മിഴികളിൽ: ഭാഗം 1

മിഴികളിൽ: ഭാഗം 1

എഴുത്തുകാരി: മാനസ ഹൃദയ

“”നിന്നിൽ നിന്നും എനിക്കൊരു കുഞ്ഞ് ..അതിന് വേണ്ടി മാത്രമാണ് ഈ വിവാഹം…. “” കല്യാണം കഴിഞ്ഞുള്ള രാത്രി സംസാരത്തിനിടയിൽ ഋഷി പറഞ്ഞ വാക്കുകൾ കൃഷ്ണയെ അടിമുടി പിടിച്ചുലയ്ച്ചു…. “”ഏട്ട..ന്താ പറഞ്ഞെ…? ‘ അവിശ്വസനീയമെന്നപോലെ അവൾ ചോദിച്ചു… “”യെസ്…. ഐ നീഡ് എ ചൈൽഡ്..ആഫ്റ്റർ ദാറ്റ്‌… നീ എന്റെ ആരുമല്ലാതാവും… “” ഒരു അലിവും ദയയും ഇല്ലാത്ത അവന്റെ വാക്കുകൾ….. ഏത് പെണ്ണാണ്‌ ഇങ്ങനെയൊന്ന് സ്വന്തം ഭർത്താവിൽ നിന്നും കേൾക്കുവാൻ ആഗ്രഹിക്കുക…. അടിവയറിൽ നിന്നും ഞെഞ്ചിനുള്ളിലേക്ക് എന്തോ ഒന്ന് ആളി കത്തും പോലെ തോന്നി അവൾക്ക്….ഹൃദയം പൊട്ടിപ്പോകുന്നപോലെ… ഡിഗ്രി ഫൈനൽ ഇയർന് പഠിക്കുന്ന സമയമാണ് ഋഷികേശ്ന്റെ പ്രപ്പോസൽ അവളെ തേടി വരുന്നത്…ദേവദാസ് മാഷിന്റെയും നളിനി അമ്മയുടെയും ഒറ്റ മകൻ…

എല്ലാവർക്കും ഇഷ്ടപ്പെട്ട ബന്ധം…സ്വന്തമായി പ്രത്യേകിച്ച് ഇഷ്ടങ്ങളൊന്നും ഇല്ലാത്തത് കൊണ്ട് അവളും സമ്മതം മൂളി.. ആറു മാസം ഉറപ്പിച്ചു വച്ച ശേഷമായിരുന്നു വിവാഹം…ആ സമയങ്ങളിലെല്ലാം അവൻ ഇടയ്ക്ക് വിളിച്ചു സംസാരിക്കുമായിരുന്നു…നല്ല പെരുമാറ്റം… പക്ഷെ അറിഞ്ഞിരുന്നില്ല… ഇതുപോലൊരു ആവശ്യത്തിന് വേണ്ടിയാണ് തന്നെ വിവാഹം കഴിക്കുന്നതെന്ന് ….അവളുടെ മിഴികൾ താനേ നിറയുവാൻ തുടങ്ങി… ഒരുപാട് പ്രതീക്ഷകളോട് കൂടി തന്നെ വിവാഹം കഴിപ്പിച്ചയച്ച അച്ഛമ്മയെ ഒരു നിമിഷമവൾ ഓർത്തു…കുഞ്ഞ് നാളിലെ അച്ഛനും അമ്മയും നഷ്ടപ്പെട്ടപ്പൊ നോക്കി വളർത്തിയത് അച്ഛമ്മയായിരുന്നു…ഇപ്പൊ തീരെ വയ്യാ… അത്കൊണ്ടാണ് പെട്ടെന്ന് തന്നെ എന്റെ കല്യാണത്തേ കുറിച്ചാലോചിച്ചത് ….കൊച്ചച്ചൻ കൊണ്ടുവന്ന ആലോചന…..

