മിഴികൾ മൊഴിയും പ്രണയം: ഭാഗം 6

mizhikal pozhiyum pranayam

രചന: റിസ്‌വാന റിച്ചു

ദിവസങ്ങൾ വീണ്ടും കടന്നു പോയി......

ഒരു ദിവസം രാവിലെ.... 

" സമി... വേഗം വാടി......" 

" ദേ... വന്നു....." 

" ഷർമിതാത്തക്ക് ഇപ്പോൾ എങ്ങനെ ഉണ്ട്.... "

" ശരിയായികൊണ്ട് വരുന്നു....."

" കുടുംബക്കാർ ആരെങ്കിലും വരുന്നുണ്ടോ അവിടേക്ക് " 

" ഇല്ലടാ.... പാവം... പിന്നെ ഇപ്പോൾ പുതുതായി വന്ന താമസക്കാർ ഇല്ലേ..  ആ 3 ബോയ്സ്.... അവർ ഇടക്ക് വന്നു സാമ്പത്തിക്കമായി സഹായിക്കാർ ഉണ്ടെന്ന് പറഞ്ഞു..... വാവാച്ചിക്ക് ഡ്രെസ്സും.. കളിപ്പാട്ടങ്ങളും.. ഒക്കെ വാങ്ങിച്ചു കൊടുക്കാർ ഉണ്ടെന്നും പറഞ്ഞു ഇത്താത്ത.... "

" നല്ല പയ്യന്മാർ ആണെന്ന് എന്റെ ഉപ്പയും പറയുന്നത് കേട്ടു ഞാൻ ....."

" ഉദ്ദേശം എന്താണ് എന്ന് ആർക് അറിയാം.... അതിൽ രണ്ട് പേര് എങ്ങനെ ആണെന്ന് എനിക്ക് അറിയില്ല...  പക്ഷെ ഒരാൾ ശെരി അല്ല.... "

"എന്താടി...  എന്താ കാര്യം....."

"അത് അന്ന് എന്റെ വീട്ടിൽ രാത്രിയിൽ വന്നില്ലേ.. ഒളിഞ്ഞു നോക്കാൻ അത് ആ വീട്ടിൽ ഉള്ള ഒരുത്തൻ ആണ്.." 

"അത് നിനക്ക് എങ്ങനെ മനസ്സിലായി....?"

" നീ ലീവ് ആയിരുന്ന ഒരു ദിവസം അവൻ എന്നോട് സംസാരിക്കാൻ വന്നിരുന്നു..... "

" ആണോ...എന്നിട്ട് എന്താ പറഞ്ഞത്....?"

"എന്റെ ജനലരികിൽ ആരെയോ അവൻ കണ്ടിട്ട് നോക്കാൻ വന്നതാണ് പോലും.... അവൻ പറയുന്ന കള്ളത്തരം വിശ്വസിക്കാൻ പോവുകയല്ലേ... ബാക്കി ഉള്ളവർ.... എന്നിട്ട് അവസാനം ഒരു ഉപദേശവും.. ജനൽ അടച്ചു കിടക്കണേ എന്ന്......" 

" അവൻ പറഞ്ഞത് സത്യം ആണെങ്കിലോ....? "

"പിന്നേ സത്യം....... ഒന്ന് പോടീ.... " 

" ജാസ്മിൻ....."

പെട്ടന്ന് മുഹ്‌സീർ അവരുടെ പുറകിൽ വന്നു വിളിച്ചു..... 

അവനെ കണ്ടതും.. അവൾ നടത്തത്തിന്റെ സ്‌പീഡ്‌ കൂട്ടി....   

" ജാസ്മിൻ... നിന്നോടാ നില്കാൻ പറഞ്ഞത്...." അവൻ കുറച്ചു കൂടി ഉറക്കെ പറഞ്ഞു... 
അവൾ അവിടെ നിന്നു....

" നിന്നോട് എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്.... നീ വാ..  എന്റെ ബൈക്കിൽ കയറു.... 

അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു.....

" നീ ഇത് എന്താ കളിക്കുന്നെ..... എന്നെ വിട്.... " 
അവൾ അവന്റെ കൈ തട്ടി മാറ്റി.... 

