മിഴികൾ മൊഴിയും പ്രണയം: ഭാഗം 4

mizhikal pozhiyum pranayam

രചന: റിസ്‌വാന റിച്ചുക്കാൻ തുടങി.....

" ഷാനുക്കാ.... ആരോ വിളിക്കുന്നു ആ ഡോർ ഒന്ന് തുറന്നു കൊടുത്തേ......" ഫവാസ് വിളിച്ചു പറഞ്ഞു..........
ഷാനുക്ക മറുപടി ഒന്നും പറഞ്ഞില്ല..... 

ബെൽ വീണ്ടും വീണ്ടും കേട്ടു.....
" ഷാനുക്ക ഇത് എവടെ പോയി.... ഇനി ബാത്‌റൂമിൽ ആയിരിക്കുമോ......"
ഫവാസ് എണീറ്റു വന്നു..... ഡോർ തുറക്കാൻ ആയി ഡോറിന്റെ അടുത് വന്നു ലോക്ക് തുറന്നു............. 

പുറത്തു നോക്കി...

"ആരെയും കാണുന്നില്ലാലോ.. എവിടെ പോയി....."

അവൻ ചുറ്റും നോക്കി ആരെയും കണ്ടില്ല...  തിരിച്ചു അകത്തേക്ക് കയറാൻ പോയപ്പോൾ പെട്ടന്ന് ഒരു ബോട്ടിൽ കണ്ടു... അവൻ അത് പോയി എടുത്തു നോക്കി....

"അപ്പൊ പാൽ കൊണ്ട് തരാൻ വന്ന ആൾ ആയിരുന്നു ബെൽ അടിച്ചത് അല്ലെ..." 

അവൻ അകത്തേക്ക് പോയി......

"  സമി..... വേഗം വാടി...ലേറ്റ് ആയി...." 

" വരുന്നീടി... നീയും ഇന്ന് ലേറ്റ് ആണല്ലോ എന്ത് പറ്റി...." 

" അത് ആ പുതിയ താമസക്കാർ വന്നില്ലേ അവിടെ പാൽ കൊടുക്കാൻ ഉമ്മാ എന്റെ കയ്യിൽ തന്ന് വിട്ടിരുന്നു... അവിടെ എത്തിയിട്ട് കുറെ ബെൽ അടിച്ചു... തുറന്നില്ല...  ലേറ്റ് ആയോണ്ട് ഞാൻ പാൽ പുറത്ത് വെച്ചിട്ട് വന്നു....."

" തുറക്കാത്തത് നഷ്ടം തന്നെ മോളേ......"

" അതെന്താ...?"

" നല്ല ഗ്ലാമർ 3 പയ്യന്മാർ ആണ് അവിടെ താമസം....ഞാൻ ഒരിക്കൽ കണ്ടതാ...."

" പിന്നേ.... നിനക്ക് വേറെ പണിയൊന്നും ഇല്ലേ സമി..എനിക്ക് അങ്ങനെ കാണണം എന്നൊന്നും ഇല്ല..... "

" അല്ലേലും നിന്നോട് പറഞ്ഞ എനിക്ക് വട്ട്... പ്രേമിക്കില്ലാന് ശബദം ചെയ്തിരിക്കുകയല്ലേ...." 

" അതെ... നിനക്കെന്തെലും പ്രശ്നം ഉണ്ടോ അതിന്.... വേഗം നടക്കടി ബസ് ഇപ്പൊ പോവും...ഓളെ ഒരു പ്രേമം......" 

" ജാച്ചു... അതാ മുഹ്‌സീർ....  അവൻ ഇന്നും വന്നല്ലോ......"

" ഇവന്റെ ശല്യം കൊണ്ട് വട്ട് പിടിച്ചു നടക്കുവ ഞാൻ...  എത്ര പറഞ്ഞാലും ഇവന് മനസ്സിവില്ല... മൈൻഡ് ആകണ്ട...... "

"ജാസ്മിൻ....  ഒന്ന് നിൽക്....." 

അവൾ ഒന്നും കേൾക്കാത്ത പോലെ നടന്നു.....
അവൻ അവളുടെ കയ്യിൽ കടന്ന് പിടിച്ചു.....
"എന്താ നിനക്ക് പറയുന്നത് കേൾക്കാൻ ഒരു മടി...."

