മിഴിനീർ: ഭാഗം 29

mizhineer

രചന: പ്രഭി

ഞാൻ ഒന്ന് കൂടി ബെൽ അമർത്താൻ ആഞ്ഞതും വാതിൽ തുറന്നു... ആനന്ദി ആന്റി ആണ് വാതിൽ തുറന്നത്.... എന്നെ കണ്ടതും ആ മുഖത്തു ഒരു ഞെട്ടൽ ഉണ്ടായി... ആന്റി ആകെ വിയർത്തു ഒലിച്ചു ഇരിക്കുവാ.....

ആന്റിയുടെ ഇഷ്ട്ട വേഷം സാരിയായിരുന്നു.. അതികം മോടി ഒന്നും ഇല്ലാത്ത സാരിയെ ആന്റി ഉടുക്കു... എന്നും നെറ്റിയിൽ സിന്ദൂരം കാണും... നല്ല കടുപ്പിച്ചു മാത്രേ ആന്റി സിന്ദൂരം തൊടു... കഴുത്തിൽ ഒരു താലി മാലയും കാതിൽ ഒരു പൊട്ട് കമ്മലും അതാണ് ആകെ ഉള്ള ആഭരണം.... എത്ര ഒക്കെ ഉണ്ടേലും ആന്റി ഇത്രേം ഇടൂ... പക്ഷേ ആന്റിയെ കാണാൻ ഒരു പ്രത്യേക ഭംഗി ആണ്.. നല്ല ഐശ്വര്യം ആണ് ആ മുഖത്ത്‌....

പക്ഷേ ഇപ്പൊ... ആള് ആകെ ഒട്ടി ഉടഞ്ഞു...ആദ്യത്തെ ഞെട്ടൽ മാറിയതും ആന്റി എന്നെ നോക്കി ഒന്ന് ചിരിച്ചു...


"വാ... ദേവു... അകത്തേക്ക് വാ..."

"മ്മ്..."

കിച്ചേട്ടന്റെ കൈ പിടിച്ച് ഞാൻ അകത്തേക്ക് കയറി... അവിടെ സോഫയിൽ ഇരുന്ന അങ്കിളും എന്നെ കണ്ട് ഒന്ന് ഞെട്ടി...

"ഏട്ടാ... ആരാ വന്നത് എന്ന് നോക്കിയേ..."


"മോള്... വാ...."


ഞാൻ അങ്കിളിന്റെ അടുത്ത് പോയി ഇരുന്നു... എനിക്ക് അടുത്ത് വന്ന് ആന്റിയും ഇരുന്നു..


"ഇതാണ് എന്റെ..."

"അറിയാം... അന്ന് കല്യാണത്തിന് കണ്ടു... അല്ല എന്താ ഇപ്പൊ രണ്ടാളും കൂടി ഇങ്ങോട്ട്..."


"അത് എന്ത് ചോദ്യം ആണ്.. എനിക്ക് ഇങ്ങോട്ട് വരാൻ പാടില്ലേ പപ്പ..."

അങ്കിൾ എന്ന വിളി മാറിയത് കൊണ്ട് ആവും ആ മുഖത്തു ഒരു ഞെട്ടൽ...

"അങ്ങനെ അല്ല ഞാൻ പറഞ്ഞത്...."

"പിന്നെ..."

"അത് മോളെ...."

"ഞങ്ങളെ കണ്ടത് മുതൽ നിങ്ങൾ രണ്ടാളും പരുങ്ങി കളിക്കുവാ... ഞാൻ വന്ന് ബെൽ അടിച്ചിട്ടും വാതിൽ എത്ര നേരം കഴിഞ്ഞ് ആണ് തുറന്നത്... നിങ്ങൾ ഇവിടെ ഹാളിൽ ഉണ്ടായിരുന്നു... എന്നിട്ടും നിങ്ങൾ എന്താ തുറക്കാതെ ഇരുന്നത്...."

