മിഴിനീർ: ഭാഗം 22

രചന: പ്രഭി

പാടി  കഴിഞ്ഞ് ഞാൻ കണ്ണ് തുറക്കും മുന്നേ സാറ് അധരം കൊണ്ട് എന്റെ അധരങ്ങൾ കീഴടക്കി.....വളരെ നേർത്ത ഒരു ചുംബനം... പെട്ടന്ന് ആണ് സാറ് എന്നെ അടർത്തി മാറ്റിയത്..... 


എന്റെ കവിളിലേക്ക് കൈ ചേർത്ത് വച്ച് സാറ് എന്നെ ഒന്ന് നോക്കി... ഒപ്പം വിരലുകൾ കവിളിൽ അമർന്നു.... 


"ഞാൻ കെട്ടിയ താലി നിന്റെ കഴുത്തിൽ കിടക്കുന്ന അത്രെയും നാൾ നിന്നിൽ പൂർണ്ണ അവകാശം എനിക്ക് മാത്രം ആണ് .... എല്ലാ അർത്ഥത്തിലും..... ഇനി ഏതെങ്കിലും ഒരുത്തന്റെ മുന്നിൽ നിന്ന് നീ പാടുന്നത് ഞാൻ കണ്ടാൽ..... ഈ താലി നിന്നിൽ നിന്ന് ഞാൻ തിരിച്ച് എടുക്കുന്ന ദിവസം നിനക്ക് നിന്റെ ഇഷ്ട്ടത്തിന് ജീവിക്കാം... "


അതും പറഞ്ഞ് എന്റെ മേൽ ഉള്ള പിടി വിട്ടു... നിലയില്ലാതെ ഞാൻ ബെഡിലേക്ക് വീണു... അപ്പഴേക്കും എന്റെ സോഫയിൽ സാറ് സ്ഥാനം പിടിച്ചു... പിന്നെ ഞാൻ അവിടെ തന്നെ കിടന്നു.... എല്ലാം കൊണ്ടും എനിക്ക് ജീവിതം മടുത്തു.... വേദനിക്കാൻ മാത്രം ആയിട്ട് ഇങ്ങനെ ജീവിക്കുന്നത് എന്തിനാ കൃഷ്ണ ഞാൻ..... 

🌿🌿🌿🌿🌿🌿

രാവിലെ ഫോൺ അടിക്കുന്നത് കേട്ടാണ് ഞാൻ ഉണർന്നത്... ദേവുന്റെ ഫോൺ ആണ്... അമ്മയാണല്ലോ.... 


"ഹലോ അമ്മ.... "


"ആഹ് കിച്ചു... മോള് എവിടെ... "

"അവള് ഉറങ്ങുവാ അമ്മേ... എന്താ... "


"നിന്റെ ഫോണിൽ ആ ആദ്യം വിളിച്ചത്... അത് ഓഫ്‌ ആണല്ലോ കിച്ചു "

"ചാർജ് തീർന്നു കാണും... എന്താ അമ്മേ.. "


"മ്മ്.... ഞാൻ പറയുന്നത് നീ ശ്രദ്ധിച്ചു കേൾക്കണം.... ദേവുന്റെ അനിയൻ ഇല്ലേ കണ്ണൻ... ആ കുട്ടി പോയടാ... "


"അമ്മേ..... "


"ദേ ഇപ്പഴാ ഞങ്ങൾക്ക് വിവരം കിട്ടിയേ... അവൻ ആത്മഹത്യ ചെയ്തത് ആണെന്ന അറിഞ്ഞേ..എനിക്ക് ഒന്നും അറിയാൻ മേല... ഞങ്ങൾ ഒക്കെ അങ്ങോട്ട് പോകാൻ പോകുവാ.... . നീ എത്രെയും പെട്ടന്ന് ഇറങ്ങാൻ നോക്ക്... മോളോട് പതിയെ പറഞ്ഞ് മനസിലാക്കണം.... അവൾക്ക് പെട്ടന്ന് കേട്ടാൽ ഷോക്ക് ആവും... "


"മ്മ്.... "


"കിച്ചു.... ഇപ്പോ അവളുടെ കൂടെ നീയേ ഒള്ളൂ ... ഇത് കേൾക്കുമ്പോ തളർന്നു പോവും മോള്... പതിയെ പറഞ്ഞ് മനസിലാക്കിയാൽ മതി.... ... "


