മിഴികൾ മൊഴിയും പ്രണയം: ഭാഗം 9

mizhikal pozhiyum pranayam

രചന: റിസ്‌വാന റിച്ചു

"എന്താ എല്ലാരും ഇങ്ങനെ അന്തം വിട്ട് നോക്കുന്നെ... " 

"ഡാ... ഇതാരാ... സത്യം പറഞ്ഞോ.. നിനക്ക് പണ്ട് വല്ല അബത്തവും പറ്റിയതാണോ...." ജാസി മെല്ലെ ഫൈസലിന്റെ ചെവിയിൽ ചോദിച്ചു....

" പോടാ തെണ്ടി..." എന്ന് പറഞ്ഞു ഫൈസൽ ജാസിയുടെ കാലിൽ ചവിട്ടി...

" നിങ്ങൾക്കു ആർക്കും എന്നെ അറിയില്ലേ... എനിക്ക് നിങ്ങളെയൊക്കെ അറിയാം.." അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.... 

എല്ലാരും ഇപ്പോഴും അന്തം  വിട്ട് നോക്കുകയാണ്... 

" എടാ പാച്ചു... നിനക്കും എന്നെ മനസ്സിലായില്ലേ...." അവൾ ഫവാസിന്റെ നേരെ തിരിഞ്ഞു ചോദിച്ചു.... 

"ദിയ..... " അവൾ ചിരിച്ചു...

" ഓ മൈ ഗോഡ്.... ഇത് എന്തൊരു മാറ്റമാടി നിനക്ക്... എത്ര വർഷമായി കണ്ടിട്ട്.. എവിടെ ആയിരുന്നു... ഞാൻ വന്നിട്ടുണ്ട് എന്ന് എങ്ങനെ അറിഞ്ഞു.... "  ഫവാസ് ആകാംഷയോടെ ചോദിച്ചു.... 

" നീ ഇങ്ങനെ എല്ലാം കൂടി ഒന്നിച്ചു ചോദിച്ചാൽ എങ്ങനെയാ... നിർത്തി നിർത്തി ചോദിക്ക്... കുറച്ചു നാൾ ഖത്തർ ആയിരുന്നു... പിന്നെ നാട്ടിൽ വന്നു stdy ചെയ്യാൻ ബാംഗ്ലൂർ.... ഇപ്പോൾ ജനിച്ചു വളർന്ന നാട്ടിൽ..... 

ഫൈസലും ജാസിയും മുഖത്തോടെ മുഖം നോക്കി നിൽക്കുക ആയിരുന്നു.... 

"ഡാ... ഇത് എന്റെ കളിക്കൂട്ടുകാരി ദിയ... ഇപ്പോൾ കുറെ വർഷമായി കാണാത്തത്.. എന്റെ ഉപ്പാന്റെ ഫ്രണ്ട് ഇല്ലേ.. ഈ വീടിന്റെ ഓണർ.. അയാളുടെ പുത്രി ആണ്.. ഈ തവള കുഞ്ഞു.... " 

"ഡാ തെണ്ടി.. നീ ആ പേര് ഇനിയും മറന്നില്ലേ...." 

"ഹ ഹ ഹ.. അതങ്ങനെ മറക്കാൻ പറ്റുമോ...." 

"ദിയ... ഇത് ഫൈസൽ... ഇത് ജാസിഫ്.. പിന്നെ ഇത് നമ്മളെ സ്വന്തം ഷാനുക്ക...." 

"എനിക്ക് എല്ലാരേയും അറിയാം മോനെ.... വീട്ടിൽ എത്തിയപ്പോൾ തന്നെ  നീ വന്ന വിവരം അറിഞ്ഞു... നിന്റെ താമസവും... ഒന്നിച്ചു ആരൊക്കെ ആണ് എന്നൊക്കെ അന്വേഷിച്ചു... നീയൊക്കെ ഇവിടെ എന്താ ചെയ്യുന്നേ എന്ന് അറിയണ്ടേ.... 

അവർ എല്ലാരും പരസ്പരം പരിചയപെട്ടു... അവൾക് കുടിക്കാൻ ഷാനുക്ക ഒരു സൂപ്പർ കോഫിയും കൊടുത്തു.... 

