മിഴികളിൽ: ഭാഗം 24

mizhikalil novel

എഴുത്തുകാരി: മാനസ ഹൃദയ

ഒരു തവണയവൻ കുഞ്ഞിന്റെ കയ്യിൽ പിടിച്ചു......കൊഞ്ചിച്ചു കൊണ്ട് മെല്ലെ വിടുവിക്കുവാൻ ശ്രമിച്ചതും അറിഞ്ഞോ അറിയാതെയോ കൃഷ്ണയുടെ ദേഹത്ത് കൂടി തൊട്ടു. അപ്പോഴും ഹൃതേഷിന്റെ മനസ്‌ പൊള്ളി മറിയുന്നുണ്ടായിരുന്നു..... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 ""ഋഷി വന്നിട്ട് ഒരാഴ്ച്ച ആവാറായില്ലെ ..... ചോദിക്കുന്നതിനും പറയുന്നതും ഉത്തരം തരും എന്നല്ലാതെ എന്നോട് അവൻ അത്ര സ്നേഹത്തിലൊന്നും സംസാരിക്കുന്നില്ലല്ലോ ദാസേട്ട ..... "" നളിനിയുടെ പരിഭവം പറച്ചിൽ കേട്ട് കഴിച്ച് കൊണ്ടിരിക്കുന്ന ഭക്ഷണം ബാക്കി വച്ച്കൊണ്ട് ദാസ് എഴുന്നേറ്റു. ""ഞാൻ പറയണത് വല്ലതും ദാസേട്ടൻ കേൾക്കുന്നുണ്ടോ """ പിന്നാലെ ചെന്ന് തോർത്ത്‌ നൽകി വീണ്ടും ചോദിച്ചപ്പോൾ... കൈ തുടച്ചു കൊണ്ടയാൾ തറപ്പിച്ചു നോക്കുന്നുണ്ടായിരുന്നു . """പക്ഷെ എന്നോട് മുൻപത്തെതിനേക്കാൾ സ്നേഹത്തിലാ അവൻ...ഇനി നീയായിട്ട് അതൊന്നും നശിപ്പിക്കരുത്... കേട്ടല്ലോ """ ""ഹ്മ്മ്..... എനിക്കറിയാം.. അവന് കുഞ്ഞുങ്ങളെ കാണാത്തതിനെ ആധിയാ... അതെങ്ങനെയാ ഈ വീട്ടിൽ അന്തസോടെ വളരേണ്ട കുഞ്ഞുങ്ങളെ അല്ലേ ഏതോ ഒരുത്തീടെ വീട്ടിൽ കൊണ്ടിട്ടിരിക്കുന്നെ...... അവരെന്താ എന്റെ പേര മക്കളല്ലേ..... ""

