മിഴിനീർ: ഭാഗം 26

mizhineer

രചന: പ്രഭി

എന്നെ വളരെ ദയനീയമായി നോക്കിയിട്ട് ദേവു   ക്ലാസ്സിലെക്ക് നടന്നു... അവള് ഇടക്ക് തിരിഞ്ഞ് നോക്കുന്നുണ്ട്... ഞാൻ മിസ്സിന്റെ ഒപ്പവും നടന്നു..... ഷീബ ടീച്ചർ ആള് ഒരു പ്രത്യേക ടൈപ് ആണ്.. പഠിക്കുന്ന കുട്ടികൾ ഉഴപ്പി നടന്ന ടീച്ചർക്ക് സഹിക്കില്ല... ആള് ഭയങ്കര ഡെഡിക്കേറ്റഡ് ആണ്... 

ടീച്ചർ എന്നെ കൂട്ടി പോയത് ലൈബ്രറിയിലെക്ക് ആണ്... അതികം ആരും ഇല്ലാത്ത ഒരു സ്ഥലം നോക്കി ടീച്ചർ സ്ഥാനം പിടിച്ചു.... 


" കിഷോർ ഇപ്പൊ എന്ത് ചെയ്യുവാ... "

"ഞാൻ ഇപ്പൊ ഫാമിലി ബിസിനസ്‌ നോക്കുവാണ് അച്ഛന്റെ കൂടെ.... "

"മ്മ്... ഇവിടത്തെ ഒരു ചുണ കുട്ടി ആയിരുന്നല്ലോ താൻ പഠിച്ചു കൊണ്ട് ഇരുന്നപ്പോ... ദേവിക തന്റെ വൈഫ് ആണെന്ന് എനിക്ക് അറിയില്ലായിരുന്നു.. അത് മാത്രം അല്ല മാരീഡ് ആണെന്ന് പോലും അറിയില്ലായിരുന്നു... "

അതിന് മറുപടി ആയി ഞാൻ ഒന്ന് പുഞ്ചിരിച്ചു... 

"എന്നായിരുന്നു കല്യാണം.... "

"ഇവിടെ ജോയിൻ ചെയ്യും മുൻപ് ആയിരുന്നു.. എന്റെ ഏട്ടത്തിയും ഇവിടെ പഠിക്കുന്നുണ്ട്... ചുമ്മാ വീട്ടിൽ ഇരിക്കേണ്ട എന്നും പറഞ്ഞ് നിർബന്ധിച്ചു വിട്ടത് ആണ്... "

"ഓക്കേ... ഞാൻ കരുതി വീട്ടിൽ നിന്ന് അച്ഛനോ അമ്മയോ ആവും വരുക എന്ന്.. Any way വിളിച്ച കാര്യം പറയാം... ദേവിക വളരെ ബ്രില്ല്യന്റ്ആയ  സ്റ്റുഡന്റ് ആണ്... മുൻപത്തെ മാർക്ക്‌ ഒക്കെ ഞാൻ കണ്ടത് ആണ്.. നന്നായി പഠിച്ചാൽ എവിടെ എത്തേണ്ട കുട്ടി ആണ്... ഇത് വരെ നല്ല കുട്ടി ആയിരുന്നു.. ഇപ്പഴും അതെ.. എന്നാലും അയാള് ആദ്യത്തെ പോലെ പഠിച്ചാൽ ഉറപ്പ് ആണ് റാങ്ക് ഉറപ്പ്... പിന്നെ കുറച്ച് ആയി നല്ല ഉഴപ്പ് ആണ്.. ക്ലാസ്സിൽ ശ്രദ്ധിക്കുന്നില്ല... എന്തൊക്കെയോ ആലോചിച്ചു കൊണ്ട് ഇരുപ്പ് ആണ്..ഞാൻ പറയുന്നതും വിളിക്കുന്നതും ആ കുട്ടി കേൾക്കാറു കൂടി ഇല്ല എന്ന് എനിക്ക് തോന്നും.... . കഴിഞ്ഞ ദിവസം ടെസ്റ്റ്‌ ഇട്ടപ്പോ മാർക്ക്‌ തീരെ കുറവ്... "


