മിഴിനീർ: ഭാഗം 27

രചന: പ്രഭി

ദുഷ്ടൻ ഞാൻ എന്താ പറയാൻ പോണേ എന്ന് പോലും കേൾക്കാൻ നിൽക്കാതെ കട്ട്‌ ചെയ്തു... ഞാൻ ഇപ്പഴാ ഓർത്തെ... ശോ... എന്നാലും പറയാൻ പറ്റിയില്ലല്ലോ... അത് എങ്ങനെ ആ ദേഷ്യം അല്ലെ ദേഷ്യം... 


ഞാൻ അതും ആലോചിച്ചു കൊണ്ട് ഇരുന്നപ്പോഴാണ് പ്രിയേച്ചി ഓടി വന്നത്... ഇന്ന് എന്നേക്കാൾ വീട്ടിലെക്ക് പോവാൻ തിരക്ക് ഏട്ടത്തിക്ക് ആണ്... കാരണം ഇന്ന് വൈകിട്ട് ഞാനും ഏട്ടത്തിയും കൂടെ ഏട്ടത്തിയുടെ വീട്ടിലെക്ക് പോവും.. ശനിയും ഞായറും അവിടെ നിന്നിട്ട് തിങ്കളാഴ്ച തിരികെ വരും... 


തിങ്കളാഴ്ചയാണ് ഏട്ടത്തിയുടെ അനിയത്തി കുട്ടിയുടെ കല്യാണം... അശോക് ഏട്ടന്റെ ഒപ്പം ഓടി പോന്നതിൽ പിന്നെ ഏട്ടത്തിയെ വീട്ടിൽ കയറ്റിയിട്ട് ഇല്ല... അവിടന്ന് ആരും വിളിക്കാറില്ല കാണാൻ വരാറും ഇല്ല... കഴിഞ്ഞ ദിവസം അവരൊക്കെ വന്ന് ക്ഷണിച്ചപ്പോ ഏട്ടത്തി ഒരുപാട് ഒരുപാട് ഹാപ്പിയായി... 


അശോക് ഏട്ടൻ ഞായറാഴ്ച രാത്രിയെ വരൂ... അത് വരെ ഏട്ടത്തിക്ക് കൂട്ടായി ഞാനും കൂടെ നിക്കണം എന്നും പറഞ്ഞ് എന്നെയും കൊണ്ട് പോവുകയാ... എന്തായാലും ആള് നല്ല സന്തോഷത്തിൽ ആണ്... 


വീട്ടിൽ എത്തി കുളിച്ച് ഫ്രഷ് ആയി കൊണ്ട് പോവാൻ ഉള്ളത് ഒക്കെ എടുത്ത് വച്ചു... അച്ഛൻ ഞങ്ങൾക്ക് പോവാൻ വണ്ടി ഒക്കെ പറഞ്ഞിട്ട് ഉണ്ടായിരുന്നു... വണ്ടിയിൽ ഇരിക്കുമ്പോ മുഴുവൻ ഏട്ടത്തി വീട്ടിലെ കാര്യങ്ങൾ പറഞ്ഞോണ്ട് ഇരിക്കുവായിരുന്നു.. ആ മുഖത്തെ സന്തോഷം കണ്ടപ്പോ ഞാനും ഹാപ്പി ആയി... അച്ഛന്റെയും അമ്മയുടെയും സ്നേഹം കിട്ടാതെ ഇരിക്കുമ്പോ ഉള്ള വിഷമം എനിക്ക് നന്നായി അറിയാം... 

അങ്ങനെ ഒരുപാട് നേരത്തെ യാത്രക്ക് ശേഷം ഞങ്ങൾ ഏട്ടത്തിയുടെ വീട്ടിൽ എത്തി... വിളിച്ച് പറഞ്ഞിരുന്നത് കൊണ്ട് എല്ലാവരും ഞങ്ങളെ കാത്ത് നിൽക്കുവായിരുന്നു... 