" ജാസ്മിൻ.... എനിക്ക് പറയാനുള്ളത് നീ കേട്ടെ പറ്റു.... അല്ലേൽ അന്ന് രാത്രി വന്നപോലെ വീണ്ടും ഞാൻ നിന്റെ വീട്ടിൽ വരും....."

അത് കേട്ട് അവൾ ഒന്ന് ഞെട്ടി....

അവളും... സമിയും പരസ്പരം നോക്കി.....

" അപ്പൊ അന്ന് വന്നത് നീ ആയിരുന്നോ.... " 

" അതെ... അന്ന് ആരോ കണ്ടത് കൊണ്ട് സംസാരിക്കാൻ പറ്റിയില്ല.... പക്ഷെ ഇപ്പോൾ നീ എന്റെ കൂടെ വന്നില്ലെങ്കിൽ ഇന്ന് ഞാൻ വീണ്ടും വരും...", 

" ഞാൻ വരില്ല.... നീ വിളിച്ചാൽ വരാൻ നീ എന്റെ ആരാ.....? നാണമില്ലേ നിനക്ക് ഇഷ്ടമല്ല എന്ന് മുഖത് നോക്കി പറഞ്ഞിട്ടും ഇങ്ങനെ പിന്നാലെ നടക്കാൻ... 

അവൾ ദേഷ്യത്തോടെ പറഞ്ഞു.... അത് കേട്ടപ്പോൾ അവന്റെ രക്തം തിളച്ചു.... മുഖം ചുവന്നു... ദേഷ്യത്തോടെ അവൻ അവളുടെ മുടിയുടെ പിന്നിൽ മുറുക്കെ  പിടിച്ചു....

അവൾക്ക് വേദനിക്കാൻ തുടങ്ങി... "എന്നെ വിട്... വിടാൻ... "അവൾ അവന്റെ കൈ പിടിച്ചു മാറ്റാൻ ശ്രമിച്ചു.... സമിയും അവന്റെ കൈ പിടിച്ചു വലിച്ചു....

" അവളെ വിട് മുഹ്‌സീർ......." പക്ഷെ അവൻ പിടി വിട്ടില്ല.... 

അപ്പൊ അവിടേക്ക് ഒരു ബൈക്ക് വന്നു.... 

ബൈക്ക് അവർ നിന്ന സ്ഥലത്ത് നിർത്തി....

ഫവാസും.. ഫൈസലും... ജാസിയും...ആയിരുന്നു...

ഫവാസ് അവന്റെ മുഖത് നിന്ന് ഹെൽമെറ്റ്‌ ഊരി.... 
 
അവൻ ജാസ്മിനെ നോക്കി... ജാസ്മിൻ അവനെയും.... 

മുഹ്‌സീർ അവളുടെ മുടിയിൽ നിന്ന് കൈ എടുത്തു... 

അവർ ബൈക്കിൽ നിന്ന് ഇറങ്ങി മുഹ്‌സീറിന്റെ അടുത്തേക് ചെന്നു.... 

" എന്താ ഇവിടെ പ്രശ്നം....." ഫവാസ് ഇത്തിരി ഗൗരവത്തിൽ ചോദിച്ചു.....

" എന്തായാലും നിനക്ക് എന്താടാ... നീ നിന്റെ കാര്യം നോക്കി പോ..... "

" അങ്ങനെ നോക്കി പോവാൻ പറ്റില്ലാലോ മോനെ......" ഫൈസൽ ഇടക്ക് കയറി പറഞ്ഞു.... "
" എന്താ ജാസ്മിൻ എന്താ പ്രശ്നം....." ഫവാസ് ചോദിച്ചു.... അവൾ ഒന്നും മിണ്ടിയില്ല....

