മിഴിനീർ: ഭാഗം 25

mizhineer

രചന: പ്രഭി

നോക്കുമ്പോ മുന്നിൽ ഒരു കാറ്‌ വട്ടം വച്ചിട്ട് ഉണ്ട്... സാറ് കുറെ ഹോൺ അടിച്ചു നോക്കി... പക്ഷെ ഒരു അനക്കവും ഇല്ല... പിന്നെ ഞങ്ങൾ വണ്ടിയിൽ നിന്നും ഇറങ്ങി.. നല്ല മഴ... മാത്രം അല്ല രാത്രി ഏറെ വൈകി... സാറിന്റെ ഒപ്പം ഞാനും നടന്നു.. എനിക്ക് പേടിച്ചിട്ട് കൈയും കാലും വിറക്കാൻ തുടങ്ങി... 

"വേണ്ട സാർ... അങ്ങോട്ട് പോവണ്ട... "

"മിണ്ടാതെ വാടി... ഇല്ലെങ്കി അവിടെ നിൽക്ക്.."

"രാത്രി ആ... നമ്മള് ഒറ്റക്ക് ഉള്ളൂ... എനിക്ക് പേടിയാ... നമുക്ക് വേറെ വഴി പോവാം... "

"ഒന്ന് മിണ്ടാതെ നിക്ക് ദേവു..... വീട്ടിൽ പോവാതെ പിന്നെ... "


സാറ് കാറിന്റെ അടുത്തേക്ക് നടന്നു... മഴ അപ്പോഴേക്കും കുറഞ്ഞു... ഇപ്പൊ നേരിയ ചാറ്റൽ മാത്രേ ഉള്ളൂ... സാറിന്റെ കൈയിൽ മുറുകെ പിടിച്ചു കൊണ്ട് ഞാനും നടന്നു... 

കാറിന്റെ അടുത്ത് എത്തും മുന്നേ ഒരു ഒച്ച കേട്ടു... ഞാൻ നോക്കുമ്പോ സാറ് താഴേക്ക് വീണു.. ഒപ്പം മുന്നിൽ കിടന്ന വണ്ടിയും ലൈറ്റ് തെളിഞ്ഞു... ഞങ്ങളുടെ പുറകിൽ ഒരു ബൈക്ക് ഉണ്ട്....

കൈയിൽ തടി കഷ്ണവുമായി നിന്ന ആള് അത് കൂടെ നിന്നവന്റെ കൈയിലേക്ക് കൊടുത്തു... അയാളുടെ കണ്ണ് എന്റെ മേൽ ആണ്... 

"കിചേട്ട... കിചേട്ട... എണീക്ക്... കിചേട്ടാ.... "

ഞാൻ എത്ര കുലുക്കി വിളിച്ചിട്ടും സാറ് കണ്ണ് തുറന്നില്ല.. താഴെ വീണപ്പോഴാന്ന് തോന്നുന്നു നെറ്റിയിൽ നിന്ന് ചോര വരുന്നുണ്ട്... പെട്ടന്ന് ആണ് എന്റെ മുടിയിൽ ആരോ കുത്തി പിടിച്ചത്.... 


"മോള് കരയണ്ട... വാ ചേട്ടന്മാരുണ്ട്... വാ നമുക്ക് കുറച്ച് അങ്ങോട്ട്‌ മാറി നിൽക്കാം.. ഇച്ചിരി സ്വകാര്യം പറയാൻ ഉണ്ട് വാ... "

"പ്ലീസ്... എന്നെ ഒന്നും ചെയ്യല്ലേ... എന്റെ ഹസ്ബൻന്റിനെ ഹോസ്പിറ്റലിൽ കൊണ്ട് പോണം... പ്ലീസ്... "

"അവൻ കുറച്ച് കഴിയുമ്പോ തീർന്നോളും മോള് വാ... "

"ആരാ നിങ്ങള്... എന്തിനാ എന്റെ കിചേട്ടനെ അടിച്ചേ... വിട്... എന്നെ വിടാൻ... "

അയാളുടെ കൈയിൽ നിന്ന് രക്ഷപെടാൻ ഞാൻ കുറെ നോക്കി... വലിച്ച് ഇഴച്ചു എന്നെ റോഡിന്റെ അരികിലേക്ക് കൊണ്ട് പോയി... എന്റെ ഷാൾ എടുത്ത് അയാള് എറിഞ്ഞു... 


