മിഴിനീർ: ഭാഗം 23

mizhineer

രചന: പ്രഭി

വീട്ടിൽ എത്തി ഒന്ന് കുളിച്ച് ഫ്രഷ് ആയിട്ട് കൊണ്ട് പോയ സാധനങ്ങൾ ഒക്കെ കാറിൽ നിന്നും  എടുത്ത് വച്ചു.... ആ കൂട്ടത്തിൽ ആണ് എനിക്ക് ദേവുന്റെ ഫോൺ കൈയിൽ കിട്ടിയത്.... ഞാൻ അതും ആയി റൂമിലെക്ക് നടന്നു.... വാതിൽ അടച്ചിട്ടു ഞാൻ ബെഡിൽ പോയി കിടന്നു... 

ചെറിയ ഒരു ആകാംഷയുടെ പുറത്ത് ഞാൻ അവളുടെ ഫോൺ എടുത്ത് നോക്കി... ലോക്ക് ഉണ്ടായിരുന്നില്ല.... ഞാൻ ആദ്യം പോയത് ഗാലറിയിലെക്ക് ആണ്... അതികം ഫോട്ടോസ് ഒന്നും ഇല്ല... അതിൽ കിടന്ന ഫോട്ടോസ് ഒക്കെ ഞാൻ എടുത്ത് നോക്കി... 

ഫോട്ടോസ് നോക്കി കൊണ്ട് ഇരിക്കുമ്പോഴാണ് അനുവും ദേവുവും കൂടി നിക്കുന്ന കുറച്ച് ഫോട്ടോസ് കണ്ടത്.. ഒരു നിമിഷം ഞാൻ ഒന്ന് നിശ്ചലമായി... അപ്പോഴാണ് ഒരിക്കൽ ദേവു പറഞ്ഞ വാക്കുകൾ എന്റെ ഓർമയിലെക്ക് വന്നത്... 

*അവള് ഒരിക്കലും സാറിനെ സ്നേഹിച്ചിട്ട് ഇല്ല... ഇഷ്ടവും പ്രണയവും ഒക്കെ സാറിന് മാത്രം ആയിരുന്നു... അവൾക്ക് സാറ് എന്നും ഒരു അദ്ധ്യാപകൻ മാത്രം ആയിരുന്നു... *

അനുവിനെ കണ്ടതും അവളെ ഞാൻ ഇഷ്ട്ടപെട്ടു തുടങ്ങിയതും ഒക്കെ ഒരു വേള ഓർത്ത് പോയി...എന്തോ ഓർത്ത്  ഫോണിൽ ചുമ്മാ സ്ക്രോൾ ചെയ്ത് കൊണ്ട് ഇരിക്കുമ്പോഴാണ് കൈ തട്ടി ഒരു വീഡിയോ ഓൺ ആയത്... 

🎵🎵 മിഴിയിൽ നിന്നും മിഴിയിലെക്ക്
തോണി തുഴഞ്ഞേ പോയീ.... നമ്മൾ... മെല്ലേ....
മഴയറിഞ്ഞില്ലിരവറിഞ്ഞില്ലകമഴിഞ്ഞോ നമ്മൾ.... തമ്മിൽ... മെല്ലേ....
അണിയമായ് നീ അമരമായ് ഞാൻ
ഉടൽ തുളുമ്പിത്തൂവീ.... തമ്മിൽ... മെല്ലേ....
തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ്
ഈണമായ് നമ്മിൽ.... മെല്ലേ.... മായാ... നദി...

ഹർഷമായ്... വർഷമായ്... വിണ്ണിലെ വെണ്ണിലാ തൂവലായ് നാം...
ഒരു തുടം നീർ തെളിയിലൂടെ 
പാർന്നു നമ്മൾ നമ്മെ.... മെല്ലേ... മെല്ലേ....
പലനിറപ്പൂ വിടർന്ന പോൽ നിൻ
പുഞ്ചിരി നിറഞ്ഞോ രാവിൻ.... ചുണ്ടിൽ... മെല്ലേ....
മിഴിയിൽ നിന്നും മിഴിയിലെക്ക്
തോണി തുഴഞ്ഞേ പോയീ.... നമ്മൾ... മെല്ലേ....

തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ്
ഈണമായ് നമ്മിൽ.... മെല്ലേ.... മായാ... നദി...
മായാ.... നദീ.... 🎵🎵🎵


ദേവു  പാടുന്ന വീഡിയോ ആണ്... അവള് പാടുന്നത് ആരോ വീഡിയോ എടുത്തത്... മുഖത്തു ചെറിയ ഒരു ചിരി ഒളിച്ചു വച്ച് പാട്ടിൽ ലയിച്ചിരുന്ന് അവള് പാടുന്നത് കേൾക്കാൻ ഒരു പ്രത്യേക ഭംഗി ആണ്... അതിലെ മുഴുവൻ വീഡിയോയും ഞാൻ ഇരുന്ന് കണ്ടു... അതും നോക്കി ഇരുന്ന് ഞാൻ ഒന്ന് മയങ്ങി... 

പെട്ടന്ന് ആണ് അവളുടെ ഫോൺ അടിച്ചത്.. ഞാൻ അത് എടുത്ത് നോക്കി.. 

* ആഷി കാളിങ്.... * 

അത് ബെൽ അടിച്ച് തീരും വരെ ഞാൻ നോക്കി ഇരുന്നു... മുഴുവൻ ബെൽ അടിച്ച് കഴിഞ്ഞതും അത് വീണ്ടും അടിക്കാൻ തുടങ്ങി... ഇവന് ഇത് എന്താ... ഞാൻ കാൾ കട്ട്‌ ആക്കിയിട്ട് ഫോൺ സ്വിച്ച് ഓഫ്‌ ആക്കി വച്ചു... അവള് ഇങ്ങ് വരട്ടെ... ഇവന്റെ ഫോൺ വിളിയും അവളുടെ കിന്നാരം പറച്ചിലും ഒക്കെ ഞാൻ ശെരി ആക്കി കൊടുക്കുന്നുണ്ട്... 


🌿🌿🌿🌿🌿🌿🌿🌿


ഞാൻ കണ്ണന്റെ ബെഡിൽ കിടക്കുവായിരുന്നു.. ഇവിടെ മുറിയിൽ നിറയെ അവന്റെ സാമിപ്യം ആണ്... എന്തോ അവന്റെ വേർപാട് എനിക്ക് ഇപ്പഴും ഉൾകൊള്ളാൻ കഴിയുന്നില്ല... പെട്ടന്ന് ആണ് ആരോ ഡോർ തുറക്കുന്ന ശബ്ദം കേട്ടത്... കിങ്ങിണി ആവും... മൂന്ന് ദിവസം ആയി ഞാൻ ഈ മുറിയിൽ തന്നെ... അവള് അല്ലാതെ ആരും ഇതിന് അകത്തേക്ക് വന്നിട്ട് ഇല്ല... 


"എന്താ കഴിക്കാൻ വരാത്തത്... "

ശബ്ദം കേട്ടപ്പോ തന്നെ മനസിലായി അത് ചെറിയമ്മ ആണെന്ന്.. എന്ത് പറ്റിയോ ആവോ... ഞാൻ അനങ്ങാതെ അവിടെ തന്നെ കിടന്നു... 

"ഞാൻ തെറ്റ് ചെയ്തിട്ട് ഉണ്ട് കുറെ.... അതൊക്കെ തിരിച്ചറിയാൻ എന്റെ മോനെ നഷ്ട്ടം ആവണ്ടി വന്നു.... തിരിച്ചറിവ് വന്ന കാലം മുതൽ അവന് എന്നോട് ദേഷ്യം ആയിരുന്നു... നിന്നെ ഞാൻ സ്നേഹിക്കാത്തതും നിന്നോട് ഞാൻ ചെയ്ത ദ്രോഹം ഒക്കെ ആണ് കാരണം... എന്നും അത് പറഞ്ഞ് ഞങ്ങൾ വഴക്ക് ഇടും... നീ പറഞ്ഞില്ലേ അവനെ കൊന്നത് ഞാൻ ആണെന്ന്... അവൻ പടം വരയ്ക്കുന്നത് ഒക്കെ എനിക്കും ഇഷ്ട്ടം ആണ്... അവൻ എവിടെയോ പോയി പഠിക്കണം എന്നൊക്കെ പറഞ്ഞ് എന്റെ പിന്നാലെ കൂടിയത് ആ... പക്ഷേ കുറച്ച് ആയി അവന്റെ കൂട്ട് കെട്ട് ശെരിയല്ല... അതും പറഞ്ഞ് ഞങ്ങൾ വഴക്ക് ഇടാറുണ്ട്... എന്റെ കണ്ണ് മുന്നിൽ നിന്ന്  പോയാൽ അവൻ കൈ വിട്ട് പോവും എന്ന് തോന്നിയത് കൊണ്ട് ആ ഞാൻ വിടാതെ ഇരുന്നത്... "


ചെറിയമ്മ പറഞ്ഞ് നിർത്തിയപ്പോ ഞാൻ എഴുനേറ്റ് ഇരുന്ന് അവരെ ഒന്ന് നോക്കി... അഭിനയം അല്ല എന്ന് എനിക്ക് മനസിലായി... 