പൊന്നും പണവും വേണ്ടയെന്ന ഇവരുടെ വാക്കിൽ പെട്ടെന്ന് തന്നെ എല്ലാമങ്ങുറപ്പിച്ചു… എങ്കിലും ഇന്ന് എന്റെ കഴുത്തിൽ ഏട്ടൻ താലി കെട്ടുമ്പോൾ മനസ് എത്ര സന്തോഷത്തിലായിരുന്നു.. എന്നിട്ട് നല്ലൊരു ജീവിതം പ്രതീക്ഷിച്ചു ഈ വീടിന്റെ മരുമകളാവാൻ കൊതിച്ചവൾ ആദ്യ രാത്രിയിൽ കേട്ട വാക്ക് ഒരു കുഞ്ഞിന് വേണ്ടി മാത്രമൊരു ഭാര്യയാവണമെന്ന് …. വീണ്ടും വീണ്ടും കൃഷ്ണയെ ആ വാക്കുകൾ കീറി മുറിച്ചു കൊണ്ടിരുന്നു….. മിഴികൾ പിന്നെയും പിന്നെയും നിറഞ്ഞൊഴുകുവാൻ തുടങ്ങി……. ചുണ്ടുകൾ സങ്കടത്താൽ വിറച്ചു…തന്റെ ജീവിതമോർത്ത്‌ സ്വയം നീറി…. എങ്കിലും കേട്ടത് സത്യമാവാല്ലേയെന്ന് മനസിൽ മന്ത്രിക്കുന്നുണ്ടായിരുന്നു…അവൾ ഒരുവേള ഋഷിയെ തന്നെ നോക്കി.

“”താൻ ഇങ്ങനെ എന്നെ തന്നെ നോക്കിയിട്ട് എന്താണ് കാര്യം കൃഷ്ണ പ്രിയ…ഇപ്പൊ തന്നെ ഈ വിവാഹത്തിന് വേണ്ടിയാണ്‌ ഞാൻ ലണ്ടനിൽ നിന്നും നാട്ടിലേക്ക് വന്നത്… തന്നെ അന്ന് പെണ്ണ് കണ്ട് പോയതാ..പിന്നെ എത്തിയത് മിനിഞ്ഞാന്ന്… എനിക്ക് ഇനി ഒരാഴ്ചത്തേ ലീവ് കൂടിയേ ബാക്കിയുള്ളൂ…. അതിന് മുന്നേ………………….. “” അർത്ഥം വച്ചു പറഞ്ഞ് കൊണ്ടവൻ കൃഷ്ണയെ ചേർത്തു പിടിക്കാൻ ശ്രമിച്ചു..പക്ഷെ അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റ് മാറി.. ഒന്ന് കയർത്തു സംസാരിക്കാൻ നാക്ക് ചലിക്കാനാവാത്ത പോലെ അത്രയും സങ്കടം……… ദേഷ്യം…..എല്ലാം ആ പെണ്ണിനെ തളർത്തി.. ജീവിതം, അഭിമാനം എല്ലാം പോയ പോലെ .. എങ്കിലും മനസിലുള്ള ക്രോധം അടക്കിവെക്കാൻ അവൾക്കായില്ല…. “”തനിക്ക് കുഞ്ഞിനെ വേണേൽ എവിടേലും പോയി ദത്തെടുക്കെടോ….

അതിന് ഒരു പെണ്ണിന്റെ ജീവിതം തകർക്കണോ…ഒരു ഭാര്യയെ വേണ്ടാതെ കുട്ടിയെ വേണം പോലും…. നാണം ഉണ്ടോ തനിക്ക്…..”” എങ്ങനെയോ കൂടി വിക്കിയും മൂളിയും എതിർത്ത് പറഞ്ഞ വാക്കുകളായിരുന്നു അത്…. പക്ഷെ അതവനെ കൂടുതൽ ദേഷ്യം പിടിപ്പിച്ചു. “”ഡി ഡി…നീ അധികം കിടന്നങ്ങു ചിലയ്ക്കല്ലേ….. എന്റെ ആവശ്യം നിന്നോട് പറയാതെയും നടത്തിയെടുക്കാൻ എനിക്കറിയാം…….. “” ഋഷി അവളുടെ കവിളിൽ കുത്തി പിടിച്ചു. വേദന കൊണ്ടവൾ പിടയുന്നുണ്ടായിരുന്നു. പിടി വിടുവിക്കാൻ ആവുന്നതും പെണ്ണ് ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും നിരാശ ആയിരുന്നു ഫലം .. “”വ്‌… വിട്….. “” അവളുടെ ആ പതിഞ്ഞ സ്വരത്തിൽ അലിവ് തോന്നിയവൻ പിടി അയച്ചു.. “”എനിക്ക് വേണ്ടത് കണ്ടാൾക്കാരുടെ കുഞ്ഞിനെയല്ല…. എന്റെ ചോര…. ഈ ദേവാലയം വീട്ടിലെ ഋഷികേശ് ദേവദാസ്ന്റെ കുഞ്ഞ് …..