ഒരു പെരുന്നാളിന് ഉള്ള ആളുകൾ ഉണ്ട്... കാറിൽ നിന്ന് ഇറങ്ങിയതും അവരൊക്കെ വന്ന് ചേച്ചിയെ കെട്ടിപ്പിടിക്കുന്നു... ആരൊക്കെയോ കരയുന്നു... എന്തൊക്കെയോ പറയുന്നു... ഞാൻ ബാഗ് ഒക്കെ എടുത്ത് അതും നോക്കി നിന്നു... അപ്പൊ ബാക്കി എല്ലാം കണ്ണുകളും എന്റെ മേൽ ആയിരുന്നു.. എനിക്ക് ആണേൽ ആരെയും അറിയില്ല... 

അവരുടെ സ്നേഹപ്രകടനം കണ്ട് നിൽക്കുമ്പോഴാണ് കുറച്ച് മാറി ഇതൊക്കെ നോക്കി നിൽക്കുന്ന കുറച്ച് ചേട്ടന്മാരെ കണ്ടത്.. അതിൽ ഒരു പൂച്ചകണ്ണന്റെ നോട്ടം ശെരിയല്ല.... 

"കൊള്ളാം... അവള് ഇങ്ങോട്ട് തന്നെ അല്ലെ വന്നത്... അതിനെ പുറത്ത് നിർത്താതെ അകത്തേക്ക് കൊണ്ട് പോ.. "


"അതെ... അവളിനി ഇവിടെ ഉണ്ടല്ലോ.. ബാക്കി വർത്താനം ഒക്കെ പിന്നെ... "


"ശെരിയാ... ആ കുട്ടിയെ കൂടി വിളിച്ചോ.. "

"അതാരാ പ്രിയ മോൾടെ കൂടെ... "

"അത് അശോകിന്റെ അനിയത്തി ആണ്.. "

"അശോക്... "

"ആ നമ്മുടെ പ്രിയേടെ ചെക്കൻ.... "


അങ്ങനെ എല്ലാരും കൂടെ അകത്തേക്ക് വച്ച് പിടിച്ചു... പ്രിയേച്ചി എല്ലാരോടും വർത്താനം ഒക്കെ പറഞ്ഞ് ഇരിക്കുവാ.. ഞാൻ ഒന്ന് പോയി ഫ്രഷ് ആയി ഡ്രസ്സ്‌ ഒക്കെ മാറി വന്നു... അപ്പോഴേക്കും നേരം ഇരുട്ടി തുടങ്ങി... മുറ്റത്തെ പന്തലിൽ തന്നെ ഇരുന്നാണ് എല്ലാരും ഫുഡ് കഴിച്ചത്... 


എല്ലാരും കൂടി ഇരുന്ന് വർത്താനം ഒക്കെ പറഞ്ഞ് ഭക്ഷണം കഴിക്കുന്നത് തന്നെ ഒരു പ്രത്യേക രസം ആണ്.. ഞാൻ ശെരിക്കും എൻജോയ് ചെയ്തു... സ്വന്തം കല്യാണത്തിന് ഇത് പോലെ ഒന്നും ഉണ്ടായില്ല... അന്നൊക്കെ എന്നെ ഒഴിവാക്കി വിടുന്നതിന്റെ സന്തോഷം ആയിരുന്നു ചെറിയമ്മക്ക്... ആഹ് ഇനി വല്ലോരുടെയും കല്യാണത്തിനെ ഇങ്ങനെ ഒക്കെ ഉള്ള നിമിഷങ്ങൾ എൻജോയ് ചെയ്യാൻ പറ്റു... ശെരിക്കും കിച്ചേട്ടൻ കൂടെ വേണ്ടായിരുന്നു.... 

ഭക്ഷണം ഒക്കെ കഴിച്ച് കഴിഞ്ഞതും പ്രിയേച്ചി വീണ്ടും പാറി പറന്ന് നടക്കാൻ തുടങ്ങി... ഞാൻ അമ്മയെയും കിച്ചേട്ടനെയും വിളിക്കാം എന്ന് കരുതി ആ തിരക്കിൽ നിന്ന് ഒക്കെ മാറി നിന്നു... ഇന്ന് ഉച്ചക്ക് വിളിച്ചിട്ട് പിന്നെ കിച്ചേട്ടൻ വിളിച്ചിട്ട് ഇല്ല... 