"മ്മ്..... . "


ഫോൺ വച്ചിട്ട് ഞാൻ ഒന്ന് അവളെ നോക്കി... ഒന്നും അറിയാതെ നല്ല ഉറക്കം ആണ്... അന്ന് കല്യാണത്തിന് ആ കുട്ടിയെ കണ്ടത് ഞാൻ ഓർക്കുന്നു... കണ്ണനും കിങ്ങിണിയും... അവളുടെ ചെറിയമ്മ എന്ന് പറയുന്ന സ്ത്രീ ഭയങ്കര സാധനം ആണെങ്കിലും അവർക്ക് രണ്ടാൾക്കും ദേവുനോട് അങ്ങനെ ദേഷ്യം ഒന്നും ഇല്ല.... 


ഞാൻ ബെഡിൽ അവളുടെ അരികിൽ ആയി പോയി ഇരുന്നു... നെറ്റിയിൽ പതിയെ ഒന്ന് തലോടി.... എന്റെ സ്പർശനo  അറിഞ്ഞത് കൊണ്ട് ആവും അവള് പതിയെ കണ്ണ് തുറന്നു.... 

"നീ എണീറ്റ് വേഗം റെഡി ആയി വാ... നമുക്ക് ഇപ്പൊ ഇറങ്ങണം.... "


മറുപടിക്ക് കാത്ത് നിൽക്കാതെ ഞാൻ എഴുനേറ്റു... സഞ്ജുനെ വിളിച്ച് പോവുന്ന കാര്യം ഒക്കെ പറഞ്ഞു... അച്ഛനെ വിളിച്ച് കാര്യങ്ങൾ ഒക്കെ ഒന്ന് കൂടി തിരക്കി... അപ്പോഴേക്കും അവള് ഒരുങ്ങി കഴിഞ്ഞു... ഞാനും വേഗം ഫ്രഷ് ആയി ഇറങ്ങി... റൂം വേക്കേറ്റ് ചെയ്ത് താഴെ റസ്റ്റ്‌റന്റിൽ നിന്ന് ഭക്ഷണം കഴിച്ചിട്ട് ആണ് ഞങ്ങൾ ഇറങ്ങിയത്... ഇവളോട് ഞാൻ എങ്ങനെ ഇത് പറയും എന്നായിരുന്നു എന്റെ മുഴുവൻ ടെൻഷൻ..... 


നല്ല ഷീണം ഉണ്ടെന്ന് തോന്നുന്നു കുറച്ച് നേരം പുറത്തേക്കു നോക്കി ഇരുന്നിട്ട് അവള് ഉറങ്ങി... മാക്സിമം സ്പീഡിൽ തന്നെ ഞാൻ വണ്ടി ഓടിച്ചു... അവളുടെ വീട്ടിലെക്ക് ഉള്ള വഴിയിൽ വണ്ടി എത്തിയതും ഞാൻ അവളെ ഒന്ന് നോക്കി... ആള് നല്ല ഉറക്കം ആണ്... അവിടെ കുറച്ച് മാറി ഞാൻ വണ്ടി പാർക്ക്‌ ചെയ്തു.... ശ്വാസം ഒന്ന് വലിച്ച് വിട്ട് ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി.... 


അപ്പുറത്തെ സൈഡിലെ ഡോർ തുറന്ന് അവളുടെ സീറ്റ്‌ ബെൽറ്റ്‌ ഒക്കെ അഴിച്ചു... 


"ദേവു.... ഡി... ദേവു എണീക്ക്.... "


"മ്മ്.... "


"ദേവു.... ദേവു... എണീക്ക്.... ഡീീ.... "


ഒന്ന് ചിണുങ്ങി കൊണ്ട് അവള് കണ്ണ് തുറന്നു... ആദ്യം ആള് ചുറ്റും ഒന്ന് കണ്ണോടിച്ചു... പരിചയം ഉള്ള സ്ഥലം ആയത് കൊണ്ട് ആവും ആ മുഖത്ത്‌ ഞാൻ ഒരു ഞെട്ടൽ കണ്ടു... 


"എന്നെ... എന്നെ... വീട്ടിൽ കൊണ്ട് ആക്കാൻ വന്നത് ആണോ ... "


നിഷ്കളങ്കമായ ആ ചോദ്യം കേട്ടപ്പോ എനിക്ക് എന്താ പറയണ്ടേ എന്ന് അറിയാത്ത ഒരു അവസ്ഥ ആയിരുന്നു.... 

