മിഴികളിൽ: ഭാഗം 16

mizhikalil novel

എഴുത്തുകാരി: മാനസ ഹൃദയ

മണിക്കൂറുകൾ പിന്നെയും കഴിഞ്ഞ് കൊണ്ടിരുന്നു... പക്ഷെ അതൊക്കെ ഇഴഞ്ഞു പോകുന്നതായാണ് അവൾക്ക് തോന്നിയത്.... ഐ സി യു വിൽ കിടന്ന് മടുപ്പ് തോന്നി...... എങ്ങോട്ട് തിരിഞ്ഞാലും മറിഞ്ഞാലും എന്തിന് ഇരുന്നാലും കിടന്നാലും വേദനകൾ മാത്രം ബാക്കിയായി ..... "എല്ലാമൊന്ന് പെട്ടെന്ന് നേരെയായിരുന്നെങ്കിൽ.... ഈ നോവൊക്കെയൊന്ന് അടങ്ങിയിരുന്നെങ്കിൽ... "" മോഹിച്ചു കൊണ്ടിരുന്നു....... അതിയായി ആശിച്ചു കൊണ്ടിരുന്നു.. ഈ നേരവും കടന്ന് പോകും എന്ന വചനം കൃഷ്ണയുടെ നാവിൽ ഇടയ്ക്കിടെ വന്നുകൊണ്ടിരിന്നു..... ഒരു ദിവസം മുഴുവൻ വേദന കടിച്ചമർത്തി അവിടെ ഐ സി യു വിൽ കഴിഞ്ഞു..... കുഞ്ഞുങ്ങളോട് ഒന്ന് കൊഞ്ചി സംസാരിക്കണം എന്നാഗ്രഹമുണ്ടായിരുന്നു... പക്ഷെ അസഹനീയമായ വേദന തളർത്തി കൊണ്ടിരുന്നു......... റൂമിലേക്ക് മാറ്റിയപ്പോൾ അവൾക്ക് ചെറിയൊരു ആശ്വാസം തോന്നി.... തനിക്കരികിൽ കിടത്തിയിരിക്കുന്ന കുഞ്ഞുങ്ങളുടെ കവിളിൽ മൃദുലമായൊന്ന് തൊട്ടു നോക്കി .. ഒന്നുമറിയാതെ സുഖമായ് ഉറങ്ങുന്നവരെ കണ്ണിമ ചിമ്മാതെ നോക്കി കിടക്കുമ്പോൾ അവൾ പോലുമറിയാതെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടരുവാൻ തുടങ്ങിയിരുന്നു . "ഇവർ എന്നെ പോലെയാണോ അതോ അയാളെ പോലെയോ..... "" വെറുതെ മൗനമായവൾ ചിന്തിച്ചു കൊണ്ടിരുന്നു.....ഋഷി ഇത് വരെ കാണാൻ വന്നിട്ടില്ലല്ലോയെന്ന ബോധം അത്രമേൽ നൊമ്പരത്തോടെ കൃഷ്ണയെ ഉണർത്തുന്നുണ്ടായിരുന്നു.... ""വേണ്ട... ഇനി വരണ്ട...... വന്നാലും ഇനി എനിക്ക് കാണണ്ട.....

