മിഴികളിൽ: ഭാഗം 26

mizhikalil novel

എഴുത്തുകാരി: മാനസ ഹൃദയ

ദിന രാത്രങ്ങൾ പിന്നെയും കഴിഞ്ഞ് കൊണ്ടിരുന്നു.... കൃഷ്ണയെ അഭിമുഖികരിക്കാനുള്ള മനസായികാവസ്ഥയിലെത്താൻ നന്നെ പാട് പെടുകയായിരുന്നു ഋഷി.... കുഞ്ഞുങ്ങളെ കാണുന്നതിനേക്കാൾ കൃഷ്ണയെ ഒന്നു സ്നേഹിക്കാൻ..... അവളോടുന്നു മാപ്പിരയ്ക്കാൻ ആ മനസ് വല്ലാതെ വെമ്പൽ കൊണ്ടു... എങ്കിലും അവളുടെ പെരുമാറ്റം എങ്ങനെയാവും എന്നോർക്കുമ്പോൾ എല്ലാത്തിൽ നിന്നും ഒരു പിന്നോക്കവും അവനുണ്ടായിരുന്നു. ""ഋഷി... ഞാൻ നിന്നോട് കൃഷ്ണയെ കാണാൻ പോകാൻ പറഞ്ഞിട്ട് ദിവസങ്ങൾ കഴിഞ്ഞു... നിനക്ക് വേണ്ടേ അവളെ ... എന്താണെന്ന് വച്ചാൽ തീരുമാനിക്ക്...നിനക്ക് താല്പര്യം ഇല്ലെങ്കിൽ അവൾക്ക് ഡിവോഴ്സ് കൊടുക്ക്.. മറ്റൊരു ജീവിതം കിട്ടുന്നേൽ അങ്ങനെയെങ്കിലും ആ പെണ്ണ് രക്ഷപ്പെട്ടോട്ടെ """" ദാസഛൻ അരികിലേക്ക് വന്ന് പറഞ്ഞപ്പോൾ ഋഷിയുടെ ഉള്ളം കത്തി ജ്വലിക്കുകയായിരുന്നു...... ""അച്ഛനെന്താ ഇപ്പോ ഇങ്ങനൊക്കെ.... "" ""പിന്നെ നീ ഇവിടെ ഇങ്ങനെ ചടഞ്ഞിരുന്നിട്ട് എന്താ കാര്യം .... അവളെ പോയി കാണ്‌... സംസാരിക്ക്...... കൂടെ കൂട്ട് ......... """ ഒരു നിമിഷം ഋഷിയൊന്ന് നിശബ്ദനായ് പോയി.

"സത്യം പറഞ്ഞാൽ പേടിച്ചിട്ടാ അച്ഛാ... ഞാൻ പോയി വിളിച്ചാൽ അവൾ കൂടെ വരുമെന്ന ഒരുറപ്പും എനിക്കില്ല........ എങ്കിലും വല്ലാതെ കൊതിക്കുന്നുണ്ട് അവളോടൊപ്പമുള്ള ജീവിതം....... """ അവന്റെ മനസിലെ പ്രണയ താളുകൾ അഴിഞ്ഞു തുടങ്ങി .....അപ്പോഴും ചെയ്ത് പോയതൊക്കെയും അത്രമേൽ വലിയ തെറ്റാണെന്ന ബോധവും ആ മനസ്സിൽ പതിയുന്നുണ്ടായിരുന്നു. ...അത് തന്നെയാണ് ഇപ്പോൾ ഋഷിയെ അലട്ടുന്ന ഈ ഭയത്തിന്റെ കാരണവും....അവനൊന്നു മൂകനായി..... എന്ത് വന്നാലും ഇനി കൃഷ്ണയെ പോയി കണ്ട് സംസാരിച്ചിട്ട് തന്നെ കാര്യമെന്ന് മനസ്സിൽ ഉറപ്പിച്ചു..... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 ""അവിടെ വല്ല്യേട്ടൻ മാത്രല്ലേ ഉള്ളു..... അതോണ്ടാ ഞാൻ നിർബന്ധിച് അനുട്ടനോട് ഇങ്ങോട്ട് പോന്നോളാൻ പറഞ്ഞത്....ഇവിടുന്ന് വല്ലതും കഴിച്ചിട്ട് പോകാലോ.. .. "" ""അല്ലെങ്കിലും അവിടെ വന്നാൽ പിറ്റേന്ന് തന്നെ ഞങ്ങടെ സുഖ വിവരം തിരക്കിയില്ലേൽ മുള്ളിന്മേൽ നിക്കണ പോലെയല്ലെ ഏട്ടന്.....അതോണ്ട് ഇങ്ങോട്ട് വരാൻ പറഞ്ഞതിൽ മൂപ്പർക്ക് സന്തോഷേ കാണു. """" അനുട്ടനെ കുറിച്ച് വാ തോരാതെ സംസാരിക്കുകയായിരുന്നു ദേവമ്മയും മക്കളും.... കൃഷ്ണയും അവരുടെ സംസാരത്തിൽ കേൾവിക്കാരിയായി...... ""ഹാ... അതെന്ത്‌ കൊണ്ടാ.... പെങ്ങന്മാരോട് സ്നേഹം ഉണ്ട്....

