മിഴികൾ മൊഴിയും പ്രണയം: ഭാഗം 7

രചന: റിസ്‌വാന റിച്ചു

തിരിഞ്ഞു നോക്കിയപ്പോൾ അവനെ കാണാൻ ഇല്ല....  

" ഇതെവിടെ പോയി.... കാണാൻ ഇല്ലാലോ...." 
അവൾ കണ്ണുകൾ കൊണ്ട് അവനെ ഒന്ന് ചുറ്റും തിരഞ്ഞു....." 

" ആരെയാ നോക്കുന്നെ... എന്നെ ആണോ....." 

അവളുടെ പിന്നിലൂടെ വന്ന് അവളുടെ ചെവിയുടെ അടുത്ത് ചെന്നു അവൻ ചെറിയ സ്വരത്തിൽ ചോദിച്ചു.....

അവൾ പെട്ടന്ന് ഒന്ന് ഞെട്ടി...
മെല്ലെ തിരിഞ്ഞ് നോക്കി....

അവൻ അവളുടെ കണ്ണിലേക്കു നോക്കി.... 

അവന്റെ ആ നോട്ടം അവളുടെ കണ്ണുകൾക്ക് താങ്ങാൻ പറ്റില്ലെന്ന് അവൾക് ഒരു നിമിഷം തോന്നി.... അവർ പരസ്പരം കണ്ണുകളിൽ നോക്കി നിൽക്കുകയാണ്.... ആ സമയം ഒരു ബോംബ് പൊട്ടിയാൽ പോലും അവർ അറിയില്ലായിരുന്നു..... 

"എന്തൊരു ഭംഗിയാ പെണ്ണെ നിന്റെ കണ്ണിന്... കണ്ണോ.... അതോ ഇത് കാന്തമോ...." 
അവൻ അവളുട കണ്ണുകൾ തന്നെ നോക്കി നിന്ന് പറഞ്ഞു.....

"അല്ല ഭൂതം..... ഒന്ന് മാറി നിന്നെ..." അവൾ ചിരിച്ചു കൊണ്ട് അവനെ തള്ളി മാറ്റി അവിടെ നിന്ന് ഓടി....... 

അവൻ അവൾ ഓടുന്നത് നോക്കി നിന്നു.... ഓടുന്നതിനീടയിൽ അവൾ അവനെയും തിരിഞ്ഞു നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു....

"അവൾ എന്നെ നോക്കി പുഞ്ചിരിക്കുന്നു... കണ്ണുകളിൽ നാണം കാണുന്നു.. ഇത് സത്യം തന്നെ ആണോ.... " അവൻ അവനെ തന്നെ ഒന്ന് നുള്ളി നോക്കി.....  
അവനും അവിടെ നിന്ന് പോയി.... 

" ഇത്താത്ത....  "

" ജാസ്മിയോ.... ക്ലാസ്സ്‌ കഴിഞ്ഞോ...." 

" ആാാ... ഇവിടെ നിന്ന് ആണോ ആ പയ്യൻ പോയത്....." 

" അതെ... നീ കണ്ടോ... അവൻ വാവച്ചിയെ കാണാൻ വന്നതാ.... അവളെ കൂട്ടിയിട്ട് ഒന്ന് പുറത്ത് ചുറ്റി വരട്ടെ ചോദിച്ചു.... നീ അന്ന് പറഞ് തന്നത് കൊണ്ട് ഞാൻ വിട്ടില്ല...  വാവാച്ചിക്ക് സുഖമില്ല എന്ന് പറഞ്ഞു......"

" അയ്യോ... അത് വേണ്ടായിരുന്നു..... കൂടെ അയക്കാമായിരുന്നു....." 

" അതെന്താ.... നീ അല്ലെ പെണ്ണെ അവൻ ശരിയല്ല...  അന്ന് വീട്ടിൽ രാത്രി വന്നത് അവൻ ആണ് സൂക്ഷിക്കണം എന്നൊക്കെ പറഞ്ഞത്..."

