മിഴികളിൽ: ഭാഗം 5

മിഴികളിൽ: ഭാഗം 5

എഴുത്തുകാരി: മാനസ ഹൃദയ

വെളുപ്പാർന്ന പ്രഭാതത്തിൽ ഉറക്കമുണർന്നപ്പോൾ തന്റെ അരികിലായി ചരിഞ്ഞു കിടക്കുന്ന കൃഷ്ണയെ ഋഷി കരുണയോടെ നോക്കി … ഒരു തവണ കൂടി കഴിഞ്ഞ രാത്രിയെ ഓർത്തെടുത്തു….പാതി തെന്നി മാറിയ പുതപ്പ് അവളുടെ ദേഹത്തേക്ക് പുതപ്പിച്ചു കൊടുത്തു…. “”സോറി…. “” എത്ര വട്ടം പറഞ്ഞുവെന്ന് അവന് തന്നെയറില്ല….. എന്തോ അവളെ അറിഞ്ഞ ശേഷം ഋഷിയുടെ മനസിനും സ്വസ്ഥത കിട്ടിയിരുന്നില്ല… 🌺🌺🌺🌺🌺🌺🌺🌺🌺🌺

“”കിച്ചു ചേച്ചി എബടെ ആന്റി…. “” പതിവ് പോലെ അമ്മുട്ടി അവളെ തേടി വന്നപ്പോഴാണ് കൃഷ്ണ എഴുന്നേറ്റില്ലല്ലോയെന്ന് നളിനിയമ്മയും ആലോചിച്ചത്….. “”കിച്ചു ചേച്ചി… എണീറ്റില്ല പോന്നെ… “” സാധാരണ ഇത്ര വൈകാറില്ലല്ലോ എന്നവർ ഒരു നിമിഷമോർത്തു.. അപ്പോഴായിരുന്നു ചൂളമടിച്ചു കൊണ്ട് നടന്നു വരുന്ന ഋഷിയെ അമ്മ കണ്ടത്…. “”ഡാ…. കൃഷ്ണ ഇതുവരെ എഴുന്നേറ്റില്ലെ..”” “”ആ..🤷‍♀️. ഞാൻ എഴുന്നേൽക്കുന്നത് വരെ ഇല്ലാ … “” അതും പറഞ്ഞ് ഋഷി നടന്നു പോകാൻ ശ്രമിച്ചപ്പോൾ ദാസച്ചൻ എതിർത്തു….. “”പോയി എഴുന്നേൽപ്പിക്ക്… അവൾ നിന്റെ കൂടെയായിരുന്നില്ലേ ….ഉണരാത്തത് കണ്ടാൽ വിളിച്ചു നോക്കണം…അവൾ വല്ല വയ്യായ്കയൊ മറ്റൊ ഉള്ളതായി പറഞ്ഞോ.. ? ” “”ഏയ്… ഇല്ലച്ഛാ….. ഞാൻ….ഞാൻ കൃഷ്ണയെ ശ്രദ്ധിച്ചില്ല.. .. ഇപ്പൊ പോയി നോക്കാം “””

കുറച്ചെങ്കിലും ഭയം അച്ഛനോടായ് തോന്നിയത് കൊണ്ടാവണം ധൃതിതിയിലവൻ മുറിയിലേക്ക് പോയത്… “”ഏതെങ്കിലും ഒരു നിമിഷത്തിൽ ലൌകികമായ ഒരു ക്രൂര വിവേകം നിന്നോട് എന്നെ ഉപേക്ഷിച്ചു പോരുവാൻ ഉപദേശിക്കുമെന്ന് എനിക്കറിയാമായിരുന്നു.. അത്കൊണ്ട് പലപ്പോഴും ഞാൻ നിന്റെ കണ്ണുകളെ അടച്ചു ചുംബിച്ചു.. നിന്റെ മുഖം എന്റെ മാറിടത്തിൽ ഒളിപ്പിച്ചു ഞാനല്ലാതെ മറ്റൊന്നും നിന്റെ ദൃഷ്ടിയിൽ പെട്ടുപോവരുതെന്നും നിന്റെ ലോകം ഞാനായി തീരണമെന്നും ഞാൻ കലശലായ്‌ ആഗ്രഹിച്ചു ” കടപ്പാട് :മാധവി കുട്ടി ആ വരികൾ കൃഷ്ണയുടെ മിഴികളിലൂടെ കടന്നു പോയി….. പിന്നെയും പിന്നെയും വായ്ക്കാനെന്ന പോലെ ആകാംഷ തോന്നുമ്പോഴായിരുന്നു ഋഷി അകത്തേക്ക് കടന്നു വരുന്നത്….