ഇവർക്കിനി അവകാശിയായ് ഞാൻ മാത്രം മതി.... """ തീരുമാനിച്ചെന്ന പോലെയവൾ മനസ്സിൽ കുറിച്ചിട്ടു...... ഇടയ്ക്കിടെ ട്യൂബ് ഇട്ട വേദനയും... മുറിവുകളും നോവിക്കുവാൻ തുടങ്ങുമ്പോൾ കൃഷ്ണ കണ്ണുകൾ മുറുക്കെ അടയ്ക്കുന്നുണ്ടായിരുന്നു........ 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 ""ആാാഹ...രണ്ട് പേരും അമ്മയെ അധികം ബുദ്ധി മുട്ടിപ്പിക്കാതെ നല്ല ഉറക്കമാണല്ലോ.." ദാസാച്ഛൻ ഒരു ചെയറെടുത്തു വച്ച് അവിടെയിരുന്നു...... ""അച്ഛാ.... അമ്മ വരില്ലേ...... അമ്മയ്ക്ക് കുഞ്ഞുങ്ങളെ കാണണ്ടേ...... """ കൃഷ്ണ സംശയത്തോടെ ചോദിച്ചു.... ""നളിനി വരും മോളെ...... ഡിസ്ചാർജ് ആവുന്നതിനു മുന്നേ എന്തായാലും വരും "" ആ മറുപടിയിൽ അവൾക്ക് അത്ര സംതൃപ്തി തോന്നിയില്ലെങ്കിലും പിന്നീടൊന്നും ദാസച്ഛനോട്‌ ചോദിച്ചില്ല....എന്തൊക്കെയോ ഓർത്ത് കൊണ്ട് അവിടെ കിടന്നു.. ഡോറിൽ ആരോ വന്നു മുട്ടുന്ന ശബ്‌ദം കേട്ടാണ് പിന്നെ ഞെട്ടിയത്.. ദാസച്ഛൻ പോയി വാതിൽ തുറന്നു നോക്കിയപ്പോൾ ഹൃതേഷിനെയും അവന്റെ അമ്മയെയുമായിരുന്നു കണ്ടത്. ""അഹ്.... വാ... """ അകത്തേക്ക് ക്ഷണിച്ചതും ഹൃതേഷിന്റെ അമ്മ മാത്രമായിരുന്നു വന്നത്..... അവൻ ഫോണും ചെവിക്ക് വച്ച് പുറത്തേക്ക് നടന്നുകൊണ്ട് ഒഴിഞ്ഞു മാറി. പക്ഷെ അത് മനഃപൂർവം ചെയ്തതായിരുന്നുവെന്ന് ആർക്കും പിടികിട്ടിയില്ലായിരുന്നു....... ""കൊഴപ്പോന്നുല്ലല്ലോ...... """ കൃഷ്ണയുടെ നെറ്റിയിൽ തലോടിയായിരുന്നു ആ സ്ത്രീ ചോദിച്ചത്.... ""മ്.. മ്മ് ല്ല "" വെറുതെ കണ്ണടച്ച് കൊണ്ടവൾ പറഞ്ഞു...... ഹൃതുവിന്റെ അമ്മ ഒരു കുഞ്ഞിനെ കയ്യിലെടുത്തു....ആാാ മുഖത്തേക്ക് തന്നെ നോക്കി..കുറേ നേരം വെറുതെ കൊഞ്ചിച്ചു.

""ഹൃതേഷാണ് നിന്റെ കാര്യങ്ങളൊക്കെ എന്നോട് പറഞ്ഞത്....ഡെലിവറി കഴിഞ്ഞു ന്ന് അറിഞ്ഞപ്പോൾ കുഞ്ഞുങ്ങളെ കാണാൻ ഒരാഗ്രഹം തോന്നി......അതാ വന്നത് """ അവർ മെല്ലെ കയ്യിലെടുത്ത കുഞ്ഞിനെ കിടത്തി കൊണ്ട് പറഞ്ഞു.... കൃഷ്ണയ്ക്കപ്പോൾ ഒരു തരം വികാരമായിരുന്നു....അരികത്തായി അവരെ കാണുമ്പോൾ സന്തോഷം തുളുമ്പി നിന്നു. ""അല്ല.... ഇവിടെ സ്ത്രീകളാരും കൂട്ടിന് നിൽക്കാറില്ലെ...... """ ""ഇല്ലാ.... ഇത്രേം നാളും ഞാൻ പകല് വന്നു കൂട്ടിരിക്കുകയായിരുന്നു ... രാത്രി പിന്നെ ഇവൾ ഒറ്റയ്ക്ക് തന്നെയാ...അവൾക്കും അങ്ങനാ ഇഷ്ടം...പിന്നെ എനിക്കറിയുന്ന ഒരു നേഴ്സ് ഈ ഹോസ്പിറ്റലിൽ ഉണ്ട്.. അവരോട് ഇടയ്ക്ക് ശ്രദ്ധിക്കാൻ പറയും " ദാസച്ഛൻ മറുപടിയായി പറഞ്ഞു.....കൃഷ്ണയ്ക്കപ്പോൾ സ്വയം പുച്ഛമായിരുന്നു തോന്നിയത് "പരിചയമില്ലാത്തയിടത്തു ഒറ്റയ്ക്ക് താമസിക്കാൻ ആരെങ്കിലും തയ്യാറാവുമോ... ആർക്കെങ്കിലും താല്പര്യം കാണുമോ... പക്ഷെ സഹചര്യത്തെ ഉൾക്കൊണ്ടു ജീവിച്ചല്ലേ പറ്റു... എന്റെ അവസ്ഥ അങ്ങനെയായ് പോയി..അത്രയ്ക്ക് ഭാഗ്യം കെട്ട ജന്മമായ് പോയി ""(ആത്മ ) അവൾ മനസ്സിലോർത്തു കൊണ്ടിരുന്നു ....എത്രയോ സങ്കടത്തോടെ...... അത്രമേൽ നീറ്റലോടെ... ""ഇനിയിപ്പോ ഒരാളില്ലാതെ പറ്റുവോ.... രണ്ട് കുഞ്ഞുങ്ങളേം കൊണ്ട് ഇവൾക്ക് ആവുമോ..... വേണേൽ ഞാൻ കൂട്ടിരിക്കാം...