"കിചേട്ടാ... എണീക്ക്... കിചേട്ടാ.... "

ഞാൻ ഉറക്കെ കിടന്ന് വിളിച്ചത് അല്ലാതെ വേറെ ഒരു ഗുണവും ഉണ്ടായില്ല... എന്റെ അടുത്തേക്ക് ആ ദുഷ്ടൻ മുഖം അടുപ്പിച്ചപ്പോ ഞാൻ അയാളെ തള്ളി മാറ്റി ഓടാൻ നോക്കി.. അതിന്റെ ഇടക്ക് ഞാൻ താഴെക്ക് വീണു.. ആർത്ത്‌ അട്ടഹസിച്ചു കൊണ്ട് അവൻ വീണ്ടും എനിക്ക് അടുത്തേക്ക് വന്നു... ഷോൾഡറിൽ നിന്ന് ചുരിദാർ അയാള് വലിച്ച് മാറ്റി... ബാക്കി രണ്ട് ദുഷ്ട്ടന്മാരും എല്ലാം നോക്കി നിക്കുവാ.. 
കൃഷ്ണ എന്റെ കിചേട്ടൻ... 

പെട്ടന്ന് ആണ് ഒരു ബുള്ളറ്റ് അത് വഴി വന്നത്... അതിന്റെ ശബ്ദം കേട്ടതും അയാള് എന്നിലെ പിടി വിട്ട് എഴുനേറ്റു... മുടിക്ക് കുത്തി പിടിച്ച് എന്നെയും എഴുനെല്പിച്ചു.. അയാളുടെ കൈ തട്ടി മാറ്റി ഞാൻ കിചേട്ടന്റെ അടുത്തേക്ക് ഓടി... കിചേട്ടനെ മടിയിൽ കിടത്തി... ഞാൻ പിന്നെയും പിന്നെയും കുലുക്കി വിളിച്ചു... അവന്മാരുടെ സംസാരം എനിക്ക് കേൾക്കാം. അതിന്റെ ഇടക്ക് ഞാൻ സാറിന്റെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് വീട്ടിലെക്ക് വിളിക്കാൻ നോക്കി....ആർക്കും കാൾ പോവുന്നില്ല... സിഗ്നൽ കിട്ടുന്നില്ല... 


"നിന്റെയൊക്കെ ഫോൺ എവിടെ ആട &%$$-''%;%%-''  "

"പണിക്ക് ഇറങ്ങുമ്പോ നമ്മള് ഓഫ്‌ ആക്കി വയ്ക്കുന്നത് അല്ലേ ആശാനെ... എന്തായാലും പണി ഒക്കെ... പിന്നെ കൂട്ടത്തിൽ ഒരു നല്ല പീസിനെ കൂടെ കിട്ടി... "

"കോപ്പ്... ഇന്ന് പണി വേണ്ടന്ന് പറയാൻ ആ വിളിച്ചത്... *&%%-  മോനെ.... ആരെയാടാ കൊന്നു തള്ളിയത്... "

"ആള് മാറിയില്ല ആശാനെ... അവൻ വരും എന്ന് പറഞ്ഞ സമയം വഴി ഒക്കെ കൃത്യം ആണ്... "

"ഫോട്ടോയും ആ കിടക്കുന്നവനും ഒന്നാണോ എന്ന് നോക്കടാ... "

അവരൊക്കെ അടുത്തേക്ക് നടന്ന് വന്ന് സാറിനെ മടിയിൽ നിന്ന് ഉന്തി താഴേക്ക് ഇട്ടു... 


"ആശാനെ ആള് മാറി... "

"തീർത്ത ഇവനെ... "

"ഇല്ല... ഒരു അടി അത്രേ ഉള്ളൂ.. ബാക്കി പണി ആശാൻ വരാതെ ഞങ്ങൾ ചെയ്യോ... "


"മ്മ്... സ്ഥലം വിട്ടോ... ഇനി നിക്കണ്ട... ആള് മാറി.... "

"തീർക്കട്ടെ രണ്ടിനെയും.. "

"വിട്ട് പോടാ... " അതും പറഞ്ഞ് അവര് നടന്നു നീങ്ങി... അവർക്ക് ആള് മാറി പോയത് ആണ്... ഈശ്വരാ ഞാൻ എന്താ ചെയ്യാ... പെട്ടന്ന് ഞാൻ ഓടി അവസാനം വന്ന ആളുടെ കാൽ പിടിച്ചു.... 