"എന്നാ പിന്നെ ഞാൻ ഇറങ്ങുകയാ..." 

ഫുഡ്‌ കഴിച്ചു പോവാൻ ഷാനുക്ക പറഞ്ഞു എങ്കിലും പിന്നെ ഒരു ദിവസം വരാം എന്ന് പറഞ്ഞു അവൾ പോയി.... 

2 ദിവസങ്ങൾ വീണ്ടും കടന്നു പോയി...

" ഡാ.... ജാസി... നീ ആരോടാ ഈ മാറിനിന്നു ഫോണിൽ കൊഞ്ചി കൊണ്ടിരിക്കുന്നെ.... " 

" നമ്മൾ ആരോട് കൊഞ്ചാൻ... ഉമ്മാനെ വിളിച്ചതാ.... " 

" നീ എന്നോട് അന്ന് ഒരു പെണ്ണിനെ ഇഷ്ടമാണ്.. പറഞ്ഞില്ലെ. . പറയാൻ പോവുകയാ.. എന്നൊക്കെ പറഞ്ഞിട്ടില്ലേ... ഫവാസിനെ എയർപോർട്ടിൽ നിന്ന് വിളിച്ചു വരാൻ പോവുമ്പോൾ... അത് എന്തായി...." ഫൈസൽ ചോദിച്ചു....

ജാസിന്റെമുഖം പെട്ടന്ന് മാറി... അവന്റെ മുഖത്തുപെട്ടന്ന് ദേഷ്യവും... വിഷമവും ഒക്കെ ഒന്നിച്ചു വന്നപോലെ ഫൈസലിന് തോന്നി... 

" അത് ഒന്നുമില്ലടാ.... അത് ഞാൻ വിട്ടു...." അവൻ അത് പറഞ്ഞു അകത്തേക്ക് പോയി.... ഫൈസലും കൂടെ ചെന്നു.... അവനു ചോദിച്ചത് ഇഷ്ടമായില്ല എന്ന് തോന്നിയത് കൊണ്ട് പിന്നെ ഫൈസൽ ഒന്നും ചോദിച്ചില്ല......" 

"ഫൈസലേ... ഫവാസ് പുറത്ത് പോയിട്ട് ഇനിയും തിരിച്ചു  വന്നില്ലാലോ...." 

"ആഹ് അതെ ഞാൻ അവനെ വിളിച്ചു... പക്ഷെ ഫോൺ ഓഫ്‌ ആണ്... അവൻ ജാസ്മിൻ ഇഷ്ടമാണ് എന്ന് പറയുമ്പോൾ തന്നെ അവൾക് ഒരു ഗിഫ്റ്റ് കൊടുക്കണം എന്ന് പറഞ്ഞു അത് വാങ്ങാൻ പോയതാ....." 

സമയം ഒരുപാട് കഴിഞ്ഞിട്ടും ഫവാസിനെ കാണാൻ ഇല്ലാത്തത് കൊണ്ട് ജാസിയും ഫൈസലും അവനെ അന്വേഷിച് ഇറങ്ങി.... 

പെട്ടന്ന് ഫൈസലിന്റെ ഫോണിൽ ഒരു കാൾ വന്നു... ഫവാസിന്റെ വണ്ടിയിൽ ഒരു കാർ വന്നു തട്ടി അപകടം ഉണ്ടായി... സിറ്റി ഹോസ്പിറ്റലിൽ ആണ് എന്ന് പറഞ്ഞ്.... അവർക്ക് പെട്ടന്ന് അതൊരു ഷോക്ക് ആയിരുന്നു... അവർ വെപ്രാളപെട്ട് വേഗം ഹോസ്പിറ്റലിൽ ചെന്നു...

"എന്താടാ എന്തുപറ്റിയതാ..സൂക്ഷിച്ചു വണ്ടി ഓടിക്കണ്ടെ..." ഫൈസൽ അവന്റെ അടുത്ത് ഇരുന്ന് പറഞ്ഞു...

" കാര്യ മായി ഒന്നും പറ്റിയില്ല.. ഭാഗ്യം കൊണ്ട് ആണ്.. ആരുടെയോ പ്രാർത്ഥന കൊണ്ട് ഇങ്ങനെ ചെറിയ പരുക്കിൽ അവസാനിച്ചു... വണ്ടിക്ക് ബ്രൈക് ഇല്ലായിരുന്നു...." 

