മിഴിനീർ: ഭാഗം 28

mizhineer

രചന: പ്രഭി

അവൻ അവിടത്തെ പെണ്ണിനെ അല്ലേ പോയി നൈസ് ആയി അടിച്ചോണ്ട് വന്നത് അതോണ്ട് ഒറ്റക്ക് അങ്ങോട്ട് ചെല്ലാൻ ഒരു മടി..ഇപ്പൊ എല്ലാം ശെരിയായി എങ്കിലും ആൾക്ക് ഒരു മടി.... ഞാൻ കൂടുതൽ ജാഡ കാണിക്കാതെ പോവാൻ റെഡി ആയി... എനിക്കും വേണ്ടിയിരുന്നത് അത് ആണല്ലോ... മോളെ ദേവു..... I AM COMMING........ 


കാറ്‌ ഞാൻ ആണ് ഓടിച്ചത്... ഏട്ടന് പിന്നെ വഴി നല്ല പോലെ അറിയുന്നത് കൊണ്ട് കുഴപ്പം ഉണ്ടായില്ല പെട്ടെന്ന് എത്തി.... ഞങ്ങളെ കാത്ത് ഏട്ടത്തി വഴിയിൽ തന്നെ നിൽക്കുന്നുണ്ട്... 


"വഴി ബുദ്ധിമുട്ട് ആയോ ഏട്ടാ... "

"അത് എന്ത് ചോദ്യം ആണ് ഏട്ടത്തി.. ഇവനെക്കാൾ നന്നായി ആർക്കാ വഴി അറിയുന്നത്.... "

"ഡാ.. ഡാ.. വേണ്ട... "

"ചേട്ടനും അനിയനും പിന്നെ തല്ലു കൂടാം.. 
വാ... നിങ്ങളെ കാത്ത് ഇരിക്കുവാ എല്ലാവരും."

ഏട്ടത്തി കൂട്ടി കൊണ്ട് പോയി എല്ലാവരെയും പരിജയപ്പെടുത്തി... ഞാൻ അപ്പോ അവിടെ ഒക്കെ ദേവുനെ തിരയുവായിരുന്നു... ഈ പെണ്ണ് ഇത് എവിടെ പോയി കിടക്കുവാ... ഞങ്ങൾ വരുന്ന കാര്യം അവൻ എന്തായാലും അറിഞ്ഞു കാണും... എന്നിട്ട് ഒന്ന് വന്ന് പോലും നോക്കുന്നില്ലല്ലോ... 


"ഡാ... കിച്ചു.... "

"ആഹ് ഏട്ടത്തി... "

"നീ ഇത് ഏത് ലോകത്ത് ആണ്.. ഞാൻ പറഞ്ഞത് വല്ലതും നീ കേട്ട... "

"ഇല്ല... അല്ല... ഞാൻ... "

"കിച്ചു... നീ ദേവുനെ ആണോ നോക്കുന്നെ.. "

എന്റെ നോട്ടം കണ്ട് ഏട്ടത്തി ചോദിച്ചപ്പോ ഞാൻ ആദ്യം ഒന്ന് ചമ്മി... 

"അല്ല വന്നിട്ട് ഇത് വരെ കണ്ടില്ല.. അതാ ഞാൻ.. "

"അവള് റൂമിൽ ഉണ്ട്... ഇന്ന് പിള്ളേരുടെ കൂടെ കളിക്കാൻ പോയതാ പറമ്പിൽ ഒന്ന് വീണു.. അവിടെ എവിടെയോ മുള്ള് ഉണ്ടാർന്നു.. "

"എന്നിട്ട്... "

"ഏയ്‌ കുഴപ്പം ഒന്നും ഇല്ല.. കൈയിൽ കുഞ്ഞ് മുറിവ്... ഞാൻ മരുന്ന് പുരട്ടി കൊടുത്തു.. ദേഹത്ത് വല്ലതും മുള്ള് തറചോന്ന് നോക്കാൻ അവള് സമ്മതിച്ചില്ല എന്നെ.. അവിടെ കിടക്കുവാ..നീ വരുന്നത് ഒന്നും അവള് അറിഞ്ഞിട്ടില്ല... ആള് ഉറക്കം ആണ്... . "

"എനിക്ക് അവളെ ഒന്ന്.. "