"സാർ പ്ലീസ് രക്ഷിക്കാണം... ഒന്ന് ഹോസ്പിറ്റലിൽ എത്തിക്കണം.. ഇല്ലെങ്കിൽ എന്റെ കിചേട്ടൻ.... പ്ലീസ്... പ്ലീസ്... സർ.... ഞാൻ ആരോടും ഒന്നും പറയില്ല... ഒന്ന് ഹോസ്പിറ്റലിൽ എത്തിച്ചു തരണം... പ്ലീസ്... ഈ രാത്രിക്ക് എന്നെ കൊണ്ട് ഒറ്റക്ക് ഒന്നും പറ്റില്ല പ്ലീസ്.... പ്ലീസ്..... "

കാൽ കൊണ്ട് എന്നെ തട്ടി മാറ്റി അയാള് വണ്ടി തിരിച്ചു പോയി.. ഒപ്പം കൂടെ ഉണ്ടായിരുന്ന ആളുകളും.. വീണ്ടും ഞാൻ തനിച്ച് ആയി... സാറിനെ ചേർത്ത് പിടിച്ചു ഞാൻ ഉറക്കെ കരഞ്ഞു... പക്ഷേ എന്റെ സങ്കടം കാണാനോ ഒന്ന് രക്ഷിക്കാനോ അവിടെ ആരും ഉണ്ടായില്ല.... വീണ്ടും ഞാൻ ഫോൺ എടുത്ത് വിളിക്കാൻ നോക്കി... 

പെട്ടന്ന് അങ്ങോട്ട് പോയ കാറ്‌ തിരികെ വന്നു... എന്നെ നേരത്തെ ഉപദ്രവിക്കാൻ നോക്കിയവൻ... 

"നിന്നെ ഇങ്ങനെ കണ്ടിട്ട് വിട്ട് പോവാൻ തോന്നുന്നില്ല പെണ്ണെ... "

എന്നെ സാറിൽ നിന്നും വലിച്ച് മാറ്റി താഴേക്ക് ഇട്ടു... ... വീണ്ടും ഡ്രസ്സ്‌ അയാള് വലിച്ച് കീറി... ഈ രാത്രി എന്നെ രക്ഷിക്കാൻ ഇനി ആരും വരില്ല എന്ന് എനിക്ക് ഉറപ്പ് ആയി... എന്നെ ഇയാള് പിച്ചി ചീന്തുo... മുന്നിൽ വേറെ ഒരു വഴിയും ഇല്ല... എന്നെ കൊണ്ട് പറ്റും പോലെ ഞാൻ അയാളെ എതിർത്തു... 

പെട്ടന്ന് ആണ് അയാള് തെറിച്ചു താഴെ വീണത്... നോക്കിയപ്പോ നേരത്തെ ഇവര് ആശാൻ എന്ന് വിളിച്ച ആള്... 


"നിന്നോട് ഞാൻ പറഞ്ഞത് അല്ലേ നായെ വിട്ട് പോവാൻ... ശവം.... "

"ആശാനെ ഞാൻ.... "

"മിണ്ടരുത് ചെറ്റേ... കാശി.... അവനെ എടുത്ത് വണ്ടിയിൽ ഇട്......"

അതും പറഞ്ഞ് അയാള് എന്നെ ഒന്ന് നോക്കി....അവൻ വലിച്ചെറിഞ്ഞ ഷാൾ എടുത്ത് എന്റെ മേലെ ഇട്ടു..

"പോയി കേറടി കാറിൽ... " ഞാൻ വേഗം വണ്ടിയിൽ കയറി... സാറിനെ മടിയിൽ കിടത്തി... 

