മിഴികൾ മൊഴിയും പ്രണയം: ഭാഗം 5

രചന: റിസ്‌വാന റിച്ചു

അവൾ നിലവിളിച്ചപ്പോൾ പെട്ടന്ന് എന്ത് ചെയ്യും എന്ന് അവനു ഒരു പിടിയും കിട്ടിയില്ല..... 

പെട്ടന്ന് അവളുടെ വീട്ടിൽ ലൈറ്റ് ഇട്ടു.... അവനാകെ പേടിച്ചു... പെട്ടന്ന് തന്നെ അവൻ അവിടെ നിന്ന് ഓടി...

"എന്ത് പറ്റി മോളെ..... "

അവളുടെ ഉമ്മയും ഉപ്പയും ഓടി വന്നു ചോദിച്ചു....
അവളാകെ പേടിച്ചിരുന്നു.....

"അത്.... അത്......" പറയാൻ ശ്രമിച്ചെങ്കിലും അവൾക് പറയാൻ പറ്റിയില്ല.....

ഉമ്മ വേഗം കുറച്ചു വെള്ളം എടുത്തു അവൾക് കൊടുത്തു.... 

"എന്താ മോളെ എന്താ എന്ന് പറാ......"

"  ജനലിന്റെ അടുത് ആരോ..... ഞാൻ കണ്ടു...."

"നീ ജനൽ അടച്ചില്ലേ..."

"ഞാൻ ശ്രദ്ധിച്ചില്ല ഉമ്മാ...."

"ഇതൊക്കെ ശ്രദ്ധിക്കണ്ടേ...." ഉമ്മ ദേഷ്യത്തോടെ പറഞ്ഞു.... 

" അവൾ ആകെ പേടിച്ചിരിക്കുകയാ.... അതിനിടയിൽ നീ കൂടി വാഴക്ക് പറയുകയാണോ.... മോൾ ജനൽ അടച്ചു കിടന്നോളു.... ഉപ്പ ഒന്ന് പുറത്ത് ഇറങ്ങി നോക്കട്ടെ..."

" ഇനി പുറത്ത് ഇറങ്ങി നോക്കണ്ട.... എങ്ങനെ ഉള്ള ആളാണെന്നു ആരറിഞ്ഞു... വന്നു കിടക്ക്...." അവർ അവരുടെ മുറിയിലേക്ക് പോയി.... 

അവളുടെ മനസ്സിൽ അവന്റെ മുഖം തന്നെ വന്നു....  " നാണം കെട്ടവൻ ഏതാണ് ആാാ ചെറ്റ... " അവൾ മനസ്സിൽ പിറു പിറുത് കൊണ്ട് കിടന്നു....

ഓടി വന്ന് റൂമിൽ ചെന്ന് കിടന്നു എങ്കിലും അവന്റെ ഹൃദയമിടിപ്പ് കുറഞ്ഞിട്ടില്ല...  ഹൃദയമിടിപ്പിന്റെ ശബ്ദം അവനു തന്നെ കേൾക്കാൻ പറ്റുന്നുണ്ടായിരുന്നു....

" അവൾ ഇത്ര അടുത്ത് ഉണ്ടായിരുന്നോ.... ഛെ... എന്നാലും ഇങ്ങനെ ആയല്ലോ അവൾ എന്നെ ആദ്യമായി കണ്ടു പോയത്..... അവൾ എന്നെ തെറ്റ് ധരിച്ചു കാണും.... എങ്ങനെ ഞാൻ അവളെ പറഞ്ഞ് മനസ്സിലാക്കും.... എന്നെ കണ്ടാൽ ഇനി അവൾ എങ്ങനെ പ്രതികരിക്കും..... 

അവന്റെ മനസ്സിൽ ഒരുപാട് ചിന്തകൾ ആയിരുന്നു..... എന്നാലും അവളെ കാണാൻ പറ്റിയതിൽ അവൻ സന്ദോഷിച്ചു......

പിറ്റേന്ന് രാവിലെ പാൽ കൊണ്ട് കൊടുക്കാൻ പോയത് ജാസ്മിന്റെ ഉമ്മ ആയിരുന്നു... പുറത്ത് ന്യൂസ്‌ പേപ്പർ വായിച്ചു ഇരിക്കുക ആയിരുന്നു ഫൈസൽ..... 

