മിഴികളിൽ: ഭാഗം 25

mizhikalil novel

എഴുത്തുകാരി: മാനസ ഹൃദയ

കുഞ്ഞുങ്ങൾക്ക് പാല് കൊടുത്ത് ഉറക്കിയ ശേഷം ആാാ കിടക്കിയിലേക്കായി കൃഷ്ണയും കുഞ്ഞുങ്ങളോടൊപ്പം ചേർന്നു കിടന്നു..... കുറച്ചു നേരം അവരെ തന്നെ നോക്കി.. ആമിയെ കാണാൻ അവളെ പോലെ തന്നെയാണ്‌ .... പക്ഷെ ലച്ചുടെ മുഖത്തു നോക്കുമ്പോൾ ഋഷിയെയായിരുന്നു അവൾക്ക് ഓർമ്മ വരുന്നുണ്ടായിരുന്നത്..... ""പാവം... എന്റെ മക്കളിതുവരെ അച്ഛന്റെ സ്നേഹം അനുഭവിച്ചില്ല......ഗർഭിണി ആയിരുന്നപ്പോൾ ഋഷിയെ ഞാൻ തന്നെ മനഃപൂർവം ഒഴിവാക്കിയതാണ് . എന്നാലും......" (ആത്മ ) ഓരോന്ന് ചിന്തിച്ചു കൊണ്ടിരിക്കെ മനസ്സിൽ മെല്ലെ ഋഷിയുടെ ഓർമകളും കടന്ന് വരുന്നുണ്ടായിരുന്നു ...എത്ര നോവുകളാണ് അവൻ സമ്മാനിച്ചതെന്ന് ഓർത്തെടുക്കുമ്പോൾ വല്ലാത്ത വെറുപ്പ് തോന്നി .... ""എന്റെ ആഗ്രഹം സാധിക്കാനുള്ള ഉപകരണമാണ് നീ...... """ ആ ശബ്ദം ഒന്നു കൂടി കാതുകളിൽ തുളഞ്ഞു കയറിയ പോലെ തോന്നിയപ്പോൾ അവളുടെ മനസും നെഞ്ചും ഒരു നിമിഷം പിടഞ്ഞു പോയി....ഒരു പൊട്ടിയെ പോലെ അവന്റെ സ്നേഹം വിശ്വസിച് ചേർന്ന് കിടന്ന നിമിഷങ്ങൾ ഹൃദയത്തെ വല്ലാതെ തളർത്തികൊണ്ടിരുന്നു...

""മോളെ കൃഷ്ണെ..... മക്കളെ ഉറക്കി കഴിഞ്ഞോ... നിന്നെ കാണാൻ നളിനിയമ്മ വന്നിട്ടുണ്ട് """ ദേവമ്മ വന്ന് പറഞ്ഞപ്പോഴായിരുന്നു ഓരോന്ന് ഓർത്തു കൊണ്ടിരിക്കുന്നതിൽ നിന്നും അവൾ മോചിതയായത്..... ""നളിനിയമ്മയോ? .... അച്ഛൻ വന്നില്ലേ """ ""ഇല്ലാ... ആ സ്ത്രീ മാത്രേ ഉള്ളു....നിന്നോട് സംസാരിക്കണം ന്ന് പറഞ്ഞു..... """ ദാസ് ഇല്ലാതെ നളിനിയുടെ ഒറ്റയ്ക്കുള്ള ഈ കടന്ന് വരവ് അത്ര നല്ലതിനല്ല എന്ന് കൃഷ്ണയ്ക്ക് തോന്നുന്നുണ്ടായിരുന്നു.... ""മ്മ്മ്.... "" ഒന്നു മൂളി മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ തുടിക്കുന്ന ഹൃദയം വിറ പൂണ്ടു....അവരുടെ ഉദ്ദേശത്തെ കുറിച്ചുള്ള ചെറിയ ധാരണ ഉള്ളത് കൊണ്ട് തന്നെ വല്ലാതെ പേടിക്കുന്നുണ്ടായിരുന്നു അവൾ. ""ഒത്തിരി നേരെയോ അമ്മ വന്നിട്ട്..... """ ഉള്ളിലെ ഭയത്തെ ഒളിപ്പിച്ചു വച്ചു പറഞ്ഞു കൊണ്ടു നളിനിക്ക് നേരെയായി സോഫയിൽ കൃഷ്ണയും ഇരുന്നു.... ""ഇല്ലാ....""" പറഞ്ഞു കഴിഞ്ഞതും ഒരു ഇറക്ക് ചായ കൂടി നളിനി കുടിച്ചു..... ദേവമ്മയും മീനുവുമെല്ലാം അരികിലുണ്ടായിരുന്നു......അവരെ ഒരു നിമിഷം നോക്കി കൊണ്ട് നളിനി എളിമയായ് ചിരിച്ചു.