"നിനക്ക് എന്നോട്.... അല്ല ഞങ്ങളോട്... ക്ഷമിക്കാൻ പറ്റുമോ മോളെ... "

അപ്പഴാ അവിടെ ഞങ്ങളെ നോക്കി നിക്കുന്ന അച്ഛനെ ഞാൻ കണ്ടത്... കണ്ണീർ തുടച്ചു മാറ്റി കൊണ്ട് അച്ഛൻ ഞങ്ങളുടെ അടുത്തേക്ക് നടന്ന് വന്നു... 


"ഇത് വരെ നിന്നോട് ചെയ്തതിന് ഞാൻ മാപ്പ് ചോദിക്കാം.. ഇപ്പൊ എനിക്ക് രണ്ട് മക്കളെ ഒള്ളൂ... നീയും കിങ്ങിണിയും... എന്റെ കണ്ണൻ പോയി... ഇനി നിങ്ങളെ ഞാൻ രണ്ട് തട്ടിൽ കാണില്ല.... അച്ഛനോട് മോൾക്ക്‌ ദേഷ്യം ഒന്നും തോന്നരുത്... എല്ലാത്തിനും എല്ലാത്തിനും കാരണം ഞാൻ ആ... എന്നെ പേടിച്ചിട്ടാ നിന്നോട് ഉള്ള സ്നേഹം ഏട്ടൻ ഉള്ളിൽ ഒതുക്കി നടന്നത്... നിനക്ക് ഒരു അമ്മയായിട്ട് എന്നെ ഈ വീട്ടിലെക്ക് കൊണ്ട് വന്നത്... പക്ഷേ ഞാൻ..... "

അതും പറഞ്ഞ് ചെറിയമ്മ എന്റെ കാലിൽ കെട്ടിപിടിച്ചു കരഞ്ഞു... ഞാൻ കാൽ വലിക്കാൻ നോക്കി പക്ഷേ പറ്റിയില്ല... ഇതൊന്നും കണ്ടു നിൽക്കാൻ ഉള്ള കരുത്ത്‌ എനിക്ക് ഇല്ലായിരുന്നു... ഞാനും കരഞ്ഞു പോയി... ഒരു നിമിഷം ഞാൻ കണ്ണനെ ഓർത്ത് പോയി... ഇപ്പൊ അവനും കൂടെ ഉണ്ടായിരുന്നു എങ്കിൽ... എന്റെ കുട്ടി ആയിരിക്കും ഏറ്റവും കൂടുതൽ സന്തോഷിക്കുക.... 


"മതി.... എഴുന്നേൽക്ക്.... എനിക്ക് നിങ്ങളോട് ദേഷ്യം ഇല്ല എന്ന് ഒന്നും ഞാൻ പറയില്ല... ഈ നിമിഷം വരെ ഉള്ളിൽ നിറയെ ദേഷ്യം തന്നെ ആയിരുന്നു... പക്ഷേ... ഈ പറഞ്ഞതും കാണിക്കുന്ന സ്നേഹവും ഒക്കെ സത്യം ആണെങ്കിൽ ഇനി നിങ്ങളെ രണ്ടാളെയും സ്നേഹിക്കാൻ എനിക്ക് പറ്റും... "

"എന്നോട് ക്ഷെമിക്കണേ മോളെ.... "


"മതി അച്ഛാ.... എല്ലാം... എല്ലാം... പറഞ്ഞ് നമ്മൾ തീർത്തില്ലേ.... ഇനി പഴയത് ഒന്നും പറയണ്ട...... ഞാൻ ഇതൊക്കെ വിശ്വസിചോട്ടെ ചെറിയമ്മേ... അതോ ഇനിയും സ്വഭാവം മാറുമോ.... "


