെ മകൾ...  ഉപ്പ റാഷിദ്‌... ഉമ്മ സുബൈദ..  ഒരു അനുജൻ ഉണ്ട്.. ജംഷീർ.. 10 പഠിക്കുന്നു... അടുത്തുള്ള വീടുകളിൽ പാൽ വിറ്റും.. ഓട്ടോ ഓടിചുമ് ജീവിക്കുന്ന ഒരു സാധാരണ കുടുംബം.....)

രണ്ട് മൂന്നു ദിവസം അങ്ങനെ കടന്ന് പോയി....

ഒരു ദിവസം മോർണിംഗ്......

"ഡാ... ഫവാസ് നമുക്ക് ഇവിടെ കിച്ചണിൽ ജോലിക്ക് ഒരാളെ വെച്ചാലോ... ഹോട്ടൽ ഫുഡ്‌ കഴിച്ചു മടുത്തു....."

" ഞാനും അത് ആലോചിച്ചു... അന്വേഷിച്ചു നോകാം...."

"എനിക്ക് അറിയുന്ന ഒരാൾ ഉണ്ട്.... എന്റെ ഒരു റിലേറ്റീവ് ആണ്... ഒരു 45 വയസ്സ് കാണും പക്ഷെ കല്യാണം കഴിച്ചിട്ടില്ല...  ഷാനവാസ്‌ക്കാ.... എന്നെ വലിയ കാര്യമാ... നല്ല കുക്ക് ആണ്..." ജാസി പറഞ്ഞു 

"എന്നാ നീ ഒന്ന് വിളിച്ചു നോക്ക്...."

" ok ഞാൻ വിളിച്ചു നോകാം....."
ഫോൺ എടുത്ത് ജാസി ഷാനവാസ്‌ക്കാനെ വിളിച്ചു......

" ഡാ ഫവാസ് മൂപ്പർക്ക് സമ്മതം ആണ്... ഇന്ന് ഈവിനിംഗ് തന്നെ വരാം എന്ന് പറഞ്ഞു..."

" ആണോ... എന്നാ ഞാൻ കിച്ചണിൽ ആവിശ്യം ഉള്ള സാധനം വാങി വരാം... " ഫൈസൽ അപ്പൊത്തന്നെ കടയിൽ പോയി എല്ലാം വാങ്ങിച്ചു വന്നു..."

" ഡാ ക്ലാസ്സിന് പോവണ്ടേ... ചാവി എടുത്ത് പോയാൽ ഷാനുക്കാ വന്നാൽ എന്ത് ചെയ്യും.... "

 " ഒരു കാര്യം ചെയ്യാം നമുക്ക് അടുത്തുള്ള വീട്ടിൽ ചാവി ഏല്പിക്കാം...."

" എന്നാ അങ്ങനെ ചെയ്യാം.."

അവർ റെഡി ആയി ഇറങ്ങി... ചാവി കൊണ്ട് കൊടുക്കാൻ ഫവാസ് അടുത്തുള്ള വീട്ടിലേക് പോയി... ജാസ്മിന്റെ വീട് ആണ് അത്.....

ഫൈസൽ അവിടെ എത്തി ബെൽ അടിച്ചു....

" ആരാ..." ജാസ്മിയുടെ ഉമ്മ പുറത്ത് വന്നിട്ട് ചോദിച്ചു..... 

" ഞാൻ ആ വീട്ടിൽ താമസിക്കുന്ന ആളാ... ഈ ചാവി ഒന്ന് ഇവിടെ വെക്കാമോ... നമ്മൾ ക്ലാസ്സിന് പോവാൻ പോവുകയാ... വരാൻ ലേറ്റ് ആവും.. വൈകുന്നേരം വീട്ടിൽ ഒരു ആൾ വരും.. ചാവി എടുത്ത് പോയാൽ ശരി ആവില്ല...  അയാൾ വന്നാൽ ഈ ചാവി കൊടുക്കാമോ.....?"

" അതിനെന്താ മോനെ തന്നോളൂ... ഞാൻ കൊടുത്തോളാം.... നിങ്ങൾ എത്ര പേരാ അവിടെ... ?പുതിയ താമസക്കാർ വന്നിട്ടുണ്ട് എന്ന് എന്റെ ഭർത്താവ് പറഞ്ഞിരുന്നു....."

" നമ്മൾ മൂന്നു പേരാ... ഞാനും എന്റെ രണ്ട് കൂട്ടുകാരും... " 

" അത് ശരി.... വീട്ടിലേക് പാൽ വല്ലതും വേണേൽ പറയണേ മോനെ.. ഇവിടെ അടുത്തുള്ള വീട്ടിലൊക്കെ ഇവിടെ നിന്നാ പാൽ വാങ്ങുന്നെ..."

" അതിനെന്താ.. നാളെ മുതൽ അവിടേക്കും കൊണ്ട് തന്നോളൂ... എന്നാ ശരി ഞാനും പോവട്ടെ..  " 
അവൻ അവിടെ നിന്ന് ഇറങ്ങി.....

