മിഴിനീർ: ഭാഗം 21

mizhineer

രചന: പ്രഭി


കാർഡ് ടേബിളിൽ വച്ചിട്ട് സാറ് അങ്ങ് പോയി... ഞാൻ ചെന്ന് ആ കാർഡ് കൈയിൽ എടുത്തു.... 


"വല്ലതും പോയി കഴിച്ചിട്ട് വന്നാൽ മതി പോലും... ഹും ഒരു ഔദാര്യം... കാർഡ് തന്നേക്കുന്നു.... എന്റെ പട്ടി പോയി കഴിക്കും....... "


കാർഡ് ടേബിളിൽ വച്ചിട്ട് ഞാൻ ബെഡിൽ പോയി ഇരുന്നു... വിശക്കുന്നുണ്ട് എനിക്ക് നന്നായി... രാത്രിയും ഒന്നും കഴിച്ചില്ല... പക്ഷേ തന്നെ പോയി ഞാൻ കഴിക്കില്ല... എന്നാലും എന്ത് ദുഷ്ട്ടൻ ആണ് എന്ന് നോക്കണേ... ഇനി ഞാൻ ആയിട്ട് ലേറ്റ് ആക്കണ്ട എന്ന് കരുതി വേഗം ഫ്രഷ് ആയി താഴേക്ക് ചെന്നു... മേക്കപ്പ് ഒന്നും ചെയ്യണ്ട കണ്ണ് പോലും എഴുതണ്ട എന്ന് ഓർഡർ കിട്ടിയിരുന്നു ഇന്നലെ അതോണ്ട് ഒന്നും ചെയ്തില്ല... മുടിയിൽ ഒരു ക്ലിപ്പ് ഇട്ട് വച്ചു.... 


ഞാൻ താഴെ ചെല്ലുമ്പോ സാറ് അവിടെ ഉണ്ട്... ആഷിയും സഞ്ജു ഏട്ടനും എന്തൊക്കെയോ പറയുവാ.... 


"ഗുഡ് മോർണിംഗ് ദേവു.... "


"ഗുഡ് മോർണിംഗ് ആഷി.... "


"താൻ എന്താ വല്ലാതെ ഇരിക്കുന്നെ.... വയ്യേ... "


അതും പറഞ്ഞ് ആഷി എന്റെ നെറ്റിയിൽ ഒക്കെ തൊട്ട് നോക്കി... ഞാൻ വേഗം പിന്നിലെക്ക് നീങ്ങി... 

"വേണ്ട... നിക്ക് കുഴപ്പം ഒന്നും ഇല്ല... "


"ഓക്കേ... ഓക്കേ... Relax.... എന്നാ നമുക്ക് മേക്കപ്പ് തുടങ്ങാം ഹെയർ കൂടെ ചെയ്തിട്ട് ഡ്രസ്സ്‌ ചെയ്യാം... "


"മ്മ്.... "


"ഓക്കേ ദേവു റെഡി ആയിട്ട് വാ... ഞാൻ അപ്പഴേക്കും ഷൂട്ടിന് ഉള്ളത് ഒക്കെ നോക്കാം... പെട്ടന്ന് ചെയ്താൽ നമുക്ക് ഇന്ന് കൊണ്ട് ഇത് തീർക്കാം ... "


"മ്മ്... "


റെഡി ആവാൻ ഞാൻ ട്രയൽ റൂമിൽ കയറി... മുഖത്ത്‌ ചായം പൂശുമ്പോഴും മുടി കെട്ടി തരുമ്പോഴും വയറിൽ നിന്ന് ശബ്ദം കേൾക്കാൻ തുടങ്ങി... വിശപ്പ് സഹിക്കാൻ പറ്റണില്ല... ഉച്ചക്ക് ഭക്ഷണം കഴിച്ചിട്ട് വന്നത് ആണ്... പിന്നെ ഈ നേരം വരെ വെള്ളം അല്ലാതെ ഞാൻ ഒന്നും കുഴിച്ചിട്ട് ഇല്ല... എല്ലാം കഴിഞ്ഞ് സാരിയും വാരി ചുറ്റി ഞാൻ ഇറങ്ങി... 

"ഓഹ്... ദേവു ലുക്കിങ് അടിപൊളി... "


അതിന് ഞാൻ ഒന്ന് ചിരിച്ച് കൊടുത്തു... 