"കാണണം... അല്ലെ......... കുഞ്ഞി..... നീ അങ്കിളിനെ ദേവുന്റെ റൂം ഒന്ന് കാട്ടി കൊടുക്ക്.........നീ ചെല്ല് കിച്ചു... ഇവള് കാണിച്ചു തരും.... "


ഏട്ടത്തി പറഞ്ഞത് അനുസരിച്ച് ഞാൻ ആ കൊച്ചിന്റെ ഒപ്പം പോയി... സ്റ്റെപ് കയറി ചെല്ലുമ്പോ വരാന്തയുടെ അറ്റത്തായി ഒരു മുറിക്ക് നേരെ ആ കൊച്ച് കൈ ചൂണ്ടിയിട്ട് ഓടി താഴേക്ക് പോയി... ഞാൻ ചെന്ന് നോക്കുമ്പോ ആള് നല്ല ഉറക്കം ആണ്... കൈയിൽ ഓക്കേ ചെറുതായി ചുമന്ന് കിടക്കുന്നുണ്ട്... അവളെ ഒന്ന് നോക്കിയിട്ട് ഞാൻ പോയി വാതിൽ അടച്ചു... തുറന്നിട്ട ജനലിൽ കൂടി പുറത്തെ ലൈറ്റിന്റെ വെട്ടം അകത്തേക്ക് വന്നു... ഞാൻ അതും പോയി അടച്ചു... 

ഞാൻ അവളുടെ അടുത്ത് പോയിരുന്നു അവളെ ഒന്ന് നോക്കി... അവളുടെ കൈക്ക് മേൽ ഞാൻ മെല്ലെ ഒന്ന് തൊട്ടു.. കുനിഞ്ഞ് നെറ്റിയിൽ ഒരു മുത്തം കൊടുക്കാൻ ആഞ്ഞതും അവള് കണ്ണ് തുറന്ന് എന്നെ തള്ളി മാറ്റി.... പേടിച്ച് അവള് അലാറാൻ തുടങ്ങിയതും ഞാൻ അവളുടെ വാ പൊത്തി പിടിച്ചു...


"ഒച്ച ഉണ്ടാക്കല്ലേ... ഇത് ഞാൻ ആ... "

"കിചേട്ടൻ.. എങ്ങനെ... ഇവിടെ... "

"ഞാൻ നിന്നെ കാണാൻ വന്നത് ആടി പൊട്ടി... നീ ഇപ്പൊ ഒച്ച വച്ച് ആളെ കൂട്ടിയാനെ.. "


"പിന്നെ... ഞാൻ പേടിച്ച് പോയി... കിചേട്ടൻ വരുന്ന കാര്യം ഞാൻ അറിഞ്ഞില്ല... പിന്നെ ഇങ്ങനെ മിണ്ടാതെ വന്നാ പേടിക്കാതെ ഇരിക്കോ... "


🌿🌿🌿🌿🌿🌿

അതും പറഞ്ഞ് കിചേട്ടൻ ഒന്ന് കൂടെ എന്റെ അടുത്തേക്ക് നീങ്ങിയിരുന്നു... ഞാൻ ഒന്ന് കൂടെ പിന്നിലെക്ക് നീങ്ങിയിരുന്നു.... നീങ്ങി നീങ്ങി ഞാൻ ഹെഡ് റസ്റ്റ്‌ൽ പോയി ഇടിച്ചു നിന്നു... 

"എന്ത് പറ്റി... മോനെ ഒരു മനം മാറ്റം.. കുറച്ച് ദിവസം മുൻപ് വരെ ഇങ്ങനെ അല്ലായിരുന്നല്ലോ... എന്തൊക്കെയോ ഡയലോഗ് ആയിരുന്നു... "

"അതൊക്കെ എനിക്ക് ഓർമയുണ്ട്... പക്ഷേ പറ്റുന്നില്ലടി... നിന്നോട് ദേഷ്യപ്പെട്ടു സംസാരിക്കുമ്പോ ഞാൻ ആണ് വേദനിച്ചത്...... "


"ഓഹോ... അപ്പൊ പഠനം....."

"അതൊക്കെ ഞാൻ പഠിപ്പിക്കും... ഒന്നില്ലേല്ലും ഞാൻ ഒരു കോളേജ് പ്രൊഫസർ ആയിരുന്ന ആള് അല്ലേടി.... "


വയറിൽ കൈ ചുറ്റി കിചേട്ടൻ എന്നെ പിടിച്ചപ്പോ വേദന കൊണ്ട് ഞാൻ അറിയാതെ ഒച്ച വച്ച് പോയി... 