രണ്ട് പേരുടെയും മുഖത്തെക്ക് ഞാൻ മാറി മാറി നോക്കി... തല കുനിച്ച് ഇരുന്നത് അല്ലാതെ ഒന്നും മിണ്ടിയില്ല... ഒരു ഉള്ളപ്രേരണയിൽ ഞാൻ അവിടെ ഒക്കെ ഒന്ന് നോക്കി... അത് കണ്ടിട്ടും രണ്ടാളും ഒന്നും മിണ്ടിയില്ല.. എല്ലാം നഷ്ട്ടപെട്ട ഒരുവന്റെ അവസ്ഥ... അതാണ് ഞാൻ അപ്പൊ അവരിൽ കണ്ടത്......


🌿🌿🌿🌿🌿🌿


ഇവിടെ വന്നത് മുതൽ ഒരു പന്തികേട്.... രണ്ടാളും ഞങ്ങളെ കണ്ട് ഞെട്ടി... മാത്രം അല്ല എന്തോ മറച്ചു വക്കാൻ ശ്രമിക്കും പോലെ... ദേവു എണീറ്റ് അവിടെ ഒക്കെ നോക്കാൻ തുടങ്ങി... ഇവള് എന്താ കാണിക്കുന്നേ എന്നും നോക്കി ഞാൻ ഇരുന്നു... പെട്ടന്ന് ആണ് ദേവു ഒരു ഗ്ലാസ്‌ ജ്യൂസ്‌ കൊണ്ട് വന്നത്... അപ്പുറത്തെ കൈയിൽ ഒരു ചെറിയ ബോട്ടിൽ ഉണ്ട്....

"ഇപ്പൊ മനസിലായി എന്താ സംഭവം എന്ന്... ഞാൻ ഇത് കഴിക്കട്ടെ മമ്മി..."

ദേവുന്റെ ചോദ്യം കേട്ട് ആന്റി എഴുനേറ്റ് അവളുടെ കൈയിൽ നിന്നും അത് വാങ്ങി..

"കണ്ടോ കിച്ചേട്ടാ... രണ്ടാളും കൂടി ഇത് കഴിക്കാൻ പോകുവായിരുന്നു...നോക്ക്... ഇത് എന്തോ പോയ്സൺ ആണ്..."

എന്നെ നോക്കി ദേവു അത് പറയുമ്പോ അവള് കരയുവായിരുന്നു.... പെട്ടന്ന് ആണ് ആന്റി കരഞ്ഞു കൊണ്ട് അങ്കിളിന്റെ നെഞ്ചിലെക്ക് വീണത്...


"എന്നാലും എങ്ങനെ തോന്നി രണ്ടാൾക്കും ഇത്... പറ..."

അവർക്ക് അടുത്തായി മട്ട് കുത്തി നിന്ന് കൊണ്ട് ദേവു ചോദിച്ചു... അവളുടെ വാക്കുകളിൽ സങ്കടവും ദേഷ്യവും ഒക്കെ ഉണ്ട്...


"പറ..... എന്നും ഞാൻ വിളിക്കുമായിരുന്നല്ലോ... പിന്നെ കുറച്ച് നാളായി എനിക്ക് അതിനും പറ്റിയില്ല.... ആരോടും ഒന്നും പറയാൻ പറ്റാത്ത ഒരു അവസ്ഥ ആയിരുന്നു എന്റെ... പറ..... എന്തിനാ ഇങ്ങനെ ചെയ്തേ... മരിക്കും വരെ എന്റെ അനു ഓർത്ത് കരഞ്ഞത് നിങ്ങളെ രണ്ടാളെയും ആണ്... നിങ്ങള് തനിച് ആവും എന്ന് ഓർത്ത്... എന്നെ ഏൽപ്പിച്ച അവള് പോയത്... അനുനെ പോലെ എന്നെയും കാണും എന്ന് ഞാൻ കരുതി... "


"മതി.... മതി... മോളെ.... ഇനി ഒന്നും പറയണ്ട...പറ്റിപ്പോയി.... ഒറ്റക്ക് ആയപ്പോ ഞങ്ങൾക്ക് മടുത്തു... അതാ.... ഞങ്ങളുടെ അനുന്റെ അടുത്തേക്ക് പോവാൻ വേണ്ടി..."