അവന് നിങ്ങടെ കാര്യത്തിൽ അത്രയും ശ്രദ്ധയാണ്‌... "" ""അങ്ങനെ ശ്രദ്ധിച്ചു ശ്രദ്ധിച്ചാ ഒരുത്തി പ്രേമിച്ചു കെട്ടാൻ പോണത്... ആ കാര്യം മാത്രം ഏട്ടന് പിടിച്ചു വെക്കാൻ പറ്റീല """ ഒരു കഷ്ണം ചിപ്സ് വായിലിട്ടു ചിരിച്ചു കൊണ്ട് മീനു മാളുവിനിട്ടൊന്ന് താങ്ങി....അടക്കി ചിരിക്കുന്ന മാളൂനെയും മീനുനെയും കണ്ടപ്പോൾ കണ്ണുരുട്ടി നോക്കുകയായിരുന്നു ദേവമ്മ.. പിന്നെ മെല്ലെ ആ മുഖം വാടി. ""പറഞ്ഞ് പറഞ്ഞ് കല്യാണ തീയതി ഇങ്ങെത്താറായി...എന്താന്നറീല്ല ഇപ്പോ മനസ്സിൽ ഒരു വിഷമം പോലെ """ ഒരമ്മയുടെ ആധി കണ്ണുകളിൽ പ്രകടമായ സംസാരത്താൽ ദേവമ്മയുടെ സ്വരവും ഇടറുന്നുണ്ടായിരുന്നു......... ""ഓഹ് പിന്നെ.. ഇവളിപ്പോ വല്ല അമേരിക്കകാരന്റെ കൂടേം മാറ്റണോ പോകുന്നെ... ഈ നാട്ടിലെ തന്നെ ഗിരിയേട്ടന്റെ കൂടെയല്ലേ....അതോണ്ട് ചിലപ്പോ ഏത് നേരോം ഇവിടെ തന്നെയായിരിക്കും....... """ ""എഡി... നിന്റെ താങ്ങു കുറച്ച് കൂടുന്നുണ്ടേ...... """ അടിയ്ക്കാനായി കൊണ്ട് മാളു അവളുടെ അടുത്തേക്ക് ചെന്നതും പെണ്ണ് ഓടി കഴിഞ്ഞിട്ടുണ്ടായിരുന്നു...രണ്ട് പേരും ഓടി കിതച്ചു ഇറയത്തു എത്തിയതും ദേ നിൽക്കുന്നു അനുട്ടൻ.......... ""ഏട്ടാ..... """ അവനെ കണ്ടപാടെ രണ്ട് പേരും ചേർന്ന് കെട്ടി പിടിച്ചു..... ""അമ്മേ.... ദേ ഏട്ടൻ വന്നു ട്ടോ...... """