"ആാാ..... "

"എന്താടി.... "

"അവിടെ വേദനയാ കിചേട്ടാ... ഞാൻ വീണു...... "


"ഞാൻ അറിഞ്ഞു.... ഏട്ടത്തി പറഞ്ഞു... നിനക്ക് വല്ല ആവശ്യവും ഉണ്ടായിരുന്നോ... പിള്ളേരുടെ കൂടെ കളിക്കാൻ പോയേക്കുന്നു.."

"അതിന് ഞാൻ അറിഞ്ഞോ തട്ടി വീഴും എന്ന്..... "

"വീണത് വീണു... അല്ല ഏട്ടത്തി പറഞ്ഞത് കൈയിൽ മാത്രേ മുറിവ് ഉള്ളൂ എന്ന്.. വയറിൽ കൊണ്ടോ... "


"അത് ഞാൻ എല്ലാരും കൂടെ നിന്നപ്പോ അങ്ങനെ പറഞ്ഞത് ആണ്... താഴെ മുള്ള് ഉണ്ടായിരുന്നു... ഞാൻ ദാവണി ആ ഉടുത്തിരുന്നെ.. അപ്പൊ ഇടുപ്പിലും മുള്ള് കൊണ്ട് വേദന ആ... ഞാൻ ഉരുണ്ട് ഉരുണ്ട് പോയി... "


"മ്മ്... വാ ഞാൻ നോക്കട്ടെ... "

"എന്ത്.... "


"മുറിവ് നോക്കട്ടെ എന്ന്... "


"അയ്യേ വേണ്ട... ഞാൻ മരുന്ന് വച്ചു... ഇനി കിചേട്ടൻ നോക്കണ്ട... "

ഞാൻ അങ്ങനെ പറഞ്ഞ് നീങ്ങി ഇരുന്നതും കിചേട്ടൻ എന്നെ ഒന്ന് നോക്കി... ഞാൻ കുഴപ്പം ഇല്ല കിചേട്ടാ എന്നൊക്കെ പറഞ്ഞിട്ടും ആള് അതെ ഇരുപ്പ് തന്നെ ആയിരുന്നു... പെട്ടെന്ന് ആണ് കിചേട്ടൻ എന്റെ ദാവണി ശീല പിടിച്ച് വലിച്ചത്... വിളിക്കാൻ കാത്ത് നിന്നത് പോലെ അത് ദേ ഇരിക്കുന്നു കിചേട്ടന്റെ കൈയിൽ... 


"എന്താ കിചേട്ടാ കാണിച്ചേ.... "

"ഒന്നും കാണിച്ചില്ല... നീ ഇങ്ങോട്ട് വന്നേ... ഞാൻ നോക്കട്ടെ.... "

"അയ്യേ... ഞാൻ വരില്ല... കിചേട്ടൻ പോയെ... എന്റെ ഷാൾ ഇങ്ങോട്ട് തന്നെ... "

"ഇങ്ങ് വാ ദേവു.... "

ഞാൻ എന്തേലും പറയും മുന്നേ കിചേട്ടൻ എന്നെ വലിച്ചു.. എന്റെ മുറിവുകൾ നോക്കി അതിൽ അവിടെ ഇരുന്ന ഓയിൽമെന്റ് പുരട്ടി... 


"ഇനി എവിടെയെങ്കിലും ഉണ്ടോ മുറിവ്.... "

"മ്മ്ഹ്ഹ്... "

എന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് കിചേട്ടൻ എന്റെ ഷാൾ കൊണ്ട് എന്നെ പുതപ്പിച്ചു... എന്നെ പിടിച്ചു നേരെ ഇരുത്തി... 


"എന്താ ദേവു... നീ മുറിവ് പറ്റിയത് എന്നെ കാണിച്ചു തരാതെ ഇരുന്നത്... മ്മ്ഹ്ഹ്... ഞാൻ കണ്ടാൽ എന്താ പ്രശ്നം... "

"അത് ഒന്നും ഇല്ല കിചേട്ടാ... "