"മ്മ്... ഇനി ശ്രദ്ധിക്കാം ടീച്ചർ.... ദേവുന്റെ ബ്രദർ മരിച്ചിട്ട് അതികം ആയില്ല.. പിന്നെ ഞങ്ങൾക്ക് ഒരു ആക്‌സിഡന്റ് ഒക്കെ ഉണ്ടായി... അതൊക്കെ ആണ് കാരണം.. ഇനി അവള് നന്നായി പഠിക്കും... "

"എല്ലാരും എന്നെ കളിയാക്കും... ടീച്ചേർസും കുട്ടികളും... തനിക്ക് അറിയാലോ.. ഇവിടെ പഠിച്ചപ്പോ കേട്ടു കാണും... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇങ്ങനെ ഒക്കെ കണ്ടാൽ ഞാൻ വഴക്ക് പറയും.. പിജി കുട്ടികൾ ആയത് കൊണ്ട് തോന്നിയ പോലെ നടക്കട്ടെ എന്ന് പറയാൻ പറ്റുമോ... എനിക്ക് ഞാൻ പഠിപ്പിക്കുന്ന എല്ലാം കുട്ടികളും എന്റെ മക്കൾ ആണ്... മക്കള് വല്ല വഴിക്കും പോട്ടെ എന്ന് ഒരു അമ്മയും ചിന്തിക്കില്ല... "


"എനിക്ക് മനസിലാവും ടീച്ചർ... ഇനി ഞാൻ നോക്കിക്കോളാം... "

"എന്തായാലും മിടുക്കി കുട്ടി ആണ് ദേവിക... റാങ്ക് മാത്രം അല്ല.. ഭാവിയിൽ നല്ല ഒരു എഴുത്തുകാരി ആവാനും വേണ്ട കഴിവ് ഉണ്ട്.. ലാംഗ്വേജ് ഒക്കെ അടിപൊളി ആണ്... ഓക്കേ കിഷോർ അപ്പൊ പിന്നെ കാണാം... "

"ഓക്കേ... താങ്ക്സ് ടീച്ചർ.... "


ആദ്യം ഒക്കെ നല്ലപോലെ ഇരുന്ന് പഠിച്ച പെണ്ണാ.... എന്നാണോ ഞാൻ അവളോട് മനസ്സ് തുറന്നത് അന്ന് തൊട്ട് ആവും മാറ്റം... അല്ലേലും ഇപ്പൊ അവള് ഇരുന്ന് പഠിക്കുന്നത് കാണാറും ഇല്ല... ഒന്നില്ലേ അമ്മേടെ പിന്നാലെ നടക്കും ഇല്ലെങ്കിൽ മാളു അല്ലേൽ ഏട്ടത്തി... പിന്നെ റൂമിൽ വന്നാൽ എന്നെ ചുറ്റി പറ്റി നടക്കും... ഞാൻ ഈ ഇടക്ക് ഇച്ചിരി കൂടുതൽ റൊമാന്റിക് ആവുന്നുണ്ടോ... 