"പക്ഷേ ആ അനു ആഗ്രഹിക്കുന്നത് നിങ്ങള് സന്തോഷം ആയി ജീവിക്കണം എന്ന് ആണ്... അറിയോ ഇപ്പൊ എന്നെ ഇങ്ങോട്ട് പറഞ്ഞ് വിട്ടത് അവൾ ആണ്... അനു... ഇനി ഒരിക്കലും ഇങ്ങനെ മണ്ടത്തരം കാണിക്കില്ല എന്ന് എനിക്ക് പ്രോമിസ് താ രണ്ടാളും..."

"ഇല്ലടാ.... ഇനി... ഇങ്ങനെ ഒന്നും ചെയ്യില്ല..."


"പപ്പക്കും അമ്മക്കും ഞാൻ ഉണ്ട്... അനുനെ പോലെ ആവില്ല... അവളെ റീപ്ലേസ് ചെയ്യാനും എനിക്ക് പറ്റില്ല... പക്ഷേ ഒരു മോള് ആയി ഞാൻ ഉണ്ടാവും ഇനി എന്നും... അങ്ങനെ മോളെ പോലെ എന്നെ കാണാൻ നിങ്ങൾക്ക് പറ്റും എങ്കിൽ മാത്രം...."


" പറ്റുമോ എന്നോ.... അങ്ങനെ തന്നെ ആ കണ്ടത്... അങ്ങനെ തന്നെ ആ സ്നേഹിച്ചത്... നിന്നെയും അനു മോളെയും വേർതിരിച്ചു കണ്ടിട്ടില്ല... ഇനി കാണാനും പറ്റില്ല... ഒരു അബദ്ധം പറ്റി പോയടാ.... "

"പോട്ടെ... ഇനി അത് ഒന്നും ഓർക്കേണ്ട...ഞാൻ വന്നില്ലേ... ഇനി തനിച്ച് ആക്കില്ല ഞാൻ...."


അതൊക്കെ കേട്ട് എനിക്ക് സങ്കടം വന്നു... അവര് എല്ലാം പറഞ്ഞ് തീർക്കട്ടെ എന്ന് കരുതി ഞാൻ പുറത്തെക്ക് ഇറങ്ങി...


കുറച്ച് കഴിഞ്ഞതും അങ്കിൾ എനിക്ക് അടുത്തേക്ക് വന്നു...


"മോനെ...."

"ആഹ്... അങ്കിൾ..."

"എന്താ മാറി നിന്നത്... അകത്തേക്ക് വാ.."

"മ്മ്..."

അങ്കിളിന്റെ ഒപ്പം അകത്തേക്ക് നടന്നപ്പോ ഡൈനിംഗ് ടേബിളിൽ ഇരുന്ന് ചായ കുടിക്കുവാ ദേവു...

"വാ കിച്ചേട്ടാ.... ഞങ്ങൾ എല്ലാം പറഞ്ഞ് ഓക്കേ ആക്കി... ഇനി ഇങ്ങനത്തെ കുറുമ്പ് ഒന്നും കാട്ടില്ല രണ്ടാളും... അല്ലേ അമ്മ...."

"ഇല്ലടാ .... നീ ആ ചായ കുടിക്ക്... മോനും കുടിക്ക്... നിങ്ങള് കാണാൻ വന്നപ്പോ ഇങ്ങനെ ഒക്കെ ആയി പോയി അല്ലേ...."

"ഇന്നലെ രാത്രി തന്നെ കാണണം എന്നും പറഞ്ഞ് നിലവിളി ആയിരുന്നു... പിന്നെ പറഞ്ഞ് സമാധാനിപ്പിച്ചത് ആണ്..."


"മ്മ്... അതൊക്കെ പോട്ടെ... മോൻ കോളേജിൽ പഠിപ്പിക്കുവാർന്നില്ലേ.."


"ആയിരുന്നു ആന്റി... ഇപ്പൊ ഞാൻ ഫാമിലി ബിസിനസ്‌ നോക്കി നടത്തുവാ..."


"മ്മ്...."


