മിഴികൾ മൊഴിയും പ്രണയം: ഭാഗം 8

mizhikal pozhiyum pranayam

രചന: റിസ്‌വാന റിച്ചു


" ഡാ.. ഫൈസലേ.... ജാസ്മിൻ അവളുടെ വീട്ടിലെ ടെറസിൽ ഉണ്ട്.... തനിച്ചാണ്... പോയി സംസാരിച്ചാലോ.... " 

" ഈ രാത്രിയോ.... അടി കിട്ടാൻ എവിടെയും പോവണ്ട.... " ജാസി ഇടക്ക് കയറി പറഞ്ഞു...

"അതിനു എന്താ... ലവ് ആവുമ്പോൾ ഇത്തിരി റിസ്ക് എടുക്കണം... നീ വാടാ... നമുക്ക് ആരും കാണാതെ ടെറസിൽ കയറാൻ പറ്റോ എന്ന് നോകാം....." ഫൈസൽ അവനു ധൈര്യം കൊടുത്തു... 

അവർ മൂന്നു പേരും ജാസ്മിന്റെ വീടിന്റെ അടുത്ത് എത്തി.... 

"ഡാ... എങ്ങനെ മുകളിൽ കയറും.." ഫവാസ്  നേരിയ ശബ്ദത്തിൽ ചോദിച്ചു..." 

" നീ തിരക്ക് കൂട്ടാതെ.... ഞാൻ എന്തേലും വഴി ഉണ്ടോ നോക്കട്ടെ.... "

"ഡാ... ഫൈസലേ... അതാ അവിടെ ഒരു ഏണി ഉണ്ട്.." ജാസി വീടിന്റെ പുറക് വശത്തു കൈ ചൂണ്ടി കൊണ്ട് പറഞ്ഞു.... 

" എന്നാ വാ... അത് എടുക്കാം...." 

അവർ ശബ്ദമൊന്നും ഉണ്ടാകാതെ മെല്ലെ പതുങ്ങി ചെന്നു അത് എടുത്തു കൊണ്ട് വന്നു...

" ഡാ... ഫവാസ്.. കയറിക്കോ... ഇനി അവിടെ പോയി അവളെ കണ്ടു വാ പൊളിച്ചു നിൽക്കരുത്.. പറയാനുള്ളത് പറഞ്ഞു പെട്ടന്ന് വരണം... എന്തേലും പ്രോബ്ലം ഉണ്ടായാൽ സിഗ്നൽ തരാം... ok വേഗം പോയി വാ.. al the bst... " 

ഫവാസ് മനസ്സിൽ ധൈര്യം കൊണ്ട് വന്നു മുകളിലേക്കു കയറിചെന്നു....

പിറകോട്ടു തിരിഞ്ഞ് ബുക്കിൽ നോക്കി ഇരിക്കുകയായിരുന്നു അവൾ....  അവൻ മെല്ലെ അവളുടെ പിറകിൽ ചെന്നു നിന്നു.... 

" ജാസ്മി....." അവൻ മെല്ലെ അവളെ വിളിച്ചു....

പെട്ടന്ന് അവൾ ഞെട്ടി.... അവൾ പേടിച് അയ്യോ എന്ന് വിളിച്ചു തിരിഞ്ഞ് നോക്കി.... 

അവൻ വേഗം അവളുടെ വായ പൊത്തി പിടിച്ചു...

" ജാസ്മിൻ...  ഒച്ച വെക്കല്ലേ... ഞാൻ ആണ് ഫവാസ്.... സോറി ജാസ്മിൻ...  
പേടിപ്പിക്കണം എന്ന് കരുതി വന്നതല്ല...  വീട്ടിൽ ഇരുന്ന് ഒരു സമാധാനം കിട്ടാത്തത് കൊണ്ടാണ്... കുറെ ആയി നിന്നോട് ഞാൻ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു.... പലപ്പോഴും പറയണം എന്ന് കരുതി അടുത്ത് വന്നതും ആണ്.. പക്ഷെ ധൈര്യം കിട്ടീല... നീ അടുത്ത് വരുമ്പോൾ...  നീ എന്നെ നോക്കുമ്പോൾ.. എനിക്ക് എന്റെ ഫീൽ.. അത് എങ്ങനെ പറയും എന്ന് പോലും എനിക്ക് അറിയില്ല....  നീ അറിയാതെ തന്നെ നീ എനിക്ക് ഒരുപാട് സന്ദോഷം തരുന്നുണ്ട്....  നിന്നെ കാണുന്നതും.. നീ അടുത്ത് വരുന്നതും എനിക്ക് ഭയങ്കര പോസറ്റീവ് എനർജി ആണ്... so..  നീ ജീവിതകാലം മുഴുവൻ എന്റെ കൂടെ ഉണ്ടാവണം എന്ന് ഞാൻ ആഗ്രഹിക്കുന്നു...  I Love you ജാസ്മിൻ.. Realy i love you... " 