" വണ്ടിക്ക് ബ്രൈക് ഇല്ലന്നോ.... ഞാൻ അതിന് മുന്നേ പള്ളിയിൽ പോയതല്ലേ... അപ്പോൾ ഒരു പ്രശ്നം കണ്ടില്ലലോ..." ഫൈസൽ സംശയത്തോടെ ചോദിച്ചു....

" സത്യം ആണ്... ബ്രൈക് ഇല്ലായിരുന്നു... ഒരു കാർ വണ്ടിയുടെ നേരെ വരുന്നത് കണ്ട് ഞാൻ ബ്രൈക് പിടിച്ചു.. പക്ഷെ കിട്ടിയില്ല... പിന്നെ വെപ്രാളത്തിൽ വണ്ടിയിൽ നിന്ന് ചാടി.... അത് കൊണ്ട് രക്ഷപെട്ടു... അല്ലേൽ ആ വണ്ടി ഇടിച്ചു ചത്തു പോയേനെ.... ഹോസ്പിറ്റലിൽ എത്തിച്ച ആൾ പറഞ്ഞത്.. ആ കാർ മനഃപൂർവം ഇടിക്കാൻ വന്നപോലെ തോന്നി എന്നാ..."

" പറഞ്ഞത് വെച്ച് നോക്കുമ്പോൾ അങ്ങനെ ആവാനും സാധ്യത ഉണ്ട്..."

"പക്ഷെ എന്നോട് ആർക്കാ അതിന് ഇത്ര ശത്രുത.." 

"ഉണ്ടല്ലോ.... ഒരുത്തൻ വെല്ലുവിളിച്ചു പോയത് മറന്നോ നീ... അവൻ തന്നെ ആയിരിക്കും മുഹ്‌സീർ...." ജാസി പറഞ്ഞു

" വാടാ ഇത് ഇങ്ങനെ വെറുതെ വിട്ടാൽ പോരല്ലോ... ജാസി ഫൈസലിന്റെ കയ്യിൽ പിടിച്ചു വലിച്ചു... അവർ രണ്ട് പേരും മുഹ്‌സീറിനെ കാണാൻ ഇറങ്ങിയപ്പോൾ ഫവാസ് തടഞ്ഞു.... "

"മതിയട വിട്ടേക്ക്... അവൻ ആണെന്ന് ഉറപ്പൊന്നും ഇല്ലാലോ...

ഇനി ആണെങ്കിൽ തന്നെ ഇത്തവണ നമുക്ക് ക്ഷമിക്കാം....

" ക്ഷമിക്കാനോ... നിന്റെ ജീവൻ വെച്ച അവൻ കളിച്ചത് എങ്ങനെ ക്ഷമിക്കണം എന്നാ നീ പറയുന്നത്.... ജാസി ഫവാസിനോട്‌ ദേഷ്യത്തിൽ പറഞ്ഞു.... 
ഫവാസ് ഒരുവിധം അവരെ സമാധാനിപിച്ചു നിർത്തി...
വലിയ പരിക്ക് ഇല്ലാത്തത് കൊണ്ട് പിറ്റേന്ന് രാവിലെ തന്നെ ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക് വന്നു....

രാവിലെ ജാസിയും ഫൈസലും ക്ലാസ്സിൽ പോവാൻ ഇറങ്ങി... 

"ഡാ...ഫൈസലേ... എനിക്ക് ജാസ്മിയെ ഒന്ന് കാണണം..."

"നീ ഇപ്പോൾ റസ്റ്റ്‌ എടുക്ക് ഫവാസ്... ഓകെ ആയാൽ  നമുക്ക് പോയി കാണാം അവളെ..." 

"ഡാ.. എന്നാലും...."

" ഒരു എന്നാലും ഇല്ല...  മരിയാതിക്ക് ഇവിടെ കിടന്നോളണം... എന്ന് പറഞ്ഞു അവർ ക്ലാസ്സിന് പോയി... 
പോവുന്ന വഴി അവർ ജാസ്മിനെ കണ്ടു... അവളുടെ അടുത്ത് എത്തിയപ്പോൾ അവർ വണ്ടി നിർത്തി... 