"നീയും ശിവനും എന്റെ വണ്ടി കൊണ്ട് പൊക്കോ... ബാക്കി ഞാൻ വന്നിട്ട് തരാം ചെറ്റകളെ... കാശി ഇവന്റെ വണ്ടി ആയിട്ട് എന്നെ ഫോളോ ചെയ്..."

അയാളും വന്ന് വണ്ടിയിൽ കയറി... നല്ല സ്പീഡിൽ വണ്ടി ഓടിച്ചു... ഒരു ഹോസ്പിറ്റലിന്റെ മുന്നിൽ വണ്ടി നിർത്തി അയാള് തന്നെ സാറിനെ എടുത്ത് അകത്തേക്ക് ഓടി... ഞാൻ പിന്നാലെ ചെല്ലുമ്പോ എല്ലാം കണ്ണുകളും എന്റെ മേൽ ആയിരുന്നു.... 

"ഞാൻ പോകുവാ... ഇനി ഇതിന്റെ പേരിൽ ഒരു പ്രശ്നം ഉണ്ടായാൽ ഞാൻ കൊന്ന് തള്ളും... കേട്ടോ... വണ്ടിയുടെ കീ സെക്യൂരിറ്റിടെ കൈയിൽ കൊടുക്കും... "

"ഫോൺ ഒന്ന് തരുവോ... "

"ഒന്ന് പോടീ... &%$&* "

എന്നും പറഞ്ഞ് അയാള് അങ്ങ് പോയി... ഞാൻ അവിടെ ഒരു സൈഡിൽ ആയി ഇരുന്നു.. അപ്പൊ തന്നെ സിസ്റ്റർ വന്ന് എന്നോട് ഡീറ്റെയിൽസ് ഒക്കെ ചോദിച്ചു... ഞാൻ ആക്‌സിഡന്റ് ആണെന്ന് ആ അവരോടു പറഞ്ഞത്.... 

ഹരി ഏട്ടൻ ഡോക്ടർ ആയത് കൊണ്ട് പറഞ്ഞപ്പോ പെട്ടന്ന് അവർക്ക് ആളെ മനസിലായി... പിന്നെ ആരോ ഹരി ഏട്ടനെ വിവരം അറിയിച്ചു... അറിഞ്ഞ ഉടനെ രണ്ട് ഏട്ടന്മാരും പ്രിയേട്ടത്തിയും എത്തി... 


"ദേവു... എന്താ ഇത്.... "

ഞാൻ നടന്നത് ഒക്കെ അവരോട് പറഞ്ഞു..... 

"ആള് മാറിയത് ആണ്... ഞാൻ ഇവിടെ ആക്‌സിഡന്റ് ആണെന്ന പറഞ്ഞേ... മാറ്റി പറയല്ലേ... "

"ഏയ് ഇല്ല... നിനക്ക് വല്ലതും പറ്റിയോ മോളെ..."

"ഇല്ല ഏട്ടാ.... "

അശോക് ഏട്ടൻ പോയി എനിക്ക് മാറാൻ ഡ്രസ്സ്‌ ഒക്കെ കൊണ്ട് വന്നു... അമ്മയും അച്ഛനും ഒക്കെ വന്നു.. പ്രാർത്ഥനയോടെ എല്ലാവരും ഐ സി യുവിന് മുന്നിൽ നിന്നു.............


🌿🌿🌿🌿🌿🌿🌿🌿🌿🌿


ഐസിയുവിൽ നിന്ന് റൂമിലെക്ക് മാറ്റിയിട്ട് രണ്ട് ദിവസം ആയി... ഇടക്ക് ഇടക്ക് തല വേദനിക്കും... അത് ഒഴിച്ചാൽ വേറെ പ്രശ്നം ഒന്നും ഇല്ല..... 


