മിഴിനീർ: ഭാഗം 2

mizhineer

രചന: പ്രഭി


അതിലെ മെസ്സേജ് ഒക്കെ വായിച്ച് കഴിഞ്ഞ് അവള് ഒന്ന് ഞെട്ടും എന്ന് കരുതിയ എനിക്ക് തെറ്റി..... അവളുടെ റി ആക്ഷൻ കണ്ടു ഞെട്ടിയത് ഞാൻ ആ.... 


"അനു ശെരിക്കും..... ഇത് സത്യാണോ... "

"അ  അ...ത് കണ്ടിട്ട് നിനക്ക് എന്തുവാ തോന്നുന്നത്.."

"എന്നാലും... കിഷോർ സാർ... അങ്ങേർക്ക് നിന്നോട് ഇങ്ങനെ ഒരു ഡിംഗോൾഫി....Never expected... "


"കളിയാക്കല്ലേ ദേവു... ഫോണിൽ ഈ മെസ്സേജ് വന്ന അന്ന് തൊട്ട് ഞാൻ ഉ....  ഉ...രുകി ഉരുകി തീരുവ.... എന്താ ചെയ്യാ... ഇന്ന് മ....മ.... റുപടി കൊടുക്കാൻ പറഞ്ഞ ലാസ്റ്റ് മെസ്സേജ്... "

"അതിന് എന്താ നമുക്ക് മറുപടി കൊടുക്കാം... അതിന് മുന്നേ ഇത് സാറ് തന്നെ ആണോ എന്ന് അറിയണ്ടേ... "

"ആഹ്... പി....പി... പി... ന്നേയ് ഇത് സാറ് തന്നെ ആണേൽ നീ ഒന്ന് പറയോ സാറിനോട് എനിക്ക് അങ്ങനെ ഒന്നും ഇല്ല... എന്റെ പി...പി... ന്നാലെ വരണ്ട എന്ന്... "


"ആദ്യo സാർ തന്നെ ആണോ ഇതിന്റെ പിന്നിൽ എന്ന് നമുക്ക് കണ്ടു പിടിക്കാം.. എന്നിട്ട് അല്ലെ ബാക്കി... നീ വാ ഇപ്പൊ നമുക്ക് ഓണം സെലിബ്രേഷൻ സെലിബ്രേറ്റ് ചെയ്യാം... വാ... "


കുഞ്ഞിലേ തൊട്ട് ഉള്ള എന്റെ കൂട്ടുകാരി ആണ്  ദേവു എന്ന ദേവിക... എന്നേക്കാൾ നന്നായി എന്നെ മനസിലാക്കുന്ന ചങ്ക്... തല്ക്കാലം എല്ലാ ടെൻഷനും മാറ്റി വച്ചിട്ട് ഞാനും ആഘോഷങ്ങൾക്ക് ഒപ്പം കൂടി... 

പെണ്ണ് പടകൾ എല്ലാം സാരി ആണ്... ഫൈനൽ ഇയർസ് ആയത് കൊണ്ട് എല്ലാരും സാരി തന്നെ ഉടുത്തു.. ഫോട്ടോ എടുപ്പ് ഒരു വശത്ത്.. പൂക്കളം ഒരുക്കലും ഓണപാട്ട് പ്രാക്ടീസും ഒരു വശത്ത്... ക്ലാസ്സിലേ ബോയ്സ് ഒക്കെ സദ്യ അറേഞ്ച് ചെയ്യുന്ന തിരക്കിൽ ആണ്... ലാസ്റ്റ് ഇയർ ആയത് കൊണ്ട് കോമ്പറ്റിഷനെക്കാളും ഞങ്ങൾ ഈ ഓണം അടിച്ചു പൊളിക്കാൻ ആണ് തീരുമാനം... അങ്ങനെ ഓരോന്ന് നോക്കി നിക്കുമ്പോഴാ അഭി വന്നത്... 