പിന്നെയും കുറെ നേരം അവരോട് സംസാരിച്ചു.... ഇപ്പോ രണ്ടാളും ഹാപ്പി ആയി... ടെൻഷനും സങ്കടവും ഒക്കെ കുറഞ്ഞു... ദേവു പറഞ്ഞത് പോലെ അവള് രണ്ട് ദിവസം ഇവിടെ നിക്കട്ടെ... ഇപ്പൊ അവളുടെ ആവശ്യം ഇവിടെ ആണ്... ഞാൻ പോകുവാ എന്ന് അവരോട് പറഞ്ഞതും ദേവുന്റെ മുഖം ഇരുണ്ടു...

"ദേവുനെ ഞാൻ ഇവിടെ നിർത്തുവാ... രണ്ട് ദിവസം ഇവിടെ നിക്കട്ടെ... നിങ്ങൾക്കും ഒരു ചേഞ്ച്‌ ആവും.... ദേവു ഡ്രസ്സ്‌ ഒന്നും എടുത്തിട്ട് ഇല്ല... ഞാൻ വൈകിട്ട് ആവുമ്പോ എത്തിക്കാം..."


"ദേവുനെ ഇവിടെ നിർത്തുവോ എന്ന് എങ്ങനെ ചോദിക്കും എന്ന് കരുതി ഇരിക്കുവായിരുന്നു ഞങ്ങൾ... ഡ്രസ്സ്‌ ഒന്നും കൊണ്ട് വരണ്ട.. അത്യാവശ്യം വേണ്ടത് ഇവിടെ ഉണ്ട്... പിന്നെ ഞങ്ങൾ വാങ്ങിക്കോളാം..."


"എങ്കിൽ അങ്ങനെ ആവട്ടെ... എന്നാ ശെരി ഞാൻ ഇറങ്ങുവാ..."

"ശെരി മോനെ... കൊണ്ട് പോവാൻ മോൻ വരണം എന്നില്ല... ഞങ്ങൾ അങ്ങോട്ട് ആക്കിക്കോളാം..."


"താങ്ക്സ് കിച്ചേട്ടാ...."

അതിന് മറുപടി ആയി ഞാൻ ഒന്ന് ചിരിച്ചു.. എന്റെ പോക്കറ്റിൽ കിടന്ന അവളുടെ ഫോൺ ഞാൻ കൈയിലേക്ക് കൊടുത്തു.... അപ്പഴാ ഞാൻ ഒരു കാര്യം ഓർത്തത്...


"ആന്റി... പിന്നെ ദേവുന് നല്ല ഷീണം ഉണ്ട്... ഭക്ഷണം കഴിക്കില്ല ശർദിക്കും എന്നും പറഞ്ഞ്... ഒക്കെ അടവ് ആണ്..."


"ഞാൻ നോക്കിക്കോളാം..."


🌿🌿🌿🌿🌿🌿🌿

കിച്ചേട്ടൻ അത് പറഞ്ഞ് പുറത്തേക്ക് നടന്നു... ഒപ്പം ഞങ്ങളും... കാറിൽ കയറി വണ്ടി തിരിക്കാൻ തുടങ്ങിയതും എനിക്ക് ഉള്ളിൽ എന്തോ പോലെ... ഞാൻ വേഗം ഇറങ്ങി കാറിന്റെ അടുത്തേക്ക് ചെന്നു... അവിടെ പപ്പയും അമ്മയും ഞങ്ങളെ നോക്കി നിക്കുവാ...


"പതുക്കെ ഓടി വാ..."

"കിച്ചേട്ടാ.... ശെരിക്കും സമ്മതിച്ചത് അല്ലേ എന്നെ നിക്കാൻ..."

"അതെ.... എന്താ അല്ല എന്ന് തോന്നിയോ "

"മ്മ്ഹ്ഹ്... അമ്മയോട് ഒക്കെ പറയണേ.."

"മ്മ്.... പിന്നെ... എന്റെ കൊച്ചിനെ നോക്കിക്കോളണം.."

"അയോടാ... ഇതെ എന്റേം കൂടി വാവയാ..."

"ഓഹോ.... അപ്പൊ ശെരി ഞാൻ പോട്ടെ... വിളിക്കാം...."

കിച്ചേട്ടനോട് ബൈ പറഞ്ഞ് അകത്തേക്ക് ചെല്ലുമ്പോൾ രണ്ടാളും എന്നെ തന്നെ നോക്കി നിക്കുവാ...