" അത് ഇവൻ ഇവളെ കുറെ കാലമായി ശല്യം ചെയ്യുകയാ.... ഇഷ്ടമല്ല എന്ന് പറഞ്ഞിട്ടും ശല്യം തുടരുകയ... അന്ന് രാത്രിയിൽ ഇവളെ വീട്ടിൽ ചെന്നത് ഇവൻ ആയിരുന്നു... അത് ഇപ്പോഴാ അറിയുന്നേ... ഇപ്പൊ ഇവന്റെ കൂടെ ബൈക്കിൽ പോയില്ലെങ്കിൽ.. വീണ്ടും രാത്രി വരുമെന്ന് പറഞ്ഞു ഭീഷണിപെടുതുകയാണ്....." സമി എല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു കൊടുത്തു...

ഫവാസിന്റെ മനസ്സിൽ ലഡു പൊട്ടി........ 

"അപ്പൊ അങ്ങനെ ആണ് കാര്യങ്ങൾ.... നിങ്ങൾ പോയിക്കോളു... ഇവൻ തടയുമോ എന്ന് നോക്കട്ടെ.... " 

ജാസ്മിയും സമിയും അവിടെ നിന്ന് നടന്നു... നടക്കുമ്പോൾ ജാസ്മി തിരിഞ്ഞ് ഫവാസിനെ ഒന്ന് നോക്കി.... അവൻ അവളെ നോക്കി ഒരു കള്ളചിരി  ചിരിച്ചു..... 

" നിനക്കൊകെ ഞാൻ ആരാണ് എന്ന് കാണിച്ചു താരമടാ...ഇത് എന്റെ നാടാ....  നിനക്കൊക്കെ ഉള്ള പണി വരും...." ചെറിയ ഭീഷണി സ്വരത്തിൽ മുഹ്‌സീർ പറഞ്ഞു.... 

അത് കേട്ടപ്പോൾ ഫവാസ് ഒന്ന് പുഞ്ചിരിച്ചു..... 

" ഡാ.... നിനക്കൊക്കെ നിന്റെ നാട്ടിൽ മാത്രമെ കളിക്കാൻ അറിയൂ.... പക്ഷെ നമ്മൾക് എല്ലാ നാടും ഒരുപോലെയാ.... മോൻ ചെല്ല്.... "

നമുക്ക് കാണാം എന്ന് പറഞ്ഞ് മുഹ്‌സീർ അവിടെ നിന്ന് പോയി..... 

" നീ എന്തടാ ചിന്തിച്ചു നില്കുന്നെ... അവൻ പോയി... വാ നമുക്ക് പോവാം....." 

" പടച്ചോൻ ആയിട്ട് ആണ് മോനെ ഇങ്ങനെ ഒരു അവസരം തന്നത്.... അവളുടെ തെറ്റ്ധാരണയും മാറി... ഹീറോയും ആവാൻ പറ്റി.... ഇനി ഞാൻ ഒരു കലക്ക് കലക്കും മോനെ...." 

" ഹ ഹ ഹ... അയ്യടാ.. എന്താ ഒരു സന്ദോഷം.... തല്ക്കാലം  പൊന്ന് മോൻ വണ്ടി എടുക്ക് സ്വപ്നം പിന്നെ കാണാം...." അവർ അവിടെ നിന്ന് പോയി....

ക്ലാസ്സിൽ ഇരുന്ന് ജാസ്മിൻ ഒരേ ചിന്തയിൽ ആയിരുന്നു....

" എന്താ നീ ആലോചിക്കുന്നേ...." സമി ചോദിച്ചു...

" ഞാൻ അവനെ തെറ്റ്ധരിച്ചു.... അത്രയും മോശമായിട്ട് ആയിരുന്നു അന്ന് ഞാൻ പെരുമാറിയത്.... വേണ്ടായിരുന്നു... അല്ലെ....

" ഞാൻ നിന്നോട് പറഞ്ഞത് അല്ലെ... അവൻ പറഞ്ഞത് സത്യമാണെങ്കിലോ എന്ന്.... അപ്പൊ നീ എന്നോട് ചൂടായി.... ഇപ്പൊ എന്തായി.... അല്ലേലും ശെരിക്കും അറിയാതെ ആരെയും കുറ്റപ്പെടുത്താൻ പാടില്ല.... "

"അത് പിന്നെ ഞാൻ അവനെ കണ്ടത് കൊണ്ടാണ്...." 