"സീരിയസ് ആയിട്ട് പറഞ്ഞത് ആടി... മൊഞ്ചത്തി ആയിട്ട് ഉണ്ട്... "


"താങ്ക്സ് ആഷി.... "


"ദേവു കം.... "


സഞ്ജു ഏട്ടൻ വിളിച്ചപ്പോ ഞാൻ പോയി... എന്റെ കൂടെ ആഡ് ചെയ്യാൻ ഒരു ചേട്ടൻ വന്നിട്ട് ഉണ്ടായിരുന്നു...ഏതോ വലിയ മോഡൽ ആണെന്ന്... ഒരു പൂച്ചകണ്ണൻ.... .. എന്റെ സാരിക്ക് മാച്ച് ആവും പോലെ മുണ്ടും ഷർട്ടും ഒക്കെ ഇട്ട് ഒരു ചേട്ടൻ... ആദ്യം ഞങ്ങളുടെ കുറെ സ്റ്റിൽസ് എടുത്തു.. 

എനിക്ക് ആണേ ആകെ എന്തോ പോലെ... പുള്ളി എന്റെ ഷോൾഡറിൽ ഒക്കെ കൈ വച്ച് നിക്കുമ്പോ എനിക്ക് ആകെ ഒരു ചമ്മൽ... നിർത്തി ഇതോടെ നിർത്തി... ഇനി ഈ പണി എനിക്ക് തരേണ്ട എന്ന് പറയണം അച്ഛനോട്... ഇതോടെ മടുത്തു.... 


"നന്നായി ചെയ്തു  ദേവു.... എനിക്ക് നിന്റെ കാര്യത്തിൽ ആയിരുന്നു പേടി... റോഷൻ പിന്നെ ഇതൊക്കെ ചെയ്തു തഴക്കo വന്ന ആൾ അല്ലെ... സേതു സാറ് പറഞ്ഞപ്പോ ഞാൻ കരുതി കുറെ ദിവസം ഇതിന്റെ പിന്നാലെ നടക്കേണ്ടി വരും എന്ന്... ബട്ട്‌ യൂ did  it വെൽ.... നൈസ് സ്‌മൈൽ ദേവു... വാ ഇനി നമുക്ക് ഔട്ട്‌ ഡോർ നോക്കണം.. എല്ലാം സെറ്റ് ആണ് കം...... "

അതും പറഞ്ഞു സഞ്ജു ഏട്ടൻ പോയി.... ഞങ്ങൾ താമസിച്ച ഹോട്ടലിന്റെ പിന്നിൽ ആയിട്ട് ആണ് ഏട്ടന്റെ സ്റ്റുഡിയോ... ഒരു യമണ്ടൻ സ്റ്റുഡിയോ... സെറ്റ് അപ്പ്‌ കണ്ടു ഞാൻ തന്നെ ഞെട്ടി... ഔട്ട്‌ ഡോർ സെറ്റ് കണ്ടപ്പോ അതിലും ഞെട്ടി.... ഒക്കെ കണ്ട് നടക്കുമ്പോ പെട്ടന്ന് ഒന്ന് തല ചുറ്റി... മുന്നിൽ നിന്ന ആരെയോ ഞാൻ പിടിച്ചു പെട്ടെന്ന് വീഴാതെ ഇരിക്കാൻ... അത് ആഷി ആയിരുന്നു... 


"ഹേയ്... എന്ത് പറ്റി... ദേവു.... "


"എനിക്ക് തല... "


"ഇവിടെ ഇരിക്കടാ... കം സിറ്റ്.... "


"എനിക്ക്... എനിക്ക് ഒരു ജ്യൂസ്‌ വേണം ആഷി.... "


അതും പറഞ്ഞു ഞാൻ തലക്ക് കൈ കൊടുത്തിരുന്നു... പെട്ടന്ന് തന്നെ ആരോ ജ്യൂസ്‌ കൊണ്ട് തന്നു... അത് ഞാൻ ഒറ്റ വലിക്ക് കുടിച്ചു... 