അടുക്കളയിലേക്ക് കേൾക്കുമാറേ വിളിച്ചു പറഞ്ഞായിരുന്നു മീനുവും മാളുവും അവരുടെ സന്തോഷത്തിനു ആക്കം കൂട്ടിയത്...ഉടനെ തന്നെ ദേവമ്മ പുറത്തേക്ക് ഇറങ്ങി വന്നു... പക്ഷെ കൃഷ്ണയ്ക്കപ്പോഴും മടിയായിരുന്നു തോന്നിയത്.... ഇത്രയും നാളും നിന്നതിൽ നിന്നും വ്യത്യസ്തമായി പുതിയൊരു ആള് കൂടി വന്നെന്നോർക്കുമ്പോൾ ഒരു ഉൾ വലിച്ചിൽ... അയാൾ എന്ത് കരുതുമെന്ന തോന്നൽ...എല്ലാം കൊണ്ടും മടിച്ചു നിന്നവൾ മുറിയിൽ കുഞ്ഞുങ്ങളുടെ അരികിലായി ചെന്നു.... ""ഞങ്ങൾക്കൊന്നും കൊണ്ട് വന്നില്ലേ ഏട്ടാ .... ആ ബാഗിനകത്തൊന്നും കാണുന്നില്ലല്ലോ """ വന്നപാടെ അനുവിന്റെ ബാഗൊക്കെ തിരയുന്ന തിരക്കിലായിരുന്നു മാളുവും മീനുവും..... ""വല്ലതും കൊണ്ട് വന്നിനേൽ അവൻ എടുത്ത് തന്നോളും....ഓ...ഇതുങ്ങളെ കൊണ്ട്...... """ തലയിൽ കൈ വച്ച് പറഞ്ഞ് കൊണ്ട് അവരെ ദേവമ്മ ഒഴിവാക്കി വിട്ടു..... """ഇടയ്ക്കിടെ ലീവിന് വരുന്നുണ്ടല്ലോ...അപ്പോഴെല്ലാം എന്തെങ്കിലുമായ് കൊണ്ട് വരാറുമുണ്ട്... പക്ഷെ ഇക്കുറി കല്യാണം ഒക്കെ വരുവല്ലേ...ചിലവുകൾ ഓരോന്നില്ലേ ഇളയമ്മേ ....അതോണ്ട് പ്രത്യേകിച്ചൊന്നും ഞാൻ വാങ്ങിച്ചില്ല """ ""അതൊന്നും സാരില്ല ഡാ.....പിന്നെ കൃഷ്ണ അകത്തുണ്ട്.... നീ പോയി കാണുന്നില്ലേ... ആൾക്ക് നീ വന്നതിന്റെ ഒരു ചേർച്ച കുറവാ... ഒരു എന്തോരു പോലെ... അതിപ്പോ ആർക്കായാലും കാണില്ലേ....... ഇവിടെ ഞങ്ങളോട് തന്നെ ഇണങ്ങാൻ കുറച്ച് സമയമെടുത്തിരുന്നു.....

""" ദേവമ്മ അവളെ കുറിച്ച് പറഞ്ഞപ്പോഴാണ് അവൻ അടഞ്ഞിരിക്കുന്ന കൃഷ്ണയുടെ മുറിയിലേക്ക് നോക്കിയത്.... ""ആൾക്ക് ഒന്നുമറിയില്ല....നിനക്ക് അവളെ അറിയാമെന്നും പറഞ്ഞിട്ടില്ല... വാ.... പോയി നോക്കാം """ പറഞ്ഞ് കൊണ്ടവർ ആ മുറിയിലേക്ക് ചെന്നു.....ദേവമ്മയെ കണ്ടപ്പോൾ കൃഷ്ണയുടെ മുഖത്തു ചിരി വിരിഞ്ഞെങ്കിലും അനുവിനെ കണ്ടപ്പോൾ കൃഷ്ണ ഞെട്ടി തരിക്കുകയായിരുന്നു ചെയ്തത്...... ഒരു നിമിഷം അവനെ തന്നെ തറഞ്ഞു നോക്കി പോയി പെണ്ണ് . അറിയാം പരിചതമായ മുഖം...... അവളുടെ മനസ്‌ മെല്ലെ മന്ത്രണം ചൊല്ലി....... ""എന്താടോ താനിങ്ങനെ നോക്കുന്നെ..... "" അപ്പോഴും ഒന്നുമറിയാത്ത പോലെ കൃഷ്ണയുടെ നോട്ടം അവനിൽ തന്നെയായിരുന്നു.... ""എടൊ... "" ഒന്നുകൂടിയവൻ വിളിച്ചപ്പോൾ സ്ഥല കാല ബോധം വീണ്ടെടുത്തു കൊണ്ടവൾ ചിരിക്കാൻ ശ്രമിച്ചു.... "" താൻ എന്നെ കണ്ടിട്ടുണ്ടാകും... ഒരു തവണ വീട്ടിൽ ഞാൻ വന്നിട്ടുണ്ടായിരുന്നു.. "" "ഉവ്വ്... ഓർമ ണ്ട്. . """ പതിഞ്ഞ ശബ്‌ദത്താൽ ഉത്തരം നൽകി..... "ആനന്ദേട്ടൻ.... !അല്ലേ...? '" ഋഷിയുടെ കൂട്ടുകാരനാണെന്ന് പറഞ്ഞ് അന്ന് വീട്ടിൽ വന്ന് പരിചയപെട്ടതവൾ ഓർത്തെടുത്തു........ ""അതേ. ഇത് എന്റേം കൂടെ തറവാടാണ്...ദേവമ്മ എന്റെ ചെറിയമ്മയും."" ഒരു തവണയവൾ ദേവമ്മയെയും അനുട്ടനെയും മാറി മാറി നോക്കി..