"എന്താ കിച്ചു... എന്തിനാ ടീച്ചർ വിളിച്ചേ... "


"അമ്മേടെ മോൾടെ പഠിപ്പിന്റെ മഹത്വം പറയാൻ ആ... "

"പോടാ അവിടന്ന് അവള് നന്നായി പഠിക്കുന്നുണ്ട്... "

"ഓഹോ... ആ... പിന്നെ.. നാളെ മുതൽ ഞാൻ ഓഫീസിൽ പോവും... "


"എന്തിനാ കിച്ചു... കുറച്ച് ദിവസം കൂടെ കഴിയട്ടെ... "

"നടക്കില്ല... ഞാൻ പോവും... എത്രനാളായി ഇവിടെ ഇരിക്കാൻ തുടങ്ങിയിട്ട്... എനിക്ക് ഇപ്പൊ കുഴപ്പം ഒന്നും ഇല്ല... "


🌿🌿🌿🌿🌿🌿🌿🌿🌿


മിസ്സ്‌ കിചേട്ടനോട് എന്തൊക്കെയാവും പറഞ്ഞിട്ടുണ്ടാവുക....എന്റെ കൃഷ്ണ എന്നെ ഇനി കിചേട്ടൻ വഴക്ക് പറയോ... ക്ലാസ്സിൽ ഇരുന്നിട്ട് ആണെങ്കിൽ എനിക്ക് ഒരു സമാധാനം ഇല്ല... ഉച്ചക്ക് കുറെ വട്ടം ഞാൻ കിചേട്ടനെ വിളിച്ചു നോക്കി... എല്ലാം പ്രാവശ്യവും ബെൽ അടിച്ചു പക്ഷേ കാൾ എടുത്തില്ല... 

വൈകിട്ട് വീട്ടിൽ എത്താൻ ഞാൻ കാത്തിരിക്കുവായിരുന്നു... വീട്ടിൽ എത്തിയതും ഞാൻ ആദ്യം റൂമിലെക്ക് ഓടി... കിചേട്ടൻ അവിടെ ലാപ്പിൽ എന്തോ ചെയ്യുവാ... ഞാൻ ഓടി പോയി കിചേട്ടന്റെ അടുത്ത് ഇരുന്നു... 


"കി...കി...കിചേട്ടാ.... "

"എന്താടി... എന്തിനാ ഓടിയത്.... "

"അത്... അത്... എനിക്ക് കിചേട്ടനെ കാണാൻ... ഞാൻ.. എത്രവട്ടം വിളിച്ചു... എന്താ ഫോൺ എടുക്കാതെ ഇരുന്നത്... "


"നീ കോളേജിൽ പോവുന്നത് ഫോണിൽ കളിക്കാൻ ആണോ... അതോ പഠിക്കാനോ... "


"പഠിക്കാൻ.... "


"മ്മ്... എങ്കിൽ മരിയാദക്ക് പഠിച്ചോണം... ഇനിയും ആരെകൊണ്ടും വിളിപ്പിച്ചു നാണം കെടുത്തരുത്..... ഞാൻ പഠിച്ച കോളേജ് ആണ്... ഞാൻ അവിടത്തെ സ്റ്റാർ ആയിരുന്നു... നീ ആയിട്ട് എന്റെ വില കളയരുത്... "


"മിസ്സ്‌ എന്താ പറഞ്ഞേ.... "


"നീ പഠിക്കുന്നില്ല എന്ന്... "


"ഞാൻ പഠിക്കുന്നുണ്ട് കിചേട്ടാ... "

"അതാണല്ലോ ടീച്ചർ എന്നെ വിളിച്ച് പറഞ്ഞത്... ഹ്മ്മ്... ഇനി നന്നായി പഠിച്ചോ ഇല്ലേൽ വീട്ടിൽ ഇരുന്നാൽ മതി... "


"കിചേട്ടാ.... ഞാൻ... "

"ഒന്ന് ശല്യം ചെയ്യാതെ പോയെ നീ... ഏത് നേരവും കലപില കലപില.... "

അതും പറഞ്ഞ് കിചേട്ടൻ വീണ്ടും ലാപ്പിൽ തന്നെ നോക്കി ഇരുന്നു... എന്താ പറ്റിയെ ഇപ്പൊ... ഇന്ന് രാവിലെ വരെ ഇങ്ങനെ അല്ലായിരുന്നല്ലോ... ഞാൻ കുറച്ചു നേരം കൂടി അവിടെ തന്നെ നിന്നു... പക്ഷേ എന്നെ ഒന്ന് നോക്കുക പോലും ചെയ്തില്ല... 