"ഓയ്.... "

ഒച്ച കേട്ട ഭാഗത്തെക്ക് ഞാൻ നോക്കി.. ഞാൻ വന്നപ്പോ കണ്ട ചേട്ടന്മാർ ആണ്.. ഞാൻ ചുറ്റും ഒന്ന് നോക്കി... എല്ലാരും ഓരോ തിരക്കിൽ ആണ്... 


"പേടിക്കണ്ട താൻ ഇങ്ങ് വാ... "

"ഇങ്ങ് വാടോ... ഞങ്ങൾ പിടിച്ച് തിന്നാൻ ഒന്നും പോണില്ല... ചുമ്മാ വിശേഷങ്ങൾ ചോദിക്കാൻ ആണ്... "


ഞാൻ മടിച്ചു മടിച്ചു അവരുടെ അടുത്തേക്ക് നടന്നു... ഒരു ചേട്ടൻ എനിക്ക് കസേര ഒക്കെ തന്നു ഇരിക്കാൻ.. ഞാൻ അത് കുറച്ച് കൂടി നീക്കി ഇട്ടിട്ട് അതിൽ ഇരുന്നു... എന്റെ കാട്ടികൂട്ടൽ കണ്ടിട്ട് അവര് ഇരുന്ന് ചിരിക്കുന്നുണ്ട്... എന്റെ നേരെ ആണ് ആ പൂച്ചകണ്ണൻ ഇരിക്കുന്നത്... അയാള് എന്റെ മുഖത്തു നോക്കി തന്നെ ഇരിക്കുവാ... 


"അപ്പൊ എന്താ തന്റെ പേര്... "

"ദേവു ...മ്മ്.. .. അല്ല.....ദേവിക... "

"അപ്പൊ ദേവു അല്ലാത്ത ദേവിക എന്ത് ചെയ്യുന്നു... "

"എന്താ... "

"അല്ല താൻ പഠിക്കുവാണോ... അതോ ജോലി ചെയ്യുവാണോ... "

"ഞാൻ പഠിക്കുവാ പിജിക്ക്..... മ്മ്.. ഞാൻ പ്രിയേച്ചിടെ അടുത്തേക്ക് പൊക്കോട്ടെ... "

"എന്തിനാ പേടിക്കുന്നെ... ഞങ്ങൾ ഒക്കെ പ്രിയേടെ കസിൻസ് ആടോ... ചുമ്മാ അവളെ കുറിച്ച് ചോദിക്കാൻ വിളിച്ചത് അല്ലെ... "

"മ്മ്... "

"അപ്പൊ പറ... എങ്ങനെ ആ നമ്മുടെ അളിയൻ... പൊന്ന് പോലെ നോക്കുന്നുണ്ടോ ഞങളുടെ കൊച്ചിനെ... "


"മ്മ്.... ഇത്രക്ക് ആകാംഷ ഉണ്ടായിട്ട് ആണോ ആരും ഇത്രേം നാളും ആ പാവത്തിനെ തിരിഞ്ഞു നോക്കാതെ ഇരുന്നത്... ഏട്ടൻ ഏട്ടത്തിയെ പോന്നു പോലെ ആ നോക്കുന്നത്... കണ്ടില്ലേ ഏട്ടത്തി ഹാപ്പി ആണ്.. അവര് രണ്ടും made for each other അല്ലെ... "

"ആഹാ മിണ്ടാപൂച്ചക്ക് ഇത്രേം ഒക്കെ മിണ്ടാൻ അറിയാം അല്ലേ... "

അതിന് ഞാൻ ഒന്ന് ചിരിച്ചു... ഇപ്പൊ ഞാനും കംഫോര്ട്ടബിള് ആയി.. നല്ല മാന്യമായ സംസാരം പെരുമാറ്റം... ഒരു ചേട്ടൻ തന്നെ ആ ഒക്കെ ചോദിക്കുന്നെ... ബാക്കി എല്ലാരും കേട്ട് ഇരിക്കുന്നെ ഉള്ളു.. 