“”തനിക്കിത് വരെയും എഴുന്നേൽക്കാനായില്ലേ….. “” അല്പം ദേഷ്യത്തോടെയാണ്‌ ചോദിച്ചു പോയതെങ്കിലും സംയമനം വീണ്ടെടുത്തവൻ അടുത്തേക്ക് ചേർന്നിരുന്നു… “”ലേറ്റ് ആയത് കൊണ്ട് ചോദിച്ചതാടോ”” വെറുതെ അവനാ നെറുകയിൽ തലോടിയപ്പോഴായിരുന്നു കയ്യിൽ ചൂടനുഭവപെട്ടത് … ഋഷി ഒരു നിമിഷം പകച്ചു കൊണ്ട് കൃഷ്ണയെ തന്നെ നോക്കി….. “””ഇന്നലെ മഴ നനഞ്ഞതല്ലേ… ചെറുതായ് പനിക്കുന്നുണ്ട്…… അതാ മുറിയിൽ തന്നെയിരുന്നത്….. “” ക്ഷീണം പിടിച്ച ആ മുഖത്തേക്കവൻ കണ്ണുകൾ പായിച്ചു… “”എങ്കിൽ പിന്നെ കിടന്നോ….. ഞാൻ അമ്മയെ പറഞ്ഞ് വിടാം….. ചുക്ക് കാപ്പി ഇട്ടുതരാൻ പറയാം…. “” പറഞ്ഞുകൊണ്ട് അവൻ അവളെ വിട്ടുപോവാനൊരുങ്ങി ….ആ സമയം തന്റെ കയ്യാൽ പിടിച്ചു വച്ചുകൊണ്ട് പോവല്ലേയെന്നവൾ തലയാട്ടി ……

പിന്നെ അവന്റെ തോളിൽ പതിയെ ചാഞ്ഞു…… “”ഇവിടിങ്ങനെ എന്റെ കൂടെ ഇരിക്കുവോ.. കുറച്ച് സമയം….. “”‘ ആ ചോദ്യം ഋഷിയെ അസ്വസ്തനാക്കുന്നപോലെയായിരുന്നു എങ്കിലും …. ഒട്ടും ആഗ്രഹമില്ലാഞ്ഞിട്ടും , മനസില്ലാ മനസോടെ അവൻ കൃഷ്ണയുടെ കൂടെയിരിന്നു 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 “”ഹൃതിക… അവളെ പിന്നെ നീ കണ്ടിട്ടില്ലേ .”‘ ഋഷിയുടെ വീട്ടിലെ സ്വീകരണ മുറിയിൽ ആനന്ദ് വന്ന ശേഷമുള്ള സംസാരത്തിനിടയിൽ ഉയർന്നു പൊങ്ങിയ ചോദ്യമായിരുന്നു അത്… “അന്ന് ഹോസ്പിറ്റലിൽ വച്ചാണ് അവസാനം കണ്ടത്….ലണ്ടനിലേക്ക് പോകാൻ എനിക്ക് പിന്നെ കഴിഞ്ഞില്ല… ഇനി അവൾ ഏതായാലും നാട്ടിൽ ഉണ്ടല്ലോ.. പോകണം.. പോയി കാണണം..പറ്റുമെങ്കിൽ കൂടെ ജീവിക്കണം “”” ” എന്തിന്….. ഇപ്പൊൾ നിനക്കൊരു ജീവിതമായില്ലെ…

