മിഴിനീർ: ഭാഗം 11

mizhineer

രചന: പ്രഭി


പറയാൻ അവള് തപ്പുന്നത് കണ്ട് എനിക്ക് ദേഷ്യം ആണ് വന്നത്... നിനക്ക് ഉള്ള പണി ഞാൻ താരാഡി.... കൈയിൽ ഇരുന്ന ഫോൺ ഞാൻ അവിടെ ഇരുന്ന ടേബിളിൽ വച്ചു.... 

 അവള് ഇപ്പഴും തല കുനിച്ചു തന്നെ നിക്കുവാ... ഞാൻ പതിയെ അടുത്തേക്ക് നടന്ന് അവളെ രണ്ട് കൈകൊണ്ടും കോരി എടുത്തു... 


"സാർ... എന്താ... എന്നെ... താഴെ... "


"മിണ്ടരുത് നീ.... ചതിയത്തി.... "


അവളെ നേരെ കൊണ്ട് പോയി കട്ടിലിലേക്ക് ഇട്ടു... ഒരു കൈ കൊണ്ട് അവളെ പിടിച്ച് വച്ചു... മറ്റേ കൈ കൊണ്ട് ഞാൻ ബെഡിന്റെ മേലുള്ള നെറ്റ് താഴേക്ക് ആക്കി... 


അവളുടെ മുകളിൽ ആയി കൈ കുത്തി നിന്ന് കൊണ്ട് ഞാൻ ആ മുഖത്തെക്ക് നോക്കി... എന്നെ ഉന്തി മാറ്റാൻ അവള് ശ്രെമിക്കുന്നുണ്ട്... 


"അടങ്ങി കിടക്കടി.... നിന്നോട് ഞാൻ വേണ്ട എന്ന് പറഞ്ഞിട്ടും നീ കല്യാണത്തിന് സമ്മതിച്ചു.. ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ അല്ലേ.. "


അതും പറഞ്ഞു ഞാൻ മുഖo അവളിലെക്ക് അടുപ്പിച്ചു... പെട്ടെന്ന് ആണ് അവള് നെറ്റി എന്റെ നെറ്റിയിൽ ആഞ്ഞു മുട്ടിച്ചു... ആ വേദനയിൽ നിൽക്കുമ്പോ തന്നെ അവള് എന്നെ തള്ളി മാറ്റി.... 


"ഡീീ...... "


🌿🌿🌿🌿🌿🌿


സാറിനെ തള്ളി മാറ്റി ഞാൻ നീങ്ങി ഇരുന്നു... ഡീീ എന്ന് വിളിച്ച് കൊണ്ട് എന്നെ തുറിച്ചു നോക്കുവാ..... 


"സാറ് എന്താ ഈ ചെയ്യുന്നേ... "


"ചെയ്തില്ല.... ചെയ്യാൻ പോവുന്നെ ഉള്ളൂ... "


" എന്റെ ദേഹത്ത് തൊട്ടാൽ ഞാൻ ഒച്ച വയ്ക്കും.... "

"നീ കൂടുതൽ ന്യായം പറയണ്ട... "


"എന്തിനാ എന്തിനാ സാർ ഇങ്ങനെ ചൂട് ആവുന്നത്... ഏഹ്.... ഞാൻ ഈ കല്യാണത്തിന് സമ്മതം പറഞ്ഞത് ആണോ കുറ്റം.... എന്നെ പോലെ സാറിനും പറയാർന്നല്ലോ.... അത് പറ്റിയില്ല... സാറ് സമ്മതം പറഞ്ഞു... എന്ത് കൊണ്ട്... അമ്മ മരിക്കും എന്ന് പറഞ്ഞത് കൊണ്ട് അല്ലേ.... അപ്പൊ അത് പോലെ എനിക്കും ഉണ്ട് ഒരു റീസൺ.... 


നിങ്ങൾ എന്നെ സ്നേഹിക്കാനോ കൂടെ ജീവ്ക്കാനോ ഞാൻ പറയില്ല.... ഞാൻ പൊക്കോളാം എങ്ങോട്ട് എങ്കിലും.... ആ നരകത്തിൽ നിന്നും രക്ഷപെടാൻ എനിക്ക് ഈ ഒരു വഴിയെ ഉണ്ടായിരുന്നുള്ളൂ... ഇല്ലെങ്കിൽ എന്നെ വല്ല തെണ്ടികൾക്ക് പിടിച്ച് കൊടുത്താനെ.... "

"അതിന് ഇത് മാത്രം ആയിരുന്നോ വഴി... നിനക്ക് നിനക്ക് അറിയില്ലേ ദേവിക അനു.. അവളെ മറന്ന് ഒരു ജീവിതം എനിക്ക് ഇല്ല എന്ന്... എന്നിട്ട് എങ്ങനെ തോന്നി നിനക്ക്.... അതെ അമ്മ ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞപ്പോ എനിക്ക് വേറെ നിവർത്തി ഇല്ലായിരുന്നു... നീ വേണ്ട എന്ന് പറഞ്ഞാൽ എല്ലാം അവിടെ തീരുമായിരുന്നു ...."