"അനു... സാരിയിൽ നിന്നെ കാണാൻ ശെരിക്കും ഒരു മാലാഖയെ പോലെ ഉണ്ട്... "


"കളിയാക്കാതെ അഭി... "

"ശെരിക്കും പറഞ്ഞത് ആടി... നന്നായിട്ടുണ്ട് "

" മ്മ്... താങ്ക്സ്.... "


പെട്ടെന്ന് ആണ് അവൻ കൈ തോളിൽ ഇട്ടത്... 


"വാടി സെൽഫി എടുക്കാം... "

അതിന് ഞാൻ നന്നായി ഒന്ന് ചിരിച്ചു പോസ്സ് ചെയ്തു.. ഫോട്ടോ എടുത്ത് കഴിഞ്ഞതും ഫോട്ടോ സെന്റ് ചെയ്യാം എന്നും പറഞ്ഞ് അവൻ അങ്ങ് പോയി... 


"അനു... ഫോൺ എവിടെ.... "

"എ....ന്താടി.... "

"ഇങ്ങ് താ... "


അവള് ഫോൺ വാങ്ങി എന്തൊക്കെയോ ചെയ്യുന്നത് കണ്ടു... പെട്ടെന്ന് അപ്പുറത്തെ കൈയിൽ ഇരുന്ന ഫോൺ എനിക്ക് നേരെ നീട്ടി.... 


"എടി മോളെ നോക്ക്.. ഇത് കണ്ട... ഇത് അഭിടെ ഫോൺ ആ... നിനക്ക് മെസ്സേജ് വന്ന നമ്പർ ആരുടെ ആണെന്ന് നോക്ക്... "

അവള് നീട്ടിയ ഫോണിലെക്ക് ഞാൻ നോക്കി... കിഷോർ സാർ എന്ന പേര് വായിച്ചതും ഉള്ളിൽ കൂടി ഒരു മിന്നൽ പോയി... 

"നീ നേരത്തെ അഭിയുടെ കൂടെ നിന്ന് ഫോട്ടോ എടുത്തപ്പോ കിഷോർ സാറും ആനന്ദ് സാറും വന്നിരുന്നു ഒരുക്കങ്ങൾ ഒക്കെ നോക്കാൻ... "

"ഏഹ്... ഞാൻ ക... ക...ണ്ടില്ലല്ലോ... "


"മ്മ്ഹ്...എടി നീ അവന്റെ ഒപ്പം ഫോട്ടോ എടുത്തപ്പോ പുള്ളിടെ മുഖം കാണണം ആയിരുന്നു... അപ്പൊ എനിക്ക് തോന്നിയ ബുദ്ധിയ നമ്പർ നോക്കുക എന്നത്... "


"ദേ....ദേ....വു... അപ്പൊ സാറ്.... "


"കാര്യം ഒക്കെ ദേവു ഏറ്റു.. നീ ഇവിടെ നിക്ക്.. നിന്റെ ഫോൺ ഞാൻ എടുക്കുവാ... "

"ദേവു... ഡി.... "


"നീ പേടിക്കണ്ട... എല്ലാം ഞാൻ സോൾവ് ആക്കാം... നീ ടെൻഷൻ ആവാതെ നിൽക്ക്... എന്നെ നിനക്ക് വിശ്വാസം ഇല്ലേ... "


"ഉണ്ട്... "


"അപ്പൊ പോയിട്ട് വരാം... "


അതും പറഞ്ഞ് ദേവു പോയപ്പോ ഞാൻ ഒരു നെടുവീർപ്പ് ഇട്ടു... എല്ലാം ശെരി ആയാൽ മതിയാരുന്നു മാതാവേ.... 