"കേട്ടോയോനെ വിട്ട് പോരാൻ തോന്നുന്നില്ല അല്ലേ...."

"അങ്ങനെ ഒന്നും ഇല്ല..."

"എന്നിട്ട് ആണ് ഓടി പോയി പിന്നെയും വർത്താനം പറഞ്ഞത്..."

"അത് ഞാൻ ചുമ്മാ.... "

"മ്മ്... ആയിക്കോട്ടെ..."

"അല്ല... നിനക്ക് പനി വല്ലതും ആണോ... ഷീണം എന്നൊക്കെ പറഞ്ഞല്ലോ..."

"അയ്യോ.... അമ്മ കുട്ടി അത് ഈൗ കുഞ്ഞി കിച്ചൻ ഉള്ളിൽ ഉള്ളത് കൊണ്ട് ആണ്..."


അത് കേട്ടതും രണ്ടാൾക്കും സന്തോഷം ആയി... അമ്മ എന്നെ ചേർത്ത് പിടിച്ച് നെറ്റിയിൽ ഒരു മുത്തം തന്നു.....


🌿🌿🌿🌿🌿🌿


ദേവുനെ അവിടെ ആക്കി ഞാൻ നേരെ പോയത് ഓഫീസിലെക്ക് ആണ്... അവിടെ തിരക്ക് ഒക്കെ കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോ രാത്രിയായി....

ദേവുനെ അവിടെ വിട്ടിട്ട് പോന്നത് ആർക്കും ഇഷ്ട്ടം ആയില്ല.. ഏട്ടത്തിയും ഏട്ടനും എന്നോട് പിണങ്ങി നടക്കുവാ... ദേവുന് വിശേഷം ഉണ്ടെന്ന് അറിഞ്ഞപ്പോ രണ്ടാളും ഓടി വന്നതാ അവളെ കാണാൻ.... അവര് വന്നപ്പോ ദേവു അവിടെയും... പിന്നെ പാറയാണോ....

രാത്രി ഫുഡ്‌ ഒക്കെ കഴിച്ച് മുറിയിൽ വന്നപ്പോഴാ പെണ്ണിനെ ശെരിക്കും മിസ്സ്‌ ചെയ്തത്... ആകെ ഒരു ശൂന്യത... അല്ലെങ്കി കിച്ചേട്ടാ... കിച്ചേട്ടാ... എന്നും വിളിച്ച് എന്റെ ചെവി തിന്നുന്ന ആളാണ്.... അവിടെ ഇരുന്ന അവളുടെ ടെഡി  ബിയർ എടുത്ത് അതും ചേർത്ത് പിടിച്ച് ഞാൻ കിടന്നു.... അപ്പഴാ ഫോൺ അടിച്ചത്....


"ഹലോ.... കിച്ചേട്ടാ..."

"മ്മ്...."

"കിച്ചേട്ടൻ ഉറങ്ങിയോ..."

"ഉറങ്ങിയാ ഞാൻ ഇപ്പൊ ഫോൺ എടുക്കോ.."

"ആാാ... എന്നാ കിച്ചേട്ടൻ എന്ത് ചെയ്യാ..."

"തല കുത്തി നിക്കാ... എന്തേ...."

"പോ കിച്ചേട്ടാ.... പറ എന്തേയാ..."

"ഞാൻ ഇവിടെ കിടക്കുവാ...."

"എന്നെ ഓർത്ത് കിടക്കുവാണോ..."

"പിന്നെ.... ഓർക്കാൻ പറ്റിയ ഒരു മുതൽ.... പോടീ...."

"ഹും.... പിന്നെ കിച്ചേട്ടാ..... കിച്ചേട്ടൻ അമ്മയോട് പറഞ്ഞില്ലേ എനിക്ക് ഷീണം ആണെന്ന്.... അപ്പോഴേ..അമ്മ വിചാരിച്ചത് എനിക്ക് പനി എന്തോ ആണെന്ന.... പക്ഷേ ഞാൻ പറഞ്ഞു നമുക്ക് വാവ വരാൻ പോവാ എന്ന്...."

"മ്മ്...."