"നിങ്ങൾ മൂന്ന് മക്കൾ ആണല്ലേ... അശോകിന്  ഒരു അനിയൻ ആണെന്നാ അറിഞ്ഞത്... ഇപ്പൊ ആരോ പറഞ്ഞു അനിയത്തി ആണെന്ന്.... "

"ഞാൻ അശോകേട്ടന്റെ അ.... "


"ദേവു... നീ ഇവിടെ ഇരിക്കുവാ... ഞാൻ എവിടെ എല്ലാം നോക്കി... വന്നേ... വാ... ഒരു പാട്ട് പാട്... "


"ഏട്ടത്തി... ഞാൻ ഇല്ല.... "


"ആഹാ പാട്ട് ഒക്കെ പാടുവോ... "


"പാട്ട് പാടുവോ എന്നോ... ഡാൻസും കളിക്കും... ഏട്ടന്മാരും വാ... "

ചേച്ചി എന്നെ പിടിച്ച് വലിച്ച് കൊണ്ട് പോയി..ഇപ്പൊ വളരെ അടുത്ത കുറച്ച് ആളുകൾ മാത്രേ ഉള്ളൂ... അടുത്ത വീട്ടിലെ ആളുകൾ ഒക്കെ പോയിരിന്നു... നേരത്തെ സംസാരിച്ച ചേട്ടന്മാരും അവിടെ വന്നിരുന്നു.. ഞാൻ കണ്ണടച്ച് കിച്ചേട്ടനെ ഓർത്ത് അങ്ങ് പാടി...... 


🎵🎵🎵

സുഖമാണീ നിലാവ്
എന്തു സുഖമാണീ കാറ്റ്
(2)

അരികില്‍ നീ വരുമ്പോള്‍
എന്തു രസമാണീ സന്ധ്യ
പൂംചിറകില്‍ പറന്നുയരാ..ന്‍
കുളിരലയില്‍ നനഞ്ഞലിയാ..ന്‍
അഴകേ......

സുഖമാണീ നിലാവ്
എന്തു സുഖമാണീ കാറ്റ്
അരികില്‍ നീ വരുമ്പോള്‍
എന്തു രസമാണീ സന്ധ്യ

ഇടവഴിയില്‍ നാമാദ്യം കണ്ടപ്പോള്‍
കുസൃതിയുമായ് മറഞ്ഞവനേ
ചിരിച്ചുടഞ്ഞോ കരിവളകള്‍
വെറുതേ നീ പിണങ്ങി നിന്നു
ആ നിമിഷം.... പ്രിയ നിമിഷം....
അഴകേ......

സുഖമാണീ നിലാവ്
എന്തു സുഖമാണീ കാറ്റ്
അരികില്‍ നീ വരുമ്പോള്‍
എന്തു രസമാണീ.. സന്ധ്യ

🎵🎵🎵

കിച്ചേട്ടന്റെ മുഖം മനസ്സിൽ തെളിഞ്ഞു വന്നപ്പോ എനിക്ക് അറിയാതെ ചിരി വന്നു.. ഞാൻ പാടി കഴിഞ്ഞതും എല്ലാരും കൈ അടിച്ചു... ആദ്യം ആയി ആ പൂച്ചക്കണ്ണൻ എന്നെ നോക്കി ചിരിച്ചു... ഞാൻ അത് കണ്ടിട്ടും കാണാത്തത് പോലെ മുഖം തിരിച്ചു.... 


"എങ്ങനെ ഉണ്ട് എന്റെ ദേവു... "

"അവള് മിടുക്കി അല്ലെ... നിന്നെ പോലെ അല്ല.... "

"ദേ അപ്പച്ചി വേണ്ടാട്ടോ... "

"ചുമ്മാ പറഞ്ഞത് ആടി... ദേവുന് വീട്ടിൽ കല്യാണം ആലോചിക്കുന്നുണ്ടോ.. എങ്കിൽ എന്റെ പരിചയത്തിൽ  ഒരു ചെക്കൻ ഉണ്ട്... "

അത് കേട്ടതും പ്രിയേച്ചി എന്റെ മുഖത്തേക്ക് ഒന്ന് നോക്കി... എന്നിട്ട് ഒറ്റ ചിരി... 

