മിഴികളിൽ: ഭാഗം 2

മിഴികളിൽ: ഭാഗം 2

എഴുത്തുകാരി: മാനസ ഹൃദയ

വാതിലിൽ നിർത്താതെയുള്ള മുട്ടു കേട്ടാണ് കൃഷ്ണ ഞെട്ടിയത് …താഴേക്ക് ഇറങ്ങി വന്നിട്ട് അധിക നേരമായിട്ടില്ല… ഋഷി തന്നെയായിരിക്കും എന്നോർത്തു കൊണ്ടവൾ വല്ലാതെ ഭയന്നു.. ഒന്ന് മയങ്ങി പോയതിനാൽ കൺപോളകളിലെല്ലാം നേരിയ ഭാരം അനുഭവപ്പെടുന്നുതായ് തോന്നിയവൾ ആയാസപ്പെട്ടായിരുന്നു എഴുന്നേറ്റത്. “”കൃഷ്ണ… മോളെ.. വാതിൽ തുറക്ക്… “”നളിനിയമ്മയുടെ ശബ്‌ദം കേട്ടപ്പോൾ മേലാകേ വിറകൊള്ളുന്ന പോലെയായി.

സ്നേഹത്തോടെയുള്ള വിളിയാണ്.. എങ്കിലും അവൾക്ക് ആ വീട്ടിലെ എല്ലാവരോടും പേടി തോന്നി.. പക്ഷെ അധികം ചിന്തിച്ചു നിൽക്കാതെ നേരെ ചെന്ന് വാതിൽ തുറന്നു നോക്കുമ്പോൾ നളിനിയമ്മ മാത്രമല്ല… ഋഷിയും, അച്ഛനുമെല്ലാമുണ്ടായിരുന്നു.. എല്ലാവരെയും ഒരുവേളയവൾ നോക്കി…. ഒരു കുറ്റവാളി അല്ലെങ്കിലും അതേ ഭാവത്തിൽ അവരുടെ മുൻപിൽ നിൽക്കുമ്പോൾ വീണ്ടും അവളുടെ ആ മിഴികൾ നിറയുന്നുണ്ടായിരുന്നു… “”മോള് എന്ത് പണിയാ ഈ കാണിച്ചത്… ഇവൻ വല്ലതും പറഞ്ഞുന്ന് വച്ച്………””” അമ്മയുടെ വാക്കുകൾ ഒരു നിമിഷമവൾ കാതോർത്തു….. “”അവൻ നിന്നെയൊന്ന് പേടിപ്പിക്കാൻ ശ്രമിച്ചതാ…

ദേ മോള് ഇവിടെ കയറി വാതിലടച്ചു ന്ന് ഋഷിയാ വന്നു പറഞ്ഞത്.. നടന്ന സംഭവോക്കേ ഞങ്ങളോട് പറഞ്ഞു.. പോട്ടെ.. അവനങ്ങനെ പലതും പറയും.. മോള് അതൊന്നും കാര്യമാക്കേണ്ട ‘ അവളെ തലോടികൊണ്ടായിരുന്നു ആ സംസാരം … ഇങ്ങനെയും ആൾക്കാരെ ഓരോന്ന് പറഞ്ഞ് പേടിപ്പിക്കുന്ന മനുഷ്യന്മാരുണ്ടോ….കൃഷ്ണ ഒരു നിമിഷം മനസ്സിൽ ആലോചിച്ചു…. “”കൃഷ്ണ… യാം സോറി… തന്നെ ഒന്ന്… വെറുതെ…. ” തല കുമ്പിട്ടു പറയുന്ന ഋഷിയുടെ മുഖത്തേക്കവൾ നോക്കി.. എന്തൊരു നിഷ്കളങ്കമാണ് ഇപ്പോൾ.. നേരത്തെ കണ്ട ഋഷിയിൽ നിന്നും ഒത്തിരി വ്യത്യാസം.. നളിനിയമ്മ അവളെയും കൂട്ടി അടുക്കളയിൽ നിന്നും പുറത്തിറങ്ങി…..