" മോനെ... ഇതാ പാൽ.... "

" ഇന്ന് നേരത്തെ ആണല്ലോ..."

" ഹ ഹ...  ഇന്ന് ക്ലാസ്സ്‌ ഇല്ലേ....."

"ഇല്ല ഇനി 2 ഡേയ്‌സ് ഉണ്ടാവില്ല... "

" പിന്നെ മോനെ ഒന്ന് സൂക്ഷിച്ചോ..  കള്ളന്മാരെ ശല്യം തുടങ്ങീട്ടുണ്ട്... ഇന്നലെ നമ്മളെ വീടിന്റെ അടുത്ത് വന്നു...എന്റെ മോൾ കണ്ടു നിലവിളിച്ചപ്പോൾ ഓടിപ്പോയി..... " 

ജാസി പുറത്തേക്ക് വന്നു.. പിന്നാലെ ഫവാസും...

" കള്ളനോ....." 

" അതെ.... കള്ളനാണോ അതോ വല്ല ഞരമ്പ് രോഗിയാണോ എന്ന് അറിയില്ല.... എന്തായാലും ഒന്ന് സൂക്ഷിചോ.... ഞാൻ പോവട്ടെ വീട്ടിൽ പണിയുണ്ട്....

അവർ അവരുടെ വീട്ടിലേക് പോയി.....

" ഈ കള്ളൻമാരെ കൊണ്ട് തോറ്റു.. അല്ലേടാ ഫൈസലേ..... ഫവാസ് ഒന്നും അറിയാത്ത പോലെ പറഞ്ഞു......

ഫൈസൽ ഫവാസിനെ തന്നെ നോക്കി.....

" നീ എന്താടാ എന്നെ ഇങ്ങനെ നോക്കുന്നെ..... നിന്റെ നോട്ടം കണ്ടാൽ തോന്നും അവിടെ പോയത് ഞാൻ ആണെന്ന്...." 
ഫൈസൽ അവന്റെ അടുത് ചെന്നു..... 

" നീ ആണെന്ന് എനിക്ക് ഡൌട്ട് ഉണ്ടായിട്ടുള്ളൂ.... പക്ഷെ ഇപ്പോൾ ഉറപ്പായി...."

" ഞാനോ... ഒന്ന് പോടാ.... " അവന്റെ മുഖത് ആകെ വെപ്രാളമായിരുന്നു...."

" നിനക്ക് എപ്പോ തുടങ്ങി ഫവാസ് ഈ വൃത്തികെട്ട ശീലം... നീ ഇന്നലെ വെപ്രാളം പിടിച്ചു ഓടി വന്നു എന്റെ അടുത്ത് കിടന്നത് ഞാൻ അറിഞ്ഞിരുന്നു... ആ സമയം ചോദിക്കണ്ടയെന്ന് കരുതി ചോദിക്കാതിരുന്നതാണ്......"

" ഡാ..  ഞാൻ സത്യം പറയാം....." 

അവൻ ഉണ്ടായ കാര്യം തുറന്ന് പറഞ്ഞു....

 അവൻ പറയുന്നത് കേട്ട് അവർ ചിരിച്ചു....

" അവരെ കയ്യിൽ കിട്ടാത്തത് നിന്റെ ഭാഗ്യം... എന്തായാലും അവൾ നിന്നെ ആദ്യമായി കണ്ടത് അടിപൊളി ആയി..... നല്ല മതിപ്പ് ആയിരിക്കും.... ഇപ്പൊ തന്നെ പോയി പ്രെപോസ് ചെയ്തോ...." 
ജാസി ചിരിച് കൊണ്ട് പറഞ്ഞു.....

" നീ കളിയാക്കണ്ട... എന്റെ സത്യാവസ്ഥ അവൾ ഒരിക്കൽ അറിയും... അറിയിച്ചിരിക്കും ഞാൻ.... എന്തായാലും അവൾ എവിടെയാണെന്ന് അറിഞ്ഞല്ലൊ..."

പിന്നെ ഫവാസിന്റെ നോട്ടം മുഴുവൻ ജാസ്മിന്റെ വീട്ടിലേക്ക് ആയിരുന്നു.... മുറ്റത് ഇറങ്ങിയും... ടെറസിൽ പോയി ഇരുന്നും അവളെ കാണാൻ പറ്റുമോ എന്ന് അവൻ നോക്കികൊണ്ടേ ഇരുന്നു....

