മിഴിനീർ: ഭാഗം 1

mizhineer

രചന: പ്രഭി

*നിനക്ക് വേണ്ടി സംസാരിക്കാൻ ഇനി ഞാൻ ഉണ്ടാവും... കുറവുകൾ ഇല്ലാത്ത ആരും ഇല്ല... ആ കുറവുകൾ അറിഞ്ഞു സ്‌നേഹിക്കുമ്പോൾ അല്ലേ അത് യഥാർത്ഥ സ്നേഹം ആവുന്നത്... ഇനിയും ഒഴിഞ്ഞു മാറാൻ നീ ശ്രമിക്കരുത്... എനിക്ക് ഒരു മറുപടി വേണം അനു... നാളെ നിന്നെയും കാത്ത് നിന്റെ മറുപടിക്കായി ഞാൻ ഉണ്ടാവും അനു .... *


മെസ്സേജ് വായിച്ചതും ആകെ കൂടി ഒരു വിറയൽ അനുഭവപ്പെട്ടു... എന്തിനാ ഈശോയെ ഇങ്ങനെ  ഒരു പരീക്ഷണം . വീണ്ടും വീണ്ടും കൈയിൽ ഇരുന്ന് ഫോൺ ശബ്‌ദിച്ചതും  ഞാനത് ഒരു ഊക്കോടെ വലിച്ച് എറിഞ്ഞു...ഒഴുകി ഇറങ്ങിയ കണ്ണുനീര് തുടച്ചുമാറ്റുമ്പോ എന്തിനോ വേണ്ടി അത് പിന്നെയും  പിന്നെയും ഒഴുകി ഇറങ്ങി... നാളത്തെ ഓണാഘോഷത്തിന് വേണ്ടി എടുത്ത് വച്ച സാരിയും മറ്റും തട്ടി മറിച്ചിട്ടും എന്റെ ഉള്ള് ശാന്തo ആയില്ല... എല്ലാത്തിനും നാളെ കൊണ്ട് ഒരു തീരുമാനം ഉണ്ടാക്കണം എന്ന് തന്നെ ഉറപ്പിച്ചു കൊണ്ട് എന്നത്തേയും പോലെ സ്ലീപ്പിങ് pills കഴിച്ച് കൊണ്ട് ഞാൻ ആ രാത്രിയെ വരവേറ്റു..... 

*****


രാവിലെ കണ്ണ് തുറന്നപ്പോ തലക്ക് വല്ലാത്ത ഭാരം അനുഭവപെട്ടു... ഇന്നലെ ഒരുപാട് കരഞ്ഞത് കൊണ്ട് ആവും... തീരെ താല്പര്യം ഇല്ലാതെ ഇരുന്നിട്ടും ഞാൻ എഴുനേറ്റ് വേഗം റെഡി ആയി... യൂട്യൂബിൽ നോക്കി പഠിച്ചത് വച്ച് ഞാൻ എങ്ങനെയൊക്കെയോ സാരി ചുറ്റി... 

സമയം 9 മണി എന്ന് കണ്ടതും ഒരുക്കം നിർത്തി ഞാൻ താഴേക്ക് ഓടി ഇറങ്ങി... ഹാളിൽ തന്നെ അമ്മയും പപ്പയും ഇരിക്കുന്നത് കണ്ടിട്ടും ഞാൻ നോക്കാതെ പുറത്തേക്ക് ഇറങ്ങി... വാതിൽ കടന്നതും ഞാൻ ഒന്ന് തിരിഞ്ഞ് നോക്കി.. എന്റെ ഈ അവഗണന അവരെ രണ്ടാളെയും നന്നായി വേദനിപ്പിക്കുന്നുണ്ട് എന്ന് എനിക്ക് അറിയാം... എങ്കിലും പണ്ടത്തെ പോലെ മനസ്സ് തുറന്ന് ഒന്നും സംസാരിക്കാൻ കഴിയുന്നില്ല... 

പുറത്ത് വർക്കി അങ്കിൾ എന്നെയും കാത്ത് നിൽക്കുന്നുണ്ട്... അങ്കിളിന് ഒരു പുഞ്ചിരി കൊടുത്ത് ഞാൻ കാറിലേക്ക് കയറി... കോളേജിൽ ഇനി എന്തൊക്കെയാവും നടക്കുക എന്ന് ഓർത്തതും ഉള്ളിലൂടെ ഒരു ആന്തൽ അനുഭവപെട്ടു.... 

*****


ഗേറ്റിന് മുന്നിൽ കാർ നിർത്തിയതും അല്പം പേടിയോടെ ഞാൻ ഇറങ്ങി... 


"അനു മോളെ... കഴിയുമ്പോ വിളിക്കണേ മോളെ... "

"വിളിച്ചോളാം അങ്കിൾ... "

"ശെരി മോളെ..... "

അങ്കിളിനോട് ബൈ പറഞ്ഞ് ഞാൻ കോളേജിന്റെ അകത്തേക്ക് നടന്നു... ആരേലും നോക്കുന്നുണ്ടോ വിളിക്കുന്നുണ്ടോ എന്ന് നോക്കി നോക്കി നടന്നതും ഞാൻ ആരെയോ ചെന്ന് ഇടിച്ചു...... 


"എവിടെ നോക്കിയ നീ നടക്കണേ.... കണ്ണ് നിനക്ക് എന്തിനാ.... "

"സോറി ദേവു.... ഞാൻ കണ്ടില്ല... "

കുറച്ച് ദേഷ്യം മുഖത്തു വരുത്തി അവള് ചോദിച്ചതും ഞാൻ കഷ്ടപ്പെട്ട് ഒന്ന് ചിരിച്ചു... 

"ചിരിക്ക്  വോൾട്ടേജ്ജ്‌  ഇല്ലല്ലോ അനു കുട്ടി.... എന്താടാ രണ്ട് ദിവസം ആയി ഞാൻ ശ്രദ്ധിക്കുന്നു.... "

എന്റെ കവിളിൽ കൈ വച്ച് അവൾ അത് ചോദിച്ചപ്പോ എനിക്ക് ഒരു മരവിപ്പ് ആയിരുന്നു... അവളുടെ കൈ പിടിച്ച് കുറച്ച് അങ്ങോട്ട്‌ മാറി നിന്നു... എന്റെ ഫോൺ എടുത്ത് അവൾക് നേരെ നീട്ടി.... 

"വായിച്ച് നോക്ക് ദേവു.... "

അതിലെ മെസ്സേജ് ഒക്കെ വായിച്ച് കഴിഞ്ഞ് അവള് ഒന്ന് ഞെട്ടും എന്ന് കരുതിയ എനിക്ക് തെറ്റി..... അവളുടെ റി ആക്ഷൻ കണ്ടു ഞെട്ടിയത് ഞാൻ ആ.... 


(തുടരും )

Share this story