ഋഷിയും ഇടയ്ക്കിടെ അവളെ തന്നെ നോക്കുന്നുണ്ടായിരുന്നു… “”എനിക്ക് പേടിയാ…. “” വീണ്ടും ഓരോന്ന് പറഞ്ഞവൾ പരാതി പറയുവാൻ തുടങ്ങിയപ്പോൾ നളിനിയമ്മ ആശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.. അപ്പോഴെല്ലാം തനിക്ക് ഇല്ലാതെ പോയ അമ്മയുടെ കരുതലും സ്നേഹവും കിട്ടുന്നതായ് തോന്നുകയായിരുന്നു കൃഷ്ണയ്ക്ക്… “”ചെല്ല്… മുറിയിൽ പോയി കിടന്നോ…നീ ഇപ്പൊ ഈ വീടിന്റെ മരുമകളാ… ആരൊറ്റപ്പെടുത്തിയാലും ഈ അമ്മ കൂടെ കാണും.. പേടിക്കണ്ട “” അമ്മ അങ്ങനെ പറയുമ്പോഴും തെല്ലൊരു ഭയം അവളെ വേട്ടയാടുന്നുണ്ടായിരുന്നു…ഒരു പരിചയവും ഇല്ലാതെ മറ്റൊരു വീട്ടിലേക്ക് പുതു പെണ്ണായി കേറി വന്ന പെണ്ണോട് സംസാരിക്കേണ്ട രീതിയിലല്ലോ ഋഷി അവളോട് സംസാരിച്ചത്…

അവൾ പ്രതീക്ഷിച്ചതിൽ നിന്നും എത്രയോ വിപരീതമായ പെരുമാറ്റമായിരുന്നില്ലേ… ഏതൊരു പെണ്ണിനും സഹിക്കാൻ പറ്റാത്തത്ര വേദനയിലല്ലേ ആ സംസാരം കൊണ്ടവൻ നോവിച്ചത്. “”പോയി..കിടന്നോളു കുട്ട്യേ….ഇവനിപ്പോഴും ഇങ്ങനെയാ… കുട്ടി ക്കളി മാറാത്ത പോലെ… എന്താ എപ്പോഴ പറയുവാന്നൊന്നും ഒരു നിശ്ചയോം ഉണ്ടാവില്ല… അത് കണ്ട് മോള് പേടിക്കണ്ട…”” അച്ഛനും അവളെ പറഞ്ഞ് അനുനയിപ്പിക്കുവാൻ ശ്രമിച്ചു…. എല്ലാം കേട്ടപ്പോൾ പാതി ചിരി വരുത്താൻ ശ്രമിച്ചുകൊണ്ട് അവൾ മുകളിലേക്ക് കയറി പോയി…ഇടയ്ക്കായ് താഴെക്കൊന്ന് നോക്കിയപ്പോൾ ഋഷിയും ചിരിക്കുന്നുണ്ടായിരുന്നു.. അത് കണ്ടപ്പോൾ ചെറിയൊരു ആശ്വാസം തോന്നി.. “”മോനെ.. ഋഷി…അവൾ ഇപ്പൊ നിന്റെ ഭാര്യയാ…. ഇനി നിന്റെ ജീവിതത്തിൽ വഴികാട്ടി ആയി…

ഒരു കൂട്ടായ് ഉണ്ടാകേണ്ടവൾ…. ആ പെണ്ണിനെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ടായെടാ…. നീ നിന്റെ മോഹങ്ങളെല്ലാം ഉപേക്ഷിക്ക്… പുതിയൊരു ജീവിതത്തെ കുറിച്ച് ആലോചിക്ക്.. കണ്ടാൽ തന്നെ അറിഞ്ഞൂടെ ആ പെൺകുട്ടിപാവാണെന്ന്…. അതിന്റെ ജീവിതം നശിപ്പിക്കണോ… ആ കണ്ണീരു കൊണ്ട് ഈ കുടുംബം മുടിയണോ… നീ ഒന്ന്കൂടി ആലോചിക്ക് ഋഷി…. നിന്റെ മനസിലുള്ള ചിന്തകൾ തെറ്റല്ലേയെന്ന്..സ്വാർത്ഥതയ്ക്ക് വേണ്ടി ഒരാളുടെ ജീവിതം നീ തന്നെ നശിപ്പിക്കുകയല്ലേ എന്ന് “” അവൾ മുറിയിലേക്ക് പോയി എന്നുറപ്പായ ശേഷം അച്ഛനായിരുന്നു ആ വാക്കുകൾ പറഞ്ഞത്.. ആ മനുഷ്യന്റെ ഉള്ളം പിടഞ്ഞുള്ള പറച്ചിൽ കേട്ടപ്പോൾ ഋഷിയുടെ മനസൊന്നു നൊന്തു…എങ്കിലും എത്ര ശ്രമിച്ചിട്ടും അവന്റെ ആഗ്രഹം അടങ്ങിയിരുന്നില്ല…..