"കിചേട്ടാ.... കഞ്ഞി എടുക്കട്ടെ... "

"മ്മ്.... "

"നിനക്ക് ക്ലാസ്സിൽ ഒന്നും പോവണ്ടേ ദേവു... എത്ര ദിവസം ആയി ഇങ്ങനെ ആശുപത്രിയിൽ നിക്കാൻ തുടങ്ങിയിട്ട് .. "

"ഞാൻ ഇവിടെ സുഖവാസത്തിന് വന്നത് അല്ല....കിചേട്ടനെ നോക്കാൻ നിക്കുവാ... "

"ഓ... നാളെ മരിയാദക്ക് ക്ലാസ്സിൽ പൊക്കോണം... ഇവിടെ അമ്മ നിന്നോളും.... "


"അയ്യടാ ഞാൻ എങ്ങും പോവില്ല....എനിക്ക് ക്ലാസ്സിനെക്കാൾ വലുത് കിചേട്ടൻ ആണ്... "

"ഞാൻ തമാശ പറഞ്ഞത് അല്ല... സീരിയസ് ആയിട്ട് ഒരു കാര്യം പറയുമ്പോ അത് സീരിയസ് ആയിട്ട് എടുക്കണം... "

"മ്മ്... "

ഇത്രേം നേരം കൊഞ്ചി വർത്താനം പറഞ്ഞ ആള് പെട്ടന്ന് ഡൌൺ ആയി.... എനിക്ക് മരുന്ന് ഒക്കെ തന്ന് ഡോർ ലോക്ക് ചെയ്ത് അവള് പോയി കിടന്നു.... കുറച്ച് നേരം ഞാൻ ഒന്നും മിണ്ടാതെ അവളെ നോക്കി കിടന്നു.. 


"ആാാ ......ഹ്ഹ്ഹ്.... "

"അയോ.... എന്ത് പറ്റി.... തല വേദനിക്കുന്നുണ്ടോ കിചേട്ടാ.... "

ഞാൻ അവളുടെ കൈ പിടിച്ച് എന്റെ നെഞ്ചിൽ വച്ചു... മുഖം ചുളിച്ചു കൊണ്ട് അവള് എന്നെ ഒന്ന് നോക്കി... 

"ഞാൻ നിന്നെ പറ്റിക്കാൻ പറഞ്ഞത് ആണ്... എനിക്ക് വേദനയൊന്നും ഇല്ല.. "

"ദുഷ്ട്ട.... "

"ഓഹോ ഞാൻ ദുഷ്ട്ടൻ ആണോടി... "

"മ്മ്ഹ്...അല്ല... "


അതും പറഞ്ഞ് പെണ്ണ് എന്റെ അടുത്ത് കിടന്ന് എന്നെ കെട്ടിപിടിച്ചു... 

"കിചേട്ടാ..... നാളെ ശെരിക്കും ക്ലാസ്സിൽ പോണോ.... "

"പിന്നെ വേണം..... എന്തായാലും പോണം... "

"കിചേട്ടൻ വീട്ടിൽ വന്നിട്ട് ഞാൻ പൊക്കോളാം..... "

"അത് പറ്റില്ലല്ലോ ദേവുട്ടി.... "

"അപ്പൊ ഞാൻ പോണോല്ലേ... "

"മ്മ്.... "

എന്റെ നെഞ്ചിൽ മുഖം ചേർത്ത് വച്ച് അവള് ഉറങ്ങി... ഒരു കൈ കൊണ്ട് അവളെ ചേർത്ത് പിടിച്ച് ഞാനും.... 


🌿🌿🌿🌿🌿🌿🌿🌿


കിചേട്ടൻ നിർബന്ധിച്ചാ ഇപ്പൊ എന്നെ കോളേജിൽ വിടുന്നത് ആദ്യം കിചേട്ടൻ ഹോസ്പിറ്റലിൽ ആണെല്ലോ എന്ന് ഓർത്താണ് ആയിരുന്നു  ടെൻഷൻ... എങ്ങനെ എങ്കിലും കോളേജ് വിട്ട് അങ്ങോട്ട് ചെന്നാൽ മതി എന്ന് ആവും ചിന്ത.... 

ഇത് ഇപ്പൊ ഡിസ്ചാർജ് ആയി വീട്ടിൽ വന്നപ്പോ അതിലും കഷ്ട്ടം... എങ്ങനെ എങ്കിലും ഓടി വീട്ടിൽ എത്താൻ തോന്നും.. കിചേട്ടന്റെ അടുത്ത് ഇരിക്കാൻ കൊതിയാവും... ഇപ്പൊ ആള് ഓക്കേ ആയി തുടങ്ങി... നെറ്റിയിൽ അധികം ആഴം ഉള്ള മുറിവ് അല്ല... തലക്ക് പിന്നിൽ കൊണ്ട അടിയും അത്രക്ക് കുഴപ്പം പിടിച്ചത് ആയിരുന്നില്ല... എന്നാലും അന്നത്തെ ദിവസം ഓർക്കുമ്പോ.... ഇപ്പഴും ഞാൻ ഇരുന്നു വിറക്കും... 