"എന്റെ കൈ വിട് മുഹ്‌സീർ.....  നിന്നോട് ഞാൻ പറഞ്ഞത് ആണ് എനിക്ക് നിന്നെ ഇഷ്ടമല്ല.... എന്നെ ഇങ്ങനെ ശല്യം ചെയ്യരുത് പ്ലീസ്....."

" പക്ഷെ എനിക്ക് നിന്നെ ഇഷ്ടമാണ്.... നീ എന്നെ ഇഷ്ടപ്പെട്ടെ പറ്റു...."

" എന്തൊരു കഷ്ട.....  എന്നെ വിട് എനിക്ക് പോവണം... പ്ലീസ് എന്റെ ബസ് ഇപ്പൊ പോവും...."

അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി.... അവൾ അവനെ തള്ളി മാറ്റി ഓടി.. ബസ്‌സ്റ്റോപിൽ എത്തിയപ്പോയേക് ബസ് വന്നു അവർ അതിൽ കയറി.......

" നീ എന്ത് ചെയ്തിട്ടും കാര്യമില്ല മുഹ്‌സീർ അവൾ ഇഷ്ടമാണെന്നു പറയില്ല.. എത്ര പേര് ശ്രമിച്ചു പരാജയപ്പെട്ടത് ആണ്..."
മുഹ്‌സീറിന്റെ കൂട്ടുകാരൻ സിറാജ് കളിയാക്കിയപോലെ പറഞ്ഞു....!

"നീ നോക്കിക്കോ എനിക്ക് ജീവൻ ഉണ്ടെങ്കിൽ അവൾ എന്റെ കൂടെ മാത്രമേ ജീവിക്കു.... അത് എന്റെ വാശിയാ....." 

"നമുക്ക് കാണാം...." 

" കാണണം....."

വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞ് ഫവാസും ഫൈസലും ജാസിഫും... നേരത്തെ വീട്ടിലേക് പോയി....

ഫൈസലിന്റെ വേറെ കുറച്ചു ഫ്രണ്ട്സ് വരുമെന്ന് പറഞ്ഞിരുന്നു.....  അത് കൊണ്ട് തന്നെ ഷാനുക്ക ചിക്കൻ ബിരിയാണി ഉണ്ടാകുന്ന തിരക്കിലാണ്.... 

"എന്തേലും ഹെല്പ് വേണോ ഇക്ക.... " 

"വേണ്ട മോനെ എനിക്ക് ചെയ്യാൻ പറ്റുന്ന പനിയെ ഉള്ളു....."

"അല്ല ഇക്ക ഞാൻ ഒരു കാര്യം ചോദിക്കണം എന്ന് കരുതിയിട്ട് കുറച്ചു ദിവസം ആയി.... പിന്നെ ചോദിക്കാൻ ഒരു മടി....."

" എന്താ ചോദിച്ചോ...."

"ഇക്ക എന്താ മാര്യേജ് കഴിക്കാതിരുന്നത്....."

" ഹ.. ഹ...  ഒന്നുമില്ല മോനെ... പെങ്ങൾ 5 ആയിരുന്നു... ഞാൻ ഒറ്റ മകൻ.... ഉപ്പ ചെറുതിലെ മരിച്ചു.... കുടുംബം നോക്കി... പെങ്ങൾ മാരുടെ കല്യാണമൊക്കെ നടത്തി കഴിഞ്ഞപ്പോൾ എന്റെ നല്ല പ്രായം ഒക്കെ കഴിഞ്ഞു.... പക്ഷെ അതിൽ എനിക്ക് വിഷമം തോന്നിയിട്ടില്ല.... പക്ഷെ ഉമ്മകൂടി മരിച്ചപ്പോൾ ഞാൻ തനിച്ചായി... പെങ്ങമ്മാർകൊക്കെ ഇപ്പോൾ ഈ ഇക്കയെ വേണ്ട..... ഞാൻ ശല്യപ്പെടുതാനും പോവാറില്ല....  എപ്പോയെങ്കിലും വിവരം അന്വേഷിക്കുന്നത് ജാസി ആണ്....  "

ഷാനുക്കാന്റെ കാര്യങ്ങൾ കേട്ടപ്പോൾ ഫവാസിന്റെ കണ്ണുകൾ നിറഞ്ഞു....

" നീ എന്തിനാടാ ചെറുക്കാ അതിന് വിഷമിക്കുന്നെ... എനിക്ക് ഇപ്പോൾ 3 അനിയൻ മാരെ കിട്ടീലെ....."