""എനിക്ക് കൃഷ്ണയോടല്പം കാര്യങ്ങൾ പറയുവാനുണ്ടായിരുന്നു...... "" ദേവമ്മയും മക്കളും അവിടെ ഉള്ളത്തിലുള്ള നീരസമാണ് വാക്കുകളിൽ പതിഞ്ഞതെന്ന്, മനസിലായാതും അവർ അകത്തേക്ക് പോകാനൊരുങ്ങുന്നുണ്ടായിരുന്നു... അത് കൃഷ്ണയുടെ കണ്ണുകളിൽ പതിഞ്ഞതും അവൾ എതിർത്തു. ""ഇപ്പോ ഇവരാണ് എന്റെ ബന്ധുക്കൾ... ഇവരുടെ മുന്നിൽ വച്ച് സംസാരിക്കാൻ പറ്റുന്ന കാര്യങ്ങൾ ആണെങ്കിൽ മാത്രം പറഞ്ഞാൽ മതി.. ഇവരറിയാത്ത ഒരു രഹസ്യവും എനിക്കില്ല .. "" കൃഷ്ണ ധൈര്യമായി പറഞ്ഞത് കേട്ടപ്പോൾ ആകെ ചൂളിപ്പോയ അവസ്ഥയിലായിരുന്നു നളിനി..അത് മുഖത്തു കൂടി പ്രകടമായിരുന്നു...കൃഷ്ണയെ അല്പം കർക്കശത്തോടെ നോക്കിയവർ തനിക്ക് വേണ്ടുന്ന ആവശ്യ ചരടുകളുടെ കെട്ടഴിച്ചു.... ""കാര്യം മറ്റൊന്നുമല്ല... എന്റെ ഋഷിയുടെ കുഞ്ഞുങ്ങൾ ഇവിടെ വളരുന്നതിൽ എനിക്ക് താല്പര്യമില്ല.... നിന്റെ മാത്രം കുഞ്ഞുങ്ങളല്ലോ എന്റെ മോന്റേം കൂടിയല്ലേ "" മനസ്സിൽ കണക്ക് കൂട്ടിയത് പോലെ തന്നെയാണ് അവരുടെ സംസാരം എന്ന് കൃഷ്ണക്ക് മനസ്സിലായതും അവൾ മറുപടി പറയാതെ നളിനിയുടെ വാക്കുകൾക്കായി കാതോർക്കുക ആയിരുന്നു ചെയ്തത്. """"ഋഷി എന്താവശ്യത്തിനു വേണ്ടിയാ നിന്നെ വിവാഹം കഴിച്ചത് എന്ന് നിനക്കറിയാലോ....

ഇപ്പോ അവന്റെ കാമുകി ജീവനോടെയില്ല... എന്ന് വച്ച് കുഞ്ഞുങ്ങളെ വേണ്ട യെന്നുള്ള അഭിപ്രായത്തിലൊന്നുമല്ല ഞങ്ങൾ. അവനിപ്പോഴും ഉയിരോടെ തന്നെയുണ്ട്....ഞങ്ങൾക്ക് കുഞ്ഞുങ്ങളെ വേണം... ഞങ്ങടെത് മാത്രമായി തന്നെ......ആ പഴേ ഡീൽ പോലെ തന്നെ നീ ഒഴിഞ്ഞു മാറുക.... """ കേട്ടപ്പോൾ ദേവമ്മക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു...... അവർ നന്നായി എതിർത്തു പറഞ്ഞു. ""എന്റെ വീട്ടിൽ വന്ന് ഇങ്ങനൊക്കെ സംസാരിക്കുന്നോ... അവള് സന്തോഷത്തോടെ ഇരിക്കണത് നളിനിക്ക് സഹിക്കണില്ല ല്ലെ....കൃഷ്ണ ആർക്കും കുഞ്ഞിങ്ങളെ തരില്ല... """ ""അങ്ങനെ പറയാൻ നിങ്ങളാരാ.. ഇത് ഞാനും എന്റെ കുടുംബ പരമായ കാര്യങ്ങളുമാണ്..... അതില് നിങ്ങൾക്ക് അഭിപ്രായം പറയാൻ എന്ത് അവകാശമാണ് ഉള്ളത് """ നളിനിയും വിട്ട് കൊടുക്കാതെ സംസാരിച്ചു കൊണ്ടിരുന്നു.... ""മ്മ്മ്...ദേവമ്മേ മതി.... എന്നിട്ട്? നളിനിയമ്മ ബാക്കി കൂടെ പറ"" ആരെയും കൂസാതെയായിരുന്നു കൃഷ്ണ പറഞ്ഞത്.....കേട്ടപ്പോൾ ദേവമ്മയ്ക്കാകെ സങ്കടം നിറഞ്ഞു നിന്നു . ""ബാക്കി എന്ത് പറയാൻ......