നിന്റെ പ്രസവം കഴിഞ്ഞാൽ പിന്നെ അധികനാൾ ഈ ബന്ധം നിലനിൽക്കില്ല .. നമ്മൾ ഡിവോഴ്‌സ്ഡ് ആകും.. നീ നിന്റെ ഇഷ്ടപ്രകാരം കുഞ്ഞിനെ എനിക്ക് തരുന്നതായ് കോടതിയിൽ പറയണം.. പിന്നെ ഞാൻ വളർത്തും..ഒരാവകാശവും നീ പറയുവാൻ പാടില്ല…”” ഇയാളുടെ മനസെന്താ കല്ലാണോ…അതോ ഭ്രാന്തോ… അവൾ ഒരു നിമിഷം ഓർത്തു.. “””എങ്ങനെ പറ്റുന്നു ഇങ്ങനെയൊക്കെ സംസാരിക്കാൻ….. എന്നെയെന്താ വിലയ്ക്ക് എടുത്തതാണോ…”” “”അതേടി….നീ ഇപ്പൊ എന്റെ ഭാര്യയാ… ഞാൻ പറയുന്നതെന്തും അനുസരിക്കേണ്ടവൾ.. എന്റെ കുഞ്ഞിന്റെ അമ്മ ആകേണ്ടവൾ ….. ” രൂക്ഷമായ അവന്റെ വാക്കുകൾ.. അവൾക്ക് സ്വയം ലജ്ജ തോന്നി… കല്യാണം കഴിഞ്ഞാലെങ്കിലും നല്ല ജീവിതം കിട്ടും എന്ന് പ്രതീക്ഷിച്ചതാണ്… പക്ഷെ… എല്ലാം അസ്തമിച്ചു…കുഞ്ഞു നാളിലെ തനിച്ചായതാണ്….ആരുമില്ലാത്തവൾ….

എന്നെ ഇനിയും പരീക്ഷിച്ചു മതിയായില്ലേ ഭഗവാനെ…ആർക്കൊക്കെയൊ വേണ്ടി എന്നെയിങ്ങനെ……..സ്വന്തം വയറ്റിൽ പിറക്കുന്ന കുഞ്ഞ് പോലും തന്റെതാവാതെ നീറി നീറി ജീവിക്കേണ്ട അവസ്ഥ…. അതിനെ കുറിച്ച് ഓർക്കാൻ പോലും അവൾക്കായില്ല…… “നമുക്ക് ഒരു കുഞ്ഞുണ്ടായാൽ അത് നമ്മുടേതല്ലെ…” ഒരു നിമിഷത്തെ മൗനത്തിന് ശേഷം അവളുടെ ചോദ്യമായിരുന്നു അത് . “”അല്ല.. എന്റേത് മാത്രം…. “” ഉറക്കെയവൻ അലറി… ആ ഉത്തരത്തിൽ ഋഷിക്ക് ജീവിതത്തിന്റെ മൂല്യമെന്താണെന്ന് അറിയില്ലെന്ന് കൃഷ്ണക്ക് ബോധ്യപ്പെട്ടു..ഇനി ആരോട് എന്ത് പറയാൻ.. തനിക്ക് ആരാ ഉള്ളത് … വയ്യാത്ത അച്ഛമ്മയോടാണോ ഈ കാര്യം തുറന്നു പറയേണ്ടത്…. തേങ്ങിക്കൊണ്ട് ചുവരിൽ ചാർന്നു നിന്നവൾ നിലത്തേക്ക് ഊർന്നിരുന്നു.. ആ സമയം കോപത്തോടെ അവൻ അവളെ വലിച്ചിഴയ്ക്കാൻ ശ്രമിച്ചു…ആ ചുണ്ടുകളെ സ്വന്തമാക്കാൻ ശ്രമിച്ചു…….