""ഓ.. മ്മ്.. ഇവരൊക്കെ അനു ഏട്ടൻ ന്ന് പറഞ്ഞ് കേൾക്കാറുണ്ട്.. എങ്കിലും ഞാനീ മുഖം പ്രതീഷിച്ചില്ല..... """ ആ വാക്കുകൾ കേട്ടപ്പോൾ അവന്റെ മനം കുളിർന്നു... കൃഷ്ണയെ സുരക്ഷിതമായ് ഇത് വരെ എത്തിച്ചതിലുള്ള ആത്മ വിശ്വാസം ആ മുഖത്ത് പ്രതിഫലിച്ചു. ""കഴിഞ്ഞ തവണ ലീവിന് വന്നപ്പോൾ അവിചാരിതമായ് ഹോസ്പിറ്റലിൽ വച്ച് ദാസങ്കിളിനെ കണ്ടിരുന്നു.. അപ്പോഴാണ് തന്റെ അവസ്ഥയെ കുറിച്ചൊക്കെ അറിഞ്ഞത്...ഡിപ്രെഷനിലാണെന്നും... ബോഡി വീക്കാണെന്നുമൊക്കെ ...."" ""എങ്ങനെ വീക്കവാതിരിക്കാനാണ്... അത്രയ്ക്കല്ലേ ഇത്രേം നാളും എന്റെ മോള് അനുഭവിച്ചു കൂട്ടിയത്. "" പറഞ്ഞ് കൊണ്ട് ദേവമ്മ അവളുടെ നെറുകയിൽ തലോടി.... പിന്നെ ദേവമ്മ തുടർന്നു. ""മനസൊന്നു മാറട്ടെയെന്ന് വച്ച് ഞാനാണ് ഇവിടേക്ക് നിന്നെ കൊണ്ട് വരാൻ ഇവനോട് പറഞ്ഞത് ...ദാസേട്ടനും അത് ശരി വച്ചു... ഞങ്ങൾ ഈ ചെയ്തതൊക്കെ തെറ്റായി പോയി എന്ന് തോന്നുണ്ടേൽ ന്റെ മോള് ക്ഷമിച്ചേക്ക് ട്ടോ .." അവളൊന്നു നേർമയായി പുഞ്ചിരിച്ചു....പിന്നെ ആനന്ദിനെയും നോക്കി. "'നിന്റെ കാര്യങ്ങളൊക്കെ ഇവിടെ വന്നിവൻ എന്നോട് പറയുമായിരുന്നു....അനുഭവിച്ച വിഷമങ്ങളിൽ നിന്നെല്ലാം മോചനമെന്ന പോലെ നമ്മളെ കൊണ്ട് പറ്റും പോലുള്ള സന്തോഷങ്ങൾ കൊടുക്കുന്നതിൽ തെറ്റില്ലല്ലോ.....