എനിക്ക് യാതൊരു കുഴപ്പോമില്ല....""" അങ്ങനെ പറഞ്ഞപ്പോൾ കൃഷ്ണക്ക് സമാധാനമായ്.... അത്പോലെ ആരുടെയെങ്കിലും ഒരു സഹായം അവളും ആഗ്രഹിച്ചിരുന്നു..... """നിങ്ങൾക്ക് വിരോധം ഇല്ലെങ്കിൽ മാത്രം സമ്മതിച്ച മതി.... ഇടാനും ഉടുക്കാനുമുള്ള തുണികളൊക്കെ ഹൃതേഷിനോട്‌ പറഞ്ഞാൽ എത്തിച്ചു തന്നോളും.... """" ""ന്നാൽ അങ്ങനെ ആവട്ടെ "" ദാസച്ഛനും സമ്മതകുറവൊന്നും ഉണ്ടായിരുന്നില്ല .... കൃഷ്ണയ്ക്കും അതൊരാശ്വാസമായിരിക്കുമെന്ന് അദ്ദേഹത്തിന് തോന്നി....... കുറച്ച് നേരം കഴിഞ്ഞപ്പോൾ ഹൃതേഷ് അകത്തേക്ക് വന്നു...... ഒരു നോക്ക്... ഒരൊറ്റ നോക്ക് മാത്രം അവളെയും കുഞ്ഞുങ്ങളെയും നോക്കി...പിന്നെ ചെറുതായൊന്നു ചിരിച്ചു..... ""ഡാ... ഇവിടെ കൂട്ടിന് വേറാരും ഇല്ലെടാ... നീ പോയി മമ്മീടെ ഡ്രസ്സൊക്കെ എടുത്തേച് വാ....ഇവൾക്ക് ഞാൻ കൂട്ടിരുന്നോളാം """ ""മ്മ്മ്.... "" അവനൊന്നു മൂളുക മാത്രം ചെയ്തു..... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 ഋഷി ഇപ്പോൾ എവിടെയായിരിക്കും.... കുഞ്ഞ് കുഞ്ഞ് എന്ന് നാഴികയ്ക്ക് നാൽപ്പത് വട്ടം ഉരുവിടുന്നാൾ ഇതുവരെയും തിരിഞ്ഞു നോക്കുക കൂടി ചെയ്തിട്ടില്ലല്ലോ.... ഇനി ഡെലിവറി കഴിഞ്ഞത് അറിഞ്ഞു കാണില്ലേ.... എത്ര ഓർക്കേണ്ടെന്ന് ശ്രമിച്ചിട്ടും പിന്നെയും പിന്നെയും കൃഷ്ണ അവനെ ഓർത്തു കൊണ്ടിരുന്നു.... അല്ലെങ്കിലും ജീവിതം ഇത്ര വരെ കൊണ്ടെത്തിച്ചവനെ അങ്ങനെ അങ്ങ് മറക്കാൻ പറ്റില്ലല്ലോ..ഒരുപക്ഷെ ഋഷി തന്റെ ജീവിതത്തിലേക്ക് വന്നില്ലായിരുന്നുവെങ്കിൽ ഞാൻ കുറച്ചെങ്കിലും സമാധാനത്തോടെ ജീവിക്കുന്നുണ്ടായേനെ....