"ദേവൂട്ടി.... മുറിവ് പറ്റിയ കുഞ്ഞിനെ കാണുമ്പോ അമ്മയുടെ കണ്ണ് നിറയും നെഞ്ച് പിടയും... അതായിരുന്നു എന്റെ അവസ്ഥ... ശരീരത്തോട് തോന്നുന്ന ഭ്രമം അല്ല പ്രണയം... വാക്കുകൾ കൊണ്ട് പറയാൻ പറ്റാതെ വരുമ്പോ സ്നേഹം ഇങ്ങനെ തിങ്ങി നിറയുമ്പോ...പ്രണയം എന്ന കൊടുമുടിയുടെ മുകളിൽ അത് എത്തുമ്പോഴാണ് രണ്ട് പേര് ശരീരം കൊണ്ട് ഒന്ന് ആവുന്നത്..... അല്ലേ.... ഇപ്പൊ എനിക്ക് എന്റെ ദേവൂസ്നോട് നിറച്ചും വാത്സല്യം മാത്രം ആണ്... അമ്മക്ക് കുഞ്ഞിനോട് ഉള്ള വാത്സല്യം... "

കിചേട്ടൻ പറയുന്നത് കേട്ടപ്പോ എന്റെ കണ്ണ് നിറഞ്ഞു... ഞാൻ കിചേട്ടനെ ഇറുക്കി കെട്ടിപിടിച്ചു.... 


"കിചേട്ടാ.... "


"എന്താടാ.... "

"നമ്മുടെ കുഞ്ഞി കിച്ചൻ വരുമ്പോ എന്നോട് ഉള്ള ഇഷ്ട്ടം കുറയുവോ.... "

"ഇല്ലല്ലോ.... ഏഹ്... "

ഞാൻ കൈ എടുത്ത് എന്റെ വയറിൽ ചേർത്ത് വച്ചു.... 


" i think we have a new guest here..."


"ദേവു.... "


" അന്ന് കിചേട്ടൻ ബാംഗ്ലൂർക്ക് പോയില്ലേ.. അതിന്റെ പിറ്റേന്ന് ക്ലാസ്സിൽ വച്ച് വയ്യാതെ ഇരുന്നപ്പോ തൻവിയാ പറഞ്ഞേ എന്നോട്... അപ്പൊ ഞാൻ ചുമ്മ പ്രെഗ്നൻസി കിറ്റ് വാങ്ങി നോക്കി... ദേ നോക്കിയേ... "

രണ്ട് റെഡ് ലൈൻ വന്നത് ഞാൻ ഫോട്ടോ എടുത്ത് വച്ചിരുന്നു... അത് എടുത്ത് ഞാൻ കിചേട്ടനെ കാണിച്ചു... 


"നീ എന്നിട്ട് എന്താ ആരോടും പറയാഞ്ഞേ... അതോ എല്ലാരോടും പറഞ്ഞിട്ട് എന്നോട് മറച്ചു വച്ചത് ആണോ... "

"ആരോടും പറഞ്ഞില്ല... ഇത് ആദ്യം പറയേണ്ടത് കിചേട്ടനോട് അല്ലേ... "


കിചേട്ടൻ എന്നെ ചേർത്ത് പിടിച്ച് രണ്ട് കണ്ണിലും അമർത്തി ചുംബിച്ചു... 


" ഞാൻ എല്ലാരോടും പറഞ്ഞിട്ട് വരട്ടെ... "


"വേണ്ട കിചേട്ടാ.... നമുക്ക് നാളെ ഹോസ്പിറ്റലിൽ പോയി ഒന്നൂടെ കൺഫേം ആക്കാം... അതും അല്ല വന്നത് മുതൽ ചില കുശുമ്പി അമ്മച്ചിമാര് പ്രിയേച്ചിയെ നിർത്തി പൊരിക്കുവാ... കല്യാണം കഴിഞ്ഞ് ഇത്ര വർഷം ആയിട്ടും എന്താ കുട്ടികൾ ഇല്ലാത്തെ എന്നൊക്കെ ചോദിച്ച്... ഇനി ഇത് ഇപ്പൊ അറിഞ്ഞ... വേണ്ട... അനിയന് കുട്ടി ആയി എന്നിട്ടും ചേട്ടന് ഇല്ല എന്നൊക്കെ പറഞ്ഞ്... ഇപ്പൊ വേണ്ട... നാളെ വീട്ടിൽ എത്തിയിട്ട് നമുക്ക് പറയാം... "

"ഓക്കേ.... "


🌿🌿🌿🌿🌿🌿🌿

ഇന്നലെ ദേവുനെ അവിടെ നിർത്തി പോരാൻ എനിക്ക് തീരെ താല്പര്യം ഇല്ലായിരുന്നു... പിന്നെ ഇന്ന് ഇങ്ങോട്ട് കൊണ്ട് വരാലോ എന്ന് ഓർത്ത് സമാധാനിച്ചു... 