“”എനിക്കൊരു കുഞ്ഞിനെ വേണം.. മൈ ചൈൽഡ്…. അതല്ലാതെ മറ്റൊന്നും ഇപ്പോ എന്റെ മനസിലില്ല.. അവളെ നിങ്ങൾ പറയുന്നപോലെ ഭാര്യയായി സ്വീകരിക്കാൻ എനിക്ക് പറ്റില്ല… ആരെന്തൊക്കെ പറഞ്ഞാലും എന്റെ മനസ് അതിനനുവദിക്കില്ല…..അതെനിക്ക് മനസാക്ഷി ഇല്ലാത്തത് കൊണ്ടല്ല… ബട്ട് ഐ കാണ്ട്…………..”” “”ആ കുട്ടീടെ വീട്ടുകാർ കൂടി അറിഞ്ഞു കൊണ്ടാണ് അവളെ ഈ കെണിയിൽ വീഴ്ത്തിയത് എന്നറിയുമ്പോൾ അവൾക്കെത്ര നോവും മോനെ… വേണ്ടടാ… അവളൊരു പാവാ….. “” അമ്മയും കൂടി എതിർത്ത് പറഞ്ഞ് സംസാരിച്ചു നോക്കി…. “എല്ലാ കാര്യവും ഞാൻ നിങ്ങളോട് പറഞ്ഞതല്ലേ….

ഇന്ന് ഒരു ദിവസം അവളോട് കള്ളം പറഞ്ഞ് സ്നേഹം കാട്ടിയിട്ടെന്ത് കിട്ടാനാ…നിങ്ങൾ പറഞ്ഞത് കൊണ്ട് മാത്രമാ ഞാൻ അവളോട് സോറി പറഞ്ഞത്.. എന്റെ ആവശ്യത്തിനുവേണ്ടിയാണ്‌ ഈ വിവാഹം എന്ന് അവൾക്കൊഴിച്ചു ബാക്കി എല്ലാവർക്കും അറിയാം… നിങ്ങൾക്കും അറിയാം… അപ്പോഴൊക്കെ മൗനമായ് നിന്നിട്ട് ഇപ്പൊ കല്യാണം കഴിഞ്ഞ ശേഷം അവൾക്ക് വേണ്ടി വാദിക്കുന്നതെന്തിനാ….എന്തൊക്കെ പറഞ്ഞാലും…. എനിക്ക് വലുത് എന്റെ ഇഷ്ടങ്ങളാണ് ….. ജീവിതമാണ്…”” അത്രയും പറഞ്ഞ് ദേഷ്യം പിടിച്ചവൻ ഒരു സിഗരറ്റുമെടുത്തു വരാന്തയിലേക്ക് പോയി… ആ സമയം നിശബ്ദമായും നിസ്സഹായരായും നിൽക്കാൻ മാത്രമേ ആ മാതാപിതാക്കൾക്കായുള്ളു…… “”നമ്മുടെ മോനെന്താ ദാസേട്ടാ ഇങ്ങനെ….

“” “”അവൻ നന്നാവില്ല… ആരു പറഞ്ഞാലും നന്നാവില്ല…. “” വിഷമം നിറച്ചു പറഞ്ഞുകൊണ്ടായാൾ കണ്ണുകൾ മെല്ലെയൊപ്പി… 🌺🌺🌺🌺🌺🌺🌺🌺🌺🌺 ഋഷി മുറിയിലേക്ക് ചെല്ലുമ്പോഴേക്കും കൃഷ്ണ ഉറങ്ങിയിട്ടുണ്ടായിരുന്നു…എന്തോ അവളെ വിളിച്ചുണർത്താനോ അവൻ വന്നത് അറിയിക്കാനോ ഋഷിക്ക് തോന്നിയില്ല….. അവൻ വെറുതെയാ മുഖത്തേക്ക് നോക്കി കിടന്നു….. അമ്മ പറഞ്ഞത് ശരിയാണ്‌ കണ്ടാൽ തന്നെ അറിയാം ആളൊരു പാവമാണെന്ന്….ചെറിയ പേടിക്കാരിയാണ്‌ എങ്കിലും ഒരു പുലികുട്ടിയും കൂടിയാണെന്ന് തോന്നുന്നു .. തന്റെ ജീവിതം നശിപ്പിക്കുവാൻ ആഗ്രഹം ഉണ്ടായിട്ടല്ല എങ്കിലും എന്റെ ആവശ്യം അതായ് പോയി…. മനസ്സിൽ പറഞ്ഞു കൊണ്ട് വെളുപ്പാർന്ന ആ കുഞ്ഞ് മുഖവും…