""അത് പോലെ കൃഷ്ണ നിന്റെ മരുമോളാണല്ലോ.... എങ്കിൽ പിന്നെ നീ പോയി ഇങ്ങോട്ടേക്ക് വിളിച്ചോണ്ട് വാ "" ""അയ്യടാ... ആ പൂതിയങ്ങു മനസ്സിൽ വച്ചാൽ മതി....ആ കൊച്ചുങ്ങളെ ഇങ്ങു കൊണ്ടുവരണം... അവൾക്ക് എന്താ വേണ്ടേന്ന് വച്ചാ അത് കൊടുത്ത് ഒഴിവാക്കുക....... എന്റെ മോന് അവളെക്കാൾ നല്ല പെണ്ണ് കിട്ടും.."''"" പറഞ്ഞു കഴിഞ്ഞപ്പോഴേക്കും മുഖം കറുപ്പിച്ചു നോക്കുന്ന ദാസിനെ കണ്ടപ്പോൾ പതുങ്ങി നില്ക്കുകയായിരുന്നു അവർ. ""നിനക്കെന്താ അവളോടിത്ര ദേഷ്യം നളിനി... അതിന്റെ ആവശ്യം എന്താ... ആ പെണ്ണ് നിന്നോട് എന്ത് തെറ്റാ ചെയ്തത്... ഹ്..? '""" """എനിക്കിഷ്ടല്ല.... അവള് കാരണ എന്റെ മോന് പ്രാന്ത് വന്നത്......""" """ഒരൊറ്റ വീക്ക് വച്ചങ്ങു തന്നാലുണ്ടല്ലോ......എന്നെ കൊണ്ട് അധികം പറയിപ്പിക്കണ്ട.....എനിക്ക് തെറ്റ് പറ്റി പോയി... നിന്നെയായിരുന്നു ആദ്യം ആ ഭ്രാന്താശുപത്രിയിൽ കൊണ്ടിടേണ്ടിയിരുന്നത്..... """ അവളോട് ഇനിയും സംസാരിച്ചാൽ വല്ലതും പറഞ്ഞു പോവുമെന്നോർത് അയാൾ ഒഴിഞ്ഞു മാറി പിറു പിറുത്തു... അപ്പോഴും നളിനിക്ക് വലിയ മാറ്റമൊന്നും ഉണ്ടായിരുന്നില്ല......... ""എന്റെ മോന് തന്നെയാ കുഞ്ഞുങ്ങളുടെ അവകാശം... അങ്ങനെ ഇപ്പോ ഇവിടുത്തെ ചോര കണ്ട വീട്ടിൽ വളരേണ്ട """

നിഘൂടമായി ചിന്തിച്ചു കൂട്ടി കൊണ്ട് കഴിച്ച് വച്ച പത്രവുമെടുത്തു അടുക്കളയിലേക്ക് പോകുമ്പോൾ ഓരൊ കുതന്ത്രങ്ങളും മെനഞ്ഞു..... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 ""എന്താണ് മാളൂസ്... ഇത് വരെ നിന്നെ കാണാത്ത ആളൊന്നും അല്ലല്ലോ പെണ്ണ് കാണാൻ വരുന്നത്..... പിന്നെന്തിനാ ഇത്ര ഒരുക്കം......" കളിയാക്കി കൊണ്ടായിരുന്നു മീനുവിന്റെ സംസാരം.... ""എന്റെ മീനു... വിട്ടേക്ക്... അവള് ആശിച്ചു മോഹിച്ചു കാത്തിരുന്ന ദിവസല്ലേ ഇത്... ഒരുങ്ങിക്കോട്ടേന്നെ.... """ കൃഷ്ണ സപ്പോർട്ട് ചെയ്ത് സംസാരിച്ചു. ""ഉം... ഉം.. പ്രിയേച്ചി ഇവിടെ വന്ന് നിന്നതിൽ ഏറ്റവും ലാഭം മാളുനാ....അതോണ്ടാണല്ലോ ഇപ്പോ ഗിരിയേട്ടന്റെ മുന്നിൽ ഒന്ന്കൂടി പെണ്ണ് കാണാൻ നീക്കാനുള്ള ഭാഗ്യം ഉണ്ടായത്... "" "അതേടി... ആാാ ക്രെഡിറ്റ്‌ എന്റെ പ്രിയേച്ചിക്ക് തന്നെയാ..... ഏട്ടൻ സമ്മതിക്കും ന്ന് സ്വപ്നത്തിൽ പോലും ഞാൻ കരുതീട്ടുണ്ടായിട്ടില്ല... ഹോ... ഇപ്പോ എന്തോരം ആശ്വാസായിന്ന് അറിയോ """ തൊഴുകയ്യാലെയവൾ മേലോട്ട് നോക്കി പറയുമ്പോൾ കൃഷ്ണയും മീനുവും ചിരിയടക്കി.. ""മ്മ്.... പെണ്ണേ പെണ്ണേ നിൻ കല്യാണമായി...... പൊന്നും... മിന്നും.... """ മീനു പാടിക്കൊണ്ടിരിന്നു...

