മിഴിനീർ: ഭാഗം 17

mizhineer

രചന: പ്രഭി

സാറ് പുറത്തേക്ക് ഇറങ്ങി പോയപ്പോ മനസ്സ് കൊണ്ട് ആയിരം വട്ടം ഞാൻ തിരികെ വിളിച്ചു.....ആ  മനസ്സിൽ എനിക്ക് സ്ഥാനം ഇല്ല എന്ന് വീണ്ടും വീണ്ടും ഞാൻ തിരിച്ചറിയുക ആയിരുന്നു.... ഇനിയും കടിച്ച് തൂങ്ങി കിടക്കുന്നത് കൊണ്ട് ഒരു അർത്ഥം ഇല്ല എന്ന് എന്റെ മനസ്സ് എന്നോട് മന്ത്രിച്ചു.... 

പതിയെ കണ്ണ് അടച്ച് ഞാൻ ബെഡിലേക്ക് കിടന്നു... എനിക്ക് മുന്നിൽ ആകെ ഉള്ള മാർഗ്ഗo മരണം ആണ്... പിന്നെ മനസ്സിലേക്ക് വന്നത് എന്റെ അനുവിന്റെ മുഖം ആണ്... 


പാതി മയക്കത്തിലേക്ക് വീണതും ആരോ എന്നെ തട്ടി വിളിച്ചു.... 

"ദേ... ഇത് കഴിക്ക് .... "


"എനിക്ക് വേണ്ട.... "


"ദേ പെണ്ണെ ചുമ്മാ കിടന്ന് കിണുങ്ങാതെ എണീറ്റ് കഴിക്ക്.... പോയ ആളുകൾ തിരിച്ച് വരുമ്പോ എന്നോട് ആ ചോദിക്കാ... "


"ഓഹ് അപ്പൊ അവരെ ബോധിപ്പിക്കാൻ ആ ഇത് എടുത്തോണ്ട് വന്നത്... "


"അതെ.... പിന്നെ നീ എന്തോ കരുതി... നിന്നെ ഊട്ടാൻ ഉള്ള കൊതി കൊണ്ട് ഒന്നും അല്ല... "

"എനിക്ക് വേണ്ട..... "

🌿🌿🌿🌿🌿🌿🌿

ഫുഡ് വേണ്ട എന്നും പറഞ്ഞ് അവള് വീണ്ടും കിടന്നു... ഞാൻ ഹാളിലേക്ക് വന്ന് പ്ലേറ്റ് ടേബിളിൽ വച്ചു... മുണ്ട് ഒന്ന് മടക്കി കുത്തിയിട്ട് നേരെ  മുറിയിലെക്ക് ചെന്നു... 


ഞാൻ ചെല്ലുമ്പോ മുഖം തലയിണയിൽ അമർത്തി കിടന്ന് കരയുവാ... ഞാൻ ഒന്നും പറയാതെ അങ്ങ് പൊക്കി എടുത്തു... 


"എന്താ..... എന്നെ എങ്ങോട്ട് കൊണ്ട് പോകുവാ.... താഴെ നിർത്താൻ.... "

ഞാൻ അവളെ കൊണ്ട് പോയി സോഫയിൽ ഇരുത്തി... നേരത്തെ എടുത്ത ഫുഡും കൊണ്ട് അടുത്ത് പോയി ഇരുന്നു... അതിൽ നിന്ന് ഒരു പിടി എടുത്ത് അവൾക്ക് നേരെ നീട്ടി...എന്റെ മുഖത്തു നോക്കി കൊണ്ട് തന്നെ അവള് അത് കഴിച്ചു.... മുഴുവൻ വാരി കൊടുക്കുമ്പോഴും അവള് എന്റെ മുഖത്ത്‌ നോക്കി കൊണ്ട് ആണ് അത് കഴിച്ചത്.... 