കട്ടി പുരികവും കണ്ണുകളും… ചുണ്ടുമെല്ലാം വെറുതെയാവാനൊന്നു നോക്കി കണ്ടു .. മെല്ലെ അവളുടെ മുഖത്തു വീണ മുടിയിഴകൾ എടുത്ത് ചെവിക്കുള്ളിൽ ഒതുക്കി കൊടുത്തു… പക്ഷെ അവളൊന്നും അറിഞ്ഞില്ല… നല്ല ഉറക്കത്തിൽ തന്നെയായിരുന്നു…. നിനക്കൊന്നും അറിയാൻ പറ്റുന്നില്ലല്ലോ കൃഷ്ണ….ഈ മുടി ഒതുക്കി വച്ചത് പോലും തിരിച്ചറിയാത്ത നീ പിന്നെ എന്തറിയാനാണ് …. അവന്റെ മുഖത്തു നിരാശ കലർന്നൊരു പുഞ്ചിരി വിടർന്നു… ഒരു പെണ്ണിന് വിലയിടുന്നത് തെറ്റാണ്… എങ്കിലും ഒരാൾ വില കൊടുത്തു വാങ്ങിയ വസ്തുവാണ് താൻ എന്നറിയുമ്പോൾ ആർക്കായാലും നോവും…. നിന്നെ ആ നോവറിയിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല…ഇനി നിന്റെ ജീവിതം എങ്ങനെയായിരിക്കുംന്ന് എനിക്ക് തന്നെ ഊഹിക്കാൻ പറ്റുന്നില്ല….

എങ്കിലും……. ” എന്തോ ഓർത്ത്കൊണ്ട് അത്രയും മനസ്സിൽ പറഞ്ഞവൻ ഒരു പുതപ്പെടുത്ത്‌ അവളുടെ ദേഹത്തേക്കിട്ടു ..പിന്നെ അവനും കൺപോളകൾ പതിയെ അടച്ചു കിടന്നുറങ്ങി. 🌺🌺🌺🌺🌺🌺🌺🌺🌺🌺 രാവിലെ കുളിയും കഴിഞ്ഞ് കൃഷ്ണ അടുക്കളയിലേക്ക് ചെല്ലുമ്പോൾ അമ്മ അവളെ നോക്കിയൊന്ന് പുഞ്ചിരിക്കുന്നുണ്ടായിരുന്നു.. അവൾ തിരിച്ചും… “”ഹാ… വാ… “” സ്നേഹത്തോടെയുള്ള ആ വിളി കേട്ടപ്പോൾ അവൾ അടുത്തേക്ക് ചെന്നു. ഇട്ടു വച്ചിരിക്കുന്ന കാപ്പിയിൽ നിന്നും ഒരു ഗ്ലാസ്‌ നളിനിയമ്മ അവൾക്ക് നേരെ നീട്ടി… “”ഋഷിക്ക് കൊണ്ട് കൊടുക്ക്…. “” അമ്മ അങ്ങനെ പറഞ്ഞപ്പോൾ അവളുടെ ശരീരം ചെറുതായൊന്നു വിറയ്ക്കുന്നുണ്ടായിരുന്നു. “”എന്റെ കുട്ടി… നീ കൊടുക്ക്…ഇനി പേടീം ഭയൊന്നും വേണ്ടാ ….. “”

അവളുടെ പരിഭ്രമം കണ്ടിട്ടാവണം നളിനിയമ്മ പറഞ്ഞുകൊണ്ട് കപ്പ്‌ സോസ് അവളുടെ കൈയിൽ പിടിച്ചു വച്ച് കൊടുത്തു… “”അമ്മേ…”” വളരെ മൃദുലമായ വിളിയായിരുന്നു അത്.. “”പ്രസവിച്ചു ഒരു കുഞ്ഞിനെ തന്നു കഴിഞ്ഞാൽ പിന്നെ യാതൊരു ബന്ധവും ആ കുഞ്ഞുമായോ… കുഞ്ഞിന്റെ അച്ഛനുമായോ ഉണ്ടാവില്ലെന്ന് ആരെങ്കിലും പറയുമോ…. ചുമ്മാ ആരെങ്കിലും പറയുമോ..തമാശയ്ക്ക് പറയുമോ…ഇങ്ങനൊന്നും ഞാൻ ഇതുവരെ കേട്ട് വളർന്നിട്ടില്ലാട്ടോ….അതോണ്ട് ചോദിച്ചതാ . “”” കൃഷ്ണ പറഞ്ഞ ആ വാക്കുകൾ നളിനിയമ്മയുടെ നെഞ്ചിലായിരുന്നു കൊണ്ടത്… ശരിയാണ് സ്വന്തം ഭർത്താവിൽ നിന്നും അങ്ങനെയൊന്ന് കേട്ടപ്പോൾ ഇവൾ എത്ര വിഷമിച്ചു കാണും.. പേടിച് കാണും…പക്ഷെ അതൊരു യാഥാർഥ്യമാണെന്ന് അറിഞ്ഞാൽ ഈ കുട്ടിക്ക് താങ്ങാൻ കഴിയുമോ……. “”അമ്മ എന്താ ഒന്നും പറയാത്തെ…? “”

