മിഴികളിൽ: ഭാഗം 21

mizhikalil novel

എഴുത്തുകാരി: മാനസ ഹൃദയ

ദാസഛൻ കയ്യിൽ പിടിച്ചു വലിച്ചപ്പോൾ ഇടയ്ക്കിടെ പിന്തിരിഞ്ഞു നോക്കി കൊണ്ട് നളിനിയമ്മ കൂടെ നടന്നു....... ഋഷിയെ ഒരു ഭ്രാന്താശുപത്രിയിൽ കൊണ്ടിട്ടത്തിൽ മനം വിങ്ങി വേദനിച്ചു .....ദാസ്ന് ഋഷിയോട് യാതൊരു സ്നേഹവുമില്ലേയെന്ന് ചിന്തിച്ചു കൂട്ടി... പക്ഷെ ഇതൊന്നുമറിയാതെ മനസറിഞ്ഞുകൊണ്ട് കുഞ്ഞുങ്ങളുടെ കളിചിരികളിൽ ആനന്ദം കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു കൃഷ്ണ....സ്വയമെല്ലാം മറന്നു അതിജീവിക്കാൻ അവളുടെ മനസും പാകമായ് തുടങ്ങട്ടെ... വേദനകളിൽ നിന്നും ഇനി വിരാമമെന്ന പോലെ ആ പെണ്ണും ജ്വലിക്കട്ടെ ..... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 ഇന്ന് കുട്ടികളുടെ നൂല് കെട്ട് ചടങ്ങാണ്..... അതിന്റെ തിരക്കിലാണ് ദേവമ്മയും മാളുവും മീനുവുമെല്ലാം...... "എത്ര പെട്ടെന്നാണ് ദിവസങ്ങൾ കഴിഞ്ഞ് പോകുന്നത്..... പ്രിയേച്ചി വന്നിട്ട് ഒരു മാസം ആകാനായിരിക്കുന്നു....""" അടുപ്പത്തു വച്ച കറി ഇളക്കുന്നതിനിടയിൽ മീനു പറഞ്ഞു..... അവർക്കെല്ലാം കൃഷ്ണ അവിടെ താമസിക്കുന്നതിൽ അത്രയും സന്തോഷമായിരുന്നു.... "" ഇവിടെ നമ്മൾ മൂന്ന് പേരും പൈക്കളും ആടുകളുമൊക്കെയായ് ബോർ അടിച്ചിരിക്കുവായിരുന്നു .....

ഇപ്പോ വീട്ടിൽ ഒരനക്കം ഒക്കെ വന്നത് പോലെയായി... ഇടയ്ക്കിടെ കുഞ്ഞുങ്ങളെ എടുത്ത് നടക്കാലോ...... പ്രിയേച്ചി എന്നും ഇവിടെ തന്നെ ഉണ്ടാവണമായിരുന്നു.... എവിടേക്കും ഇനി വിടണ്ട...... """ അവരുടെ സംസാരങ്ങളൊക്കെയും ദേവമ്മ കേൾക്കുന്നുണ്ടായിരുന്നു.... ""പിള്ളേരെ..... ഒന്ന് മിണ്ടാതെ നിൽക്കുന്നുണ്ടോ... അവൾക്ക് അവളുടേതായ ഇഷ്ടങ്ങൾ ഉണ്ടാകും.. എന്നും ഇവിടെ തങ്ങും എന്നൊന്നും രണ്ടും കരുതേണ്ട കേട്ടോ ........""" ""അപ്പോ ചേച്ചി ഇവിടുന്ന് പോകുവോ അമ്മേ """ മാളു ചെന്ന് ദേവമ്മയുടെ തോളിലൂടെ കയ്യിട്ടു പിടിച്ചു.... ""അവൾക്ക് പോണം ന്ന് തോന്നുമ്പോ പൊക്കോട്ടെ മോളെ......ഒരു ജീവിതത്തിന്റെ ബാക്കി പത്ര...ഇപ്പോ ഈ കാണുന്ന കൃഷ്ണ ...... ഇനിയുള്ള ജീവിതം എന്ത് തന്നെയായാലും അതില് മുൻപന്തിയിൽ നിൽക്കാൻ പോകുന്നത് അവളുടെ തീരുമാനങ്ങൾ തന്നെയാണ് ...... """ ""തുടങ്ങി... ഈ അമ്മയുടെ അവിടേം ഇവിടേം തൊടാത്ത സംസാരം.. അമ്മ പറഞ്ഞത് കൊണ്ടു മാത്രാ ഞങ്ങൾ പ്രിയേച്ചിയെ കുറിച്ചുള്ള വിവരങ്ങളൊന്നും തിരക്കാത്തത്... ശെരിക്കും എന്ത മ്മേ.... ചേച്ചിക്ക് പറ്റിയത്...