"എന്തിനാ ചിരിക്കുന്നത്...... "

"അപ്പച്ചി ആർക്ക് കല്യാണം ആലോചിക്കുന്ന കാര്യം ആണ് പറഞ്ഞത്... ദേവുന് ആണോ... അതിന് എന്നോട് ചോദിച്ചിട്ട് കാര്യം ഇല്ല.. "

"അതെന്താ നിന്റെ കെട്ടിയോന്റെ അനിയത്തി അല്ലെ... "


"എന്റെ അപ്പച്ചി... ഇത് അശോക് ഏട്ടന്റെ അനിയന്റെ ഭാര്യ ആണ്... അതായത് കിച്ചുന്റെ പെണ്ണ്...അവനോട് ചോദിക്ക് വീണ്ടും ദേവുനെ കെട്ടിക്കാൻ തയ്യാർ ആണോ എന്ന്..  "

"അപ്പൊ ആരോ പറഞ്ഞു അശോകിന്റെ അനിയത്തി ആണെന്ന്... "

"അതെ എങ്ങനെ നോക്കിയാലും അനിയത്തി തന്നെ അല്ലെ.... ദേവു കിച്ചുനോട് പറഞ്ഞേക്ക് നിനക്ക് ഇവിടെ കല്യാണാലോചന നടന്ന കാര്യം... "


അപ്പഴാ എല്ലാരും പറഞ്ഞേ അവരൊക്കെ അങ്ങനെ കരുതി ഇരിക്കുവായിരുന്നു എന്ന്... എന്നെ കണ്ടാൽ കല്യാണം കഴിഞ്ഞതാണ് എന്ന് തോന്നില്ല എന്ന്... ഞാൻ വേഗം താലി എടുത്ത് പുറത്ത് ഇട്ടു... അത് ഷാളിന്റെ ഉള്ളിൽ ആയിരുന്നു... അത് കണ്ടതും എല്ലാരും കൂടെ ചിരിക്കാൻ തുടങ്ങി... അപ്പഴാ ഞാൻ അവിടന്ന് എഴുനേറ്റ് പോകുന്ന പൂച്ചകണ്ണനെ കണ്ടത്... അപ്പൊ പുള്ളിയും എന്റെ കല്യാണം കഴിഞ്ഞത് അറിഞ്ഞില്ലായിരുന്നു... അതായിരുന്നു വായ് നോട്ടം... നാളെ തൊട്ട് സിന്ദൂരം തൊടണം.. അപ്പൊ ആരും തെറ്റ് ധരിക്കില്ല....


🌿🌿🌿🌿🌿🌿🌿


ദേവുനെ വിളിച്ച് വച്ചത് മുതൽ എനിക്ക് ഉള്ളിൽ ഒരു വിഷമം... ശരിക്കും അവളെ കാണാൻ ഉള്ള് തുടിക്കുന്നു... രണ്ട് ആഴ്ച നിൽക്കാൻ വന്ന ഞാൻ ആണ് രണ്ട് ദിവസം ആയപ്പോഴേക്കും എനിക്ക് പറ്റാതെ ആയി... പിന്നെ ഒന്നും നോക്കിയില്ല കിട്ടിയ വണ്ടിക്ക് നാട്ടിലെക്ക് തിരിച്ചു... വന്ന ജോലി ഒക്കെ ആദ്യമേ തീർന്നു... 

രാവിലെ ആയപ്പോഴാണ് വീട്ടിൽ എത്തിയത്...രണ്ട് ആഴ്ച കഴിഞ്ഞ് വരും എന്ന് പറഞ്ഞ ആള് പെട്ടന്ന് തിരിച്ചു വന്നപ്പോ അച്ഛനും അമ്മയും അന്തം വിട്ട് നോക്കുവാ... 