" പറഞ്ഞു എന്നത് ശരിയാ... അവൻ തന്നെയാ അന്ന് രാത്രിയിൽ ഞാൻ കണ്ടതും.... പക്ഷെ അതൊരു തെറ്റ്ധാരണ ആയിരുന്നു...." 

അവൾ എല്ലാം വിശദമായി പറഞ്ഞത് കൊടുത്തു...

" അയ്യോ പാവം... ആ  പയ്യനെ ഞാനും സംശയിച്ചു.... ഇനി ഒരു ദിവസം വാവച്ചിയെ കൂടെ വിടാം...." 

ജാസ്മിൻ പുഞ്ചിരിച്ചു....

" അതെ.... ഒരു കാര്യം ചോദിക്കട്ടെ...." ജാസ്മിൻ ചോദിച്ചു....

" ചോദിക്ക്... എന്താ...."

" എന്താ പേര്...." 

" എന്റെ പേര് നിനക്ക് അറിയില്ലേ... ഷർമിന... " 

" അയ്യേ... ഇത്താത്തയുടെ അല്ല...  "

" പിന്നെ ആരുടെ.... നീ  പരുങ്ങി കളിക്കാതെ പറ പെണ്ണെ...." 

" ഇപ്പൊ ഇവിടെ വന്നെ ആ  പയ്യന്റെ...." 

" എന്തിനാ... നിനക്ക് അവന്റെ പേര്...." ഒരു കള്ള ചിരിയോടെ ഷർമി ചോദിച്ചു....

" ഹേയ് ഒന്നുമില്ല...ചുമ്മാ  ഒന്ന് അറിയാൻ..." 

" ഹ്മ്മ്  ഹ്മ്മ് ഹ്മ്മ് മനസ്സിലാവുന്നുണ്ട്.... പെണ്ണിന്റെ ഒരു ഇളക്കം...."

"അയ്യേ.. എന്ത് ഇളക്കം... ഞാൻ ഒന്ന് അറിയാൻ ചോദിച്ചു എന്നല്ലേ ഉള്ളു.... വെറുതെ ഓരോന്ന് പറയല്ലേ....  വല്യ ഡിമാന്റ് കാരി... എനിക്ക് അറിയണ്ട പോരെ.... ഞാൻ പൊവുകയാ... " 

" നീ പിണങ്ങല്ലേ.... ഞാൻ പറഞ്ഞു തരാം....." 

" ഇനി എനിക്ക് പറഞ്ഞുതരണ്ട... കണ്ടു പിടിക്കാൻ പറ്റുമോ എന്ന് ഞാൻ നോക്കട്ടെ.... " 

" പോവുകയാണോ.... നിനക്ക് ഇഷ്ടപെട്ട മാങ്ങ അച്ചാർ ഉണ്ട്... കഴിച്ചിട്ട് പോടീ.... " 

" തന്നത്താൻ  കഴിച്ചോ... എനിക്ക് വേണ്ട...."

" ഈ  പെണ്ണിന്റ ഒരു കാര്യം...." അവളുടെ പോക്ക് കണ്ടു ഷർമി ചിരിച്ചുകൊണ്ട് പറഞ്ഞു.....

" ഡാ ജാസി... ഇവൻ വല്ല കഥയും എഴുതി തുടങ്ങിയോ.... ഇത്രയ്ക്കു ആലോചിച്ചു കൂട്ടുന്നെ ... "  കസേരയിൽ ചാരി ഇരുന്ന് ചിന്തിച്ചു കൂട്ടുന്ന ഫവാസിനെ നോക്കി ഫൈസൽ പറഞ്ഞു....

" ആർക് അറിയാം... " 

" ഡാ... ഫവാസ്.... നീ എന്താ ഓർത്തു ചിരിക്കൂന്നേ...." 

" അവൾക് എന്നെ ഇഷ്ടമാടാ...." 

"ആർക്.... ജാസ്മിനോ....
 അതെപ്പോ സംഭവിച്ചു... അവൾ നിന്നോട് പറഞ്ഞോ....." 