" ചില സമയം നമ്മൾ കണ്ണ് കൊണ്ട് കാണുന്നത് സത്യമാവണമെന്നില്ല...  " 

" ഹ്മ്മ്...... " 

അവൾക് മനസ്സിൽ കുറ്റബോധം തോന്നി.... അവൾ തന്നെ മനസ്സിൽ വേണ്ടായിരുന്നു എന്ന് പറഞ് കൊണ്ടിരുന്നു.... 

നല്ല മനസ്സോടെ ആയിരിക്കും അവൻ ഷർമിതാത്തയെ സഹായിച്ചത്... എന്നിട്ട് ഇത്തയോടും ഞാൻ അവനെ കുറ്റംപറഞ്ഞു കൊടുത്തു... അവനെ സൂക്ഷിക്കാൻ പറഞ്ഞു... ഞാൻ എന്തൊക്കെയാ ചെയ്ത് കൂട്ടിയത്..... വേണ്ടായിരുന്നു ഒന്നും..... ക്ലാസ്സ്‌ കഴിയും വരെ അവൾ ഇത് തന്നെ ആണ് ചിന്തിച്ചുകൊണ്ടിരുന്നത്...... 

വീട്ടിലെത്തിയിട്ടും അവൾക് ഒരു സമാധാനവും കിട്ടിയില്ല.... വേഗം ഷർമിതാത്തയോട് എല്ലാം പറയണം... ഇനി ഒരു നിമിഷം പോലും ആരും അവനെ തെറ്റുധരിക്കരുത്.....

അവൾ ഷർമിയുടെ വീട്ടിലേക് പോവാൻ ഇറങ്ങി... അങ്ങോട്ട് പോവും വഴി... അവൾ ഫവാസിനെ കണ്ടു... അവളെ കണ്ടപ്പോൾ അവൻ ഒന്ന് പുഞ്ചിരിച്ചു...

തിരിച്ചു ചിരിക്കണം എന്ന് തോന്നിയെങ്കിലും... അവൾ ചിരിക്കാതെ ചെറിയ ഒരു ഗമയോടെ നടന്നു..... 

" അല്ലേലും ഈ പെൺപിള്ളേർ ഇങ്ങനെയാ... ഒന്ന് ചിരിച്ചാൽ എന്താ ഇവൾക്ക്.... " അവൻ മനസ്സിൽ പിറു പിറുതു.....

" ഛെ.... ചിരിക്കായിരുന്നു.... അന്ന് അങ്ങനെയൊക്കെ പറഞ്ഞത് കൊണ്ട് ഒരു ചമ്മൽ....  എന്നെ ഇപ്പോൾ വിളിക്കുമായിരിക്കും... അപ്പൊ സംസാരിക്കാം....."   അവൾ മനസ്സിൽ ചിന്തിച്ചു.... 

" ജാസ്മിൻ എന്ന് വിളിച്ചാലോ..... അല്ലേൽ വേണ്ട...  അവളല്ലേ മിണ്ടേണ്ടത്.... ഞാൻ തെറ്റൊന്നും ചെയ്തില്ലാ എന്ന് അവൾക് മനസ്സിലായല്ലോ... അപ്പോൾ അവൾ മിണ്ടട്ടെ ആദ്യം.... " 

രണ്ട് പേരും അടുത്ത് കൂടി നടന്നു നീങ്ങി... 

അവൻ അവളെ തിരിഞ്ഞ് നോക്കി അവൾ നോക്കുന്നുണ്ടോ എന്ന് നോക്കാൻ....  പക്ഷെ അവൾ തിരിഞ്ഞ് നോക്കാതെ നടക്കുകയാണ്...  
ഇവൾ എന്താ ഇങ്ങനെ.... ഒന്ന് തിരിഞ്ഞെങ്കിലും നോക്കിക്കൂടെ.... 

" ഒരു താങ്ക്സ് എങ്കിലും പറയാത്തത് ശെരിയാണോ..... അവൾ ചിന്തിച്ചു.... പറഞ്ഞേക്കാം.... " 

അവൾ ശ്വാസം ഒന്ന് വലിച്ചു വിട്ട്  പുറകോട്ടെക് തിരിഞ്ഞു................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story