മിഴിനീർ: ഭാഗം 30

രചന: പ്രഭി

പപ്പയും അമ്മയും പോയപ്പോ ഞാൻ ആ ഡ്രസ്സ്‌ ഒക്കെ ആയി ട്രയൽ റൂമിലേക്ക് നടന്നു... ഞാൻ വാതിൽ തുറന്ന് അകത്തേക്ക് കയറിയതും ആരോ എന്നെ ഉള്ളിലെക്ക് ഉന്തി....

ഒന്ന് ഞെട്ടി കൊണ്ട് ഞാൻ തിരിഞ്ഞു നോക്കിയപ്പോ വാതിലിൽ ചാരി ഒരു കള്ള ചിരിയോടെ നിൽക്കുവാ കിച്ചേട്ടൻ... എന്റെ ശ്വാസം നേരെ വീണത് അപ്പോഴാ... നെഞ്ചിൽ കൈ വച്ച് ഞാൻ കിച്ചേട്ടനെ ഒന്ന് നോക്കി...

"ന്താ കിച്ചേട്ടാ കാട്ടിയെ.... പേടിച്ചു പോയി ഞാൻ.... ഇങ്ങനെ ഒന്നും പേടിപ്പിക്കല്ലേ....വാവയും പേടിക്കും..."

എന്നെ നോക്കി നിന്ന കിച്ചേട്ടൻ അത് കേട്ടതും എന്നെ വലിച്ച് നെഞ്ചിലേക്ക് ഇട്ടു...

"സോറി.... ഞാൻ ഒരു സർപ്രൈസ് തരാൻ വേണ്ടി...."

പെട്ടന്ന് ആണ് ഞാൻ കിച്ചേട്ടൻ നേരത്തെ പറഞ്ഞത് ഒക്കെ ഓർത്തത്... അത് ഓർത്തപ്പോ തന്നെ ഞാൻ നെഞ്ചിൽ ഒരു കുത്ത് കൊടുത്തു...

"തൊടണ്ട എന്നെ... അവിടെ ഓഫീസിൽ കുറെ സുന്ദരി പെണ്ണുങ്ങൾ ഉണ്ടല്ലോ... അവരെ പോയി കെട്ടിപിടി...."

"കെട്ടിപിടിക്കട്ടെ പോയി.... നിനക്ക് കുഴപ്പം ഇല്ലല്ലോ..."

"ദേ മനുഷ്യ.... കൊല്ലും ഞാൻ...."

കൈ രണ്ടും പിടിച്ച് വച്ച് കിച്ചേട്ടൻ എന്നെ ഒന്ന് കൂടി വലിച്ച് അടുപ്പിച്ചു.... അരയിലൂടെ കൈ ചേർത്ത് എന്നെ ഒന്ന് നോക്കി... ഞാനും ആ കണ്ണുകളിലേക്ക് നോക്കി... കഴുത്തിലേക്ക് മുഖം അമർത്തി കിച്ചേട്ടൻ അവിടെ ഒന്ന് ചുംബിച്ചു...


"ഒത്തിരി മിസ്സ്‌ ചെയ്തു ദേവൂട്ട...."

"ഈൗ.... എങ്ങനെ ഇവിടെ എത്തി....."

"ഞാൻ ഇത് വഴി പോയപ്പോ നിങ്ങൾ ഇങ്ങോട്ട് കയറുന്നത് കണ്ടു.... ഞാൻ ഇവിടെ തന്നെ ഉണ്ടായിരുന്നു.... പിന്നെ നിന്നെ തനിച്ച് കിട്ടണ്ടേ..."

"അപ്പൊ ഇവിടെ നിന്ന വിളിച്ചേ അല്ലേ...."

"അതെ....."

"ഈൗ.... എന്നാ ഇനി കിച്ചേട്ടൻ പൊക്കോ... ഞാൻ ഇത് ഇട്ട് നോക്കട്ടെ...."

"ഞാൻ വേണേൽ ഹെല്പ് ചെയ്യാം...."

"അത്രക്ക് ബുദ്ധിമുട്ടണ്ട മോൻ...."

"ഓഹോ... ജാഡ.... അപ്പൊ എന്റെ കൊച്ച് അങ്കിളിന്റെയും ആന്റിയുടെയും കൂടെ അടിച്ച് പൊളിക്ക്... ഞാൻ പോകുവാ... രാത്രി വിളിക്കാം..."