കണ്ണ് നിറഞ്ഞ് ഒഴുകി കൊണ്ട് ഇരുന്നു.... പ്ലേറ്റ് കൊണ്ട് പോയി വയ്ക്കാൻ എഴുന്നേറ്റപ്പോ അവള് എന്റെ കൈയിൽ പിടിച്ചു നിർത്തി... ഞാൻ ചോദ്യ ഭാവത്തിൽ അവളെ ഒന്ന് നോക്കി.... 


"സാറിന് എന്നെ ഒട്ടും ഇഷ്ട്ടം അല്ലേ.... എന്തിനാ എന്നോട് ദേഷ്യം.... "


"സ്നേഹം ഇല്ലാത്തത് കൊണ്ട് അല്ലെ ദേഷ്യപെടുന്നത്.... "


"എന്നോട് ഇനി സ്നേഹം വരില്ലേ.... "

"നീ അല്ലേടി പറഞ്ഞേ നിനക്ക് ആ നരകത്തിൽ നിന്ന് രക്ഷപെടാൻ ആണ് ഈ കല്യാണത്തിന് സമ്മതിച്ചത് എന്ന്... എന്റെ ലൈഫിൽ നിന്ന് ഒഴിഞ്ഞു പോവും എന്ന്.... "


"പറഞ്ഞു.... അങ്ങനെ തന്നെ ആണ് ഞാൻ കരുതിയത്... പക്ഷേ.... പക്ഷെ.... ഇപ്പൊ എനിക്ക് സാറിനെ... "


കൈ താലിയിൽ അമർത്തി അവള് അത് പറഞ്ഞപ്പോ അറിയാതെ എന്റെ കണ്ണും നിറഞ്ഞു.... പക്ഷെ അത് ഞാൻ മറച്ചു പിടിച്ചു.... 

"നിർത്തിക്കോ.... അനു.... അങ്ങനെ ഒരു പേര് നീ മറന്ന് കാണും... നിനക്ക് അവള് ആരും അല്ലായിരിക്കും... പക്ഷെ... എനിക്ക് അവള് എന്റെ ജീവൻ ആയിരുന്നടി... എന്നും ഈ നെഞ്ചിൽ തന്നെ ആണ് അവൾക്ക് സ്ഥാനം... "

അതും പറഞ്ഞു ഞാൻ എഴുനേറ്റു.... 

"ആ സ്ഥാനം അവിടെ ഇരുന്നോട്ടെ... നിങ്ങള് അവളെ എത്ര സ്നേഹിക്കുന്നു എന്ന് എനിക്ക് അറിയാം..... ഒന്ന് ഓർത്തോ ഒരിക്കലും അവള് നിങ്ങളെ സ്നേഹിച്ചിട്ടില്ല... മരണം മുന്നിൽ കണ്ട് ജീവിച്ച എന്റെ അനുവിന് അവളുടെ പപ്പയെയും അമ്മയെയും കുറിച്ച് മാത്രം ആയിരുന്നു ചിന്ത മരിക്കും വരെ... കോളേജിൽ നിന്ന് പോയിട്ടും ഇടക്ക് ഇടക്ക് അവളെ വിളിച്ച ആള്... വീണ്ടും അവളുടെ പാഷൻ നേടി എടുക്കാൻ അവളെ മോട്ടിവേറ്റ് ചെയ്ത ആ ആള് സാറ് ആണെന്ന് അവൾക്ക് അറിയാമായിരുന്നു.... അപ്പൊ പോലും നിങ്ങളോട് അവൾക്ക് പ്രണയം തോന്നിയിട്ടില്ല.... 

ആ അവൾക്ക് വേണ്ടി എന്തിനാ ജീവിതം കളയുന്നത്.... നിങ്ങൾ അവൾക്ക് എന്നും നല്ല ഒരു അദ്ധ്യാപകൻ ആയിരുന്നു... ഇപ്പൊ... "


അവളുടെ ഓരോ വാക്കും എന്നിലെ ദേഷ്യം കൂട്ടിയതെ ഉള്ളു.... അവള് ബാക്കി പറയും മുന്നേ തിരിച്ച് ചെന്ന് അവളുടെ കരണം നോക്കി ഒന്ന് കൊടുത്തു... 