"ജാസ്മിൻ... ഫവാസ് നിന്നെ കാണണം എന്ന് പറഞ്ഞിരുന്നു... അവൻ ഇന്ന് ലീവ് ആണ്... വീട്ടിൽ ഉണ്ട്... നിനക്ക് സമയമുണ്ടെങ്കിൽ ഒന്ന് ചെന്നു കാണണം.. അവൻ അത് ഒരുപാട് ആഗ്രഹിക്കുന്നുണ്ട്.... അവൾ കാണാം എന്ന രീതിയിൽ ഒന്ന് തല കുലുക്കി....

ക്ലാസ്സിൽ പോവാൻ ഇറങ്ങിയത് ആയിരുന്നു അവൾ...  ഇത് കേട്ടപ്പോൾ പിന്നെ അവൾക് പോവാൻ തോന്നിയില്ല...  വയ്യ എന്ന് പറഞ്ഞു അവളും ലീവ് എടുത്തു... 

ഉമ്മാ പശുവിന്റെ പാൽ കറക്കാൻ പോയ ടൈം നോക്കി... അവൾ ഫവാസിനെ കാണാൻ പോയി... 
വീട്ടിൽ ചെന്നു ബെൽ അടിക്കാൻ മടി തോന്നി... രണ്ട് മൂന്ന് തവണ ബെൽ അടിക്കാൻ കൈ കൊണ്ട് പോയെങ്കിലും പിറകോട്ടു വലിച്ചു... അവസാനം രണ്ടും കല്പിച്ചു ബെൽ അടിച്ചു... 
ഷാനുക്ക ഡോർ തുറന്നു... 

"ഇതാര് ജാസ്മി മോളോ... വാ അകത്തു കയറി വാ..." അവൾ ഒന്ന് മടിച്ചു നിന്നും...

"ഫവാസ്.... " അവൾ മടിച്ചു മടിച്ചു ചോദിച്ചു 

"ഫവാസ് അകത്തു ഉണ്ട് കിടക്കുകയാ.. മോൾ അകത്തു കയറു.. പേടിക്കണ്ട...  അവൾ അകത്തു കയറി ഹാളിൽ ഇരുന്നു.... 
"ഫവാസിനെ ഞാൻ വിളിച്ചു വരാം.." 

ഷാനുക്ക അവനെ വിളിക്കാൻ റൂമിലേക്ക് ചെന്നു... ജാസ്മിൻ വന്നു എന്ന് പറഞ്ഞപ്പോൾ അവനത് വിശ്വാസിക്കാൻ പറ്റിയില്ല...  എന്നെ പറ്റിക്കുകയാണോ എന്ന് കുറെ തവണ ഷാനുക്കാ നോട്‌ അവൻ ചോദിച്ചു.. അല്ല വന്നു സത്യം എന്ന് ഷാനുക്ക പറഞ്ഞപ്പോൾ അവൻ വേഗം ഹാളിൽ വന്നു.... 

അവളെ കണ്ടപ്പോൾ അവനു സന്ദോഷം അടക്കാൻ പറ്റിയില്ലാ... പക്ഷെ അവനെ കണ്ടപ്പോൾ അവളുടെ മുഖം വാടി... അവൻ അവളുടെ അടുത്തേക്ക് ചെന്നു... അവൾ അവന്റെ തലയിലും കയ്യിലും പറ്റിയ മുറിവിൽ ആയിരുന്നു നോക്കുന്നത്... അവളുടെ കണ്ണുകൾ കലങ്ങിയത് അവനു മനസ്സിലായി...

"താൻ എന്താടോ എന്റെ മുഖത്തു നോക്കാതെ നില്കുന്നെ..." ചെറു പുഞ്ചിരിയോടെ ചോദിച്ചു... 

"ഇത് എന്ത് പറ്റി... ഇടരുന്ന സ്വരത്തിൽ അവൾ ചോദിച്ചു..." 