അവളുടെ വാ.. പൊത്തി പിടിച്ചു കൊണ്ട് ഒറ്റ ശ്വാസത്തിൽ...  അവൻ അവന്റെ പ്രണയം അവളോട്‌ പറഞ്ഞു...

അവൾ അത്ഭുതത്തോടെ അവന്റെ മുഖത്തു തന്നെ നോക്കി നിൽക്കുക ആയിരുന്നു.... അവൻ ആണേൽ അവളുടെ കണ്ണിൽ നോക്കി പറയാൻ പറ്റാത്തത് കൊണ്ട് കണ്ണ് അടച്ചു പിടിച് ആണ് ഇതൊക്കെ പറഞ്ഞു തീർത്തത്... 

ശ്വാസം രണ്ട് മൂന്നു തവണ പുറത്ത് വിട്ട് അവൻ മെല്ലെ കണ്ണ് തുറന്നു... അവൾ അവളുടെ വെള്ളാരം കണ്ണുകൾ കൊണ്ട് അവനെ തന്നെ നോക്കി നില്കുന്നത് കണ്ടപ്പോൾ...  ഒരു നിമിഷം ഹൃദയം നിന്നു പോയോ എന്ന് പോലും അവനു തോന്നി.... അവൻ അവളുടെ വായയിൽ നിന്ന് കൈ എടുത്തു..... 

അവൾ ആണേൽ ആകെ ഷോക്ക് അടിച്ച പോലെ നിൽക്കുകയാണ്.... 

" പടച്ചോനെ വാ പൊത്തി പിടിച് ഇവളെ കാറ്റ് പോയോ....
" ജാസ്മിൻ..  ജാസ്മിൻ... " അവൻ അവളുടെ ഷോള്ഡറില് പിടിച്ചു അവളെ ഒന്ന് കുലുക്കി വിളിച്ചു... 

പെട്ടന്ന് ഒന്ന് ഞെട്ടി.. അവളുടെ കണ്ണുകൾ ഒന്ന് ചിമ്മുന്നത് കണ്ടപ്പോൾ അവനു സമാധാനം ആയി...

" ഞാൻ ഇത്ര കഷ്ടപ്പെട്ടു വന്ന് ഇത്രയും പറഞ്ഞിട്ട് നീ എന്താ പെണ്ണെ ഒന്നും പറയാതെ..." 

"അത്.... അത് പിന്നെ... ഇപ്പോൾ ഞാൻ പെട്ടന്ന്....." 

" സാരമില്ല... നീ ഒന്ന് കൂൾ ആയിട്ട് പിന്നെ പറഞ്ഞാൽ മതി.... ഞാൻ വെയിറ്റ് ചെയ്യാം... അവൻ അവളുടെ അടുത്തേക്ക് വീണ്ടും വന്നു നിന്നു... അവളുടെ ഹൃദയമിടിപ്പ് വീണ്ടും കൂടി... 
അവൻ മെല്ലെ അവളുടെ കവിളിൽ ഒരു നുള്ള് കൊടുത്തു...  എന്നിട്ട് ഒരു കള്ള ചിരി ചിരിച് കൈ കൊണ്ട് ഒരു റ്റാ.. റ്റാ യും കൊടുത്ത്.. താഴേക്ക് ഇറങ്ങി.... 

അവൻ പോയപ്പോൾ അവൾ  അവൻ നുള്ളിയ കവിളത്തു മെല്ലെ തടവി.. നാണത്തോടെ പുഞ്ചിരിച്ചു... 

" മോളെ... ജാസ്മിൻ... " 

പെട്ടന്ന് ഉമ്മാടെ വിളി കേട്ടപ്പോൾ അവൾ വെപ്രാളം പിടിച്ചു താഴേക്കു ഇറങ്ങി പോയി.... 

"ഡാ... ഫവാസ്... എന്താ ഉണ്ടായത്... പറഞ്ഞോ നീ....." 