"നിർത്തടി.... ഇനി എന്തൊക്കെ ആയാലും നിനക്ക് എന്റെ ഉള്ളിൽ സ്ഥാനം ഇല്ല... എല്ലാം അറിഞ്ഞിട്ട് അല്ലേടി നീ എന്നെ കെട്ടിയത്... "


"അതെ..... അറിയാം.... ഒന്നും മോഹിച്ചല്ല ഞാൻ സാറിന്റെ മുന്നിൽ തല കുനിച്ചു തന്നത്... പക്ഷെ ഈ താലി കഴുത്തിൽ കിടക്കുമ്പോ എനിക്ക് നിങ്ങളെ സ്നേഹിക്കാൻ മാത്രേ പറ്റു... ഞാൻ പോലും അറിയാതെ ഞാൻ നിങ്ങളെ സ്നേഹിച്ചു പോയി... എന്റെ അനുവും ഇപ്പൊ ഇതാവും ആഗ്രഹിക്കുക....നമ്മൾ ഒന്നിച്ച് ഒരു ജീവിതം.....  "


🌿🌿🌿🌿🌿🌿🌿🌿🌿

ഞാൻ അത് പറഞ്ഞതും സാറ് എന്റെ അടുത്തേക്ക് വന്നു.... കണ്ണ് ഒക്കെ ചുവന്നു വന്നിട്ട് ഉണ്ട്... ദേഷ്യം കൊണ്ട് വിറക്കുവായിരുന്നു സാറ്... സാറ് വന്ന് എന്റെ താലിയിൽ കൈ വച്ചതും ഞാൻ ഒന്ന് ഞെട്ടി.... 

"ഇതല്ലേ... ഇതല്ലേ.... എല്ലാത്തിനും കാരണം.... അത് ഞാൻ തന്നെ അഴിക്കാം... "


"വേണ്ട... സാറ്... പ്ലീസ്... ഈ താലി..... സാറ്... പ്ലീസ്.... "


സാറിന്റെ കാലിൽ വീണ് ഞാൻ കരഞ്ഞപ്പോ എന്നെ തട്ടി മാറ്റിയിട്ട് കയറി പോയി.... എത്ര നേരം ഞാൻ നിലത്ത് ഇരുന്ന് കരഞ്ഞു എന്ന് എനിക്ക് അറിയില്ല... കുറെ കഴിഞ്ഞ് അമ്പലത്തിൽ പോയ എല്ലാരും തിരികെ വന്നു... 


പിന്നെ വിശേഷം ഒക്കെ പറഞ്ഞ് ഞാൻ അവരുടെ കൂടെ കൂടി... എല്ലാരും ഭക്ഷണം കഴിക്കുന്നതും നോക്കി ഞാൻ അവിടെ ഇരുന്നു... സാറ് പിന്നെ താഴേക്ക് ഇറങ്ങി വന്നതെ ഇല്ല... 

ഫുഡ് കഴിച്ച് കഴിഞ്ഞ് എല്ലാരും വർത്താനം ഒക്കെ പറഞ്ഞ് ഇരുന്നു കുറച്ച് നേരം കൂടി... ഉറങ്ങാൻ പോവാൻ പറഞ്ഞ് പിന്നെ മുത്തശ്ശി എല്ലാരേം ഓടിച്ചു... ഞാൻ മുറിയിലെക്ക് കേറണോ വേണ്ടയോ എന്ന് ആലോചിച് അവിടെ നിന്ന് പരിങ്ങുമ്പോഴാ അമ്മ വന്നത്.. 


"നീ കിടക്കുന്നില്ലേ ദേവു.... "


ഞാൻ ഒന്നും പറയാതെ അമ്മയെ ചേർത്ത് പിടിച്ചു... ആ തോളിൽ മുഖം അമർത്തി കരഞ്ഞു.... 