"നീ ഒന്നും കഴിച്ചില്ലേ.... "


"അത് സഞ്ജു ഏട്ടാ... എനിക്ക് വയ്യാ... അതാ തലകറക്കം വന്നേ... ഇപ്പൊ ഓക്കെ ആയി....നമുക്ക് ഇനി ഷൂട്ട്‌ നോക്കാം... "


"മ്മ്... "


എന്നെ ഒന്ന് ഇരുത്തി നോക്കിയിട്ട് ഏട്ടൻ പോയി... സാരി മാറി വേറെ ഡ്രസ്സ്‌ ഒക്കെ ഇട്ട് കുറെ നേരം കൂടെ ഷൂട്ട്‌ ഉണ്ടായിരുന്നു... 

🌿🌿🌿🌿🌿🌿🌿🌿🌿


ഇന്നലെ രാത്രി ഒരു വാശി പുറത്ത് വന്ന് കിടന്നത് ആണ് അവളെ മൈൻഡ് ചെയ്യാതെ... പക്ഷേ ഞാൻ ഉറങ്ങി പോയി.... രാവിലെ എണീറ്റപ്പോഴാ പിന്നെ ഓർത്ത് അവള് ഇന്നലെ ഒന്നും കഴിച്ചില്ലല്ലോ എന്ന്.. .. അതോണ്ട് ആണ് കാർഡ് കൊടുത്തിട്ട് വന്നത്... 


അവള് ഒന്നും കഴിച്ച് കാണില്ല... എന്തോ അവൾക്ക് ഇന്ന് തല ചുറ്റിയപ്പോ എനിക്ക് വല്ലാതെ ആയി....പിന്നെ ഉച്ചക്ക് എല്ലാരും കൂടെ ഇരുന്ന് ആണ് ഭക്ഷണം കഴിച്ചത്... ഒരു വട്ടം പോലും അവള് എന്നെ നോക്കിയില്ല... സഞ്ജു ആണെങ്കിൽ ഇടക്ക് ഇടക്ക് എന്നെയും അവളെയും മാറി മാറി നോക്കുന്നുണ്ട്... ആഷി ആണെങ്കിൽ ഇവിടെ കൊഞ്ചി കുഴയുവാണ്....... 


അവളുടെ ഷൂട്ട്‌ കഴിഞ്ഞപ്പോ നേരം കുറെ ആയി...ഇനി നാളെയെ വീട്ടിലെക്ക് തിരിക്കാൻ കഴിയു... നൈറ്റ്‌ ഡ്രൈവിംഗ് പറ്റില്ല...എല്ലാരോടും ബൈ പറഞ്ഞ് ഞങ്ങൾ റൂമിലെക്ക് പോയി.... നേരം ഇരുട്ടി തുടങ്ങിയിരുന്നു.... അവള് എന്റെ പിന്നാലെ ആണ് നടന്നത്... ഇടക്ക് ഇടക്ക് ഞാൻ തിരിഞ്ഞു നോക്കുമ്പോ അവള് തല താഴ്ത്തി നടക്കുവാ... 


റൂമിൽ എത്തിയതും അവള് ഫ്രഷ് ആവാൻ കയറി... ഞാൻ അപ്പോഴേക്കും ഫുഡ് ഓക്കെ ഓർഡർ ചെയ്ത് സെറ്റ് ആക്കി വച്ചിരുന്നു...... ഫ്രഷ് ആയി ഇറങ്ങിയതും അവള് നേരെ പോയി സോഫയിൽ പോയി കിടന്നു... 


"വന്ന് ഭക്ഷണം കഴിക്ക്.... "


...................


"ദേവു.... നിന്നോട് ആ പറഞ്ഞേ വന്ന് കഴിക്കാൻ ... "


"എനിക്ക് വേണ്ട.... "


"അതെന്താ നിനക്ക് വേണ്ടാത്തെ.... "


അവള് ഒന്നും പറയാതെ തിരിഞ്ഞു കിടന്നു... ഞാൻ വീണ്ടും വിളിച്ച് നോക്കിയപ്പോ അവള് അതെ കിടപ്പ് തന്നെ.... അതും കൂടി ആയതും എനിക്ക് ദേഷ്യം വരാൻ തുടങ്ങി... 