"മ്മ്..."

എനിക്ക് ഒരു മുത്തം കൂടി തന്നിട്ട് കിച്ചേട്ടൻ പോയി... ഞാൻ വേഗം അമ്മ തന്ന ടോപ് ഒക്കെ ഇട്ട് നോക്കി.. അതിൽ നിന്നും രണ്ട് എണ്ണം സെലക്ട്‌ ചെയ്തു... ഞാൻ പുറത്തേക്ക് ചെല്ലുമ്പോ അമ്മയും പപ്പയും അവിടെ എന്നെ വെയിറ്റ് ചെയ്തു നിൽക്കുവായിരുന്നു....

ഡ്രസ്സ്‌ ഒക്കെ വാങ്ങി പുറത്ത് നിന്നും ഭക്ഷണം ഒക്കെ കഴിച്ച് വൈകിട്ട് ആണ് ഞങ്ങൾ വീട്ടിൽ എത്തിയത്... എനിക്ക് വേണ്ടി കുറെ ഫ്രൂട്ട്സ് ഒക്കെ വാങ്ങി... പിന്നെ രണ്ട് വല്യ ടെഡി ബിയർസ്സും വാങ്ങി തന്നു... ബേബി പിങ്ക് നിറത്തിൽ ഉള്ള രണ്ട് എണ്ണം....


🌿🌿🌿🌿🌿🌿🌿


ഞാൻ ഓഫീസിൽ നിന്ന് ഇറങ്ങി ഒരു കറക്കം ഒക്കെ കഴിഞ്ഞ് ആണ് വീട്ടിൽ എത്തിയത്... അകത്തേക്ക് കയറിയതും അമ്മ വന്ന് എന്റെ ചെവിയിൽ പിടിച്ചു...


"ആഹ്... എന്താ അമ്മേ ഇത്...."

 "നീ ഓഫീസിൽ പോവുന്നത് അവിടെ വരുന്ന പെണ്ണുങ്ങളോട് കൊഞ്ചി കുഴയാൻ ആണോ..."

"ഓഹോ.... ആഹ്... എന്റെ ചെവി.... എന്റെ അമ്മേ ഞാൻ ആ പൊട്ടിയെ പറ്റിക്കാൻ ഓരോന്ന് പറഞ്ഞത് ആ... അത് അപ്പോഴേക്കും വിളിച്ചു അറിയിച്ചോ..."

"അറിയിച്ചു... എന്റെ കൊച്ചിനെ വല്ലതും പറഞ്ഞ് സങ്കടപെടുത്തിയാൽ ഉണ്ടല്ലോ..."

"ഏയ്‌... ഇല്ലേ... ഞാൻ ഒന്നും പറയുന്നില്ലേ.."

അതൊക്കെ കണ്ട് ഏട്ടൻ അവിടെ ഇരുന്ന് ആക്കി ചിരിക്കുവാ...

"നീ അതികം ചിരിക്കേണ്ട... നിന്റെ മറ്റേ കാര്യം ഞാൻ പറഞ്ഞ് കൊടുക്കും..."

"എന്ത് കാര്യം... ഡാ... ചുമ്മാ വല്ലതും പറ... ഇത് കേട്ടിട്ട് വേണം അവള് ഇനി എന്റെ പരിപ്പ് എടുക്കാൻ .."

"എന്നാ പിന്നെ മോൻ അതികം ചിരിക്കാതെ ഇരിക്കുന്നത് ആണ് നല്ലത്...അല്ല ഏട്ടത്തി എവിടെ..."

"മുറിയിൽ ഉണ്ട്..."

"പഠിപ്പ് ആയിരിക്കും..."

"ഏയ്‌... അല്ല... ഞങ്ങൾ ഒന്ന് വഴക്ക് ഇട്ടു.. നീ അമ്മയോട് പറയല്ലേ.. പിന്നെ അതിന്റെ കാരണം കൂടെ പറയേണ്ടി വരും..."

"അത് എന്താ ഇത്ര വലിയ പ്രശ്നം... മ്മ്..."