അപ്പോഴേക്കും ഗിരിയും കൂട്ടരും വരുന്നുണ്ടായിരുന്നു.... ജനലഴികളിലൂടെ ഒരു തവണ കൂടി നോക്കി കൊണ്ടവൾ വീണ്ടും മൂളി പാട്ട് തുടർന്നു ..... ""ദാ... വരുന്നു മോളെ നിന്റെ ചെക്കൻ 🙈"" ""പോടീ """ അവള് കൊഞ്ഞനം കുത്തി ചിരിച്ചു..... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 ""അവർക്കിനിയിപ്പോ എന്ത് സംസാരിക്കാനാ.....പരസ്പരം അറിയാലോ... അല്ലേ ഗിരി "" ഗിരിയുടെ അമ്മാവനായിരുന്നു ചോദിച്ചത്... "ഉവ്... " അവൻ ഉത്തരം നൽകി..... ""ഇനി ഇപ്പോ എന്താ വേണ്ടേ ...വിവാഹം വാക്കാലെ പറഞ്ഞു വെച്ച് നീട്ടണ്ടാ എന്നാണ് എന്റെ ഒരിത് . പെട്ടെന്ന് തന്നെ നടത്താം അല്ലേ.. ദേവിക്ക് എന്താ അഭിപ്രായം """" ""രണ്ടീസം കഴിഞ്ഞാൽ അനുട്ടൻ വരും.... ആകെ ഒരു മാസത്തെ ലീവെ അവനുള്ളു.. അതിന് മുന്നേ വേണം ന്നാ വിളിച്ചപ്പോ പറഞ്ഞത്....... """ അത് കേട്ടപ്പോൾ ഉള്ളിൽ കുളിർ മഞ്ഞു പെയ്ത അവസ്ഥയിലായിരുന്നു മാളു...... ""അമ്പടി കള്ളി... കോളടിച്ചല്ലോ... """ അകത്തെ ജനലിൽ കൂടി ഇറയത്തേക്ക് നോക്കി മീനു പിറു പിറുപിറുത്തപ്പോൾ കൃഷ്ണ അവളുടെ കയ്യിൽ പിച്ചി കൊണ്ട് മിണ്ടാതിരിക്കാൻ ആംഗ്യം കാണിച്ചു....

""ഇനിപ്പൊ വൈകിച്ചിട്ട് കാര്യുല്ലല്ലോ... അവരുടെ ഇഷ്ടം എന്താന്ന് വച്ചാ നടക്കട്ടെ....... അനുട്ടൻ ഉള്ളപ്പോ വേണം ന്നെ എനിക്കുള്ളൂ...... """ ""മ്മ്മ്... ആയിക്കോട്ടെ.... എന്നാൽ വരുന്നാഴ്ച ആ കണിശനെ പോയി കണ്ട് നല്ലൊരു തീയതി അങ്ങ് കണ്ടേക്കാം.... അപ്പോ പിന്നെ ഞങ്ങൾ ഇറങ്ങട്ടെ ...""" ""ഹാ..ന്നാ പിന്നെ ആയിക്കോട്ടെ... "" തലയാട്ടി ദേവമ്മ പറഞ്ഞു. അത് കേട്ടപ്പോഴേക്കും വന്നവർക്ക് ചായയും കൊടുത്ത് അകത്തു ഒളിച്ചിരുന്ന മാളു മെല്ലെ പുറത്തേക്ക് വന്നിരുന്നു .... ഗിരി പോകുന്നത് നോക്കി മന്ദഹസിച്ചു.....അവളുടെ സ്വപ്നം സാക്ഷാൽകരിക്കാൻ പോവുന്നതിന്റെ സന്തോഷം കണ്ണുകളിൽ പ്രകടമായി....... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 """ഋഷി നീയൊന്ന് പുറത്തേക്കൊക്കെ ഇറങ്... എന്തിനാ വീട്ടിൽ തന്നെ ചടഞ്ഞിരിക്കുന്നെ..... കേട്ടപ്പോൾ ടിവി കാണുന്നതിൽ നിന്നും ശ്രദ്ധ തിരിച്ചു കൊണ്ട് ഋഷി അയാളെ സാകൂതം വീക്ഷിച്ചു.... ദാസ് സോഫയിൽ അവന്റെ അരികിലായി ഇരുന്നു ... "ഒരു സുഖമില്ല ....എനിക്ക് ലണ്ടനിലേക്ക് തിരിച്ചു പോണം ന്ന് തോന്നുവാ... ഇവിടം മടുത്തു....... ജോലിക്ക് കയറണം.. ബാങ്ക് ബാലൻസ് ഒക്കെ ഏതാണ്ട് കമ്മിയായി ......