"നീ വാ.... "


പുറത്തേക്കു ഇറങ്ങിയപ്പോ ഞാൻ തോളിൽ കൈ ഇട്ട് അവളെ ചേർത്ത് പിടിച്ചു... 


" ദേവു... ഞാൻ പറയുന്നത് കേട്ട് നീ... പാനിക്ക് ആവരുത്... "


🌿🌿🌿🌿🌿🌿🌿🌿🌿


സാറ് എന്തിനാ ഇങ്ങനെ ഒക്കെ പേടിക്കുന്നെ... ഇത്രേം ടെൻഷൻ ആയി എന്നോട് പറയാൻ ഉള്ളത് എന്താവും എന്ന് ഓർത്ത് നിൽക്കുമ്പോഴാണ് അവിടെ തൂക്കിയ പടം ഞാൻ കണ്ടത്... 


"കണ്ണൻ.... "


"ദേവു... കണ്ണൻ.... അവൻ... "

കണ്ണിലെക്ക് ഇരുട്ട് കയറും പോലെ തോന്നി എനിക്ക്... പിന്നെ സാറ് പറയുന്നത് ഒന്നും കേൾക്കാൻ നിൽക്കാതെ ഞാൻ വീട്ടിലെക്ക് ഓടി... മുറ്റം നിറയെ ആളുകളെ കണ്ടപ്പോ എന്റെ നെഞ്ചിടിപ്പ് കൂടി... അവിടെ ഇറയത്ത്‌ എന്റെ കണ്ണനെ കിടത്തിയിരിക്കുന്നു... അടുത്ത് ചെറിയമ്മയും കിങ്ങിണിയും.... പിന്നെ ആരൊക്കെയോ ഉണ്ട്... 

"ദേവു ചേച്ചി.... ദേ കണ്ടോ... നമ്മുടെ കണ്ണേട്ടൻ.... പോയി.... കണ്ടോ ചേച്ചി.... ചോദിക്ക് ചേച്ചി കണ്ണേട്ടനോട്.... എന്തിനാ... എന്തിനാ ആത്മഹത്യ ചെയ്തേ എന്ന്... ചോദിക്ക് ചേച്ചി.... കണ്ടോ... എന്റെ കണ്ണേട്ടൻ..... " അതും പറഞ്ഞ് അവള് കണ്ണനെ കെട്ടിപിടിച്ചു കരഞ്ഞു... 


കിങ്ങിണി പറഞ്ഞത് കേട്ട് ഞാൻ ഒന്നുടെ ഞെട്ടി... എന്റെ കണ്ണൻ ആത്മഹത്യ ചെയ്തോ... അതിനും വേണ്ടി എന്താ എന്റെ കുട്ടിക്ക് പറ്റിയെ... കാലുകൾക്ക് വേഗം കുറഞ്ഞു... ഞാൻ നടന്ന് അടുത്ത് ചെന്ന് ആ മുഖത്തു നോക്കി... ഇപ്പഴും മായാത്ത ഒരു പുഞ്ചിരി ആ ചുണ്ടിൽ അവൻ ഒളിപ്പിച്ചു വച്ചിട്ട് ഉണ്ട്.... 

"കണ്ണാ...... "  സങ്കടം കൊണ്ട് എന്റെ ശബ്ദം പോലും വെളിയിലേക്ക് വന്നില്ല... 