💔💔💔💔💔💔


കോളേജിൽ വന്നപ്പോ ടീച്ചർമാരും കുട്ടികളും ഒക്കെ സാരി... എന്നാ പിന്നെ എന്റെ പെണ്ണിനെ കൂടി ഒന്ന് കാണാം എന്ന് കരുതിയ അവരുടെ ക്ലാസ്സിലേക്ക് പോയത്... അപ്പൊ ദേ അവിടെ ഫോട്ടോ എടുപ്പ്... ചെറുതായി ഒന്ന് ദേഷ്യം വന്നു എങ്കിലും കുറച്ച് നേരം അവളെ നോക്കി നിന്നിട്ട് ഞാൻ പുറത്തേക്കു പോന്നു.... 


അവിടെ ആകെ മൊത്തം ഒന്ന് കറങ്ങി നടന്ന് കണ്ടു... ഒപ്പം പരിചയം ഉള്ള ടീച്ചേർസ്നെയും കുട്ടികളെയും ഒക്കെ കണ്ട് വർത്താനം പറഞ്ഞു.... അനു എന്താവും പറയാൻ പോകുന്നത്... അവളുടെ മറുപടി എന്താവും എന്നൊക്കെ ഓർത്ത് ആകെ കൂടെ ഒരു ടെൻഷൻ പോലെ... ഇനി ഞാൻ അവളുടെ സാർ ആയത് കൊണ്ട് അവൾ പോസിറ്റീവ് റിപ്ലൈ തരാതെ ഇരിക്കുവോ... ഓരോന്ന് ഓർത്ത് ഗ്രൗണ്ടിൽ ഒരു ഭാഗത്ത് ആയി ഞാൻ ഇരുന്നു.... 


"ആഹാ സാർ ഇവിടെ വന്ന് നിക്കുവാണോ... ഞാൻ എവിടെ ഒക്കെ നോക്കി.... "


എളിക്ക് കൈയും കൊടുത്ത് നിന്ന് പറയുന്നത് കേട്ടു ഞാൻ ഒന്ന് നോക്കി.... ദേവിക.... അനുവിന്റെ കൂട്ടുകാരി ആണ്... 


"അല്ല സാറിന് എന്നെ മനസ്സിലായില്ലേ... ഞാൻ ദേവിക... "

അതും പറഞ്ഞു അവൾ എനിക്ക് നേരെ കൈനീട്ടി.... കൈയിലേക്കും അവളുടെ മുഖത്തെക്കും മാറി മാറി നോക്കിയിട്ട് ഞാൻ ഇരുന്നിടത്ത്‌ നിന്നും എഴുനേറ്റു... 


"വല്യ ജാഡ ആണെങ്കിൽ കൈ തരണ്ട.... അതേയ് മിസ്റ്റർ സാർ..... ഞാൻ ഒരു കാര്യം പറയാൻ വന്നത് ആണ്... ഇനി ദാ ഇത് പോലെ മെസ്സേജ് അയച്ചു ശല്യം ചെയ്യണ്ട... അനുവിന് അത് ഇഷ്ട്ടം അല്ല... ഈ മെസ്സേജും മെസ്സേജ് അയക്കുന്ന ആളെയും.... "

അതും പറഞ്ഞ് അവൾ നടന്ന് അകന്നതും സ്വബോധം ഒന്ന് വീണ്ടെടുത്ത്‌ ഞാൻ അവളെ വിളിച്ചു.... 


"ദേവിക.... "

വിളിക്കാൻ കാത്ത് നിന്നത് പോലെ അവൾ നിന്നു... 


"ദേവിക..... എനിക്ക് നിന്റെ സഹായം വേണം.... എനിക്ക് അനുവിനെ ഇഷ്ട്ടം ആണ്.... "

"അതിന് അവൾക് സാറിനെ ഇഷ്ട്ടം അല്ലല്ലോ...... "

"പ്ലീസ്.... ഇത് പെട്ടെന്ന് തോന്നിയ ഒരു ഇഷ്ട്ടം അല്ലടോ.... "

"ബട്ട്‌... സാറ് ഞങ്ങളുടെ സാറ് അല്ലേ.... അവള് സാറിന്റെ സ്റ്റുഡന്റ്  അല്ലേ.... "