എന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് ഏട്ടൻ പുറത്തേക്ക് നടന്നു... ആ ചിരിയിൽ ഒരു സങ്കടം ഉണ്ട്... ഏട്ടനും ഏട്ടത്തിയും അങ്ങനെ കാര്യം ആയി വഴക്ക് ഇടാറില്ല... അങ്ങനെ ഉണ്ടേലും അത് അത്ര സീരിയസ് ആവില്ല.. ഇത് എന്ത് പറ്റി... ഞാൻ ഏട്ടന്റെ റൂമിലെക്ക് ചെന്നു... അവിടെ കട്ടിലിൽ ചാരി ഇരുന്ന് കരയുവാണ് ആള്...ഞാൻ വാതിലിൽ ഒന്ന് മുട്ടി...

"ഏട്ടത്തി.... ഞാൻ അകത്തേക്ക് വന്നോട്ടെ.."

"ആഹ്.. വാ..."

"എന്താണ് രണ്ടാളും കൂടെ ഒരു പിണക്കം.... സംഭവം കുറച്ച് സീരിയസ് ആണല്ലോ... കാര്യം എന്താ... എന്തിനാ കരായണേ..."

"ഒന്നും ഇല്ല കിച്ചു..."

"അയ്യോ... കള്ളം പറഞ്ഞ എനിക്ക് മനസിലാവില്ല... കാര്യം പറ ഏട്ടത്തി..."

ഞാൻ അല്പം ഒന്ന് ശബ്ദം കടുപ്പിച്ചു ചോദിച്ചപ്പോ ഏട്ടത്തിക്ക് പിന്നെയും കരച്ചിൽ വന്നു....

"അച്ചു... അച്ചു.... എന്നെ തല്ലി...."

ഏട്ടന്റെ വീട്ടിൽ വിളിക്കുന്ന പേര് അച്ചു എന്നാ... അത് പറയുമ്പോ ഏട്ടത്തിയുടെ ശബ്ദം ഇടറി....

"തല്ലിയോ... എന്തിന്... അതിനും മാത്രം എന്താ പ്രശ്നം.... കരയാതെ കാര്യം പറ..."

"ഞാൻ... ഞാൻ.... അച്ചുനോട് വേറെ കല്യാണം കഴിക്കാൻ പറഞ്ഞപ്പോ... എന്നെ തല്ലി...."

"അവൻ എന്തിനാ ഇപ്പൊ വേറെ കല്യാണം കഴിക്കുന്നത്... ഏഹ്... ഏട്ടത്തി എങ്ങോട്ട് പോവുന്നു..."

"കിച്ചു.... ഞാൻ..."

"വേണ്ട ഒന്നും പറയണ്ട...എനിക്ക് കാര്യം മനസിലായി... ഈ വിഷയം നമ്മൾ എല്ലാരും പല വട്ടം ഇവിടെ സംസാരിച്ചത് ആണ്... ഇനി ഏട്ടന് ആണ് കുട്ടികൾ ഉണ്ടാവാത്തത് എങ്കിലോ.. ഏഹ്.... കല്യാണം കഴിഞ്ഞിട്ട് നാല് വർഷം അല്ലേ ആയിട്ട് ഉള്ളൂ... കുട്ടികൾ ഉണ്ടാവില്ല എന്ന് ആരും പറഞ്ഞിട്ട് ഇല്ല.. ഒരു ഡോക്ടറെ കാണാൻ പറഞ്ഞാൽ നിങ്ങൾ പോവില്ല... സമയം ആവുമ്പോ കുട്ടികൾ ആയിക്കോളും എന്ന് അല്ലേ അന്ന് രണ്ടാളും പറഞ്ഞേ.. പിന്നെ ഇപ്പൊ എന്താ ഇങ്ങനെ ഒരു വഴക്ക്..."

"ഞാൻ പറഞ്ഞതാ കിച്ചു.... ഒരു ഡോക്ടറെ കാണാം എന്ന് അച്ചു വരില്ല... കുഴപ്പം ആർക്ക് ആയാലും അത് അറിയണ്ട എന്നാ അച്ചു പറയണേ..."

"അവൻ പറയുന്നത് ശെരി അല്ലേ... എല്ലാത്തിനും ദൈവം ഒരു സമയം വച്ചിട്ട് ഉണ്ട്... അല്ലാതെ കെട്ടി ഒരു മാസം ആവുമ്പോ കുട്ടി ഉണ്ടാവണം എന്ന് നിയമം ഒന്നും ഇല്ലല്ലോ..."

"എന്റെ വിഷമം നിനക്ക് മനസിലാവില്ല കിച്ചു......"

