മിഴിനീർ: ഭാഗം 3

mizhineer

രചന: പ്രഭി

"ടെൻഷൻ ആവാതെ.... ഞാൻ ചെന്ന് പറഞ്ഞു.. നിനക്ക് ഇഷ്ട്ടം അല്ല... അത് കൊണ്ട് പുറകെ നടക്കേണ്ട എന്ന്... "


"അ...അ...അപ്പൊ... "


"അപ്പൊ പുള്ളി പറഞ്ഞു.. ഇല്ല ഞാൻ ഇനി ശല്യം ചെയ്യില്ല എന്ന്... "


"ശെ...ശെ...ശെരി..... "


"ആടി.... ശെരിക്കും..... "


അതും പറഞ്ഞ് ദേവു അങ്ങ് പോയി... അവള് തിരികെ തന്ന ഫോൺ ഒന്ന് കൂടെ മുറുകെ പിടിച്ച് ഞാൻ അവിടെ ഇട്ട ബെഞ്ചിൽ പോയി ഇരുന്ന്... അവിടെ ഇരുന്ന് നോക്കിയാൽ ലൈബ്രറിക്ക് പുറകിൽ ഉള്ള ഗ്രൗണ്ട് കാണാം...lovers ഗ്രൗണ്ട് എന്നാണ് കളിയാക്കി എല്ലാരും പറയാർ.. അത് ശെരിവെക്കും എന്ന പോലെ നിറയെ couples ആയിരുന്നു അവിടെ... കൈകൾ ചേർത്ത് പിടിച്ച് പരസ്പരം പ്രണയം കൈ മാറുന്ന കുറെ കുട്ടികളെ കണ്ടു.... 

ആ കാഴ്ച്ച ആദ്യമായി എന്നിൽ എന്തൊക്കെയോ മാറ്റം കൊണ്ടുവന്നു... അവരെ പോലെ സ്നേഹിക്കുന്ന ആളിന്റെ കൂടെ അങ്ങനെ ഒരു നിമിഷം ഞാനും ആഗ്രഹിച്ചു.... 

അപ്പോ മുഴുവൻ എന്റെ മനസ്സിൽ നിറഞ്ഞു നിന്നത് കിഷോർ സാറിന്റെ മുഖം ആയിരുന്നു... എന്നെ അലട്ടിയ ഒറ്റ കാര്യം ദേവു പറഞ്ഞത് ആണ്... കഴിഞ്ഞ കുറെ ദിവസം ആയി എനിക്ക് മെസ്സേജ് അയച്ചു കൊണ്ട് ഇരുന്ന ആളാണ്... അതിൽ മുഴുവൻ പ്രണയം നിറഞ്ഞു നിന്നിരുന്നു... എന്നിട്ട് ദേവു ചെന്ന് പറഞ്ഞ ഉടനെ ഇനി ഒന്നിനും വരില്ല എന്ന് പറഞ്ഞേക്കുന്നു..അപ്പൊ അത്രക്ക് ഒക്കെ ഉണ്ടായിരുന്നുള്ളൂ....  ഇതിന് മുൻപും ഇഷ്ട്ടം പറഞ്ഞ് വന്നവർ കുറെ ഉണ്ട്... പക്ഷേ സാറിന്റെ മുഖം മനസ്സിൽ നിന്നും മായുന്നില്ല.. 

ചിന്തിച്ചു കാട് കയറിയപ്പോ ഞാൻ തന്നെ എന്നെ വിലക്കി.... ഒന്നും വേണ്ടന്ന് പറയാൻ ദേവുനെ പറഞ്ഞ് വിട്ടിട്ട് എന്തിനാണ് അനു നീ വേണ്ടാത്ത കാര്യം ഒക്കെ ചിന്തിക്കുന്നത്.... എങ്കിലും മനസ്സിൽ നിന്നും മായാതെ ആ മുഖം അങ്ങനെ പതിഞ്ഞു കിടക്കുന്നു..... 

🌿🌿🌿🌿🌿🌿🌿🌿🌿


വീട്ടിലെക്ക് ഉള്ള യാത്രയിൽ മുഴുവൻ അനുവിന്റെ മുഖം ആയിരുന്നു... ഇന്ന് മനഃപൂർവം ആയിരുന്നു പിന്നെ അവളുടെ മുന്നിൽ പോവാതെ ഇരുന്നത്... ഇപ്പൊ അത് ഒരു അബദ്ധം ആയി തോന്നുന്നു... ഇനി കാണണം എങ്കിൽ പത്തു ദിവസം കഴിയണം... എന്തൊക്കെയോ ആലോചിച്ചു വണ്ടി ഓടിച്ചു..... 