"സാറിന് എന്നെ വേണ്ട അമ്മേ... എന്നോട് എന്നോട് ഇത്തിരി പോലും സ്നേഹം ഇല്ല... "


"എന്താ... എന്താ... പറ്റിയെ... ഞങ്ങൾ പോയപ്പോ അവൻ വഴക്ക് പറഞ്ഞോ നിന്നെ..."


"ഇല്ല.... സാറിന് സാറിന് എന്നെ ഇഷ്ട്ടം അല്ല എന്ന് പറഞ്ഞു... എന്നെ വേണ്ടാന്ന്... അമ്മേ... എനിക്ക്... എനിക്ക്... "


സങ്കടം കാരണം എനിക്ക് വാക്കുകൾ ഒന്നും പുറത്തേക്കു വന്നില്ല...കരച്ചിൽ വന്ന് തൊണ്ടയിൽ കെട്ടി നിൽക്കുവാ... ഞാൻ ഏങ്ങി ഏങ്ങി കരയുന്നത് കണ്ട് അമ്മ എന്നെ കൊണ്ട് അമ്മയുടെ മുറിയിലേക്ക് പോയി... 

"എന്താ... എന്താ... എന്തിനാ മോള് കരയുന്നെ "


"സാറ്... സാറ്.... എന്നെ ഇഷ്ട്ടം അല്ല അച്ഛാ.... ഞാൻ ഞാൻ.... പറഞ്ഞു എനിക്ക്... "

"കരയല്ലേ ദേവു.... "


"ഇനി ഒരിക്കലും ഒരിക്കലും സാറ് എന്നെ ഇഷ്ട്ടപെടില്ല... എന്നോട് എന്നോട് വെറുപ്പ് ആണ്.... "


"മോളെ... "


"വേണ്ട അമ്മേ... എന്നെ എവിടെ എങ്കിലും കൊണ്ട് ആക്കി താ അച്ഛാ... എനിക്ക് ഇനി.... അല്ലെങ്കിൽ വേണ്ട... ഞാൻ ജേക്കബ് അങ്കിളിനെ വിളിക്കാം... എന്നെ വല്ല അനാഥ  ആലയത്തിലും കൊണ്ട് ആക്കാൻ പറയാം... എനിക്ക് മടുത്തു..... "


"ദേവു... കരയല്ലേ.... അച്ഛൻ സംസാരിക്കാം അവനോട്... നീ അവന് കുറച്ച് കൂടി സമയം കൊടുക്ക്... "


"വേണ്ട..... ഞാൻ എത്ര സമയം വേണേലും കൊടുക്കാം... പക്ഷെ സാറ്.... സാറ് എന്നെ സ്നേഹിക്കില്ല... ഇവിടെ നിന്നാൽ സാറിനെ ഞാൻ വീണ്ടും വീണ്ടും സ്നേഹിക്കും... ഞങ്ങൾ ഒരുമിച്ച് ഉള്ള ഓരോ നിമിഷവും ഞാൻ സ്നേഹിച്ചു പോവും സാറിനെ... പക്ഷെ എനിക്ക് തിരികെ വേദന മാത്രേ കിട്ടു... എനിക്ക് വയ്യാ.... എനിക്ക്.... "


മുട്ടിൽ തല ചേർത്ത് വച്ചു കൊണ്ട് ഞാൻ കരഞ്ഞു... ശബ്ദം പുറത്ത് വരാതെ ഇരിക്കാൻ ഞാൻ നന്നായി പാട് പെട്ടു... ആ രാത്രി പുലരുവോളം ഞാൻ ഇരുന്ന് കരഞ്ഞു... എനിക്ക് കൂട്ടായി അച്ഛനും അമ്മയും ഇരുന്നു... പിന്നെ എപ്പഴോ അമ്മയുടെ മടിയിൽ കിടന്ന് ഞാൻ ഉറങ്ങി.... 