"എനിക്ക് വേറെ വഴി ഇല്ലാരുന്നു സാർ.... എനിക്ക് വീട്ടിൽ നിന്നും രക്ഷപെടാൻ ഈ കല്യാണം മാത്രേ വഴി ഉണ്ടായിരുന്നുള്ളൂ... ഈ കല്യാണത്തിന് സമ്മതം പറഞ്ഞില്ലേ വേറെ ആരേലും കൊണ്ട് കെട്ടിക്കും.... അവിടെന്ന് ഓടി പോയാലും ചെറിയമ്മ രമേഷേട്ടനെ വിട്ട് എന്നെ തിരികെ കൊണ്ട് വരും....ഒന്നും പറ്റിയില്ലേ അവര് എന്നെ അയാൾക്ക് വിക്കും... പേടിച്ചിട്ടാ ഞാൻ... മരിക്കാൻ എനിക്ക് പേടിയാ.... അതാ ഞാൻ.... സാറിനെ പോലെ എനിക്ക് ലോകത്ത് വിശ്വസിക്കാൻ ആരും ഇല്ല.... എന്നോട് ദേഷ്യം തോന്നല്ലേ... പ്ലീസ്... "


അതും പറഞ്ഞ് ഞാൻ സാറിന്റെ മുന്നിൽ കൈ കൂപ്പി... എന്നെ ഒന്ന് കൂടി തറപ്പിച്ചു നോക്കിയിട്ട് സാർ തിരിഞ്ഞ് കിടന്നു... ഹെഡ് റെസ്റ്റിൽ ചാരി ഇരുന്ന് ശബ്ദം ഉണ്ടാക്കാതെ ഞാൻ കരഞ്ഞു..... 

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿


രാവിലെ ഞാൻ ഉണർന്നു നോക്കുമ്പോ ദേവിക നല്ല ഉറക്കം ആണ്... കട്ടിലിന്റെ അറ്റത്തു പോയാണ് കിടക്കുന്നത്.... അവളെ നീക്കി കിടത്താൻ കൈ നീട്ടി...പിന്നെ എന്തോ കൈ പിൻവലിച്ചിട്ട് ഞാൻ എഴുനേറ്റ് പോയി ഫ്രഷ് ആയി.... ഞാൻ ഫ്രഷ് ആയി ഇറങ്ങിയിട്ട് പോലും അവള് ഉണർന്നില്ല.... 


"കിച്ചു.... നീ ഇത് എങ്ങോട്ട് പോകുവാ... "


"പുറത്തേക്ക്..... "


"കൊള്ളാം... ഇന്നലെ നിന്റെ കല്യാണം ആയിരുന്നു അത് നീ മറന്നോ... ആ മോളെ തനിച്ച് ആക്കി എങ്ങോട്ട് പോകുവാ.... "


"ഇത് വല്യ കഷ്ട്ടം ആയല്ലോ... കല്യാണം കഴിച്ചു എന്ന് പറഞ്ഞ് എനിക്ക് എങ്ങോട്ടും പോവാൻ പാടില്ലേ.... "


അമ്മയോട് ദേഷ്യപ്പെട്ടു ഞാൻ അവിടെന്ന് ഇറങ്ങി... പിന്നെ ഞാൻ കൂട്ടിരിക്കാൻ അവള് കുഞ്ഞ് വാവ അല്ലേ.... നേരെ പോയത് കാർത്തിക്കിന്റെ ജിമ്മിൽ ആണ്.... അവിടെ റസ്റ്റ്‌ റൂമിൽ പോയി ഞാൻ ഇരുന്നു... 