പെട്ടെന്ന് ഒരു അലർച്ച കേട്ട് ഞാൻ സ്വബോധത്തിലേക്ക് വന്നതും എന്നിലേക്കു പാഞ്ഞു വരുന്ന ഒരു വണ്ടി ആണ് കണ്ടത്... വായുവിൽ ഒന്ന് ഉയർന്നു പൊങ്ങിയതും എന്റെ കണ്ണുകൾ പതിയെ അടഞ്ഞു..... 


🌿🌿🌿🌿🌿🌿🌿🌿🌿🌿


വീട്ടിൽ എത്തി ഒന്ന് ഫ്രഷ് ആയി വന്ന് ഞാൻ നേരെ ബെഡിൽ പോയി കിടന്നു... അസഹനീയം ആയ ഒരു വേദന വയറിനെ പൊതിഞ്ഞതും കൈ രണ്ടും ഞാൻ വയറിൽ ചേർത്ത് വച്ചു... 

പെട്ടെന്ന് വാതിലിൽ ഒരു മുട്ട് കേട്ട് ഞാൻ നോക്കി... എനിക്ക് ഒന്ന് ചിരിച്ചു തന്നിട്ട് പപ്പ അകത്തേക്ക് കയറി വന്നു... 


"ഓണം സെലിബ്രേഷൻ എങ്ങനെ ഉണ്ടായിരുന്നു.... "


"ന....ന്നാ... ന്നായിരുന്നു... "


"മ്മ്... മോളോട് കുറച്ച് കാര്യം പപ്പക്ക് പറയാൻ ഉണ്ട്... "


"മ്മ്.... "


"എല്ലാം നിനക്ക് അറിയാം... മമ്മിക്ക് ഒത്തിരി വിഷമം ഉണ്ട്... നീ അവളെ മനഃപൂർവം അവഗണിച്ചു നടക്കുന്നത് കൊണ്ട്.. "

ഞാൻ ഒന്നും മിണ്ടാതെ പപ്പയെ തന്നെ നോക്കി ഇരുന്നു... 

"എന്നോടും ഉണ്ട് അകൽച്ച.... നീ എല്ലാം ശെരിയായ രീതിയിൽ അല്ല മനസിലാക്കി വച്ചിരിക്കുന്നത്.... "

"പ...പ്പ.... പ്ലീസ്.... "

"ഓക്കേ... വേണ്ട ഞാൻ ഇനി ഒന്നും പറയുന്നില്ല.... രണ്ട് ദിവസം കഴിഞ്ഞ് ഒരു യാത്ര പോവാൻ തയാറായി ഇരുന്നോ.. വലിയ ഡാഡി നിന്നോട് പറഞ്ഞു കാണും... ഒരു വൈദ്യനെ കാണാൻ പോവുന്നത്.. എന്തായാലും ഇത്രേം ദിവസം ഹോളിഡേ അല്ലെ... "

"മ്മ്.... "


എന്റെ കവിളിൽ ഒന്ന് തലോടി കൊണ്ട് പപ്പ പുറത്തേക്ക് പോയി.... 

പിന്നീട് ഉള്ള രണ്ട് ദിവസവും വല്ലാത്ത വീർപ്പുമുട്ടൽ ആയിരുന്നു... വീടിനു ഉള്ളിൽ തന്നെ ഇരുന്നിട്ട് ആകെ കൂടി പ്രാന്ത് പിടിക്കുന്ന അവസ്ഥ... ഇടക്ക് ഇടക്ക് ഉള്ള ദേവുന്റെ കാൾ ആണ് ആകെ ആശ്വാസം... 

അങ്ങനെ കാത്തിരുന്ന ആ ദിവസം വന്നു.. വൈദ്യരെ കാണാൻ പോവണ്ട ദിവസം... വല്യ ഡാഡി വിളിച്ച് പറഞ്ഞത് അനുസരിച്ച് എല്ലാം എടുത്ത് വച്ചു... ഒരുങ്ങി കഴിഞ്ഞ് താഴെ ഡാഡിക്ക് വേണ്ടി വെയിറ്റ് ചെയ്യുമ്പോ മമ്മി അവിടെ പതുങ്ങി പതുങ്ങി വന്ന് നിൽക്കുന്നത് കണ്ടു... മനഃപൂർവം എന്റെ ശ്രദ്ധ മുഴുവൻ ഞാൻ ഫോണിലേക്ക് കൊടുത്തു... 