ആ കുഞ്ഞുങ്ങളുടെ അച്ഛനാരാ.....???.......""" വാചാലമായ് മാളു പറഞ്ഞു തീർന്നതും ദേവമ്മ കണ്ണുരുട്ടിയൊന്ന് അവളെ തന്നെ നോക്കി .... അത് കണ്ടപ്പോൾ മാളു ചെറുതായ് വിളറിയ ചിരി ചിരിച്ചു..... ""അല്ല.... എന്നൊക്കെ ചോദിക്കണം ന്നുണ്ട്....പക്ഷെ എനിക്കറിയാലോ എന്റെ അമ്മ.. അ... അതൊന്നും പറയില്ലാന്നു...എനിക്കറിയാം... സുന്ദരി അമ്മ.... """ ""മതി... മതി... സോപ്പിങ് ഒക്കെ . ഇനി വല്ലതും ചോദിച്ചാൽ നല്ലത് രണ്ട് തരും ഞാൻ ...... """ ദേവമ്മ കൈ വീശി അടിക്കാൻ നോക്കി...പക്ഷെ അപ്പോഴേക്കും മാളു ഓടി മറഞ്ഞിരുന്നു........ "മഴവിൽ കൊമ്പത്തുഞ്ഞാലാടാം തലയും കുത്തി മറിഞ്ഞീടാം💃.... നാൽവർ സംഘം എത്തുന്നിടമോ ഈ ബനാന ഐലന്റ്... ഈ ബനാന ഐലന്റ്.... റ്റു റ്റു റ്റൂ റ്റു...... ഹാപ്പി കിഡ്.... റ്റു... റ്റു... റ്റു റ്റു റ്റു റ്റു റ്റു റ്റു സൂപ്പർ കിഡ്..... """" ""ന്റെ മാളു..... എന്തോന്നെടി ഇത് ..... """"" മുറിയിലേക്ക് കയറി വരുന്ന മീനു ചോദിച്ചു.... കുഞ്ഞുങ്ങളുടെ അടുത്തിരുന്നു കൈ പിടിച് തൊണ്ട പൊട്ടുമാറു പാട്ട് പാടുകയായിരുന്നു അവൾ...അടുത്തായി കൃഷ്ണയും ഇരിപ്പുണ്ടായിരുന്നു.......

"""പുത്തനുടുപ്പൊക്കെ ഇട്ട് സുന്ദരികളായല്ലോ എന്റെ ആമിയും ലച്ചുട്ടീം....അപ്പോ നമുക്ക് പാട്ട് പാടണ്ടേ അല്ലെ വാവുസേ........ ല്ലെ .. വേണ്ടേ.... """" മാളു വീണ്ടും കളിപ്പിക്കുവാൻ തുടങ്ങി...... കൃഷ്ണ അപ്പോഴും ഒരു ചിരിയാലെ അതൊക്കെ നോക്കി കാണുകയായിരുന്നു.. """ദേ.... എഡി.... ആാാ പയ്യൻ വന്നിട്ടുണ്ട്.... പാലെടുത്തു കൊടുക്ക്....... """"" അടുക്കളയിൽ നിന്നും ദേവമ്മ വിളിച്ചു പറഞ്ഞത് കേട്ടതും മീനു പോകാനൊരുങ്ങി.... ""എഡി... ഞാൻ കൊണ്ടോയി കൊടുത്തോളാം... "" മറിച്ചൊരു ഉത്തരത്തിനു കാത്തു നിൽക്കാതെ മാളു അപ്പോഴേക്കും എഴുന്നേറ്റ് പോയിരുന്നു...... ""ഇതെന്താ ഇത്ര ധൃതി...... അവൾക്കിപ്പോ..."" കൃഷ്ണ ചോദിച്ചു... ""അതൊക്കെ ഉണ്ട് പ്രിയേച്ചിയേ....... 😌" ഒന്നാക്കി പറയുകയായിരുന്നു അവൾ........ 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 നേരം കുറച്ചു കഴിഞ്ഞപ്പോഴേക്കും ദാസനും നളിനിയും എത്തി...... കുറേ പുത്തനുടുപ്പിന്റെ കവറുകളെല്ലാം കയ്യിൽ കരുതിയായിരുന്നു അദ്ദേഹം വന്നത്.... വണ്ടിയുടെ ശബ്‌ദം കാതിൽ വന്നലച്ചപ്പോഴേ കൃഷ്ണ പുറത്തേക്ക് ഇറങ്ങി വന്നിരുന്നു.......