"ആഹാ കിച്ചു.... നീ എപ്പോ വന്ന്.... "

"കുറച്ച് നേരം ആയി... "


"ഇന്ന് വർക്ക്‌ ഔട്ട്‌ ഇല്ലേ.... "


"ഒരു മൂഡ് ഇല്ല.... "


"നിന്റെ വൈഫ്‌ എന്ത് പറയുന്നു.... "

"എന്ത് പറയാൻ..... "


"നിനക്ക് എന്താ ഇത്ര ദേഷ്യം.... ഇന്നലെ തൊട്ട് നോക്കുവാ... പിന്നെ അമ്മായിടെ ഒക്കെ മുന്നിൽ വച്ച് ഞാൻ ഒന്നും ചോദിക്കാതെ ഇരുന്നത് ആണ്.... "

"എനിക്ക് ഇവളെ ഇഷ്ട്ടം അല്ലടാ... അനുവിനെ മറന്ന് എനിക്ക് പറ്റില്ലടാ.... "


"നീ അത് വിട്ടില്ലേ.... മരിച്ചു പോയവർക്ക് വേണ്ടി എന്തിനാ നീ ഇങ്ങനെ... "


"നിങ്ങൾക്ക് ഒക്കെ അവള് മരിച്ചു കാണും പക്ഷേ... എന്റെ ഉള്ളിൽ അവള് ഇപ്പഴും ഉണ്ട്...."

"നിനക്ക് നല്ല വട്ടാണ്..... "


അതും പറഞ്ഞ് കാർത്തി അങ്ങോട്ട് പോയി.... ഓരോന്ന് ഓർത്ത് ഞാൻ അവിടെ തന്നെ ഇരുന്നു..... 


🌿🌿🌿🌿🌿🌿🌿🌿


നെറ്റിയിൽ ഒരു തണുപ്പ് അനുഭവപെട്ടപ്പോൾ ഞാൻ പതിയെ കണ്ണ് തുറന്നു.... എന്റെ അടുത്ത് ഇരുന്ന് നെറ്റിയിൽ തലോടി കൊണ്ട് ഇരിക്കുന്ന അമ്മയെ ആണ് കണ്ടത്.... അപ്പഴാ ഞാൻ എവിടെ ആണ് എന്ന് പോലും ഓർമ വന്നത്.... 


"ആഹ് മോള് ഉണർന്നോ.... എന്താ കുഞ്ഞേ... തെല്ലത്ത്‌ വന്ന് കിടക്കുവായിരുന്നു ഞാൻ വന്നപ്പോ... വീഴില്ലേ നീ.... "


"അമ്മേ ഞാൻ..... സോറി...... "


"എന്തിനാ സോറി..... "


"ഞാൻ മറന്ന് പോയി അമ്മേ... എണീക്കാൻ വൈകി പോയി സോറി.... " അത് പറയുന്നത് അനുസരിച്ച് എന്റെ ശബ്ദം ഇടറി....എനിക്ക് കരച്ചിൽ വരാൻ തുടങ്ങി..... 


"അയ്യേ കരയാ അമ്മേടെ കുട്ടി... ഇത്രേം നാളും വെളുപ്പിന് എണീറ്റ് ആ വീട്ടിലെ ജോലി മുഴുവൻ ചെയ്തത് അല്ലെ.... നിന്നെ ഞങ്ങളുടെ മോളായി ഇങ്ങോട്ട് കൊണ്ട് വന്നത് ജോലി ചെയ്യിക്കാൻ അല്ല... "


അമ്മ അങ്ങനെ ഒക്കെ പറഞ്ഞപ്പോ കണ്ണീർ തുടച്ചു മാറ്റി ഞാൻ അമ്മയെ നോക്കി... 


"മോൾടെ അച്ഛൻ എല്ലാം ഞങ്ങളോട് പറഞ്ഞിട്ട് ഉണ്ട്... അവിടെ നിനക്ക് നരകം ആയിരുന്നു എന്ന്.... അതല്ലേ ഈ മാലാഖ കൊച്ചിനെ ഞങ്ങൾ ഇങ്ങോട്ട് വേഗം കൊണ്ട് വന്നത്... "


"അമ്മേ..... " അമ്മയെ ചേർത്ത് പിടിച്ച് ആ തോളിൽ മുഖം ചേർത്ത് ഞാൻ കരഞ്ഞു.... തിരിച്ചും അമ്മ എന്നെ ചേർത്ത് പിടിച്ചു... 


"അതേയ് കരഞ്ഞത് ഒക്കെ മതി.... വേഗം റെഡി ആയി താഴേക്ക് വാ.... "


"മ്മ്.... "


ഞാൻ വേഗം റെഡി ആയി താഴേക്ക് ഇറങ്ങി... അവിടെ സാറ് ഒഴിച്ച് എല്ലാരും ഉണ്ട്.... 