. ഇവൻ വന്ന് കഴിഞ്ഞ് എല്ലാം അറിയിക്കാമെന്ന് കരുതിയാ ഞാൻ ഇത്രേം നാളും ഒന്നും നിന്നോട് പറയാതിരുന്നത്. "" അത് കേട്ടപ്പോഴായിരുന്നു അന്ന് മുതലേ ഒരു നിഴലായി എല്ലാവരും കൂടെ ഉണ്ടായിരുന്നു എന്ന് കൃഷ്ണയ്ക്ക് മനസിലായത്....വീണ്ടും ബന്ധങ്ങളിൽ നിന്നല്ലാത്തൊരു കരുതൽ കിട്ടിയ സന്തോഷം അവളുടെ മുഖത്തു പ്രകടം കൊണ്ടു...പ്രത്യേക തരം അനുഭൂതിയാൽ മനസ്‌ നിറഞ്ഞു നിന്നു... ""കുഞ്ഞുങ്ങൾ ഉറങ്ങുവാണല്ലേ...എഴുന്നേൽക്കട്ടെ... എന്നിട്ട് വരാം... എന്റെ ഋഷിടെ കുട്ടി കുറുമ്പികളെ ഒന്നെടുത്തോണ്ട് നടക്കണം. "" ആനന്ദ് ഒരു തവണ ഉറങ്ങി കിടക്കുന്ന കുഞ്ഞുങ്ങളുടെ മുഖത്തേക്ക് നോക്കി. പിന്നെ മുറിയിൽ നിന്നും ഇറങ്ങി.. പിന്നാല ദേവമ്മയും .. അപ്പോഴും വല്ലാത്തൊരു അവസ്ഥയിലായിരുന്നു കൃഷ്ണ.....ആരൊക്കെ നഷ്ടപെട്ടുവെന്ന് പറഞ്ഞാലും... ചതിച്ചുവെന്ന് പറഞ്ഞാലും ചേർത്ത് നിര്ത്താനും...സ്നേഹിക്കാനും ദൈവം ചില മനുഷ്യരെ നില നിർത്തിയിട്ടുണ്ടാകും. അവൾ മനസ്സിലോർത്തു... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 ""ഒന്നു ചിന്തിച്ചു നോക്ക് ഋഷി... ആ പെണ്ണ് വന്ന ശേഷം നീ മനസമാധാനം എന്തെന്ന് അറിഞ്ഞിട്ടുണ്ടോ.... കൃഷ്ണ വന്ന് കയറിയ ശേഷമാ ഞാനും ഒരുപാട് അസ്വസ്ഥതകൾ അനുഭവിക്കാൻ തുടങ്ങിയത്..... ""