" നീ എന്താ പുരാണം പറഞ്ഞു ഇരിക്കുകയായിരുന്നോ....."

"അത് പിന്നെ ആാാ ഉമ്മ ഓരോന്ന് ചോദിച്ചു... "

" ഉമ്മയോ..."

" ആാാ.. എനിക്ക് ആ സ്ത്രീയെ കണ്ടപ്പോൾ ഉമ്മയെ ആണ് ഓർമ വന്നേ.... അവിടെ നിന്ന് നാളെ മുതൽ പാൽ കൊണ്ട് തരും...."

" പാലോ... നീ എന്താ പാൽ  വാങ്ങാനാ അങ്ങോട് പോയത്...." 

" അല്ലടാ... ആാാ ഉമ്മ പാൽ വേണോ ചോധിച്ചപോൾ........... ! അടുത്തുള്ള വീട്ടിലൊക്കെ അവിടെ നിന്ന് ആണ് പോലും പാൽ   വാങ്ങുന്നെ.... വേണേൽ പറയണേ പറഞ്ഞപ്പോൾ വേണ്ടാന്ന് പറയാൻ തോന്നിയില്ല...  
പാവം അത് കൊണ്ട് ആവും ചിലപ്പോൾ ജീവിക്കുന്നെ......"

" നിന്റെ ഒരു കാര്യം... വാ... പോവാം....."

അവർ ക്ലാസ്സിന് പോയി..... 

തിരിച്ചു ഒരു 7 മണിക്ക് ആണ് അവർ എത്തിയത്.... 

" ഷാനുക്കാ എത്തിയെന്നു തോനുന്നു.. ഉള്ളിൽ ലൈറ്റ് ഒക്കെ ഇട്ടിട്ടുണ്ട്....." അവർ ബെൽ അടിച്ചു.....
ഷാനുക്കാ ഡോർ തുറന്നു.... ജാസിയെ കണ്ടപ്പോൾ തന്നെ ഷാനുക്കാ കെട്ടിപിടിച്ചു....

" ഇക്ക... ഇത് ആണ് എന്റെ ഫ്രണ്ട്സ്.... ഇത് ഫൈസൽ.. ഇത് ഫവാസ്....." 

അവർ പരസ്പരം പരിചയപെട്ടു.... 

" നല്ല വിശപ്പ് ഉണ്ട് കഴിക്കാൻ എന്താ ഉള്ളത് ഇക്കാ....."

" കഴിക്കാൻ നല്ല പത്തിരിയും ചിക്കനും ഉണ്ട്....  ഫ്രഷ് ആയി വന്നോളൂ ഒക്കെ റെഡി ആണ്...." 

" ആഹാ.... കൊതി ആയിട്ട് വയ്യ.... എടുത്ത്  വെച്ചോളൂ ഇപ്പൊ വരാം.... "
അവർ മൂന്നു പേരും പെട്ടന്ന് തന്നെ ഫ്രഷ് ആയിട്ട് വന്നു.... ഭക്ഷണം കഴിക്കാൻ തുടങ്ങി.....

" എന്റെ ഷാനുക്കാ.... ഒരു രക്ഷയും ഇല്ലാട്ടോ... അടിപൊളി.... ജാസി പറഞ്ഞപ്പോൾ ഇത്രക്ക് കരുതിയില്ല...." 

" ഇനി എന്തൊക്കെ കാണാൻ ഇരിക്കുന്നു മക്കളെ....." 

നല്ല തൃപ്തിയോടെ അവർ ഭക്ഷണം കഴിച്ചു കിടന്നു.....

പിറ്റേന്ന് രാവിലെ.......

" മോളെ... ജാച്ചു.... നീ ക്ലാസ്സിന് പോവും വഴി...ഈ പാൽ ആ വീട്ടിൽ കൊണ്ട് കൊടുത്തിട്ട് പോയിക്കോ....", 

"ഏത് വീട്ടിൽ....”

" ഇപ്പോൾ താമസം തുടങ്ങിയില്ലേ... അവിടെ... പാൽ വേണമെന്ന് പറഞ്ഞിരുന്നു....."

"എനിക്ക് സമയം ഇല്ല ഉമ്മാ... ജംഷിനെ അയക്ക്.... "

" അവൻ കുളിക്കാൻ കയറി... നീ  നിന്റെ ഫ്രണ്ട് സമീറയുടെ വീട്ടിൽ പോയിട്ട് അല്ലെ കോളേജിൽ പോവുള്ളു... അപ്പൊ ഇത് അവിടെ കൊടുത്ത് പോവുന്നതിനു എന്താ നിനക്ക്....." 

" ഇനി അതിന്റെ പേരിൽ വഴക്ക് വേണ്ട.... ഇങ്ങുതാ... ഞാൻ കൊടുകാം....."

അവൾ പാലും കൊണ്ട് അവിടേക്കു പോയി.... 
ബെൽ അടിച്ചു................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story