വീണ്ടും എന്തിനോ എന്നാ പോലെ ഋഷിയേ തിരഞ്ഞു.... പിന്നെ വീണ്ടും മിഴികൾ നിറഞ്ഞു....... പിന്നെയും പിന്നെയും തന്നെ വേണ്ടാത്തവനെ ഇങ്ങനെ ഓർത്തിരിക്കുന്നതെന്തിനാ കാത്തിരിക്കുന്നതെന്തിനാ.... അയാൾ ചെയ്ത തെറ്റിന്റെ നോവ് അനുഭവിച്ചിട്ടും വീണ്ടും തേടുന്നതെന്തിനാ......... മനസ്സിൽ ഓർത്തു കൊണ്ടിരുന്നു... ഓരൊ നിമിഷവും വിചാരിക്കും അവനെ പിരിഞ്ഞു കഴിഞ്ഞെന്ന്... പക്ഷെ അവന്റേതായ രണ്ട് കുഞ്ഞു മുഖങ്ങൾ കാണുമ്പോൾ... അവർക്ക് അച്ഛനെന്ന് പറഞ്ഞു കാട്ടികൊടുക്കാൻ അവന്റെ സാമീപ്യം വേണമെന്ന് ആഗ്രഹിക്കുമ്പോൾ..., മനസിൽ വീണ്ടും കല്ലെടുത്തു വച്ചത് പോലെ ആകും... അവ ഭാരങ്ങളാൽ വല്ലാതെ നോവിക്കും....പക്ഷെ ഇപ്പോ പൂർണ ബോധ്യമായ്... അയാൾക്ക് ഒന്നും വേണ്ട.. മക്കളെ പോലും വേണ്ട...... അവന്റെ സ്വാർത്ഥതയ്ക്ക് വേണ്ടി മാത്രം കെട്ടി ചമഞ്ഞാടിയ ജീവിതമായി പോയി തന്റേത് ""ശ്ശേ.. "" അത് പോലൊരുവനെ വീണ്ടും തേടുമ്പോൾ സ്വയം പുച്ഛിക്കാൻ തോന്നി കൃഷ്ണക്ക് ... കൃഷ്ണ ഒരു നിമിഷം നളിനിയമ്മയേ തന്നെ നോക്കി.... അവരുടെ മുഖത്തു മുന്പത്തെതിനേക്കാൾ ക്ഷീണം പിടിച്ചതായി തോന്നുന്നുണ്ടായിരുന്നു .... ""കുഞ്ഞുങ്ങളെന്ത്യെ... ഉറങ്ങുവാണോ """ ദാസഛൻ കവറുകൾ അവളെ ഏൽപ്പിച്ചു കൊണ്ട് ചോദിച്ചപ്പോഴായിരുന്നു സ്ഥലകാല ബോധം വീണ്ടെടുത്തത്......