"ഗുഡ് മോർണിംഗ് മോളെ..... "


"ഗുഡ് മോർണിംഗ് അച്ഛാ..... "


"എന്താ കുട്ടി നോക്കി നിക്കുന്നെ... ഇരിക്ക്... കഴിക്കണ്ടേ.... "


അമ്മയും പ്രിയേച്ചിയും കൂടെ എല്ലാം ടേബിളിൽ കൊണ്ട് വന്ന് വച്ചു.... ഞാൻ അപ്പഴും തിരഞ്ഞത് സാറിനെ ആയിരുന്നു... 


"കിച്ചു പുറത്ത് പോയി... അവനെ ആണ് നോക്കുന്നെ എങ്കിൽ കാര്യം ഇല്ല... "

 അതും പറഞ്ഞ് അശോക് ഏട്ടൻ ചിരിച്ചു (സാറിന്റെ ഏട്ടൻ ). അമ്മ പിന്നെയും നിർബന്ധിച്ചപ്പോ ഞാൻ ഇരുന്നു... അപ്പഴാ ഞാൻ ശ്രെദ്ധിച്ചത്... ഒരു പ്ലേറ്റിൽ ഫുഡും കൊണ്ട് പ്രിയ ഏട്ടത്തി അച്ഛന്റെ അടുത്ത് പോയി ഇരിക്കുവാ... 


"തുടങ്ങി അവള്... തന്നെ വാരി കഴിക്കാൻ നിനക്ക് കൈ ഇല്ലേ പ്രിയ.... "


ഏട്ടനെ നോക്കി ഏട്ടത്തി ചുണ്ട് കോട്ടി കാണിച്ചു... 


"നിനക്ക് എന്താ കുശുമ്പ്... എന്റെ മോള് അല്ലേടാ ഇവള്... "

അതും പറഞ്ഞ് അച്ഛൻ ചേച്ചിക്ക് വാരി കൊടുത്തു... അതൊക്കെ നോക്കി ഇരുന്ന് ഞാൻ കഴിച്ചു.... 


നേരം ഉച്ച ആയിട്ടും സാർ വീട്ടിലെക്ക് വന്നില്ല... വിളിച്ച് നോക്കിയാൽ ഇഷ്ട്ടം ആയില്ലെങ്കിലോ എന്ന് കരുതി ഞാൻ വിളിക്കാനും പോയില്ല... അമ്മ ഇടക്ക് വിളിച്ച് നോക്കുന്നുണ്ട്.... പക്ഷേ സാർ ഫോൺ എടുത്തില്ല... വരുമ്പോ നല്ലത് കൊടുക്കണം എന്ന് പിറു പിറുത്ത് കൊണ്ട് അമ്മ ഫോൺ വയ്ക്കും..... 


🌿🌿🌿🌿🌿🌿🌿🌿🌿

ഞാൻ വീട്ടിലേക്ക് ചെന്നപ്പോ തന്നെ അമ്മയുടെ വക കണക്കിന് കിട്ടി.... രാവിലെ ഇവിടെന്ന് ഇറങ്ങിയത് ആണ്.... നേരം ഇരുട്ടിയിട്ട് ആണ് ഞാൻ തിരികെ വന്നത്... ... എല്ലാം കേട്ട് നിന്നത് അല്ലാതെ ഞാൻ ഒന്നും തിരിച്ച് പറഞ്ഞില്ല...


"ഭക്ഷണം കഴിക്കുന്നില്ലേ കിച്ചു നീ..... "


"ഞാൻ കഴിച്ചു.... "


അമ്മ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ട്.... ഞാൻ വേഗം റൂമിലേക്ക് പോയി... അവിടെ ചെന്നപ്പോ ദേവിക നല്ല ഉറക്കം... റൂമിൽ കിടന്ന സോഫയിൽ ആണ് അവളുടെ കിടപ്പ്... ബെഡ് ഒക്കെ വിരിച്ചു വച്ചിട്ടുണ്ട്.... റൂമിന് ആകെ ഒരു മാറ്റാം.... എല്ലാം ഒതുക്കി നല്ല വൃത്തി ആയി വച്ചിട്ടുണ്ട്.... 


ഡ്രസ്സ്‌ ഒക്കെ മാറി വന്ന് കിടക്കാൻ തുടങ്ങുമ്പോഴാണ് ദേവികയെ ഞാൻ ശ്രെദ്ധിച്ചത്.... എന്തോ ഒരു ഫോട്ടോ കെട്ടിപിടിച്ചു കൊണ്ട് ആണ് കിടക്കുന്നത്....

ഞാൻ പതിയെ അവളുടെ അടുത്തേക്ക് നടന്ന് ആ ഫോട്ടോ കൈയിൽ എടുത്തു.............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story