"""" പറഞ്ഞു കൊണ്ടിരിക്കെ ടിവിയുടെ ശബ്ദം കുറച്ചു വച്ചു...... ""അപ്പോ നീ കൃഷ്ണയെ കാണാൻ ചെല്ലുന്നില്ലെ ഋഷി..... നിനക്ക് ഇനിയവരെ വേണ്ടെ?? """ പരിഭ്രമത്തോട് കൂടി ചോദിച്ചപ്പോൾ കുറേ നേരമവൻ ഉത്തരമില്ലാതിരുന്നു...... """ ഋഷി....ചിലപ്പോ അവളും നിന്നെ കാത്തിരിക്ക്യ ആയിരിക്കും....ആ കുഞ്ഞുങ്ങൾക്ക് അച്ഛന്റെ സ്നേഹം നിഷേധിക്കരുത് മോനെ """ ""ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല ഛ... പക്ഷെ ... അവള്...അവളെന്നെ സ്വീകരിക്കില്ല.... ചിലപ്പോ എന്റെ മക്കളെ പോലും കാട്ടി തരില്ല.... എനിക്ക് ആ നിമിഷത്തെ പറ്റിയൊന്നും ഓർക്കാൻ കൂടി വയ്യാ .. അത് കൊണ്ടാ ഞാനിപ്പോഴും കാണാൻ ചെല്ലാത്തത്......ലണ്ടനിലേക്ക് തിരിച്ചു പോയാൽ ഏറെ കുറേയെല്ലാം മറക്കാലോ." ഋഷിയുടെ മിഴികൾ തുളുമ്പി നിന്നു..... "" ആദ്യം മക്കളെയും ഭാര്യയെയും നിന്റേത് മാത്രമാക്കി നീയൊന്നു സ്നേഹിക്ക്....എന്നിട്ട് എവിടാന്ന് വച്ചാൽ പൊയ്ക്കോ...... "" ദാസഛൻ തറപ്പിച്ചു പറഞ്ഞു. ""അതേയ് ... ആ കുഞ്ഞുങ്ങളെ ഇങ്ങോട്ട് കൊണ്ട് വരണം... ഇനി അഥവാൽ നിനക്ക് അവളെ വേണ്ടേൽ എന്തേലും കൊടുത്ത് ഒഴിവാക്ക് """ ഋഷിയും ദാസഛനും സംസാരിക്കുന്നതിന് ഇടയിൽ ചെന്നായിരുന്നു നളിനിയമ്മ പറഞ്ഞത് ...... സാരിയുമുടുത്തു ഒരുങ്ങി നിൽക്കുന്ന അവരെ ദാസ് കൺ മിഴിച്ചു നോക്കി.....