"നീ എന്താ കിച്ചു പെട്ടന്ന്... "


"അതെന്താ അമ്മേ എനിക്ക് ഇങ്ങോട്ട് വരാൻ പാടില്ലേ... "


"ടു വീക്ക്‌ എന്നൊക്കെ പറഞ്ഞ് പോയതല്ലേ.. അതാ അവള് ചോദിച്ചേ... "

"അത് അച്ഛാ... പോയ കാര്യം ഒക്കെ ശെരിയായി... പിന്നേ അവിടെ നിൽക്കാൻ തോന്നിയില്ല.... "

"മ്മ്... എന്നാ പോയി ഫ്രഷ് ആയി വാ... "

"അവരൊക്കെ എവിടെ അമ്മേ... ഇനി ക്ലാസ്സ്‌ ഇല്ലല്ലോ... "

"നിന്നോട് പറഞ്ഞത് മറന്നോ നീ പോയി കഴിഞ്ഞ് പ്രിയേടെ വീട്ടിൽ നിന്ന് വന്നിരുന്നു."


"ആഹ്.. ഏട്ടത്തിടെ അനിയത്തിയുടെ കല്യാണം... ആഹ്... ഏട്ടത്തി പോയല്ലേ... തിങ്കളാഴ്ച അല്ലെ മാര്യേജ്... "


"മ്മ്... അതെ... പ്രിയ മാത്രം അല്ല ദേവുവും പോയി... "

"എന്ത്.... "

"നീ എന്തിനാ ഞെട്ടണെ... അവള് പ്രിയ മോൾടെ കൂടെ അല്ലെ പോയെ... കല്യാണം ഒക്കെ കഴിഞ്ഞ് ഇങ്ങ് വരും... "


ഞാൻ മുറിയിൽ ചെന്ന് ഫോൺ എടുത്തു ദേവുനെ വിളിക്കാൻ... ശേ... അപ്പൊ ഇന്നലെ അവള് പറയാൻ വന്നത് ഇതാവും... എന്നാലും എന്നോട് പറയാതെ അവള് പോയല്ലോ... ഒരു വാക്ക് വിളിച്ച് പറയാം ആയിരുന്നു... 


🌿🌿🌿🌿🌿🌿🌿🌿


ഞങ്ങൾ എല്ലാരും കൂടെ ഇരുന്ന് മെഹന്ദി ഇടുമ്പോഴാണ് ഫോൺ ബെൽ അടിച്ചത്... നോക്കുമ്പോ കിച്ചേട്ടൻ... ഞാൻ വേഗം ഫോൺ എടുത്ത് മാറി നിന്നു... 


"കിച്ചേട്ടാ.... "

"എവിടെ പോയി കിടക്കുവാടി നീ... "

"ഞാൻ ഇവിടെ പ്രിയേച്ചിടെ വീട്ടിൽ... "

"ആരോട് ചോദിച്ചിട്ട് ആ നീ പോയത്... ഏഹ്... എന്നോട് ഒരു വാക്ക് പറഞ്ഞോ നീ... ഏഹ്... ഞാൻ ആരാടി നിന്റെ... "


"കിച്ചേട്ടാ.... "

"ആൻസർ മി... "

"അത് കിച്ചേട്ടാ... ഇന്നലെ വിളിച്ചപ്പോ ഞാൻ പറയാൻ വന്നതാ.. പക്ഷേ കിച്ചേട്ടൻ ഫോൺ കട്ട്‌ ആക്കി... "

"നിന്റെ ഫോണിൽ ഔട്ട്‌ ഗോയിങ് ഇല്ലേ... നിന്നെ കാണാൻ മനുഷ്യൻ എല്ലാ പണിയും ഇട്ട് വന്നിട്ട്... അവള് പോയേക്കുവാ ആഘോഷിക്കാൻ... നീ അവിടെ തന്നെ നിന്നാൽ മതി ഇനി ഇങ്ങോട്ട് വരണ്ട... "


"കിച്ചേട്ടാ.... "


"വച്ചിട്ട് പോടീ... പുല്ലേ.... "


"കി.... "