"ആഹ്.. പറഞ്ഞു... എല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു.... " 

"എന്നിട്ട് അവൾ എന്താ പറഞ്ഞെ...." 

" പെട്ടന്ന്.. ഷോക്ക് ആയതല്ലേ... ഒന്നും പറഞ്ഞില്ല...  പക്ഷെ ആ കണ്ണുകളിൽ ഉണ്ടായിരുന്നു... എന്നോടുള്ള സ്നേഹം.... പറയാൻ അവൾക്ക് സമയം കൊടുത്തിട്ടുണ്ട്.. ആലോചിച്ചു പറയട്ടെ...." 

" അപ്പൊ.. ചുരുക്കി പറഞ്ഞാൽ നീ അവിടെ പോയി കഥ പ്രസംഗം നടത്തി  വന്നു... " 

"പോടാ... അവൾ ഇഷ്ടം പറയും... എന്തായാലും കാത്തിരിക്കാം..." 

" രാത്രി തനിച്ചു സ്നേഹിക്കുന്ന പെണ്ണിനെ കിട്ടീട്ട് നീ ഈ കഥ പ്രസംഗം മാത്രം പറഞ്ഞു വന്നല്ലോ... നിന്നെയൊക്കെ എന്തിന് കൊള്ളാം...." 

"അത് മാത്രമല്ല...  ഞാൻ അവളുടെ കവിളത്തു ഒരു നുള്ളും കൊടുത്തു....

" അയ്യോ... ഭയങ്കര സംഭവം ആണല്ലോ... ചെയ്ത് വന്നെ... എടാ ഭയങ്കര...  " ഫൈസൽ കളിയാക്കി പറഞ്ഞു.... 

" പോയി ചത്തൂടെ മോനെ നിനക്ക്... കഷ്ടം... " 

" ഇവനെ പ്രേമിക്കാൻ സഹായിക്കുന്ന നമ്മളെ പറഞ്ഞാൽ മതിയട ഫൈസലേ.... " ജാസിഫ് തലക് കൈ വെച്ച് കൊണ്ട് പറഞ്ഞു.... " 

" ഡാ... പിള്ളേരെ.. നിങ്ങൾക്കു ഫുഡ്‌ വേണ്ടേ...." ഷാനുക്ക വിളിച്ചു ചോദിച്ചു.... 

"വരുന്നു ഇക്കാ.... " 

അവർ താഴേക്ക് പോയി.. ഭക്ഷണം ഒക്കെ കഴിച്ചു കിടന്നു.... 

ജാസ്മിൻ അന്ന് ഉറങ്ങിയതെ ഇല്ല....  അവൾ ഫവാസിനെ തന്നെ ഓർത്തു... അന്ന് രാത്രി ആദ്യമായി കണ്ടതും... തെറ്റ് ധരിച്ചതും... വഴക്കിട്ടതും... കല്യാണ പാർട്ടിക്ക് കണ്ടതും... മുഹ്‌സീർന്റെ അടുത്ത് നിന്ന് രക്ഷിച്ചതും... പിന്നെ ഇഷ്ടമാണെന്നു പറഞ്ഞതും.. ഇത് വരെ നടന്നത് ഒക്കെ... തിരിഞ്ഞും മറിഞ്ഞും കിടന്നു അവൾ ആലോചിച്ചു....  
എന്നിട്ട് അവൾ തന്നെ അവളോട് പറഞ്ഞു.. " ജാസ്മിൻ നീ അവനെ പ്രണയിക്കുന്നു..." 

ഞാൻ  അവനെയും പ്രണയിക്കുന്നു.... അവൾ ഒന്ന് കൂടി മനസ്സിൽ ഉറപ്പിച്ചു... അത് അവനോട് പറയാനും തീരുമാനിച്ചു..... 

പിറ്റേന്ന് മോർണിംഗ്.....

ഒരേ ബെൽ അടി കേട്ട്... കിച്ചണിൽ നിന്ന് ഓടി വന്നു ഷാനുക്ക ഡോർ തുറന്നു.... പുറത്ത് ഒരു പെണ്ണ്... ഒരു മോഡേൺ ആയ പെൺകുട്ടി..... 

( ഇത് നമ്മുടെ കഥയിലെ ഒരു പുതിയ കഥാപാത്രം.... ഇവൾ "ദിയ."...  ബാക്കി ഒക്കെ വഴിയേ അറിയാം) 

" ആരാ.... മനസ്സിലായില്ലല്ലോ....." ഷാനുക്ക ചോദിച്ചു.....