"ആരു പറഞ്ഞ് എനിക്ക് മനസിലാവില്ല എന്ന്... ഏട്ടത്തിക്ക് പേടി ആണ്... ദേവു പ്രെഗ്നന്റ് ആണ്... ഏട്ടത്തിക്ക് വിശേഷം ആയിട്ട് ഇല്ല... അപ്പൊ അച്ചുന് സങ്കടം ആവോ... അച്ഛനും അമ്മയ്ക്കും ഇഷ്ട്ടം കുറയോ... നാട്ടുകാർ എന്ത് പറയും... എന്നൊക്കെ... അല്ലേ..."

എന്റെ ചോദ്യത്തിന് ഉത്തരം തരാതെ ഏട്ടത്തി തല താഴ്ത്തി ഇരുന്നു...

"നോക്ക് ഏട്ടത്തി... നമ്മള് നാട്ടുകാരുടെ ചിലവിൽ അല്ല ജീവിക്കണേ... സോ.. അവരെ നോക്കണ്ട... പിന്നെ അച്ചു... അവന്റെ സ്നേഹം ഇനിയും ഏട്ടത്തിക്ക് മനസിലായില്ലേ.... അച്ഛനും അമ്മയ്ക്കും ഏട്ടത്തി സ്വന്തം മോള് ആണ്.. സ്വന്തം മോളെ ആരേലും വേദനിപ്പിക്കുമോ... പിന്നെ ആരെയാ പേടിക്കുന്നെ... പിന്നെ ഇനി ജനിക്കാൻ പോവുന്ന കുട്ടി... അത് ഏട്ടത്തിയുടെയും ഏട്ടന്റെയുo കൂടെ കുഞ്ഞായിട്ട് അല്ലേ ഇവിടെ ജീവിക്കാൻ പോണേ.... മ്മ്... സോ കരച്ചിൽ ഒക്കെ നിർത്തി പോയി അവനോട് മിണ്ടു..."

അതും പറഞ്ഞ് ഞാൻ പുറത്തേക്ക് ഇറങ്ങുമ്പോ വാതിൽക്കൽ ഏട്ടൻ നിൽക്കുന്നുണ്ടായിരുന്നു... ഞാൻ അവനെ ഒന്ന് കെട്ടിപിടിച്ചു.. പിന്നെ അവന് മാത്രം കേൾക്കാൻ പറ്റും വിധം പറഞ്ഞു...

"തല്ലിയത് ശെരി ആയില്ല... പാവം... പോയി അതിനെ സമാധാനിപ്പിക്കാൻ നോക്ക്... I can understand u both well..."


"അത് എനിക്ക് അറിയാം..."

"മ്മ്... പോയി വഴക്ക് മാറ്റ്... ഇനി അമ്മയെ അറിയിക്കേണ്ട..."

🌿🌿🌿🌿🌿🌿🌿🌿🌿🌿


ദിവസങ്ങൾ അങ്ങനെ കൊഴിഞ്ഞു പോയി കൊണ്ട് ഇരുന്നു......


"ദേവിക ഒറ്റക്ക് ആണോ..."

"ഇല്ല ഡോക്ടർ... കിച്ചേട്ടൻ ഉണ്ട്... ഒരു കാൾ വന്നു.. സംസാരിക്കുവാ..."

"മ്മ്.. ക്ലാസ്സിൽ ഒക്കെ പോവുന്നുണ്ടോ.."

"അതൊക്കെ പോവുന്നുണ്ട്..."

"മ്മ്... നന്നായി ശ്രദ്ധിക്കണം... ട്വിൻസ് ആണ്."

"നോക്കിക്കോളാം ഡോക്ടർ... ഇന്ന് ടെസ്റ്റ്‌ ചെയ്തിട്ട് കുഴപ്പം ഒന്നും ഇല്ലല്ലോ..."

"ഞാൻ അത് പറയാൻ വരുകയായിരുന്നു... ഹ്മ്മ്... ഞാൻ കിഷോർ വരാൻ വെയിറ്റ് ചെയുകയാണ്..."


"Tell me doctor "

" look  ദേവിക... അന്ന് ഞാൻ പറഞ്ഞിരുന്നു നിന്റെ ബോഡി വീക്ക്‌ ആണെന്ന്... ഇപ്പൊ പ്രോബ്ലം എന്താണ് എന്ന് വച്ചാൽ... Your യൂട്രെസ് ഡോണ്ട് have the strength to ഹോൾഡ് this ടു കിഡ്സ്‌... "

"ഡോക്ടർ..."