"ചെറിയമ്മ അല്ല അമ്മ.... ഇനി അങ്ങനെ വിളിക്കണം.... സത്യം ആണ്.... ഇനി.... ഇനി ഞാൻ അങ്ങനെ ഒന്നും പെരുമാറില്ല നിന്നോട്... ഒക്കെത്തിനും മാപ്പ്... അമ്മയോട് മോള് പൊറുക്കില്ലേ.... "

"മ്മ്.... "


"വാ എന്തെങ്കിലും കഴിക്ക്... നീ പട്ടിണി കിടന്നാൽ എന്റെ കണ്ണൻ വിഷമിക്കും.... എന്നെക്കാളും... നിന്റെ അച്ഛനെക്കാളും ഒക്കെ അവന് സ്നേഹം നിന്നോട് ആയിരുന്നു.. "


"ഞാൻ വരാം അമ്മ പൊക്കോ... "

മുഖം ഒന്ന് കഴുകി ഞാൻ ഹാളിലേക്ക് ചെന്നു... ആദ്യം ആയിട്ട് ഞാൻ എല്ലാരുടെയും കൂടെ ഇരുന്ന് ഭക്ഷണം കഴിച്ചു... ഇതൊന്നും കാണാൻ കണ്ണൻ ഇല്ലല്ലോ എന്നായിരുന്നു എന്റെ സങ്കടം മുഴുവൻ.... 


ഇന്നേക്ക് ഒരാഴ്ച ആയി ഞാൻ ഇവിടെ നിൽക്കാൻ തുടങ്ങിയിട്ട്.....ഇത് വരെ എന്നെ നോവിച്ചതിന് ഒക്കെ പകരം ആയി ഇപ്പൊ എനിക്ക് നിറയെ സ്നേഹം തരുന്നുണ്ട് ചെറിയമ്മ.... അല്ല അമ്മ... ഇടക്ക് കണ്ണനെ അടക്കിയ സ്ഥലത്തു പോയിരുന്ന് ഞാൻ അവനോട് ഒക്കെ പറയും.... എവിടെയോ ഇരുന്ന് അവൻ ഒക്കെ കേൾക്കുന്നുണ്ട് എന്ന് എനിക്ക് അറിയാം... എന്നെ തഴുകി പോയ ഇളം കാറ്റിൽ പോലും എനിക്ക് അവന്റെ സാമിപ്യം അറിയാൻ കഴിയുന്നുണ്ട്... 


"ദേവു..... "


"വരുന്നു അമ്മ.... "

"ഞാൻ എവിടെയൊക്കെ നോക്കി നിന്നെ... "

"എന്താ..... "

"നീ തിരിച്ച് പോകുന്നില്ലേ... ആഴ്ച ഒന്ന് ആയി... നീ എന്താ പോകാത്തത്... "


"പോണം.... "


"മ്മ്... ഞാൻ ഏട്ടൻ വരുമ്പോ പറയാം... ഇന്ന് വൈകിട്ട് അച്ഛൻ തന്നെ നിന്നെ കൊണ്ട് ആക്കി തരും.... "


"മ്മ്.... "


"ഇനി ഒരിക്കെ വരുമ്പോ ആ മോനെ കൂടി കൊണ്ട് വരണം... രണ്ടാളും ഇവിടെ വന്ന് നിക്കണം.... "


"മ്മ്.... "


സാറിന്റെ കാര്യം അമ്മയോട് പറഞ്ഞാലോ എന്ന് ഞാൻ ആലോചിച്ചു.... വേണ്ട.... അവിടന്ന് ഞാൻ ഒരിക്കൽ ഇറങ്ങേണ്ടി വരും... സാറ് ഈ താലി തിരികെ എടുക്കുന്ന ദിവസം... അതിന് മുൻപ് ഒരു ജോലി കണ്ടു പിടിക്കണം... ആർക്കുo ഭാരം ആവാതെ എങ്ങോട്ട് എങ്കിലും പോണം..... 


വൈകിട്ട് അച്ഛൻ വന്നപ്പോ ഞങ്ങൾ ഇറങ്ങി... ഞാൻ പോകുന്നതിൽ കിങ്ങിണിക്ക് നല്ല സങ്കടം ഉണ്ട്... എല്ലാരോടും യാത്ര പറഞ്ഞ് ഞങ്ങൾ ഇറങ്ങി... ഞാൻ വിളിച്ചു പറഞ്ഞത് കൊണ്ട് അമ്മ കാത്ത് നിൽപ്പുണ്ട്... 