"എന്താ ദേവു... മുഖം വാടി ഇരിക്കുന്നെ... വയ്യേ അമ്മേടെ കുട്ടിക്ക്.... "

"കുഴപ്പം ഒന്നും ഇല്ല അമ്മാ.. "

"പിന്നെ എന്താ ഇങ്ങനെ... പിന്നേം വഴക്കിട്ടോ കിച്ചുനോട്... "

"ഇല്ലല്ലോ... "

"പിന്നെന്താ പ്രശ്നം.... "

"അത് അമ്മാ എനിക്ക് തലവേദന ഉണ്ട് അതാവും.... "

"മ്മ്... എന്നാ ഭക്ഷണം കഴിച്ചിട്ട് വേഗം പോയി കിടക്കാൻ നോക്ക്... ഉറങ്ങി എഴുന്നേൽക്കുമ്പോ ഒക്കെ മാറും... "


"മ്മ്... "


"പിന്നെ കിടക്കും മുൻപ് ഒരു ടാബ്ലെറ്റ് കഴിച്ചോ... "

"മ്മ്... "


ഞാൻ അങ്ങനെ തന്നെ ഇരിക്കുന്നത് കണ്ടിട്ട് ആവും അമ്മ തന്നെ എനിക്ക് ഭക്ഷണം വാരി തന്നു... നിർബന്ധിച്ചു എന്നെ റൂമിലെക്ക് വിട്ടു...കിചേട്ടൻ അപ്പൊ താഴെ അച്ഛന്റെ ഒക്കെ കൂടെ ഇരിക്കുവായിരുന്നു... ഞാൻ മുറിയിൽ പോയി ബുക്കും എടുത്ത് സോഫയിൽ പോയി ഇരുന്നു... എനിക്ക് ഒരു വരി പോലും വായിക്കാൻ പറ്റുന്നില്ല... എന്നാലും കിചേട്ടന് എന്താവും പറ്റിയത്... 


🌿🌿🌿🌿🌿🌿🌿🌿


ഞാൻ മുറിയിൽ ചെല്ലുമ്പോ ദേവു ബുക്കും പിടിച്ചിരുന്ന് സ്വപ്നം കാണുവാ... ഇങ്ങനെ പോയ ഇവളുടെ ഭാവി ഞാൻ കാരണം ഇല്ലാതെ ആവും... ദൈവമേ ഒക്കെ തുറന്ന് പറഞ്ഞത് അബദ്ധം ആയോ... 

എന്നെ കണ്ടതും അവള് ബുക്ക്‌ ഒക്കെ എടുത്ത് വച്ച് എന്റെ അടുത്തേക്ക് വന്നു.. ഞാൻ അത് മൈൻഡ് ചെയ്യാതെ ബെഡിൽ അവൾക്ക് മുഖം കൊടുക്കാതെ കിടന്നു... അനക്കം ഒന്നും കേൾക്കാഞ്ഞത് കൊണ്ട് ഞാൻ ഒന്ന് തിരിഞ്ഞ് നോക്കി... ബെഡിൽ എന്നെ തുറിച്ചു നോക്കി ഇരിക്കുന്നുണ്ട്... 