"കണ്ണാ.... മോനെ കണ്ണാ.... നോക്കടാ.... എന്നെ ഒന്ന് നോക്കടാ..... ദേവു.... നിന്റെ ദേവു ആ വിളിക്കുന്നെ.... മതി ഞങ്ങളെ കളിപ്പിച്ചത്... എണീക്ക് കണ്ണാ.... കണ്ണാ........... ഇനി ആരാ കണ്ണാ എനിക്ക്.... നീയും കിങ്ങിണിയും അല്ലേടാ എനിക്ക് ഒള്ളൂ.... ഒന്ന് കണ്ണ് തുറക്ക് കണ്ണാ.... എന്നെ പട്ടിണിക്ക് ഇടുമ്പോ... ആരാ എനിക്ക് ഒളിച്ചു കൊണ്ട് വന്ന് ഭക്ഷണം വാരി തന്നത്.... എനിക്ക് വേണ്ടത് ഒക്കെ ഞാൻ പോലും ചോദിക്കാതെ വാങ്ങി തന്നത് ആരാ... അന്ന് നീ പറഞ്ഞില്ലേ എന്നോട്... എന്നും എന്റെ പൊന്ന് അനിയൻ ആയി കൂടെ ഉണ്ടാവും എന്ന്..എന്റെ കണ്ണ് നിറയാൻ നീ സമ്മതിക്കില്ല എന്ന്.... .. എന്നിട്ട്... എന്നിട്ട് എന്നെ പറ്റിച്ചു നീ....മോനെ... കണ്ണാ വാ.... കണ്ണ് തുറക്കടാ.... കണ്ണാ........... ആാാാാ...  നോക്ക് മോനെ നമ്മുടെ കിങ്ങിണി... അവള് കരയുവാ ... എണീക്ക് കണ്ണാ.... " 

എന്റെ കണ്ണനെ കെട്ടിപിടിച്ചു ഞാൻ പിന്നെയും കരഞ്ഞു... സ്നേഹം കൊണ്ട് അവൻ എന്നെ വീർപ്പു മുട്ടിച്ച നിമിഷങ്ങൾ ഓർത്ത് ഓർത്ത് ഞാൻ കരഞ്ഞു.... ഒരമ്മയുടെ വയറ്റിൽ അല്ല ജനിച്ചത് പക്ഷേ എനിക്ക് എന്നും ജീവനായിരുന്നു എന്റെ കണ്ണൻ... അവന് തിരിച്ചും.... 


🌿🌿🌿🌿🌿🌿🌿

കണ്ണന്റെ ദേഹത്ത് കെട്ടിപിടിച്ചു കിടന്ന് അവള് എന്തൊക്കെയോ പറയുന്നുണ്ട്... കരച്ചിൽ കാരണം പറയുന്നത് പലതും ശെരിക്കും തിരിയുന്നില്ല... പക്ഷേ അവളുടെ കരച്ചിൽ കണ്ട് അവിടെ കൂടി നിന്ന എല്ലാവരുടെയും കണ്ണ് നിറഞ്ഞു... 

അത് കണ്ട് നിക്കാൻ ഉള്ള ശക്തി എനിക്ക് ഇല്ല.... ഞാൻ മുന്നോട്ട് ചെന്ന് അവൾക്ക് അടുത്തായി ഇരുന്നു... 


"ദേവു.... ഇങ്ങനെ കരയല്ലേ .. "


"നോക്ക്... എന്റെ കണ്ണൻ.... കണ്ടോ... എന്റെ കണ്ണനെ കണ്ടോ.... എന്റെ.... കുട്ടി.... "


"പ്ലീസ്.... ദേവു... നീ കരയല്ലേ.... "


ഞാൻ പറഞ്ഞത് ഒന്നും അവള് കേൾക്കുന്നില്ല... വീണ്ടും വീണ്ടും പദം പറഞ്ഞ് കരയുവാ... കണ്ണനെ ദഹിപ്പിക്കാൻ എടുത്തപ്പോ അവളെ ഞാൻ പിടിച്ച് നിർത്താൻ പെട്ട പാട് എനിക്കെ അറിയൂ... തീയിലേക്ക് ചെന്ന് വീഴാൻ പോയതും ഞാൻ പിടിച്ച് മാറ്റി.... ആരൊക്കെയോ ചേർന്ന് പിടിച്ച് അവളെ തീയുടെ അടുത്ത് നിന്നും പിടിച്ച് മാറ്റി... 


"അടങ്ങി നിക്ക് ദേവു..... "


"എനിക്കും പോണം... എന്റെ കണ്ണൻ തനിച് ആണ്... അവന് പൊള്ളും.... വിട്.... എന്നെ വിട്.... "


"ദേവു..... "


"കണ്ണൻ... അവന് പൊള്ളും.... എനിക്കും പോണം.... എനിക്കും പോണം അവന്റെ അടുത്തെക്ക്.... വിട്.... എന്നെ വിടാൻ... "


"അവളെ അകത്തേക്ക് കൊണ്ട് പോ കുട്ടി... "

അവിടെ നിന്ന ആളുകൾ ഒക്കെ അങ്ങനെ പറഞ്ഞപ്പോ അവളെ അവിടന്ന് കൊണ്ട് പോവാൻ ഞാൻ നോക്കി... ഇനിയും ഇവിടെ നിർത്തിയാൽ എല്ലാരേം തട്ടി മാറ്റി അവള് വേണേൽ തീയിൽ ചാടും... 