🌿🌿🌿🌿🌿🌿🌿🌿🌿


പിറ്റേന്ന് ഞാനും ഏട്ടനും നേരത്തെ ഓഫീസിലേക്ക് ഇറങ്ങി.. അച്ഛൻ അവരെയും കൂട്ടി കുറച്ച് കഴിഞ്ഞ് വീട്ടിലേക്ക് പോവും.. 

ഓഫീസിൽ എത്തിയിട്ടും എന്റെ ഉള്ളിൽ ഇന്നലത്തെ സംഭവങ്ങൾ ആയിരുന്നു... ദേവിക അല്ലെങ്കിൽ മറ്റൊരു പെണ്ണ് എന്തായാലും എന്റെ ജീവിതത്തിലേക്ക് വരുമായിരുന്നു... പക്ഷെ എല്ലാം അറിഞ്ഞ് എന്നെ നന്നായി മനസിലാക്കി അവള് സ്നേഹിക്കാൻ തയ്യാറായി വരുമ്പോ എങ്ങനെ ഞാൻ ആ സ്നേഹം തട്ടി കളയും.... 


ഇന്നലത്തെ എന്റെ പ്രവൃത്തി മുഴുവൻ ആ പാവത്തിന് താങ്ങാൻ ആവുന്നതിലും അപ്പുറം ആയിരുന്നു... 

"എക്സ്ക്യുസ് മീ സാർ... "


"യെസ് മേഘ.. "


"സാർ മീറ്റിംഗ് റെഡി ആണ്.... "


"ഓക്കേ... "


ഞാൻ വേഗം മീറ്റിംഗ് ന് പോവാൻ ലാപ്ടോപ് എടുത്ത് ഇറങ്ങി... മീറ്റിംഗ് ഹാളിൽ എല്ലാരും ഉണ്ട്... ഏട്ടനും അച്ഛനും ഉണ്ടായിരുന്നു അവരുടെ കൂടെ.... 

"ഓക്കേ.... ഗുഡ് മോർണിംഗ് all.....നമ്മുടെ പുതിയ പ്രൊജക്റ്റ്‌ ആണ് രാജസ്ഥാനി സ്റ്റൈൽ നമ്മുടെ കേരള സ്റ്റൈലിൽ ചേർത്ത് കുറച്ച് ഡിസൈൻസ്സ്...അപ്പൊ നമ്മുടെ ആഡ് ന് വേണ്ട മോഡൽസ് നെ നമ്മൾ ചൂസ് ചെയ്യണം... അതിന് ആണ് മീറ്റിംഗ്.... ഇപ്പൊ ഞാൻ കുറച്ച് ഇമേജസ് കാണിക്കും.... "

പ്രസന്റേഷൻ ചെയ്ത ആള് കുറച്ച് ഇമേജസ് കാണിച്ചു... എല്ലാർക്കും അത് ഓക്കേ ആയിരുന്നു... 


"നെക്സ്റ്റ് പ്രോബ്ലം എന്താ എന്ന് വച്ചാൽ... നമുക്ക് ഇനി ഒരു മോഡൽ കൂടെ വേണം... ഒരു നാടൻ ലുക്ക്‌ ഉള്ള... എന്നാൽ അത്യാവശ്യം മോഡേൺ ആയിട്ട് ഉള്ള ഒരാൾ... "


"അതിന് വേറെ ആരെയും കാസ്റ്റ് ചെയ്യണ്ട... എന്റെ മോള് ദേവിക... she will do it.... "


ബാക്കി പറഞ്ഞ് പൂർത്തിയാക്കാൻ സമ്മതിക്കാതെ അതും പറഞ്ഞ് അച്ഛൻ അങ്ങ് പോയി... എല്ലാവരും എന്നെ ഒന്ന് നോക്കി... ഞാൻ അപ്പഴും അച്ഛൻ പറഞ്ഞ കാര്യം കേട്ട് അല്പം ഞെട്ടി ഇരിക്കുവായിരുന്നു............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story