"അതെ.... ഡെലിവറി വരെ നമുക്ക് പിടിച്ച് നിക്കാം... പക്ഷേ അത്രേം കെയർ കൊടുക്കണം... ബട്ട്‌... ഡെലിവറി... അത് കംപ്ലിക്കേറ്റഡ് ആയിരിക്കും... തന്റെ ജീവന് പോലും... അമ്മയെ അല്ലെങ്കിൽ കുട്ടികളെ... ആരെയെങ്കിലും ഒരാളെ രക്ഷിക്കാൻ പറ്റു... സോ ഇപ്പോ ഇച്ചിരി റിസ്ക് എടുത്ത് ആണെങ്കിലും നമുക്ക് ഒരു അബോർഷനെ കുറിച്ച് ചിന്തിചൂടെ..."

"നോ........."

ഞാൻ വാതിലിന്റെ അടുത്തേക്ക് നോക്കി... കിച്ചേട്ടൻ അവിടെ ഇല്ല...

"പ്ലീസ് ഡോക്ടർ... അങ്ങനെ ഒന്നും പറയല്ലേ... എനിക്ക് വേണം എന്റെ മക്കളെ... എന്തൊക്കെ ആയാലും അബോർഷൻ ചെയ്യാൻ ഞാൻ സമ്മതിക്കില്ല...."


"ദേവിക.... ഞാൻ പറഞ്ഞത്...."

"വേണ്ട... ഈ കാര്യം ഡോക്ടർ കിച്ചേട്ടനോട് പറയരുത്.... പ്ലീസ്... ഇറ്റ്സ് മൈ റിക്വസ്റ്റ്.... ഒരു കുഴപ്പവും വരാതെ ഞാൻ നോക്കിക്കോളാം... എന്റെ മക്കളെ കളയാൻ മാത്രം പറയരുത്.... പ്ലീസ്...."

"എനിക്ക് ഇത് പറയാതെ പറ്റില്ല... ഞാൻ എങ്ങനെ ഇത് അയാളിൽ നിന്ന് മറച്ചു വയ്ക്കും..."


"ഡോക്ടർ ഇത് പറഞ്ഞ എന്റെ ജീവനെ ഓർത്ത് കിച്ചേട്ടൻ അബോർഷൻ ചെയ്യാൻ സമ്മതിക്കും... അങ്ങനെ സംഭവിച്ച എന്റെ ജീവനും ഞാൻ എടുക്കും... ഏത് അമ്മക്ക് ആ അറിഞ്ഞു കൊണ്ട് മക്കളെ കൊല്ലാൻ പറ്റുക..."


"ഇത് താൻ മനഃപൂർവം ചെയ്യുന്നത് അല്ലല്ലോ.."


🌿🌿🌿🌿🌿🌿🌿🌿


ഓഫീസിൽ നിന്ന് കാൾ വന്നിട്ട് ഞാൻ ഒന്ന് മാറിയത് ആണ് സംസാരിക്കാൻ... വിളിച്ച ആൾ ആണെങ്കിൽ ഫോൺ വച്ച് പോവുന്ന ലക്ഷണം ഒന്നും ഇല്ല... അവസാനം ഞാൻ ഫോൺ കട്ട്‌ ആക്കിയിട്ട് ക്യാബിനിലെക്ക് നടന്നു... ഞാൻ ചെല്ലുമ്പോൾ ദേവൂവും ഡോക്ടറും കാര്യം ആയി എന്തോ സംസാരിക്കുവായിരുന്നു.... എന്നെ കണ്ടതും വേഗം സംസാരം നിന്നു...

"എന്നെ കണ്ടപ്പോ എന്താ നിർത്തി കളഞ്ഞത്....."


"Nothing... ഞാൻ കിഷോർ എവിടെ എന്ന് ചോദിക്കുവായിരുന്നു...കം സിറ്റ്..."

"യെസ്.... സോ എങ്ങനെ ഉണ്ട് എന്റെ ദേവൂട്ടന്.... ഓക്കേ അല്ലേ..."