""അല്ല... ഉണർന്നിട്ടുണ്ട്.. കളിക്ക്യാ.... """ പെണ്ണൊന്നു ചിരിക്കാൻ ശ്രമിച്ചു... ദേവമ്മ അകത്തേക്ക് ക്ഷണിച്ചപ്പോൾ നളിനിയമ്മയും ദാസഛനും ഉമ്മറത്ത് നിന്നും അകത്തേക്ക് കയറി ചെന്നു...... അത്ര വലിയ കാര്യമായൊന്നും നൂല്കെട്ട് ചടങ്ങുകൾ ഉണ്ടയില്ലായിരുന്നു .... പുറത്തു നിന്നും ദാസനും നളിനിയും മാത്രമായിരുന്നു വന്നിരുന്നത്.....കത്തിച്ചു വെച്ച വിളക്കിനരികിലായി കൃഷ്ണ കുഞ്ഞുങ്ങളെയും ചേർത്തിരുന്നു... ദാസഛനായിരുന്നു കവറിൽ നിന്നും അരഞ്ഞാണങ്ങൾ എടുത്തതും ആമി കുട്ടീടേം ലച്ചുടേം അരയിൽ കെട്ടി കൊടുത്തതും ....... വർണ്യ കൃഷ്ണ....വേദ്യ കൃഷ്ണ.... രണ്ട് പേരുടെ ചെവിയിലും നാമം ഉരുവിട്ടു...... """എല്ലാർക്കും ഇഷ്ടായില്ലേ പേര്.....ഞാൻ അന്നേ മനസ്സിൽ കണ്ട് വച്ചതാ... "" അയാളൊന്ന് കൃഷ്ണയേ തന്നെ നോക്കി... ""അതെന്താ... എന്റെ പേര് ചേർത്ത് വച്ചത്"" അവൾ ചോദിച്ചു.. ""അങ്ങനെ മതി.... എല്ലാരും അച്ഛന്റെ പേര് ചേർത്തല്ലെ കുഞ്ഞുങ്ങൾക്ക് പേരിടുന്നത്... നമുക്കൊന്ന് മാറ്റി പിടിച്ചേക്കാം....ഒരു വെറൈറ്റിക്ക്..... അല്ലേ.... "" കേട്ടപ്പോൾ എല്ലാരും മനസറിഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു..

എങ്കിലും ആ പറഞ്ഞത് നളിനിക്കൊട്ടും ബോധിച്ചില്ലെന്ന പോലെ അവർ മുഖം കറുപ്പിച്ചു നിൽക്കുകയായിരുന്നു ചെയ്തത് ... പക്ഷെ ഉള്ളിലെ നോവെല്ലാം വേദനിപ്പിക്കുമ്പോഴും പറയുന്ന വാക്കുകളിൽ പോലും സ്വയം സന്തോഷം കണ്ടെത്തുകയായിരുന്നു ദാസ്... മകനെ ഓർത്ത് നീറുമ്പോഴും കൃഷ്ണയേ ചിരിച്ചു കാണാൻ മാത്രമായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത്...അതിന് വേണ്ടിയുള്ള പരിശ്രമത്തിലും.... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 ""ദാസേട്ടൻ പറഞ്ഞത് അനുസരിച് ഇത് തന്നെയാണെന്ന് തോന്നുന്നു വീട്..... നീ വണ്ടി അകത്തേയ്ക്ക് കയറ്റ് ഹൃതേഷേ ..... """ അന്നമ്മ അവനോട് പറഞ്ഞപ്പോൾ അവൻ വീട്ടുമുറ്റത്തേക്ക് വണ്ടി കയറ്റി.... ""ആ... ദേ അത് ദാസ് അങ്കിളിന്റെ വണ്ടിയ... അപ്പോ ഇത് തന്നെയാ കൃഷ്ണ ഇപ്പോ താമസിക്കുന്ന വീട്..... """ പറഞ്ഞു കൊണ്ടവൻ മുറ്റത്തേ ഒരു സൈഡിലായി കാർ ഒതുക്കി വച്ചു.... ഒന്ന് ശങ്കിച്ചു കൊണ്ട് അകത്തേക്ക് കയറി പോകുമ്പോൾ അന്നമ്മ ചുറ്റുമൊന്നു നോക്കി..... ഒരു നിമിഷം കൃഷ്ണയേ കണ്ടതും ആ മുഖത്തു ചിരി വിരിഞ്ഞു...സ്വീകരണ മുറിയിലായ് എല്ലാവരും തന്നെ ഉണ്ടായിരുന്നു...... ദേവമ്മയ്ക്ക് ദാസഛനായിരുന്നു അന്നമ്മയേ പരിചയപെടുത്തി കൊടുത്തത്...... പക്ഷെ അവരെ കുറിച്ച് കൂടുതലൊന്നും വിവരിച്ചു കൊടുത്തിട്ടുണ്ടായിരുന്നില്ല........