പക്ഷെ അങ്ങനൊരാൾ വന്നത് കൊണ്ട് മാത്രമാണ് പല പൊയ് മുഖങ്ങളെയും തിരിച്ചറിയാൻ സാധിച്ചത് എന്നതും ഒരു സത്യമാണ്..... കൃഷ്ണയ്ക്ക് ഒന്നും പിടികിട്ടുന്നുണ്ടായിരുന്നില്ല... മനസ് കാറ്റിൽ പാറുന്ന പട്ടം പോലെ അകലങ്ങളിലേക്ക് സഞ്ചരിച്ചു കൊണ്ടിരുന്നു. സന്ധ്യ കഴിഞ്ഞപ്പോഴേക്കും ദാസച്ഛൻ വീട്ടിലേക്ക് പോകാൻ തയ്യാറെടുത്തിരുന്നു.... ആ നേരം ഋഷിയെ കുറിച്ച് ചോദിക്കണമെന്ന് കൃഷ്ണയ്ക്ക് തോന്നി... പക്ഷെ എന്തോ ഒന്ന് അതിനെയൊക്കെ തടഞ്ഞു നിർത്തുകയായിരുന്നു... ഒരായിരം ചോദ്യങ്ങൾ മനസ്സിൽ കിടക്കുന്നതല്ലാതെ പുറത്തേക്കൊന്നും വന്നില്ലായിരുന്നു.... ""അഹ് മോളെ ഞാൻ ഇറങ്ങുവാ... നാളത്തെ ഭക്ഷണമൊന്നും പുറത്തിന്ന് വാങ്ങാൻ നിൽക്കണ്ട.... ഞാൻ രാവിലെയെല്ലാം കൊണ്ട് വന്നോളാം ........ """" അതും പറഞ്ഞ് ദാസച്ഛൻ പോകാൻ നോക്കി... ""ദാസച്ഛ.... "" ""എന്താ """ പോകുന്നിടത്തു നിന്നുമയാൾ തിരിഞ്ഞു നോക്കി.... ""ഒന്നുല്ല... പൊക്കോ "" എന്തോ അവൾക്ക് ഋഷിയെ കുറിച്ച് ചോദിക്കാൻ അപ്പോഴും തോന്നിയില്ല.... അവൾ ഋഷിയെ കുറിച്ച് തന്നെയാണ് ചോദിക്കാനാഗ്രഹിച്ചതെന്ന് ദാസച്ഛന് മനസിലായിരുന്നു... അത് കൊണ്ട് തന്നെ കൂടുതൽ സംസാരിക്കാൻ നിൽക്കാതെ അദ്ദേഹം വേഗം തന്നെ മുറി വിട്ടിറങ്ങി..... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 പകല് മുഴുവൻ ഉറക്കം കഴിച്ചിട്ട് കുഞ്ഞുങ്ങൾ രണ്ട് പേരും രാത്രി മുഴുവൻ ഉറക്കെ കരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു ....... ഒരാൾ ഉറക്കത്തിലാവുമ്പോൾ മറ്റേയാളുടെ കരച്ചിൽ കേട്ട് എഴുന്നേൽക്കും..... ഒരു രക്ഷയുമില്ലാത്ത കരച്ചിൽ......

ഒന്ന് എഴുനേറ്റ് നേരാവണ്ണം ഇരിക്കാൻ പറ്റാത്ത അവസ്ഥയിൽ കുട്ടികൾ കരയുന്നത് കേട്ടപ്പോൾ കൃഷ്ണയ്ക്ക് അവൾ പോലുമറിയാതെ ദേഷ്യം വന്നു തുടങ്ങി... ആ ദേഷ്യം പിന്നെ കരച്ചിലായി മാറി... പിന്നെ ആശ്വാസമായി തോന്നിയത് ആ അമ്മ കൂടെയുള്ളത് കൊണ്ട് മാത്രമായിരുന്നു..... """ഓ... ഓ... ഓ..... """ ഒരു കുഞ്ഞിനെയും കയ്യിലെടുത്തു കൊണ്ട് അവർ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് കൃഷ്ണ നോക്കി കൊണ്ടിരുന്നു.....അവർ വന്നില്ലായിരുന്നുവെങ്കിൽ എന്ത് ചെയ്യുമായിരുന്നെന്ന് ഒരു നിമിഷമോർത്തു...... ""എന്താ ഇങ്ങനെ നോക്കുന്നെ...... """ അവർ കൃഷ്ണയോടായ് ചോദിച്ചു..... ""ഋഷി പറയുന്നത് കേൾക്കാറുണ്ട് ഹൃതുടെ മമ്മിന്ന്.... പക്ഷെ എനിക്ക് പേരറിയില്ല.....ഞാൻ ചോദിച്ചതും ഇല്ലാ... "" അവൾ അല്പം ജാള്യതയോടെ പറഞ്ഞതും ആ സ്ത്രീ ചിരിച്ചു..... ""അന്നാമ്മ.... അന്ന കുട്ടി... അതാ പേര്... ഞാൻ ഒരു ക്രിസ്ത്യൻ കുടുംബത്തിലേയാ.... പ്രേമം തലയ്ക്ക് പിടിച്ചപ്പോൾ ഹിന്ദുവായ ഹൃതുടെ പപ്പേടെ കൂടെ ഒളിച്ചോടി പോന്നു..പിന്നീടുള്ള ലോകം ഇച്ചായനും ഹൃതുവും.... ഹൃതേഷുമൊക്കെയായിരുന്നു..എന്റെ മോള് കൂടിയുണ്ടായിരുന്നേൽ ഈ അമ്മച്ചി ഇന്നും ഫുൾ ഹാപ്പിയായേനെ..... ഇപ്പോഴും ഒരു നോവായി എന്റെ ജീവിതത്തിലുള്ളത് അവൾ മാത്രാ... "" കൃഷ്ണ ആകാംഷയോടെ ആ കാര്യങ്ങൾ കേട്ടിരിക്കുകയായിരുന്നു... ഒരു നിമിഷം ഹൃതുവിനെയവൾ ഓർത്തു പോയി......