"നോ.... ഓക്കേ ആവണം എങ്കിൽ..ഡെലിവറി വരെ കംപ്ലീറ്റ് റസ്റ്റ്‌ വേണം... I mean ഇനി കോളേജിൽ ഒന്നും പോവണ്ട ... കംപ്ലീറ്റ് ബെഡ് റസ്റ്റ്‌... പിന്നെ നല്ല പോലെ ഹെൽത്ത്‌ നോക്കണം... ന്യൂട്രിഷസ്സ് ആയ ഫുഡ് കഴിക്കണം.... ഇല്ലെങ്കിൽ പ്രശ്നം ആണ്..."

"എല്ലാം നോക്കിക്കോളാം..."

"ഓക്കേ... ഞാൻ തരുന്ന മരുന്ന് ഒക്കെ തെറ്റാതെ കഴിക്കണം... വീക്കിലി എന്നെ വിളിച്ച് അപ്ഡേറ്റ് തരണം... അപ്പൊ ഞാൻ പറയാം എന്നാ ഇനി വരണ്ടേ എന്ന്..."

"ഓക്കേ ഡോക്ടർ..."

ഡോക്ടർ ഇതൊക്കെ പറയുമ്പോഴും ഒരാള് എന്റെ മുഖത്തു നോക്കി ഇരിക്കുവാ... അവളെ കൊണ്ട് പോയി കാറിൽ ഇരുത്തി ഞാൻ മരുന്ന് വാങ്ങാൻ പോയി.. കാറിൽ ഇരിക്കുമ്പോഴും ദേവു സൈലന്റ് ആയിരുന്നു... എന്ത് പറ്റി ഈ പെണ്ണിന്...

"എന്താ.... ദേവൂട്ടിക്ക് പറ്റിയെ...."

"ഒന്നുല്ല കിച്ചേട്ടാ..."

"നിനക്ക് ഏറ്റവും സന്തോഷം ഉള്ള കാര്യം അല്ലെ ഡോക്ടർ പറഞ്ഞത്... കോളേജിൽ പോവണ്ട എന്ന്... എന്നിട്ടും ഒരു സന്തോഷം ഇല്ലല്ലോ...."

"ഞാൻ... നമ്മുടെ വാവമാരെ പറ്റി ഓർത്തതാ......"

"ആഹാ...."

വീട് എത്തും വരെ പിന്നെ അവള് ഒന്നും മിണ്ടിയില്ല... ചിലപ്പോ ഡോക്ടർ കുറെ ശ്രദ്ധിക്കണം എന്ന് ഒക്കെ പറഞ്ഞതിന്റെ ആവും... പേടി ആയി കാണും...വീട്ടിൽ എത്തി ദേവുനെ റൂമിൽ ആക്കി... ഞാൻ വേഗം ഓഫീസിലെക്ക് പോയി...

രാത്രി റൂമിൽ ഇരുന്ന് മെയിൽ ചെക്ക് ചെയ്യുമ്പോഴാണ് ദേവൂന്റെ കാൾ വന്നത്... അവള് താഴത്തെ റൂമിൽ ആണ്... ദേവുന് ശല്യം ആവണ്ട എന്ന് വച്ചാണ് ഞാൻ വർക്ക്‌ ചെയ്യുമ്പോ ഇവിടെ വന്ന് ഇരിക്കുന്നത്...

"എന്താടി..."

"താഴേക്ക് വാ കിച്ചേട്ടാ..."

"ഞാൻ ഇത് ഒന്ന് ചെയ്തിട്ട് വരാം ദേവു..."

"പറ്റില്ല... ഇപ്പൊ വരണം... അതൊക്കെ പിന്നെ ചെയ്യാം... എനിക്ക് ഇപ്പൊ കിച്ചേട്ടനെ കാണണം..."

"ഈ പെണ്ണ്... ആഹ്... ഞാൻ ദേ വരുന്നു..."

ലാപ്പ് ഒക്കെ എടുത്ത് വച്ച് ഞാൻ താഴേക്ക് ചെന്നു... അവിടെ കട്ടിലിൽ ചാരി ഇരിക്കുവാ പെണ്ണ്....

"എന്താണ് ഇത്ര പെട്ടന്ന് കാണണം എന്ന് തോന്നാൻ... ഞാൻ നിന്നോട് പറഞ്ഞിട്ട് അല്ലേ മുകളിലെക്ക് പോയത്..."

