മിഴികളിൽ: ഭാഗം 19

mizhikalil novel

എഴുത്തുകാരി: മാനസ ഹൃദയ

മറുത്തൊരു വാക്കും അയാളെ പറയാൻ സമ്മതിക്കാതെ ദാസ് അകത്തേക്ക് കയറി പോകുകയായിരുന്നു ചെയ്തത്....സെന്റർ ഹാളിലും മറ്റുമായി എരിഞ്ഞടങ്ങിയ സിഗരറ്റുകളുണ്ടായിരുന്നു..... പൊട്ടി ചിതറിയ ചില്ലു കഷ്ങ്ങളുണ്ടായിരുന്നു....അവ ഓരോന്നും ദാസ് ഒരു മരവിപ്പോടെ നോക്കി നിന്നു..... കൃഷ്ണ കുഞ്ഞുങ്ങളെയും കൊണ്ട് ആ വീട്ടിലേക്ക് കയറി വരാത്തതും... അതിനവസരമൊരുക്കാത്തതും എത്രയോ നന്നായെന്നയാൾ ഓർത്തെടുത്തു...വീണ്ടും എന്തോ വീണുടയുന്ന ശബ്‌ദം കേട്ടതും അയാൾ മുകളിലേക്ക് നോക്കി. 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 നിശബ്ദമയാൾ പടികൾ കയറി മുകളിലേക്ക് പോകുമ്പോൾ ഒരായിരം ഓർമ്മകൾ മനസ്സിൽ മിന്നി മറയുന്നുണ്ടായിരുന്നു....... അന്ന് കൃഷ്ണ വീണത് മുതൽ.... അല്ല.... ഹൃതേഷ് വന്ന് സംസാരിച്ചത് മുതൽ തുടങ്ങിയ അവനിലെ ഭാവ മാറ്റത്തേ കുറിച്ചായാൾ ഓർത്തെടുത്തു.... അല്ലെങ്കിലേ ഋഷിയുടെ ചിന്തകളെല്ലാം ആർക്കും ഉൾകൊള്ളാൻ പറ്റാത്തവയാണ്...അരോചകമായ സംസാരങ്ങൾ.... പ്രവൃത്തികൾ... കുറച്ച് നാൾ മുതൽ പൂർണമായും ആ സ്ഥിരത നഷ്ടപ്പെട്ടുവെന്ന് പറയാം..........

ആ നിമിഷത്തേ ദാസ് ഒന്നുകൂടി മനസ്സിൽ കണ്ടു... കൃഷ്ണ വീണതിന് ശേഷം അവളെയും കൂട്ടി ഹോസ്പിറ്റലിൽ പോയി തിരികെ വന്ന് ഋഷിയെ തിരഞ്ഞപ്പോഴേക്കും അവൻ മുറിയടച്ചിരിക്കുന്നതായിരുന്നു കണ്ടത് ......ദാസച്ചൻ ചെന്ന് വിളിച്ചപ്പോൾ വാതിൽ തുറന്നു കൊടുത്തു. ""മോനെ.... കൃഷ്ണയെ അവിടെ അഡ്മിറ്റ്‌ ആക്കിയിട്ട ഉള്ളെ.... മാനസികമായും ശരീരികമായും നല്ല വീക്കാണെന്ന ഡോക്ടർ പറഞ്ഞത്...അത്രയും മാനസിക സംഘർഷമാണ് ആ കുട്ടിക്ക്.... "" പറഞ്ഞപ്പോൾ ഒരു കൊച്ചു കുഞ്ഞിന്റെത്ര നിഷ്കളങ്കമായ മുഖഭാവത്തോടെയായിരുന്നു ഋഷി ദാസഛനെ നോക്കിയിരുന്നത് ... ""ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ നീയ്... "" ചോദിച്ചപ്പോൾ വെറുതെയൊന്ന് പകച്ചു നോക്കിയതല്ലാതെ അപ്പോഴും മറുത്തൊന്നും കൃഷ്ണയെ കുറിച്ച് ഋഷി പറഞ്ഞിരുന്നില്ല.... ""ഞാൻ കാരണമാണ് ഹൃതു മരിച്ചു പോയത് അല്ലേ... ഹൃതേഷ് പറഞ്ഞതാ .... ഞാൻ പോയി സംസാരിച്ച ശേഷാ അവൾക്ക് വയ്യാണ്ടായത് എന്ന് """ അപ്പോഴും അവൻ ഹൃതുവിനെ കുറിച്ച് മാത്രം സംസാരിക്കുന്നത് കേട്ടപ്പോൾ ദാസ്നു നന്നായി ദേഷ്യം വരുന്നുണ്ടായിരുന്നു.