എന്നെ അവിടെ ആക്കി എല്ലാരോടും വർത്താനം പറഞ്ഞിട്ട് അച്ഛൻ പോയി... പിന്നെ കുറെ നേരം ഞാൻ അമ്മയോട് വീട്ടിലെ കാര്യങ്ങൾ ഒക്കെ പറഞ്ഞു.... 

"ഡി... കാന്താരി... " അതും പറഞ്ഞ് അശോക് ഏട്ടൻ എന്റെ തലക്ക് ഒരു കൊട്ട്... 


"ആഹ്... ഏട്ടാ.... "

"വർത്താനം ഒക്കെ മതി... പോയി കിടന്ന് ഉറങ്ങാൻ നോക്ക്... നാളെ ക്ലാസ്സിൽ പോവാൻ ഉള്ളത് ആ... എത്ര ദിവസം ആയി അങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ട് എന്ന് അറിയോ... "


"ഈ...... "  ഞാൻ ഒന്ന് ഇളിച്ചു കാണിച്ചിട്ട് റൂമിലെക്ക് പോയി... ഫോൺ കുറെ നോക്കി എങ്കിലും അവിടെ എങ്ങും കണ്ടില്ല... 

🌿🌿🌿🌿🌿🌿🌿🌿🌿

ഞാൻ ഫ്രഷ് ആയി ഇറങ്ങുമ്പോ ഇവിടെ ഒരാൾ കാര്യം ആയിട്ട് എന്തോ തിരയുന്ന തിരക്കിൽ ആണ്... വീട്ടിൽ നിന്ന് തിരിച്ചു വന്നിട്ട് ഞാൻ ആളെ ഒന്ന് ശെരിക്കും കണ്ടില്ല... അത് എങ്ങനെ ആണ്... അമ്മേടെ സാരിതുമ്പിൽ പിടിച്ച് അല്ലേ നടപ്പ്... ഭക്ഷണം കഴിക്കാൻ നേരവും അത് തന്നെ... 


"നീ എന്താ തപ്പുന്നത്.... "


"എന്റെ ഫോൺ... "

"ഈ രാത്രി നിനക്ക് എന്തിനാ ഫോൺ... "

"അതൊക്കെ സാറ് അറിയുന്നത് എന്തിനാ...ഞാൻ എന്റെ ഫോൺ അല്ലേ നോക്കുന്നത്... "


ഓഹോ അങ്ങനെയോ... അവള് കബോർഡിൽ തപ്പി കൊണ്ട് നിൽക്കുവാ... ഞാൻ അവളുടെ പിന്നിൽ പോയി നിന്നു.... തിരച്ചിൽ കഴിഞ്ഞ് പെണ്ണ് തിരിഞ്ഞതും എന്നെ കണ്ട് ഒന്ന് ഞെട്ടി... 


"എന്താ... "


"എന്റെ ഫോൺ.... "


"നിനക്ക് എന്തിനാ ഇപ്പൊ ഫോൺ.... "


"നാളെ കോളേജിൽ പോവണം.. നോട്ട്സ് എഴുതാൻ... "


"നോട്ട്സ് എഴുതാനോ അതോ അവനെ വിളിക്കാനോ.... "


"ഞാൻ ആരെ വിളിച്ചാൽ സാറിന് എന്താ... എന്തായാലും നമ്മൾ പിരിയും പിന്നെ എന്റെ കാര്യത്തിൽ ഇങ്ങനെ ടെൻഷൻ അടിക്കുന്നതിന് എന്തിനാ.... "

അതിന് മറുപടി ഒന്നും പറയാതെ ഞാൻ അവളെ നോക്കി.... കുറച്ച് നേരം ആ കണ്ണുകളിലേക്ക് നോക്കി ഞാൻ നിന്നു... ആ കണ്ണുകളിൽ എനിക്ക് എന്നെ തന്നെ നഷ്ട്ടം ആവും പോലെ തോന്നി... പെട്ടന്ന് അവളിൽ നിന്നും നോട്ടം തെറ്റിച്ചു കൊണ്ട് ഞാൻ തിരിഞ്ഞു നടന്നു... പക്ഷേ എന്റെ മുന്നിൽ കയറി നിന്ന് കൊണ്ട് അവള് എന്നെ നോക്കി... 