"""മോള് ഒന്ന് തടിച്ചിട്ടുണ്ടല്ലോ ....കാണാൻ ഇപ്പോ കുറച്ച് പ്രസരിപ്പൊക്കെ വന്നിട്ടുണ്ട്...""" മുറിയിൽ അവർ മാത്രമുള്ളപ്പോഴായിരുന്നു അന്നമ്മ പറഞ്ഞത് . അവർ കൃഷ്ണയുടെ മുഖത്ത് കൂടി വിരലോടിച്ചു.... ""ഇനീം കഴിഞ്ഞതൊന്നും ഓർത്ത് സങ്കടപ്പെടാൻ പാടില്ലാട്ടോ..... ഒത്തിരി നൊന്ത് ജീവിച്ചില്ലേ.... ഇനി നോവാതെ പിടിച്ചു നിൽക്കാൻ പഠിക്കണം... അത്ര മാത്രം ചിന്തിച്ചാൽ മതി.. ല്ലെ ഹൃതേഷേ "" അവനോട് ചോദിച്ചപ്പോൾ ഫോണിൽ കുത്തികൊണ്ട് ഒരു കണ്ണാൽ അവളെ വെറുതെ നോക്കുക മാത്രം ചെയ്തു ഹൃതേഷ്... പിന്നെ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി.... """അവനങ്ങനെയാ... ഞാനാണേൽ ആരോട് എന്ത് പറയുമ്പോഴും... അല്ലേ ഹൃതേഷേ.. അല്ലേ ഹൃതേഷേ എന്ന് ചോദിച്ചോണ്ട് നിക്കും... അതവന് പിടിക്കില്ല..... ഇറങ്ങി പോയത് കണ്ടില്ലേ ....... """ അന്നമ്മയുടെ മുഖത്തു ചിരി വിരിഞ്ഞു..... ""യ്യൊ.... ഞാൻ ഒരു കാര്യം മറന്നു.... """ ഞെട്ടി പറഞ്ഞതും അന്നമ്മ ബാഗിൽ നിന്നും ഒരു പൊതി എടുത്തു തുറന്ന് സ്വർണ വളകൾ കുഞ്ഞുങ്ങളുടെ കയ്യിൽ അണിയിച്ചു കൊടുത്തു..... ""ഈ അമ്മമ്മടെ മുത്ത് മണികൾക്കാട്ടോ...""

ആ മിഴികളിൽ ഈറനണിഞ്ഞു... """ദേ ഈ ഡ്രസ്സ്‌ എങ്ങനെ ണ്ട്...? ഞാൻ ഇഷ്ടപ്പെട്ടു വാങ്ങിച്ചതാ.....പിന്നെ നിനക്ക് കുറച്ച് ഡ്രെസ്സും കാര്യങ്ങളൊക്കെ ഈ പാക്കറ്റിൽ ഉണ്ട്....ഇവിടെ എന്തേലും പ്രശ്നം തോന്നിയാൽ അങ്ങോട്ട് വരാൻ മടിയൊന്നും വേണ്ട കേട്ടല്ലോ..പി ജി പകുതിക്ക് ഇട്ടേക്കുവല്ലേ ....ഒരഞ്ചാറു മാസം കഴിഞ്ഞാൽ വീണ്ടും പഠിക്കാൻ പൊക്കോണം . """" ""എന്തിനാ ... നിങ്ങളെല്ലാരും എന്നേം മക്കളേം ഇങ്ങനെ സ്നേഹിക്കുന്നെ.... ന്നിട്ടും എനിക്കൊന്ന് സന്തോഷിക്കാൻ പറ്റുന്നില്ലല്ലോ.... എപ്പഴാ എല്ലാം മറന്നൊന്ന് ജീവിക്കാൻ കഴിയുക ....""" ""കഴിയും മോളെ.. എല്ലാം കലങ്ങി തെളിയും.... ഈ മക്കൾ ഒരുവിധം വളരട്ടെ .. അത് വരെ പിടിച് നിൽക്ക്.... പിന്നെ സ്വന്തം കാലിൽ നിക്കാൻ നീ തന്നെ പഠിച്ചോണം.." അന്നമ്മ കൃഷ്ണയ്ക്ക് എല്ലാ ഉപദേശവും നൽകി..... ഒടുക്കം ദാസഛനും നളിനിയമ്മയും അന്നമ്മയുമൊക്കെ യാത്ര പറഞ്ഞു അവിടെ നിന്നും പോയപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത സങ്കടം തോന്നുന്നുണ്ടായിരുന്നു...എല്ലാവരും സ്നേഹം കൊണ്ട് മൂടുന്നു... എന്നിട്ടും മനസമാധാനം ഇല്ലാത്തത് എന്ത് കൊണ്ടെന്ന് മാത്രം അവൾക്ക് പിടികിട്ടിയിരുന്നില്ല