"ദേവിക... ഞാൻ ഇവിടെ ഗസ്റ്റ് ആയിട്ട് വന്നിട്ട് ആറു മാസം ആവുന്നേ ഉള്ളു... അതിന് മുന്നേ എനിക്ക് അനുവിനെ അറിയാം.... ഇവിടെ വരാനും... അവള് എന്റെ സ്റ്റുഡന്റ് ആയതും വിധി... എന്ന് വച്ച് തോന്നിയ ഇഷ്ട്ടം മാറ്റാൻ ഞാൻ ഒരുക്കം അല്ല... "

"ബട്ട്‌ സാർ.... എനിക്ക്.... "

"സത്യം ആണ്... കോളേജിൽ വച്ച് കണ്ട് പൊട്ടി മുളച്ച പ്രണയം അല്ല... പിന്നെ ഇപ്പൊ ഇത് പറയുന്നത്... എനിക്ക് അവളെ നഷ്ട്ടം ആവും എന്ന് ഒരു തോന്നൽ സൊ i thought i should say her about my love for her...."


"നമുക്ക് നോക്കാം.... സാറ് കട്ടക്ക് പിടിച്ചോ... ഞാൻ ഉണ്ട് സപ്പോർട്ടിനു....പക്ഷേ സ്മരണ വേണം.... "

"മ്മ്.... "  എന്ന് ഞാൻ പുരികം  ഉയർത്തി ചോദിച്ചപ്പോ അവൾ ഒന്ന് ചിരിച്ചു... 


"അത് തന്നെ... സംഭവം സെറ്റ് ആയാൽ എനിക്ക് ചിലവ് ചെയ്യണം... പിന്നെ അത്ര പെട്ടെന്ന് ഒന്നും കാര്യം നടക്കില്ല... ഞാൻ സാറിനെ നന്നായി ടെസ്റ്റ്‌ ചെയ്യും... അവളെ പറ്റിക്കാൻ എങ്ങാനും ആണേൽ.... എന്റെ വിധം മാറും... "

"ഞാൻ കാര്യം ആയിട്ട് ആണ്... "

"ആയാൽ കൊള്ളാം... എന്നാ ശെരി ഇപ്പൊ ഞാൻ പോണു.... "


എന്നെ നോക്കി ഒന്ന് കണ്ണ് ഇറുക്കി കാണിച്ചിട്ട് അവള് ചാടി തുള്ളി പോയി... ഇത് എന്താ സാധനം എന്ന് ഓർത്ത് ഞാൻ തലക്ക് സ്വയം അടി കൊടുത്തു... ഇവള് ഇത് കുളം ആക്കുവോ... 

🌿🌿🌿🌿🌿🌿🌿🌿🌿🌿


ഈ ദേവു പോയിട്ട് കുറെ നേരം ആയല്ലോ... ഈ പെണ്ണ് ഇത് എവിടെ പോയി കിടക്കുവാ..... അവളെ തിരക്കി ഇറങ്ങാൻ തുടങ്ങിയപ്പോ അവൾ ക്ലാസ്സിലെക്ക് വന്നു... 


"ദേ....ദേ.... വു... കണ്ടോ... എന്ത് പ...പ...പറഞ്ഞു..... "


"ടെൻഷൻ ആവാതെ.... ഞാൻ ചെന്ന് പറഞ്ഞു.. നിനക്ക് ഇഷ്ട്ടം അല്ല... അത് കൊണ്ട് പുറകെ നടക്കേണ്ട എന്ന്... "


"അ...അ...അപ്പൊ... "


"അപ്പൊ പുള്ളി പറഞ്ഞു.. ഇല്ല ഞാൻ ഇനി ശല്യം ചെയ്യില്ല എന്ന്... "


"ശെ...ശെ...ശെരി..... "


"ആടി.... ശെരിക്കും..... "...കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story