"എന്താടി.... "


"പറ എന്റെ കാര്യത്തിൽ എന്തിനാ സാറ് ടെൻഷൻ അടിക്കുന്നത്.... പറ... ഞാൻ സാറിന്റെ ആരും അല്ലല്ലോ... "


"അല്ല.... "


"അപ്പോ പിന്നെ ഞാൻ ആരെ വിളിച്ചാലും സാറിന് പ്രോബ്ലം എന്താ... ഏഹ്... "


"ഞാൻ പറഞ്ഞല്ലോ  ഞാൻ കെട്ടിയ താലി നിന്റെ കഴുത്തിൽ കിടക്കുന്ന ദിവസം വരെ എന്നെ നീ സഹിച്ചേ പറ്റു... അത് കഴിഞ്ഞ് നിനക്ക് നിന്റെ ഇഷ്ട്ടം പോലെ ജീവിക്കാം... "


"ഓഹോ... എന്നാ... എന്തിനാ വൈകിക്കുന്നെ... ഊരി എടുത്തോ... കെട്ടിയ ആള് തന്നെ അഴിക്ക്... ഞാൻ ഇപ്പൊ തന്നെ ഇവിടെന്ന് ഇറങ്ങി തരാം.... "


"കൊള്ളാം... സ്വന്തം വീട്ടിൽ നിൽക്കാൻ പേടി ആയിട്ട് ഈ കല്യാണത്തിന് സമ്മതിച്ച ആളാണ് നീ... ഇവിടെന്ന് പോയാൽ നീ എങ്ങോട്ട് പോകും... പറയടി.... അതോണ്ട് മാത്രം ആണ് നിന്നെ ഞാൻ സഹിക്കുന്നത്... അല്ലാണ്ട് നിന്നോട് ഉള്ള പ്രേമം കൊണ്ട് ഒന്നും അല്ല.... "


"ഞാൻ എങ്ങോട്ട് എങ്കിലും പൊക്കോളാം... ഇനി അതോർത്തു സാറ് ടെൻഷൻ ആവണ്ട... എനിക്ക് എന്ത് പറ്റിയാലും സാറിന് ഒരു കുഴപ്പവും ഇല്ല..... "

"നിനക്ക് എവിടെന്നു ആടി ഇത്രേം ധൈര്യം... ഏഹ് എന്നോട് തർക്കുത്തരം പറയാൻ ആയോ നീ... ആരുടെ ബലത്തിൽ ആണ് നീ ഇങ്ങനെ കിടന്ന് ആളാവുന്നത്... ഏഹ്... ഇവിടെന്ന് ഇറങ്ങിയാൽ കൊണ്ട് പോവാൻ വരാം എന്ന് അവൻ പറഞ്ഞോ നിന്നോട്... "


"ആഹ്... പറഞ്ഞു... അവന്റെ അടുത്തേക്ക് തന്നെ പോവും... അവൻ വരും കൊണ്ട് പോവാൻ... സാറിന് എന്താ... അവൻ വന്ന് വിളിക്കുമ്പോ ഞാൻ ഇറങ്ങി പോവും.. 
ഇറ്റ്സ് none ഓഫ് യുവർ ബിസിനസ്‌... "


ആ പറഞ്ഞത് എനിക്ക് ഇഷ്ട്ടം ആയില്ല... അറിയാതെ തന്നെ കൈ പൊങ്ങി പോയി... അടി കൊണ്ട് അവള് ബെഡിലേക്ക് വീണപ്പോഴാണ് അടിക്ക് ശക്തി കൂടി പോയി എന്ന് എനിക്ക് മനസിലായത്... 


ഞാൻ വേഗം അവളുടെ അടുത്ത് ഇരുന്നു... കവിള് ചുവന്നു... ഞാൻ കൈ കുത്തി അവളുടെ അടുത്തായി കിടന്നു.. അവളുടെ കൈ മാറ്റി ഞാൻ കവിളിൽ നോക്കി... ചുവന്ന പാട്.... കണ്ണീർ ഒളിച്ചിറങ്ങുന്നുണ്ട്... 

പതിയെ ആ കവിളിൽ ഞാൻ ഒന്ന് മുത്തി... രണ്ട് കണ്ണും അവള് ഇറുക്കി അടച്ചു... ആ കണ്ണുകളിലും ഞാൻ മുത്തി............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story