അച്ഛനെയും അമ്മയെയും കൂട്ടി രാവിലെ ഞാൻ കല്യാണവീട്ടിലെക്ക് പോയി.. ലൈറ്റ് ഗ്രീൻ കളർ സാരി ഒക്കെ ഉടുത്തു തിളങ്ങി നിൽക്കുവാ ദേവു... മുടി നിറയെ മുല്ലപ്പൂ ഒക്കെ വച്ച് ആള് സുന്ദരി ആയി..... എല്ലാരുടേം കൂടെ ഓടി ചാടി നടക്കുന്നുണ്ട് എങ്കിലും കുറച്ച് തളർച്ചയുണ്ട് ആൾക്ക്... 


ചടങ്ങ് ഒക്കെ കഴിഞ്ഞ് ഞാൻ ദേവുനെയും അച്ഛനെയും അമ്മയെയും കൂടി അവിടന്ന് തിരിച്ചു... പോരും വഴി ഹോസ്പിറ്റലിൽ കയറി.. അച്ഛനും അമ്മയും ആകെ ത്രിൽ അടിച്ച് ഇരിക്കുവാ... നേരത്തെ പറയാതെ ഇരുന്നതിന് ദേവുന് നല്ല വഴക്കും കേട്ടു... എന്ത് പറയാൻ അവളുടെ ഒരു ചിരിയിൽ അവരുടെ പരിഭവം ഒക്കെ മാറി... 


"ദേവു.... മോളെ... വേഗം പോയി വേഷം ഒക്കെ മാറി വാ... "

"മ്മ്..."

"പിന്നെ സൂക്ഷിച്ചു സ്റ്റെപ് കയറണം കേട്ടോ... ഇപ്പൊ തനിച്ച് അല്ല... അത് എപ്പഴും മനസ്സിൽ വേണം... "

"ശ്രദ്ധിക്കാം അമ്മാ... "


ഞാൻ റൂമിൽ ചെല്ലുമ്പോ ദേവു കട്ടിലിൽ കിടക്കുവാ... വേഷം ഒന്നും മാറിയിട്ടില്ല... 


"ദേവൂസ്... എന്ത് പറ്റി.... "

"എനിക്ക് വയ്യാ കിചേട്ടാ... തല ചുറ്റുന്നു... "

"ആഹ് വേഷം മാറിയിട്ട് കിടക്ക്... "

"മ്മ്ഹ്ഹ്... എനിക്ക് വയ്യാ.... "

"അത് മാറിയിട്ട് കിടന്നാൽ മതി... വാ എണീക്ക്... "


ഞാൻ പിടിച്ച് എഴുനെല്പിക്കും മുന്നേ അവള് കുഴഞ്ഞ് ബെഡിലേക്ക് വീണു... ജഗ്ഗിൽ നിന്ന് വെള്ളം എടുത്ത് മുഖത്തെക്ക് കുടഞ്ഞതും അവള് പതിയെ കണ്ണ് തുറന്നു... 


"എന്താ കിച്ചു... "

"അത് അമ്മാ... ദേവൂ ഒന്ന് വീണു... "

"വീണോ... "

"അത് ഞാൻ പറഞ്ഞത് തലകറങ്ങി വീണു എന്ന്.... "

"ആഹ്... നീ പുറത്തേക്ക് പൊക്കോ... ഞാൻ നോക്കിക്കോളാം..... "


🌿🌿🌿🌿🌿🌿🌿🌿


* സന്തോഷം ആയി ദേവു..... എനിക്കും കൊതി യായി നിന്റെ വാവയെ കാണാൻ... പിന്നെ സാറും ഇപ്പൊ ഹാപ്പി ആണ്... നിന്റെ സന്തോഷം കാണുമ്പോ എനിക്കും സന്തോഷം... പക്ഷേ നേരിട്ട് അത് കാണാൻ എനിക്ക് പറ്റിയില്ലല്ലോ..... നീ എനിക്ക് തന്ന വാക്ക് മറന്നു...... ഞാൻ കണ്ണ് മുന്നിൽ നിന്നും പോയപ്പോ എന്നെ നീ മറന്ന് തുടങ്ങിയോ... അവിടെ രണ്ട് ആത്മാക്കൾ ഉണ്ട് എന്നെ ഓർത്ത് ഓർത്ത് കരയുന്ന രണ്ട് പേര്... നീ അവരെയും മറന്നു.... *


"അനു.................."