"എന്താടി.... നിനക്ക് പഠിക്കാൻ ഒന്നും ഇല്ലേ "


"കിചേട്ടൻ എന്തിനാ എന്നോട് ഇങ്ങനെ.. ഒന്നും മിണ്ടുന്നില്ല... ചിരിക്കുന്നില്ല... പറ.... കാര്യം പറ.... "


"ഞാൻ ഇപ്പൊ എന്താ വേണ്ടേ... "

"എന്നോട് മിണ്ടണം.. "

"ഇപ്പൊ ഞാൻ നിന്നോട് അല്ലാതെ ആരോടാ മിണ്ടുന്നത്... "


"ഇങ്ങനെ ആണോ..... ദേഷ്യപെട്ട് ആണോ മിണ്ടണ്ടെ.... "


"ഞാൻ പറഞ്ഞിട്ട് ഉണ്ട് എനിക്ക് ഇങ്ങനെ ഒക്കെ പറ്റു എന്ന്... നിനക്ക് പറ്റില്ലങ്കിൽ കളഞ്ഞിട്ട് പോടീ.... "


"കി....കിചേട്ടാ.... "


അവളുടെ കണ്ണ് നിറഞ്ഞപ്പോ എനിക്ക് സഹിച്ചില്ല.... ഞാൻ എഴുനേറ്റ് ഇരുന്ന് അവളുടെ കണ്ണ് ഒക്കെ തുടച്ചു കൊടുത്തു... 


"കരയാൻ വേണ്ടി ഞാൻ ഒന്നും പറഞ്ഞില്ല "


"എന്തിനാ വഴക്ക് പറഞ്ഞേ... "


"ഇല്ല ഞാൻ ഇനി നിന്നെ കൊഞ്ചിക്കാം.... ദേ ഒരു കാര്യം പറഞ്ഞേക്കാം പഠനം കളഞ്ഞ് ഒരു കളിയും ഇല്ല... നിനക്ക് ഈ ഇടയായി കുറച്ച് അല്ല നല്ല ഉഴപ്പാണ്... അത് ഇന്ന് ടീച്ചർ എന്നോട് പറഞ്ഞു... നീ എന്നും ക്ലാസ്സിൽ ദിവാസ്വപ്നം കണ്ട് ഇരിക്കുവാ എന്ന് പറഞ്ഞല്ലോ... ആരെയാ നീ ഓർത്തോണ്ട് ഇരിക്കുന്നത്... "


"വേറെ ആരെയാ.... എന്റെ കിചേട്ടനെ..." ചുണ്ട് പിളർത്തി കൊച്ച് പിള്ളേരെ പോലെ അവള് പറഞ്ഞപ്പോ എനിക്ക് ചിരിയാണ് വന്നത്... പക്ഷേ ഞാൻ അത് പുറത്ത് കാണിച്ചില്ല.... 

"ആഹ് ഇപ്പൊ മനസ്സിലായോ ഞാൻ എന്താ ഇങ്ങനെ എന്ന്.... നീ നന്നായി പഠിക്കുന്നുണ്ട് എന്ന് എനിക്ക് എപ്പോ ബോധ്യാo ആവട്ടെ അപ്പൊ ഞാനും മാറാം... അത് വരെ കുറച്ച് നാള് മുൻപ് വരെ എങ്ങനെ ആയിരുന്നോ ഞാൻ അത് പോലെ ആവും ഇനിയും... "


"കിചേട്ടാ..... "


"നീ ഇരുന്ന് കരഞ്ഞിട്ട് കാര്യം ഇല്ല... ഞാൻ ദേ ഇവിടെ നിന്റെ അടുത്ത് തന്നെ ഉണ്ട്... എങ്ങും പോവുന്നില്ല... നിന്നെ വിട്ട് പോവുന്നും ഇല്ല... ഒക്കെ നിന്റെ നല്ലതിന് വേണ്ടി ആണ്... പഠിച്ചിട്ട് വന്നു കിടക്കാൻ നോക്ക്... "


അത് പറഞ്ഞ് ഞാൻ പുതപ്പ് തല വഴി ഇട്ട് കിടന്നു..... കുറച്ച് കഴിഞ്ഞ് ഞാൻ നോക്കുമ്പോ ബുക്കും പിടിച്ചു സോഫയിൽ തന്നെ കിടന്ന് ഇറങ്ങി... 