🌿🌿🌿🌿🌿🌿🌿🌿🌿🌿


മരുന്നിന്റെ മണം മൂക്കിലേക്ക് വന്ന് അടിച്ചതും ഞാൻ പതിയെ കണ്ണ് തുറന്നു... 


"ആഹാ എണീറ്റോ... ഞാൻ വിളിക്കാൻ തുടങ്ങുവായിരുന്നു... "


മുഖം ചുളിച്ചു കൊണ്ട് അമ്മേടെ കൈയിൽ ഇരുന്ന മരുന്ന് ഞാൻ നോക്കി... 


"നോക്കണ്ട... നോക്കിയും കണ്ടും വണ്ടി ഓടിക്കണം.... ഇനി ഇപ്പൊ മരുന്നിനോട് അനിഷ്ടം കാണിച്ചിട്ട് കാര്യം ഇല്ല കിച്ചു... "

അന്ന് കോളേജിൽ നിന്ന് വരും വഴി നിനച്ചിരിക്കാതെ ഒരു ആക്‌സിഡന്റ്... കണ്ണ് തുറന്നപ്പോ ഹോസ്പിറ്റലിൽ ആണ്... അമ്മേടെ പ്രാത്ഥന കൊണ്ട് ആവും അതികം ഒന്നും പറ്റാതെ ഇരുന്നത്.. ഒരു ദിവസം മാത്രേ അവിടെ കിടന്നുള്ളൂ... വല്യച്ഛൻ പേര് കേട്ട വൈദ്യർ ആയത് കൊണ്ട് ഇങ്ങോട്ട് കൊണ്ട് വന്നു... എനിക്ക് ആണെങ്കിൽ ഈ മരുന്നിന്റെ മണം ഒക്കെ  ചതുർത്തി ആണ്... 

രാവിലത്തെ മരുന്നും മന്ത്രവും ഒക്കെ കഴിഞ്ഞ്  വീൽ ചെയറിൽ എന്നെ പുറത്തേക്ക് കൊണ്ട് പോയി... അവിടെ ഓരോന്ന് നോക്കി ഇരിക്കുമ്പോ ആണ് ഒരു കാർ ഗേറ്റ് കടന്ന് വന്നത്... 

🌿🌿🌿🌿🌿🌿🌿🌿🌿


കാറിൽ കയറി കുറച്ച് കഴിഞ്ഞതും ഞാൻ വല്യ ഡാഡിടെ തോളിൽ തല വച്ച് കിടന്നു... അറിയാതെ എപ്പഴോ ഒന്ന് മയങ്ങി പോയി... ഇന്നലെ രാത്രി വേദന കൊണ്ട് ഇത്തിരി പോലും ഉറങ്ങിയിട്ടില്ല.... വല്യ മമ്മി തട്ടി വിളിച്ചപ്പോഴാണ് പിന്നെ കണ്ണ് തുറന്നത്... കാർ ചെന്ന് നിന്നത് വൈദ്യർ മഠത്തിൽ ആണെന്ന് ഒറ്റ നോട്ടത്തിൽ എനിക്ക് മനസ്സിലായി.... 


"വാ അനു... "


"മ്മ്.... "


ഡാഡിടെ കൈയിൽ തൂങ്ങി ഞാൻ അകത്തേക്ക് നടന്നു... നല്ല ഐശ്വര്യം തുളുമ്പുന്ന മുഖവും ആയി ഒരു സ്വാമി.... എനിക്ക് വൈദ്യരെ കണ്ടപ്പോ മനസ്സിൽ വന്നത് സ്വാമി എന്ന് ആണ്... നല്ലൊരു പുഞ്ചിരി ഞങ്ങള്ക്ക് തന്നിട്ട് അവിടെ ഇരിക്കാൻ പറഞ്ഞു... 

കൈയിൽ പിടിച്ചു നോക്കി... പിന്നെ കണ്ണ് വിടർത്തി ഒക്കെ നോക്കി... 


"കുറച്ച് ദിവസം ഇവിടെ നിക്കാൻ കരുതി അല്ലെ വന്നത്... "


"അതെ... "

മറുപടി പറഞ്ഞത് വല്യ ഡാഡി ആയിരുന്നു... പിന്നെ എനിക്ക് ഉള്ള മുറി ഒക്കെ കാണിച്ചു തന്നു... 

മുറിയിൽ എത്തിയതും വല്യ മമ്മി കൊണ്ട് വന്ന സാധനങ്ങൾ ഒക്കെ എടുത്ത് വയ്ക്കാൻ തുടങ്ങി.... വല്ലാത്ത ഒരു തളർച്ച തോന്നിയതും ഞാൻ ബെഡിലേക്ക് കിടന്നു... 