ഒരു തരത്തിലും അവള് പിടി തരുന്നില്ല അവസാനം ഞാൻ അവളെ പൊക്കി എടുത്ത് അകത്തേക്ക് നടന്നു... കൈയിൽ കിടന്ന് കുതറി കൊണ്ട് ഇരുന്നു പെണ്ണ്... അകത്തു കയറിയതും ഞാൻ അവളെ താഴേ നിർത്തി... 


"എന്താ നിനക്ക്... എന്തൊക്കെയാ നീ കാണിക്കുന്നത്... "


അല്പം ശബ്ദം ഉയർത്തി ഞാൻ അങ്ങനെ ചോദിച്ചതും എന്റെ കൈ തട്ടി മാറ്റി അവള് മുറിയിൽ കയറി വാതിൽ അടച്ചു... നേരം പോയി കൊണ്ടിരുന്നു... പതിയെ പതിയെ ആളുകൾ ഒക്കെ പോയി തുടങ്ങി... അവസാനം ഞാനും അച്ഛനും അമ്മയും അവളുടെ വീട്ടുകാരും മാത്രം ആയി.... ഏട്ടനും ഏട്ടത്തിയും വീട്ടിലെക്ക് പോയി... എല്ലാരും ഹാളിൽ അങ്ങ് ഇങ്ങ് ആയി ഇരിക്കുവാ... ദേവു മാത്രം മുറിയിൽ നിന്ന് ഇറങ്ങിയില്ല... എല്ലാരും മാറി മാറി വിളിച്ചിട്ടും വാതിൽ തുറന്നില്ല.... 


"ദേവു... വാതിൽ തുറക്ക്... ഇനിയും തുറന്നില്ലേ തല്ലി പൊളിക്കും ഞാൻ ഇത്.... "


അതും പറഞ്ഞ് ഞാൻ വാതിലിൽ ആഞ്ഞു കൊട്ടിയതും അത് തുറന്നു... എന്നെ ഒന്ന് തുറിച്ചു നോക്കിയിട്ട് അവള് മുറിയിൽ നിന്നും ഉറങ്ങി... 


🌿🌿🌿🌿🌿🌿🌿🌿

കണ്ണന്റെ മുറിയിൽ കയറി ഞാൻ കുറെ നേരം കരഞ്ഞു.... അപ്പഴാ അവന്റെ ഒരു ബുക്ക്‌ കൈയിൽ കിട്ടിയത്... അവൻ അതിൽ ആണ് പടം വരയ്ക്കുന്നത്..... പതിയെ പതിയെ ഞാൻ അതൊക്കെ നോക്കി... ഓരോ പേജ് മറിക്കുമ്പോഴും കണ്ണുകൾ നിറഞ്ഞ് ഒഴുകി... അവന് ഏറ്റവും ഇഷ്ട്ടപെട്ട കാര്യം ആണ് പടം വരയ്ക്കുന്നത്... നല്ലൊരു ചിത്രകാരൻ ആവാൻ ആണ് അവൻ ആഗ്രഹിച്ചത്... പക്ഷേ ചെറിയമ്മയ്ക്ക് അത് ഇഷ്ട്ടം അല്ല.... അവന്റെ പടങ്ങൾ ഒക്കെ എടുത്ത് കത്തിച്ചു കളയാറുണ്ട്... 


വാതിലിൽ തട്ടി സാറ് വിളിച്ചപ്പോ ഞാൻ ചെന്ന് വാതിൽ തുറന്നു... ഹാളിൽ ഒരു മൂലക്ക് തലക്ക് കയ്യും കൊടുത്ത് ചെറിയമ്മ ഇരിക്കുന്നുണ്ട്... എന്റെ കൈയിൽ ഇരുന്ന കണ്ണന്റെ ബുക്ക്‌ എടുത്ത് ഞാൻ അവരുടെ മുന്നിലേക്ക് എറിഞ്ഞു... 