" അത് വണ്ടിയിൽ നിന്ന് ഒന്ന് വീണതാ.. പേടിക്കാൻ ഒന്നുമില്ല...  എന്നാലും എന്റെ ജാസ്മി മറുപടിക്ക് കാത്തിരിക്കും എന്ന് ഞാൻ പറഞ്ഞപ്പോൾ നീ ഇത്ര കാത്തിരിപ്പിക്കും എന്ന് ഞാൻ കരുതിയില്ലാ... " ഫവാസ് ചിരിച്ചു കൊണ്ട് പറഞ്ഞു.... 
അത് കേട്ടപ്പോൾ അവളുടെ ചുണ്ടിലും നേരിയ പുഞ്ചിരി വിടർന്നു.... 

" നീ ഇനിയും ആലോചില്ലെ പെണ്ണെ..." ഒരു കള്ള ചിരിയോടെ അവൻ ചോദിച്ചു... 

" ഹ്മ്മ്.." എന്ന് മൂളി അവൾ തലയാട്ടി.... 
എനിക്ക്...... 
അവൾ പറഞ്ഞു തുടങ്ങും മുമ്പ് അവൻ അവളുടെ വായ പൊത്തി.... 

" ജാസ്മിൻ... നീ എന്താ പറയുന്നേ എന്ന് എനിക്ക് അറിയാം... പക്ഷെ എനിക്ക് ഒരു ആഗ്രഹം ഉണ്ട്... ഈ കാര്യം നീ ഇപ്പോൾ ഇങ്ങനെ അല്ല പറയേണ്ടത്.... " അവൻ പറഞ്ഞു.. 

" പിന്നെ...." അവൾ ചോദിച്ചു....

" ഒരു മിനുട്ട്..  എന്ന് പറഞ്ഞു അവൻ റൂമിൽ ചെന്നു ഒരു കവർ എടുത്തു വന്നു.... എന്നിട്ട് അവളുടെ കയ്യിൽ കൊടുത്തു.... ☺️☺️

"എന്താ ഇത്... "അവൾ കൌതുകത്തോടെ ചോദിച്ചു... 
"ഇത് ഞാൻ നിനക്ക് വാങ്ങിയതാ... ഒരു സാരി ആണ്... നീ സാരി ഉടുക്കാർ ഉണ്ടോ എന്ന് അറിയില്ല... നിനക്ക് എന്തേലും വാങ്ങിക്കണം എന്ന് കരുതി പോയതാ.... പക്ഷെ ഈ സാരി ഡിസ്പ്ലേ വെച്ച് കണ്ടപ്പോൾ നീ ഇത് ഇട്ട് കാണണം എന്ന് ഒരു ആഗ്രഹം.... നീ നാളെ രാവിലെ 7 മണിക്ക് ഈ സാരി ഉടുത്തു ഷർമിതാത്തയുടെ വീടിന്റെ അടുത്ത് ഉള്ള വഴിയിൽ വരുമോ... അവിടെ ആരും ആ സമയം വരില്ല... അവിടെ വെച്ച് നീ നിന്റെ മനസ്സിൽ ഉള്ളത് പറഞ്ഞാൽ മതി...." 😍

അവൻ അത് പറഞ്ഞപ്പോൾ അവളുടെ കവിളുകൾ നാണതാൽ ചുവന്നു... അവനെ നോക്കി പുഞ്ചിരിച്ചു അവൾ പുറത്തേക്ക് ഇറങ്ങി പോയി..... അപകടം ഉണ്ടായത് നന്നായി എന്ന് പോലും അവനു ആ നിമിഷം തോന്നി.... 

ക്ലാസ്സ്‌ കഴിഞ്ഞ് വന്ന് ജാസ്മിയെ കണ്ടു നിന്നെ കാണാൻ വരാൻ പറഞു എന്ന് ഫൈസൽ ഫവാസിനോട്‌ പറഞ്ഞു...  
ഫവാസ് ഫൈസലിനെ കെട്ടിപ്പിടിച്ചു... 

"താങ്ക്സ് ഡാ...." 

"എന്ത് പറ്റി സന്ദോഷത്തിൽ ആണല്ലോ... " 

ഫവാസ് നടന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊടുത്തു.... 
" വല്ലാത്തൊരു ആഗ്രഹം ആണല്ലോ മോനെ നിന്റെ എന്ന് പറഞ്ഞു ഫവാസ് അവനെ കളിയാക്കി..... 😬

അന്നത്തെ ദിവസം കഴിഞ്ഞ് കിട്ടാൻ ഫവാസിനു തിടുക്കം ആയി.... പക്ഷെ പെട്ടന്ന് ഒന്നും സമയം പോവാത്തത് പോലെ അവനു തോന്നി.... 
ഭക്ഷണം കഴിച്ചു അലാറം വെച്ച് അവൻ കിടന്നു.. 