"നമുക്ക് ഉറങ്ങാം കിച്ചേട്ടാ..."

"ഏഹ്...9 മണി ആയുള്ളൂ... ഇപ്പൊ ഉറങ്ങണോ... നീ കിടന്നോ..."

ഞാൻ അത് പറഞ്ഞതും ഇവിടെ ഒരാളുടെ കണ്ണ് നിറഞ്ഞ് ഒഴുകാൻ തുടങ്ങി... അവളെ ഒന്നു നോക്കിയിട്ട് ഞാൻ കിച്ചണിൽ പോയി രാത്രി ദേവുന് കുടിക്കാൻ ഉള്ള പാൽ എടുത്തു... ഈ ഇടയായി പെണ്ണിന് വല്ലാത്ത വാശി ആണ്...

നെഞ്ചിൽ തല വച്ച് കിടക്കാൻ തുടങ്ങിയിട്ട് കുറെ നേരം ആയി...

"നീ എന്താ ദേവു ഉറങ്ങാത്തെ... നിന്നെ ഉറക്കിയിട്ട് വേണം എനിക്ക് പോയി വർക്ക്‌ കംപ്ലീറ്റ് ചെയ്യാൻ..."

"എന്നെ തനിച്ച് ആക്കി പോവല്ലേ കിച്ചേട്ടാ..."

"നിനക്ക് എന്താടി പറ്റിയെ..."

"ഒന്നും ഇല്ല.... എനിക്ക് ഇങ്ങനെ കിച്ചേട്ടനെ കെട്ടിപിടിച്ചു കിടക്കണം..."

"മ്മ്..."

ദേവൂന് കാര്യം ആയി എന്തോ മാറ്റം വന്നിട്ട് ഉണ്ട്... ഈ സമയത്ത്‌ ഇങ്ങനെ ഒക്കെ ഉണ്ടാവും എന്ന് അമ്മ പറഞ്ഞിരുന്നു.. പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല... പതിയെ അവളുടെ മുടിയിൽ തലോടി കൊണ്ട് ഇരുന്നു...


🌿🌿🌿🌿🌿🌿🌿🌿🌿

"ദേവു...."

പ്രിയേച്ചി വിളിക്കുന്നത് കേട്ടാണ് ഞാൻ കണ്ണ് തുറന്നത്....

"നിനക്ക് എന്താ ദേവു ഒരു സങ്കടം പോലെ... കുറച്ച് ദിവസo ആയി ഞാൻ ശ്രദ്ധിക്കുന്നു... കോളേജിൽ വരാൻ പറ്റാത്ത സങ്കടം ആണോ....."

"അല്ല ഏട്ടത്തി..."

"പിന്നെ..."

"ഞാൻ ഏട്ടത്തിയോട് ഒരു കാര്യം പറയട്ടെ..."

"നീ പറ... നിനക്ക് എന്തേലും വേണോ..."

"മ്മ്ഹ്ഹ്.... ഏട്ടത്തി ഡെലിവറി സമയം എനിക്ക് എന്തേലും പറ്റിയ.... എന്റെ രണ്ട് വാവകളെയും പൊന്ന് പോലെ നോക്കണം... അമ്മ ഇല്ലാത്ത കുറവ് അറിയിക്കരുത്... ഇനി ഏട്ടത്തി കുട്ടികൾ ഉണ്ടാവുമ്പോ ഇവരോട് സ്നേഹം പോവരുത് ട്ടോ...."

"നീ എന്തൊക്കെയാ മോളെ പറയണേ..."

"ഞാൻ മുഴുവൻ പറയട്ടെ... എന്റെ കിച്ചേട്ടന് വേറെ ഒരു കൂട്ട് കണ്ട് പിടിച്ച് കൊടുക്കണം... കിച്ചേട്ടനെ പൊന്ന് പോലെ നോക്കാൻ പറ്റുന്ന ഒരു ആളെ തന്നെ കണ്ട് പിടിക്കണം... പിന്നെ......."

"പിന്നെ ഞാൻ പറയാം....."

പെട്ടന്ന് കിച്ചേട്ടന്റെ ശബ്ദം കേട്ട് ഞാൻ വാതിൽക്കലെക്ക് നോക്കി... അവിടെ കൈ മാറിൽ കെട്ടി ഒക്കെ കേട്ട് കൊണ്ട് നിക്കുവായിരുന്നു.............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story