"ദാ... ഇതൊക്കെ എടുത്ത് നോക്ക് നിങ്ങൾ... എന്റെ കണ്ണന്റെ.... അവൻ വരച്ച ചിത്രങ്ങൾ ആണ് ഇതൊക്കെ... അവൻ മരിക്കാൻ കാരണക്കാരി നിങ്ങൾ മാത്രം ആണ്... ഒരിക്കലും അവന്റെ ഇഷ്ട്ടത്തിന് ജീവിക്കാൻ നിങ്ങള് സമ്മതിച്ചില്ല... എല്ലാം നിങ്ങള് പറയും പോലെ.... അതൊക്കെ കൊണ്ട് ആവും അവൻ ഇങ്ങനെ ചെയ്തത്... അല്ലാതെ മരിക്കാൻ മാത്രം ഉള്ള ഒരു പ്രശ്നവും അവന് ഇല്ലായിരുന്നു... എന്നും എന്നെ വിളിച്ചിരുന്ന കുട്ടിയാ .... സമാധാനം ആയല്ലോ നിങ്ങൾക്ക്.... ദേ ഇനി ഇവളെയും കൊല്ലുവോ നിങ്ങൾ..... പറ....പറയാൻ..... "


"മോളെ... ദേവു.... "


"ഇല്ല അമ്മേ... ഇനിയും ഞാൻ മിണ്ടാതെ ഇരിക്കില്ല... ഇവരാ... ഇവരുടെ വാശി ആണ് എല്ലാത്തിനും കാരണം... എന്നെ വിളിച്ചപ്പോ അവൻ.... അവൻ.... പറഞ്ഞതാ..... അവന് പഠിക്കാൻ എവിടെയോ പോണം എന്ന്... പക്ഷേ... പക്ഷേ.... ഈ സ്ത്രീ സമ്മതിച്ചില്ല.... അവന്റെ ചിത്രങ്ങൾ ഒക്കെ ഇവര് എടുത്ത് കത്തിച്ചു..... അവന് ഇഷ്ട്ടം ഇല്ലാത്തത് ഒക്കെ അടിച്ച് ഏൽപ്പിക്കാൻ നോക്കിയിട്ട് ആ.... അല്ലെന്ന് ഇവര് പറയട്ടെ.... പാവം ആയിരുന്നു എന്റെ കണ്ണൻ.... "


"മോളെ... മതി... നീ ഇങ്ങനെ കരയല്ലേ.... നമുക്ക് പോവാം..... "


അമ്മ അത് പറഞ്ഞപ്പോ ഞാൻ ഒന്ന് സാറിനെ നോക്കി.... പിന്നെ കണ്ണ് ഒന്ന് അമർത്തി തുടച്ചു കൊണ്ട് അമ്മയുടെ അടുത്തേക്ക് ചെന്നു... 


"കുറച്ച് ദിവസം.... കുറച്ച് ദിവസം ഞാൻ ഇവിടെ നിന്നോട്ടെ.... പ്ലീസ് അമ്മ.... "


"നിന്റെ വീട്ടിൽ നിൽക്കാൻ എന്തിനാ എന്നോട് അനുവാദം ചോദിക്കുന്നെ... മോൾക്ക്‌ എപ്പോ വരണം എന്ന് തോന്നുന്നോ അപ്പൊ വരാം... വിളിച്ചാൽ മതി ഞങ്ങൾ വരാം കൊണ്ട് പോവാൻ.... "


"മ്മ്.."


എന്റെ കണ്ണീരു ഒക്കെ തുടച്ചു അമ്മ എനിക്ക് ഒരു മുത്തം തന്നു.... എല്ലാരോടും പറഞ്ഞിട്ട് അവര് ഇറങ്ങി.... ഞാൻ കിങ്ങിണിയെയും കൂട്ടി മുറിയിലെക്ക് പോയി... 

🌿🌿🌿🌿🌿🌿🌿🌿


വീട്ടിൽ എത്തി ഒന്ന് കുളിച്ച് ഫ്രഷ് ആയിട്ട് കൊണ്ട് പോയ സാധനങ്ങൾ ഒക്കെ കാറിൽ നിന്നും  എടുത്ത് വച്ചു.... ആ കൂട്ടത്തിൽ ആണ് എനിക്ക് ദേവുന്റെ ഫോൺ കൈയിൽ കിട്ടിയത്..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story