പിറ്റേന്ന് രാവിലെ....

ഉറക്കത്തിൽ നിന്ന് പെട്ടന്ന് ഫവാസ് ഞെട്ടി എണീറ്റു..

അവൻ വേഗം ടൈം നോക്കി 7 മണി ആവാൻ ഇനി 2 മിനിറ്റ്... "ഛെ... ഈ അലാറം അടിഞ്ഞില്ലേ..  അവൻ വേഗം എണീറ്റു... ബാത്‌റൂമിൽ കയറി... ഫ്രഷ് ആയി ഡ്രസ്സ്‌ ചെയ്ത് അവൻ വേഗം അവളോട് പറഞ്ഞ സ്ഥലത്തേക്ക് ഓടി.... 😅

അവിടെ എത്തിയപ്പോൾ അവനെ കാത്തിരിക്കുന്ന അവളെ അവൻ കണ്ടു... അവൻ അവളുടെ അടുത്തേക്ക് ചെന്നു.... ഓടി വന്നതിന്റെ നല്ല കിതപ്പ് ആയിരുന്നു അവനു... 
പക്ഷെ അവളെ കണ്ടപ്പോൾ അവന്റെ ക്ഷീണമൊക്കെ മാറി.... അവൻ വാങ്ങിച്ചു കൊടുത്ത മെറൂൺ കളർ സാരിയിൽ അവൾ അതി സുന്ദരി ആയിരുന്നു.... അവൻ കണ്ണ്പോലും ചിമ്മാതെ അവളെ നോക്കി നിന്നു... അവളുടെ അരക്കെട്ടിലൂടെ കൈ ഇട്ട് അവൻ അവളെ അവന്റെ ശരീരത്തോട് ചേർത്ത് നിർത്തി.... അവളുടെ കവിളുകൾ നാണതാൽ ചുവന്നു.... അവൻ അവളുടെ കണ്ണിലേക്കു നോക്കി നിന്നു.. അവൾ മെല്ലെ അവന്റെ ചെവിയിൽ i love you എന്ന് പറഞ്ഞു.. 
 അവൾ അവന്റ നെഞ്ചിൽ മെല്ലെ ചാഞ്ഞു കിടന്നു.... ☺️

"ജാസ്മിൻ...  ഈ ഡ്രെസ്സിൽ നീ വളരെ സുന്ദരി ആയിട്ടുണ്ട്... ഞാൻ ഈ ഡ്രസ്സ്‌ വാങ്ങി വരുമ്പോൾ ആണ് വണ്ടിയിൽ നിന്ന് വീണത്... അന്ന് എനിക്ക് എന്തേലും പറ്റിയെങ്കിൽ ഈ ഭാഗ്യം ഉണ്ടാവുമായിരുന്നോ... 
അവൻ അത് പറഞ്ഞതും.... അവൾ അവനെ കെട്ടിപിടിച്ചു.... അവൻ അവളെയും ചേർത്ത് പിടിച്ചു.... എന്നിട്ട് വീണ്ടും അവൻ അവളുടെ മുഖത്തു നോക്കി... അവളുടെ ചുണ്ടും കവിളും വിറക്കുക ആയിരുന്നു... അവൻ മെല്ലെ അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിന്റെ അടുത്തേക്ക് കൊണ്ട് വന്നു... അവൾ നാണത്തോടെ അവനെ തള്ളി മാറ്റി.... ചിരിച്ചു കൊണ്ട് അവിടെ നിന്ന് ഓടി.😘

" ഹേയ് ജാസ്മിൻ....  " അവൻ അവളെ വിളിച്ചു.. 😍

അവൻ വിളിക്കുന്നത് കേട്ടപ്പോൾ വീണ്ടും അവൾ അവനെ തിരിഞ്ഞു നോക്കി ഒരു കള്ള ചിരിയോടെ കണ്ണ് ഇറുക്കി കാണിച്ചു... 😉........ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story