അവളെ എടുത്ത് ബെഡിൽ കിടത്തിയിട്ട് ഞാൻ മാറാൻ തുടങ്ങിയതും അവള് എന്റെ കൈയിൽ പിടിമുറുക്കി... ആള് നല്ല ഉറക്കം ആണ്... ഞാൻ ഒന്ന് ചിരിച്ച് കൊണ്ട് അവളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു.. പിന്നെ അവളെ ചേർത്ത് പിടിച്ച് തന്നെ കിടന്നു... 


🌿🌿🌿🌿🌿🌿🌿


കിചേട്ടൻ എന്നോട് മിണ്ടാതെ നടക്കുന്നത് എനിക്ക് സഹിക്കുന്നില്ല.... എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ മിണ്ടും എന്ന് അല്ലാതെ പണ്ടത്തെ പോലെ ചിരിയും കളിയും ഒന്നും ഇല്ല... 


"ദേവിക... താൻ ലഞ്ച് കഴിക്കുന്നില്ലേ.. "

"ഇല്ല തൻവി... എനിക്ക് നല്ല സുഖം ഇല്ല... "

"ആഹാ... അത് മാറണം എങ്കിൽ താൻ ഫുഡ് കഴിക്ക്... അല്ലാതെ മാറില്ല കൂടത്തെ ഉള്ളൂ.. "


"സമയം ഉണ്ടല്ലോ.. കഴിക്കാം... ഇപ്പൊ ഞാൻ ഒന്ന് ലൈബ്രറി വരെ പോയിട്ട് വരാം... "


ഞാൻ കുറെ നേരം ലൈബ്രറിയിൽ തപ്പി നടന്നിട്ട് ആണ് ബുക്ക്‌ കിട്ടിയത്.. അത് എടുത്ത് ഞാൻ വേഗം നോട്ട് ഒക്കെ എഴുതി... അവിടെ ഇരുന്ന് നേരം പോയത് അറിഞ്ഞേ ഇല്ല... പിന്നെ ബെൽ അടിച്ചപ്പോ ക്ലാസ്സിൽ പോയി.... 


വൈകിട്ട് വീട്ടിൽ എത്തുമ്പോ അമ്മേടെ വക സ്പെഷ്യൽ ഒക്കെ ഉണ്ടായിരുന്നു... എന്നും ഞാൻ ആണ് ആദ്യം ഒക്കെ എടുത്ത് കഴിക്കുക.. എന്തോ ഇന്ന് ഒന്നും തോന്നിയില്ല... ഞാൻ ചുമ്മാ അവിടെ ഇരുന്നു... 


"ഇത് എന്താ ഈ കുട്ടിക്ക് പറ്റിയെ... നീ എന്താ ദേവു ഒന്നും കഴിക്കാത്തെ.... "


"വേണ്ടേൽ കഴിക്കണ്ട... നിന്റെയും ഞാൻ കഴിച്ചോളാം... അല്ലേ അമ്മേ... "


ഞാൻ അത് കേട്ട് ഇരുന്ന് ചിരിച്ചു.. പെട്ടന്ന് ആണ് കുഴഞ്ഞു പോവും പോലെ തോന്നിയത്... എന്നെ നോക്കി നിന്നത് കൊണ്ട് അമ്മ അത് കണ്ടു... ഓടി വന്ന് എന്നെ താങ്ങി പിടിച്ചു... 


"പ്രിയേ... വെള്ളം എടുക്ക്... "


വെള്ളം വച്ച് മുഖം ഒക്കെ അമ്മ തുടച്ചു... ഏട്ടത്തിയും അമ്മയും കൂടെ എന്നെ അമ്മയുടെ മുറിയിൽ കൊണ്ട് കിടത്തി... ഷീണം കാരണം ഞാൻ മയങ്ങി പോയി... പിന്നെ അമ്മ വിളിച്ചപ്പോഴാണ് ഞാൻ കണ്ണ് തുറന്നത്... 