"ദേവിക സ്റ്റാൻഡ് അപ്പ്‌.... എവിടെയാ തന്റെ ശ്രദ്ധ...കുറച്ച് ദിവസം ആയി ഞാൻ നോക്കുന്നു... ഒന്നും ശ്രദ്ധിക്കുന്നില്ല... എന്ത് ഓർത്ത് ഇരിക്കുവാ.... "

"മിസ്സ്‌ ഞാൻ.... തലവേദന.... "

"എന്ത് ചോദിച്ചാലും പറയും തലവേദന... എടോ കുറെ വർഷം ആയി ഇത് കേൾക്കാൻ തുടങ്ങിയിട്ട്... പിജിക്ക് ആണ് പഠിക്കുന്നത് എന്ന് വല്ല ബോധം ഉണ്ടോ... ഏഹ്... കഴിഞ്ഞ ദിവസം ഇട്ട ടെസ്റ്റ്‌ന് താൻ എന്തൊക്കെയാ എഴുതി വച്ചേക്കുന്നത്... ഏഹ്... "


ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു.. 
ഹും ഞാൻ എന്റെ കിചേട്ടനെ ഓർത്ത് ഇരുന്നതാ... ഇനിയും ഓർക്കും... 

"മ്മ്.. സിറ്റ്... ഇന്ന് ഇരുന്നോ... നാളെ വീട്ടിൽ നിന്ന് ആരെയെങ്കിലും കൊണ്ട് വരാതെ താൻ ക്ലാസ്സിൽ കയറണ്ട.... കേട്ടല്ലോ... പിള്ളേർക്ക് ഒരു വിജാരം ഉണ്ട് എന്തും ആവാം എന്ന്.. 
എന്റെ ക്ലാസ്സിൽ അത് പറ്റില്ല... യൂ നോ.. 
ആം വെരി വെരി സ്ട്രിക്ട്ട്..... "

എല്ലാത്തിനും ഞാൻ ഇരുന്ന് തല കുലുക്കി കൊടുത്തു... അല്ല പിന്നെ.... അവസാന ബെൽ അടിച്ചതും ഞാൻ ഇറങ്ങി ഓടി... പ്രിയേട്ടത്തിക്ക് സ്കൂട്ടി വാങ്ങി അതോണ്ട് ഇപ്പൊ പെട്ടന്ന് വീട്ടിൽ എത്താം.... 


"ആഹ് നിങ്ങള് വന്നോ... ചായ കുടിച്ചിട്ട് നമുക്ക് അമ്പലം വരെ ഒന്ന് പോണം... രണ്ടാളും റെഡി ആയിക്കോ.... "

"ശെരി അമ്മേ... "

കയ്യും മുഖവും കഴുകി ആദ്യം ചായ കുടിച്ചു... അത്രക്ക് വിശപ്പ് ഉണ്ടായിരുന്നു... ചായ കുടി കഴിഞ്ഞ് റൂമിൽ ചെല്ലുമ്പോ സാറ് നല്ല ഇറക്കം... ഞാൻ പിന്നെ വിളിക്കാൻ പോയില്ല... അമ്പലത്തിൽ പോവുമ്പോ ഉടുക്കാൻ ഉള്ള സാരിയൊക്കെ അമ്മ നല്ല പോലെ തേച്ച് വച്ചിട്ട് ഉണ്ട്... 

അമ്പലത്തിൽ നിന്ന് തിരിച്ച് വന്നപ്പോഴും സാറ് നല്ല ഉറക്കം... ഞാൻ അടുത്ത് പോയിരുന്നു പതിയെ ആ മുഖത്തെക്ക് ഒന്ന് ഊതി... ഒന്ന് കുറുകി കൊണ്ട് സാറ് ഒന്ന് തിരിഞ്ഞു കിടന്നു... ഇനി ഷീണം കാരണം കിടക്കുവാങ്കിൽ ശല്യം ചെയ്യണ്ട എന്ന് കരുതി ഞാൻ എഴുനേറ്റതും രണ്ട് കൈ വന്ന് എന്നെ വയറിൽ ചുറ്റി പിടിച്ചു.... 