അവളുടെ ആ ചോദ്യമായിരുന്നു ആ സ്ത്രീയെ ചിന്തയിൽ നിന്നുമുണർത്തിയത്… അവളോട് എന്ത് മറുപടി പറയണമെന്നറിയാതെ നളിനിയമ്മ കുഴങ്ങി… “”നിങ്ങളെല്ലാരും എന്തോ ഒന്ന് എന്നിൽ നിന്നും മറച്ചു പിടിക്കുന്നുണ്ട്… അതെന്താന്ന് എന്നോട് കൂടി പറഞ്ഞൂടെ….”” ആശയകുഴപ്പത്തിലാക്കികൊണ്ട് വീണ്ടും കൃഷ്ണയുടെ ചോദ്യം…ഉത്തരം നൽകാനാവാതെ തറഞ്ഞു നിൽക്കാനേ വീണ്ടും അവർക്ക് കഴിഞ്ഞുള്ളു… “”എനിക്ക് ഒന്നും അറിയില്ല കുട്ട്യേ..ദാസേട്ടന് ചായ കൊടുക്കാൻ സമയായി .. “” മറുപടിയൊന്നും നൽകാൻ ഇല്ലാത്തതിനാൽ അവർ ഒഴിഞ്ഞു മാറി… “എന്താണ് ഇവിടെ നടക്കുന്നത്…ഒരു കാര്യം ഉറപ്പാണ്.. ഇവർക്കാർക്കും എന്നോട് വെറുപ്പില്ല… ദേഷ്യമില്ല… പക്ഷെ ഒരു നാൾ താൻ ഇവരുടെ ആരുമല്ലാതായി മാറും..എല്ലാവരും എന്തൊക്കെയൊ മറച്ചു പിടിക്കുന്നുണ്ട്..ചിലപ്പോൾ ഋഷി ഇന്നലെ പറഞ്ഞത് തന്നെയായിരിക്കും യാഥാർഥ്യം…പക്ഷെ എന്തിന് വേണ്ടി… ആർക്ക് വേണ്ടി…..”(ആത്മ )

കുറച്ച് നേരമവൾ ചിന്തിച്ചു നിന്നു… “കാപ്പി “” ഉമ്മറത്തെ കസേരയിലിരിക്കുന്ന ഋഷിക്ക് നേരെ കൃഷ്ണ കപ്പ്‌ നീട്ടുമ്പോൾ അവനൊന്നു ചിരിച്ചത് പോലുമില്ലായിരുന്നു.. “”അമ്മ തരാൻ പറഞ്ഞു.. അതാ ഞാൻ കൊണ്ട് വന്നത് “” അവന്റെ അനിഷ്ടം മനസിലായെന്നോണം കൃഷ്ണ മറുപടി നൽകി തിരികെ പോയി….. പെണ്ണിന്റെയുള്ളം അപ്പോഴും പിടയുകയായിരുന്നു…. ആരൊക്കെയൊ തനിക്ക് ചുറ്റും വിളയാടുന്ന പോലെ…സ്വയം നിലനിൽപ്പില്ലാത്ത പോലെ… ആർക്കൊക്കെയൊ വേണ്ടി ബലിയാടാകുവാൻ പോകുന്ന അവളുടെ ജീവിതത്തെയും വെല്ലു വിളികളെയും ആ പെണ്ണ് മുന്നിൽ കണ്ടു കൊണ്ടേയിരുന്നു…അതിന് എത്രയോ നോവ്‌ കൂടുതലായിരുന്നു … വേദനയാണേൽ അത്രമേലധികമായിരുന്നു……………….. തുടരും………..

മിഴികളില്‍ : ഭാഗം 1

മുഴുവൻ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story