" എങ്ങനെ ഉണ്ട് മോളെ... "


"ഓക്കേ ആയല്ലോ... "

"ചൂരൽ വച്ച് ഒന്ന് തരണം നിനക്ക്... ഉച്ചക്ക് കൊണ്ട്  പോയത് അങ്ങനെ തന്നെ ഉണ്ട് അതിൽ... പിന്നെ തല ചുറ്റാതെ ഇരിക്കുവോ..... "


"അത് അമ്മാ ഞാൻ.... "


"വർത്താനം ഒക്കെ പിന്നെ... പോയി കുളിച്ചിട്ട് വാ... ഡ്രസ്സ്‌ ഞാൻ കൊണ്ട് പോയി വച്ചിട്ട് ഉണ്ട്... പിന്നെ ബാത്‌റൂമിന്റെ വാതിൽ ചാരിയാൽ മതി ഇനിയും തല ചുറ്റൽ വന്നാലോ..... അമ്മ ഇവിടെ ഇരിക്കാം... മുറിയുടെ വാതിൽ അമ്മ കുറ്റി ഇട്ടേക്കാം... "


"മ്മ്... "


"അതിനൊക്കെ മുൻപ് ഈ ജ്യൂസ്‌ കുടി.... "


അമ്മ തന്ന ജ്യൂസ്‌ കുടിച്ചിട്ട് ഞാൻ കുളിക്കാൻ കയറി... എന്റെ ശരീരത്തിന്റെ ഷീണം മാറാൻ ഉള്ളത് ഒക്കെ അമ്മ ചെയ്യുന്നുണ്ട്... പക്ഷേ ശെരിക്കും തളർച്ച എന്റെ മനസിന്‌ ആണ്... 

കുളി കഴിഞ്ഞ് ഇറങ്ങുമ്പോ അമ്മ അവിടെ ഉണ്ട്... നേരത്തെ കൊണ്ട് വന്ന ഫ്രൂട്സ് ഒക്കെ എന്നെ കൊണ്ട് കഴിപ്പിച്ചിട്ട് അമ്മ പോയി... അമ്മ പറയാതെ എണീക്കണ്ട എന്ന് സ്ട്രിക്ട് ഓർഡർ തന്നിട്ട് ആണ് പോയത്... 

പിന്നെ കിടന്നിട്ട് ഉറക്കം വന്നില്ല... ഓരോന്ന് ആലോചിച്ചു കൊണ്ട് ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു... പെട്ടന്ന് ആണ് മുറിയിൽ ലൈറ്റ് തെളിഞ്ഞത്... ഞാൻ നോക്കുമ്പോ കിചേട്ടൻ... എവിടെയോ പോവാൻ റെഡി ആയാണ് നിൽക്കുന്നത്... ഈ രാത്രി ഇത് എവിടെ പോവാൻ പോകുവാ... 

"കിച്ചേട്ടൻ ഇത് എങ്ങോട്ട് ആ... "


"നിനക്ക് എങ്ങനെ ഉണ്ട്... "

"എനിക്ക് കുഴപ്പം ഒന്നും ഇല്ല... "

"മ്മ്... ഭക്ഷണം കഴിക്കാതെ ഇരുന്നാൽ നിനക്ക് തന്നെ ആണ് പ്രശ്നം... അതോണ്ട് അതികം വാശി ഒന്നും കാണിക്കണ്ട... ആ... പിന്നെ ഞാൻ ബാംഗ്ലൂർ പോവാ .. "


"ബാംഗ്ലൂരോ... ഇപ്പോഴോ.... "


"മ്മ്... യെസ്... ഇന്ന് തന്നെ പോണം... ഞാൻ ടു വീക്ക്‌ കഴിഞ്ഞേ വരൂ... അപ്പൊ റസ്റ്റ്‌ എടുത്തോ... ഞാൻ വിളിക്കാം... "


അതും പറഞ്ഞ് കിച്ചേട്ടൻ എന്റെ നെറ്റിയിൽ ഒരു ഉമ്മ തന്നു... ഞാൻ തിരിച്ചു കെട്ടിപിടിച്ചില്ല.. അങ്ങനെ തന്നെ ഇരുന്നു... എന്നെ ഒന്ന് നോക്കിയിട്ട് കിച്ചേട്ടൻ പോയി.... 