മയക്കം വിട്ട് ഉണർന്നപ്പോൾ മുറിയിൽ മൊത്തം ഇരുട്ട്... എന്റെ കാലിൽ എന്തോ ഭാരം തോന്നിയത് കൊണ്ട് ഞാൻ അങ്ങോട്ട് നോക്കി... ആ അരണ്ട വെളിച്ചത്തിൽ ആളെ തിരിച്ച് അറിയാൻ എനിക്ക് പ്രയാസം ഉണ്ടായില്ല... എന്റെ മമ്മി..... 

കാലിൽ നനവ് അനുഭവപെട്ടു... ഒപ്പം മമ്മി പൊട്ടി കരയുവാ എന്നും എനിക്ക് മനസിലായി... കാൽ വലിക്കാതെ ഞാൻ അവിടെ തന്നെ കിടന്നു... എന്റെ കണ്ണും നിറഞ്ഞു ഒഴുകി... 


എല്ലാത്തിന്റെയും അവസാനം എന്റെ മരണം ആണെങ്കിൽ അതിന് മുന്നേ എനിക്ക് ചെയ്ത് തീർക്കാൻ ഒരുപാട് ഉണ്ട്... എന്ന് മനസ്സ് പറഞ്ഞതും ഞാൻ സംസാരിച്ചു തുടങ്ങി... 


"എ... എ...ന്തിനാണ് ഇങ്ങനെ കരയുന്നത്... ആരെ ക...ക...ണിക്കാൻ ആണ്.... "

എന്റെ ശബ്ദം കേട്ടതും മമ്മി ഞെട്ടി എന്നെ നോക്കി.... 


"മോളെ.... "


"ആ... നാവ് കൊണ്ട് വി...വി...വിളിക്കരുത് എന്നെ അങ്ങനെ.... "


"ഇനിയും നിനക്ക് മതിയായില്ലേ എന്നെ വേദനിപ്പിച്ചു... ഞാൻ പറയുന്നത് നീ ഒന്ന് കേൾക്ക്.... പ്ലീസ്....."


"വേണ്ട....ഒന്നും.... ഒന്നും എനിക്ക് കേൾക്കണ്ട.. "


🌿🌿🌿🌿🌿🌿🌿🌿🌿🌿🌿


കാറിൽ നിന്ന് അനു ഇറങ്ങുന്നത് കണ്ടപ്പോ എന്താന്ന് അറിയില്ല ഒരുപാട് സന്തോഷം ആയി... കാണാൻ ഒരുപാട് കൊതിച്ച ഒരാൾ മുന്നിൽ വന്ന് നിൽക്കുമ്പോ ഉണ്ടാവുന്ന ഒരു സന്തോഷം.... 

അതിനെക്കാൾ എന്നെ അലട്ടിയ മറ്റൊരു കാര്യം അവള് എന്തിനാണ് ഇങ്ങോട്ട് വന്നത്... അതിന് വേണ്ടി അവൾക്ക് എന്ത് രോഗം ആണ്... പിന്നീട് മുഴുവൻ നേരവും എന്റെ ചിന്ത അതായിരുന്നു... 


"ഇപ്പൊ എങ്ങനെ ഉണ്ട് കിച്ചു... "


"ആ വല്യച്ചാ... കുഴപ്പം ഇല്ല... "


"നിനക്ക് ഇവിടെ പിടിക്കുന്നില്ല എന്ന് അമ്മ പറഞ്ഞു.... "


"ഏയ്... "


"ഇഷ്ട്ടം ആയില്ല എങ്കിലും സഹിക്ക... ഒക്കെ ബേധം ആവാൻ അല്ലെ... "


"മ്മ്... വല്യച്ചാ.... രാവിലെ ഒരു കുട്ടി വന്നില്ലേ ഇവിടെ... എന്താ അവൾക്ക്... "

എന്റെ ചോദ്യം കേട്ട് പുള്ളി എന്നെ ഒന്ന് നോക്കി... 


"അല്ല... എന്റെ കോളേജിൽ ആണ്.. കണ്ടിട്ട് ഉണ്ട്... അതാ.... "

"മ്മ്.... ആ കുട്ടിക്ക് ചെറിയ ഒരു വയ്യായ്ക... ക്യാൻസർ ആണ്... ട്രീറ്റ്മെന്റ് എടുക്കാൻ വന്നത് ആണ്... "

നിസാരം ആയി വല്യച്ചൻ അത് പറഞ്ഞ് പോയപ്പോ എന്റെ ചിന്ത തങ്ങി നിന്നത് ഒറ്റ വാക്കിൽ ആണ്... ക്യാൻസർ...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story