" പറഞ്ഞില്ല.. അവളുടെ കണ്ണുകൾ നോക്കിയപ്പോൾ എനിക്ക് മനസ്സിലായി....." 

" നീ മനശാസ്ത്രം പഠിച്ചിട്ടുണ്ടോ...." ജാസി ചിരിച്ചു കൊണ്ട് ചോദിച്ചു...."

" ഒരു പെണ്ണിന് ഇഷ്ടം ആണോ അറിയാൻ മനശാസ്ത്രം ഒന്നും പഠിക്കണ്ട.... അവളുടെ കണ്ണിലേക്കു നോക്കിയ മതി.... അപ്പോൾ മനസ്സിലാവും....." ഫവാസ് പുഞ്ചിരിയോടെ പറഞ്ഞു..... 

" കള്ള പന്നി.. നിനക്ക് ഇത് അന്നേ പറഞ്ഞു തന്നുടെ.... എന്നാ ഞാൻ  ആ ശബാനയുടെ കണ്ണിൽ നോക്കുലെ....." ഫൈസൽ പരിഭവത്തോടെ പറഞ്ഞു..

" അതിന് നീ പെൺപിള്ളേരെ കണ്ടാൽ... കണ്ണ് നോക്കാറുണ്ടോടാ..... വേറെ വല്ലയിടത്തും അല്ലെ നിന്റെ നോട്ടം..... " ജാസി ഫൈസലിനെ കളിയാക്കി കൊണ്ട് പറഞ്ഞു....

" നിർത്തി മോനെ... ഇനി ഏത് പെണ്ണിനെ കണ്ടാലും ഈ ഫൈസൽ കണ്ണ് മാത്രേ നോക്കു.... 
എന്നാലും ആ ശബാന വിളിച്ചില്ലലോ.... ഈ ഫവാസ് എന്റെ കഴിവിനെ കണ്ണ് വെച്ചിട്ടാ.... തെണ്ടി...

" ഓ പിന്നേ ഒന്ന് പോടാ... നിന്നെ സഹിക്കാൻ പാടാ എന്ന് അവൾക് തോന്നിക്കാണും..." 

" പോടാ പോടാ....  നമുക്കും ഒരു കാലം വരും...."

എന്ന് പറഞ്ഞു അവൻ അകത്തേക്ക് പോയി...

" മതിയെടാ... സ്വപ്നം കണ്ടത്... വാ.. അകത്തേക്ക്...." കയ്യിൽ പിടിച്ചു വലിച്ചു ജാസി ഫവാസിനെ അകത്തേക്ക് കൂട്ടി പോയി....

ജാസ്മിൻ വീട്ടിൽ എത്തിയത് മുതൽ കണ്ണാടിയുടെ മുന്നിൽ ആയിരുന്നു.... അവൾ അവളുടെ കണ്ണ് നോക്കി നിന്നു അതിൽ.... 

അവൻ പറഞ്ഞ കാര്യങ്ങൾ ഓർത്തു അവൾ ചിരിച്ചു....  

" അത്രയ്ക്ക് ഭംഗി ഉണ്ടോ.... ഹേയ്... ഇല്ല.....  എന്നാലും ഉണ്ട്.... " 

" നീ എന്താ മോളെ... കണ്ണാടിയിൽ നോക്കി സംസാരിക്കുന്നെ...." ജാസ്മിന്റെ ഉമ്മാ ചോദിച്ചു...

" ഹേയ് ഒന്നുമില്ല ഉമ്മാ.... ഞാൻ ഇത്  എന്താ ചെയ്യുന്നേ അവൾക് തന്നെ അവളെ കാര്യം ഓർത്തു ചിരിവന്നു..... 

പിന്നെ അതിന് ശേഷം കാണുമ്പോൾ ഒക്കെ... ഫവാസും ജാസ്മിനും തമ്മിൽ പുഞ്ചിരിക്കുമായിരുന്നു..... 

ദിവസങ്ങൾ പിന്നെയും കടന്നു പോയി....

" ഉമ്മാ.... ഞാൻ ക്ലാസ്സിൽ പോവുകയാ.... പാൽ കൊണ്ട് കൊടുക്കാൻ ഉണ്ടോ....." 