"അപ്പൊ കള്ള ഉറക്കം ആയിരുന്നു അല്ലേ.. "

അത് ചോദിച്ച് ഞാൻ തിരിഞ്ഞപ്പോ ഒരു കള്ള ചിരിയും ചിരിച്ച് കിടക്കുവാ കിചേട്ടൻ... 

"ചിരിക്കാൻ അല്ല പറഞ്ഞേ... "

"പിന്നെ... "


"ചോദിച്ചതിന് ഉത്തരം താ കിചേട്ടാ... കള്ള ഉറക്കം ആയിരുന്നല്ലേ.... "

മറുപടി തരാതെ കിചേട്ടൻ എന്നെ വലിച്ച് നെഞ്ചിലെക്ക് ഇട്ടു... സാരിക്ക് ഇടയിൽ കൂടി കൈ വയറിൽ പതിഞ്ഞപ്പോ ഞാൻ ഒന്ന് പുളഞ്ഞു കൊണ്ട് കിചേട്ടനെ നോക്കി... തമ്മിൽ ഉള്ള അകലം കുറഞ്ഞു വന്നു... 

ഇപ്പൊ മിസ്സ്‌ വരാൻ പറഞ്ഞ കാര്യം പറഞ്ഞാൽ കിചേട്ടൻ ദേഷ്യപെടില്ല.. നന്നായി പഠിക്കണം എന്നൊക്കെ പറഞ്ഞ് വിട്ടിട്ട് ഞാൻ അവിടെ പോയി സ്വപ്നം കണ്ട് ഇരിക്കുവായിരുന്നു എന്ന് എങ്ങാനും മിസ്സ്‌ പറഞ്ഞാൽ തീർന്നു... ആരെയെങ്കിലും കൊണ്ട് ചെല്ലാതെ ക്ലാസ്സിൽ കയറ്റത്തുo ഇല്ല.. 

"കിചേ...." ബാക്കി പറയാൻ എന്നെ സമ്മതിച്ചില്ല... ചുണ്ടുകൾ വേദനിപ്പിക്കാതെ ഒരു ദീർഘ ചുംബനം.... ആ കണ്ണുകളിലെ വശ്യതയിൽ ഞാൻ അലിഞ്ഞു ചേർന്നു... 

"നിന്റെ ചുണ്ടുകൾക്ക് ഒരു പ്രത്യേക മധുരം ആണ് പെണ്ണെ.... "

"കിചേട്ടാ.... "

"മ്മ്... "

അലസമായി ഒന്ന് മൂളികൊണ്ട് കിചേട്ടൻ എന്നെ ഒന്ന് കൂടി ചേർത്ത് പിടിച്ചു.... ഞങ്ങളുടെ മാത്രമായ ഒരു ലോകത്തെക്ക് ഒതുങ്ങി ഞാനും കിചേട്ടനും... 

🌿🌿🌿🌿🌿🌿


എന്റെ നെഞ്ചിൽ തല ചേർത്ത് എന്നോട് ചേർന്ന് കിടക്കുവാ പെണ്ണ്... അവളുടെ മുടിയിഴകളിലൂടെ ഞാൻ തലോടി കൊണ്ടിരുന്നു... 

"കിചേട്ടാ.... "

"മ്മ്... പറ... "

"നാളെ എന്റെ കൂടെ കോളേജിൽ വരോ.. ഇപ്പൊ ഒക്കെ ഭേദം ആയില്ലേ... "

"ഞാൻ എന്തിനാ വരുന്നത്.. നിന്നെ ആരെങ്കിലും ശല്യം ചെയ്തോ.. "

"അതല്ല.. മിസ്സ്‌ കാണണം എന്ന് പറഞ്ഞു."