ഒരു നിമിഷം പോലും സ്വന്തം ഭാര്യ കുറിച്ചോർക്കാത്തവനെ... അവളുടെ അവസ്ഥയെ കുറിച്ച് ഓർക്കാത്തവനെ കണ്ടപ്പോൾ പുച്ഛം തോന്നി ദാസഛന് . ""എപ്പോ നോക്കിയാലും ഹൃതു... ഹൃതു..... ചത്തു മണ്ണോടടങ്ങിയവളെ കുറിച്ച് ഇനീം ഓർക്കുന്നതെന്തിനാ.... ഏഹ്ഹ്...... "''' ഉയർന്ന ശബ്ദത്താൽ ദേഷ്യം നിയന്ത്രിക്കാനാവാതെ ദാസഛൻ പറഞ്ഞു പോയി... ഋഷിയുടെ സംയമനവും അപ്പോൾ തീർന്നു പോയിരുന്നു...മനസിനെ പിടിച്ചടക്കാൻ കഴിയാതെയവൻ അദ്ദേഹത്തിന്റെ കഴുത്തിനു കുത്തി പിടിച്ചു..... ഋഷിയുടെ കണ്ണുകൾ ചുവന്നു നിന്നു... ശരീരം വിയർത്തൊലിച്ചു... അവന്റെ പ്രവൃത്തിയിൽ ദാസഛന്റെ മനസായിരുന്നു അപ്പോഴും നൊന്തു പോയിരുന്നത് . ശ്വാസം കിട്ടാതിരിക്കുമ്പോഴും താൻ ഒന്ന് മരിച്ചു പോയിരുന്നെങ്കിൽ എന്നായിരുന്നു അദ്ദേഹം ആശിച്ചിരുന്നത്...ഒടുവിൽ നളിനിയമ്മ വന്ന് പിടിച്ചു മാറ്റി കൊണ്ട് പോകുമ്പോൾ ഋഷി തറപ്പിച്ചു നോക്കുന്നുണ്ടായിരുന്നു....അവന്റെ ആ മുഖം എത്ര ഭീകരമായിരുന്നെന്ന് ദാസ് അപ്പോൾ ചിന്തിച്ചു... ഒരു തവണ ദേഷ്യമെങ്കിൽ പിന്നെയവൻ ഒന്നും മിണ്ടാതെ മൂകമായിരിക്കലായിരിക്കും....

കാട്ടിയ ദേഷ്യമോ കാര്യങ്ങളൊ ഒന്നും പിന്നീടുള്ള സംസാരത്തിൽ പ്രകടമാവുകയും ചെയ്തിട്ടുണ്ടാവില്ല.... പക്ഷെ ആാാ മനസിന്റെ കോണിൽ ഒരിക്കലും കൃഷ്ണയോടവന് സഹതാപം തോന്നിയിരുന്നില്ലെന്നതും മറ്റൊരു സത്യമായിരുന്നു..... ""അവൾ പൊയ്ക്കോട്ടേ അല്ലേ... എങ്ങോട്ടാന്ന് വച്ച പൊയ്ക്കോട്ടെ.. കുഞ്ഞിനെ നമ്മൾ വളർത്തണോ...? അതോ അവൾക്ക് കൊടുത്താൽ മതിയോ....? എനിക്ക് വേണം ന്നുണ്ട്... എന്നാലും അവള് കൊണ്ടോട്ടെ.....അമ്മയിൽ നിന്നും കുഞ്ഞിനെ വേർ പിരിക്കാൻ പാടില്ലന്നാ .. എനിക്കവളെ സ്നേഹിക്കാൻ കഴിയില്ല.... ഒരിക്കലും....ഒരിക്കലും കൃഷ്ണയെ സ്നേഹിക്കാൻ കഴിയില്ല....ഒരു ഭാര്യയായ് കാണാൻ കഴിയില്ല.... അതിനെന്റെ മനസ് അനുവദിക്കില്ല........."""" ഋഷി അങ്ങനെയോരോന്ന് ആരോടെന്നില്ലാതെ സ്വയം പുലമ്പി കൊണ്ടിരുന്നു.... എല്ലാം മറഞ്ഞു നിന്നായാൾ കേൾക്കുമ്പോൾ വെന്തുരുകിയത് മുഴുവനും ആ പെണ്ണിനെ കുറിച്ചോർത്തു മാത്രമായിരുന്നു. പിന്നീട് ഋഷി മുറിയടച്ചിരിപ്പ് മാത്രമാക്കി തുടങ്ങി.. ഏകാന്തതയെ സ്നേഹിച്ചു.. ആ റൂമിൽ എരിഞ്ഞടങ്ങുന്ന സിഗററ്റുകൾക്ക് എണ്ണങ്ങളില്ലാതായി .....വെറുതെയുള്ള അലർച്ചകളായിരുന്നു അവന് .....ഹൃതു മരിക്കുവാൻ കരണം താൻ തന്നെയാണെന്ന് മനസ്സിൽ കുത്തി വരച്ചു കൊണ്ടിരുന്നു ഋഷി ....