" ഷാനുക്ക...  അല്ലെ...." 
ഷാനുക്ക ഒന്ന് അവളെ അന്തം വിട്ട് നോക്കി...

"അതെ......" 

"എവിടെ... ഫവാസും,ഫൈസലും,ജാസിഫും,

"അവർ എണീറ്റില്ലാ.... " 

" അയ്യേ... ഇത് വരെ ആയിട്ട് എണീറ്റില്ലേ... " 
അവൾ അകത്തേക്ക് കയറി... 

" കുട്ടി ഏതാ... ഒന്നും പറയാതെ ഇങ്ങനെ അകത്തു കയറിയാലോ.... " 

" ഇക്കാ പേടിക്കണ്ട...  ഞാൻ ഇവിടെ മോഷണത്തിന് വന്നതല്ല...  അല്ലേലും എന്റെ വീട്ടിൽ നിന്ന് ഞാൻ എന്ത് മോഷ്ടിക്കാനാ...  ഇക്ക അവരെ വിളിചിട്ട് വാ....." അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.... 

പടച്ചോനെ വല്ല വട്ട് കേസും ആണോ... ഷാനുക്കാ പോയി അവരെ വിളിച്ചു.... 

" ഡാ  ഫവാസ്... ഫൈസലേ.. ജാസി.. എണീക്ക്.. ദേ.. താഴെ ഒരു പെണ്ണ് വന്ന് നിങ്ങളെ അന്വേഷിക്കുന്നു... " 
പെണ്ണ് എന്ന് കേട്ടപ്പോൾ തന്നെ ഫൈസൽ ചാടി എണീറ്റു...

" പെണ്ണോ.... എന്ത് പെണ്ണ്..." 

" നീ എന്താ പെണ്ണ് എന്ന വാക്ക് കേട്ടിട്ടില്ലേ.. എണീറ്റു വാടാ... 

അവർ എണീറ്റു... 

"ആരും തിരക്ക് കൂട്ടണ്ട...  ഇത് എന്നെ കാണാൻ വന്നതാവും... " ഫൈസൽ പറഞ്ഞു... 

" വട്ട് കേസ് ആണെന്ന് എനിക്ക് തോന്നിയെ " ഷാനുക്കാ  പറഞ്ഞു...

" അപ്പൊ പിന്നെ നിന്നെ തന്നെ ആയിരിക്കും ഫൈസലേ അന്വേഷിച്ചു വന്നത്‌... ജാസി കളിയാക്കി ചിരിച്ചു പറഞ്ഞു...

" നിങ്ങളെ തമാശ നിർത് എന്നിട് വേഗം വാ...." 

ഫൈസൽ കിട്ടിയ സമയത്തിൽ സ്പ്രേ പോലും അടിച്ചു.... അവർ ഹാളിലേക്ക് വന്ന്....

" ഇവിടെ ആരെയും കാണാൻ ഇല്ലാലോ...." ജാസി പറഞ്ഞു 

" ഉണ്ടായിരുന്നു ഞാൻ കണ്ടതല്ലേ അവൾ അകത്തേക്ക് കയറി നിങ്ങളെ വിളിക്കാൻ പറഞ്ഞിട്ടല്ലെ ഞാൻ വന്നു വിളിച്ചത്.... "

" എന്റെ ഷാനുക്ക നിങ്ങൾ വല്ല സ്വപ്നം കണ്ടതാവും... മനുഷ്യനെ കൊതിപ്പിക്കുകയും ചെയ്തു... ഉറക്കും കളഞ്ഞു.... " ഫൈസൽ നിരാശ ഭാവത്തിൽ പറഞ്ഞു.... 

" അല്ല..  സ്വപ്നം കണ്ടത് ഒന്നും അല്ല...  വന്നിരുന്നു... അകത്തു കയറിയിരുന്നു...." 

"എന്നിട്ട് എവിടെ ഷാനുക്കാ... " ഫവാസ് ചോദിച്ചു..

" ഹലോ..... " 
പെട്ടന്ന് ഒരു പെണ്ണിന്റെ ശബ്ദം കേട്ട് അവർ തിരിഞ്ഞു നോക്കി... 

അവൾ ചിരിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് വന്ന്.. എല്ലാരേയും ഒന്ന് നോക്കി.....

എല്ലാരും അന്തം വിട്ട് അവളെയും നോക്കി.............. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story