ഫവാസ് ഷാനുക്കാനെ കെട്ടിപിടിച്ചു... അയാൾ അവനെയും ചേർത്ത് പിടിച്ചു......

" ഇതെന്താ ഇവിടെ നടക്കുന്നത്.. അതും നമ്മൾ അറിയാതെ... " ജാസിയും ഫൈസലും അവിടെക്ക് വന്നു.......

" ഞാൻ ഷാനുക്കാനെ ഒന്ന് സ്നേഹിച്ചതാ...." ഫവാസ് ചിരിച്ചു കൊണ്ട് പറഞ്ഞു....

"ബിരിയാണി റെഡി ആയോ ഇക്കാ...." 

"എല്ലാം റെഡി ഇനി അവർ വരുകയെ വേണ്ടു....

ഒരു 7 മണി ആയപ്പോൾ അവർ എത്തി..... 

പാട്ടും ബഹളവും ആയി അവർ അടിച്ചു പൊളിച്ചു.....

ഭക്ഷണം കഴിച്ചു... എല്ലാരു ഭക്ഷണത്തിന്റെ ടേസ്റ്റ് പുകഴ്ത്തി പറഞ്ഞു കൊണ്ടേ ഇരുന്നു.... 

11 മണി ആയിരുന്നു അവരോക്കെ പോവാൻ....  
അവരൊക്കെ പോയതിന് ശേഷം എല്ലാരും കിടന്നു... ഫവാസ് മാത്രം കിടന്നില്ല...  
അവൻ ഓരോന്ന് ആലോചിച്ചു പുറത്ത് ഇരുന്നു... 

അവന്റെ മനസ്സ് ആകെ അസ്വസ്ഥതമായിരുന്നു....
അവൻ ഷാനുക്കാന്റെ കാര്യങ്ങൾ ഓർത്തു.... 

" പാവം... എത്ര നല്ല മനുഷ്യൻ ആണ്.... ഷാനുക്കാക് ഇഷ്ടമാണെങ്കിൽ തിരിച്ചു പോവുമ്പോൾ ഇക്കാനെ കൂടി കൂട്ടണം...." അവൻ ആലോചിച്ചു....

അവൻ പുറത്തേക്ക് ഇറങ്ങി.. മുറ്റത് കൂടി നടന്നു...

സമയം കടന്ന് പോയി...

പെട്ടന്ന് ഒരു ശബ്ദം കേട്ടു.... ഫവാസ് ചുറ്റും നോക്കി.... ആരോ ഓടുന്ന പോലെ തോന്നി....

അവൻ ശബ്ദം കേട്ട ഭാഗതെക്ക് പോയി.... 

ജാസ്മിന്റെ വീടിന്റെ അടുത്ത് എന്തോ ഒരു നിഴൽ കണ്ടു.... ആരോ ജനലരികിൽ നിൽക്കുന്നത് അവൻ  കണ്ടു..
അവൻ വേഗം അങ്ങോട്ട്‌ ഓടി പോയി.... 
ഫവാസിനെ കണ്ടപ്പോൾ അയാൾ ഓടി പോയി.... 

ഫവാസ് ജനലിന്റെ അടുത് എത്തിയപ്പോയെക് അയാൾ പോയിരുന്നു.... 

ജനൽ തുറന്നിരിക്കുക ആയിരുന്നു.... അവൻ അത് അടക്കാൻ വേണ്ടി തിരിഞ്ഞു നോക്കിയപ്പോൾ........  അവൻ ആകെ ഞെട്ടി.... കണ്ണുകൾ വിശ്വസിക്കാൻ പറ്റാത്ത പോലെ തോന്നി.... അവൾ.......  അവന്റെ ഹൃദയമിടിപ്പ് കൂടി..... 

അവൾ ഒന്നും അറിയാതെ ഉറങ്ങുകയാണ്....
അവൻ ഒരു നിമിഷ എല്ലാം മറന്ന് അവൻ അവളെ നോക്കി നിന്ന്... 

പെട്ടന്ന് അവന്റ കൈ ജനലിൽ തട്ടിപോയി.... അവനു ആകെ വെപ്രാളമായി... 

ശബ്ദം കേട്ട് അവൾ ഞെട്ടി.... കണ്ണ് തുറന്ന്... അവൾ ഫവാസിനെ കണ്ടു നിലവിളിച്ചു.................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story