ഞാൻ എന്തെങ്കിലും പറയും മുന്നേ അവിടെ ഫോൺ കട്ട്‌ ആയി... ഈശ്വരാ ഇത് എന്താ ഇങ്ങനെ... ഞാൻ പഠിക്കുന്നില്ല എന്നും പറഞ്ഞ് ആണ് പോയത് ബാംഗ്ലൂർക്ക്... എന്നിട്ട് എന്നെ കാണാൻ തിരിച്ചു വന്നേക്കുന്നു... എന്തായാലും കൊള്ളാം... ഇതിന് ഒക്കെ ഉള്ള പണി വരുന്നുണ്ട് അവറാച്ച.... ഇതിന് ഒക്കെ ഞാൻ സോറി പറയിക്കും മോനെ കിച്ചേട്ടാ... 


ഞാൻ തിരികെ അവിടെ പോയി ഇരുന്നു... പിന്നെ രണ്ട് കൈ നിറയെ മെഹന്ദി ഇട്ടു. എന്നിട്ട് കൈയിൽ കിച്ചേട്ടന്റെ പേര് എഴുതി... അത് ഫോട്ടോ എടുത്ത് അച്ഛനും അശോക് ഏട്ടനും അയച്ച് കൊടുത്തു... കിച്ചേട്ടന് മാത്രം കൊടുത്തില്ല.... 

🌿🌿🌿🌿🌿🌿🌿


ശേ വീട്ടിൽ ഇരുന്നിട്ട് ആണെങ്കിൽ ആകെ ഒരു അസ്വസ്ഥത... ഇത്രേം ദേഷ്യപ്പെട്ടു സംസാരിച്ചിട്ട് ഇനിയും വിളിച്ചാൽ ഉള്ള വില പോവും... ശോ... അവള് ആണെങ്കിൽ ഇങ്ങോട്ട് വിളിക്കുന്നും ഇല്ല... പോയി കാണാം എന്ന് വച്ചാൽ നാണകേട് ആണ്... ഇനി കാണണം എങ്കിൽ നാളെ ഏട്ടൻ പോവുമ്പോ കൂടെ പോണം... അതും ഏട്ടൻ വൈകിട്ട് ആണ് പോവുന്നത്... അമ്മയും അച്ഛനും കല്യാണ ദിവസമേ പോവു...പല വട്ടം ഫോൺ എടുത്തു അവളെ വിളിക്കാൻ പക്ഷേ എന്തോ  അത് തിരികെ വച്ചു.... ഒരിക്കൽ ഞാൻ എന്തോരം വെറുത്തിരുന്നത് ആണ് അവളെ... പക്ഷേ ഇന്ന് ഒരു നിമിഷം പോലും പിരിഞ്ഞ് ഇരിക്കാൻ പറ്റാത്ത അത്രെയും ആഴത്തിൽ അവളുണ്ട്... 


അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് ആ സമയം വന്നു... ഏട്ടൻ ഏട്ടത്തിയുടെ വീട്ടിലെക്ക് പോവാൻ റെഡി ആയി... എങ്ങനെ വലിഞ്ഞു കേറി കൂടെ ചെല്ലും എന്ന് ആലോചിച്ചു കൊണ്ട് ഇരുന്നപ്പോഴാണ് രോഗി ഇച്ചിച്ചതും വൈദ്യൻ കല്പ്പ്പിച്ചതും പാല് എന്ന് പറയും പോലെ ഏട്ടൻ ഇങ്ങോട്ട് പറഞ്ഞത്... 


അവൻ അവിടത്തെ പെണ്ണിനെ അല്ലേ പോയി നൈസ് ആയി അടിച്ചോണ്ട് വന്നത് അതോണ്ട് ഒറ്റക്ക് അങ്ങോട്ട് ചെല്ലാൻ ഒരു മടി..ഇപ്പൊ എല്ലാം ശെരിയായി എങ്കിലും ആൾക്ക് ഒരു മടി.... ഞാൻ കൂടുതൽ ജാഡ കാണിക്കാതെ പോവാൻ റെഡി ആയി... എനിക്കും വേണ്ടിയിരുന്നത് അത് ആണല്ലോ... മോളെ ദേവു..... I AM COMMING............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story