നിന്നെ വിശ്വസിച്ചൊരു പെണ്ണ് ഇവിടെയില്ലേ.. അവളുടെ സന്തോഷമല്ലെ ഇനി നോക്കേണ്ടത്…… “” ഋഷിയുടെ സംസാരം ഇഷ്ടപ്പെട്ടില്ലെന്ന പോലെ ആനന്ദ് മുഖം ചുളിച്ചു…. “”പറ്റില്ല ആനന്ദ്… കൃഷ്ണയെ എനിക്കൊരു ഭാര്യയായി സ്വീകരിക്കാൻ കഴിയില്ല… ഹൃതിക… അവളയെ മനസറിഞ്ഞു സ്നേഹിക്കാൻ എനിക്ക് കഴിയു…. എന്റെ പെണ്ണാ അവൾ… കൃഷ്ണയ്ക്ക് ഒരു റോൾ മാത്രമേ എന്റെ ജീവിതത്തിലുള്ളൂ… ബീങ് എ മദർ… ദാറ്സ് ഓൾ… “” ഒരു പതർച്ച പോലുമില്ലാത്ത ഋഷിയുടെ സംസാരത്തെ കേട്ടു നിൽക്കുമ്പോൾ ആനന്ദിന്റെ ഉള്ളം പിടയുന്നുണ്ടായിരുന്നു… “”എന്തിന് വേണ്ടി… ഏതെങ്കിലും ഒരു പെണ്ണതിന് സമ്മതിക്കുമൊ…. എല്ലാം കഴിഞ്ഞ് ഉപേക്ഷിക്കുവാനാണോ ഭാവം… “” “”എനിക്കതൊന്നുമറിയില്ല…കൃഷ്ണയ്ക്കിപ്പോൾ എന്നെ പൂർണ വിശ്വാസമാണ്…

ആ വിശ്വാസമാണ് എന്റെ ബലം…… അവൾ എന്ന് ഗർഭിണിയാവുന്നോ അപ്പോൾ ഞാനെല്ലാം അറിയിക്കും….എനിക്കും ഹൃതികയ്ക്കും ഒരുമിച്ചു ജീവിക്കുവാൻ ഒരു കുഞ്ഞ് വേണം…. അത് നടപ്പിലാക്കൻ ഒരു ഉപകരണമെന്ന പോലെ കൃഷ്ണയും…അതാണ് ഇപ്പൊ എന്റെ ലൈഫിൽ കൃഷ്ണയ്ക്കുള്ള സ്ഥാനം “” ടീ പൊയിൽ നിന്നും ഒരു സിഗററ്റെടുത്തു കത്തിച്ചുകൊണ്ടവൻ ചുണ്ടോടടുപ്പിച്ചു . ആ സമയം ഒരലിവും ഇല്ലാതവനായി പോയല്ലോ ഋഷി എന്ന് മനസിലോര്ക്കുകയായിരുന്നു ആനന്ദ് .എങ്ങനെ കഴിയുന്നു ഇവനിങ്ങനെയൊക്കെ ചിന്തിക്കാനും സംസാരിക്കുവാനും…