"പിന്നെ ഉണ്ടല്ലോ... ഞാൻ എന്റെ  വീട്ടിൽ വിളിച്ചു.... കിങ്ങിണിയും അച്ഛനും അമ്മയും ഒക്കെ എന്നെ കാണാൻ വരും എന്ന് പറഞ്ഞിട്ട് ഉണ്ട്...."

"മ്മ്...."


"മ്മ്.... പിന്നെ... എന്താ... ആഹ്... ഏട്ടത്തിയും ഏട്ടനും വിളിച്ച് സംസാരിച്ചു എന്നോട്.... കിച്ചേട്ടാ....."

"ആ...."

"അമ്മയൊക്കെ എന്തേ...."

"താഴെ....."

"മ്മ്.... കഴിഞ്ഞു കിച്ചേട്ടാ...."

"എന്ത് കഴിഞ്ഞു എന്ന്...."


"ഞാൻ പറഞ്ഞ് കഴിഞു...."

അവളുടെ പറച്ചിൽ കേട്ടിട്ട് എനിക്ക് ചിരിയാണ് വന്നത്... എങ്കിലും അത് പുറത്ത് കാണിക്കാതെ ഞാൻ ഇരുന്നു..

"കഴിഞ്ഞു എങ്കിൽ വച്ചോ....."

"അപ്പൊ കിച്ചേട്ടന് എന്നോട് ഒന്നും പറയാൻ ഇല്ലേ...."

"ഇല്ല...."

"മ്മ്... "

"ദേവുമ്മ..."

"മ്മ്...."

"എനർജി ഒക്കെ ചോർന്ന് പോയല്ലോ..."

"മ്മ്...."

"എന്താടി... മ്മ്... പറഞ്ഞ് കളിക്കുന്നത്...."

"അപ്പൊ കിച്ചേട്ടനും പറഞ്ഞല്ലോ... മ്മ്... എന്ന്...."

"എടിയേ...."

"മ്മ്..."

"ദേവൂസ്...."

"എന്തോ...."

"ദേവുമ്മ...."

"എന്തോ... കിച്ചേട്ടാ...."

"കെട്ടിപിടിച്ചു ഞെക്കി കൂട്ടി ചക്കര ഉമ്മ...."

"ഈൗ......"

അപ്പുറത്ത്‌ നിന്ന് അവളുടെ പൊട്ടി ചിരി കേൾക്കാം.....

"എന്നാ ഇനി എന്റെ ദേവൂട്ടൻ പോയി ഉറങ്ങിക്കോ...."

"കിച്ചേട്ടാ...."

"പറ...."

"ഇപ്പൊ എന്നെ ഒരുപാട് ഇഷ്ട്ടം ആണല്ലേ..."

"എന്താ നിനക്ക് ഒരു സംശയം..."

"ഒന്നും ഇല്ല കിച്ചേട്ടാ... സന്തോഷം കൊണ്ട് ആ...."

"അച്ചോടാ...."

"കിച്ചേട്ടാ ഞാൻ ഒരു കാര്യം ചോദിക്കട്ടെ.."

"ചോദിച്ചോ...."

"ഞാൻ ഇപ്പൊ അടുത്ത് വേണം എന്ന് ആഗ്രഹിക്കുന്നുണ്ടോ..."

"ഉണ്ടല്ലോ... എന്റെ ദേവൂട്ടനെ ചേർത്ത് പിടിച്ച് കിടക്കണം... എന്റെ നെഞ്ചിൽ കിടത്തി നിന്നെ ഉറക്കണം.... ആ കുഞ്ഞ് വയറിൽ നമ്മുടെ വാവക്ക് ഒരു മുത്തം കൊടുക്കണം.."

"ലവ് യൂ കിച്ചേട്ടാ......"

"ലവ് യൂ ടൂ ദേവൂസ്..."

"ഉമ്മാ.... ഉറങ്ങിക്കോ കിച്ചേട്ടാ...."

"മ്മ്... ബൈ....."