" ആാാ ഉണ്ട്.... ഇതെന്ത് പറ്റി.... അല്ലേൽ കൊണ്ട് കൊടുക്കാൻ പറഞ്ഞാൽ പല കാരണം പറഞ്ഞു ഒഴിഞ്ഞുമാറുന്ന ആളാണല്ലോ...." 

" ഒന്നുമില്ല....  ഒരു ഉപകാരം ചെയ്യാം എന്ന് കരുതി... ഇപ്പോൾ അതും കുറ്റമയോ.... " 

" അയ്യോ... ഞാൻ ഒന്നും പറഞ്ഞില്ല.....  ഇതാ കൊണ്ട് കൊടുക്ക്...." 

ഉമ്മാന്റെ മുന്നിൽ വലിയ സന്ദോഷമില്ലാതെ ഇറങ്ങിയത് എങ്കിലും... അവൾ ഉള്ളിൽ വിചാരിച്ച കാര്യം നടന്നതിൽ സന്ദോഷമായിരുന്നു.... 

അവൾ പാലുമായി വീട്ടിൽ നിന്ന് ഇറങ്ങി...  

മുറ്റത്തു നിന്ന് ബ്രെഷ് ചെയ്യുക ആയിരുന്നു ജാസി... അവൾ നടന്നു വരുന്നത് കണ്ടപ്പോൾ...  വേഗം മുഖ കഴുകി അവൻ അകത്തേക്ക് ഓടി....

" ഡാ... ഫൈസലേ... ഫവാസ്... ജാസ്മിൻ വരുന്നുണ്ട് പാലും എടുത്.... " 

"ആണോ... ഞാൻ പോയി വാങ്ങാം..... " ഫവാസ് പുറത്തേക്ക് ഇറങ്ങാൻ പോയി...." 

" ഡാ... നീ ഇവിടെ നിൽക്... പാൽ നമ്മൾ പോയി വാങ്ങാം..." 

" പോടാ.... സംസാരിക്കാൻ കിട്ടുന്ന അവസരം എന്തിനാ കളയുന്നത്..... " 

" പറയുന്നത് കേൾക്.... നീ ആ  വാതിലിന്റെ അടുത്ത് മറഞ്ഞു നിൽക്... പറയുന്നത് കേൾക്കാലോ... അവൾ നിന്നെ കാണാൻ ആണോ വരുന്നേ എന്ന് നോകാം..." 

ഫവാസിനെ വാതിലിന്റെ സൈഡ് നിർത്തി അവർ രണ്ട് പേരും പുറത്തേക്ക് വന്നു... 

അവൾ അവിടെ എത്തി.... 
അവരെ രണ്ട് പേരെയും അവൾ കണ്ടു..

" ശേ... ഈ കോന്തമ്മാര് ആണോ പുറത്ത്.... " അവൾ മനസ്സിൽ ചിന്തിച്ചു....."

അവൾ അവിടെ എത്തിയിട്ടും പാൽ അവരുടെ കയ്യിൽ കൊടുക്കാതെ അകത്തേക്ക് നോക്കി നിന്നു....

" ഡാ... ജാസി.. നിനക്ക് എന്നെ കാണാൻ പറ്റുന്നില്ലെ.... എനിക്ക് നിന്നെ കാണാൻ പറ്റുന്നുണ്ട്...." 

"എനിക്ക് നിന്നെയും കാണാൻ പറ്റുന്നുണ്ട്.. ഫൈസലേ...." 

" പിന്നെ ഈ പെണ്ണ് എന്താ.. നമ്മൾ പുറത്ത് നിന്നിട്ട് പാൽ തരാതെ അകത്തു നോക്കി നിൽക്കുന്നത്... " 

" ഹെലോ... ജാസ്മി... നിനക്ക് നമ്മളെ കാണാൻ പറ്റുന്നില്ലെ...." 

അവൾ ചമ്മിയ ഒരു ചിരി ചിരിച്ചു പാൽ അവർക്ക് കൊടുത്തു....