ദിവസങ്ങൾ കടന്ന് പോയി... പലതവണ ദൂരെ നിന്ന് ഒരു മിന്നായം പോലെ അവളെ കാണാൻ പറ്റിയതെ ഉള്ളു ഫവാസിന്.... 

ഒരു ദിവസം രാവിലെ.....
പാൽ കൊണ്ട് വന്നത് ജംഷി ആണ്... ഫവാസ് അവന്റെ കയ്യിൽ നിന്ന് പാൽ വാങ്ങി.... അവനോട് ഓരോ വിശേഷങ്ങൾ ചോദിച്ചു... കൂട്ടത്തിൽ  വീട്ടിൽ ഉള്ള ആൾക്കാരെയും....

" ഉമ്മയും ഉപ്പയും ഇത്താത്തയും ഞാനുമെ ഉള്ളു... ഉപ്പ ഓട്ടോ ഓടിക്കുന്ന ആളാ... പിന്നെ ഈ പാൽ വില്പനയും... ഇത്താത്ത b com പടിക്കുരുകയാ.... " 

"ഇത്താത്താന്റെ പേര് എന്താ...."

"ജാസ്മിൻ.... " 

ഫവാസിന്റെ ചോദ്യങ്ങൾ കേട് ജാസിയും  ഫൈസലും മാറി നിന്ന് ചിരിക്കുന്നുണ്ടായിരുന്നു...

" എന്നാ ഞാൻ പോവട്ടെ... സ്കൂളി പോവണം...."

അവൻ വീട്ടിലേക് പോയി 

" എന്താ മോനെ നിന്റെ ഉദ്ദേഷം....." ഷാനുക്കാ പെട്ടന്ന് പുറകിൽ വന്നു ചോദിച്ചു...

" ഹേയ്... ഒന്നുമില്ല ഇക്ക....."

"എന്തോ ഉണ്ട് കുറച്ചു ദിവസം ആയി ഞാൻ ശ്രദ്ധിക്കുന്ന്... ആ പാൽ കൊണ്ട് വരുന്ന വീട്ടിലേക് ഉള്ള നിന്റെ നോട്ടം....."

ഫവാസ് ഷാനുക്കണേ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു....

" അത് അവനു ആ റാഷിദ്‌ക്കാന്റെ മോളെ ഇഷ്ടമാണ്.... ഇവിടെ വന്നത് മുതൽ ഇവൻ അത് തന്നെയാ ചിന്തിചിരിക്കുന്നെ.... ഭാഗ്യത്തിന് ഇപ്പോൾ ആളെ കണ്ടെത്തി....." ഫൈസൽ ചിരിച് കൊണ്ട് പറഞ്ഞു......

" മോനെ... ഈ പ്രായത്തിൽ ഇതൊക്കെ ഉണ്ടാവും... പക്ഷെ അത് കൊണ്ട് ആരെയും ബുദ്ധിമുട്ടിക്കരുത്.... തമാശക്ക് ഒരു പെണ്ണിനേയും മോഹിപ്പിക്കാനും പാടില്ല...."

" അയ്യോ ഇക്ക... ഞാൻ ഒരിക്കലും തമാശ ആയി കണ്ടിട്ടില്ല..... അവൾക് എന്നെ ഇഷ്ടമാണ് എങ്കിൽ ഞാൻ ഒരിക്കലും അവളെ ചതിക്കില്ല... കല്യാണം കഴിക്കാൻ വേണ്ടി തന്നേയ ഇഷ്ടപ്പെടുന്നത്..... ഒരുപാട് പെൺകുട്ടികളെ കണ്ടിട്ടുള്ളത ഞാൻ ഇങ്ങനെ ഇഷ്ടം ഇത് ആദ്യമായിട്ടാ...."

" അങ്ങനെ ആണേൽ നീ പ്രേമിച്ചോ... എന്റെ ഫുൾ സപ്പോർട്ട് ഉണ്ട്...."

അവൻ ഷാനുക്കാനെ കെട്ടിപിടിച്ചു....

"താങ്ക്സ്  ഇക്ക...."

" എന്നാ ഞാനും ആരെയെങ്കിലും കണ്ടു പിടിക്കട്ടെ...."  ഫൈസൽ ചിരിച് കൊണ്ട് ചോദിച്ചു...

" അതിന് നിനക്ക് എവിടുന്ന് പെണ്ണ് കിട്ടാനാ....." 