🌿🌿🌿🌿🌿🌿🌿


കുറച്ച് ദിവസം മാറി നിൽക്കണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു....അപ്പഴാ കറക്റ്റ് ആയിട്ട് ബാംഗ്ലൂർ പോവണ്ട ആവശ്യം വന്നത്... എങ്ങും പോവാതെ ദേവുന്റെ അടുത്ത് ഇരുന്ന് അവളെ  ചേർത്ത് പിടിക്കണം എന്നൊക്കെ എനിക്ക് ഉണ്ടായിരുന്നു... പക്ഷേ പഠനം മുഖ്യo.... 


ഞാൻ എല്ലാരോടും യാത്ര പറഞ്ഞ് ഇറങ്ങി... ദേവുനെ പുറത്തേക്ക് കണ്ടതെ ഇല്ല.... ഞാൻ ഇത് പറയുമ്പോ പോവണ്ട എന്നൊക്ക അവള് കരഞ്ഞു പറയും എന്നാ കരുതിയെ പക്ഷേ ഒന്നും ഉണ്ടായില്ല... 


ഞാൻ ബാംഗ്ലൂർ വന്നിട്ട് രണ്ട് ദിവസം ആയി... ഞാൻ ഇടക്ക് അങ്ങോട്ട് വിളിക്കുമ്പോ സംസാരിക്കും എന്ന് അല്ലാതെ ഇങ്ങോട്ട് വിളിച്ച് സംസാരിക്കാറില്ല... അവളെ ആലോചിച്ചു കൊണ്ട് ഇരുന്നപ്പോ ഒന്ന് വിളിക്കാൻ തോന്നി... ഇപ്പൊ എന്തായാലും ലഞ്ച് ബ്രേക്ക്‌ ആയിരിക്കും.... 


"ഹലോ.... "


"ആഹ് കിചേട്ടാ.... "


"ഫുഡ് കഴിച്ചോ... "

"മ്മ്... "


"പിന്നെ... "


"കിചേട്ടൻ കഴിച്ചോ.... "


"മ്മ്... പിന്നെ.... "


"എന്നാ ഇങ്ങോട്ട് വരാ...."


"പറഞ്ഞല്ലോ ടു വീക്ക്‌ എന്ന്... പിന്നെ എന്തിനാ അത് എപ്പോഴും ചോദിക്കുന്നത് .. "


"Mm... സോറി... "


"പിന്നെ...  "


"പിന്നെ ഒന്നും ഇല്ല കിചേട്ടാ.... "


"ഓഹോ... എന്നാ വച്ചോ.... "


"ആഹ് പിന്നെ ഉണ്ടല്ലോ കിചേട്ടാ.... "


"നീ അല്ലേ ഇപ്പൊ പറഞ്ഞേ ഒന്നും ഇല്ല എന്ന്... ഞാൻ വയ്ക്കുവാ... ബൈ... "


🌿🌿🌿🌿🌿🌿🌿


ദുഷ്ടൻ ഞാൻ എന്താ പറയാൻ പോണേ എന്ന് പോലും കേൾക്കാൻ നിൽക്കാതെ കട്ട്‌ ചെയ്തു... ഞാൻ ഇപ്പഴാ ഓർത്തെ... ശോ... എന്നാലും പറയാൻ പറ്റിയില്ലല്ലോ... അത് എങ്ങനെ ആ ദേഷ്യം അല്ലെ ദേഷ്യം..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story