എല്ലാവരും ചേർന്നു ഒരു പാവം പെണ്ണിനെ ചതിക്കുമ്പോൾ ഒന്നുമറിയാത്ത അവൾക്ക് ജീവിതത്തേ കുറിച്ച് എന്തെല്ലാം മോഹം കാണും ..ഒരു കുഞ്ഞിന്റെ അമ്മയാവാൻ പോകുകയാണെന്നറിയുമ്പോൾ എത്ര സന്തോഷം ആ മനസിലുദിക്കും…ഒരാളുടെ സ്വാർത്ഥ താല്പര്യമാണെന്ന് താനെന്നറിയുമ്പോൾ എത്ര നോവേറും….. ഇതൊക്കെ മനസ്സിൽ ചിന്തിക്കാനേ ആനന്ദിനായുള്ളു… കാരണം ഋഷിയെ എത്ര ഉപദേശിച്ചിട്ടും ഒരു ഗുണവുമുണ്ടാവാൻ പോകുന്നില്ലെന്ന് അവനറിയാമായിരുന്നു ..വിവാഹമൊക്കെ കഴിഞ്ഞതല്ലേ, ഹൃതികയെ ഒരു ഫ്രണ്ടെന്ന നിലയെ ഋഷി കാണുള്ളൂ എന്ന തോന്നലിലാണ് അവൾ നാട്ടിലുള്ള കാര്യം ഋഷിയെ അറിയിച്ചത്… പക്ഷെ അത് തെറ്റായി പോയെന്ന ബോധം അവനെ വല്ലാതെ അലട്ടി …..

ആാാ വീട്ടിൽ നിൽക്കുമ്പോൾ മനസ് അസ്വസ്ഥമാകുന്നത് പോലെ തോന്നിയത് കൊണ്ട് ഋഷിയോട് യാത്ര പറഞ്ഞ് അവിടെ നിന്നും മുറ്റത്തേക്കിറങ്ങി.. “””ചേച്ചിക്ക് പനിയാ…. ന്നിട്ടാണോ അമ്മുട്ടി കിച്ചു ചേച്ചിടെ കൂടെ കൂടണെ…… അപ്പോ അമ്മുട്ടിക്കും പനി വരില്ലേ…ദേ ആന്റിയോട് പറ വീട്ടിൽ കൊണ്ട് വിട്ട് തരാൻ….. “” കൃഷ്ണയുടെ കൊഞ്ചിച്ചു കൊണ്ടുള്ള സംസാരം…ആനന്ദിന്റെ കണ്ണുകൾ ഒരുവേള ബാൽക്കണിയിലേക്ക് ചലിച്ചു…. ഋഷിയുടെ അമ്മയും അവിടെയുണ്ടായിരുന്നു… “”അമ്മുട്ടി നിന്നെ കണ്ടിട്ടേ പോകുള്ളൂ ന്നുള്ള വാശിയിൽ നിന്നതാ…കുറേ നേരായി എന്നെയും ചുറ്റി പിടിച്ച് അടുക്കളേല്…എങ്കിൽ പിന്നെ നിന്നെയൊന്നു കാട്ടി കൊടുത്തേക്കാം ന്ന് ഞാനും കരുതി “” “”ആണോടി കുറുമ്പി …. ഇനി രണ്ടീസം കഴിഞ്ഞ് കളിക്കാട്ടോ…. ”

അത്രയും പറഞ്ഞ് അമ്മുട്ടിടെ വയറിൽ ഇക്കിളി കൂട്ടി കളിക്കുമ്പോഴാണ് ആനന്ദിനെ കൃഷ്ണ കാണുന്നത്…ആരാണെന്ന ഭാവത്തിൽ അവൾ നളിനിയമ്മയെ നോക്കി “”മോളെ ഇത് ഋഷിയുടെ ഫ്രണ്ടാ ആനന്ദ്..അവനെ കാണാൻ വന്നതാ.. “” നളിനിയമ്മ ആനന്ദിനെ പരിചയപ്പെടുത്തി…… അപ്പോഴും അവന്റെ മനസ്സിൽ ഒരു ശൂന്യത അനുഭവപ്പെടുന്നുണ്ടായിരുന്നു… “”ഇറങ്ങുവാട്ടൊ… പിന്നെ വരാം… “” അവരോട് തലയാട്ടി യാത്ര പറഞ്ഞ് കൊണ്ട് കാറിലേക്ക് കയറുമ്പോൾ നിസ്സംഗതയോട് കൂടി കൃഷ്ണയെ അവൾ പോലുമറിയാതെ ആനന്ദ് ഒന്നുകൂടി നോക്കി….നൈർമല്യം നിറഞ്ഞ അവളുടെ ചിരി കണ്ണുകളിൽ പതിഞ്ഞു.. ആ ചിരി ഇനി എത്രകാലം നിലനിൽക്കും എന്തോ…….ഒരുത്തന്റെ ഭ്രാന്തൻ ചിന്തകൾക്ക് ഒരു നാൾ ബലിയാടാവുമെന്ന് ആ പെണ്ണ് തിരിച്ചറിയുന്നില്ലല്ലോ…