എല്ലാവരും ചിരിച്ചു....

" നമ്മളെ സപ്പോർട്ട് ചെയ്യാൻ ആരുല്ലേ.......!!! 

ഫൈസൽ പരിഭവം അഭിനയിച്ചു അകത്തേക്ക് പോയി.... 

ക്ലാസ്സിന് പോവാൻ റെഡി ആയി ഫവാസ് പുറത്ത് ബൈക്കിൽ കയറി ഇരുന്നു...

" എടാ... വേഗം വാടാ...." 

അവൻ ഫൈസലിനെയും ജാസിയെയും വിളിച്ചു....
അപ്പോഴാണ്.. " ഞാൻ വരുന്നു ഉമ്മാ എന്ന് പറഞ്ഞു ജാസ്മിൻ വീട്ടിൽ നിന്ന് ഇറങ്ങുന്നത് കണ്ടത്..... 

അവളെ കണ്ടതും അവൻ വേഗം വണ്ടി എടുത്തു അങ്ങോട്ട് പോയി.... 

നീല കളർ ചുരിദാറിൽ അവൾ വളരെ സുന്ദരി ആയിരുന്നു.... അവൻ അവളെ കണ്ടു... വണ്ടിയിൽ നിന്ന് ഇറങ്ങി അവളുടെ അടുത്തേക് ചെന്നു.....

" ജാസ്മിൻ....." താഴ്ന്ന ശബ്ദത്തിൽ അവൻ അവളെ വിളിച്ചു......
അവൾ തിരിഞ്ഞ് നോക്കി.... 
അവൻ അവളുടെ അടുത്തേക്ക് പോയി.... 

അവളുടെ കണ്ണുകൾ തന്നെ അവൻ നോക്കി... കാറ്റിൽ പാറിക്കളിക്കുന്ന അവളുടെ തട്ടവും മുടിയും... അവൻ ഒരു കൗതുകം പോലെ നോക്കി നിന്നു..... അവന്റെ ഹൃദയം പട... പാടാ.. ഇടിക്കുകയാണ്.... തൊണ്ട ഇടരുകയാണ്... പറയാൻ ഒരുപാട് ഉണ്ടെങ്കിലും അവനു വാക്കുകൾ ഒന്നും കിട്ടാത്തപോലെ തോന്നി....

" നീയോ..... " അവളുടെ മുഖം ചുവന്നു.... ദേഷ്യത്തോടെ അവൾ അവനെ നോക്കി.... 

" നീ അല്ലെ അന്ന് രാത്രി എന്റെ വീട്ടിൽ വന്നത്.... " 
അപ്പൊ നീ ഇവിടെ അടുത്തുള്ളത് ആണ് അല്ലെ..."

ദേഷ്യത്തോടെ ഉള്ള അവളുടെ ചോദ്യത്തിന് മുന്നിൽ അവൻ  ഒന്ന് പതറി.... 

" ഞാൻ ഫവാസ്... നിന്റെ വീടിനടുത് ഇപ്പോൾ പുതിയതായി താമസിക്കാൻ വന്നവരാ..."

" ഓ..ഹോ.. അപ്പോ താൻ ആയിരുന്നല്ലേ അന്ന് രാത്രി ചൂളം ഇട്ട് എന്നെ വിളിച്ചത്...."

" അയ്യോ... അത് ഞാൻ ചുമ്മ ഒന്ന് പേടിപിക്കാൻ...

" പേടിപ്പിച് മതിയാവാത്തത് കൊണ്ടാണോ... രാത്രി ജനലരികിൽ വന്നത്...." 

" അത് പിന്നെ.... ഞാൻ.... ഒരാളെ അവിടെ കണ്ടപ്പോൾ ആരാന്നു നോക്കാൻ....."

" കള്ളം പറഞ്ഞു തീർന്നെങ്കിൽ എന്റെ മുന്നിൽ നിന്ന് മാറി നിൽക്...." അവളുടെ മുഖത്തുള്ള ദേഷ്യം കണ്ട് അവൻ ആകെ വല്ലാതായി..... അവൻ അവളുടെ മുന്നിൽ നിന്ന് മാറി.... അവൾ മുന്നോട്ട് നടക്കാൻ തുടങ്ങി....