നിനക്ക് അമ്പത് ലക്ഷമാണ് ഞങ്ങൾ തരുന്ന പരോപകാരം.... ഋഷി അടുത്ത്‌ തന്നെ നാട്ടിൽ വരും...അതിന് ശേഷം നിന്നെ കാണാനും വരും .... നളിനിയൊന്ന് പുച്ഛിച്ചു... പിന്നെ വീണ്ടും തുടർന്നു. "" പക്ഷെ അതൊരു ഒത്തു തീർപ്പിനായിരിക്കില്ല ... കുഞ്ഞുങ്ങളെ കൊണ്ട് പോകാനായിരിക്കും...നീയും ഋഷിയും ഒന്നിക്കണം എന്ന് മുൻപ് ഞാൻ ആഗ്രഹിച്ചിരുന്നു... പക്ഷെ നീ വന്ന് കയറിയ ശേഷമാ എന്റെ മോന് മനസമാധാനം നഷ്ടമായത്... അവൻ വിചാരിക്കുന്നത് പോലെയൊക്കെ കാര്യങ്ങൾ നീങ്ങാതിരുന്നത്... ആ.. അതൊക്കെ പോട്ടെ... ഇപ്പോ അഡ്വൻസ് ആയി പത്തു ലക്ഷം ഈ ബാഗിനകത്തുണ്ട്.... """ അവരൊന്ന് നെടുവീർപ്പിട്ടു...ശേഷം നിലത്തു വച്ചിരിക്കുന്ന ബാഗിൽ നോക്കി വിരൽ ചൂണ്ടി നളിനിയമ്മ.....പിന്നെ അത് തുറന്ന് കാട്ടി കൊടുത്തു..... കൃഷ്ണയാവട്ടെ അവരെ നോക്കി പുഞ്ചിരിക്കുകയായിരുന്നു.... അവളുടെയുള്ളിൽ ആകാംഷ നിറഞ്ഞു. ""അൻപത് ലക്ഷം തരുമെന്ന് ഉറപ്പാണോ "" അവളുടെ കണ്ണ് മഞ്ഞളിച്ച പോലുള്ള ചോദ്യം കേട്ടപ്പോൾ ഞെട്ടി തരിച്ചത് ദേവമ്മയായിരുന്നു........

""മോളെ... "" അവർ വിറയാർന്ന ശബ്ദത്തോടെ വിളിച്ചു.... പക്ഷെ കൃഷ്ണ അപ്പോഴേക്കും എഴുന്നേറ്റ് മാറി ബാഗിനടുത്തേക്ക് ചെന്നു....അവളെ ഉഴിഞ്ഞൊന്ന് നോക്കി കൊണ്ട് തന്റെ ലക്ഷ്യം പൂർത്തിയായെന്ന പോലെ ആശ്വസത്തോടെ ചിരിക്കുകയായിരുന്നു നളിനി .. കൂടെ ധൈര്യത്തോടെ ദേവമ്മയുടെ മുഖത്തു നോക്കി പുച്ഛം നിറയ്ക്കാനും മറന്നില്ല ..... ""അൻപതു ലക്ഷം പോരാ... എനിക്ക് ഒരു കോടി വേണം.... തരാൻ മനസുണ്ടോ നളിനിയമ്മയ്ക്ക് """ ""ഉണ്ട്.... എന്റെ മോന്റെ സന്തോഷമാണ് എനിക്ക് വലുത്... അതില് പണം ഒരു പ്രശ്നമേ അല്ല......."" ""ആഹ്ണോ....? കൊണ്ട് പൊക്കോണം ."" മുഖ ഭാവം മാറി രൗദ്രിച്ചു നിൽക്കുന്ന കൃഷ്ണ കാണ്കെ നളിനി ഒന്നു കൂടി സൂക്ഷിച്ചു നോക്കി... പിന്നെ ആ മുഖത്തെ ചിരി മാഞ്ഞു.. ""എ.. എന്ത്.... """ ""മനസിലായില്ലേ... ഈൗ ബാഗിനകത്തു കൊണ്ട് വന്ന നിങ്ങടെ എച്ചിലും എടുത്തോണ്ട് ഇവിടുന്ന് ഇറങ്ങി പൊയ്ക്കോണം ന്ന് .......ഒരു കോടിയല്ല പത്തു കോടി തന്നാലും എന്റെ മക്കളെ നിങ്ങൾക്ക് ഞാൻ തരില്ല. """ അലറി പറഞ്ഞ കൃഷ്ണയുടെ സംസാരം കേൾക്കെ നളിനിയുടെ ശരീരത്തിനുള്ളിലൂടെ ഒരു തീ ജ്വാല കടന്ന് പോയി ... മെയ് വല്ലാതെ കുഴയും പോലെയായി..ഉടനേ തന്നെയവർ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു.... ""അപ്പോ.... നീ സമ്മതിക്കില്ല എന്നാണോ പറഞ്ഞു കൊണ്ട് വരുന്നേ.... """