"എന്താ... എന്താ.... ദേവു... "


അനുനെ സ്വപ്നം കണ്ടാണ് ഞാൻ ഉണർന്നത്... എന്റെ മുന്നിൽ നിന്ന് അവള് കരയുവായിരുന്നു... 


"കിച്ചേട്ടാ.....ഞാൻ... ഞാൻ... അനു... സ്വപ്നം.... "


"എന്താടാ.... "


"ഞാൻ... അനുനെ സ്വപ്നം കണ്ടു... അവള്... അവള്.... കരയുവാ..... "


" ഏയ്‌... Relax... ഒന്നും ഇല്ല... "


"കിച്ചേട്ടാ... എനിക്ക് ജേക്കബ് അങ്കിളിനെ കാണണം... ആനന്തി ആന്റിയെയും.... എനിക്ക് അവരെ കാണണം... "

"കാണാം... നാളെ നേരം പുലർന്നിട്ട് നമുക്ക് പോവാം.... "

"വേണ്ട... കിച്ചേട്ടാ.... നമുക്ക് ഇപ്പൊ... ഇപ്പൊ പോവാം.... "

"ദേവു... രാത്രി ആണ്... പിന്നെ എന്റെ ദേവൂസ് ആകെ തളർന്ന് ഇരിക്കുവാ... നമുക്ക് നാളെ നേരം വെളുത്തിട്ട് പോവാം... ഞാൻ കൊണ്ട് പോവാം ... "

"ഉറപ്പ്.... നാളെ കൊണ്ട് പോവോ എന്നെ... "

"ആഹ്... സത്യം... ഇപ്പൊ നീ കിടക്ക്... നല്ല മോള് അല്ലേ... "

"മ്മ്... "

കിച്ചേട്ടന്റെ നെഞ്ചിൽ തല വച്ച് ഞാൻ കിടന്നു... ഇപ്പഴും കണ്ണിൽ നിന്ന് മായുന്നില്ല എന്റെ അനുന്റെ മുഖം... കരഞ്ഞു കരഞ്ഞു തളർന്ന മുഖം.... ഞാൻ എന്റെ പ്രശ്നങ്ങൾക്ക് ഇടയിൽ ആന്റിയുടെയും അങ്കിളിന്റെയും കാര്യം വിട്ട് പോയി... പക്ഷേ അവർക്ക് വേണ്ടി ഞാൻ എന്നും പ്രാർത്ഥിക്കും... ഓരോന്ന് ആലോചിച്ചു ഞാൻ എപ്പഴോ ഉറങ്ങി..... 


രാവിലെ കിച്ചേട്ടൻ വിളിച്ചപ്പോഴാണ് ഞാൻ ഉണർന്നത്... നല്ല ഷീണം... ദേഹം ഒക്കെ നല്ല വേദന... 


"എന്ത് പറ്റി... വയ്യേ നിനക്ക്... "

"ദേഹം ഒക്കെ നല്ല വേദന... "

"മ്മ്.... "

കിച്ചേട്ടൻ എന്നെ രണ്ട് കൈ കൊണ്ടും കോരി എടുത്തു... കൈ കഴുത്തിൽ കെട്ടി ഞാൻ കിച്ചേട്ടനോട് ചേർന്ന് ഇരുന്നു...എന്നെ കൊണ്ട് പോയി കണ്ണാടിയുടെ മുന്നിൽ നിർത്തി... വയറിലൂടെ കൈ ചേർത്ത് കിച്ചേട്ടൻ എന്നെ ചേർത്ത് പിടിച്ച് കഴുത്തിൽ മുഖം അമർത്തി..... കുറച്ച് നേരം രണ്ടാളും അങ്ങനെ തന്നെ നിന്നു... 


"ദേവൂസ്..... "

"മ്മ്.... "

"പോവണ്ടേ... നമുക്ക്.... "

"മ്മ്.... "

"എങ്കിൽ വേഗം പോയി ഫ്രഷ് ആയിട്ട് വാ... പെട്ടന്ന് പോയാൽ പെട്ടന്ന് വരാം... "

"ഞാൻ അവിടെ രണ്ട് ദിവസം നിന്നോട്ടെ കിച്ചേട്ടാ.... "

"അത് ഒന്നും നടക്കില്ല... നിന്നെ കൊണ്ട് പോവാം എന്ന് ഞാൻ പ്രോമിസ് തന്നിരുന്നു... അല്ലാതെ അവിടെ നിർത്തിയിട്ട് ഒന്നും വരില്ല.."