ആ മുറിപ്പാടുകൾ മനസ്സിൽ വ്രണങ്ങൾ തീർത്തു തുടങ്ങി.....അതിലവൻ നൊന്തു തീർന്നു ...... ചിന്തകളിൽ മനുഷ്യത്വം കലരാതെയായി... ഒറ്റയ്ക്കാവുമ്പോൾ കൃഷ്ണയെ കുറിച്ചുള്ള ഓർമകൾ പോലും അവനെ കടന്ന് വന്നിരുന്നില്ല ... ദാസ് ഓർമ്മിപ്പിച്ചാൽ അങ്ങനൊരുവളുണ്ടെന്ന് ഒരു ഞെട്ടലോടെ തിരിച്ചറിയും... അവൾക്ക് എങ്ങനുണ്ടെന്ന് ചോദിച്ചറിയും... അത്രമാത്രം.. ""ഋഷി.... നാളെയാണ് കൃഷ്ണയുടെ ഓപ്പറേഷൻ... നിനക്ക് കാണണ്ടേ അവളെ... നീയും അമ്മേം ഹോസ്പിറ്റലിലേക്ക് വരണം .... അവൾക്കും ആഗ്രഹം കാണും നിന്നെയൊന്നു കാണാൻ.. നമ്മളെല്ലാവരും കൂടിയ ആ പെണ്ണിനെ ചതിച്ചത്....ഇപ്പോ ഒറ്റയ്ക്കായി പോയതും നീ അവളെ വിവാഹം കഴിച്ചത് കൊണ്ട് മാത്രാ..മറ്റൊരാളുടെ ഭാര്യയായിരുന്നെങ്കിൽ അവൾക്ക് എത്രയോ നല്ല ജീവിതം ലഭിക്കുമായിരുന്നു... ഇനി പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാം... ന്നാലും അവളെ ഇങ്ങനെ ഉരുകി തീരാൻ അനുവദിക്കരുത് ഋഷി.. അതിലും വലിയ പാപം മറ്റൊന്നുമില്ല. "" """മ്മ് "" രാത്രിയിലായിരുന്നു ദാസഛൻ ഋഷിയോട് പറഞ്ഞത്... അപ്പോൾ അവനൊന്ന് മൂളുക മാത്രം ചെയ്തു.. ഓപ്പറേഷനു മുന്നേ കൃഷ്ണയെ കാണണം എന്ന ആഗ്രഹത്താൽ നളനീയും ഋഷിയും അന്ന് ഹോസ്പിറ്റലിൽ എത്തി .. പക്ഷെ അതിന് മുന്നേ തന്നെ അവളെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കയറ്റിയിരുന്നു....പിന്നീട് കുഞ്ഞിനെ കാണാനുള്ള വെപ്രാളത്തിലായിരുന്നു അവൻ...