കൃഷ്ണയെ കാണാൻ പോകാൻ ഒരുങ്ങവെ ഓരൊ കുതന്ത്രങ്ങൾ കൊണ്ട് ഋഷിയുടെ മനസ്സിൽ വിഷം കുത്തി നിറയ്ക്കാൻ ശ്രമിച്ചു നളിനിയമ്മ..... "" നീ ആ കുഞ്ഞുങ്ങളെ ഇങ്ങോട്ട് കൊണ്ട് വാ..... ഇക്കാലത്തു ഒരു ആയയെ കിട്ടാൻ വല്ല്യ പാടൊന്നുല്ലല്ലോ... ആ കൊച്ചുങ്ങൾ ഇവിടെ വളരട്ടെ....... "" വീണ്ടും വാക്കുകളാൽ മുള്ളുകൾ തറയിപ്പിക്കുന്ന അവരെ കണ്ടപ്പോൾ ഋഷിയുടെ സംയമനം നിലച്ചു പോകുന്നുണ്ടായിരുന്നു..... ""എനിക്ക് കുഞ്ഞുങ്ങളെ മാത്രമല്ല... അവളേം വേണം.... """ ""ഓഹ് പിന്നെ എഴുന്നള്ളിച്ചങ്ങു ചെല്ല്.. അവൾ ഇപ്പോ കൂടെ ഇറങ്ങി വരും..... "" ""വരും.... കൃഷ്ണ സാധുവാ... ഞാനൊന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഞങ്ങള്ക്കിടയിലുള്ളു....... """ വാശി പുറത്തായാലും അങ്ങനെ പറയാനായിരുന്നു ഋഷിക്ക് തോന്നിയത്.... ""വരില്ല....എനിക്കുറപ്പാ """ ""നിങ്ങളെന്തിനാ എന്നെ ഇങ്ങനെ കുത്തി നോവിക്കുന്നെ ... എന്താ വല്ല കുതന്ത്രോം മറ്റോ മെനഞ്ഞിട്ടുണ്ടോ """ അവന്റെ ആ ചോദ്യം നളിനിയുടെ മനസ്സിൽ നന്നായി തന്നെ കൊണ്ടു...... ""എ.. എ ന്ത്‌.... ഞാൻ പറഞ്ഞെന്നെയുള്ളൂ... അവൾക്ക് നിന്നെയൊന്നും വേണ്ട... അല്ല പിന്നെ...... """ ""നീ നിർത്തുന്നുണ്ടോ നളിനി.... """ ദാസച്ചന്റെ ഉറക്കെയുള്ള ശബ്ദം കേട്ടപ്പോൾ ഒരു നിമിഷം അവർ പരിഭ്രമിച്ചു പതുങ്ങി നിന്നു..... ""മോന്റെ നല്ല ജീവിതം തുലയ്ക്കാനാണോ നിന്റെ നീക്കം... ഹ്മ്? """" ""എനിക്ക് ആരുടെ ജീവിതോം തുലയ്ക്കണ്ട... ഇവന്റെ നല്ലതിന് വേണ്ടിയാ ഞാനീ പറയണത് ഒക്കെയും...

പിന്നെ എന്റെ പേര മക്കൾ കണ്ടാൾക്കാരുടെ വീട്ടിൽ വളരുന്നതിന്റെ ദണ്ണവും...... """ ""നാശം... ഋഷി.... നി വരുന്നുണ്ടേൽ വാ...ഇവളുടെ വാർത്താനോം കേട്ട് ഓരോന്നിനു പുറപ്പെട്ടാൽ അപശകുനമായിരിക്കും... "" ഇനിയും അവിടെ നിന്നാൽ ആ സ്ത്രീയെ അടിക്കുമെന്ന് തോന്നിയതും അയാൾ പുറത്തേക്കിറങ്ങി.. ഋഷിയുടെ മുന്നിൽ നിന്നും വെറുതെ എന്നോണം സാരി തലപ്പാൽ കണ്ണീരൊപ്പും പോലെയാക്കി നളിനി ......കൂടാതെ ഋഷിയുടെ മനസ്സിലെ സഹതാപം പിടിച്ചു പറ്റണമെന്നും , അവൻ നളിനി വിചാരിച്ചത് പോലെ അവരുടെ പക്ഷം ചേരണമെന്നും അതിയായി ആശിച്ചു..... ""അമ്മ പറഞ്ഞതിൽ എന്താണ് തെറ്റ് മോനെ.... അവള് വന്നില്ലേൽ നീ എന്തിനാ വിഷമിക്കുന്നെ... എങ്ങനെയെങ്കിലും കുഞ്ഞുങ്ങളെ നിന്റേതാക്കാൻ നോക്കണം മോനെ... അല്ലെങ്കിൽ ചിലപ്പോൾ അവൾ വേറെ വിവാഹം കഴിച്ചാൽ നിന്റെ മക്കൾ ആയിരിക്കും അനുഭവിക്കാൻ പോകുന്നത്... ആ മക്കളായിരിക്കും ആരോരുമില്ലാതെ അനാഥരാവാൻ പോകുന്നത്....കൃഷ്ണക്ക് നിന്നോട് ദേഷ്യമല്ലേ.... അതവൾ കുട്ടികളോട് തീർക്കും. """ വീണ്ടും അവന്റെ മനസിലേക്കുള്ള വിഷ വിത്തുകൾ പാകിയപ്പോൾ നളിനിക്ക് ഏതാണ്ട് സന്തോഷമായി..... ഋഷി ആ പറഞ്ഞതിനെ പറ്റിയൊക്കെ ആലോചിക്കുന്നത് കാണെ അവർ മനസ്സിൽ ചിരിച്ചു................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story