""നീ ഇതെവിടെക്കാ കെട്ടി ഒരുങ്ങി പോകുന്നെ... """ ""എനിക്ക് ബാങ്കിൽ പോകണം.....""" ""എങ്കിൽ പിന്നെ പൊ.....കാര്യങ്ങൾ ഞങ്ങൾ സംസാരിച്ചോളാം... നല്ല അഭിപ്രായം വല്ലതും പറയാനുണ്ടെൽ നിനക്ക് പറയാം... കുത്തി തിരുപ്പാക്കാനാണേൽ അതിന് വെച്ച വെള്ളം അങ്ങ് മാറ്റി വച്ചേക്ക്.. അന്ന് കിട്ടിയത് ഓർമ്മ ഉണ്ടല്ലോ.. കരണം നോക്കി ഒന്നു തരും...... """ ""എന്റെ മോന്റെ സന്തോഷാണ് എനിക്ക് വലുത്... ഞാൻ അതേ നോക്കു...അതിനി ആര് തല്ലിയാലും ഇല്ലെങ്കിലും... """ ദേഷ്യം നിറച്ചു പറഞ്ഞു കൊണ്ട് നളിനി കടന്ന് പോയി.... ""എന്തിനാ ഇപ്പോ അമ്മ ബാങ്കിൽ പോകുന്നെ """ ഋഷി സംശയത്തോടെ ചോദിച്ചപ്പോൾ കൈയി മലർത്തി കാണിച്ചു ദാസഛൻ.... ""അത് വിട്.... നളിനിക്കിപ്പോൾ കൃഷ്ണയോട് ദേഷ്യം പോലെയാ.... നിനക്ക് അവളെ ഇഷ്ടമല്ലെന്ന് വച്ചാണ് നളിനിയുടെ ഈ സംസാരമൊക്കെയും...അവളെ എങ്ങനെ നന്നാക്കി എടുക്കാനാ ഞാൻ.... നീ ഒന്നു സംസാരിച്ചു നേരെയാക്കാൻ ശ്രമിക്കണം.. ""പിന്നെ ഋഷി.... വിളിച്ചു കൊണ്ട് അവന്റെ കയ്യിൽ ചേർത്തു പിടിച്ചു ദാസച്ചൻ.. ""നീ പോയി കാണണം കൃഷ്ണയെയും കുഞ്ഞുങ്ങളെയും...എന്നിട്ട് അവരോടൊപ്പം കുറച്ച് നാൾ കൂടി ഇവിടെ താമസിക്ക്..അതിന് ശേഷം തിരിച്ചു പോകുന്ന കാര്യമൊക്കെ ആലോചിച്ചാൽ മതി......

ഇത്ര വരെയും ഒരു കുഴപ്പവും കൂടാതെ മൂന്ന് പേരെയും ഞാൻ കൊണ്ട് നടന്നു... ഇനി നീയാണ് അവർക്കുള്ള തുണ..."" ദാസഛൻ വാചകങ്ങളിൽ ലയിച്ചു പോയവൻ ആാാ കൈകളിൽ പിടിച്ചു കരഞ്ഞു... ""എങ്ങനെ നന്ദി പറയണം ഞാൻ.... ഈ ഋഷി കയ്യൊഴിഞ്ഞപ്പോഴും, വാക്കുകളാൽ കുത്തി നോവിച്ചപ്പോഴും അച്ഛനാ എന്റെ പെണ്ണിനെ ചേർത്ത് പിടിച്ചത്... അങ്ങനെ ചെയ്തില്ലായിരുന്നെങ്കിലോ.... എല്ലാവരും കൂടി ചവിട്ടി തേച്ച ജീവിതത്തെ ഓർത്ത് കൃഷ്ണ മനമുരുകി തീർന്നേനെ...... """ നെഞ്ചിൽ നിന്നും ഒഴുകി വരുന്ന ഋഷിയുടെ ആ വാക്കുകളിൽ ദാസഛന്റെ മനസ് നിറഞ്ഞു.... ""അതാണ് ഞാൻ പറഞ്ഞത്... എന്റെ കടമ ഞാൻ ചെയ്തു... ബാക്കിയൊക്കെ ഇനി നിന്റെ കയ്യിലാ... ഒരിക്കലും അവളെ വേദനിപ്പിക്കില്ലാന്ന് ഉറപ്പുണ്ടേൽ നീ പോയി അവളെ കാണ്‌... കൂടെ കൂട്ട്.... """ ആത്മ വിശ്വാസം നൽകിയപ്പോൾ അവന് പെണ്ണിനെയും കുഞ്ഞുങ്ങളെയും കാണാൻ മോഹമായി...എങ്കിലും അവൾ ക്ഷമിക്കുമോ ഇല്ലയോ എന്ന സങ്കോചം നില നില നിൽക്കുന്നുണ്ടായിരുന്നു.....................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story