""എപ്പോഴാ... എപ്പോഴാ കുഞ്ഞിനെ കൊണ്ട് വരിക... ഏഹ്ഹ്?? "'' ചോദിച്ചു കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു അവൻ ... ഒടുക്കം കുഞ്ഞിനെ കണ്ടപ്പോൾ അന്താളിച്ചു നിൽക്കുന്നതായിരുന്നു കണ്ടത്...... മെല്ലെയതിനെ കയ്യിൽ വാങ്ങി കൊഞ്ചിച്ചു നോക്കി .മുത്തം നൽകി...പിന്നെ എന്തോ ഓർത്തെന്ന പോലെ ദാസ്നെ തന്നെ നോക്കുകയായിരുന്നു ചെയ്തത്. ""അവൾക്ക് കൊടുക്കണ്ട.... നമുക്ക് കൊണ്ട് പോവാം അച്ഛാ... എന്റെ കുഞ്ഞല്ലേ... നമുക്ക് കൊണ്ടൊകാം....."""" അരോചകമായ് പെരുമാറുന്നവനെ ദാസഛൻ അനുനയിപ്പിക്കാൻ ശ്രമിച്ചു..... അടുത്ത കുഞ്ഞിലേക്ക് കൂടി അവന്റെ കണ്ണുകൾ ഉടക്കി നിന്നു...... ""ഏഹ്... രണ്ടും എന്റെ കുഞ്ഞുങ്ങളാണോ...' ആശ്ചര്യം നിറഞ്ഞ ചോദ്യം.... ""അതേ... ഇരട്ട കുട്ടികളാണ്...... "" ഒരു നഴ്സ്‌ പറഞ്ഞു...അവൻ ഒരുതവണ ആ കുഞ്ഞിനേയും കയ്യിലെടുത്തു...... അവന്റെ സംസാരത്തിലും... ഭാവങ്ങളിലും എന്തൊക്കെയോ മാറ്റങ്ങൾ കണ്ടിട്ടാവണം നഴ്സ്‌മാർ പെട്ടെന്ന് തന്നെ കുഞ്ഞുങ്ങളെ യും വാങ്ങി അകത്തേക്ക് പോയിരുന്നു.... ""അതെന്താ....എന്തിനാ അവർ വീണ്ടും പോയത്... കൃഷ്ണയ്ക്ക് തന്നെ കുഞ്ഞിനെ കൊടുക്കാനാണോ....... സമ്മതിക്കില്ല... സമ്മതിക്കില്ല ഞാൻ... അവളെ കൊന്നിട്ടായാലും ഞാൻ കുഞ്ഞുങ്ങളെ എന്റെതാക്കും..എന്റെ മക്കളാ . "" ഋഷി അവിടെ നിന്നും വയലെന്റ് ആയി തുടങ്ങി....

ആൾക്കാർ കൂടി നിൽക്കുവാൻ തുടങ്ങിയപ്പോൾ നളിനിയമ്മ അവനെ ശാന്തമാക്കുവാൻ ശ്രമിച്ചു കൊണ്ടിരുന്നു .... ""ദാസേട്ട.. ഒരു ഓട്ടോ പിടിച്ചു തന്നേക്ക്... ഞങ്ങൾ പൊക്കോളാം... ആൾക്കാരൊക്കെ നോക്കുന്നു..... """ ""ഇല്ലാ.... ഇല്ലാ.... കുഞ്ഞുങ്ങളെ കിട്ടാതെ ഞാൻ പോവില്ല.....അവൾക്കെന്താ അവകാശം... എനിക്ക് തന്നെ വേണം...എനിക്ക് മാത്രാ.... """ പിടിച്ചു മാറ്റി കൊണ്ട് പോകുന്നതിനിടയിലും അവൻ പിറു പിറുത്തു കൊണ്ടിരിക്കുന്നത് അപ്പോഴും അയാളുടെ കണ്ണുകളിൽ തെളിഞ്ഞു നിന്നു. ഇതെല്ലാം കൃഷ്ണ അറിഞ്ഞാൽ അവള് എത്രമാത്രം ഉരുകി തീരുമെന്ന് ചിന്തിച്ചു. 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 മുകളിലെ മുറിയിലെത്തിയപ്പോൾ അതേ ഭ്രാന്താവസ്ഥയിൽ തന്നെ ഋഷി ഉണ്ടായിരുന്നു.... കോലമേ മാറി പോയവനെ അദ്ദേഹം മിഴിച്ചു നോക്കി.... ""എവിടെ... ഏഹ് അവളെ എവിടെ കൊണ്ട് ഒളിപ്പിച്ചു വച്ചിരിക്ക്യ..... എന്റെ മക്കളയല്ലേ ഞാൻ ചോദിച്ചത്.. കണ്ടാൾക്കാരുടെ ചോരയെയുമൊന്നുമല്ലല്ലോ.....""" കയറി വരാൻ താമസമില്ലാതെ ഋഷി അദ്ദേഹത്തോട് ശബ്‌ദിച്ചു കൊണ്ടിരുന്നു.... ഒരു നിമിഷം ദാസഛൻ കൃഷ്ണയെയും കൂട്ടി ഇവിടേക്ക് വന്നാലുള്ള അവസ്ഥയെ കുറിച്ച് ആലോചിച്ചു പോയി... പിഞ്ചു പൈതങ്ങളുമായ് അവൾ വരുമ്പോൾ ഭ്രാന്ത് പിടിച്ചു തുള്ളുന്നവനെയാണ് കാണുക.... കുഞ്ഞുങ്ങളെ സ്വന്തമാക്കാൻ ശ്രമിക്കുന്നവനെയാ കാണുക....പിന്നെയും അവൾക്ക് സമാധാനം നഷ്ടപ്പെടുകയേ ഉള്ളു... ഏതായാലും നന്നായി... അവളെ അവിടെ നിർത്തിയത് എന്തു കൊണ്ടും നന്നായി...