"എഴുനേറ്റ് വാടി ഇങ്ങോട്ട്... എന്തെ മറ്റവൻ വന്നാൽ മാത്രേ നിനക്ക് ഇറങ്ങു... "


"എന്തിനാ സാർ ഇങ്ങനെ ഓക്കെ പറയണേ... "


"കൂടുതൽ ഒന്നും പറയണ്ട വന്ന് കഴിക്കടി... "


"ഇന്നലെ ഞാൻ പട്ടിണി ആയിരുന്നു... ഇന്ന് രാവിലെയും... അപ്പൊ കണ്ടില്ലല്ലോ ഈ പ്രകടനം... "

"ഡീീ.... കൂടുതൽ ആളാവണ്ട.... നിനക്ക് വിശക്കുമ്പോ ഓർഡർ ചെയ്ത് കഴിക്കണം ആയിരുന്നു... രാവിലെ ഞാൻ കാർഡ് തന്നിട്ട് ആണ് പോയത്... കുഞ്ഞ് വാവ അല്ലല്ലോ ഉരുട്ടി വായിൽ വച്ച് തരാൻ.... "


"പിന്നെ ഇപ്പൊ എന്താ വാശി എന്നെ കഴിപ്പിക്കാൻ... "


🌿🌿🌿🌿🌿🌿🌿🌿


അത് പറഞ്ഞത് മാത്രേ ഓർമ ഉള്ളൂ... സാറ് ഒരു വരവ് ആയിരുന്നു അടുത്തേക്ക്... എന്റെ മുടിക്ക് കുത്തി പിടിച്ച് എന്നെ എഴുന്നേൽപ്പിച്ചു.... 


"അവൻ വരണം ആയിരിക്കും... എന്നാൽ അല്ലെ നിനക്ക് എന്തേലും ഇറങ്ങു... ജ്യൂസ്‌ വാങ്ങി തരുന്നു... പാട്ട് പാടി കൊടുക്കുന്നു... ഫുഡ് സെർവ് ചെയ്ത് തരുന്നു... ഓക്കെ കാണുന്നുണ്ടടി ഞാൻ.... "


"സാർ... വിട് നോവുന്നു... "


"വന്ന് കഴിക്കടി... ഇല്ലെങ്കിൽ ഒക്കെ എടുത്ത് തല വഴി ഒഴിക്കും ഞാൻ... "


അതും പറഞ്ഞ് എന്നെ സോഫയിലേക്ക് തള്ളി... ഇന്ന് ഷൂട്ട്‌ കഴിഞ്ഞപ്പോ തൊട്ട് നല്ല മേല് വേദന ആണ്... പതിവ് ഇല്ലാത്ത പണി ആയത് കൊണ്ട് ഞാൻ പെട്ടന്ന് അവശത ആയി.... സങ്കടം വന്നെങ്കിലും ഞാൻ പോയിരുന്നു കഴിച്ചു... തൊണ്ടയിൽ നിന്ന് ഒന്നും ഇറങ്ങുന്നില്ല... എങ്കിലും കഴിച്ചെന്നു വരുത്തി... 


കൈ ഓക്കെ കഴുകി ഞാൻ കിടക്കാൻ വന്ന് ഇരുന്നു.... അമ്മയെ വിളിക്കാൻ വേണ്ടി ഫോൺ എടുത്തപ്പോഴാണ് സാറ് എന്റെ അടുത്ത് വന്നിരുന്നത്.... ഞാൻ തല ഉയർത്തി സാറിനെ നോക്കി... പുള്ളി വേറെ എങ്ങോ നോക്കി ഇരിക്കുവാണ്.... എന്താണാവോ ഉദ്ദേശം.... ചിലപ്പോ തോന്നും ഇങ്ങേർക്ക് എന്നെ ഒരുപാട് ഇഷ്ട്ടം ആണെന്ന്... അപ്പൊ തന്നെ സ്വഭാവം കാണുമ്പോ തോന്നും ഞാൻ ആണ് സാറിന്റെ ഏറ്റവും വലിയ ശത്രു എന്ന്......ശെരിക്കും സാറിന്റെ ഉള്ളിൽ എന്താണ് എന്ന് എങ്ങനെയാ കണ്ണാ ഞാൻ ഒന്ന് അറിയാ....