തനിക്കിനി ഇവിടെ സ്ഥാനമില്ല….. ഇവന്റെ ക്രൂരതകൾക്ക് ആ പെണ്ണ് ഇരയാവുന്നത് കാണുവാനും വയ്യാ…അവളെ ദൈവം തുണയ്ക്കട്ടെ..മനസറിഞ്ഞു പ്രാർത്ഥിച്ചു കൊണ്ട് അവനും യാത്രയായി.. 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 “”പനി കുറവുണ്ടോഡോ….. ഇല്ലെങ്കിൽ ഹോസ്പിറ്റലിൽ പോകാം…..”” കൃഷ്ണയുടെ നെറ്റിമേൽ കൈവച്ചു തൊട്ടു നോക്കുകയായിരുന്നു ഋഷി..ചൂട് തെല്ല് കുറഞ്ഞിട്ടുണ്ടായിരുന്നു….. “”താൻ അത്താഴം കഴിച്ചോ? ” “”മ്മ് മ്മ്… ഇല്ലാ…. “”” “”അതെന്താ…. വേണ്ടേ…..”” “”വിശക്കുന്നില്ല… അതോണ്ട് വേണ്ടാ…. “” “”ഓഹോ.. അപ്പൊ വേറെ എന്തെങ്കിലും വേണോ… “” കുറുമ്പൊടെ ചോദിച്ചപ്പോൾ കിച്ചു ഋഷിയുടെ കവിളിൽ ചെറുതായി അടിച്ചു….

അപ്പോഴവന് ദേഷ്യം തോന്നിയെങ്കിലും അതിനെ മറച്ചു പിടിക്കുകയായിരുന്നു ചെയ്തത്…അവൻ കുറച്ച് കഞ്ഞിയെടുത്ത്‌ കൊണ്ട് വന്ന് കിച്ചുവിന് നൽകി…സ്നേഹത്തോടെ ഒരു സ്പൂണിൽ കോരി വായിൽ വച്ചു കൊടുത്തു….എല്ലാം തികഞ്ഞ നല്ലൊരു ഭർത്താവായ് മാറാൻ ശ്രമിച്ചു കൊണ്ടേയിരുന്നു… അന്നാ രാത്രിയിൽ ഋഷി അവളെ വലിച്ച് തന്നോട് ചേർത്ത് പിടിക്കുമ്പോൾ കൃഷ്ണയുടെ എതിർപ്പുകൾ ഉയർന്നിരുന്നു…..എന്നിരുന്നാലും തന്റെ ആവശ്യത്തിനായ് അവളെയവൻ അന്നും സ്വന്തമാക്കി….പെണ്ണ് പിന്നെയും പിന്നെയും തോറ്റു കൊണ്ടിരുന്നു… “ഓരൊ തവണയും കാമമൊടുങ്ങി തിരിഞ്ഞു കിടക്കുമ്പോൾ ഞാൻ കിതപ്പോടെ ചോദിച്ചു നിനക്കെന്നെ ഇനി കുറേ കാലം വേണ്ടേ? എന്നെ നിനക്കു വേണ്ടേ? നിനക്ക് വേണ്ടേ? ” ………………….. തുടരും………..

മിഴികളില്‍ : ഭാഗം 4

മുഴുവൻ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story