"""അതെ """ കൃഷ്ണയ്ക്ക് നേരെ വിരൽ ചൂണ്ടിയപ്പോൾ ആ വിരലവൾ പിടിച്ചു താഴ്ത്തി.... ""നിങ്ങൾ പറഞ്ഞല്ലോ ഡീൽ എന്ന്..എന്ത് ഡീലിനെ കുറിച്ചാ നിങ്ങൾ ഈ ഇളക്കുന്നെ... ഹ്... പറ....?? ഞാൻ ആരോടും പ്രസവിച്ചു കുഞ്ഞിനെ ഏൽപ്പിച്ചോളാം എന്നൊന്നും പറഞ്ഞിട്ടില്ല.... അതിനായിട്ട് ഒരു തുകയും കൈ പറ്റിയിട്ടുമില്ല....ഇതൊക്കെ നിങ്ങൾ നൽകിയത് എന്റെ ചെറിയച്ചനും കൂട്ടർക്കും അല്ലേ .... ചെറിയമ്മ ഉണ്ടകും അവിടെ വീട്ടിൽ... നാല് പെറ്റതാ.... ന്നാലും നിങ്ങൾക്ക് വേണ്ടി ഒന്ന് കൂടി പ്രസവിക്കാൻ പറ... """ ""ഡി... നീ എന്നോടാണ് സംസാരിക്കുന്നത് എന്ന ബോധം ഉണ്ടായാൽ നന്ന് """ "" നല്ല ബോധമുണ്ട് നളിനിയമ്മേ.....ഇതൊക്കെ ആദ്യമേ സംസാരിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നുവെങ്കിൽ എനിക്ക് ഇന്നീ ഗതി വരില്ലായിരുന്നു... എന്നേക്കാൾ മൂത്തതാണെന്ന ബഹുമാനം ഞാൻ തരുന്നത് കൊണ്ട് മാത്രാ ചൂലെടുത്തു അടിച്ചു ഞാൻ ഇറക്കി വിടാത്തത്....വെറും പാവമായി പോയാൽ എല്ലാരും തലയിൽ കയറി നിരങ്ങുമെന്ന് ഞാൻ തിരിച്ചറിയാൻ വൈകി പോയി . മുൻപ് നിങ്ങൾ പറയുമായിരുന്നല്ലോ ആര് ചതിച്ചാലും അമ്മ കൂടെ കാണും ന്ന്....ആ വിശ്വാസം... നിങ്ങടെ മോന്റെ സ്നേഹ കരുതൽ...... പിന്നെ തിരിച്ചു സ്വന്തം വീട്ടിലേക്ക് കയറി പോകാനുള്ള തടസം.. അതൊക്കെ തന്നെയാ എന്നെ നിങ്ങടെ വീട്ടിൽ പിടിച്ചു നിർത്തിയത്.... നിങ്ങടെ മോൻ നന്നായെന്ന് വച്ച് ഒരു തവണ ഞാൻ സന്തോഷിച്ചു.... പക്ഷെ വീണ്ടും ഒരു ചതി കുഴിയിലേക്കല്ലേ കൊണ്ടിട്ടത്.....മനസമാധാനം പോലും കിട്ടാതെ ഈ കൊച്ചുങ്ങളെയും പേറി ഞാൻ നടന്നില്ലേ.....