വന്ന് അടുത്ത് ഇരുന്നത് അല്ലാതെ ഒന്നും മിണ്ടുന്നില്ല... സങ്കടം വരുമ്പോ എന്തേലും തിരിച്ചു പറയും എന്ന് ഉണ്ടെങ്കിലും എനിക്ക് സാറിനെ നല്ല പേടി ആണ്.... സാറ് ആണെങ്കിൽ മിണ്ടാതെ എങ്ങോ നോക്കി ഇരിക്കുവാ... ഞാൻ ഇരുന്ന് വിയർക്കാൻ തുടങ്ങി.... പെട്ടന്ന് ആണ് കൈയിൽ ഇരുന്ന് ഫോൺ അടിച്ചത്.... 


* ആഷി കാളിങ്..... *


എന്റെ ഒപ്പം തന്നെ സാറും ഫോണിലെക്ക് നോക്കി... ആ പേര് കണ്ടതും മുഖം ഒക്കെ ചുവന്നു.... ഞാൻ വേഗം ഫോൺ എടുത്തു.... 


"ദേവുസ്.... ഉറങ്ങിയാർന്നോ... "


"ഇല്ല..... "


"ഞാൻ ചുമ്മാ വിളിച്ചത് ആ... ഫ്രീ ആണെങ്കിൽ നമുക്ക് സംസാരിക്കാം... ഷൂട്ടിന്റെ ഇടക്ക് കാര്യം ആയി ഒന്നും മിണ്ടാൻ പറ്റിയില്ല.. "

"മ്മ്.... "


"പിന്നെ ദേവു.... "


പെട്ടന്ന് ആണ് സാറ് എന്റെ കൈയിൽ നിന്നും ഫോൺ വാങ്ങി സ്‌പീക്കർ മോഡിൽ ഇട്ടു... 


"ദേവൂസ് കേൾക്കുന്നുണ്ടോ.... "


"മ്മ്... " സാറിന്റെ മുഖത്തെക്ക് നോക്കി ആണ് ഞാൻ മറുപടി കൊടുത്തത്.... 


" എന്റെ മോളെ അന്ന് ഞാൻ എന്തോരം പിന്നാലെ നടന്നു... അന്ന് ഒരു യെസ് പറഞ്ഞിരുന്നു എങ്കിൽ ഇപ്പൊ എന്റെ കൈയിൽ ഇരുന്നാനെ നീ... ഇപ്പഴും നിന്റെ ഭംഗിക്ക് ഒരു കുറവും ഇല്ല... കുറച്ച് കൂടി കൂടിയത് അല്ലാതെ.... "


അവൻ പറഞ്ഞ് വരുന്ന റൂട്ട് മൊത്തം മാറി... ഒക്കെ കേട്ടിട്ട് എനിക്ക് ആണേൽ ചൊറിഞ്ഞു വരുന്നുണ്ട്.... ഇന്നലെ അവൻ അളവ് എടുത്തപ്പോ തന്നെ എനിക്ക് മനസിലായി ആൾടെ സ്വഭാവത്തിന് ഒരു മാറ്റവും വന്നിട്ട് ഇല്ല എന്ന്... പണ്ടത്തെ സ്വഭാവം തന്നെ.... 


" ദേവൂസ് ഇന്ന് നീ ലഹങ്ക ഇട്ടു വന്നപ്പോ... ഉഫ്... പറയാതെ ഇരിക്കാൻ വയ്യാ... എന്റെ പൊന്നോ.... എന്നാ... "


"ആഷി സ്റ്റോപ്പ്‌ it.... ഫോൺ എടുത്തു എന്ന് വച്ച് നിനക്ക് എന്തും പറയാം എന്ന് അല്ല... ഇനി ഇങ്ങനെ flert ചെയ്യാൻ വിളിക്കണ്ട... ബൈ.... "


അതും പറഞ്ഞ് ഞാൻ ഫോൺ കട്ട്‌ ആക്കി സാറിന്റെ കൈയിൽ നിന്ന് ഫോൺ വാങ്ങി മുന്നിൽ ഇരുന്ന ടേബിളിലേക്ക് എറിഞ്ഞു.....എനിക്ക് സങ്കടവും ദേഷ്യവും ഒക്കെ വരുന്നുണ്ടായിരുന്നു... ഞാൻ എഴുന്നേറ്റതും സാർ കൈയിൽ പിടിച്ച് എന്നെ അവിടെ തന്നെ ഇരുത്തി.... 