🌿🌿🌿🌿🌿🌿


പിറ്റേന്ന് രാവിലെ തന്നെ പപ്പയും അമ്മയും കൂടെ ഷോപ്പിങ്ങിന് ഇറങ്ങി... ഒറ്റക്ക് അല്ലാട്ടോ ഞാനും ഉണ്ട് കൂടെ... രണ്ട് ദിവസം ഇവിടെ നിക്കുന്നതിന് രണ്ട് മാസത്തേക്ക് ഉള്ള ഡ്രസ്സ് ആണ് വാങ്ങി കൂട്ടുന്നത്... ഞാൻ അതൊക്കെ നോക്കി അവിടെ ഇരുന്നു.. സെലെക്ഷൻ ഒക്കെ അവര് രണ്ടാളും കൂടെ ആ... അപ്പഴാ കിച്ചേട്ടന്റെ കാൾ വന്നത്...


"ഹലോ കിച്ചേട്ടാ..."

"ദേവൂസ്.... എന്താണ് പരിപാടി...."

"പുറത്ത് ആ കിച്ചേട്ടാ... ഷോപ്പിൽ... ഡ്രസ്സ്‌ എടുക്കുവാ..... ഞാൻ പറഞ്ഞിട്ട് കേൾക്കുന്നില്ല.....രണ്ടാളും കൂടി എന്തൊക്കെയോ വാങ്ങി കൂട്ടുന്നുണ്ട്... ഞാൻ അതും നോക്കി ഇവിടെ ഇരിക്കുവാ.... "

"മ്മ്.... അവരുടെ സന്തോഷം... അത് മാത്രം നോക്കിയ മതി.... ഇപ്പൊ അവർക്ക് വേണ്ടത് അതാണ്... അതിന് നീ അവിടെ നിൽക്കണം.."

"അപ്പൊ കിച്ചേട്ടൻ എന്നെ മിസ്സ്‌ ചെയ്യില്ലേ.."

"ആ വീട്ടിൽ എത്തുമ്പോ മിസ്സ്‌ ചെയ്യും..."

"അത് എന്താ വീട്ടിൽ എത്തുമ്പോ..."

"അതേയ് ഇവിടെ... ഓഫിസിൽ കുറെ സുന്ദരികൾ ഉണ്ട്... ഇപ്പൊ അതോണ്ട് നിന്നെ മിസ്സ്‌ ചെയ്യില്ല..."

"പൊക്കോ... ഞാൻ മിണ്ടില്ല... എന്റെ വാവയോട് പറഞ്ഞ് കൊടുക്കും ഞാൻ..."

"എന്റെ പൊന്ന് മണ്ടി.... നിന്നെ മിസ്സ്‌ ചെയ്യാതെ ഇരിക്കാൻ അല്ലേ ഞാൻ ഇങ്ങനെ ഇടക്ക് വിളിക്കുന്നത്..."

"എന്നോട് മിണ്ടാൻ വരണ്ട വായ്നോക്കി..."

കിച്ചേട്ടൻ ചുമ്മാ പറഞ്ഞത് ആണെന്ന് എനിക്ക് അറിയാം എന്നാലും അത് എനിക്ക് ഇഷ്ട്ടം ആയില്ല... അത് കൊണ്ട് ഞാൻ കട്ട്‌ ചെയ്തു ഫോൺ....

"ദേവു...."

"എന്താ അമ്മാ...."

"മോള് ഇത് ഒന്ന് ഇട്ട് നോക്ക്... എന്നിട്ട് ഇതിൽ നിന്ന് ഇഷ്ട്ടം ഉള്ളത് ഒക്കെ എടുക്ക്... ഞങ്ങളെ സാരീ സെക്ഷൻ വരെ പോയിട്ട് വരാം..."


"പെട്ടന്ന് വരോ...."


"ദേ ഒരു സാരി എടുത്തിട്ട് പെട്ടന്ന് വരാം... അപ്പോഴേക്കും മോള് സെലക്ട്‌ ചെയ്തോ...."


"ശെരി അമ്മ..."

പപ്പയും അമ്മയും പോയപ്പോ ഞാൻ ആ ഡ്രസ്സ്‌ ഒക്കെ ആയി ട്രയൽ റൂമിലേക്ക് നടന്നു... ഞാൻ വാതിൽ തുറന്ന് അകത്തേക്ക് കയറിയതും ആരോ എന്നെ ഉള്ളിലെക്ക്ഉന്തി..............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story