ഇനിം കൊണ്ട് നടക്കാൻ എനിക്കറിയാം..... നിങ്ങടെ വീട്ടിൽ വളർന്നില്ലെങ്കിലും എന്റെ മക്കൾ ഈ കൈകളിൽ സുരക്ഷിതരായിരിക്കും '" അത്രവരെയും മുൾ മുനയിൽ നിന്ന ദേവമ്മ കൃഷ്ണയുടെ വാക്കുകൾ കേട്ടപ്പോഴായിരുന്നു ശ്വാസം നേരെ വിട്ടത് ....നളിനിയാകട്ടെ അപമാനം നേരിട്ട് നിന്ന നില്പിൽ തന്നെ ആവി ആയി പോയ അവസ്ഥയിലും... ""നീ ചെവിയിൽ നുള്ളിയിരുന്നോ മോളെ ..... ഋഷി വരും.... അവന്റെ മക്കളെ കൊണ്ട് പോകുകേം ചെയ്യും "" ""അങ്ങനെ കൊണ്ട് പോയാൽ അമ്മേം മകനും ജയിലിൽ കൂടി കയറേണ്ടി വരും...ദാസഛനേ കൂട്ടാതെ വന്നപ്പോഴേ നിങ്ങട മനസിലിരുപ്പ് എനിക്ക് പിടികിട്ടി.. അമ്മയാണ് പോലും.... ഹ്മ്മ്.... "" കൃഷ്ണയിൽ പുച്ഛം കവിഞ്ഞൊഴുകി. ""ഇനീം നിന്ന് സംസാരിച്ചു നാണം കെടാതെ ഇറങ്ങി പൊക്കോ ....... അല്ലേൽ ഞാൻ അടിച്ചിറക്കും......ദേവമ്മേ ഇവരോട് പോകാൻ പറ """ അത്രയും നളിനിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു കൊണ്ട് കൃഷ്ണ മുറിയിലേക്ക് കയറി പോയി........ ""മ്മ്മ്...? കേൾക്കേണ്ടതൊക്കെ കേട്ടല്ലോ.... ഈ ആവശ്യവും പറഞ്ഞ് ഇനി ഇങ്ങോട്ടേക്ക് വരണം എന്നില്ല...""" എല്ലാവരിൽ നിന്നും വാക്കുകളാൽ നൊന്തതിന്റെ അസ്വസ്ഥതയിൽ നളിനി ആ വീട് വിട്ടിറങ്ങി... മനസ്സിൽ കോപവും അതിനേൽക്കാളുപരി എന്തോ ഒരു തരം വികാരവും അവരെ പൊതിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു..... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

"ഹരെ വഹ്... എന്താ എന്റെ പ്രിയേച്ചിടെ ഒരു പ്രതികരണം... ദേ എന്റെ രോമൊക്കെ എഴുന്നേറ്റ് നിന്നു പോയി സംസാരം കേട്ടപ്പോൾ.... "" കൃഷ്ണയെ കെട്ടിപിടിച്ചു കൊണ്ടായിരുന്നു മാളു പറഞ്ഞത്...... "ആ പെണ്ണ്മ്പിള്ള ഇവിടെ വന്ന് വിളമ്പിയാതൊക്കെ ദാസേട്ടനെ വിളിച്ചറിയിക്കണം.... ആ മനുഷ്യൻ അറിയാതെ കേട്ടറിയൊരുങ്ങി വന്നതായിരിക്കും "" "" വേണ്ട ദേവമ്മേ....അല്ലെങ്കിൽ തന്നെ എനിക്ക് വേണ്ടി ദാസഛൻ ഒരുപാട് പ്രയാസപെട്ടിട്ടുണ്ട്... ഇനി ഇതും കൂടി വിളിച്ചു പറഞ്ഞ് മനസ് വിഷമിപ്പിക്കണ്ട..... """ കൃഷ്ണ അങ്ങനെ പറഞ്ഞപ്പോൾ ദേവമ്മയും അതിനെ ശരി വയ്ക്കുകയായിരുന്നു ..... നളിനി ഒത്തിരി ക്രോധത്തോടെയായിരുന്നു ആ ദിവസം മുഴുവനും പെരുമാറിയിരുന്നത്... കഴിഞ്ഞ് പോയ കൃഷ്ണയുടെ വാക്കുകളും പെരുമാറ്റവും ഓർക്കുമ്പോൾ നളിനിക്ക് ഹൃദയത്തിൽ കുപ്പി ചില്ല് തുളച്ചു കയറും പോലെ തോന്നി..അവളോടുള്ള ദേഷ്യവും ഇരട്ടിച്ചു....പക്ഷെ ഋഷിയാവട്ടെ കൃഷ്ണയെ കാണാൻ പോകാൻ മനസിനെ പാകമാക്കുകയായിരുന്നു . അവന്റെ മനസ്‌ മുഴുവൻ കുഞ്ഞുങ്ങളെ ചേർത്ത് പിടിക്കാനുള്ള ആവേശത്തിലായിരുന്നു...........................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story