പക്ഷേ എവിടുന്നോ കിട്ടിയ ഒരു ശക്തിയിൽ കൃഷ്ണ അവനെ തള്ളി മാറ്റി മുറിയിൽ നിന്നും ഇറങ്ങിയോടി….മുകളിലെ നിലയിൽ നിന്നും താഴേക്ക് പടികളിറങ്ങി…. അച്ഛനും അമ്മയും താഴത്തെ മുറിയിലാണ്…. കല്യണം കൂടാൻ വന്ന ബന്ധുക്കളൊക്കെയും തിരിച്ചു പോയിരുന്നു…. ആരുമില്ല.. ആരെ വിളിക്കണം.. അമ്മയോട് പറയണോ.. ഒന്നും ഒരുവേള അവൾക്ക് മനസിലായില്ല….മുകളിലേക്ക് കണ്ണുകൾ പായ്ച്ചപ്പോൾ ഋഷി പിന്നാലെ തന്നെയുണ്ട്.. പേടിച്ചരണ്ടവൾ അടുക്കളയിൽ കയറി വാതിൽ അടച്ചു….. പെണ്ണിന്റെ ശ്വാസമൊന്ന് നേരെ വീണങ്കിലും . കിതപ്പ് അടങ്ങിയിരുന്നില്ല ….അടുക്കള വാതിലിനു ചാർന്നു നിന്ന് കണ്ണുകൾ അടച്ചു… പിന്നെ മേശപ്പുറത്ത്‌ വച്ചിരിക്കുന്ന ജഗ്ഗിലെ വെള്ളം അത്പോലെ എടുത്ത് വായിലേക്ക് കമിഴ്ത്തി…

എന്തൊക്കെ പ്രതീക്ഷിച്ചു വന്നതാണ് താൻ… നല്ല ജീവിതം…നല്ല നിമിഷങ്ങൾ.. എന്നിട്ടിപ്പോ….അയാളുടെ സ്വാർത്ഥതയ്ക്ക് വേണ്ടി മാത്രമുള്ള വിവാഹം…..എല്ലാം എന്റെ തെറ്റായി വരുത്തി തീർത്ത്‌ ഡിവോഴ്സ്…. കുഞ്ഞിനെ പൂർണ സമ്മതത്തോടെ നൽകുക..ആ മനസെന്താ ഇങ്ങനെ…… എത്രവട്ടം ആലോചിച്ചിട്ടും അവൾക്കൊരു എത്തും പിടിയും കിട്ടിയില്ല… ഇത്പോലെയും മനുഷ്യരുണ്ടോ…. ഇന്ന് ഒരു ദിവസം അവന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ടു… പക്ഷെ വരും ദിനങ്ങൾ എങ്ങനെ…….ഇല്ലാ…. അവന് വേണ്ടി എന്റെ ജീവിതം വലിച്ചെറിയാൻ ഞാൻ തയാറല്ല..ആർക്ക് വേണ്ടിയും എന്നെ ഞാൻ ബലി കൊടുക്കില്ല…. ഉറച്ച തീരുമാനമെടുത്തെന്ന പോലെ ആ മനസിലെ കനലൊന്നടയ്ക്കാൻ ശ്രമിച്ചു…..പക്ഷെ പിന്നെയും അവളുടെ ജീവിതമെന്താവും എന്നോർത്തു കൊണ്ട് മനം വിങ്ങുന്നുണ്ടായിരുന്നു..മനസ് അത്രമേൽ നോവുന്നുണ്ടായിരുന്നു.. തുടരും

മുഴുവൻ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story