""അമ്മച്ചിക്ക് ഋഷിയോട് വെറുപ്പ് തോന്നാറില്ലേ.... """ ""എന്തിന് . എല്ലാമൊരു വിധിയാ.... ഋഷി മനഃപൂർവം എന്റെ മോളെ നോവിച്ചിട്ടുള്ളതായി എനിക്ക് തോന്നീട്ടില്ല.. അതോണ്ട് ആരോടും വെറുപ്പും ഇല്ലാ "'' പറഞ്ഞു തീർന്നതും അന്നമ്മ കുഞ്ഞിനെയുമെടുത്തു അങ്ങോട്ടുമിങ്ങോട്ടും നടത്തം തുടർന്നു... പതിയെ പതിയെ രണ്ട് കുഞ്ഞുങ്ങളും ഉറങ്ങി പോയി... കരച്ചിലുകൾ അടങ്ങി..... ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞു കൊണ്ടിരുന്നു...... വേദനകളെല്ലാം സഹിച് സഹിച് ജീവൻ തീർന്ന്പോയെന്ന് പറയാൻ പാകത്തിലായ് പോയി കൃഷ്ണയുടെ അവസ്ഥ...... ഡിസ്ചാർജ് ആവുന്ന ദിവസം ഇനി എങ്ങോട്ട് എന്ന ചിന്ത അവളെ അലട്ടി കൊണ്ടിരുന്നു.....വീണ്ടും ആ വീട്ടിലേക്കാണോ കയറി പോവുക.....അതോ തറവാട്ടിലോ..... അവൾക്കൊന്നും മനസിലായില്ല...... അന്ന് രാവിലെ ദാസച്ഛൻ ഹോസ്പിറ്റലിലേക്ക് വരുമ്പോൾ നളിനിയമ്മ കൂടി വന്നിട്ടുണ്ടായിരുന്നു ..... അപ്പോഴും അവൾ ഇനി ആരേലും വരാനുണ്ടോ എന്ന ഭാവത്തിൽ പുറത്തേക്ക് തന്നെ നോക്കി... ""ഇല്ലെ? ""(ആത്മ ) ഒരു തവണ കൂടി ഋഷിയെ മനസില്ല മനസോടെ തിരഞ്ഞു നോക്കി. ഏതേലും ഒരു നിഴൽ സ്ഥാനം കാണുമ്പോൾ അവനാണെന്ന് തെറ്റ് ധരിച്ചു ....പക്ഷെ ഋഷി വന്നില്ലെന്ന യാഥാർഥ്യത്തെ ഒരു വേദനയോടെവൾ തിരിച്ചറിയുകയായിരുന്നു... പിന്നെയവൾക്ക് എന്ത് ചെയ്യണമെന്ന് മനസിലായില്ല.. നളിനിയമ്മ വന്നിട്ട് കൂടി ഋഷി തിരിഞ്ഞു നോക്കാത്തത് എന്തായിരിക്കുമെന്നവൾ ചിന്തിച്ചു . ചോദ്യങ്ങൾക്ക് പിന്നെയും പിന്നെയും അന്തരമില്ലതായ്.... ഋഷിക്ക് എന്ത് പറ്റിയെന്ന് അറിയാനുള്ള ആധി ഉടലെടുത്തു...അപ്പോഴേക്കും ആരോട് എന്ത് ചോദിക്കണം എന്നറിയാത്തവിധം ഒരു തരം നോവ് പെണ്ണിനെ പൊതിഞ്ഞു നിന്നിരുന്നു .... ….. തുടരും………..

മിഴികളില്‍ : ഭാഗം 15

Share this story