" ജാസ്മിൻ.. താൻ വിശ്വസിച്ചാലും ഇല്ലെങ്കിലും.. അന്ന് ഞാൻ ഒരാളെ അവിടെ കണ്ടിട്ടാ വന്നത്.. എന്നെ കണ്ടപ്പോൾ അയാൾ ഓടി... 
നീ ഉറങ്ങുമ്പോൾ ജനൽ അടച്ചെങ്കിലും ഉറങ്.." 

അവൾ അതൊന്നും കേൾക്കാത്ത ഭാവത്തിൽ നടന്നു... 

അവൻ തിരിച്ചു വീട്ടിലേക്ക് പോയി....

" നീ ഇത് എവടെ പോയിക്കിടക്കുക ആയിരുന്നു കോപ്പേ..... എത്ര വിളിച്ചു നിന്റെ ഫോണിൽ.... " ഫൈസൽ ദേഷ്യത്തോടെ ചോദിച്ചു.... പക്ഷെ അവന്റെ മുഖത്തെ വിഷമം കണ്ടപ്പോൾ ഫൈസലിന്റെ  ദേഷ്യം പെട്ടന്ന് മാറി.... 

" എന്താടാ എന്ത് പറ്റി.... എന്താ ഒരു മൂഡ് ഓഫ്‌...."

"അത്... ഞാൻ ജാസ്മിയെ കണ്ടു......"

നടന്ന കാര്യം അവരോട് പറഞ്ഞു...

"അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലലോ.... പാതിരാത്രി ഒരു പെൺ കുട്ടിയുടെ ജനലരികിൽ ഒളിഞ്ഞു നോക്കാൻ വന്ന ഒരാളോട് ഏത് പെണ്ണും പെരുമാറും പോലെ അല്ലെ അവളും ചെയ്തുള്ളു...."

"അതിന് ഞാൻ തെറ്റൊന്നും ചെയ്തില്ലലോ..."

"അത് അവൾക് അറിയില്ലലോ... നീ വിഷമിക്കണ്ട നമുക്ക് അവളെ പറഞ്ഞു മനസ്സിലാക്കാം... നീ വാ നമുക്ക് പോവാം.. "

"ഞാൻ ഇല്ലടാ നിങ്ങൾ പോയിക്കോ.. എനിക്ക് ഇന്നൊരു മൂഡ് ഇല്ല.... " 

"അയ്യടാ അതൊന്നും പറഞ്ഞിട്ട് കാര്യമില്ല... അവന്റെ ഒരു മൂഡ് ഓഫ്‌.... മരിയാതിക്ക് വണ്ടിയിൽ കയറാടാ.... " അവർ നിർബന്ധിച് അവനെ കൂട്ടീട് പോയി......

അന്നത്തെ ദിവസം ആകെ ഫവാസ് മൂഡ് ഓഫ്‌ ആയിരുന്നു.... അവനെ ഒന്ന് ശെരിയാകാൻ ഫൈസലും ജാസിയും ശ്രമിച്ചെങ്കിലും അവന്റെ മനസ്സ് ശെരിയായില്ല.....  

പിറ്റേന്ന് മോർണിംഗ്.....

" ഡാ... ഫവാസ് ഇന്ന് കല്യാണത്തിന് പോവുന്നില്ലേ....."

" കല്യാണമോ... ആരുടെ...."

" നിനക്ക് ഓർമയില്ലേ.... അടുത്ത വീട്ടിലെ ആ പയ്യന്റെ മാരേജ് ഇന്നല്ലേ... വിളിക്കാൻ വന്നത് നീ മറന്നോ.... നിക്കാഹ് മുന്നേ കഴിഞ്ഞത് ആണ്.. റിസെപ്ഷൻ ഇന്ന് വൈകുന്നേരം....." 

" ഞാൻ ഇല്ല നിങ്ങൾ പൊയ്ക്കോ...."

" എന്താടാ നീ ഇങ്ങനെ.... "

" നല്ല പെൺപിള്ളേർ ഉണ്ടാവുമെടാ... " ജാസി ചിരിച് കൊണ്ട് പറഞ്ഞു.... " 

" പിന്നെ എനിക്ക് ഒരുത്തിയേയും കാണണ്ട...  കാണണ്ടവളെ കാണാനും പറ്റുന്നില്ല... "

" എടാ പൊട്ടാ.... അതിന് അവളുടെ വീട്ടിലും വിളിച്ചു കാണില്ലേ.... അവളും ഉണ്ടാവില്ലേ...."