പക്ഷെ ഇനി നളിനി പറയുന്നതും കേട്ട് ഋഷിയെ ഇങ്ങനെ തന്നെ നില നിർത്താൻ അനുവദിച്ചുകൂടാ... ഹൃതികയെ ആ മനസ്സിൽ നിന്നും പിഴുതെറിയണം... പകരം കൃഷ്ണ അവിടെ വേരാർജിക്കണം.."" ദാസഛൻ എന്തൊക്കെയോ മനസ്സിൽ കുറിച്ചിട്ടു.... ഇനിയുള്ള നെട്ടോട്ടം ഋഷിക്ക് വേണ്ടിയും അവന്റെ നല്ലതിന് വേണ്ടിയുമായിരിക്കണമെന്ന് പ്രതീക്ഷിച്ചു...... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 ""നമുക്ക് വാവകൾക്ക് പേരിടണ്ടെ പ്രിയേച്ചി..'' മാളുവായിരുന്നു ചോദിച്ചത്.... പക്ഷേ കൃഷ്ണ എന്തോ ആലോചിച്ചിരുപ്പായിരുന്നു... അത് കണ്ടപ്പോൾ മാളു അവളെ തൊട്ട് വിളിച്ചു... "'ചേച്ചി... ഞാൻ പറഞ്ഞത് വല്ലതും കേട്ടോ... പറാ.... വാവകളെ ന്താ വിളിക്ക്യാ "' ""നിങ്ങൾ ഇഷ്ടമുള്ളത് വിളിച്ചോ ന്നെ.. '' അവളൊന്ന് ചിരിച്ചു....എങ്കിലും മനസ്സിൽ നോവുന്നതായ് തോന്നുണ്ടായിരുന്നു അവൾക്ക്.... ""നമുക്ക്.... ഒരാളെ.... ലച്ചുന്ന് വിളിക്കാം.... ഒരാളെ........??? "" മാളു ആലോചിച്ചു കൊണ്ടിരുന്നു... ""ഒരാളെ ആമി വിളിക്കാം...പോരെ "" മീനു ഇടയിൽ കയറി പറഞ്ഞു.... ''ലച്ചൂട്ടിയും ആമിയും.... മതി മതി.."" അവർ സന്തോഷത്തോടെ പറഞ്ഞു ചിരിച്ചു കൊണ്ടിരുന്നു.. കൃഷ്ണയും മനസികമായ് അവരുടെ കൂടെ പങ്കു ചേരാൻ ശ്രമിച്ചു. പക്ഷെ മനസ്സിൽ പിന്നെയും എന്തൊക്കെയോ നുറുങ്ങുന്ന പോലെ തോന്നി....എങ്കിലും തളരാതെ കുഞ്ഞുങ്ങൾക്ക് നല്ലൊരു അമ്മയായി തീരണമെന്നും ഹൃദയത്തെയവൾ പറഞ്ഞു പഠിപ്പിക്കുന്നുണ്ടായിരുന്നു....  . ….. തുടരും………..

മിഴികളില്‍ : ഭാഗം 18

Share this story