" മറ്റേ അയാൾ ഇല്ലേ...." അവൾ ചോദിച്ചു...

" ഏത് മറ്റേ അയാൾ.... " 

" നിങ്ങളെ ഒരു ഫ്രണ്ട് കൂടി ഇല്ലേ.... " 

" ഓ....  ഫവാസ്... ഉണ്ടല്ലോ... എന്താ..." 

" ഹേയ് ഒന്നുമില്ല...  ഒരു താങ്ക്സ് പറയാൻ.... " 

" താങ്ക്സ് എന്തിന്... പാൽ വാങ്ങുന്നത് കൊണ്ടോ...." 
അവൾക് ചെറുതായി ദേഷ്യം വന്നു.... 

ഫവാസ് ഇതൊക്കെ കേട്ട് ചിരിക്കുകയാണ്..

" അല്ല....  അന്ന് അവിടെ വന്നു മുഹ്‌സീറിന്റെ അടുത്ത് നിന്ന് രക്ഷിചില്ലേ...." 

" നീ അവനെ മാത്രേ കണ്ടുള്ളു...  നമ്മളും ഉണ്ടായിരുന്നല്ലോ... നമുക്ക് ഇല്ലേ താങ്ക്സ്...." 

" അല്ല..  നിങ്ങളെ ഇപ്പോൾ പുറത്ത് കണ്ടല്ലോ... അവനെ കണ്ടില്ല അത് കൊണ്ട് ചോദിച്ചതാ.. ഒന്നിച്ചു പറയാം എന്ന് കരുതി....." 

" ഓഓഓ...  അങ്ങനെ... അവൻ ബാത്റൂമിൽ ആണ്... അവൻ വരുന്ന വരെ വെയിറ്റ് ചെയ്യുക ആണേൽ...  ഞാൻ വിളികാം അവനെ...." 

" അയ്യോ.. വേണ്ട..  ഞാൻ പോവുകയാ... താങ്ക്സ്.. അവനോട് കൂടി പറഞ്ഞാൽ മതി.... " 

"ഹ്മ്മ് ഹ്മ്മ്മ് ശരി  പറയാം... " 

അവൾ അവിടെ നിന്ന് പോയി.... 

അവൾ പോയതും ഫൈസലും ജാസിയും പൊട്ടി ചിരിക്കാൻ തുടങ്ങി.... ഫവാസ് അവിടേക്ക് വന്നു...

" അവൾ പോയോ..."

" അവൾ പോയി.... പാവം ചമ്മി പോയി... വന്നു കുടുങ്ങി പോയി എന്ന് കരുതുന്നുണ്ടാവും...

" ഛെ... സംസാരിക്കാൻ ഉള്ള ഒരു അവസരം ആണ് പോയത്...." 

" മോനെ ആക്രാന്തം കാണിക്കല്ലേ... മെല്ലെ തിന്നാൽ  പനയും തിന്നാം എന്നു പറയുന്നില്ലെ...  ഒരു കാര്യം ഉറപ്പാ  അവൾക്കും നിന്നോട് എന്തോ ഒരു ഇഷ്ടം ഉണ്ട്....." 

ഫവാസ് ചിരിച്ചു....

" അവന്റെ ഒരു ചിരി കണ്ടില്ലേ... ഇനിയും മനസ്സിൽ വെച്ച് നടക്കാതെ പറയാൻ നോക്ക്...."

" ഹ്മ്മ്.... പറയണം..... അവളോടുള്ള എന്റെ പ്രണയം...." 

അവൻ പറയാനുള്ള അവസരത്തിനായി കാത്തു നിന്നു.. ഓരോ തവണ പറയാൻ ആയി അവളുടെ അടുത്ത് പോയി എങ്കിലും... ഓരോ കാരണങ്ങൾ കൊണ്ട് പറയാൻ പറ്റാതെ ആയി....

പിന്നെ ഒരു ദിവസം രാത്രി ടെറസിൽ ഇരുന്നു പഠിക്കുന്ന അവളെ അവൻ കണ്ടു.................. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story