"എന്നെയോ... "

"അല്ല... വീട്ടിൽ നിന്ന് ആരേലും കൂട്ടി വരാൻ പറഞ്ഞു.... "

"മ്മ്... നോക്കാം... അല്ല നീ എന്താ LKG കുട്ടി ആണോ വീട്ടിൽ നിന്ന് ആളെ കൂട്ടി ചെല്ലാൻ...... "

"പോ...കിചേട്ടാ... "


പിറ്റേന്ന് ദേവുന്റെ കൂടെ ഞാൻ കോളേജിലേക്ക് പോയി.. തലയിൽ ചെറിയ ഒരു bandage ഉണ്ട്... ഏട്ടത്തി സ്കൂട്ടിക്ക് പോയി... കോളേജ് എത്തിയപ്പോ ഇവിടെ ഒരാള് ഇരുന്ന് ഞെരി പിരി കൊള്ളാൻ തുടങ്ങി... 

"ദേ കിചേട്ടാ... മിസ്സ്‌ എന്ത് പറഞ്ഞാലും ഇരുന്ന്  കേട്ടോണം.. എന്നിട്ട് ഈ ചെവിയിൽ കൂടി കേട്ട് ആ ചെവിയിൽ കൂടി കളഞ്ഞേക്കണം... പിന്നെ ഞാൻ വീട്ടിൽ ഇരുന്ന് പഠിക്കത്തില്ല എന്ന് ഒന്നും പറഞ്ഞേക്കല്ലേ... എന്നെ ഇട്ടു വറുക്കും മിസ്സ്‌... "


"അപ്പൊ എന്തോ കാര്യം ആയിട്ട് ഉണ്ടല്ലോ... "

"ഒന്നും ഇല്ല.. മിസ്സ്‌ ഒരു പ്രത്യേക ടൈപ് ആണ്... പിജി പിള്ളേര് ആണെന്ന് ഒരു വിജാരം ഇല്ല... കുഞ്ഞി കുട്ടികളോട് പറയും പോലെ ടെസ്റ്റ്‌ പേപ്പറും ഇമ്പോസിഷനും ഒക്കെ ആ... പക്ഷേ നന്നായി ക്ലാസ്സ് എടുക്കും... "

"മ്മ്... വാ പോയി നോക്കാം... "


ഞാൻ അവളുടെ കൂടെ സ്റ്റാഫ്‌ റൂമിലെക്ക് നടന്നു... പക്ഷേ അവിടെ എത്തും മുന്നേ ടീച്ചറെ കണ്ടു... 

"ദേ കിചേട്ടാ മിസ്സ്‌... "

"ഓഹ്... ഷീബ മിസ്സ്‌... "

"അപ്പൊ മിസ്സിനെ കിചേട്ടന് അറിയോ... "

"ഹലോ കിഷോർ... "

"ഗുഡ് മോർണിംഗ് ടീച്ചർ... "

"മോർണിംഗ്... എന്താ ഇവിടെ... ഇവിടെന്ന് പോയെ പിന്നെ ഇങ്ങോട്ട് കണ്ടിട്ടില്ലല്ലോ... "


"ആഹ്... ഇപ്പൊ വൈഫിന്റെ കൂടെ വന്നത് ആ.. ടീച്ചർ കാണണം എന്ന് പറഞ്ഞു എന്ന് അറിഞ്ഞിട്ട് വന്നതാ... "

"ഓഹോ ദേവികയുടെ ഹസ്ബൻഡ് ആണോ... ഓക്കേ... ഓക്കേ... കം... ഞാൻ കാണണം എന്ന് പറഞ്ഞിരുന്നു... ആഹ് പിന്നെ ദേവിക ക്ലാസ്സിൽ പൊക്കോ.. "

എന്നെ വളരെ ദയനീയമായി നോക്കിയിട്ട് ദേവു   ക്ലാസ്സിലെക്ക് നടന്നു... അവള് ഇടക്ക് തിരിഞ്ഞ് നോക്കുന്നുണ്ട്... ഞാൻ മിസ്സിന്റെ ഒപ്പവും നടന്നു..... ഷീബ ടീച്ചർ ആള് ഒരു പ്രത്യേക ടൈപ് ആണ്.. പഠിക്കുന്ന കുട്ടികൾ ഉഴപ്പി നടന്ന ടീച്ചർക്ക് സഹിക്കില്ല... ആള് ഭയങ്കര ഡെഡിക്കേറ്റഡ് ആണ്...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story