"ഞാൻ കേൾക്കുന്നത് കൊണ്ട് ആണോ സംസാരിക്കാതെ ഇങ്ങനെ ഷോ കാണിച്ചത്... "


സാറ് പറഞ്ഞത് കേട്ട് ഞാൻ ആ മുഖത്തെക്ക് ഒന്ന് നോക്കി... 


"എന്താടി പറഞ്ഞത് പിടിച്ചില്ലേ... ഞാൻ ഇരുന്നത് ആണോ പ്രശ്നം എന്ന്.... "


"സാർ പ്ലീസ്.... "


"അത് എന്തേലും ആവട്ടെ... അത് നിന്റെ ഇഷ്ട്ടം... അത് എനിക്ക് പ്രശ്നം അല്ല... ഇനിയും സമയം കിട്ടും സൊള്ളാൻ... ഇപ്പൊ പറയാൻ വന്ന കാര്യം അതല്ല.... നീ അവന് വേണ്ടി പാടിയ പാട്ട് ഇപ്പൊ ഇവിടെ എന്റെ മുന്നിൽ നിന്ന് പാടണം ഇപ്പൊ..... "


സാറ് പറഞ്ഞത് വിശ്വാസം വരാതെ ഞാൻ ആ മുഖത്തെക്ക് നോക്കി... 


"എന്താടി.... "


"മ്മ്ഹ്ഹ്....എനിക്ക് വയ്യ... "


"അവൻ പറഞ്ഞപ്പോ നിനക്ക് ഒരു കുഴപ്പവും ഉണ്ടായില്ലല്ലോ.... ഇപ്പൊ എന്താ.... എന്താ... നിന്റെ പ്രശ്നം..... "


അത് പറഞ്ഞ് സാറ് എന്റെ അടുത്തേക്ക് വന്നത് അനുസരിച്ച് ഞാൻ പിന്നിലെക്ക് പോയി.... 


"സാർ... എനിക്ക്... ഞാൻ.... "


"നീ പാടും... ഇല്ലെങ്കിൽ ഞാൻ പാടിക്കും.... "


അതും പറഞ്ഞ് സാറ് എന്റെ വയറിൽ കൈ ചുറ്റി എന്നെ പിടിച്ച് സാറിനോട് അടുപ്പിച്ചു... 


"പാട്... "


മെല്ലെ ശബ്ദം താഴ്ത്തി... എന്റെ കണ്ണിൽ നോക്കി സാറ് അങ്ങനെ പറഞ്ഞതും ഞാൻ ഒന്ന് ഉയർന്നു പൊങ്ങി... ആ കണ്ണുകൾ എന്റെ മുഖം ആകെ ഓടി നടന്നു... സാറിന്റെ നോട്ടം നേരിടാൻ ആവാതെ ഞാൻ കണ്ണ് അടച്ചു... വയറിൽ വച്ച സാറിന്റെ കൈ ഒന്നുടെ അമർന്നു..... പേടി കൊണ്ട് ആണെന്ന് തോന്നുന്നു ഞാൻ അറിയാതെ പാടി പോയി... 

*  മോഹം കൊണ്ടു ഞാൻ
ദൂരെയേതോ ഈണം പൂത്ത നാൾ
മധു തേടിപ്പോയി..... 
നീളേ താഴേ തളിരാർന്നു പൂവനങ്ങൾ

കണ്ണിൽ കത്തും ദാഹം ഭാവജാലം പീലി നീർത്തി
വർണ്ണങ്ങളാൽ മേലെ കതിർമാല കൈകൾ നീട്ടി
സ്വർണ്ണത്തേരേറി ഞാൻ തങ്കത്തിങ്കൾ‌പോലെ
ദൂരെ ആകാശ നക്ഷത്രപ്പൂക്കൾതൻ തേരോട്ടം

മണ്ണിൽ പൂക്കും മേളം രാഗഭാവം താലമേന്തി
തുമ്പികളായ് പാറി മണം തേടി ഊയലാടി
നറും പുഞ്ചിരിപ്പൂവായ് സ്വപ്‌നക്കഞ്ചുകം ചാർത്തി
ആരും കാണാതെ നിന്നപ്പോൾ സംഗമസായൂജ്യം  *

പാടി  കഴിഞ്ഞ് ഞാൻ കണ്ണ് തുറക്കും മുന്നേ സാറ് അധരം കൊണ്ട് എന്റെ അധരങ്ങൾ കീഴടക്കി............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story