"പ്ലീസ് കിച്ചേട്ടാ.... "

"നടക്കാത്ത കാര്യത്തിന് വേണ്ടി നീ ചുമ്മാ വാശി പിടിക്കേണ്ട.... നടക്കില്ല എന്ന് പറഞ്ഞ നടക്കില്ല.... നീ പോയി ഫ്രഷ് ആയി വാ ഞാൻ അച്ഛനോടും അമ്മയോടും പറഞ്ഞിട്ട് വരാം.. "


കഴുത്തിൽ ഒന്ന് അമർത്തി ചുംബിച്ചു കൊണ്ട് കിച്ചേട്ടൻ താഴേക്ക് പോയി.... പിന്നെ നേരം കളയാതെ ഞാൻ ഫ്രഷ് ആയി... ഭക്ഷണം ഒക്കെ കഴിച്ച് ഞാനും കിച്ചേട്ടനും കൂടി വീട്ടിൽ നിന്നും ഇറങ്ങി... രണ്ട് ദിവസം മുൻപ് ഹരി ഏട്ടനും മാളു ചേച്ചിയും വീട് മാറി.. ഹോസ്പിറ്റലിന്റെ അടുത്തായി അവർക്ക് ഒരു വീട് കിട്ടി... ഏട്ടനും ഏട്ടത്തിയും അവിടെന്ന് വരുന്നേ ഉള്ളൂ... 


അനുന്റെ വീടിന് മുന്നിൽ കാർ നിന്നതും എന്റെ ഉള്ള് ഒന്ന് പിടഞ്ഞു... ആകെ കോലം കെട്ട് കിടക്കുന്ന അവസ്ഥ... ഞാൻ കിച്ചേട്ടനെ നോക്കാതെ വേഗം കാറിൽ നിന്നും ഇറങ്ങി പോയി ഗേറ്റ് തുറന്നു... 

പമ്മി ഓടി എന്റെ അടുത്തേക്ക് വന്നു... അനു ഇട്ട പേര് ആണ് പമ്മി... ഇവിടെ വന്ന് വന്ന് ഇവൾക്ക് എന്നെ നന്നായി അറിയാം... 


"ദേവൂ...."


"കിച്ചേട്ടാ... ദേ... പമ്മി എന്നെ മറന്നിട്ടില്ല..... പമ്മി.... പപ്പ എവിടെ.... "


അവളെ തലോടി കൊണ്ട് ഞാൻ അങ്ങനെ പറഞ്ഞതും അവള് ഓടി വീടിന് മുന്നിൽ ചെന്ന് നിന്ന് കുരക്കാൻ തുടങ്ങി.... 


"പമ്മി.... കൂട്ടിൽ പോയി കിടന്നോ... Go... പമ്മി... Go... "

അവളെ ഞാൻ ഓടിച്ചു കൂട്ടിൽ കയറ്റി... കിച്ചേട്ടനെ ഒന്ന് നോക്കിയിട്ട് ഞാൻ പോയി കാളിങ് ബെൽ അമർത്തി... ആരും വന്ന് വാതിൽ തുറക്കാതെ ആയപ്പോ ഞാൻ രണ്ട് മൂന്ന് വട്ടം ബെൽ അമർത്തി.... 


"ദേവു ആരും ഇല്ലന്ന് തോന്നുന്നു ഇവിടെ... നമുക്ക് പോവാം... "


"ഇല്ല കിച്ചേട്ടാ... ഇവിടെ ഉണ്ട്... ഞാൻ ഒന്ന് കൂടി നോക്കട്ടെ...."


ഞാൻ ഒന്ന് കൂടി ബെൽ അമർത്താൻ ആഞ്ഞതും വാതിൽ തുറന്നു... ആനന്ദി ആന്റി ആണ് വാതിൽ തുറന്നത്.... എന്നെ കണ്ടതും ആ മുഖത്തു ഒരു ഞെട്ടൽ ഉണ്ടായി... ആന്റി ആകെ വിയർത്തു ഒലിച്ചു ഇരിക്കുവാ.............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story