" ഉണ്ടാവോ... എന്നാ ഞാൻ വരും...." 

" അയ്യടാ അവന്റെ ഒരു ചിരികണ്ടില്ലേ.... എന്തായാലും നിന്റെ വെള്ളാരം കണ്ണ്കാരിയെ ഇത് വരെ നമ്മൾ ശെരിക്കും കണ്ടില്ലലോ... ഒന്ന് നമുക്കും കാണിച് താടാ..... എന്നിട്ട് വേണം അവളുടെ ഏതെങ്കിലും ഫ്രണ്ടിനെ എനിക്കും പ്രേമിക്കാൻ..... " ഫൈസൽ ചിരിച് കൊണ്ട് പറഞ്ഞു........" 


ഫവാസിന് പിന്നെ വൈകുന്നേരം ആവാൻ തിടുക്കമായിരുന്നു..... സമയം പെട്ടന്ന് പോവാത്ത പോലെ തോന്നി അവനു.... ക്ലോക്കിൽ ഇടക്കിടെ സമയം നോക്കുന്നത് കണ്ടു ഫൈസൽ അവനെ കളിയാക്കികൊണ്ടേ ഇരുന്നു..... 

അങ്ങനെ കാത്തു കാത്തു നിന്ന് റിസെപ്ഷൻ പോവാൻ സമയം ആയി.... പതിവിലും അടിപൊളി ആയി റെഡി ആയിട്ട് അവൻ കൂട്ടുകാരെ കൂടെ മാരേജ് വീട്ടിലേക് പോയി.....

കല്യാണ വീട്ടിൽ എത്തിയപ്പോൾ.. വീട്ടുകാർ അവരെ അകത്തേക്ക് ക്ഷണിച്ചു.... അവർ അകത്തേക്ക് ചെന്നു.... കുടിക്കാൻ വെള്ളമുവുമായി ഒരു പെൺകുട്ടി വന്നു.... ആ പെണ്ണിനോട്‌ ഫൈസലും ജാസിയും ചിരിച്ചു... 

"എന്താ പേര്..." 

" ശബാന..." അവൾ ചിരിച് കൊണ്ട് പറഞ്ഞു....

" നല്ല പേര്......" 
അവർ അവൾ കൊണ്ട് വന്ന ട്രെ യിൽ നിന്ന് വെള്ളം എടുത്തു....

പക്ഷെ ഫവാസ് അങ്ങനൊരു പെണ്ണ് അവിടെ വന്നത് പോലും അറിഞ്ഞില്ല... അവൻ ചുറ്റും ജെസ്മിയെ നോക്കുകയായിരുന്നു.... 

" എടാ... നീ ഇത് എന്താ നോക്കുന്നെ... വെള്ളമെടുക്ക്... പാവം എന്റെ ശബാനക്ക് കൈ വേദനിക്കും.... 
 
ഫൈസൽ ഫവാസിന്റെ ഷോള്ഡറിൽ തട്ടിക്കൊണ്ടു പറഞ്ഞു.... 
ഫവാസും ഒരു ഗ്ലാസ്‌ വെള്ളം എടുത്തു....
ഫൈസലിനെ നോക്കി ചിരിച് കൊണ്ട് ശബാന പോയി.....

പെട്ടന്ന് സ്റ്റെയർകേസ് ഇറങ്ങി വരുന്ന ജാസ്മിനെ അവൻ കണ്ടു...... ഗോൾഡൻ കളർ ഗൗൺ ഇട്ട് കൂട്ടുകാരികളോട് ഒന്നിച്ചു ചിരിച്ചുകളിച് വരുന്ന അവളെ കണ്ടപ്പോൾ അവൻ എല്ലാം മറന്ന് ഒരു നിമിഷം അവിടെ നിന്നു.... ഓരോ തവണ കാണുമ്പോഴും അന്നാണ് അവൾ ഏറ്റവും സുന്ദരിയെന്നു അവനുതോന്നാർ.. അത് പോലെ ഇത്തവണ കണ്ടപ്പോഴും ഇത് വരെ കണ്ടതിൽ അവൾ ഏറ്റവും സുന്ദരി ഇന്നാണ് എന്ന് അവനു തോന്നി... കണ്ണ് പോലും ചിമ്മാതെ അവളെ തന്നെ അവൻ നോക്കി നിന്നു................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story