. 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 തിരികെ പോകും വഴി ദാസഛനും നളിനിയമ്മയും ഋഷിയേ കാണുവാൻ കൂടി ചെന്നിട്ടുണ്ടായിരുന്നു .... പഴേതിനേക്കാളും കുറച്ചു ഭേദമായിരുന്നു അവന്റെ അവസ്ഥ.... എങ്കിലും അവരോടൊന്നും അത്ര അടുപ്പമവൻ കാട്ടിയില്ല.......... ""മോനെ ഋഷി..... ഈ അമ്മയോട് ഒന്ന് മിണ്ടെടാ.... എന്തിനാ ഈൗ ദേഷ്യം.... """ ഋഷിയുടെ മുഖം കൈ കുമ്പിളിൽ എടുത്ത് സംസാരിക്കുവാൻ നളിനിയമ്മ ശ്രമിച്ചതും അവൻ തട്ടി മാറ്റി......പിന്നെ മുറിയുടെ ഒരു കോണിലേക്കായ് നടന്നു നീങ്ങി......അപ്പോഴും ദേഷ്യത്തോടെ ദാസ്നെ നോക്കുകയായിരുന്നു നളിനി.... ""നിങ്ങള എല്ലാത്തിനും കാരണം... സ്വന്തം മോനേക്കാൾ സ്നേഹമല്ല അവളോട്.... ഹും.."" അറപ്പും പുച്ഛവും നിറച്ചവർ പറഞ്ഞു..... ദാസ് കേട്ടു കേട്ടില്ലെന്ന മട്ടിൽ ഡോക്ടറേ കാണുവാൻ ചെല്ലുകയായിരുന്നു ചെയ്തത് ...... അയാളുടെ ആധി ആരും തിരിച്ചറിയുന്നുണ്ടായിരുന്നില്ല.... എങ്കിലും അതിലൊന്നും യാതൊരു പരിഭവവും അയാൾക്ക് തോന്നിയില്ലതാനും...... ""ഋഷി ക്ക് മാറ്റമുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടെന്ന് പറയാൻ പറ്റും... പക്ഷെ ചെയ്ത തെറ്റുകൾ തിരിച്ചറിഞ്ഞു വരുമ്പോൾ ഒരു തരം വിഭ്രാന്തി മനസിനെ പൊതിയും ...... ഇപ്പോഴുള്ള മൂകതയും അത് കൊണ്ടാവാം.......എങ്കിലും പേടിക്കണ്ട നമുക്ക് കുറച്ച് നാൾ കൂടി നോക്കാം.... """ ഡോക്ടറുടെ വാക്കുകൾ പ്രതീക്ഷ ഉറ്റു നോക്കുവാനെ ദാസ്ന് കഴിയുന്നുണ്ടായിരുന്നുള്ളു.....അവന്റെ വരും മാറ്റങ്ങളെ കുറിച്ചോർത്ത്‌ ആധി അപ്പോഴും പടർന്നു കയറുന്നുണ്ടായിരുന്നു.........….. തുടരും………..

മിഴികളില്‍ : ഭാഗം 20

Share this story